ദക്ഷ പൗർണമി: ഭാഗം 21

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

മണിവീണയിൽ എല്ലാവരും ആര്യനെ പ്രതീക്ഷിച്ചിരിക്കുണ്ടായിരുന്നു.....ആര്യൻ അവിടെ എത്തിയപ്പോഴേക്കും എല്ലാവരും ഉമ്മറത്ത് എത്തിയിരുന്നു....... മോനേ യാത്ര എങ്ങനെയുണ്ടായിരുന്നു.....നിനക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ.......അല്ലേ.......ദേവൻ ആര്യനെ നിറുകിൽ തലോടിക്കൊണ്ട് ചോദിച്ചു.... ഇല്ല ദേവച്ഛാ.....എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.....കുഞ്ഞൻ കൂടെയില്ലാത്തതിന്റെ ഒരു കുറവ് മാത്രേ ഇണ്ടായിരുന്നുളളൂ.... അതർ വൈസ് എവരിതിങ്ങ് ഈസ് ഓൾ റൈറ്റ്.........ആര്യൻ പുഞ്ചിരിയോടെ പറഞ്ഞു..... മ്മ്.....മോനേ കുഞ്ഞൻ അവനവിടെ ഹാപ്പിയാണോ......അവിടുളളവരൊക്കെ അവനോടെങ്ങനാ......അവർക്ക് സംശയം ഒന്നുമില്ലല്ലോ......

.അല്ലേ......ദേവൻ ഉത്കണ്ഠയോടെ തിരക്കി........ എന്റെ ദേവച്ഛാ.......ഇങ്ങനെ ഒറ്റശ്വാസത്തിന് എല്ലാം കൂടി ഒരുമിച്ച് ചോദിക്കല്ലേ.....എനിക്ക് കേൾക്കാനുളള ഗ്യാപ്പ് തായോ...... ആര്യൻ ചിരിയോടെ പറഞ്ഞു.....പിന്നെ വീണ്ടും തുടർന്നു......കുഞ്ഞനവിടെ ഹാപ്പിയാണ്........പിന്നെ മുറപെണ്ണിനെ കണ്ട് മൂക്കും കുത്തി വീണിരിക്കാ പയ്യൻസ്..........അതൊരു കാന്താരിയാ......ചെക്കനുമായി ആദ്യം ഒന്ന് എടഞ്ഞു......ഇപ്പൊ പ്രശ്നോന്നൂല്ല.......ആര്യൻ അവിടെ നടന്ന ഓരോന്നും ദേവനോട് പറഞ്ഞു.....അവരെല്ലാം പുഞ്ചിരിയോടെ കേട്ട് നിന്നു........ ഹാവൂ .....സമാധാനമായി എന്റെ കുട്ടിക്ക് അവിടെ ഒരു കുറവും ഇല്ലാണ്ടിരുന്നാ മതി....ശ്രീ ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു.......

ആ.......ഇനീപ്പോ മുറപെണ്ണ് കൂടെ അവിടെ ഉളളത് കൊണ്ട് അവന് ബോറടിക്കില്ലല്ലോ.....കളളച്ചിരിയോടെ ആര്യൻ പറഞ്ഞു.... ആ......നീ അവനെ കളിയാക്കുവൊന്നും വേണ്ട.... .ആമിടെ കാര്യം ഞങ്ങളൊക്കെ അറിഞ്ഞു....ശ്രീ ചിരിയോടെ പറഞ്ഞു...... അതെപ്പോ......ആര് പറഞ്ഞു.....😮😮😮 കുഞ്ഞൻ പറഞ്ഞു........ഹരി ആ കുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിക്കൂന്ന് തോന്നണ്ടോ നിനക്ക്..... ഓ.....പിന്നെ....ഒന്ന് പോ മുത്തശ്ശി ..അങ്ങേരിനി വേറെ കെട്ടണോങ്കിൽ അമ്മ അങ്ങേരെ ഡിവോസ് ചെയ്യണ്ടേ......അതൊക്കെ ബുദ്ധിമുട്ടല്ലേ....മുത്തശ്ശിയുടെ കവിളിൽ പിച്ചിക്കൊണ്ട് ആര്യൻ പറഞ്ഞു നീ എന്തൊക്കെയാടാ പറയുന്നത്..... ഹാ മുത്തശ്ശിക്ക് മനസിലായില്ലേ.....

