ദക്ഷ പൗർണമി: ഭാഗം 29

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

അച്ഛേ ചിറ്റയുടെ മെഡിക്കൽ ഹിസ്റ്ററി എവിടെ?? ഞാനതോന്ന് കൊണ്ട് പോയി ഡോക്ടറെ കാണിച്ചു വരാം..... ഹാ മോനേ അത് പൗർണിയുടെ കൈയിലുണ്ട്..... ഈ സമയം പൗർണമി ഫയൽസുമായി ഇന്ദ്രന്റെ അടുത്തേക്ക് വന്നിരുന്നു........ ഉടനെ ഇന്ദ്രൻ അത് വാങ്ങി ഡോക്ടറുടെ ക്യാമ്പിനിലേക്ക് പോയി..... പത്മനാഭൻ പൗർണമിയുടെ അടുത്തേക്ക് പോയി.....അവളുടെ അടുത്ത് തന്നെ ദക്ഷനും മുത്തശ്ശിയും നിപ്പുണ്ടായിരുന്നു...... പൗർണിമോളെ ശരിക്കും എന്താണ്ടായേ..... പൗർണമി എന്ത് പറയണമെന്നറിയാതെ കുഴങ്ങി നിൽക്കുന്നുണ്ടായിരുന്നു........ അത്....അത്....അച്ഛേ........പിന്നെ.......അവൾ വാക്കുകൾ കിട്ടാതെ പരതുന്നുണ്ടായിരുന്നു.....

മോനേ ദക്ഷാ നീയെങ്കിലും പറ എന്താ ഉണ്ടായത്......ചാരുവിൽ നല്ല മാറ്റങ്ങളാ വന്നിരിക്കണത്......പക്ഷേ അവളിങ്ങനെ പ്രതികരിക്കാൻ മാത്രം എന്ത് കാര്യാ ഇണ്ടായത് അതെനിക്കറിഞ്ഞാ കൊളളാന്നുണ്ട്......അയാൾ ദക്ഷന്റെ തോളിൽ കൈവച്ചു കൊണ്ട് ചോദിച്ചു..... ദക്ഷൻ മറുപടി പറയാൻ പറ്റാതെ കുനിഞ്ഞ് നിക്കാരുന്നു...... ഈശ്വരാ.....കുഞ്ഞേട്ടൻ പെട്ടൂലോ....എന്ത് പറയുവോ ആവോ......(പൗർണമി ആത്മ ) അനന്തന്റെ അതേ സ്വഭാവം തന്നാ ചെക്കനും.....എന്തേലും കുരുത്തക്കേട് ഒപ്പിച്ച് വച്ചിട്ട് ഉത്തരം മുട്ടുമ്പോൾ കുറ്റം ചെയ്തവരെ പ്പോലെ കുനിഞ്ഞ് നിക്കും പുഞ്ചിരിയോടയാൾ ഓർത്തു..... ദക്ഷൻ മറുപടി പറയില്ലാന്ന് കണ്ട് പത്മനാഭൻ തുടർന്നു.....

മോനേ ദക്ഷാ നീ ഞങ്ങളുടെ പാറുവിന്റെയും അനന്തന്റെയും കുഞ്ഞനാണെന്ന് എനിക്കറിയാം..... അത് കേട്ടതും ഇടി വെട്ടേറ്റതു പോലെ തോന്നി ദക്ഷന് ഒരുനിമിഷം....അവൻ തലയുയർത്തി പത്മനാഭനെ തന്നെ ഉറ്റുനോക്കി......എന്നിട്ട് നോട്ടം പൗർണമിയിലേക്ക് പായിച്ചു..... ഞാനല്ല....എന്നർത്ഥത്തിൽ ചുണ്ടുകൾ കൂർപ്പിച്ചു തലയനക്കിയവൾ അവളെ നോക്കണ്ട......അവളല്ല എന്നോട് പറഞ്ഞത് നീ പൗർണമിയോട് എല്ലാം തുറന്നു പറഞ്ഞ ആ രാത്രിയിൽ ഞാൻ നിന്റെ റൂമിൽ തന്നെയുണ്ടായിരുന്നു......അതിനു മുന്നേ എനിക്ക് സംശയം തോന്നിയതാ....ഒരാളെ പോലെ ഏഴു പേരുണ്ടെന്ന് പറഞ്ഞാലും.....എന്റെ അനന്തന്റെ ചോരയെ തിരിച്ചറിയാൻ എനിക്ക് കഴിയും.....

