ദക്ഷ പൗർണമി: ഭാഗം 23

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ഉണ്ണിയും അനന്തനും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു.......അനന്തൻ കളരി പഠിക്കാൻ പത്മദളത്തിൽ വന്നപ്പോൾ അവനും കൂടെയുണ്ടായിരുന്നു......എന്റെ ഏട്ടന്റെ മോനാ ഉണ്ണി.....പക്ഷെ അധികം ഇങ്ങോട്ട് വരില്ലായിരുന്നു.....ഇവിടെ എന്തെങ്കിലും വിശേഷിച്ചുളള ചടങ്ങുകളൊ പൂജയോ നടക്കുമ്പോ മാത്രേ ഇവിടെ വരാറുളളൂ.....ഇപ്പോഴും അങ്ങനോക്കെ തന്നാ....ഇവിടെ കളരി പഠിക്കാൻ വന്നതിനു ശേഷം ഒരീസം ഏട്ടൻ ഇവിടേക്ക് വന്നിരുന്നു.....പാറുനെ ഉണ്ണിക്ക് വിവാഹം കഴിച്ചു കൊടുക്കുവോന്ന് ചോദിക്കാൻ...അവനവളെ ഒരുപാട് ഇഷ്ടമാണെന്നുംപറഞ്ഞു.......അവളോട് ഒരു വാക്ക് പോലും ചോദിക്കാതെ അദ്ദേഹം അതങ്ങുറപ്പിക്കേം ചെയ്തു......

പക്ഷെ നമ്മൾ തീരുമാനിക്കുന്നത് പോലെ എല്ലാം നടക്കില്ലല്ലോ.........അവളുടെ മനസ് നിറയെ അനന്തൻ മാത്രം ആയിരുന്നു.........ഒരു നെടുവീർപ്പോടവർ പറഞ്ഞു....... പൗർണി......നീ ചാരു ചിറ്റക്കുളള മരുന്ന് കൊടുത്താരുന്നോ......സീത ഒരു ജഗ്ഗിൽ വെളളവുമായി അവിടേക്ക് വന്ന് കൊണ്ട് ചോദിച്ചു....... ഇല്ലമ്മാ.....മരുന്ന് കൊടുക്കേണ്ട സമയം ആവണേളളൂ...... മ്ഹം.........പോകുന്ന വഴിക്ക് ഈ വെളളം ആ കുട്ടിടെ റൂമിൽ കൊടുത്തേക്ക്.....ജഗ്ഗ് പൗർണമിയെ ഏൽപ്പിച്ചു കൊണ്ട് സീത പറഞ്ഞു...... പൗർണമി ജഗ്ഗുമായി ദക്ഷന്റെ റൂമിലേക്ക് പോയി...... 🔥🔥🔥🔥🔥🔥🔥 ""അനന്തൻ "" അവൻ മരിച്ചു മണ്ണടിഞ്ഞിട്ടും തിരികെ വന്ന് നിന്ന പോലെ തോന്നി ഇന്ന്......ആ ചെക്കനെ കണ്ടപ്പോൾ.......

.പല്ലു ഞെരിച്ച് കൊണ്ട് ഉണ്ണി പറഞ്ഞു....... ആരുടെ കാര്യാ അച്ഛനീ പറേണത് .....ആ.....ദക്ഷന്റെയോ......അയാളെ കുറിച്ച് ഞാൻ അന്വേഷിച്ചു.....അയാൾ ഇവിടുത്തുകാരനല്ല.....മുംബൈയിൽ സെറ്റിൽഡ് ആണച്ഛാ.....അയാളുടെ അച്ഛനും അമ്മയും വേറെയാ......ഒരു ദേവജിത്തും ഭാഗ്യശ്രീയും ഈ വർഷത്തെ മികച്ച യങ്ങ് ബിസിനസ്മാൻ അവാർഡ് ഇയാൾക്കാ കിട്ടിയത്..... ഇല്ല മോനേ നിനക്ക് തെറ്റിയതാ.......... തെറ്റിയതാ.....അനന്തന്റെ അതേ ഛായയിലുളള അവൻ തീർച്ചയായും അനന്തന്റെ മകൻ തന്നെയാവും......ചാരു ഞങ്ങളുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുത്തിയ കുഞ്ഞ്....ഇന്നവനെ പൗർണമിയോടൊപ്പം കണ്ടപ്പോൾ എന്റെ ഉളളൊന്ന് കാളിയതാ.....

