ദക്ഷ പൗർണമി: ഭാഗം 2

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പത്മദളം തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും .ഭവാനിയമ്മയുടെ മൂന്നാമത്തെ പുത്രനുമായ പത്മനാഭൻ എന്ന പപ്പൻ രാവിലെ പൂജാകർമ്മങ്ങൾ കഴിഞ്ഞ് പൂജാമുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു.60 വയസ്സിൽ കൂടുതൽ പ്രായമുണ്ടെങ്കിലും ആരോഗ്യ ദൃഡഗാത്രനായ മനുഷ്യൻ.....നല്ല ഉയരവും അതിനൊത്ത തടിയും ഉറച്ച ശരീര പ്രകൃതിയുമുണ്ടായിരുന്നയാൾക്ക്... തിളങ്ങുന്ന സ്വർണ്ണ രുദ്രാക്ഷമാല അയാളൂടെ വിരിമാറിൽ പറ്റിച്ചേർന്ന് കിടപ്പുണ്ടായിരുന്നു.. എല്ലാം തികഞ്ഞൊരു പുരുഷ രൂപം ......അപ്പോഴേക്കും അദ്ദേഹത്തിന്റെ ഇളയ മകനായ ഹർഷൻ അവിടേക്ക് വന്നു.... അച്ഛാ....ആ....വിഷൻ ടി.വി യുടെ ആൾക്കാർ അച്ഛനെ ഇന്റെർവ്യൂ ചെയ്യാൻ എത്തിട്ട്ണ്ട്....

.അച്ഛനങ്ങോട്ടക്ക് വരാവോ..... എന്നെയോ.?????എന്നെ എന്തിനാടാ അവര് ഇന്റെർവ്യൂ ചെയ്യുന്നത്......തെല്ല് അന്താളിപ്പോടെ അദ്ദേഹം ചോദിച്ചു.... ഹാ....അതുപിന്നെ ഈ പത്മദളത്തിലെ അറിയപ്പെടുന്ന ഒരേയൊരു കളരിഗുരുക്കളല്ലേ....അവരുടെ പ്രോഗ്രാമിന്റെ ഭാഗമായി അച്ഛനെ കുറിച്ചെന്തോ ഫീച്ചർ ചെയ്യാനാത്രേ.....ഇന്നലെ അവർ ഓഫീസിൽ വന്ന് എന്നോട് ഇതേ പറ്റി സംസാരിച്ചിരുന്നു....ഞാനാ അവരോട് വരാൻ പറഞ്ഞത്... ആ....ശരി ശരി നീ അവരോടിരിക്കാൻ പറഞ്ഞേക്ക് ഞാനിപ്പോ വരാം.....അതും പറഞ്ഞു കൊണ്ട് അദ്ദേഹം മുന്നോട്ട് നടന്നു..... വൈകാതെ തന്നെ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് അയാൾ എത്തിയിരുന്നു.... വിഷൻ ടീ.വീ റിപ്പോർട്ടർ ആയ ആര്യയായിരുന്നു.....

ഇന്റർവ്യൂ ചെയ്യാനിയി എത്തിയത്.....അയാളെ കണ്ടപാടേ അവർ എഴുന്നേറ്റ് നിന്നു...... നമസ്കാരം സാർ ഞങ്ങൾ വിഷൻ ടി.വി.യിൽ നിന്നാണ്.....സാറിൻറെ ഒരു ഇന്റർവ്യൂവിനായി വന്നതാ....സാറിൻറെ മകൻ പറഞ്ഞു കാണുമല്ലോ....പുഞ്ചിരിച്ചു കൊണ്ട് ആര്യ ചോദിച്ചു.... മോൾക്കെന്തൊക്കെയാ അറിയേണ്ടത്....പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു..... ആദ്യം സാറിനെ കുറിച്ചൊരു സെൽഫ് ഇൻട്രോ തരാവോ.... അതിനെന്താ പുഞ്ചിരിയോടയാൾ തന്നെ കുറിച്ച് പറയാൻ തുടങ്ങി.... ഞാൻ പത്മനാഭൻ...ഈ പത്മദളത്തിന്റെ ഇപ്പോഴത്തെ കാരണവർ....കാലാകാലങ്ങളായി പത്മദളം തറവാട്ടുകാർ അഭ്യസിപ്പിച്ചു വരുന്ന കളരിപ്പയറ്റ്....ഇപ്പൊ ഞാനാണ് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത്......