പുഞ്ചിരിയോടെ അയാൾ പറഞ്ഞു...... അപ്പോഴേക്കും മുത്തശ്ശി അവന്റെ അടുത്തേക്ക് വന്ന് കവിളിൽ കൈചേർത്തു വച്ച് നിറുകിൽ ചുമ്പിച്ചു...... ദക്ഷൻ അതിശയത്തോടെ മുത്തശ്ശിയെയും പത്മനാഭനെയും മാറി മാറി നോക്കി..... അമ്മയോട് ഞാനാ പറഞ്ഞത് പക്ഷെ ഞങ്ങൾ മൂന്നു പേരും മാത്രേ അറിഞ്ഞിട്ടുളളൂ.....സീതയോ ഏട്ടന്മാരോ ചെക്കന്മാരോ.....ആരും അറിഞ്ഞിട്ടില്ല.....അറിയുകയും വേണ്ട.....ആദ്യം നീ നിന്റെ ലക്ഷ്യത്തിലെത്തണം അതിനു ഞങ്ങളും കൂടെയുണ്ട്........സത്യങ്ങൾ പുറത്ത് കൊണ്ട് വരണം.....ഗൗരവത്തോടെ അയാൾ പറഞ്ഞു..... എത്ര നാളായി ന്നറിയോ കുട്ട്യേ നിന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട് .......

എല്ലാരും നീ മരിച്ചൂന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല ഞാൻ...... നിക്ക് ഉറപ്പായിരുന്നു ഒരീസം നീ ഞങ്ങളെയൊക്കെ തേടി വരൂന്ന്.....ദക്ഷന്റെ കവിളിൽ തഴുകിക്കൊണ്ട് നിറ മിഴിയോടെ മുത്തശ്ശി പറഞ്ഞു...... അതിനെന്താ മുത്തശ്ശി ഞാൻ തിരിച്ചെത്തിയില്ലേ ഇനി ഈ കണ്ണ് നിറക്കല്ലേ....പറയുന്നതിനൊപ്പം കണ്ണുനീർ തുടച്ചു മാറ്റിയവൻ...... എന്താ ഇണ്ടായത് മോളെ ഇനി പറഞ്ഞൂടെ......അയാൾ പൗർണമിയോടായ് ചോദിച്ചു..... അത് അച്ഛേ.....കുഞ്ഞേട്ടൻ ആരാണെന്ന സത്യം ചിറ്റയോട് പറഞ്ഞു ഒപ്പം ആരാ കുഞ്ഞേട്ടന്റെ അച്ഛയേയും അമ്മയേയും കൊന്നതെന്ന് ചോദിക്കാൻ തുടങ്ങിയതാ.....അപ്പോഴാ ചിറ്റക്ക് പെട്ടന്ന് വയ്യായ്ക ഉണ്ടായത്..... ഇതൊക്കെ കേട്ട് തറഞ്ഞു നിക്കാരുന്നു ഭവാനിയമ്മ.....

