ദക്ഷ പൗർണമി: ഭാഗം 20

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

അനന്തനൊപ്പം കുഞ്ഞനുമായി നിൽക്കുന്ന പാർവതിയുടെ ഫോട്ടോ കണ്ട് അവൾ അമ്പരന്നു......അനന്തന്റെ ചിത്രം അവൾ ആദ്യമായി കാണുകയായിരുന്നു..... ""അപ്പോ ദക്ഷൻ തന്നെയാണ് പാറു അപ്പച്ചീടെ മകൻ കുഞ്ഞൻ.""!!!!....മുത്തശ്ശി പറഞ്ഞത് സത്യാ ദക്ഷൻ അനന്തൻമാമയുടെ അതേ ഛായ തന്നാ കാർബൺ കോപ്പി പോലെ.........പിന്നെ എന്തിനാവും ഞങ്ങളിൽ നിന്നെല്ലാം ഈ സത്യം മറച്ചു പിടിക്കുന്നത്....അതുകൊണ്ട് എന്ത് പ്രയോജനവാ അയാൾക്ക് കിട്ടുന്നത്.... ഈ സമയം ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ബാൽക്കണിയിൽ നിക്കാരുന്നു ദക്ഷൻ..... ദക്ഷൻ ഫോണിൽ സംസാരിക്കുന്നത് കേട്ട് പൗർണമി ഡയറിയും ഫോട്ടോയും ഇരുന്നിടത്ത് തന്നെ വച്ചു.....

നേരെ ബാൽക്കണിയിലേക്കുളള ഡോറിനടുത്തേക്ക് പോയി.......വാതിൽ ചാരി തന്നെ ഇട്ടിട്ടുണ്ട്.....അവൾ വേഗം വാതിൽ തുറന്നു നോക്കുമ്പോൾ ദക്ഷൻ ആരുമായോ ഫോണിൽ സംസാരിക്കുന്നത് കണ്ട് അങ്ങോട്ട് പോയി......അവനെ തന്നെ നോക്കി നിന്നു..... ഫോണിലെ സംസാമൊക്ക കഴിഞ്ഞ് തിരിഞ്ഞു നോക്കിയ ദക്ഷൻ കാണുന്നത് തന്നെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്നവളെയാണ്...... എന്താടോ........താനെന്താ ഇങ്ങനെ നോക്കുന്നേ......പുഞ്ചിരിയൊടവൻ ചോദിച്ചു...... ആരാ നിങ്ങൾ???സത്യം പറയണം......സത്യം മാത്രം.....ഗൗരവത്തോടെ അവൾ ചോദിച്ചു.... പെട്ടെന്ന് കേട്ടപ്പോൾ അമ്പരപ്പ് തോന്നിയെങ്കിലും അത് മറച്ചു വച്ച് കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു........

എത്രയെണ്ണം അകത്താക്കി.......വോൾക്കയാണോ ; റെഡ് വൈനോ.....അതോ മറ്റെന്തെങ്കിലും ആണോ.....ഇവിടുത്തെ കാർന്നോര് കുട്ടികളെ ഇങ്ങനെയുളള ശീലങ്ങളും പഠിപ്പിക്കാറുണ്ടോ.....വെരി ബാഡ്.......എപ്പോഴത്തെയും പോലെ കുസൃതിച്ചിരിയോടവൻ പറഞ്ഞു....... മതി നിർത്ത്..✋✋✋✋....പൊട്ടൻ കളിപ്പിക്കാൻ നോക്കാ ന്നെ....പൗർണമി ദേഷ്യപ്പെട്ടു..... പിന്നെ.....താനെന്താ എന്നെ പൊട്ടനാക്കാ.....തനിക്കറിയില്ലേ.....ഞാനാരാന്ന്......ഞാൻ ദക്ഷൻ; ദക്ഷൻ ദേവജിത്ത് വർമ്മ.....ഇനിയെന്താ തനിക്കെന്റെ ജാതകം വേണോ.....🤨🤨🤨🤨 തിരിഞ്ഞ് നിക്ക്..... എന്താ!!!!!!അമ്പരപ്പോടെ ദക്ഷൻ ചോദിച്ചു....