പത്ത് നാല്പതോളം കുട്ടികൾ ദിവസവും ഇവിടെ കളരീ പഠിക്കാൻ വരാറുണ്ട്......എനിക്ക് മൂന്നു സഹോദരങ്ങൾ...2 ചേട്ടന്മാർ അവർ ഇപ്പോ കുടുംബവും കുട്ടികളുമായപ്പോൾ തറവാട്ടിൽ നിന്നും മാറി താമസിക്കുന്നു....പിന്നെ ഒരു കുഞ്ഞ് പെങ്ങളുണ്ടായിരുന്നു....ശ്രീ പാർവതീ 28വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയി....അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു...... എന്റെ ഭാര്യ സീത, നാല് മക്കൾ സിദ്ധാർഥ്,ഹർഷൻ,ഇന്ദ്രജിത്ത്,പൗർണമി.... മൂത്തവർ രണ്ടുപേരും ബിസിനസ് ആണ് മൂന്നാമത്തെയാൾ ഡോക്ടർ ആണ് സ്വന്തമായി ഹോസ്പിറ്റൽ നടത്തി വരുന്നു.....മൂന്നു പേരും വിവാഹിതരും അച്ഛന്മാരുമാണ് ഇനി നാലാമത്തെയാൾ എന്റെ പൗർണി.....

ഞങ്ങളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ എന്റെ മകൾ .....ഡിഗ്രിക്ക് പഠിക്കുന്നു നല്ലൊരു നർത്തകിയാണ്.....മകളെ കുറിച്ച് പറയുമ്പോൾ ആ മനുഷ്യന്റെ കണ്ണുകൾക്ക് തിളക്കമേറി..... ആര്യ വീണ്ടും ഒരുപാട് കാര്യങ്ങൾ കളരിയെ കുറിച്ചും പത്മദളത്തിലെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചുമൊക്കെ ചോദിച്ചറിയുന്നുണ്ടായിരുന്നു..... 🔥🔥🔥🔥🔥🔥🔥🔥 ദക്ഷൻ രാവിലെ തന്നെ ഓഫീസിലേക്ക് പോകാനായി താഴേക്ക് വന്നു..... കുഞ്ഞാ നീ ഇറങ്ങായോ.....എന്തേലും കഴിച്ചിട്ട് പോവാം മോനേ......ശ്രീ അവിടേക്ക് വന്ന് കൊണ്ട് പറഞ്ഞു....... ആ....ശ്രീക്കുട്ടി ......കഴിച്ചിട്ടേ പോണൊളളൂ......എന്റെ ശ്രീക്കുട്ടി എനിക്ക് വേണ്ടി തയ്യാറാക്കിയതൊക്കെ കഴിക്കാണ്ട് പോണതെങ്ങനാ....

.ശ്രീയുടെ കവിളിൽ പിച്ചിക്കൊണ്ട് ദക്ഷൻ പറഞ്ഞു ........ ഈ ചെക്കന്റെ ഒരു കാര്യം.......പിറുപിറുത്ത് കൊണ്ടവർ അടുക്കളയിലേക്ക് നടന്നു..... ദക്ഷൻ ഡൈനിംഗ് ഹാളിൽ ചെന്നപ്പോൾ അവിടെ എല്ലാവരും ഇരിപ്പുണ്ടായിരുന്നു..... ദക്ഷൻ അവർക്കൊപ്പം ഇരുന്നു.....അപ്പോഴേക്കും ശ്രീ പ്രാതലുമായി അവിടേക്ക് വന്നു......അവർക്കെല്ലാം വിളമ്പികൊടുത്തു.....അപ്പോഴേക്കും ദക്ഷൻ ശ്രീ യെ അവനടുത്തായി പിടിച്ചിരുത്തിയിട്ട് അവർക്കുളളത് വിളമ്പികൊടുത്തു....... ഞാൻ പിന്നെ കഴിച്ചോളാം കുഞ്ഞാ.....ആദ്യം നിങ്ങളൊക്കെ കഴിക്ക്......ദക്ഷനെ തടഞ്ഞു കൊണ്ട് ശ്രീ പറഞ്ഞു...... ഞാൻ കഴീക്കണമെന്നമ്മക്കുണ്ടെങ്കിൽ എന്റൊപ്പം അമ്മയും കഴീക്കണം....

