ദക്ഷ പൗർണമി: ഭാഗം 30

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ടാ......കുഞ്ഞാ നീ പറഞ്ഞ കാര്യം നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല......ചിലപ്പോൾ നമുക്ക് എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല......ആ സമയത്ത് ഇവിടെ ഏതൊക്കെ ഹോസ്പിറ്റലുകൾ ഉണ്ടെന്ന് കണ്ടെത്തണം.......എന്നിട്ട് അന്ന് ആ സംഭവം ഉണ്ടായ ദിവസം രാത്രി ആരൊക്കെ ഇൻജുവേഡ് ആയി ഹോസ്പിറ്റലിൽ എത്തീട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരു പക്ഷെ നമുക്ക് വേണ്ടത് കിട്ടാതിരിക്കില്ല......എല്ലാ സ്ഥാപനങ്ങളിലും ഇതുപോലുളള റെക്കോർഡ്സ് എത്ര വ്ർഷം കഴിഞ്ഞാലൂം സൂക്ഷിച്ചു വയ്ക്കാറാ പതിവ്......അവരത് നശിപ്പിക്കില്ല കാരണം എന്നെങ്കിലും ഒരിക്കൽ ഒരു അന്വേഷണം ഉണ്ടായാലോ........നമുക്ക് അതൊന്ന് തിരക്കാം കുഞ്ഞാ....മ്മ്.....

പിന്നെ ദേവച്ഛൻ എന്നോട് ചില സംശയങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു.......ദേവൻ പറഞ്ഞ എല്ലാ കാര്യങ്ങളും ആര്യൻ ദക്ഷനോടായ് പറഞ്ഞു...... എല്ലാം ശ്രദ്ധയോടെ കേട്ട് നിന്നിട്ട് ദക്ഷൻ തുടർന്നു...... ചാരുമ്മ.......പ്രതികരിക്കാൻ തുടങ്ങിയല്ലോ.......നമുക്ക് കണ്ടത്താം ആട്ടിൻ തോലിട്ട ആ ചെന്നായയെ പറയുന്നതിനൊപ്പം ദേഷ്യം കടിച്ചു പിടിച്ച് കൊണ്ട് കൈമുറുക്കിയിരുന്നു ദക്ഷൻ......... ടാ കുഞ്ഞാ അങ്ങനെ ഒരു ചെന്നായ ഉണ്ടെങ്കിൽ നമ്മൾ ഒരുങ്ങിയിരിക്കണം.....സത്യങ്ങൾ അറിയാവുന്ന ഏക വ്യക്തി ചിറ്റയായതു കൊണ്ട് ചിലപ്പോൾ അയാൾ അപായപ്പെടുത്താൻ തുനിഞ്ഞെന്നു വരാം.....ചിറ്റക്കൊപ്പം എപ്പോഴും ആളുണ്ടാവണം......

അത് പോലെ തന്നെ പുറത്ത് നിന്നും ആരും കൊണ്ട് വരുന്ന ഭക്ഷണം ചിറ്റക്ക് കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം......പൗർണമിയെ നോക്കി ക്കൊണ്ട് ആര്യൻ പറഞ്ഞു..... ഞാൻ എപ്പോഴും ചാരുചിറ്റയോടൊപ്പം നിന്നോളാം ഏട്ടാ.....പുഞ്ചിരിയോടെ അവൾ പറഞ്ഞു......... തിരികെ പത്മളത്തിലേക്കുളള യാത്രയിൽ ദക്ഷൻ നിശബ്ദനായിരുന്നു......അവൻ ആര്യൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള കൂട്ടലും കിഴിക്കലും നടക്കുന്നുണ്ടായിരുന്നു...... 🔥🔥🔥🔥🔥🔥