ആമിയെ കെട്ടേണ്ടത് ഞാനാ....അല്ലാതെ അങ്ങേരല്ലാന്ന്.....😏😏😏 ടാ...തല തെറിച്ചതേ.......കുരുത്തക്കേട് പറയുന്നോ.....അത് പറഞ്ഞു കൊണ്ട് മുത്തശ്ശി അവനെ ചെവിക്ക് പിടിച്ചു..... യ്യോ.....മുത്തശ്ശി .......എന്റെ ചെവി ....വിട്ടേ....അല്ലേൽ അതിങ്ങ് പറിഞ്ഞ് പോരും... ആര്യൻ അലറി..... എല്ലാവരും ചിരിയോടെ അത് കണ്ട് നിന്നു...... 🔥🔥🔥🔥🔥🔥🔥 ദക്ഷൻ രാവിലെ തന്നെ കുളിച്ചു റെഡിയായി.....ഷർട്ടും മുണ്ടും ധരിച്ചു കൊണ്ട് താഴേക്ക് വന്നു.....ഉമ്മറത്ത് മുത്തശ്ശിയും പൗർണമിയും പത്മനാഭനും ഇരിപ്പുണ്ടായിരുന്നു.....അവൻ ഉമ്മറത്ത് എത്തിയപ്പോൾ എല്ലാവരും അവനെ ഉറ്റുനോക്കി....... മോനിതെങ്ങോട്ടാ രാവിലെ തന്നെ......പത്മനാഭൻ ചോദിച്ചു..... ഞാൻ വെറുതെ ഇരുന്ന് ......ബോറഡിച്ചപ്പോ...പുറത്തേക്ക് ഇറങ്ങാന്ന് കരുതി.....

.ഈ നാടൊക്കെ ഒന്ന് ചുറ്റി കാണുവേം ചെയ്യാലോ..... അതിന് മോന് വഴിയൊക്കെ അറിയോ.....(മുത്തശ്ശി ) ഇല്ല മുത്തശ്ശി..... ആരോടെങ്കിലും വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കാന്ന്....കരുതി... ആ.......മോനേതായാലും ഒറ്റയ്ക്ക് പോണ്ടാ....പൗർണിയും കൂടെ വരും....മോളെ നീ വേഗം റെഡിയായി മോന്റെ കൂടെ പൊയ്ക്കോ... അച്ഛേ.....ഞാൻ..... പറയുന്നത് അനുസരിക്ക് മോളെ വെറുതെ സമയം കളയല്ലേ.....പത്മനാഭൻ അവളോട് തറപ്പിച്ചു പറഞ്ഞു..... വേണംന്നില്ല....ഞാൻ ഒറ്റക്ക് പൊയ്ക്കോളാം.......വെറുതെ ആ കുട്ടിയെ നിർബന്ധിക്കണ്ട......ദക്ഷൻ ഗൗരവത്തോടെ പറഞ്ഞു......

അത് വേണ്ട മോനേ അവൾക്ക് ഈ പ്രദേശത്തെ വഴികളെല്ലാം കാണാപ്പാഠവാ.... മോൻ ഒറ്റക്ക് പോയി വഴി തെറ്റിപ്പോണ്ടാ..... പൗർണമി ഉടനെ മുകളിലേക്ക് പോയി...... മോന്റെ മുറിവിപ്പോ ഭേദമായോ.....വേദന കുറവുണ്ടോ...... മ്മ് വേദന കുറവുണ്ട്......മുറിവ് ഉണങ്ങാൻ തുടങ്ങി..... ഈ സമയം ദക്ഷന് ഒരു കോൾ വന്നു.....അത് അറ്റണ്ട് ചെയ്യാനായി അവൻ പുറത്തേക്ക് പോയി..... അത്പ സമയം കഴിഞ്ഞ് പൗർണമി താഴേക്ക് വന്നു.....വൈകാതെ രണ്ടു പേരും കൂടി റോഡ് ലക്ഷ്യം വച്ച് നടക്കാൻ തുടങ്ങി..... പത്മനാഭനും മുത്തശ്ശിയും അവർ പോകുന്നതും നോക്കി നിന്നു...... അനന്തന്റെ തലയെടുപ്പ് അതേ പടി അവന് കിട്ടീട്ടുണ്ടല്ലേ അമ്മേ...

