ദക്ഷ പൗർണമി: ഭാഗം 26

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

"""ഡു......യു....ലവ്....മീ....പൗർണമി"""".....വളരെ ആർദ്രമായ് അവനവളോട് ചോദിച്ചു..... പൗർണമി ദക്ഷനെ തന്നെ ഉറ്റുനോക്കി.....അവന്റെ കാപ്പി കണ്ണുകളിലും ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന നുണക്കുഴി കവിളുകളിലും ....സദാ പുഞ്ചിരി സമ്മാനിക്കുന്ന ചുണ്ടുകളിലും അവളുടെ നോട്ടം ഉടക്കി നിന്നു..... ഹൃദയം നിറയെ അവനോടുളള പ്രണയമാണ് പക്ഷെ തുറന്നു പറയാൻ കഴിയാത്തപോലെ......എന്ത് പറയണമെന്നറിയാതെ അവൾ കുഴങ്ങി..... അവന്റെ കണ്ണുകളിൽ തന്നെ അവൾ നോക്കി ഇരുന്ന് പോയി......ആ കണ്ണുകൾക്ക് വല്ലാത്ത വശ്യതയുളളതു പോലെ തോന്നിയവൾക്ക്..........ഒരിക്കൽ നോക്കിക്കഴിഞ്ഞാൽ പിന്നെ ആ നോട്ടം മാറ്റാൻ പറ്റാത്തത് പോലെ........അവൾ ഓർത്തു......

അവൾ മിണ്ടുന്നില്ലാന്ന് കണ്ട് ദക്ഷൻ അവളുടെ നേരെ വിരൽ ഞൊടിച്ചു....പെട്ടെന്ന് സ്വപ്ന ലോകത്ത് നിന്നുണർന്ന പോലെ അവൾ അവനിൽ നിന്നും നോട്ടം മാറ്റി...... അവൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു...... ""പൗർണമി.......ഒന്നും പറയാനില്ലേ......എനിക്കറിയാം നിനക്കെന്നെ ഇഷ്ടവാന്ന്......പക്ഷേ അത് പോരാ....എനിക്ക് അത് നിന്റെ നാവിൽ നിന്നും തന്നെ കേൾക്കണം.....അത് നിന്നിൽ നിന്നും കേൾക്കാൻ ഞാൻ എത്ര മാത്രം ആഗ്രഹിക്കുന്നെന്നറിയോ....പ്ലീസ് ഒരൊറ്റ ത്തവണ പറയ്.......എന്നെ നീ സ്നേഹിക്കുന്നുണ്ടോ.""....പറയുന്നതിനൊപ്പം അവനവളെ തന്നെ ഉറ്റുനോക്കി...... മ്മ്.......പുഞ്ചിരിയോടെ മുഖം കുനിച്ച് കൊണ്ട് തലയനക്കിയവൾ......

ദക്ഷൻ പുഞ്ചിരിയോടെ അവളുടെ മുഖം ഉയർത്തി...... ""മൂളിയാൽ പോരാ സെയ് എസ് ഓർ നോ""..... ""അതിനവൾ മറുപടി പറഞ്ഞില്ല പകരം മുഖമൊന്നുയർത്തി അവന്റെ നിറുകിൽ ചുണ്ടുകൾ ചേർത്തു""..... ദക്ഷൻ അമ്പരന്ന് അവളെ തന്നെ നോക്കി.... പൗർണമി അവനിൽ നിന്നും നോട്ടം മാറ്റി മുഖം താഴ്ത്തി ഇരുന്നു......ദക്ഷൻ അവളുടെ മുഖം ചൂണ്ടുവിരലിനാൽ ഉയർത്തി.....അവളുടെ കവിളിലും ചുണ്ടുകളിലും അവന്റെ പെരു വിരൽ ഓടി നടന്നു.....ദക്ഷൻ അവളുടെ നിറുകിൽ മൃദുവായി ചുമ്പിച്ചു......ഈ സമയം ദക്ഷന്റെ പ്രണയം സ്വീകരിക്കാൻ എന്നപോൽ പൗർണമി മിഴികളടച്ചു പിടിച്ചു.......ദക്ഷൻ പതിയെ പൗർണമിയിൽ നിന്നും വിട്ടു മാറി.....