അതും പറഞ്ഞു കൊണ്ട് പ്ലേറ്റ് അവർക്കു നേരെ നീട്ടി....പിന്നെ ശ്രീ അത് വാങ്ങി അവർക്കൊപ്പമിരുന്ന് കഴിക്കാൻ തുടങ്ങി...... കുഞ്ഞാ നിന്നെ ആര്യൻ വിളിച്ചിരുന്നൊ...... ദേവൻ ദക്ഷനോടായി ചോദിച്ചു... ഇല്ല അപ്പേ....എന്താ..... അവൻ നാളെ രാവിലത്തെ ഫ്ലൈറ്റിൽ ഇങ്ങോട്ട് തിരിച്ചു വരുവാന്ന്......പുഞ്ചിരിയോടയാൾ പറഞ്ഞു.... പോയിട്ട് രണ്ട് മാസല്ലേ ആയുളളൂ അതിനുള്ളിൽ അമേരിക്ക മടുത്തോ അവന്......ദക്ഷൻ ചെറുചിരിയോടെ പറഞ്ഞു...... അതിനു നിന്റെ വാലീ തൂങ്ങി നടക്കാതെ അവനുറക്കം വരില്ലല്ലോ......(മുത്തശ്ശി ) ചെറിയച്ഛനൊപ്പം പ്രാക്ടീസ് ചെയ്ത് അവിടത്തെ അവരുടെ ഹോസ്പിറ്റൽ നോക്കി നടത്താനെന്നു പറഞ്ഞാ പോയത്....ഇതിപ്പോ ഇങ്ങോട്ട് വന്നാ പിന്നെങ്ങനാ....

.(ദക്ഷൻ) അവനിവിടത്തെ ഹോസ്പിറ്റലിൽ വർക്ക് ചെയ്താ മതീന്ന് വാശീലാത്രേ.....ഇവിടാവുമ്പോ നീയും അവനൊപ്പം ഉണ്ടല്ലോ ന്നാ......പത്ത് വർഷം കൊണ്ട് അവനിവിടെയല്ലേ.....പെട്ടെന്ന് അതൊക്കെ ഉപേക്ഷിച്ച് അമേരിക്കയിൽ പോയി സെറ്റിൽ ആവണം ന്നൊക്കെ പറഞ്ഞാലെങ്ങനാ......മുത്തശ്ശി കൂട്ടിച്ചേർത്തു..... നാളെ നീ പോയി അവനെ പിക് ചെയ്തേക്കണേ കുഞ്ഞാ.....(ശ്രീ ) മ്മ്......ശരിയമ്മാ.....ദക്ഷൻ പുഞ്ചിരിയോടെ പറഞ്ഞു....... ആ.....പിന്നെ മോനേ ഞാൻ നിന്നോടു ഒരു കാര്യം പറയാൻ വിട്ട് പോയി....നെറ്റിയിൽ വിരലമർത്തിക്കൊണ്ട് ദേവൻ പറഞ്ഞു.... എന്താ അപ്പേ..... അത് വിശ്വം എന്നോടൊരു കാര്യം പറഞ്ഞിരുന്നു...

ധനുവിനെ നിനക്ക് വിവാഹം കഴിച്ചു തരാൻ അവർക്ക് താത്പര്യമുണ്ടത്രേ...എന്താ നിന്റെ അഭിപ്രായം.... സോറി അപ്പേ ഞാൻ....എനിക്ക് താത്പര്യമില്ല....ധനുവെന്റെ നല്ല ഫ്രണ്ടാ.....അതെപ്പോഴും അങ്ങനെ തന്നെയായിരിക്കും മറ്റൊരു രീതിയിൽ ഞാൻ അവളെ കണ്ടിട്ടില്ല ഇനി അതിനു കഴിയുകയുമില്ല....അത് മാത്രമല്ല ഇപ്പൊ ഒരു വിവാഹത്തിന് ഞാൻ പ്രീപ്പയർ അല്ല.....അത് പറഞ്ഞു കൊണ്ട് ദക്ഷൻ എഴുന്നേറ്റ് പോകാൻ തുടങ്ങി........ നിനക്ക് താത്പര്യമില്ലെങ്കിൽ ഈ ബന്ധം നമുക്ക് വേണ്ട....പക്ഷെ വിവാഹം അതിനി അധികം നീട്ടിക്കൊണ്ടു പോകരുത്...... നോക്കാം.....സമയം വൈകി ഞാനിറങ്ങാ അതും പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് പോയി....... 🔥🔥🔥🔥🔥🔥🔥🔥