പപ്പാ ഞാൻ .....എന്തൊക്കെയാടാ കേക്കണത് ന്റെ കുട്ട്യോളെ കൊന്നതാന്നോ....ആരാ....എന്തിന്.....പൊട്ടി ക്കരഞ്ഞുകൊണ്ടവർ ചോദിച്ചു....... അമ്മ ഇങ്ങനെ കരയല്ലേ......ഞാനെല്ലാം പറയാം.......സമയം വരുമ്പോൾ സത്യം മറനീക്കി പുറത്തേക്ക് വരും.......അത് വരെ കാത്തിരുന്നേ മതിയാവൂ....... പൗർണി മോളെ മുത്തശ്ശിയെ അവിടെ കസേരയിൽ കൊണ്ട് പോയി ഇരുത്ത്.....ഞാൻ പോയ് ഒരു റൂം ബുക്ക് ചെയ്തിട്ട് വരാം അതും പറഞ്ഞു കൊണ്ട് പത്മനാഭൻ റിസപ്ഷനിലേക്ക് പോയി...... ഈ സമയം കൊണ്ട് പൗർണമി ദക്ഷൻ പറഞ്ഞതൊക്കെ അവരോട് പറഞ്ഞു......ഞെട്ടലോടെ തന്നെ അതെല്ലാം അവർ കേട്ടിരുന്നു....... 🔥🔥🔥🔥🔥🔥🔥🔥🔥

അച്ഛാ.......ആ ദക്ഷൻ.....അവൻ കാരണവാ പൗർണമി ഞാനുമായുളള വിവാഹം വേണ്ടാന്ന് പറഞ്ഞത്......അവൾക്ക് അവനെ ഇഷ്ടമാണെന്ന്.....അവനും അവളെ പ്രണനെപ്പോലെ പ്രണയിക്കുന്നൂത്രേ.....അങ്ങനെ അങ്ങ് വിട്ടു കൊടുക്കില്ല ഞാനവളെ....അവളീ നന്ദന് വേണ്ടി ജനിച്ചവളാ......പല്ലു ഞെരിച്ച് കൊണ്ട് നന്ദൻ പറഞ്ഞു........ ഹാ.......നീയൊന്നടങ്ങെന്റെ നന്ദാ......അവളെ നിനക്ക് തന്നെ കിട്ടും....അതിനു മുമ്പേ ആ ദക്ഷൻ എന്തിനാ ഇവിടേക്ക് വന്നതെന്നറിയണം......പഴയതൊക്കെ കുത്തിപ്പൊക്കാനാണുദ്ദേശമെങ്കിൽ കത്തിക്കണമവനേയും.......താടിയുഴിഞ്ഞുകൊണ്ടയാൾ പറഞ്ഞു....... അവനെ തീർക്കാൻ പാർത്ഥിപൻ മതിയാവും....ഒറ്റകൊമ്പൻ.......

അവനെ മാത്രമല്ല ആ പത്മനാഭനെയും ഒതുക്കുമവൻ.....അടങ്ങാത്ത കലിയുണ്ടവനയാളോട്......മറ്റെല്ലാവരും അന്നവനെതിരെ സാക്ഷി പറയാൻ ഭയന്ന് പിൻമാറിയപ്പോൾ പൗർണമിയോടൊപ്പം നിന്ന് അവനെതിരെ സാക്ഷി പറയാൻ അവൾക്ക് ധൈര്യം കൊടുത്തതയാളാ.......ആ പത്മനാഭൻ.....അന്ന് പൗർണമിയുടെ മാത്രം സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാ അവന് ജീവ പര്യന്തം വിധിച്ചത്....... അവനെ പരോളിൽ ഇറക്കാനുള്ള എല്ലാം ഞാൻ ചെയ്തു കഴിഞ്ഞു.......വൈകാതെ അവൻ വരും പത്മനാഭനോട് കണക്കുതീർക്കാൻ.....നന്ദന്റെ വാക്കുകളിലും നോട്ടത്തിലും പക നിറഞ്ഞുനിന്നു..... 🔥🔥🔥🔥🔥🔥🔥🔥