അവന്റെ വരവിന്റെ ഉദ്ദേശം വെറും കളരി പഠനമാവില്ല......അതിന് മൈലുകൾ താണ്ടി ഇവിടേക്ക് വരേണ്ട കാര്യം അവനില്ലല്ലോ......അവന്റെ ലക്ഷ്യം മറ്റെന്തോ ആണ്......അത് കണ്ടെത്തണം.....അയാൾ നെറ്റിയുഴിഞ്ഞ് കൊണ്ട് പറഞ്ഞു........ അച്ഛനെന്തിനാ അവനെ പേടിക്കുന്നത് ........അച്ഛന്റെ കൈകൊണ്ടല്ലല്ലോ അനന്തനും പാർവതിയും മരിച്ചത്....അയാളുടെ കൈകൊണ്ടല്ലേ.....അച്ഛൻ അതിനു കൂട്ട് നിന്നു അത്രയല്ലേയുളളൂ...... മ്മ്.......പക്ഷെ മോനേ എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത ഒന്നുണ്ട്.......""അയാൾക്ക് പാറുവിനോടും അനന്തനോടും ഉണ്ടായിരുന്ന ആളുന്ന പകയുടെ കാരണം.""...... ഒരുപാട് തവണ ഞാൻ അയാളോട് ചോദിച്ചു പക്ഷെ ഒഴിഞ്ഞു മാറുന്നതല്ലാതെ മറുപടി തരാറീല്ലായിരുന്നു..

എനിക്ക് അനന്തനോടുണ്ടായിരുന്ന പക അതായാൾ കരുവാക്കി......പാറു എന്റെ ഭ്രാന്ത് ആയിരുന്നു........അവളുടെ വിടർന്ന കണ്ണുകളും ........കുറുമ്പു നിറഞ്ഞ നോട്ടവും .....വളക്കിലുക്കം പോലുളള സംസാരവും.....ഏതൊരാണിനേയും മയക്കുന്ന സൗന്ദര്യവും.....ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.......ഓരോ ദിവസവും കാണുന്തോറും അവളെന്റെ ആവേശമായി മാറുകയായിരുന്നു.......ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയ എനിക്ക് ജീവിതത്തിലുണ്ടായ ഏറ്റവൂം വലിയ അടിയായിരുന്നു...അവളെന്റെ കൈവിട്ട് പോയത്........അവൾ അനന്തനെ പ്രണയിക്കുന്നത് നേരത്തെ അറിയാമായിരുന്നു........

പക്ഷെ അനന്തൻ ഗുരുവിന്റെ മകളെ ഒരിക്കലും പ്രണയിനിയായി കാണാൻ കഴിയില്ലെന്നും അത് തെറ്റാണെന്നും പറഞ്ഞ് അവളെ ഓരോ തവണയും പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഞാൻ സന്തോഷിച്ചു....പ്രതീക്ഷിച്ചു അവളെ എനിക്ക് തന്നെ കിട്ടുമെന്ന്.......പക്ഷെ പിന്നെ എപ്പോഴോ അവനും മാറിത്തുടങ്ങിയിരുന്നു......എന്നോട് പോലും അവൻ എല്ലാം മറച്ചു വച്ചു .....ഞാനെല്ലാം അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.......പാർവതിയെ കൊല്ലാൻ അയാൾ ഉദ്ദേശിച്ചിരുന്നില്ല....... അനന്തനെ കുത്താനായി കത്തിയാഞ്ഞപ്പോൾ അവനെ രക്ഷിക്കാൻ നോക്കിയതാ പാറു .....അവൾ പിടഞ്ഞ് വീഴുന്നത് കണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞ അവനെ ഞാൻ തടഞ്ഞപ്പോൾ .......