എന്റെ ആമി ഒന്ന് വേഗം വായോ....ക്ലാസ് തുടങ്ങീട്ടുണ്ടാവും.....ആമ ഇതിലും വേഗത്തിൽ നടക്കൂലോ ന്റെ ആമി..... ടീ....പെണ്ണേ നിക്ക് നിന്നെ പോലെ ഓടാനൊന്നും വയ്യ......ആദ്യത്തെ അവർ ആ മാക്രീത്തലയന്റെയാ.......ആ ക്ലാസിൽ ഇരിക്കുന്നതിലും ഭേതം കട്ടിലിൽ കിടക്കണതാ.....നടു നിവർത്തി ഉറങ്ങാലോ..... മ്മ്....അയാള് കേൾക്കണ്ടാ......നിന്റെ ചെവി പൊന്നാക്കും...... പൗർണി ദേ നോക്കിയേടി.....ഭദ്രനല്ലേയത്.....നമുക്ക് തിരിച്ചു പോയാലോ നിക്ക് പേടിയാവോ.....ദൂരേക്ക് ചൂണ്ടിക്കാട്ടിക്കൊണ്ട് വിറയലോടെ ആമി പറഞ്ഞു ....

നീ യെന്തിനാ പെണ്ണേ അയാളെ പേടിക്കുന്നത് നിന്റെ സമ്മതത്തോടെയല്ലാതെ അയാൾക്ക് നിന്നെ നിന്റെ അമ്മ വിവാഹം കഴിച്ചു കൊടുക്കില്ല പിന്നെന്താ..... ഈ വിവാഹത്തിന് സമ്മതിച്ചില്ലേൽ അമ്മേ കൊല്ലൂന്നാ അയാള് പറേണത് നിക്ക് പേടിയാ പൗർണി......നിക്ക് അമ്മ മാത്രേല്ലേളളു നിറമിഴിയോടവൾ പറഞ്ഞു..... നീ കരയല്ലേ ആമി അയാളെ പ്പോലൊരു ആഭാസന് നിന്നെ വിട്ട് കൊടുക്കില്ല....ഞങ്ങളൊക്കെ ഇല്ലേ നിനക്ക് പൗർണമി അവളെ സമാധാനിപ്പിച്ചു..... ഭദ്രന്റെ നിക്കുന്നിടത്തേക്ക് പോകും തോറും ആമിയുടെ ഹൃദയമിടിപ്പ് വേഗത്തിലായി.....ആമിയെക്കണ്ട ഭദ്രൻ വെളുക്കെ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു....

ചുവന്ന കണ്ണുകളും മുറുക്കൻ കറ നിറഞ്ഞ പല്ലുകളും അവളീൽ വെറുപ്പുണ്ടാക്കി.....ഭദ്രനെ നോക്കാതെ ആമീ മുന്നോട്ട് നടന്നു.....അപ്പോഴേക്കും അയാൾ അവളുടെ കൈപിടിച്ചു....ആമി നിന്ന് വിറക്കാൻ തുടങ്ങി....ഇത് കണ്ട പൗർണമിക്ക് ദേഷ്യം അരിച്ചു കയറി... ടോ.....വിടടോ അവളെ .....അവൾ ചീറീ.... ഹാ....അങ്ങനെ പറഞ്ഞാലെങ്ങനാ കൊച്ചേ.....ഇവ്ളെ ഞാൻ കെട്ടാൻ പോവല്ലേ....അപ്പോ ഞാൻ കൈയിലൊന്ന് പിടിച്ചാലെന്താ....താടി ഉഴിഞ്ഞു കൊണ്ടയാൾ പറഞ്ഞു.... അത് താൻ മാത്രം വിചാരിച്ചാ മതിയോ അവൾക്കിഷ്ടല്ലല്ലോ....മര്യാദയ്ക്ക് വിടടോ....അവൾ ആക്രോശിച്ചു.....

