ദക്ഷ പൗർണമി: ഭാഗം 34

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പിറ്റേദിവസം രാവിലെ അമ്പലത്തിൽ പോയിട്ട് തിരികെ വരികയായിരുന്നു ആമീയും പൗർണമിയും....... കാവു കടന്ന് മുന്നോട്ട് വന്നതും അവളുടെ മുന്നിലായ് ഒരു ജീപ്പ് വന്നു നിന്നു.....അതിൽ നിന്നും പകയെരിയുന്ന നോട്ടവുമായി ഇറങ്ങുന്നവനെ കാണെ പൗർണമിയുടെ ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങിയിരുന്നു........ ""പാർത്ഥിപൻ""പൗർണമിയുടെ ചുണ്ടുകൾ മൊഴിഞ്ഞു....... അപ്പോ.....തമ്പ്രാട്ടിക്കുട്ടി ന്നെ മറന്നിട്ടില്ലാ ല്ലേ.......വശ്യമായ ചിരിയോടും വന്യമായ നോട്ടത്തോടും കൂടി അവനവളുടെ അരികിലേക്ക് നടന്നടത്തു....പൗർണമി അറിയാതെ തന്നെ പിന്നിലേക്കടി വച്ചു..... അവളുടെ പേടിച്ചരണ്ട മിഴികളും വിറയാർന്ന ചുണ്ടുകളും അവനിലെ മൃഗത്തെ ഉണർത്താൻ തുടങ്ങിയിരുന്നു.......

നീ എന്താടീ കരുതിയത് ജീവിതാവസാനം വരെ ഞാൻ പുറം ലോകം കാണില്ലാന്നോ.....ആ ഇരുട്ടറക്കുളളിൽ തന്നെ ഒടുങ്ങുമെന്നോ......ഇത് പാർത്ഥിപനാ പ്രതികാരം ഞാൻ കുറിച്ചു വച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയെടുക്കാനും നിക്കറിയാം...... ഈ സമയം ആമിയും പൗർണമിയും വിറയലോടെ അവനെ നോക്കി നിക്കാരുന്നു.....ചുറ്റിലും ആളുകൾ കൂടിയിരുന്നു......എല്ലാവരും അവരെ ഉറ്റുനോക്കുന്നുണ്ടായിരുന്നു..... എല്ലാവരുടെയും മുഖത്ത് ഒരേയൊരു ഭാവം മാത്രം ""ദയനീയത""......

ആമി പെട്ടെന്ന് വന്ന ധൈര്യത്തിൽ പൗർണമിയുടെ കൈയും പിടിച്ചു കൊണ്ട് ഓടാൻ തുടങ്ങി......പക്ഷെ അപ്പോഴേക്കും പാർത്ഥിപന്റെ രോമാവൃതവും ബലിഷ്ഠവുമായ വലതുകരം പൗർണമിയുടെ കൈത്തണ്ടയിൽ പിടി മുറുക്കിയിരുന്നു......പൗർണമിയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി......ഹൃദയമിടിപ്പ് ഇരട്ടിയാകുന്നതിനനുസരിച്ച് ശരീരം തളരുന്നത് അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു...... നിന്നെ ഈ പട്ടാപകല് ഇത്രയും പേരുടെ മുന്നിൽ വച്ച് എന്ത് ചെയ്താലും ആരും ചോദിക്കാൻ പോണില്ല......