.പത്മനാഭൻ ശബ്ദം താഴ്ത്തി ഭവാനിയമ്മ കേൾക്കാൻ പറഞ്ഞു.... ഇത് കേട്ട് അമ്പരപ്പോടെ അവർ അയാളെ നോക്കി..... മോനെ....നീ യെന്താ യീ പറയുന്നത്.....അവൻ നമ്മുടെ കുഞ്ഞനല്ലല്ലോ..... ""അവൻ നമ്മുടെ കുഞ്ഞൻ തന്നയാ അമ്മേ....നമ്മുടെ പാറുവിന്റെയും അനന്തന്റെയും മകൻ""!!!!!.....ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു........ നീ...നീ...പറയുന്നത് സത്യാണോ മോനേ.......അമ്പരപ്പോടെ ഭവാനിയമ്മ ചോദിച്ചു...... അതേ അമ്മാ.....ഇന്നലെ പൗർണിയോട് അവൻ എല്ലാം തുറന്നു പറയുന്നത് ഞാൻ കേട്ടതാ...... പിന്നെ ആ കുട്ടി എന്തിനാ നമ്മളോട് ഒക്കെ മറച്ചു വച്ചത്....... അതിന് തക്കതായ കാരണം ഉണ്ടായിട്ട് തന്നെയാ അമ്മ അവൻ നമ്മളിൽ നിന്നെല്ലാം മറച്ചു വച്ചത്.........

അവൻ കുഞ്ഞനാണെന്ന സത്യം നമ്മൾ മൂവരുമല്ലാതെ മറ്റാരും അറിയരുത്......ഏട്ടന്മാരോ സീതയോ പോലും........സത്യങ്ങളിനിയും കലങ്ങി തെളിയാനുണ്ട്......കാത്തിരിക്കാം....അത് വരെ അവൻ ദക്ഷനായി തന്നെ തുടരട്ടേ.....ഞാൻ പറഞ്ഞതൊന്നും പൗർണിയോ അവനോ അറിയണ്ട.....ആരും ഒന്നും അറിഞ്ഞില്ലെന്ന് തന്നെ അവൻ കരുതിക്കോട്ടെ........ നീ എന്തൊക്കെയാ മോനേ പറയുന്നത് ഏത് സത്യങ്ങൾ കലങ്ങി തെളിയുന്ന കാര്യവാ നീ പറയുന്നത്....... അതൊക്കെ അമ്മയ്ക്ക് വഴിയെ മനസ്സിലാവും.......ഇപ്പൊ ഇക്കാര്യം മനസ്സിൽ വച്ചിരുന്നാൽ മതി......അത്രയും പറഞ്ഞു കൊണ്ട് പത്മനാഭൻ അകത്തേക്ക് പോയി..... 🔥🔥🔥🔥🔥🔥🔥

ദക്ഷനും പൗർണമിയും നടന്ന് റോഡിലെത്തി വഴിയിലോരോരുത്തരും പൗർണമിയോട് സംസാരിക്കുകയും കുശലം ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.....ചിലരൊക്കെ ദക്ഷനെ കുറിച്ചു ചോദിക്കുന്നുണ്ട് അവരോടൊക്കെ കളരി പഠിക്കാൻ പത്മദളത്തിൽ വന്നതാണെന്ന് പറയുന്നുണ്ട്.....പൗർണമി പക്ഷെ ദക്ഷനോട് വെയ്റ്റിട്ട് നിന്നു.....കുറേ ദൂരം ചെന്നപ്പോൾ ദക്ഷൻ അവളോട് സംസാരിക്കാൻ തുടങ്ങി...... ടോ.......നിനക്കെന്താ പറ്റിയേ.......അല്ലെങ്കിൽ ഇങ്ങനൊന്നുവല്ലല്ലോ......നാക്കിന്റെ നീളം കുറഞ്ഞു പോയോ...... അതിനു മറുപടിയായി രൂക്ഷമായി അവനെയൊന്ന് നോക്കിയവൾ...... "ഉണ്ടക്കണ്ണി" നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ....ദക്ഷൻ പിറുപിറുത്തു......