തിരിഞ്ഞ് നിക്കാനല്ലേ പറഞ്ഞത് അതും പറഞ്ഞു കൊണ്ട് പൗർണമി അവനെ പുറം തിരിച്ചു നിർത്തി......പിന്നിലെ നീളൻ മുടി വകഞ്ഞുമാറ്റി.....ദക്ഷന്റെ പിൻ കഴുത്തിൽ തെളിഞ്ഞു കണ്ട അർദ്ധ ചന്ദ്രാകൃതിയിലുളള മറുകവൾ വ്യക്തമായി കണ്ടു...... പൗർണമി .....നിനക്ക് ഭ്രാന്താണോ.....എന്തൊക്കെയാ ഇത്.....അവൻ അലറി.... അപ്പോ താൻ തന്നെയായിരുന്നല്ലേ...."""പത്മദളത്തിലെ പാർവതീയുടെയും ഈശ്വര മംഗലത്തെ ദയാനന്ദന്റെയും മകൻ കുഞ്ഞൻ """......... അവൾ പറഞ്ഞതു കേട്ട് തറഞ്ഞു നിന്നു പോയി ദക്ഷൻ........ പൗർണമി....ഞാൻ...... ഇനി എന്താ നിങ്ങൾക്ക് പറയാനുള്ളത്......നിഷേധിക്കാൻ പറ്റുവോ.....ഒരിക്കലും കഴിയില്ലല്ലേ......

അന്ന് അമ്പലത്തിൽ വച്ച് നിങ്ങളുടെ നക്ഷത്രം ആയില്യം ആണെന്ന് പറഞ്ഞത് മുതൽ എനിക്ക് സംശയം തോന്നിയതാ.....ഇന്നതുറപ്പായി......ഇപ്പൊ തന്നെ എല്ലാവരും ഇതറിയട്ടെ......ഈ ദക്ഷൻ ആരാന്ന്........അതും പറഞ്ഞു കൊണ്ട് പൗർണമി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദക്ഷൻ അവളുടെ കൈയിൽ പിടുത്തമിട്ടു...... പൗർണമി....പ്ലീസ് എനിക്ക് പറയാനുള്ളത് കൂടി കേൾക്ക്.....നീ പറഞ്ഞത് സത്യാ......ഒരിക്കലും നിഷേധിക്കാൻ പറ്റാത്ത സത്യം......ഞാനത് നിഷേധിച്ചാൽ എന്റെ അച്ഛയെയും അമ്മയേയും തളളിപ്പറയുന്നതിന് തുല്യമാണ്......പക്ഷെ ഇപ്പൊ ഈ സത്യം നീയല്ലാതെ മറ്റൊരാൾ അറിയാൻ പാടില്ല......

നിങ്ങൾ എന്തൊക്കെ ന്യായീകരണം പറഞ്ഞാലും ഇത് മുത്തശ്ശിയെ നിക്ക് അറിയിക്കണം.....നിങ്ങക്കറിയോ.....ഈ കുടുംബത്തിലെ എല്ലാവരും നിങ്ങൾ മരിച്ചൂ ന്നാ വിശ്വസിച്ചിരുന്നത് പക്ഷെ മുത്തശ്ശി മാത്രം നിങ്ങൾ എവിടെയോ ജീവിച്ചിരിപ്പ്ണ്ടെന്ന് എപ്പോഴും പറയുമായിരുന്നു......അങ്ങനെ തന്നെയാണ് ആ പാവം വിശ്വസിക്കണതും... നിങ്ങൾ തിരിച്ചു വരാനായി ആ പാവം എത്ര വർഷമായി കാത്തിരിക്കുന്നു ന്നറിയോ.....അതിനു വേണ്ടി കഴിക്കാത്ത നേർച്ചയും വഴിപാടുമില്ല......എന്നിട്ട് ഒരു സുപ്രഭാതത്തീൽ കയറി വന്നിട്ട്......ആരും അറിയാതെ തിരികെ പോകാന്ന് കരുതിയോ.......അതുവരെ ഉളളിലടക്കി വച്ചിരുന്ന രോഷം അപ്പോഴേക്കും പുറത്തേക്ക് വന്നിരുന്നു......