അതിനു മാത്രം ചങ്കുറപ്പുളള ആണൊരുത്തൻ ഈ കുന്നത്തൂരിലില്ല......അവളുടെ ശരീരത്തെ ചൂഴ്ന്ന് നോക്കിക്കൊണ്ടവൻ പറഞ്ഞു..... """"അത് നിന്റെ തെറ്റിദ്ധാരണയാ പാർത്ഥിപാ.....ചങ്കുറപ്പുളള ആണുങ്ങളും കുന്നത്തൂരിലുണ്ട്""""......... ദൃഡതയാർന്ന ആ ശബ്ദം കേട്ട ദിശയിലേക്കവൻ തിരിഞ്ഞു നോക്കി......ശാന്തമായി..... പുഞ്ചിരിയോടെ കൈകൾ രണ്ടും പരസ്പരം പിണഞ്ഞു കെട്ടി നിൽക്കുന്നവനെ കാണെ പാർത്ഥിപന്റെ മുഖത്ത് പുച്ഛം നിറഞ്ഞു... രൗദ്ര ഭാവത്തിന് വഴി മാറാനായി വെമ്പിനിൽക്കുന്നവന്റെ ശാന്തതയാണിതെന്ന് പാർത്ഥിപനറിയില്ലായിരുന്നു....... ഈ സമയം ആമിയുടെയും പൗർണമിയുടെയും മുഖത്ത് ഭയം മാറി പുഞ്ചിരി സ്ഥാനം പിടിച്ചു.......

ഓ.....നീയാണല്ലേ ആ വരത്തൻ ""ദക്ഷൻ"""അവൻ ഉച്ചത്തിൽ പറഞ്ഞു ...... മ്മ്.......ഞാനാ......പറയുന്നതിനൊപ്പം അവന്റെ അരികിലേക്ക് നടന്നതു കൊണ്ടിരുന്നു. ദക്ഷൻ...... ദക്ഷൻ അടുത്തെത്തിയിട്ടും പാർത്ഥിപൻ പൗർണമിയുടെ കൈയിലെ പിടീ വിടുവിച്ചില്ല...... ""പാർത്ഥിപാ...... പെണ്ണിനോട് കൈക്കരുത്ത് കാണിച്ചല്ല നിന്റെ ആണത്തം തെളിയിക്കേണ്ടത്......നിനക്കൊത്ത എതിരാളിയോട് നേർക്കു നേർ നിന്നാ""......മീശ മുറുക്കി ക്കൊണ്ടവനത് പറയുമ്പോൾ അതിലെ വെല്ലുവിളിയുടെ സ്വരം പാർത്ഥിപന് മനസ്സിലായിരുന്നു...... പ്ഫാ...... പന്ന₹₩₩₩₩₩മ മോനേ......നീ എന്നെ വെല്ലു വിളിക്കുന്നോ.....

അതിനും മാത്രം ധൈര്യം വരുത്തനായ നിനക്കോ പറയുന്നതിനൊപ്പം പൗർണമിയെ വിടുവിച്ചിട്ട് പാഞ്ഞു ചെന്ന് ദക്ഷനെ മുഷ്ടി ചുരുട്ടി ഇടിക്കാനായി ആഞ്ഞതും അവന്റെ കൈയിൽ ദക്ഷൻ പിടുത്തമിട്ടിരുന്നു....അതേ വേഗത്തിൽ അവനെ വലിച്ച് കൈ പിന്നിലേക്ക് തിരിച്ചു മുതുകിൽ ചവിട്ടിയിരുന്നു ദക്ഷൻ.....തിരിച്ചു ദക്ഷനെ ഒന്നും ചെയ്യാൻ കഴിയാത്തിലുളള കോപത്തിൻ അതിനിരട്ടി വേഗത്തിൽ പാർത്ഥിപൻ ചാടി എഴുന്നേറ്റ് അവന് നേരെ പാഞ്ഞു ചെന്നതും ആഞ്ഞൊരു ചവിട്ടാരുന്നു ദക്ഷൻ..... കൃത്യമായി അവന്റെ നെഞ്ചത്തേക്ക്.....ആ ചവിട്ടിന്റെ ശക്തിയാലെന്നവണ്ണം......നിലത്തേക്ക് വേച്ച് വീണു പോയി പാർത്ഥിപൻ......

