ദക്ഷ പൗർണമി: ഭാഗം 24

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ആഹാ.......പത്മദളത്തിലെ കൊച്ചു തമ്പ്രാട്ടി പേടിച്ച് വിയർത്തല്ലോ.......അന്നത്തെ നിന്റെ ഉശിരൊക്കെ എവിടെ പോയടീ.......ഭദ്രൻ പൗർണമിയുടെ മുന്നിലേക്ക് വന്ന് നിന്ന് കൊണ്ട് ചോദിച്ചു........ മാറ്.... നിക്ക് പോണം....അവൾ ഭദ്രനെ മറികടന്നു പോകാൻ ശ്രമിച്ചു....... അങ്ങനെ പോയാലെങ്ങനാ കൊച്ചു തമ്പ്രാട്ടി.....ഞാൻ അന്നേ നിന്നോട് പറഞ്ഞതല്ലേ......നിന്നെ എന്റെ കൈവെളളയിൽ കിട്ടുമെന്ന്.....ദേ.....ഇപ്പൊ നീ എന്റെ കൈവെളളയിലാ.........അതും പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്നതൂം അവൾ എതിരെ നിന്ന ഭദ്രന്റ്റെ ആളിനെ സർവ്വ ശക്തിയുമെടുത്ത് തളളി മുന്നോട്ടോടി......ഭദ്രനും കൂട്ടരും പിന്നാലെ തന്നെ ഉണ്ടായിരുന്നു........പൗർണമി ഓടി യോടി.....

ആരൂടെയോ ശരീരത്തിൽ തട്ടി നിന്നു....മുഖമുയർത്തി നോക്കുമ്പോൾ മുന്നിൽ നിൽക്കുന്നയാളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു..... ""അച്ഛേ....... അവരെന്നെ"".....പിന്നിലേക്ക് നോക്കിക്കൊണ്ട് പരിഭ്രമത്തോടെ പറഞ്ഞു നിർത്തിയവൾ...... പൗർണി മോള് പേടിച്ചോ......അച്ഛയില്ലേടാ.....പറഞ്ഞിട്ടില്ലേ.....അച്ഛ കൂടെയുണ്ടാവുമെന്ന്.......പുഞ്ചിരിയോടെ അയാൾ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.... അപ്പോഴേക്കും ഭദ്രനും കൂട്ടരും അവിടേക്ക് എത്തിയിരുന്നു......പത്മനാഭനെ അവിടെ കണ്ടപ്പോൾ ഭദ്രനൊന്ന് ഞെട്ടിയെങ്കിലും അത് പുറമേ കാണിക്കാതെ മുന്നോട്ട് നടന്നു.... ഹാ......ഇതാര് പത്മദളത്തിലെ കാർന്നോരോ......ഒറ്റക്കായിപ്പോയല്ലോ കാർന്നോരേ....

ഞങ്ങളോട് മുട്ടിനിൽക്കാൻ പറ്റുവോ ഈ പ്രായത്തിലും.....ഭദ്രൻ പുച്ഛച്ചിരിയോടെ ചോദിച്ചു........ അതിനു മറുപടിയായി പുഞ്ചിരിച്ചു കൊണ്ടയാൾ തുടർന്നു.......സിംഹം എപ്പോഴും ഒറ്റക്കേ വേട്ടക്കിറങ്ങാറുളളൂ ഭദ്രാ.....പന്നികളാ കൂട്ടത്തോടെ വരുന്നത്......പിന്നെ പ്രായത്തിന്റ കാര്യം......നീ കേട്ടിട്ടില്ലേ മനസാനിധ്യം ഉണ്ടെങ്കിൽ മലയും കീഴ്പ്പെടുത്താമെന്ന്.....നീ......ഒരു കൈ നോക്ക് എന്നോട് മുട്ടി നിക്കാൻ പറ്റുമോ എന്ന്....അതും പറഞ്ഞു കൊണ്ട് മുണ്ട് മടക്കി കുത്തി പത്മനാഭൻ ഭദ്രന് നേരെ നടന്നു..... ഭദ്രന്റെ ആൾക്കാർ പത്മനാഭനെ വളഞ്ഞു.......വാർധക്യത്തിലും താൻ അതികായനാണെന്ന് തെളിയിക്കുന്ന രീതിയിൽ പത്മനാഭൻ അവരെയൊക്കെ തല്ലി പതം വരുത്തി......