ഇടക്കിടെ അവളെ നോക്കുന്നുണ്ടെങ്കിലും അവളുടെ ഭാഗത്ത് നിന്നും അറിയാതെ പോലും ഒരു നോട്ടം അങ്ങോട്ടേയ്ക്ക് ചെന്നില്ല....... അതേ......നിങ്ങൾക്ക് എങ്ങോട്ടാ പോവേണ്ടത്....ഇങ്ങനെ നടക്കാൻ നിന്നാൽ രണ്ടു ദിവസം കഴിഞ്ഞാലും വീട്ടിൽ തിരിച്ചെത്തില്ല....... ഓ......ഇപ്പൊഴെങ്കിലും ആ തിരു വാ തുറന്നല്ലോ.....അതും പറഞ്ഞു കൊണ്ട് അവൻ കുനിഞ്ഞ് റോഡിൽ എന്തോ കാര്യമായിട്ട് തിരയാൻ തുടങ്ങി...... കുറച്ചു സമയം അവൾ ദക്ഷൻ എന്തൊക്കെയാ ചെയ്യുന്നത് നോക്കി നിന്നു അവൻ വീണ്ടും തിരയൽ തുടർന്നപ്പോൾ അവൾ ചോദിച്ചു..... എന്താ ......എന്തെങ്കിലും കളഞ്ഞോ.....എന്താ തിരയുന്നത്...... അല്ലാ......ഈ മുത്തേ.....മുത്ത്.....അതാ..... മുത്തോ!!!!!......

എന്തിന്റെ മുത്ത്......അവൾ ആകാംഷയോടെ ചോദിച്ചു..... അല്ലാ...... നിന്റെ വായ തുറന്നപ്പോൾ മുത്തു വല്ലതും പൊഴിഞ്ഞൊന്ന് നോക്കിയതാ....പതിയെ നിവർന്ന് കൈ രണ്ടും പരസ്പരം തട്ടി പൊടി കളഞ്ഞു കൊണ്ട് പറഞ്ഞു..... അവളവനെ കൂർപ്പിച്ചു നോക്കി.....അപ്പോഴും അവന്റെ മുഖത്ത് ആ പതിവ് കളളച്ചിരി വന്നു... ഇങ്ങനെ നോക്കല്ലേ പെണ്ണേ.......കൈവിട്ട് ഞാനെന്തേലും ചെയ്തു പോവും.....ദക്ഷൻ പിറുപിറുത്തു..... അതേ.....എവിടാ പോവേണ്ടത്......അവൾ വീണ്ടും ചോദിച്ചു...... എനിക്ക് ആ നാഗക്ഷേത്രത്തിൽ പോണം.....അവിടെ പൂജയ്ക്കു വേണ്ടിയല്ലേ.....അച്ഛയും അമ്മയും ഇവിടേക്ക് വന്നത്.....ആ നാഗക്ഷേത്രം എനിക്കൊന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്. ........

അകലേക്ക് നോട്ടം പായിച്ചു കൊണ്ട് പറഞ്ഞു......... ഇപ്പൊ ഇരുപത്തിയെട്ട് വർഷായിട്ട് ആ ക്ഷേത്രം പൂജയും ദീപാരാധനയൊന്നുമില്ലാതെ പൂട്ടിക്കിടക്കാ.....അവിടേക്ക് ആരും പോവാറില്ല.....കാവിനുളളിലാ.....അതുകൊണ്ട് ഇഴജന്തുക്കളൊക്കെ വിഹരിച്ച് നടപ്പുണ്ടാവും.....അത് കൊണ്ട് നമുക്ക് തിരിച്ചു പോവാം.... ഞാൻ ആ ക്ഷേത്രം കണ്ടിട്ടേ തിരിച്ചു പോവുന്നുളളൂ....അല്ലാതെ വീട്ടിലേക്ക് ഇല്ല..... ""എന്താ കുഞ്ഞേട്ടാ ഇത് വാശി കാണിക്കാ"".....പെട്ടെന്നാണ് താൻ എന്താ വിളിച്ചതെന്ന് അവൾക്ക് ഓർമ്മ വന്നത്.....അബദ്ധം പറ്റിയപോലെ നാക്ക് കടിച്ചു കൊണ്ടവൾ തിരിഞ്ഞു നിന്നു....