വീണ്ടും വാശിയോടെ എഴുന്നേറ്റ് ദക്ഷനു നേരെ വന്നതും അവന്റെ വയറ്റിൽ മുഷ്ടി ചുരുട്ടി പഞ്ച് ചെയ്തിരുന്നു ദക്ഷൻ...പിന്നെ അവനെ കലിയടങ്ങാതെ തലങ്ങൂം വിലങ്ങും തല്ലാൻ തുടങ്ങി.. ...ഈ സമയം ആരോ പറഞ്ഞറിഞ്ഞ് പത്മനാഭൻ അവിടേക്ക് വന്നിരുന്നു......... കാറിൽ നിന്നിറങ്ങിയ പത്മനാഭൻ കാണുന്നത് കലിയിളകി രൗദ്രഭാവത്തിൽ നിറഞ്ഞാടി നിൽക്കുന്നവനെയാണ്..........നിലത്ത് കിടക്കുന്നവന് പ്രതികരിക്കാൻ പോലും സമയം നൽകാതെ പൊതിരെ തല്ലുന്നുണ്ട്......

ദക്ഷനെ തടയുന്നത് എളുപ്പത്തിൽ നടക്കില്ലാന്ന് പത്മനാഭന് മനസ്സിലായി...... മോനേ......ദക്ഷാ....മതി നിർത്ത്.......കിട്ടാനുളളത് അവന് കിട്ടീട്ട്ണ്ട് മതിയാക്ക്....പോരാത്തതിന് അവൻ പരോളിനിറങ്ങിയ ജയിൽ പുളളിയാ എന്തെങ്കിലും സംഭവിച്ചാൽ പൊല്ലാപ്പാവും.....പത്മനാഭൻ ദക്ഷനെ തടഞ്ഞു കൊണ്ട് കടുപ്പിച്ച് പറഞ്ഞു....... പത്മനാഭൻ പറഞ്ഞതിനെ മറുത്ത് പ്രവർത്തിക്കാൻ അവന് തോന്നിയില്ല.....പാർത്ഥിപനെ വിട്ട് ദക്ഷൻ തിരിഞ്ഞു നടക്കാൻ തുടങ്ങി......... പക്ഷെ തല്ലിത്രേം കൊണ്ടിട്ടും പാർത്ഥിപന്റെ വെറി അടങ്ങിയില്ലായിരുന്നു........ ഡാ.....പത്മനാഭാ......നീ ഓർത്ത് വച്ചോ.....നിന്റെ മോളെയും ദേ ഇവനേയും ഞാൻ വെറുതേ വിടില്ല.......

കരയിപ്പിക്കും നിന്നെ ഞാൻ ....താക്കീതോടെ അവനത് പറയുമ്പോൾ പത്മനാഭന്റെ ഇടനെഞ്ചിൽ കനലെരിയുന്നുണ്ടായിരുന്നു........ ടാ .....നിനക്കിനിയും മതിയായില്ലേടാ പറയുന്നതിനൊപ്പം അവനു നേരെ പായാൻ തുടങ്ങിയിരുന്നു ദക്ഷൻ...... പക്ഷെ പത്മനാഭൻ അവനെ ബലംപ്രയോഗിച്ച് തടഞ്ഞു.....നിർബന്ധിച്ച് വലിച്ച് കാറിലേക്ക് കൊണ്ട് പോയി......മോനേ ദക്ഷാ ശാന്തനാവ്.....അധികരിച്ച കോപം ശത്രുക്കളെ സൃഷ്ടിക്കും.....നിന്റെ അച്ഛയും ഇതു പോലെയായിരുന്നു.....ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കില്ല....... ഈ സമയം പൗർണമിയും ആമിയും ഇതെല്ലാം കണ്ട് അമ്പരപ്പോടെ നിപ്പുണ്ടായിരുന്നു...... ""പൗർണി"" വരണില്ലേ രണ്ടാളും .......