വെറിപൂണ്ട് അടുത്ത് കിടന്ന വടിവാളെടുത്ത് എന്റെ മുതുകിൽ ആഞ്ഞു വെട്ടിയവൻ.....ഈ സമയം അയാൾ അനന്തനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു .......കളരിയും ഗുസ്തിയും മർമ്മവിദ്യയുമൊക്കെ കൈവശമുളള അവന്റെ മുന്നിൽ ഞങ്ങൾ മൂന്നു പേരും മുട്ടു മടക്കേണ്ടി വന്നു.......അവന്റെ ശ്രദ്ധയൊന്ന് തിരിഞ്ഞപ്പോഴാ അവനെ വീഴ്ത്തിയത്......ചുണ്ടുകോട്ടി ചിരിച്ചു കൊണ്ടയാൾ പറഞ്ഞു....... 🔥🔥🔥🔥🔥🔥🔥 പൗർണമി ദക്ഷന്റെ റൂമിൽ ചെന്നപ്പോൾ അവനെ അവിടെ കണ്ടില്ല......അവൾ നോക്കുമ്പോൾ അവൻ ബാൽക്കണിയിൽ നിന്ന് ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു....... പൗർണമി വേഗം അവനടുത്തേക്ക് നടന്നു...... കുഞ്ഞേട്ടാ.....

...എന്തായിത് എണ്ണി പഠിക്കാ.... അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി....... എന്താടീ പെണ്ണേ ഈ സമയത്ത് അതും ഒരു പുരുഷന്റെ റൂമിൽ.......ഇവിടുത്തെ കാർന്നോര്..... ഇങ്ങനെയാണോ പഠിപ്പിച്ചു വച്ചിരിക്കുന്നേ.....വെരി ബാഡ്.....ഇതെല്ലേ പറയാൻ വന്നത്......അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു........ മ്ഹ്.....അല്ല.....ഇവിടുത്തെ കാർന്നോര് എന്നെ ഇത്രയേറെ വിശ്വാസിക്കുന്നുണ്ടല്ലോ.....ഇറ്റ്സ് ടൂ ഗുഡ്.....അങ്ങനെ പറയാൻ തുടങ്ങിയതാ.......കളളച്ചിരിയോടെ ദക്ഷൻ പറഞ്ഞു.... അതേ.... അത് കുഞ്ഞേട്ടനോടുളള വിശ്വാസം കൊണ്ടല്ല......എനിക്ക് മൂന്ന് ഏട്ടന്മാരാണല്ലോ.....

എന്നോടാരേലും മോശവായിട്ട് പെരുമാറിയാൽ അവര് നോക്കിക്കോളും ന്നോർത്തിട്ടാ.... ആണോ.....മ്മ്......അപ്പോ ഞാനും എന്റെ അച്ഛ കാണിച്ച വഴിയേ നടക്കേണ്ടി വരൂല്ലോ.....ഒളി കണ്ണിട്ട് പൗർണമിയെ നോക്കി ക്കൊണ്ട് പറഞ്ഞു....... അതിനു ഞാനും കൂടെ സമ്മതിക്കണ്ടേ....... ഞാൻ ഇവിടെ നിന്നും തിരികെ പോകുമ്പോ നീയും ഉണ്ടാവും എന്റൊപ്പം..... അതിനൊരു മാറ്റവും ഉണ്ടാവില്ല.....പറഞ്ഞു കൊണ്ട് തന്നെ ദക്ഷൻ അവളെ അവനോട് ചേർത്ത് നിർത്തി... പൗർണമിയുടെ ഹൃദയമിടിപ്പ് കൂടുന്നത് അവനറിയുന്നുണ്ടായിരുന്നു....അവളുടെ മുഖത്ത് തെളിഞ്ഞ പരിഭ്രമവും കണ്ണുകളുടെ പിടച്ചിലും.....അവൻ നോക്കി നിന്നു.....