വൈകുന്നേരം ആയപ്പോഴേക്കും ചാരുവിനെ റൂമിലേക്ക് മാറ്റിയിരുന്നു......ദക്ഷൻ ചാരുവിന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട് അവരുടെ നിറുകിൽ തലോടി.....ഈ സമയം ചാരുവിന്റെ കണ്ണുകൾ അവനിരുന്നടുത്തേക്ക് ചലിച്ചു.....ചാരുവിന്റെ കൈയുടെ അടുത്തായി വച്ചിരുന്ന ദക്ഷന്റെ കൈയിൽ അവർ തൊട്ടു.....ഈ സമയം അമ്പരപ്പോടെ ദക്ഷൻ അവരെ നോക്കി...... ചാരുമ്മാ....ന്നോട് എന്തേലും പറയാനുണ്ടോ.....അവൻ അവരുടെ കൈപിടിച്ചു കൊണ്ട് ചോദിച്ചു.....അപ്പോഴും അവരുടെ മിഴികൾ അവനിൽ തന്നെയായിരുന്നു..... പതിയെ പതിയെ ചാരു ഉറക്കത്തിലേക്ക് വഴുതിവീണു.....ഒരു കൊച്ചു കുഞ്ഞ് കൗതുകത്തോടെ നോക്കുന്ന പോലെ ദക്ഷൻ അവരെ നോക്കിയിരുന്നു.....

പത്മനാഭനും മുത്തശ്ശിയും അത്യാവശ്യം വേണ്ടതൊക്കെ എടുക്കാനായി വീട്ടിലേക്ക് പോയിരുന്നു..... ഈ സമയം ക്യാന്റ്റിനിൽ നിന്നും ചായയും വാങ്ങി പൗർണമി റൂമിലെത്തിയിരുന്നു.....പൗർണമി വന്നപ്പോൾ ചാരുവിന്റെ ബെഡിൽ തലവെച്ച് കിടക്കുന്ന ദക്ഷനെയാണ് കണ്ടത്....അവൾ അവന്റെ അടുത്തേക്ക് പോയി തട്ടി വിളിക്കാൻ തുടങ്ങി.... കുഞ്ഞേട്ടാ.......എണീക്ക് എണീറ്റ് ഈ ബെഡീൽ കിടന്നേ...അടുത്തൂളള ബെഡ് ചൂണ്ടിക്കാട്ടി ക്കൊണ്ട് പറഞ്ഞു......അവൻ എണീറ്റ് മുഖം കഴുകി ഫ്രഷ് ആയി വന്നു....അപ്പോഴേക്കും പൗർണമി ചായ ഗ്ലാസിലേക്ക് പകർത്തി അവന്റെ കൈയിലേക്ക് കൊടുത്തു......അവനത് വാങ്ങി കുടിക്കാൻ തുടങ്ങി......

ടീ.....കാർന്നോര് ആള് കൊളളാലോ.....എല്ലാം അറിഞ്ഞു വച്ചിട്ട് എന്തായിരുന്നഭിനയം.... അഭിനയത്തിന്റെ കാര്യൊന്നും പറയണ്ട.....എന്റെ അച്ഛയെ കടത്തി വെട്ടിയത് കുഞ്ഞേട്ടനാ...... ഉവ്വ.......എന്റെ സാഹചര്യം അതായിപ്പോയില്ലേ പൗർണമി പെണ്ണേ....അവളെ അരയിലൂടെ കൈചേർത്ത് അവനോട് ചേർത്ത് നിർത്തി ക്കൊണ്ട് പറഞ്ഞു...... അതേ....മതീട്ടോ കിന്നരിച്ചത് അച്ഛയിപ്പോ വരും..... ഇനീപ്പോ കാർന്നോര് കണ്ടാലും എനിക്കൊന്നൂല്ല....ഈ മൊതല് എന്നായാലും എനിക്ക് വന്ന് ചേരേണ്ടതാണെന്ന് കാർന്നോർക്കും അറിയാല്ലോ........ കൊണ്ട് പറയുന്നതിനൊപ്പം അവളുടെ നിറുകിൽ ചുമ്പിച്ചിരുന്നവൻ..... അയ്യോ.....ദേ അച്ഛാ വാതിലിലേക്ക് ചൂണ്ടിക്കൊണ്ട് അവൾ വിളിച്ചു........