പത്മനാഭൻ കടുപ്പിച്ച് പൗർണമിയെ നോക്കിക്കൊണ്ട് പറഞ്ഞു ....... മ്മ്......മ്മ്......വരുന്നച്ഛേ ........അവൾ ആമിയെയും വലിച്ചുകൊണ്ട് കാറിൽ കയറി....... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഈ സമയം നന്ദൻ ദൂരെ നിന്നും ഇതെല്ലാം കാണുന്നുണ്ടായിരുന്നു....... ദക്ഷൻ അവൻ ഞാൻ വിചാരിച്ചത് പോലെ നിസ്സാരക്കാരനല്ല.......അവന്റെ അച്ഛന് തുല്യം അല്ലെങ്കിൽ അതിലും ഒരു പടി മുന്നിൽ തന്നെയാണ്......ആർക്കും അത്ര വേഗം കീഴ്പ്പെടുത്താൻ കഴിയാത്തവനാ ഒറ്റകൊമ്പൻ........അവനെ തല്ലിജയിക്കണമെങ്കിൽ........നന്ദൻ ഓർത്തു.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ദക്ഷനെയും കൊണ്ട് പത്മനാഭൻ പത്മദളത്തിൽ എത്തിച്ചേർന്നപ്പോൾ.......ഉമ്മറത്ത് തന്നെ എല്ലാവരും നിൽപ്പുണ്ടായിരുന്നു.....

കൂട്ടത്തിൽ നകുലനും രാമനും ഉണ്ടായിരുന്നു മുത്തശ്ശിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങളെ കുറിച്ച് തീരുമാനമെടുക്കാൻ കൂടിയതായിരുന്നു അവർ........ദക്ഷൻ പാർത്ഥിപനുമായി തല്ലുണ്ടാക്കിയ വിവരം അപ്പോഴേക്കും എല്ലാവരും അറിഞ്ഞിരുന്നു...... നകുലനും രാമനും സീതയും പൗർണമിയെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു......പൗർണമി തല കുമ്പിട്ട് നിപ്പുണ്ടായിരുന്നു......ആമീയാണേൽ ഇടക്കിടെ സീതയെയും പൗർണമിയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു....... പൗർണി........മോളകത്തേക്ക് പോ.....സീതയുടെ നോട്ടം കണ്ട് പത്മനാഭൻ പറഞ്ഞു......

പൗർണമി അകത്തേക്ക് പോവാൻ തുടങ്ങിയതും നകുലൻ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.... അവിടെ നിൽക്ക് പൗർണി.......അയാൾ ഉച്ചത്തിൽ പറഞ്ഞു...... അധികരിച്ച ഹൃദയമിടിപ്പോടെ അവളവിടെ നിന്നു......ഇടക്കെപ്പോഴോ നോട്ടം ദക്ഷനിലേക്ക് പാളി വീണു.....യാതൊരു ഭാവ വ്യത്യാസമില്ലാതെ കൂളായി നിപ്പുണ്ടായിരുന്നു.... പപ്പാ......ഇവളെ ഇനീം ഇങ്ങനെ വിട്ടിരിക്കാനാണോ നിന്റെ ഭാവം.....പെൺകുട്ടികളായാൽ അടക്കവുമൊതുക്കവും വേണം.....അല്ലാതെ തോന്ന്യാസം കാട്ടി നടന്നാൽ ഇന്നത്തെ പ്പോലെ ഏതെങ്കിലും കവലച്ചട്ടമ്പിയുടെ കൈയിലൊതുങ്ങും.....അതെങ്ങനാ പണ്ടും ഇങ്ങനൊക്കെ തന്നെ ആയിരുന്നുല്ലോ.....