. ""കുഞ്ഞേട്ടാ""ന്നുളള പെണ്ണിന്റെ വിളി കേട്ട് ഞെട്ടി നിക്കാരുന്നു ദക്ഷൻ അതിനൊപ്പം അവളുടെ കാട്ടികൂട്ടലും ചമ്മിയ മുഖവും കണ്ടപ്പോൾ ദക്ഷന് ചിരിപൊട്ടി...... അവൻ അവളെ അവനു നേരെ തിരിച്ചു നിർത്തി.....അവൾ ചമ്മലോടെ മുഖം താഴ്ത്തി നിക്കാരുന്നു.....അവൻ അവളുടെ മുഖം താടിയിൽ പിടിച്ചുയർത്തി..... എന്തൊരഭിനയവാ പെണ്ണേ.....ഓസ്കാർ കിട്ടുവല്ലോ......ഞാനൊന്ന് പേടിച്ചു.....അവൻ കുസൃതിച്ചിരിയോടെ പറഞ്ഞു...... അപ്പോ....എന്റെ പെണ്ണിനെന്നോട് മര്യാദയ്ക്ക് സംസാരിക്കാനൊക്കെയറിയാം......അല്ലേ... മറുപടിയായി ചമ്മലോടെ ചിരിച്ചവൾ...... അപ്പോ നാഗക്ഷേത്രത്തിൽ പോവാൻ പറ്റില്ലേ.....

മീശമുറുക്കി ക്കൊണ്ട് കളളനോട്ടം നോക്കി അവൻ ചോദിച്ചു....... വേണ്ട......പോവാൻ പാടില്ല........അവൾ ശബ്ദം താഴ്ത്തി പറഞ്ഞു...... എന്നാ പിന്നെ നമുക്ക് തിരികെ പോവാം.....അപ്പോ ഇനിയെന്റെ കാന്താരീ എന്നെ കുഞ്ഞേട്ടാന്ന് വിളിച്ചാ മതീട്ടോ.....ചിരിയോടെ അവനത് പറയുമ്പോൾ അവളുടെ ചുണ്ടുകളിലും ചെറു ചിരി പടർന്നു..... കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ എതിരെ വരുന്നവരെ കണ്ട് പൗർണമിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.......പക്ഷെ ദക്ഷനെ കണ്ട് അയാൾ ഞെട്ടിത്തരിച്ച് നോക്കി നിന്നു......

ഉണ്ണിമാമേ എങ്ങോട്ടാ പോണത്.....നന്ദേട്ടനും ഉണ്ടല്ലോ......അവൾ ചിരിയോടെ അയാളോട് ചോദിച്ചു...... അമ്പലത്തിലേക്ക് പോവാനിറങ്ങിയതാ മോളെ......അല്ല.....ഇത്.....ഇതാരാ മോളെ.....അയാൾ ദക്ഷനെ നോക്കിക്കൊണ്ട് ചോദിച്ചു..... ഇത് ദക്ഷൻ വലിയ ബിസിനസ് മാൻ ആണ് തറവാട്ടിൽ കളരി പഠിക്കാൻ വന്നതാ.....കുറച്ചു നാളിവിടെ കാണും....ദക്ഷനെ നോക്കി ക്കൊണ്ട് അവൾ പറഞ്ഞു...... ആണോ......നിങ്ങളിപ്പോ എങ്ങോട്ടാ മോളെ......നാടു കാണാനിറങ്ങിയതാണോ..... ആ......ദക്ഷന് നമ്മുടെ നാടൊക്കെ ഒന്ന് ചുറ്റി കാണണമെന്ന് പറഞ്ഞു...... അതാ ഞങ്ങൾ രാവിലെ തന്നെ ഇറങ്ങിയത്....നന്ദേട്ടനെന്താ മിണ്ടാതെ നിൽക്കുന്നത്.......

അതു വരെയും ഒന്നും മിണ്ടാതെ നിന്ന നന്ദനോട് അവൾ ചോദിച്ചു.. ഏയ് ഒന്നൂല്യ പൗർണമി......നിങ്ങൾ സംസാരിക്കയല്ലേ......അതാ ഞാനൊന്നും മിണ്ടാത്തത്......നിറഞ്ഞ ചിരിയോടെ നന്ദനത് പറയുമ്പോഴും......കണ്ണുകൾ പൗർണമിയുടെ മുഖത്താകെ ഓടി നടന്നതവനറിഞ്ഞൂ....... എന്നാ.....പിന്നെ വൈകികണ്ട നിങ്ങൾ പൊയ്ക്കോ കുട്ടികളേ......അയാൾ പറഞ്ഞു..... ദക്ഷനും പൗർണമിയും ഒരുമിച്ചു പോകുന്നത് കണ്ട് രണ്ടു കണ്ണുകളിൽ പകയെരിഞ്ഞൂ............................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story