പിറ്റേന്ന് രാവിലെ തന്നെ ദക്ഷൻ പൗർണമിയെയും കൂട്ടി ഹോസ്പിറ്റലിൽ പോയിരുന്നു.......ആര്യൻ യാത്ര ക്ഷീണം കാരണം കുറച്ചു നേരം കൂടി ഉറങ്ങുകയായിരുന്നു.... അൽപ സമയം കഴിഞ്ഞ് ആരുടെയോ ഉച്ചത്തിലുളള ശബ്ദം കേട്ട് അവനുണർന്നു.......പുറത്തേക്ക് ഇറങ്ങി നോക്കുമ്പോൾ കാണുന്നത് താഴെ സീതയുമായി സംസാരിക്കുന്ന ആമിയെയാണ്.....അവളെ കണ്ട് ആര്യന്റെ കണ്ണുകൾ വിടർന്നു.....അവൻ വേഗം ഫ്രഷ് ആയി താഴേക്ക് വന്നു......അപ്പോഴേക്കും അവൾ പോകാൻ തുടങ്ങിയിരുന്നു...... ആമി.......നിന്നേ......എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ടെടോ.....അതും പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് എത്തിയിരുന്നു ആര്യൻ.......

അവനവളെ തന്നെ നോക്കി നിന്നു പ്രണയത്തോടെ......അവളുടെ വാലിട്ടെഴുതിയ കണ്ണുകളും കുറുകിയ ചുണ്ടുകളും ഭംഗിയുളള കുഞ്ഞ് മുഖവും അവനറിയാതെ നോക്കി നിന്നു പോയി...... ""ആമി""അവൻ പ്രണയത്തോടെ വിളിച്ചു..... ആര്യൻ അടുത്തേക്ക് വന്നതും ആമിയുടെ ഹൃദയമിടിപ്പ് അധികരിച്ചു.......അവന്റെ മിഴികളിൽ അവൾക്ക് പ്രണയം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.......ഒരു വേള അമ്മയെ കുറിച്ചും ഭദ്രനെ കുറിച്ച്മോർക്കെ അവൾ നോട്ടം പിൻവലിച്ചു....... എന്താ.....ന്തിനാ ന്നെ വിളിച്ചേ......ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞുകൊണ്ടവൾ ചോദിച്ചു....... ആമി എനിക്ക് നിന്നോടു സംസാരിക്കാനുണ്ട്...... അന്ന് പറഞ്ഞതൊക്കെ അല്ലേ....

എന്നെ ഇഷ്ടാന്നും കൂടെ കൂട്ടട്ടേന്നും......നിക്ക് താത്പര്യമില്ല.......ഞാൻ നിങ്ങളെ അങ്ങനെ കണ്ടിട്ടില്ല...... ഇനിയൊട്ട് കഴിയേം ഇല്ല....... ആമി......ഇനിയൊട്ട് കഴിയില്ലാന്ന് പറയണ്ടാ.....അതൊക്കെ ഞാൻ മാറ്റിയെടുത്തൊളാം കളളച്ചിരിയോടവൻ പറഞ്ഞു....... നിക്ക് പോണം......പറയുന്നതിനൊപ്പം തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു ആമി......ആര്യൻ അവളുടെ കൈയിൽ പിടി മുറുക്കി..... എന്തിനാ ആമി എന്നോടിങ്ങനെ......എനിക്കിഷ്ടവാടി പെണ്ണേ.....നിനക്കറിയോ.....നിന്റെ കാര്യം ഞാൻ വീട്ടിലവതരീപ്പിച്ചു......അവർക്കൊക്കെ സമ്മതാ.....വൈകാതെ നിന്റെ വീട്ടിലേക്ക് വരാനിരിക്കാ.....എന്റെ അപ്പ......അവൻ ചിരിയോടെ പറഞ്ഞു..... ആരോട് ചോദിച്ചിട്ടാ...

.തന്നെ അങ്ങ് തീരുമാനിച്ചാ മതിയോ ദേഷ്യത്തോടെ പറയുന്നത് കേട്ട് തറഞ്ഞു നിന്നു ആര്യൻ..... ടീ .....നീയിതെന്താ പറയുന്നത്.....ഞാൻ പറഞ്ഞതല്ലേ ഇഷ്ടാന്ന് പിന്നെ.... ന്താ ഇങ്ങനെ.......അവൻ നെറ്റിചുളുച്ചു കൊണ്ട് ചോദിച്ചു...... നിങ്ങളൊക്കെ വലിയ ആൾക്കാരാ.......എന്നെപ്പോലൊരാൾ നിങ്ങളുടെ സ്റ്റാറ്റസിന് ചേരില്ല...... ടീ .....ടീ....ഞാൻ നിന്റെ സ്റ്റാറ്റസിന്റെ കണക്കെടുക്കാനല്ല വന്നത് എനിക്കതിന്റെ ആവശ്യം ഇല്ല......നിന്നെ കണ്ടപ്പോൾ ഇഷ്ടായി സംസാരിച്ചപ്പോ......എനിക്ക് ചേർന്ന പെണ്ണാന്തോന്നി അതു കൊണ്ടാ പിന്നാലെ വന്നത്.....അല്ലാതെ വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടല്ല.....ഇനിയിപ്പോ നിനക്കെന്നെ ഒഴിവാക്കണൊങ്കി......