അയ്യോ!!!!!പറഞ്ഞു കൊണ്ട് അവൻ അവളിൽ നിന്നും മാറി നിന്നു പുറത്തേക്ക് നോക്കി....പക്ഷേ അവിടെ ആരും ഇല്ലായിരുന്നു അത് കണ്ട് അവനവളെ രൂക്ഷമായി നോക്കി...... നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി കാന്താരീ......മീശമുറുക്കി ക്കൊണ്ട് ചിരിയോടെ ദക്ഷൻ പറഞ്ഞു....... മ്മ്......പിന്നേ.....കുറുമ്പോടെ പറഞ്ഞു കൊണ്ടവൾ ചാരുവിന്റെ അടുത്തേക്ക് പോയി.... പാവാല്ലേ......ചിറ്റ എന്തോരം വിഷമിച്ചിട്ടുണ്ടാവും ചാരുവിന്റെ നിറുകിൽ തലോടിക്കൊണ്ട് പൗർണമി പറഞ്ഞു...... മ്മ്.......വൈദ്യമ്മാമ ഒരിക്കൽ പറയണകേട്ടു.....ഇത്രയും നാൾ ചിറ്റ ആയുസ്സോടെ ഇരിക്കണതിന് പിന്നിലെന്തോ ണ്ട് ത്രേ.....ആർക്കോ വേണ്ടി കാത്തിരിക്കണ പോലെ......ഇപ്പോഴാ മനസ്സിലായേ....

കുഞ്ഞേട്ടന് വേണ്ടിയാവും ചിറ്റ കാത്തിരുന്നത്.....കുഞ്ഞേട്ടനോട് സത്യങ്ങളൊക്ക് വെളിപ്പെടുത്താനാവും ഈശ്വരൻ ചിറ്റയെ ആയുസ്സോടെ വച്ചത്.....പറയുന്നതിനൊപ്പം നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചിരുന്നവൾ.... 🔥🔥🔥🔥🔥🔥🔥🔥 വൈകുന്നേരം ആയപ്പോ തന്നെ ആര്യൻ പത്മദളത്തിലെത്തിയിരുന്നു.....അവിടെ എത്തിയപ്പോൾ തന്നെ സീതയോട് ചോദിച്ച് നടന്ന കാര്യങ്ങളെല്ലാം അവൻ മനസ്സിലാക്കിയിരുന്നു......വൈകിട്ട് പത്മനാഭനും മുത്തശ്ശിയും ഹോസ്പിറ്റലിൽ പോയപ്പോൾ അവനും അവരോടൊപ്പം പോയി.......യാത്രാ മധ്യേ ദക്ഷനെ വിളിച്ചപ്പോൾ ദക്ഷൻ ഹോസ്പിറ്റലിൽ വച്ച് നടന്നതൊക്കെ ആര്യനോട് പറഞ്ഞു......എല്ലാം അത്ഭുതത്തോടെ അവൻ കേട്ടിരുന്നു.....

വൈകാതെ അവർ ഹോസ്പിറ്റലിൽ എത്തി....നേരെ ചാരു കിടക്കുന്ന റൂമിലേക്ക് പോയി........പൗർണമി ദക്ഷനൊപ്പം ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു......അവരെ കണ്ട് ദക്ഷനും പൗർണമിയും ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു....... ആര്യനെ കണ്ട് ദക്ഷന്റെ കണ്ണുകൾ വിടർന്നു നീ എത്തിയതല്ലേ .....ളളൂ അപ്പോഴേക്കും ഇങ്ങോട്ട് പോന്നോ....നോക്കിയേടാ.........നമ്മളന്വേഷിച്ചു നടന്ന ആളെ ദേ കൺമുന്നിൽ കിട്ടി.....ചാരുവിനെ കാണിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകളോടവൻ പറഞ്ഞു....... ആര്യൻ ഓടി വന്നവനെ പുണർന്നു..... എന്താടാ കുഞ്ഞായിത് കരയാ.....നീ..... എന്തായാലും അവർക്ക് മാറ്റം വന്നല്ലോ.....നീ നോക്കിക്കോ ഒരു ദിവസം അവർ സംസാരിക്കും .....