നിർത്തേണ്ടടുത്ത് നിർത്തിലെങ്കിൽ ഇതല്ലാ ഇതിനപ്പുറവും ....ഉണ്ടാവും അന്യപുരുഷന്റെകൂടെ ഇടപഴകാൻ കൂടുതൽ അവസരം ഒരുത്തിക്ക് കൊടുത്തതിന്റെ ഫലം എന്തായെന്ന് ഓർമ്മയുണ്ടോ നിനക്ക്......വിവാഹത്തിന് മുമ്പ് പിഴച്ച് പെറേണ്ടി വരും.... ഇത് കേട്ട് പൗർണമി ആകെ തറഞ്ഞു നിന്നുപോയി......അവൾ ദയനീയമായി പത്മനാഭനെ നോക്കി...... പത്മനാഭനും ആകെ തരിച്ച് നിപ്പായിരുന്നു.....നകുലൻ ഇങ്ങനെയൊരു കാര്യം പറയുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയില്ല........ അല്ല കാർന്നോരേ.....കാർന്നോരിതാരെ ഉദ്ദേശിച്ചാ പറഞ്ഞത്......ന്നെ യാണോ..... എല്ലാവരും ഞെട്ടലോടെ ശബ്ദം കേട്ടിടത്തേക്ക് നോക്കി......

ആരേയും കൂസാതെ ദക്ഷൻ വീണ്ടും തുടർന്നു ......""ഞാൻ ഗർഭം ഇണ്ടാക്കാനായി മുട്ടി നിക്കാണെന്നാണോ കാർന്നോര് കരുതിയിരിക്കണത്........ നിക്ക് അങ്ങനൊരു മോഹം ഇവളോട് തോന്നീട്ടുണ്ടങ്കീ താലി കെട്ടി കൂടെ കൂട്ടിയിരിക്കും.....അതിപ്പോ ആരൊക്കെ എതിർത്താലും"" ഈ സമയം എല്ലാവരും ദക്ഷനെ ഉറ്റു നോക്കി നിപ്പുണ്ടായിരുന്നു....മുത്തശ്ശിയുടെ മുഖത്ത് ചിരി പരന്നിരുന്നപ്പോൾ..... ദക്ഷൻ വീണ്ടും തുടർന്നു........പണ്ടത്തെ ആരുടേയോ കാര്യം പറഞ്ഞൂലോ.....അങ്ങനെ ഗർഭം ഉണ്ടാക്കിയിട്ട് അയാള് തന്നെ അവരെ കൂടെ കൂട്ടിലേ കൈവിട്ട് കളഞ്ഞില്ലല്ലോ.....പിന്നെ പൗർണമിയെ കുറ്റപ്പെടുത്തിയല്ലോ അവളെന്ത് തെറ്റാ ചെയ്തേ.....

കണ്ണിനു മുന്നേ കണ്ട സത്യം തുറന്നു പറഞ്ഞതോ.....അതൊരു തെറ്റാണെന്ന് ആരും പറയില്ല......പിന്നെ പെൺകുട്ടികളെ അടുക്കളയ്ക്കകത്ത് തളച്ചിട്ടിരുന്ന കാലമൊക്കെ കഴിഞ്ഞു കാർന്നോരേ........കാർന്നോരറിഞ്ഞില്ലേ....ഇപ്പൊ വീടിന്റെ ഭരണം മാത്രല്ല രാജ്യത്തിന്റെ ഭരണം വരെ അവരുടെ കൈയിലാ.....പെണ്ണിനെ പുരുഷന്റെ കൈയിലെ കളിക്കോപ്പായി കരുതിയൊരു കാലമുണ്ടായിരുന്നു.....അതൊക്കെ പണ്ട്......ഇപ്പൊ അതൊക്കെ മാറി.....അത് കൊണ്ട് ഇനി ഇമ്മാതിയിയുളള കുരുപൊട്ടിക്കാനിറങ്ങുമ്പോ നാൽപതു പ്രാവശ്യം ചിന്തിക്ക് കാർന്നോരേ.....ഒന്നും അല്ലെങ്കിലും എന്നെക്കാളും കൂടുതൽ ഓണം ഉണ്ട ആളല്ലേ......