അധിക സമയം പിടിച്ചു നിൽക്കാൻ കഴിയില്ലന്ന് കണ്ട് ഭദ്രന്റെ കൂടെയുളളവർ നാലു വാക്കിനും ഓടി.....അവസാനം ഭദ്രനെ പത്മനാഭൻ അടി നാഭിയിൽ തൊഴിച്ചു കൊണ്ട് കൈ രണ്ടും പിന്നിലേക്ക് വലിച്ചു പിടിച്ചു .....അതിനൊപ്പം തന്നെ അസ്ഥി നുറുങ്ങുന്ന ശബ്ദവും കേൾക്കാമായിരുന്നു......വീണ്ടും നടുവിലേക്ക് ആഞ്ഞു ചവിട്ടിക്കൊണ്ട് അവനെ നിലത്തിട്ടു...... ഭദ്രാ ഇനിയൊരിക്കലും നിന്റെ അന്യായമായ നോട്ടം പോലും എന്റെ പൗർണി മോളുടെ മേൽ വീഴരുത്.....കുറച്ചു നാൾ നീ കിടന്നു വിശ്രമിക്ക്......പക്ഷെ എഴുന്നേറ്റ് നടക്കാൻ തുടങ്ങുമ്പോൾ.......പകരം ചോദിച്ചു പത്മദളത്തിലെ ആരുടെയെങ്കിലും നിഴൽ വെട്ടത്ത് നീ വന്നാൽ........ശേഷിക്കുന്ന ആയുസ്സ് ഞാനങ്ങെടുക്കും....

ഇത് പത്മനാഭനാ പറയുന്നത്.....ഓർത്തു വച്ചോ.....അവനു നേരെ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് പൗർണമിയെയും ചേർത്ത് പിടിച്ച് പത്മനാഭൻ മുന്നോട്ട് നടന്നു...... പൗർണമി എന്നും വിളക്ക് കത്തിച്ച് തിരികെ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നത് കൊണ്ട് അവളെ തിരക്കിയിറങ്ങിയതായിരുന്നു.....പത്മനാഭൻ.... പൗർണി മോളെ ഇന്നെന്തേ വൈകിയേ..... ചാരു ചിറ്റയെ കുളിപ്പിക്കാനുളള ഔഷധക്കൂട്ട് എടുത്ത് കൊടുക്കണമായിരുന്നച്ഛേ.....അപ്പോഴേക്കും വൈകിയിരുന്നു....അതാ.... മ്മ്.....ഇനി ഇത് പോലെ വൈകുവാണേൽ അച്ഛയോടോ ഏട്ടന്മാരോടോ പറയണം... മ്മ്......ശരി അച്ഛേ.....അവൾ തലയനക്കീ ക്കൊണ്ട് പറഞ്ഞു...... ആ......പിന്നെ മറ്റൊരു കാര്യം.....

നിന്റെ അമ്മയോടിതൊന്നും പറയാൻ നിക്കണ്ട......ഇന്നത്തെ ദിവസം ചെവിതല കേൾപ്പിക്കില്ല സീത........പുഞ്ചിരിയോടെ അയാൾ പറഞ്ഞു.... ശരി .....അച്ഛേ.....ഞാനൊന്നും പറയില്ല......പൗർണമി പുഞ്ചിരിച്ചു...... പത്മദളത്തിലെ ഗേറ്റ് കടന്നകത്തു കയറിയപ്പോഴേ എല്ലാവരും പുറത്ത് നിപ്പുണ്ടായിരുന്നു.....സീത ദേഷ്യം കൊണ്ട് ഉറഞ്ഞ് നിപ്പുണ്ടായിരുന്നു...... ഡീ.......അസത്തേ.....എവിടായിരുന്നെടീ ഇത്രേം നേരം.....തീ തീറ്റിച്ചല്ലോ .......നീ എല്ലാവരെയും.....സീത കയർത്തു... ഹാ.....എന്തിനാ സീതേ മോളെ വഴക്കു പറയുന്നത്......ചാരുവിനുളള ആയുർവേദ കൂട്ട് തയ്യാറാക്കി വന്നപ്പോഴേക്കും വൈകിപ്പോയി.....പിന്നെ മുടക്കം വരുത്താതെ എല്ലാ ദിവസവും വിളക്ക് വയ്ക്കുകയും വേണ്ടേ അതുകൊണ്ടല്ലേ....