കുറച്ചു സമയം രണ്ടു പേരും ഒന്നും സംസാരിച്ചില്ല.....അത്പ സമയത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു..... അപ്പോ എന്റെ പൗർണമി പെണ്ണേ നമുക്ക് ഇങ്ങനെ ഇരുന്നാ മതിയോ പോണ്ടേ.....അത് പറയുന്നതിനൊപ്പം ദക്ഷൻ കാർ സ്റ്റാർട്ടാക്കിയിരുന്നു... 🔥🔥🔥🔥🔥🔥🔥 വീട്ടിലെത്തിയിട്ടും ഉണ്ണിയുടെ മനസ് നിറയെ പത്മനാഭൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.... ഉണ്ണിയുടെ മനസ്സിൽ പത്മനാഭനോടുളള ദേഷ്യം നുരഞ്ഞു പൊങ്ങി..... ആ പീറ പെണ്ണിന്റെ വാക്ക് കേട്ട് അവളുടെ പാട്ടിനൊത്ത് ആടാനിരിക്കാ ആ പപ്പൻ.....അന്ന് ഞാൻ പാറുവിനെ ഒരുപാട് മോഹിച്ചു പക്ഷെ അവളെ എനിക്ക് വിധിച്ചില്ല....ആ ഗതി നിനക്ക് വരാൻ പാടില്ല നന്ദാ......

വിട്ടു കളയരുതവളെ ആർക്കും വിട്ടുകൊടുക്കയുമരുത്.....അവളെ ഈ വീട്ടിലേക്ക് തന്നെ കൊണ്ട് വരണം ഇവിടുത്തെ മരുമകളായിട്ട്........അതിനി എന്ത് കുതന്ത്രം പ്രയോഗിച്ചിട്ടായാലും ......ഈ വർഷം നാഗക്ഷേത്രം തുറക്കണം അതും നീ നിമിത്തമായിരിക്കണം...... അച്ഛൻ വിഷമിക്കേണ്ട പൗർണമിയുടെ കഴുത്തിൽ ഈ രഘു നന്ദൻ തന്നെ താലികെട്ടും അതും പത്മനാഭന്റെ പൂർണ്ണ സമ്മതത്തോടും അറിവോടും കൂടി.....അതിനെന്താ വേണ്ടതെന്നെനിക്കറിയാം........പക്ഷേ എടുത്ത് ചാടി ഒന്നും ചെയ്യാൻ പറ്റില്ല.......സാവകാശം വേണം.....കാത്തിരുന്നോ പൗർണമി ഈ രഘുനന്ദന്റെ താലിക്കായി......വശ്യമായ ചിരിയോടെ അവൻ പറഞ്ഞു.....

ഇന്ന് ആ ദക്ഷനൊപ്പം അവൾ പോകുന്നത് കണ്ട് എന്റെ സകല നിയന്ത്രണവും തെറ്റിയതാ....അവനവളെ വിശ്വാസാ....ആ വിശ്വാസം തകരണം .....മോളെ ആരെങ്കിലും വിവാഹം കഴിച്ചാൽ മതീന്ന് പത്മനാഭൻ ചിന്തീക്കണം...... ഞാൻ പറഞ്ഞില്ലേ അച്ഛാ എല്ലാം ശരിയാവും.....അവളെന്റേതാ.....ആർക്കും കൊടുക്കാൻ ഞാൻ സമ്മതിക്കില്ല..... 🔥🔥🔥🔥🔥🔥🔥 വൈകാതെ ഷോപ്പിംഗ് കഴിഞ്ഞ് പൗർണമിയും ദക്ഷനും പത്മദളത്തിൽ തിരിച്ചെത്തി..........രണ്ടു വലിയ ബോക്സ് നിറയെ സാധനങ്ങൾ വാങ്ങിയിരുന്നു .....ഒറ്റക്ക് എടുക്കാൻ കഴിയില്ലെന്ന് കണ്ട് അവൾ ദക്ഷനെ നോക്കി...... നോക്കണ്ട......ഞാനും സഹായിക്കാം......