പറയുന്നതിനൊപ്പം മുണ്ടിന്റെ ഒരു തലപ്പ് കൈയിൽ പിടിച്ചു കൊണ്ട് മുറിയിലേക്ക് നടന്നിരുന്നവൻ....... നകുലൻ ആകെ ഉരുകിയൊലിച്ചിരുന്നു പോയി.....ഒരക്ഷരം തിരിച്ചു പറയാൻ നാവുപൊങ്ങാതെ...... അച്ഛയുടെ അതേ നാവ് തന്നാ ചെക്കനും പുഞ്ചിരിയോടെ ഭവാനിയമ്മ ഓർത്തു....... തനി അനന്തൻ ......മാറ്റി നിർത്താൻ ഒന്നുമില്ല....എന്തും വെട്ടിത്തുറന്ന് പറയാൻ ആരെയും പേടിക്കാത്തവൻ.......പത്മനാഭൻ ഉളളിൽ ചിരിച്ചു കൊണ്ട് ഓർത്തെടുത്തു..... ആമിയും പൗർണമിയും കിളികളെ പറത്തി വിടുന്ന തിരക്കായിരുന്നു അപ്പോഴും...... എന്താ പപ്പാ ഇത് വല്യേട്ടനെതിരെ ഇന്ന് വരെ പത്മദളത്തിലെ ആരും നാവുയർത്തീട്ടീല്ല.....

ഇപ്പൊ ദേ എവിടെ നിന്നോ വന്നു കേറിയ ഒരുത്തൻ എന്തൊക്കെയാ പറഞ്ഞിട്ട് പോയത്......ധിക്കാരം അല്ലാണ്ടെന്താ ഇപ്പൊ പറയാ.....രാമൻ കെറുവിച്ചു...... വല്യച്ഛാ......ദക്ഷനെയും പൗർണിയെയും പറ്റി വല്യച്ഛൻ മോശായിട്ട് പറഞ്ഞിട്ടല്ലേ......അയാൾ ഇങ്ങനൊക്കെ പറഞ്ഞത്.....ഇന്ദ്രൻ ശബ്ദമുയർത്തി....... അല്ലെങ്കിലും ആ കൂട്ടത്തിൽ പെടുന്നവനാ നീയും.....പറഞ്ഞാൽ മനസ്സിലാവില്ല.....ഞാൻ ഒന്നും പറയുന്നില്ല.....വെറുതെ നാട്ടാരെക്കൊണ്ടോരോന്ന് പറയിപ്പിക്കാതിരിക്കേണ്ടത് നമ്മൾ തന്നെയാ.......നകുലൻ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു ..... ഹാ എന്തായാലും നടന്നതു നടന്നു......

നമ്മളിന്ന് ഇവിടെ കൂടിയതു തന്നെ അമ്മയുടെ പിറന്നാളിനുളള ഒരുക്കങ്ങൾ നടത്താനല്ലേ.......വരുന്ന ആഴ്ചയിലാ പിറന്നാൾ.......ചെറിയ രീതിയിൽ നല്ലൊരു പാർട്ടി ഒരുക്കണം......പിന്നെ മറ്റൊരു കാര്യം......മൂന്നു മാസം കൂടി കഴിഞ്ഞ് ആയില്യ പൂജയ്ക്കുളള ദിവസായി വരും....അതിനും ഇത് വരെ ഒരു തീരുമാനം ആയിട്ടില്ല......എന്താ പപ്പാ നിനക്ക് പറയാനുള്ളത്.....രാമൻ ചോദിച്ചു.... ആയില്യ പൂജ നടത്തേണ്ട യഥാർത്ഥ അവകാശി ഇവിടെ തന്നെയുണ്ട്.....പക്ഷേ അവന്റെ സമ്മതമില്ലാതെ എനിക്കത് വെളിപ്പെടുത്താൻ കഴിയില്ല.....സത്യങ്ങൾ കലങ്ങി തെളിയണ വരെ കാത്തിരുന്നേ പറ്റൂ....ദീർഘമായി നിശ്വസിച്ചു കൊണ്ട് പത്മനാഭൻ ഓർത്തു........