വെറുതെ അവളോട് കയർക്കണ്ട.....മോള് അകത്തു പൊയ്ക്കോ...... ഈ സമയം പൗർണമി അകത്തേക്ക് പോയിരുന്നു...... എന്ത് കുരുത്തക്കേട് കാണിച്ചാലും അതിനു കുടപിടിക്കാൻ അച്ഛയും ആങ്ങളമാരും ഉളളത് കൊണ്ട് പെണ്ണിന് തോന്ന്യാസം കൂടണുണ്ട്..... എന്ത് തോന്ന്യാസാടീ ന്റെ കുട്ടി നിന്നോട് കാട്ടിയത്.....വെറുതെ അവളെ ശുണ്ഠി പിടിപ്പിക്കല്ലേ സീതേ.....പത്മനാഭൻ സീതയെ തറപ്പിച്ചു നോക്കി...... ഹാ....മതി.... മതി.....ഇനി ഇതിന്റെ പേരിൽ നിങ്ങൾ രണ്ടാളും വഴക്കാവണ്ട സീതേ നീ പോയി അത്താഴത്തിനുളളതെടുത്ത് വയ്ക്ക്.....സീതയോടായി പറഞ്ഞു കൊണ്ട് ഭവാനിയമ്മ അകത്തേക്ക് പോയി....... 🔥🔥🔥🔥🔥🔥🔥🔥 അത്താഴത്തിനു ശേഷം പൗർണമി ബാൽക്കണിയിൽ നിക്കാരുന്നു......

അവളുടെ മനസ്സിൽ ഇന്നലെ ദക്ഷൻ അവളോട് പറഞ്ഞ കാര്യങ്ങൾ മിന്നി മാഞ്ഞു....അതോർക്കെ അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു...... ഈ സമയം അവിടേക്ക് വന്ന ഭവാനിയമ്മ ദൂരേക്ക് നോക്കി പുഞ്ചിരിയൊടെ നിൽക്കുന്ന പൗർണമിയെ തന്നെ നോക്കി നിന്നു.... മ്മ്........കുഞ്ഞൻ പെണ്ണിന്റെ മനസ്സിലിടം പിടിച്ചൂന്നാ തോന്നണത്.....ചിരിയോടെ അവർ ഓർത്തു...... പൗർണി മോളെ നീ ഇവിടെ നിക്കാ....കിടക്കണില്ലേ കുട്ടി.....നേരം എത്രയായെന്നാ...... മ്മ്.......ദാ....വരണു മുത്തശ്ശി.....അതും പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് കയറി..... എന്താ......ഒരു ചിരിയും കളിയൊക്കെ.....കളിയായി മുത്തശ്ശി അവളോട് ചോദിച്ചു...... ഏയ് വെറുതെ ഓരോന്നോർത്ത് നിന്നതാ മുത്തശ്ശി...... മ്മ്.....മനസ്സിലായി.....

.ഈ പ്രായം കഴിഞ്ഞ് തന്നല്ലേ ഞാനും ഇവിടെ വരെ എത്തിയത്......ചിരിയോടെ ഭവാനിയമ്മ അത് പറയുമ്പോൾ പൗർണമി ചമ്മലോടെ ചിരിച്ചു..... പൗർണമി മുത്തശ്ശിക്കൊപ്പം അകത്തേക്ക് പോയി....... മുത്തശ്ശി.....അനന്തമാമക്ക് ശത്രുക്കളുണ്ടായിരുന്നതായി മുത്തശ്ശിക്ക് അറിയോ...... അനന്തനങ്ങനെ ശത്രുക്കൾ എന്ന് പറയാൻ.....മ്മ്.....ആ.... ഒരു ഷൺമുഖൻ ഉണ്ടായിരുന്നു.......ആലത്തറയിലെ ചെക്കൻ.....ഇപ്പൊ ഇവിടെയുളളതൊക്കെ വിറ്റു പെറുക്കി അങ്ങ് അമേരിക്കയിൽ മോൾക്കൊപ്പവാ..... എന്താ മോളങ്ങനെ ചോദിച്ചത്......ഏയ് വെറുതെ അറിയാൻ വേണ്ടി ചോദിച്ചൂന്നേളളൂ....അല്ല....എന്തിനാ മുത്തശ്ശി അയാൾക്ക് അനന്തമാമയോടിത്ര ശത്രുത.......