പതിയെ അവൻ അവളിലേക്ക് മുഖമടുപ്പിച്ചു......അവളുടെ കാതോരം ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് മന്ത്രിച്ചു..... """ഐ ലവ് യു....പൗർണമി......ഐ നീഡ് യൂ......നീ യാണെന്റെ പ്രണയം......നിനക്ക് വേണ്ടിയാ ഞാൻ കാത്തിരുന്നത്....എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം നീ മാത്രമായിരിക്കും....... ഈ ജന്മം മുഴുവൻ എനിക്ക് നിന്നെ പ്രണയിക്കണം ഒരിക്കലും മതിവരാതെ""" പറയുന്നതിനൊപ്പം അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു ദക്ഷൻ....... ഈ സമയം പൗർണമി ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ....അവന്റെ പ്രണയം നിറഞ്ഞ വാക്കുകൾ തീർത്ത മാസ്മരിക ലോകത്ത് മതിമറന്ന് നിൽക്കുകയായിരുന്നു...... ""എന്റെ കണ്ണിൽ നോക്കി പറ എന്നെ ഇഷ്ടം അല്ലെന്ന്""

ദക്ഷൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് കൊണ്ട് ചോദിച്ചു.... മറുപടി പറയാനാകാതെ അവൾ മുഖം കുനിച്ച് നിന്നു.......അവൻ അവളുടെ മുഖം ചൂണ്ടു വിരലിനാലുയർത്തിക്കൊണ്ട് പറഞ്ഞു..... ""ഈ മൗനം തന്നാ അതിനുളള മറുപടി.....""യു ലവ് മീ......പുഞ്ചിരിയോടെ അവനത് പറയുമ്പോഴേക്കും അവളുടെ മുഖം ചുവപ്പണിഞ്ഞിരുന്നു...... അൽപ സമയത്തെ മൗനത്തിനു ശേഷം അവനവളോടായി ചോദിച്ചു...... അല്ലാ.....നീ എന്താ പറയാൻ വന്നത്.... അവളെ അവനിൽ നിന്നും മാറ്റിക്കൊണ്ട് ചോദിച്ചു..... അത്......ഞാൻ മുത്തശ്ശിയോട് ചോദിച്ചു.......അനന്തമാമയുടെ ആ ഫ്രണ്ടില്ലേ...കൃഷ്ണനുണ്ണീ ആരാന്ന്.....അത് വേറാരുമല്ല.....ഉണ്ണിമാമയാ....

നമ്മളോട് രാവിലെ സംസാരിച്ചില്ലേ.....അതാ ഉണ്ണിമാമ.... കുഞ്ഞേട്ടൻ ഇപ്പൊ ഉണ്ണി മാമയോട് ഒന്നും ചോദിക്കാൻ നിക്കണ്ട......ചിലപ്പോ എന്തെങ്കിലും സംശയം തോന്നിയാലോ.....പിന്നെ എല്ലാവരും അറിയില്ലേ......എന്നെങ്കിലും ഒരു ദിവസം അതൊക്കെ ഞാൻ തന്നെ ചോദിച്ചു മനസ്സിലാക്കാം......അത് പോരെ..... മ്മ്....മതി പക്ഷെ ഒരുപാട് നീണ്ടു പോവരുത്.....എത്രയം വേഗം എന്റെ അച്ഛയെയും അമ്മയേയും കൊന്നവരെ കണ്ടെത്തണം.....അത് പറയുമ്പോൾ ദക്ഷന്റെ മുഖത്ത് രൗദ്ര ഭാവം നിറഞ്ഞു...... 🔥🔥🔥🔥🔥🔥🔥 ആര്യൻ ദക്ഷന്റെ ഓഫീസിൽ വന്നപ്പോഴാണ്.....ധനുവും അവിടേക്ക് വന്നത്.....ധനുവിനെ കണ്ടപ്പോഴേ ആര്യൻ മുഖം കോട്ടി.... ശ്ശോ......ഈ പുട്ടി പിശാച് എന്തിനാവോ ഇങ്ങോട്ട് കെട്ടിയെടുത്തത്......