അതും പറഞ്ഞു കൊണ്ട് ആ ബോക്സുമെടുത്ത് അവൻ അവളുടെ പിന്നാലെ നടന്നു......റൂമിലെത്തിയ ശേഷം കൊണ്ട് വന്നതൊക്കെ ഒരു ഭാഗത്ത് വച്ചിട്ട് ദക്ഷൻ നേരെ പൗർണമിയുടെ അടുത്തേക്ക് നടന്നു.... അപ്പോ ഞാൻ പൊയ്ക്കോട്ടേ.....പൗർണമി പെണ്ണേ....... മ്മ്...... ഹാ ഇതിപ്പോ ഞാൻ എന്തെങ്കിലും ചോദിക്കുമ്പോ മൂളിക്കൊണ്ടാണല്ലോ ഉത്തരം പറയാറുള്ളത്......നാവനക്കി സംസാരിക്കില്ലല്ലോ.....അന്ന് നമ്മൾ ആദ്യായിട്ട് കണ്ടപ്പോൾ ഇങ്ങനെയൊന്നും അല്ലാരുന്നല്ലോ ഇപ്പൊ എന്താ പറ്റിയേ......അവളുടെ മുഖത്തായി കിടന്ന കുറുനിര വിലുകളാൽ ഒതുക്കി ക്കൊണ്ടവൻ ചോദിച്ചു......... കുഞ്ഞേട്ടാ...........

ഇങ്ങനെ എന്നെ മോഹിപ്പിച്ചിട്ട് ന്നെ ഉപേക്ഷിച്ച് പൊയ്ക്കളയോ???? നിക്ക് അത് താങ്ങാൻ കഴിയില്ലാട്ടോ......പറയുന്നതിനൊപ്പം അവളുടെ വിടർന്ന കണ്ണുകൾ സജലമാവുന്നത് അവൻ കണ്ടു........ ""പൗർണമി.....ഇപ്പോഴും നിനക്കെന്നെ വിശ്വാസായില്ലേ പൗർണമി.......നിന്നെ ഉപേക്ഷിക്കാനോ......എന്റെ ഹൃദയതുടിപ്പ് അവശേഷിക്കുന്നടുത്തോളം കാലം നീ മാത്രമായിരിക്കും എന്റെ ഹൃദയത്തിൽ."""....... ഞാൻ നിന്റെ അച്ഛയോട് നമ്മുടെ കാര്യം പറയുന്നുണ്ട് .......പക്ഷെ.....അതിന് മുൻപ് എന്റെ ലക്ഷ്യത്തിലെത്തണമെനിക്ക്.....സത്യം മറ നീക്കി പുറത്തേക്ക് കൊണ്ട് വരണം ....... ഈ സമയം മുത്തശ്ശി അവിടേക്ക് വന്നു...... പൗർണമി വേഗം ദക്ഷനിൽ നിന്നും മാറി നിന്നു.......

പൗർണമിയുടെ മുറിയിൽ ദക്ഷനെ കണ്ട് അവർ രണ്ടു പേരെയും മാറി മാറി.....നോക്കി..... മുത്തശ്ശി...... ഈ സാധനങ്ങൾ ഇവിടെ കൊണ്ട് വയ്ക്കാനാ ദക്ഷൻ വന്നത്........മുത്തശ്ശിയുടെ നോട്ടം കണ്ട് അവൾ പറഞ്ഞു..... മ്മ്.....രണ്ടും കളളത്തിരുമാലികളാ.......കുരുത്തക്കേട് ഒപ്പിച്ച് വച്ചിട്ട് ന്യായീകരിക്കണ കണ്ടില്ലേ.....അനന്തന്റെ അല്ലേ വിത്ത്.....അതിന് കുടപിടിക്കാൻ പൗർണി മോളും...തികട്ടി വന്ന ചിരി കടിച്ചു പിടിച്ച് കൊണ്ട് മുത്തശ്ശി ഓർത്തു...... മ്മ്......ശരി ന്നാ പിന്നെ മോൻ പൊയ്ക്കോ.......നിക്ക് പൗർണി മോളോട് ചിലത് പറയാനുണ്ട്..... ശരി മുത്തശ്ശി......പൗർണമി നോക്കി മുത്തശ്ശി അറിയാതെ കണ്ണുചിമ്മി കാട്ടീട്ട് ദക്ഷൻ റൂമിലേക്ക് പോയി...... എന്താ......മുത്തശ്ശി .....എന്തോ പറയാനുണ്ടെന്ന് പറഞ്ഞു...... ആ....