അവനെ അനന്തൻ കവലയിൽ എല്ലാവരുടെയും മുന്നിൽ വച്ച് തല്ലിച്ചതച്ചൂന്ന് പറഞ്ഞ് അവന്റെ അച്ഛൻ ഇവിടെ അദ്ദേഹത്തോട് പരാതി പറഞ്ഞു.....അനന്തൻ കാര്യമില്ലാതെ ആരേം തല്ലീല്ലാന്ന് അദ്ദേഹത്തിനറിയാരുന്നു....ഷൺമുഖന്റെ അച്ഛനെ ഒരുവിധത്തിൽ സമാധാനിപ്പിച്ചു വിട്ട ശേഷം അദ്ദേഹം അനന്തനോട് കാര്യങ്ങൾ തിരക്കി.....ആദ്യമാദ്യം പറയാൻ കൂട്ടാക്കിയില്ലാ...... ചെക്കൻ പിന്നെ അവനെക്കൊണ്ട് സത്യം ഇടീപ്പിച്ച് പറയിപ്പിച്ചു.....അമ്പലത്തിനടുത്ത് താമസിക്കണ ഒരു പാവപ്പെട്ട നമ്പൂരി പെൺകുട്ടിയും മകളും ഉണ്ടായിരുന്നു.......ഭർത്താവ് ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞ ആ കൊച്ച് അമ്പലത്തിൽ പണിയെടുത്തും പൂ കെട്ടിയും കിട്ടണ കാശ് കൊണ്ടാ കുടുംബം പുലർത്തിയിരുന്നത്.....

അനന്തന്റെ ഒപ്പം പഠിച്ചതാന്നാ അന്ന് പറഞ്ഞത്.......നല്ല മര്യാദയുളള പെണ്ണ്....ആ കുഞ്ഞായിരുന്നു അവളുടെ ലോകം.....ഈ ഷൺമുഖൻ അവളെ അവന്റെ വരിധിക്ക് കൊണ്ട് വരാൻ കുറെ ശ്രമിച്ചിട്ടും നടന്നില്ല.....ആ പിഞ്ചുകുഞ്ഞാണ് തടസ്സം എന്ന് കണ്ട് ഒരിക്കൽ അതിനെ അപകടപ്പെടുത്താൻ നോക്കി.....കുളത്തിൽ തളളിയിട്ടു ....ദുഷ്ടൻ അന്ന് അതു വഴി പോയ ആരൊ ആ കുഞ്ഞിനെ രക്ഷപ്പെടുത്തി.....ആരും ആശ്രയമില്ലാത്ത ആ പെണ്ണ് അനന്തനോട് ഇതേ പറ്റി സൂചിപ്പിച്ചു. അത് ചോദിച്ചു ചെന്ന അനന്തനെ പ്രകോപിപ്പിക്കുന്ന രീതിയിൽ അവനെന്തോ പറഞ്ഞു... ....അതിനാത്രേ അന്ന് അവർ തമ്മിൽ തല്ലുണ്ടായത്..... അതിനു ശേഷം ആ ഷൺമുഖൻ ഇവിടെ നിന്നും മാറി നിന്നു.......

പിന്നെ വന്നത് വർഷങ്ങൾക്ക് ശേഷാ.... മ്മ്.......അയാൾ പിന്നെ എപ്പോഴാ വന്നത്.....അനന്തമാമ മരിച്ച സമയത്ത് അയാളിവിടെ ഉണ്ടായിരുന്നോ..... മ്മ്......ആ സമയത്ത് അവനിവിടെ എസ്.ഐ ആയിരുന്നു.......അനന്തന്റെയും പാറുവിന്റെയും കേസന്വേഷിച്ചത് ഇവനാ..... ശരിക്കും അന്നെന്താ ഉണ്ടായത് മുത്തശ്ശി...... അറിയില്ല കുട്ട്യേ.......തീ പിടിച്ചതെന്നാ പറഞ്ഞത്........ അർദ്ധരാത്രി കഴിഞ്ഞാ യിരുന്നൂത്രേ......അങ്ങനാ അന്നെല്ലാരും പറഞ്ഞത്..........നാഗക്ഷേത്രത്തിലെ പൂജയും കഴിഞ്ഞ് എല്ലാം ഒതുക്കി അനന്തൻ അവിടെ നിന്ന് തിരിച്ചപ്പോൾ തന്നെ രാത്രി ഒരു മണിയോടടുത്തിരുന്നു........പാറു ഒറ്റക്കായതു കൊണ്ട് ചാരുവാ കൂട്ടു നിക്കാൻ പോയത്........