പൗർണമി ഞാൻ ......നീ ...വിചാരിക്കുന്നത് പോലല്ല ഒന്നും....... നിക്ക് ഒന്നും കേക്കണ്ട ഞാൻ പോവാ .....അതും പറഞ്ഞു കൊണ്ട് പോകാനാഞ്ഞവളെ അരയിലൂടെ ചുറ്റിപ്പിടിച്ച് അവനോട് ചേർത്ത് നിർത്തി.....വായ് പൊത്തി പിടിച്ചു..... ഇനി എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് നീ വായ തുറന്നാ മതി...... അവൾ കുതറി അവനിൽ നിന്നും മാറാൻ ശ്രമിച്ചു.....പക്ഷെ അവൻ വീണ്ടും പിടി മുറുക്കിയതേയുളളൃ....... അടങ്ങി നിക്കടീ.....എനിക്ക് പറയാനുള്ളതും കൂടി കേൾക്ക്.....ദേവജിത്തും ഭാഗ്യശ്രീയുമാ എന്റെ അപ്പയും അമ്മയും ജന്മം കൊണ്ടല്ല കരുതൽ കൊണ്ട്.......നിനക്കറിയോ; 45 ദിവസം പ്രായമുണ്ടായിരുന്നപ്പോ എന്നെ അവരുടെ കൈയിൽ കിട്ടിയതാ.....

ഇന്നത്തെ ഈ ദക്ഷനാക്കി മാറ്റിയത് അവരാ.....ഞാനിവിടെ വരുന്നതിന് രണ്ടു ദിവസം മുമ്പ് വരെ അവരായിരുന്നു എനിക്ക് ജന്മം തന്ന അപ്പയും അമ്മയും.....അങ്ങനെയാ ഞാൻ വിശ്വസിച്ചിരുന്നത്.......ഈ കുടുംബമായുളള ബന്ധം പോലും എനിക്കറിയില്ലായിരുന്നു.......പക്ഷെ സത്യങ്ങൾ അവരുടെ നാവിൽ നിന്നും തന്നെ ഞാനറിഞ്ഞു......അങ്ങനെയാ ഞാൻ ഇങ്ങോട്ട് പുറപ്പെട്ടത് അതൊരിക്കലും ഇവിടെ എനിക്കുളള അവകാശം സ്ഥാപിച്ചെടുക്കാനല്ല .....എന്റെ ലക്ഷ്യം വേറെയാ.......ആ ലക്ഷ്യത്തിലെത്തണമെങ്കിൽ എന്നെ നിങ്ങൾ തിരിച്ചറിയാൻ പാടില്ലെന്ന് എനിക്ക് തോന്നി....അതാ ഞാനാരാണെന്ന് നിങ്ങളിൽ നിന്നും മറച്ചു വച്ചത്.......