ഇല്ല...ഞാൻ ഇന്നിവളെയങ്ങ് കൊണ്ട് പോവുവാ അതും പറഞ്ഞു കൊണ്ടവൻ ആമിയെ വലിച്ചു അയാളുടെ കാറിനടുത്തേക്ക് നടക്കാനാഞ്ഞതും.... ഠോ....കരണം പുകച്ചൊരടിയായിരുന്നു....പൗർണമിയുടെ വക അയാൾക്ക്.... പ്രതീക്ഷിക്കാത്ത അടിയായതിനാൽ അയാൾ പിന്നോട്ടൊന്ന് വേച്ച് പോയി.....ആമിയിലുളള അയാളുടെ പിടി വിടുകയും ചെയ്തു...അപ്പോഴും പൗർണമി അയാളെ രൂക്ഷമായി തന്നെ നോക്കുന്നുണ്ടായിരുന്നു..... ചുറ്റിലും നിന്ന ആൾക്കാർ ഭദ്രനെ പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു.... അയാൾ ആകെ വിളറി പൗർണമിയെ ചുട്ടു കരിക്കാനുളള ദേഷ്യം തോന്നി അയാൾക്ക്.....

പക്ഷെ താൻ അവളെ ഇവിടെ വച്ച് എന്തെങ്കിലും ചെയ്താൽ നാട്ടുകാർ കൈവക്കുമെന്നോർത്ത് അടങ്ങി.... ടീ.....പന്ന####$ മോളെ നീ എന്നെ തല്ലീ അല്ലേ......ആ പത്മനാഭന്റെ മോളായതു കൊണ്ടുള്ള തെളപ്പല്ലേ നിനക്ക്....നിന്നെ ഈ ഭദ്രന്റെ കൈവെളളയിൽ കിട്ടും...ഇപ്പൊ ഞാൻ നിന്നെ വിടുവാ.....അതും പറഞ്ഞു കൊണ്ട് അയാൾ കാറിൽ കയറി പാഞ്ഞു പോയി..... അത് കണ്ട് പൗർണമി പുച്ഛച്ചിരിയോടെ നോക്കി നിന്നു....... ടീ പൗർണീ നീ എന്താ കാട്ടിയത് അയാളിനി വെറുതെ ഇരിക്കൂന്ന് തോന്നണ്ടോ നിനക്ക്...ആമി പരവേശത്തോടെ ചോദിച്ചു......എന്നെ അയാൾ ഒന്നും ചെയ്യില്ല....ഇത് പോലെ എന്നോട് കാണിച്ചാൽ കരണം പുകയ്ക്കും ഞാൻ വീറോടെ പറഞ്ഞവൾ......

ചുറ്റും നിന്ന ആൾക്കാർ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു... നീ വരുന്നുണ്ടോ ആമീ.....നേരം വൈകി.....ആരേയൂം കൂസാതെ അവൾ മുന്നോട്ട് നടന്നു..... 🔥🔥🔥🔥🔥🔥🔥🔥🔥 ദക്ഷന്റെ കാർ ദക്ഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന വലിയൊരു ബോർഡ് വച്ച ബഹുനില കെട്ടിട സമുച്ചയങ്ങൾ ഉളള കോമ്പൗണ്ടിലേക്ക് കയറി പോയി......കാറിൽ നിന്നിറങ്ങിയ ശേഷം കെട്ടിടത്തിന്റെ മെയിൻ എൻട്രൻസിലൂടെ അകത്തേക്ക് കയറി......ലിഫ്റ്റീലൂടെ നാലാം നിലയിലുള്ള അവന്റെ ക്യാമ്പിനിലേക്ക് നടന്നു.....അവനെ കണ്ടപ്പോൾ തന്നെ സ്റ്റാഫുകളോരോരുത്തരായി വിഷ് ചെയ്യുന്നുണ്ടായിരുന്നു.....തിരിച്ചും പുഞ്ചിരിയോടെ ദക്ഷൻ എല്ലാവരേയും വിഷ് ചെയ്തു......