പിറ്റേദിവസം ചാരുവിനെ അവളുടെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് തലയ്ക്ക് മാരകമായി ക്ഷതമേറ്റ രീതിയിലാ കണ്ടെത്തിയത്....മരിച്ചെന്ന് കരുതി ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ നേരം ചെറുതായി കണ്ണ് തുറക്കാൻ നോക്കി.....ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്കേറ്റ അടിയുടെ ആഘാതത്തിൽ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടു.......വർഷങ്ങളായി പ്രത്യേകിച്ചും മാറ്റംന്നുമുണ്ടായില്ല.....പക്ഷെ വൈദ്യര് പറേണത് നമ്മൾ പറേണത് കേൾക്കയും നമ്മളെയൊക്കെ കാണേം ചെയ്യണുണ്ടെന്നാ.....പക്ഷെ പ്രതികരണം ഇല്ലാത്തതാത്രേ..... അപ്പോ.....ചാരു ചിറ്റ ഉണർന്നിരുന്നെങ്കിൽ എന്താ സംഭവിച്ചതെന്ന് അറിയാൻ ന റ്റുമായിരുന്നു....ല്ലേ....മുത്തശ്ശി..... മ്മ്.......

പാറു പോയതീ പിന്നെ നിന്റെ മുത്തശ്ശൻ മുറിവിട്ട് പുറത്തേക്ക് പോയിട്ടില്ല.....അവൾക്ക് കരുതലും സ്നേഹവും കൊടുക്കേണ്ട സമയത്ത് അത് നിഷേധിച്ചതോർത്ത് ഉരുകി ഉരുകിയാ കഴിഞ്ഞത്......കുഞ്ഞനെ പത്മദളത്തിലേക്ക് കൊണ്ട് വന്ന ദിവസം നിലത്തു വയ്ക്കാതെ കൊണ്ട് നടന്നതാ നിന്റെ മുത്തശ്ശൻ.....മാസങ്ങളോളം പാറുവിനോട് പിണങ്ങിയിരുന്നതിന്റെ പരിഭവമെല്ലാം അന്ന് തന്നെ രണ്ടാളും കരഞ്ഞ് തീർത്തു.......ഇതെല്ലാം കണ്ട് പുഞ്ചിരിയോടെ അനന്തൻ നിപ്പുണ്ടായിരുന്നു..... നേരത്തെ ഇതൊക്കെ തുറന്നു പറയാത്തതിന് അവന്റെ ചെവിക്ക് കിഴുക്ക് കൊടുത്തദ്ദേഹം.....പത്മദളത്തിലെ രാജകുമാരി തന്നെയായിരുന്നെന്റെ കുട്ടി......പപ്പനായിരുന്നു അവളെ പ്രാണൻ....

അവന് പത്ത് വയസസുണ്ടായിരുന്നപ്പോ കിട്ടിയതാ ഞങ്ങൾക്ക് അവളെ... .....അന്ന് മുതൽ നിലത്തു വയ്ക്കാതെ കൊണ്ട് നടന്നവനാ പപ്പൻ...... നാഗക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് പിറ്റേദിവസം ഇവിടേക്ക് വരണം ന്ന് രണ്ടാളോടും പറഞ്ഞിരുന്നദ്ദേഹം.....പാറുവിനായ് കരുതിയ പൊന്നും പണവും അവൾക്ക് കൊടുക്കാനും കുറേ ഭൂമി അവരുടെ പേരിലാക്കാനുമൊക്കെയായിരുന്നത്.....പക്ഷെ....അന്ന് രാത്രി ന്റെ കുട്ട്യോള്.....ഭവാനിയമ്മയുടെ വാക്കുകൾ മുറിഞ്ഞു..... രണ്ടാൾടേം ചിത കത്തുന്ന നേരം അകത്തളത്തിരുന്നു.....ആർത്താർത്ത് കരയുന്നുണ്ടായിരുന്നദ്ദേഹം......

അതിനു ശേഷം ചിരിച്ച മുഖത്തോടെ അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല..........സദാ സമയവും പാറുവിന്റെ ഫോട്ടോ നോക്കി അകത്ത് തന്നെയിരിക്കും ......ഒരീസം വൈകുന്നേരം ചായയുമായി പോയി നോക്കുമ്പോൾ അനക്കമില്ല....പെട്ടെന്ന് വിളിച്ചു കൂവിയപ്പോൾ പപ്പൻ ഓടി വന്നു......വേഗം വണ്ടിയെടുത്ത് ആസ്പത്രീല് പോയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു......വിതുമ്പലോടെ ഭവാനിയമ്മ പറഞ്ഞു........ ഇതെല്ലാം ദുഃഖത്തോടെ കേട്ടിരിക്കയായിരുന്നു പൗർണമി............................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story