ഈ സമയം ദക്ഷൻ പൗർണമിയെ തന്നിൽ നിന്നും അടർത്തി മാറ്റീ...പിന്നെ വീണ്ടും തുടർന്നു...... ഇവിടെല്ലാവരും കരുതുന്ന പോലെ എന്റെ അച്ഛയുടെയും അമ്മയുടെയും മരണം തീപിടിത്തം കാരണം ഉണ്ടായ അപകട മരണം അല്ല..... കൊലപാതകമായിരുന്നു !!!! അത് കേട്ട് പൗർണമി ഞെട്ടിത്തരിച്ച് നിന്നു.... കൊലപാതകമോ !!!!! മ്മ്.......അതേ......അതിനുശേഷം ദക്ഷൻ ദേവൻ അവനോട് പറഞ്ഞ കാര്യങ്ങൾ പൗർണമിയോട് പറഞ്ഞു.......അപ്പ പറഞ്ഞ സംശയങ്ങൾ മനസ്സിലുളളതു കൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ ഒരന്വേഷണം നടത്തി........അതിൽ നിന്നും ഞങ്ങൾക്ക് വ്യക്തമായി അതൊരു കൊലപാതകമായിരുന്നുവെന്ന്........ പക്ഷെ....ആരാ....ആർക്കായിരിക്കും അവരോടിത്ര പക........പൗർണമി ചോദിച്ചു.... അറിയില്ല പൗർണമി.......പക്ഷേ കണ്ടെത്തണം......അതിനു അനന്തനെ കുറിച്ചും പാറുവിനെ കുറിച്ചും ഇനിയും അറിയാനുണ്ടെനിക്ക്....

.ഇനി നിനക്ക് എല്ലാം എല്ലാവരേയും അറിയിക്കണമെന്ന് തോന്നുന്നെങ്കിൽ അറിയിച്ചോ...... പൗർണമി ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നു...... ഇല്ല.......ഞാനായിട്ട് ആരോടും ഒന്നും പറയില്ല.....നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലെത്തിയിട്ട് എല്ലാം എല്ലാവരും അറിഞ്ഞാ മതി...പാറു അപ്പച്ചിയെയും അനന്തമാമയെയും കൊന്നത് ആരായാലും കണ്ട് പിടിക്കണം......പാവം ന്റെ മുത്തശ്ശി ഒരുപാട് വേദന തിന്നുന്നുണ്ട്....എല്ലാവർക്കും പാറുവും അനന്തനും അത്രക്ക് പ്രിയപ്പെട്ടവരായിരുന്നു .....ഒരു നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് തിരികെ പോവാൻ തുടങ്ങിയവളെ ദക്ഷൻ വീണ്ടും പിടിച്ചു നിർത്തി........ ഇനി എന്താ......അവൾ അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു........മറ്റൊരു കാര്യം കൂടി......ഇവിടന്ന് തിരികെ പോവുമ്പോ കൊണ്ട് പൊയ്ക്കോട്ടേ .......ഈ പൗർണമിയെ ദക്ഷന്റെ പെണ്ണായി....... അത് കേട്ട് ഞെട്ടി ത്തരിച്ച് അവൾ അവനെ നോക്കി.....

പിന്നെ ഒന്നും മിണ്ടാതെ തിരികെ റൂം വിട്ട് പുറത്തേക്കിറങ്ങി.........ഈ സമയം അവളുടെ ചുണ്ടുകളിൽ നറു പുഞ്ചിരി മൊട്ടിട്ടു........ ദക്ഷൻ ചിരിയോടെ അവളെ നോക്കി നിന്നു.....ഈ സമയം അവരറിയാതെ അവർ പറയുന്നതെല്ലാം കേട്ടുകൊണ്ടൊരാൾ അവിടെ ദക്ഷന്റെ റൂമിൽ തന്നെയുണ്ടായിരുന്നു...... 🔥🔥🔥🔥🔥🔥🔥🔥 കൃഷ്ണനുണ്ണീ.......ഇന്ന് ഷൺമുഖൻ വിളിച്ചിരുന്നു....... വർഷങ്ങൾക്ക് ശേഷം ഷൺമുഖനെന്ന പേര് കേട്ടപ്പോൾ അയാളുടെ മുഖത്ത് ഭയം നിഴലിച്ചു......അത് മറച്ചു വച്ചുകൊണ്ടയാൾ ചോദിച്ചു...... എന്താ.....കാര്യം....ഇപ്പൊ ഇവിടേക്ക് വിളിക്കണോങ്കീ എന്തെങ്കിലും ഉണ്ടായിരിക്കും ല്ലേ..... കാര്യം ണ്ട് കൃഷ്ണനുണ്ണീ......അത് നമ്മൾ മൂന്നുപേരും ഉൾപ്പെടുന്ന ആ കാര്യം തന്നാ.....