ആ.....ഞാനെന്ത് പറയാനാ ഏട്ടാ.....അമ്മയുടെ പിറന്നാളിന്റെ കാര്യം നിങ്ങൾ തന്നെ തീരുമാനിച്ചോളൂ.......പിന്നെ നാഗക്ഷേത്രം തുറന്നു ആയില്യ പൂജ ചെയ്യുന്നത് അത് ദൈവ നിശ്ചയം.......ഈ വർഷം നാഗക്ഷേത്രം തുറക്കണം എന്നാണ് ഈശ്വരൻ വിധിച്ചിരിക്കുന്നതെങ്കിൽ അത് നടക്കും.....പത്മനാഭൻ പറഞ്ഞു..... നീയെന്താ പപ്പാ ഇങ്ങനെ പറേണത് എങ്ങനെ നടക്കുമെന്നാ......അതിനി പൗർണിയുടെ വിവാഹം നടന്നാൽ മാത്രല്ലേ സാധിക്കൂ..... ആ......ഞാൻ പറഞ്ഞൂന്നേയുളളൂ കൊച്ചേട്ടാ...... പിന്നെ ഫംങ്ഷനു വേണ്ട കാര്യങ്ങൾ തീരുമാനിക്കുന്ന തിരിക്കിലായിരുന്നവർ ഈ സമയം പൗർണമി ആരും കാണാതെ ദക്ഷന്റെ റൂമിലേക്ക് പോയി......ആര്യൻ ആമിയേയും കൂട്ടി കുളപ്പടവിലേക്കും...... 🔥🔥🔥🔥🔥🔥🔥🔥🔥

പൗർണമി ചെന്ന് നോക്കുമ്പോൾ ദക്ഷൻ ആരോടോ വീഡിയോ കോൾ ചെയ്യുന്ന തിരക്കിലായിരുന്നു........അവനെ ശല്യം ചെയ്യേണ്ടന്ന് കരുതി തിരികെ പോവാൻ ആഞ്ഞവളെ പിന്നാലെ ചെന്ന് അരയിലൂടെ ചുറ്റി അകത്തേക്ക് കൊണ്ട് വന്നിരുന്നു ദക്ഷൻ...... എന്താ കുഞ്ഞേട്ടാ എന്തിനാ ന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..... അവൻ അവളെ വീഡിയോ ക്യാമിന് മുന്നിൽ തിരിച്ചു നിർത്തി......അപ്പോഴാണ് സ്ക്രീനിലുളള ആളെ കണ്ടത്....അവരെ കണ്ട് ആദ്യം അവളോന്ന് അമ്പരന്നെങ്കിലും പിന്നെ പുഞ്ചിരിച്ചു.......

ഇതാരാന്ന് മനസ്സിലായോ നിനക്ക് സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് ദക്ഷൻ ചോദിച്ചു...... മ്മ്.......കുഞ്ഞേട്ടന്റെ അമ്മ....അല്ലേ.....തെല്ലൊരു സംശയത്തോടവൾ ചോദിച്ചു...... കുട്ടിക്ക് എന്നെ എങ്ങനെ അറിയാം കണ്ടിട്ടില്ലല്ലോ........കുഞ്ഞേട്ടൻ അമ്മയെ കുറിച്ച് പറയാറുണ്ട് അങ്ങനെ ഗസ്സ് ചെയ്തതാ.... മ്മ്.......മിടുക്കിയാണല്ലോ......മോളെ ഇവനെങ്ങനാ കുറുമ്പു കാട്ടാറുണ്ടോ അവിടെ.....ശ്രീ ചിരിയോടെ ചോദിച്ചു...... പിന്നെ...... അത് മാത്രേ കൈയിലൊളളൂ....ശ്രീ കേൾക്കാതെ ദക്ഷന് കേൾക്കാൻ പാകത്തിന് അവൾ പറഞ്ഞു......