അതോ ചാരുവിന്റെ മരുന്നൊക്കെ തീർന്നിരിക്കല്ലേ......കുറച്ചു കഴിഞ്ഞ് വൈദ്യര് വരും അത് വരെ എങ്ങോട്ടും പോവരുതെന്ന് പറയാൻ വന്നതാ...... അയ്യോ മുത്തശ്ശി അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാൻ പോണം.....ഇരുട്ടണേന് മുൻപ് പോയിട്ട് വരേണ്ടതാ......ഇനീപ്പോ എന്താ ചെയ്യാ.. എന്നാ മോള് പോയി വിളക്ക് വച്ചു വാ വൈദ്യരോട് ഞാൻ പറഞ്ഞോളാം..... ശരി മുത്തശ്ശി ഞാൻ പോയി കുളിച്ചു വരാം.... അതും പറഞ്ഞു കൊണ്ട് അവൾ കുളിച്ചു മാറാനുളളതുമെടുത്ത് ബാത്ത്റൂമിലേക്ക് പോയി....... 🔥🔥🔥🔥🔥🔥🔥 ദക്ഷൻ ഫോണിൽ ആര്യനോട് സംസാരിക്കുകയായിരുന്നു...... ആര്യാ പോയ കാര്യം എന്തായി.......നീ എന്നാ ഇങ്ങോട്ട് വരുന്നത്.....

ഇവിടെ അപ്പ നാളെ കഴിഞ്ഞു തിരിച്ചു പോവും ...അത് കഴിഞ്ഞ് ഞാൻ വരാം... ടാ....കുഞ്ഞാ അവിടെത്തെ കാര്യങ്ങളൊക്ക എന്തായി......ആർക്കും ഒരു സംശയമില്ലല്ലോ.... ടാ....ആര്യാ....അത് പിന്നെ.....പൗർണമി എല്ലാം...അറിഞ്ഞു..... നീ.....നീ....യെന്താ പറയണത് കുഞ്ഞാ അവളെങ്ങനറിഞ്ഞൂന്നാ......അമ്പരപ്പോടെ അവൻ ചോദിച്ചു..... ടാ.....അത് ....ദക്ഷൻ നടന്നതെല്ലാം ആര്യനോട് പറഞ്ഞു.... ടാ.....അവളെ വിശ്വസിക്കാമോ........പ്രശ്നാവില്ലല്ലോ അല്ലേ..... ഇല്ലടാ.....പൗർണമിയെ എനിക്ക് വിശ്വാസാ ചതിക്കില്ല.....അത് മാത്രല്ല......അവളെനിക്കൊപ്പം ഉണ്ടാവുമെന്നുറപ്പാ..... മ്മ്......ശരി....നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ....ആ.....പിന്നെ ഒരു ഹാപ്പി ന്യൂസ് ഉണ്ട്....... എന്താടാ........

ഞാനിവിടെ ആമീടെ കാര്യം അവതരിപ്പിച്ചു......അപ്പ സമ്മതിച്ചടാ... റിയലീ....അപ്പോ കൺഗ്രാറ്റ്സ്........ ആ .....ഇനി നിനക്കൊരു ഹാപ്പി ന്യൂസ് കൂടിയുണ്ട്..... അതെന്താ....ഇപ്പൊ എനിക്കൊരു ഹാപ്പി ന്യൂസ്.....ദക്ഷൻ ആകാംഷയോടെ ചോദിച്ചു.... അതൊരൊന്നൊന്നര ന്യൂസാടാ മോനേ.....ആ പുട്ടി പിശാചില്ലേ ധനു.....നിന്നെ കാണാൻ വൈകാതെ അങ്ങോട്ട് ലാൻഡ് ആവും ന്ന് പറഞ്ഞു...... മ്മ്.......അപ്പോ.....എന്റെ സമാധാനം പോയി കിട്ടീന്ന്....ടാ അവളെ അവിടെ തന്നെ തളച്ചിടാനെന്താ വഴി..... അതൊന്നും അവളുടെ മുന്നിൽ ചെലവാവൂല മോനേ....അവൾ നിന്നേം കൊണ്ടേ പോവൂ..... മ്മ്.......വരട്ടെ വരുന്നിടത്ത് വച്ച് കാണാം......അവളോട് ഞാൻ ഒരിക്കൽ പറഞ്ഞതാ.....