(ആര്യൻ ആത്മ ) ഹായ്......ആര്യാ.....നീ എന്നാ വന്നത്...... ഓ....ഞാൻ വന്നിട്ട് പത്തിരുപത്തെട്ട് വർഷായി....😏😏😏😏ആര്യൻ പിറുപിറുത്ത് കൊണ്ട് തുടർന്നു...... ഹാ.....ഇതാരാ ധനുവോ......എന്താ ധനു ഈ വഴിക്ക്....... ഞാൻ ദേവനങ്കിൾ നെ കാണാൻ വന്നതാ......ദക്ഷൻ സുഖായിരിക്കുന്നോ..... നിന്റെ ശല്യം ഇല്ലാത്തത് കൊണ്ടവൻ ഏതായാലും ഹാപ്പിയാ.....(ആര്യൻ ആത്മ ) ആ അവൻ സുഖവായിരിക്കുന്നു..... എനിക്ക് അവനെ കാണാൻ തോന്നുന്നുണ്ട്.....ഏതായാലും കുറച്ചു നാളൂടി കഴിഞ്ഞ് ഞാനും അങ്ങോട്ടേയ്ക്ക് പോവുന്നുണ്ട്.....അവന്റെ കളരി പഠിത്തം ഏത് വരെ ആയെന്നറിയാല്ലോ.....

അത് മാത്രല്ല ആ നാടൊക്കെ ഒന്ന് ചുറ്റിക്കാണേം ചെയ്യാല്ലോ.... ഈ പിശാച് അങ്ങോട്ടേയ്ക്ക് കെട്ടിയെടുത്തിട്ട് വേണം അവന്റെ ഉളള സമാധാനം കൂടി കളയാൻ.....കുഞ്ഞാ....നിന്നെ ഈ പിശാച് വെറുതെ വിടില്ല......(ആര്യൻ ആത്മ ) ആ......നല്ല നാടാ കാണാനൊക്കെ ഒരുപാടുണ്ട്.....ആ ധനു നീ പോയി ദേവച്ഛനെ കണ്ടിട്ട് വാ.....എനിക്ക് കുറച്ചു തിരക്കുണ്ട് ഞാൻ ഇറങ്ങാ...... ഓഹ്.....ഷുവർ ആര്യൻ......താൻ പൊയ്ക്കോ..... അതും പറഞ്ഞു കൊണ്ട് ധനു ദേവന്റെ ക്യാമ്പിനിലേക്ക് പോയി....

. 🔥🔥🔥🔥🔥🔥🔥🔥🔥 അനന്തന്റെയും പാറുവിന്റെയും അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാൻ പോയതായിരുന്നു പൗർണമി.....പതിവിലും വൈകിയാണ് തിരികെ വന്നത്......ഇടവഴിയിൽ എത്തിയപ്പോൾ ആരോ അവളെ പിൻതുടരുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കി.....പിറകിൽ നിൽക്കുന്ന ഭദ്രനെ കണ്ട് അവൾ ഭയന്നു വിറക്കാൻ തുടങ്ങി.....മുന്നോട്ട് ഓടാൻ തുടങ്ങിയതും ഭദ്രന്റെ ആൾക്കാർ മൂന്നു പേർ അവളെ വളഞ്ഞിരുന്നു................................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story