28 വർഷങ്ങൾക്ക് മുൻപ് നമ്മൾ കുഴിച്ചു മൂടിയ സത്യങ്ങൾ കുഴിമാന്തി പുറത്തെടുക്കാൻ നീക്കം നടന്നൂത്രേ....... എന്താ!!!! വല്യളിയനീ പറയണത്..........ഇത്രയും വർഷങ്ങൾ കഴിഞ്ഞില്ലേ......ഇപ്പൊ ആരാ.....വിറയലോടയാൾ ചോദിക്കുമ്പോഴും കൈയിൽ എരിഞ്ഞു തീരാറായ സിഗരറ്റ് ആഞ്ഞു വലിക്കുന്നുണ്ടായിരുന്നു..... അറിയില്ല......അന്ന് ഈ സ്റ്റേഷനിൽ ഉണ്ടായിരുന്നവരെയൊക്കെ ചോദ്യം ചെയ്തുന്ന്..... പക്ഷെ ആർക്കും ഒന്നും അറിയില്ല.....ഷൺമുഖനൊഴിച്ച്... ആരാ.....ആരാ ഇപ്പൊ.... അങ്ങനൊരു നീക്കം നടത്തിയത്....പരിഭ്രാന്തിരോടെയാൾ തിരക്കി........ അറിയില്ല ഒരു ചെറുപ്പക്കാരനാത്രേ..........അങ്ങനാ അറിഞ്ഞത്.......

ഇനി ആ അനന്തന്റെ മകനായിരിക്കൂമോ അത്....... അറിയില്ല......അഥവാ ആണെങ്കിൽ തന്നെ അയാൾക്ക് നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ല.......ഇതറിയാവൂന്നവർ നാലു പേർ മാത്രമേയുളളൃ.. നമ്മൾ മൂന്നും പിന്നെ ആ ചാരുവും.......അവളിനീ ഒരിക്കലും വായ തുറക്കില്ല.....നിനക്കറിയോ .......28 വർഷായിട്ട് എന്റെ കണ്ണുകൾ അവളുടെ പിന്നാലെ ഉണ്ട് എങ്ങാനും അവൾക്ക് ബോധം വീണാൽ തീർക്കാനുളളതും കൈയിൽ കരുതിക്കൊണ്ട്.....ഗൂഢമായി ചിരിച്ചു കൊണ്ടയാൾ പറഞ്ഞു........ 🔥🔥🔥🔥🔥🔥🔥 പൗർണമി നേരെ മുത്തശ്ശിടെ റൂമിലേക്കാണ് പോയത്.......അവിടെ എത്തിയപ്പോൾ മുത്തശ്ശി ഉറക്കം പിടിച്ചിരുന്നു......പൗർണമി വേഗം അടുത്തായി കിടന്ന ബെഡ്ഷീറ്റെടുത്ത് മുത്തശ്ശിയെ പുതപ്പിച്ച് പിന്നെ മുത്തശ്ശീടെ അടുത്തായി വന്നിരുന്നു.......പതിയെ നിറുകിൽ തലോടി........ മുത്തശ്ശീടെ വിശ്വാസം ശരിയായിരുന്നു.......