ക്യാമ്പിൽ എത്തി ലാപ്ടോപ്പിൽ ഫയൽസ് ചെക്ക് ചെയ്തോണ്ടിരുന്നപ്പോഴാണ് അവിടേക്ക് ഒരു പെൺകുട്ടി കടന്നു വന്നത്.....മുട്ടുവരെയുളള സ്കർട്ടും സ്ലീവ്ലെസ്സ് ടോപ്പും ധരിച്ച മെലിഞ്ഞു വെളുത്തൊരു പെണ്ണ്......മുഖത്ത് ആവശ്യത്തിലധികം മേക്കപ്പ് ഉളളത് നന്നായി തന്നെ അറിയാം......നീളം കുറഞ്ഞ തലമുടി ഉയർത്തി കെട്ടി വച്ചിട്ടുണ്ട്.... കൈയിലൊരു ബോക്കയുമായാണ് അവൾ വന്നത്.....വന്നയുടനെ ദക്ഷന്റെ ക്യാമ്പിനിലേക്ക് പോയി......ഒന്ന് മുട്ടുക പോലും ചെയ്യാതെ വാതിൽ തുറന്നവൾ അകത്തേക്ക് കയറി.......

ഗുഡ് മോണിങ്ങ് ദക്ഷാ......വശ്യമായ ചിരിയോടവൾ പറഞ്ഞു....... ഗുഡ് മോണിങ്ങ് ധനുശ്രീ.......എന്താ ബൊക്കൈയൊക്കെയായിട്ട്..... ഇത് ഞാൻ നിനക്കു വേണ്ടി കൊണ്ടു വന്നതാ ദക്ഷൻ....ഫോർ യുവർ ഗ്രേയ്റ്റ് അച്ചീവ്മെന്റെ.......അതും പറഞ്ഞു കൊണ്ട് അവളത് അവനുനേരെ നീട്ടി..... താങ്ക്യു ഡിയർ......അങ്ങനെ പറഞ്ഞു കൊണ്ട് അവനത് സ്വീകരിച്ചു...... ദക്ഷൻ എനിക്കൊരു കാര്യം പറയാനുണ്ട്.....അത് പിന്നെ എന്റെ ഡാഡി ദക്ഷന്റെ അപ്പയോട് ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.....താനറിഞ്ഞിട്ടുണ്ടാവുമല്ലോ.....

എന്താ തന്റെ അഭിപ്രായം..... ഞാനതിനുളള മറുപടി അപ്പയോട് പറഞ്ഞിരുന്നു......എനിക്കീ അലൈൻസിന് താത്പര്യം ഇല്ല.....യു ആർ മൈ ഫ്രണ്ട്...അതിനിയും അങ്ങനെ തന്നെയായിരിക്കും........എന്റെ ഫ്രണ്ടിനെ എനിക്കൊരിക്കലും എന്റെ പാർട്ട്ണർ ആക്കാൻ കഴിയില്ല....ഒഴുക്കൻ മട്ടിൽ തന്നെ അവനത് പറഞ്ഞു...... എന്താ ....ദക്ഷാ.....ഇത്രക്ക് കൂളായാണോ ഇതൊക്കെ പറയുന്നത്.....ഞാൻ സീരിയസ്സായി പറഞ്ഞതാ.... ഞാനും അങ്ങനെ തന്നാടോ പറഞ്ഞത്.... ദേ ധനു.....

ഈ വിവാഹം സെറ്റിൽമെന്റ് ഇതൊന്നും ഇപ്പൊ എന്റെ മൈൻഡിൽ പോലും ഇല്ല....ബിസിനസ് അതു മാത്രേ ഉളളൂ....എന്നു വച്ച് ഒരിക്കലും ഞാൻ വിവാഹം കഴിക്കില്ലെന്നല്ല....അങ്ങനെ ഒരു പെൺകുട്ടിയോട് മോഹം തോന്നുമെങ്കിൽ മാത്രം.....അതൊരിക്കലും നീയാവില്ല....അത് കൊണ്ട് എനിക്ക് വേണ്ടി കാത്തിരിക്കണ്ടാ.....ഉറച്ച മനസ്സോടെ അവൻ പറഞ്ഞു.... എന്നാ....ശരി...ഞാനിറങ്ങുവാ ..അതു പറഞ്ഞു കൊണ്ടവൾ പുറത്തേക്ക് പോയി..... ഇല്ല ദക്ഷാ....നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല..... യു ആർ മൈൻ (ധനു ആത്മ ).......................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 1

Share this story