എന്തെങ്കിലും ശക്തമായ കാരണം വേണം അല്ലാതെ ഇതു പോലെത്തെ സില്ലി മാറ്റേസൊന്നും എന്നോട് ചിലവാവില്ല കേട്ടോട്ടി വെളള പാറ്റേ...... ആര്യൻ പറയുന്നത് കേട്ട് ആമിയുടെ വായ തുറന്നു പോയി...... വായ അടയ്ക്കടീ ഈച്ച കേറും പറയുന്നതിനൊപ്പം അവളുടെ താടിയിൽ പിടിച്ച് വായ അടപ്പിച്ചവൻ..... ടീ....മര്യാദയ്ക്ക് ആണേ മര്യാദയ്ക്ക്......ഞാൻ നിന്നേം കൊണ്ടേ പോവുളളൂ....അപ്പോ ഇന്നിത്രേം മതി.....എനിക്ക് അനുകൂലമായ മറുപടിയേ നിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാവൂ....കേട്ടോടി വെളള പാറ്റേ......അല്ലെങ്കിൽ കരഞ്ഞ് പിഴിഞ്ഞ് നിരാശാ കാമുകൻ കളിക്കാനൊന്നും എന്നെ കിട്ടില്ല......തൂക്കിയെടുത്തോണ്ട് പോവും.....കേട്ടോടി ആമി.....

ചിരിയോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നവൻ..... ഇതെന്ത് ജീവിയാ....ന്നുളള ഭാവത്തിൽ ആര്യൻ പോകുന്നതും നോക്കി നിൽക്കേ ആമീടെ ചൊടികളിലും നനുത്ത പുഞ്ചിരി തെളിഞ്ഞു വന്നു...... 🔥🔥🔥🔥🔥🔥🔥🔥 രാവിലെ തന്നെ നകുലനും രാമനും പത്മദളത്തിലെത്തിയപ്പോൾ സീത തലേന്ന് നടന്നതൊക്കെ അവരോട് പറഞ്ഞു.......അതുകൊണ്ട് തന്നെ രണ്ടാളും കൂടി ഹോസ്പിറ്റലേക്ക് പുറപ്പെട്ടു.......ആ സമയം അവിടെ ദക്ഷനൂം പൗർണമിയും മത്രമേ ഉണ്ടായിരുന്നുളളൂ.......ദക്ഷൻ ചാരുവിനടുത്ത് കസേരയിൽ തന്നെ ഇരുപ്പുണ്ടായിരുന്നു......അവൻ അവരോട് ഓരോന്നും സംസാരിക്കുന്നുണ്ടായിരുന്നു.......

ദക്ഷൻ കുഞ്ഞി കുട്ടിയെപോലെ ഓരോന്നും പറയുന്നത് കേട്ട് ചിരി കടിച്ചു പിടിച്ചു നിക്കാരുന്നു പൗർണമി ...... അത് കണ്ട് ദക്ഷൻ ഇടക്കിടെ അവളെ കടുപ്പിച്ച് നോക്കുന്നുമുണ്ട്...... ചാരുമ്മ.....ഞാനീ കാന്താരീയെ കെട്ടിക്കൊണ്ട് പോയാലോന്നാലോചിക്കാ.....എന്താ ചാരുമ്മയുടെ അഭിപ്രായം ചിരിയോടവൻ ചോദിച്ചു.... മറുപടിയായി ചാരു വിരലുകളനക്കി...... ആ അപ്പോ ചാരുമ്മക്ക് ഇഷ്ടാ ല്ലേ.......ഞാൻ പോവുമ്പോ ചാരുമ്മയും വരണോട്ടോ......ചാരുമ്മ.......ഞാനൊരു കാര്യം ചോദിച്ചോട്ടെ ടെൻഷനാവല്ലേ....ഞാൻ ചോദിക്കുന്ന കാര്യം ശരിയാണെങ്കിൽ എന്റെ കൈയിൽ തൊടണം അല്ലെങ്കിൽ വേണ്ട........ ഈ സമയം ചാരു അവനെ ഉറ്റുനോക്കി.....