മുത്തശ്ശി ടെ കുഞ്ഞൻ ദേ മുത്തശ്ശിടെ മുന്നിൽ തന്നെയുണ്ട്......പക്ഷെ ഇപ്പൊ ആരും ആ സത്യം അറീയണ്ടാന്നാ മുത്തശ്ശീടെ കുഞ്ഞൻ പറയുന്നത്.....അനന്തമാമേടെ തനി പകർപ്പ് തന്നാ മുത്തശ്ശി കുഞ്ഞേട്ടൻ........ന്നെ ഇഷ്ടവാ........ഞാൻ എന്താ പറയേണ്ടത്........മുത്തശ്ശി എപ്പോഴും കുഞ്ഞനെ കുറിച്ചു പറഞ്ഞു പറഞ്ഞു എന്റെ ഹൃദയത്തിൽ എവിടെയൊ ഒരു സ്ഥാനം ഞാൻ കൊടുത്തിരിന്നു......പക്ഷെ അന്നൊന്നും ഈ കുഞ്ഞനെ ഇങ്ങനെ എന്റെ മൂന്നിൽ കാണാൻ പറ്റുമോ ന്ന് കൂടി അറിയില്ലായിരുന്നു......നിക്ക് ഇഷ്ടാണോന്ന് ചോദിച്ചാ.....അറിയില്ല.......ഓരോന്നോർത്ത് കൊണ്ട് പുഞ്ചിരിയോടെ പൗർണമി അവളുടെ റൂമിലേക്ക് പോയി......

അലമാരയിൽ നിന്നും ആ കുഞ്ഞ് ബോക്സ് കൈയിലെടുത്ത് അത് തുറന്നു നോക്കി......പതിയെ അതിൽ തഴുകി...പിന്നെ അതിലേക്ക് ചുണ്ടുകൾ ചേർത്തു.......അടച്ചു ഭദ്രമായി തന്നെ ഇരുന്നിടത്തു വച്ചു.......മനസ്സ് മുഴുവനും കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ആയിരുന്നു........ഓരോന്നോർത്ത് കട്ടിലിലേക്ക് ചാഞ്ഞു.....എപ്പോഴോ ഉറങ്ങി 🔥🔥🔥🔥🔥🔥🔥 മറുവശത്ത് ദക്ഷനും അവളെയോർത്ത് കിടക്കുകയായിരുന്നു.......ബിസിനസ് മാത്രമായിരുന്നെന്റെ ലോകം.......അവിടേക്ക് ഒരു പെൺകുട്ടി കടന്നു വരുമെന്നോ എന്റെ മനസ്സിൽ സ്ഥാനം പിടിക്കുമെന്നോ ഞാൻ കരുതിയില്ല.......ധനുവുമായി കുട്ടിക്കാലം മുതലുളള പരിജയവാ..

അന്നും ഇന്നും നല്ലൊരു സുഹൃത്തെന്നതിനപ്പുറം മറ്റൊന്നും തോന്നീട്ടില്ല.....പക്ഷെ ആദ്യമായി കണ്ടപ്പോൾ തന്നെ നീയെന്നിൽ സ്ഥാനമുറപ്പിച്ചു.....നീയെനിക്കുളളതാണെന്ന് മനസ് മന്ത്രിച്ചു......പിന്നെ ഓരോ നിമിഷവും നീ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിരുന്നു.........അതുകൊണ്ടാ പെണ്ണേ നിന്നോട് ഞാനെന്റെ ഇഷ്ടം തുറന്നു പറഞ്ഞത്........ഇനിയുള്ള എന്റെ യാത്രയിൽ നിന്നെ കൂടെ കൂട്ടുവാൻ ഉളളം കൊതിക്കുന്നുണ്ടൊരുപാട്.......ഇനിയെന്നും എന്റെ പ്രണയത്തിനവകാശിയായി എന്റെ പ്രാണന്റെ പാതിയായി നീ വേണമെന്ന്.....മോഹിച്ച് പോകുന്നു ഞാൻ..... ഓരോന്നോർത്ത് കൊണ്ട് ദക്ഷൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു............................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story