എനിക്ക് ഒരിക്കലും അവളെ അംഗീകരിക്കാൻ പറ്റില്ലെന്ന്......അന്ന് അവൾ പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല.......നോക്കാം ഇനി എന്താന്ന്......ഒരു ദീർഘ നിശ്വാസത്തോടെ ദക്ഷൻ പറഞ്ഞു നിർത്തി..... എന്നാ ശരിയെടാ കുഞ്ഞാ.....പിന്നെ വിളിക്കാം.... ശരിയെടാ.... ഫോൺ കട്ടാക്കിയ ശേഷം തിരിഞ്ഞു നോക്കിയ ദക്ഷൻ കാണുന്നത് അവനെ തന്നെ നോക്കി നിൽക്കുന്ന പൗർണമിയെയാണ്...... മ്മ്.....എന്താ പൗർണമി പെണ്ണേ ഒരു കളള നോട്ടം....... ഏയ് വെറുതെ ഇതു വഴി പോയപ്പോ കേറീതാ കുഞ്ഞേട്ടാ...... ഇതിപ്പോ എങ്ങോട്ടാ ന്റെ പെണ്ണ്.......ആൽത്തറയ്ക്ക് വിളക്ക് വയ്ക്കാൻ ഇറങ്ങാ..... ഇന്നെന്താ നേരത്തെ......അല്ലെങ്കിൽ സന്ധ്യക്ക് അല്ലേ പോണത്..... അത് കുഞ്ഞേട്ടനെങ്ങനറിയാം.......

അവൾ അതിശയത്തോടെ ചോദിച്ചു..... ഞാൻ കണ്ടിട്ടുണ്ട്.....നീ അവിടെ ചെല്ലുന്നതും വിളക്ക് വയ്ക്കുന്നതും.....അപ്പോഴൊക്കെ ഞാൻ അവിടുണ്ടായിരുന്നു നീ അറിയാതെ മറഞ്ഞു നിക്കാരുന്നു.......എന്ത് പുണ്യം ചെയ്തിട്ടാ പെണ്ണേ നിന്നെ എനിക്ക് കിട്ടിയത്......എനിക്ക് വേണ്ടിയല്ലേ.....എന്റെ അച്ഛയുടെയും അമ്മയുടെയും കുഴിമാടത്തിൽ വിളക്ക് വയ്ക്കുന്നത്....ഇതിനൊക്കെ എന്താ ഞാൻ പകരം തരേണ്ടത്..... ഇതെന്റെ കടമയല്ലേ....പാറുവപ്പച്ചി ഈ വീട്ടിലേയാ.....അത് കൊണ്ട് ഞാനല്ലേ വിളക്ക് വയ്ക്കേണ്ടത് പുഞ്ചിരിയോടവൾ പറഞ്ഞു.... ഞാൻ ഇറങ്ങാ....ഇനിയും നിന്നാൽ വൈകും....ചാരു ചിറ്റയെ നോക്കാൻ വൈദ്യമാമ വരൂന്നാ മുത്തശ്ശി പറഞ്ഞത്.... ചാരു ചിറ്റയോ??? അതേ...... കുഞ്ഞേട്ടൻ പറഞ്ഞില്ലേ കുഞ്ഞേട്ടനെ കുഞ്ഞേട്ടന്റെ അപ്പയുടെയും അമ്മയുടെയും കൈയിൽ ഏൽപ്പിച്ച ചാരു വിനെ പറ്റി ആ ചാരു......തന്നെയാ ഇത്...പൗർണമി പറഞ്ഞത് കേട്ടു തറഞ്ഞു നിന്നു പോയി ദക്ഷൻ................................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story