അന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റണുണ്ടോ ചാരുമ്മക്ക്..... മറുപടിയായി ചാരു വിരലുകളനക്കി.....ഈ സമയം ദക്ഷന്റെ മുഖം തെളിഞ്ഞു വരാൻ തുടങ്ങി....... അന്ന് അച്ഛയെ തല്ലാൻ ഒരാളാണോ വന്നത്...... ചാരു മറുപടി കൊടുത്തില്ല...... ഒരുപാട് പേരുണ്ടായിരുന്നോ.......ചാരുവിനെ തന്നെ നോക്കി ഇരിക്കാരുന്നു ദക്ഷൻ..... അതിനും ചാരു മറുപടി കൊടുത്തില്ല...... വിരലിലെണ്ണാവുന്നവരാണോ......ആകാംഷയോടവൻ വീണ്ടും ചോദിച്ചു...... ചാരു പതിയെ ദക്ഷന്റെ വിരലിൽ സ്പർശിച്ചു.... ഓ.കെ...അപ്പോ രണ്ടു പേരാണോ..... അപ്പോഴും ചാരു പ്രതികരീച്ചില്ല..... പൗർണമി ഇതെല്ലാം കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു....

കുഞ്ഞേട്ടാ എണ്ണം പഠിപ്പിക്കാണോ ചിറ്റയേ......ചിരിയോടവൾ ചോദിച്ചു..... ടീ......കാന്താരീ വെറുതെ ഇരുന്നോ.....ഇല്ലേൽ നിനക്കുളള പണി ഞാനിപ്പോ തരും ചുണ്ടുകൾ ഉഴിഞ്ഞു കൊണ്ട് കളള ചിരിയോടവൻ പറഞ്ഞു...... അയ്യോ വേണ്ടേ.....മുംബൈയിലൊക്കെ ഇങ്ങനാ....കാണുമ്പോ കാണുമ്പോ പെൺകുട്ടികളെ ഉമ്മിക്കലാ..... ആ......ടീ......മുംബൈയിൽ മാത്രല്ല ഇപ്പൊ ഇവിടേം ഇങ്ങനാ.....ന്താടീ....വേണോ നിനക്ക് മീശമുറുക്കി ക്കൊണ്ടവൻ ചോദിച്ചു...... എനിക്കേ മൂന്നാങ്ങളമാരാ.....വെറുതെ തടി കേടാക്കണ്ട.....പൗർണമി വിട്ടു കൊടുത്തില്ല.... അതിന് അവറ്റകളെ ഉമ്മിക്കുന്ന കാര്യം അല്ലല്ലോ......നിന്റെ കാര്യല്ലേ....കുസൃതിച്ചിരിയോടെ പറഞ്ഞു.....

നാണമില്ലാത്ത മനുഷ്യൻ...... ടീ....ടീ...അധികം വെളയല്ലേ..... അപ്പോ ചാരുമ്മ നമുക്ക് കാര്യത്തിലോട്ട് വരാം..... മൂന്നു പേരാണോ...... ചാരു പതിയെ കൈയെടുത്ത് അവന്റെ കൈയിൽ വച്ചു...... അപ്പോൾ മൂന്നു പേരുണ്ടായിരുന്നല്ലേ......ആരൊക്കെയാവും??? ഇനി ഒരു കാര്യം കൂടി......കൂട്ടത്തിൽ അച്ഛക്ക് അടുത്തറിയാവുന്നവരുണ്ടായിരുന്നോ..... അപ്പോഴും ചാരു പ്രതികരിച്ചു..... ദക്ഷൻ ദീർഘമായി നിശ്വസിച്ച് കൊണ്ട് തുടർന്നു.....അപ്പോ.....അപ്പേടെ സംശയം ശരിയായിരുന്നു.....ആട്ടിൻ തോലിട്ട ചെന്നായ എവിടെയോ പതുങ്ങി ഇരിപ്പുണ്ട് കണ്ടെത്തണം.... ഈ സമയം വാതിൽ തുറന്ന് ഇന്ദ്രനൊപ്പം നകുലനും രാമനും അകത്തേക്ക് വന്നു..... റൂമിൽ ദക്ഷനെ കണ്ട് നകുലന്റെ മുഖം ചുളിഞ്ഞു.....