അന്ന് നടന്നതെല്ലാം നിന്നോട് പറയും ...... ഇതെല്ലാം കണ്ട് പുഞ്ചിരിയോടെ നിക്കാരുന്നു മറ്റുള്ളവർ....... മോനേ കുഞ്ഞാ നീ തിരികെ പൊയ്ക്കോ ദേ പൗർണി മോളെ കൂടി കൊണ്ട് പൊയ്ക്കോ.....ഇന്ന് ഇവിടെ ഞങ്ങൾ രണ്ടാളും മതി അല്ലേ അമ്മാ......പത്മനാഭൻ ഭവാനിയമ്മയോട് പറഞ്ഞു........ പിന്നെ മൂന്നു പേരും കൂടി പുറത്തേക്ക് പോയി...ക്യാഷ്വാലിറ്റിയുടെ മുന്നിലൂടെയാണ് അവർ പുറത്തേക്ക് പോയത്.....അപ്പോഴാണ് അതു വഴി ശരീരമൊക്കെ പരിക്കേറ്റ ഒരാളെ അവിടേക്ക് കൊണ്ട് വന്നത്.....ദക്ഷനും ആര്യനും പൗർണമിയും അത് നോക്കി നിന്നു.... അടി പിടി കേസാ.....ശരീരം ചതഞ്ഞിട്ടുണ്ട്.....നല്ല പരിക്കുമുണ്ട്.....ഒരു കാര്യം ചെയ്യ് ആ റെക്കോർഡിൽ പ്രത്യേകം രേഖപ്പെടുത്ത്......

അല്ലെങ്കിൽ പോലീസ് അന്വേഷണം വന്നാൽ പൊല്ലാപ്പാവും..... അറ്റന്റർ റിസപ്ഷനിസ്റ്റിനോടായി പറഞ്ഞു..... ഇതെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കയായിരുന്ന ദക്ഷൻ കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു....അത് കണ്ട് ആര്യൻ അവനോട് ചോദിച്ചു...... എന്താ.....കുഞ്ഞാ......നീ എന്താ ആലോചിക്കുന്നത്..... ചിന്തയിൽ നിന്നും ഞെട്ടിയുണർന്ന് കൊണ്ട് അവൻ പറഞ്ഞു...... ടാ......ആര്യാ ഞാൻ ആലോചിക്കുവാരുന്നു....അന്ന് അച്ഛയെ കൊല്ലാൻ വന്നത് ഒരാളാവില്ല ഒരാൾക്ക് അച്ഛയെ ഒന്നും ചെയ്യാൻ പറ്റില്ല....അവന്മാർക്ക് മുന്നിൽ വെറുതെ നിന്നു കൊടുത്തു കാണില്ലല്ലോ അച്ഛാ....അവന്മാർക്ക് നല്ല പോലെ കൊടുത്തിട്ടുണ്ടാവില്ലേ....ഒന്നുവല്ലേലും കളരിയും മർമ്മവിദ്യയുമൊക്കെ കൈവശം ഉണ്ടായിരുന്നയാളല്ലേ......അപ്പോൾ അവന്മാരും ഹോസ്പിറ്റലിൽ പോയിട്ടുണ്ടാവില്ലേ....അന്ന് ഇപ്പൊ നമ്മൾ കണ്ട പോലെ ഒരു റെക്കോർഡ് ......ആ ഹോസ്പിറ്റലിലും ഉണ്ടാവില്ലേ....അതിൽ അവരുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ടാവില്ലേ......ഉണ്ടാവണമല്ലോ............................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story