എന്താ ഇന്ദ്രാ ഇത്......കെട്ടുപ്രായം തികഞ്ഞ പെണ്ണിനെ ഇങ്ങനെ അന്യപുരുഷന്റെകൂടെ നിർത്തീട്ട് പോയതാരാ......പപ്പനാണോ..... ഓ.....കാർന്നോര് കുരു പൊട്ടിക്കാനിറങ്ങിയേക്കാണല്ലോ രാവിലെ (ദക്ഷൻ ആത്മ )... എന്തിനാ വല്യമ്മാമ ഇങ്ങനെ പറേണത്.....അവരിപ്പോ ഒരു റൂമിൽ ഇരുന്നൂന്ന് വെച്ചാലിപ്പോ എന്താ....രാത്രി അച്ഛയിരുന്നു.....രാവിലെ അച്ഛ പോയപ്പോഴാ ദക്ഷൻ പൗർണമിയെയും കൂട്ടി വന്നത്..... ചേട്ടന്മാര് രണ്ടാളും ബിസിനസ് ആവശ്യത്തിനായി ഡൽഹിക്ക് പോയിരിക്കാ.....അത് മാത്രല്ല.....ഇന്നലെ ചിറ്റയെ ഇവിടെ എത്തിച്ചത് ദക്ഷനാ....ഇന്ദ്രൻ പറഞ്ഞു...... മ്മ്.....ഞാൻ പറഞ്ഞൂന്നേയുളളൂ....ഒന്നിരുത്തി മൂളിക്കൊണ്ടയാൾ തുടർന്നു......

പണ്ട് ഇതുപോലെ പപ്പൻ കൊണ്ട് നടന്നതാ പാറുവിനെ എന്നിട്ടെന്തായി.....എല്ലാവരുടെയും മുഖത്ത് കരിവാരി തേച്ചിട്ട് പോയില്ലേ അവള്.....നകുലൻ പുച്ഛത്തോടെ പറഞ്ഞു..... ഈ സമയം പൗർണമി മുഖം കുനിച്ച് നിൽക്കുന്നുണ്ടായിരുന്നു..... നകുലൻ പറയുന്നത് കേട്ട് ദക്ഷനും ദേഷ്യം വരുന്നുണ്ടായിരുന്നു....പല്ലു ഞെരിച്ച് കടിച്ചു പിടിച്ചു നിക്കാരുന്നവൻ..... വേറെ ആരുടെയും കൂടല്ലല്ലോ.....ജീവനെപ്പോലെ സ്നേഹിച്ച ആൾക്കൊപ്പല്ലേ അപ്പച്ചി പോയത്.....നകുലൻ കേൾക്കാനായി ഇന്ദ്രൻ പറഞ്ഞു..... അതു കേട്ട് നകുലൻ വല്ലാണ്ടായി .....അയാൾ വീണ്ടും തുടർന്നു.....നിന്നോട് ഞാനൊന്നും പറയണില്ല.....ചാരുവിനിപ്പോ എങ്ങനുണ്ട്......

മാറ്റം ഇണ്ടാവുന്നാ പറേണത്.....ചികിത്സ മുടക്കരുതെന്ന് പറഞ്ഞു...... മ്മ്.....മറുപടിയായി അയാളൊന്ന് ഇരുത്തി മൂളി.....കുറച്ചു സമയം അവിടെ ചിലവിട്ട ശേഷം അയാൾ രാമനൊപ്പം പുറത്തേക്ക് പോയി..... ദക്ഷൻ താൻ വല്യമ്മാമ പറഞ്ഞത് മുഖവിലക്കെടുക്കണ്ട......പഴയ ആൾക്കാരല്ലേ......അതാ...നെവർ മൈൻഡ്......ഇന്ദ്രൻ ദക്ഷന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു...... ഇറ്റ്സ് ഓ.കെ....ഞാനതപ്പോഴേ കളഞ്ഞു.....ചിരിയോടെ ദക്ഷൻ പറഞ്ഞു.............................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story