അതിനു മറുപടിയായി അവൻ അവളെയൊന്ന് കൂർപ്പിച്ചു നോക്കി........ ഏയ് കുഞ്ഞേട്ടനെ ഇവിടെ എല്ലാർക്കും ഇഷ്ടാ...... പിന്നെ കുറച്ചു സമയം അവർ രണ്ടു പേരും ഓരോരോ വിശേഷണങ്ങൾ പറയുന്ന തിരക്കിലായിന്നു..... കോൾ കട്ടായ ശേഷം പൗർണമി ദക്ഷനെ തന്നെ തറപ്പിച്ചു നോക്കി നിന്നു...... ന്താടീ എന്തിനാ ഇങ്ങനെ നോക്കുന്നേ..... എന്തൊക്കെ തോന്ന്യാസങ്ങളാ കുറച്ചു മുന്നേ കാട്ടി കൂട്ടിയത്..... ഞാനോ....ഞാനെന്ത് കാട്ടീന്നാ പെണ്ണേ ഈ പറയുന്നേ....(ദക്ഷൻ വിത്ത് നിഷ്കൂ) അയ്യോടാ......

പച്ച പാവം .എല്ലാം ഒപ്പിച്ച് വച്ചിട്ട് നിക്കണ കണ്ടില്ലേ......വല്യച്ഛനോട് എന്തൊക്കെയാ ഇന്ന് വിളിച്ചു പറഞ്ഞത് ഏളിക്ക് കൈകൊടുത്ത് അവനെ ത്തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവൾ ചോദിച്ചു....... ഓഹ് അതാണോ.....അങ്ങേരത് എന്റേന്നിരന്ന് വാങ്ങിയതാ.......വേണ്ടാ....വേണ്ട ന്ന് വിചാരിച്ച് ഞാൻ ഒഴിഞ്ഞു മാറിയപ്പോ.....തന്നേ പറ്റൂളളൂ ന്ന് പറഞ്ഞ് ചോദിച്ചു വാങ്ങിയതല്ലേ.....ഇരുന്നോട്ടേ.... അതല്ല കുഞ്ഞേട്ടാ കുഞ്ഞേട്ടന്റെ അമ്മാവനല്ലേ അപ്പോ അതിന്റെ ബഹുമാനം കോടുക്കണ്ടേ.... നീയും കേട്ടതല്ലേ....അയാളെന്റെ അച്ഛയെയും അമ്മയെയും പറ്റീ പറഞ്ഞത്.....പോരാത്തതിന് നമ്മളേയും പറഞ്ഞത് കേട്ടില്ലേ.....പിഴച്ച് പെറേണ്ടി വരൂന്ന്.....

അതൊന്നും നമ്മള് കാര്യാക്കണ്ട ഇനി ഇങ്ങനൊന്നും മുതിർന്നവരോട് സംസാരിക്കല്ലേ...... ആഹ്......അയാളുടെ നാവിനനുസരിച്ചിരിക്കും....ഇത് പറയാനാണോ നീ ഇപ്പൊ ഇങ്ങോട്ട് വന്നേ..... മ്മ്........എന്നാ ഞാൻ പോവാണേ... പറഞ്ഞു കൊണ്ട് പോകാൻ തുടങ്ങിയതും ദക്ഷൻ അവളെ നെഞ്ചോട് ചേർത്തിരുന്നൂ..... 🔥🔥🔥🔥🔥🔥🔥 ആമിയും ആര്യനും കുളപ്പടവിൽ ഇരിക്കാരുന്നു.....ആര്യൻ അവനെ ക്കുറിച്ചും അവന്റെ വീട്ടുകാരെ കുറിച്ചൂം വിശദമായി പറഞ്ഞു കൊടുത്തു.....ആമി അതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു...... കുറേ നേരം അവിടെ ഇരുന്ന് സംസാരിച്ച ശേഷം അവർ വീട്ടിലേക്ക് പോയി....ആമീ വീട്ടിലേക്ക് പോവുന്നതും നോക്കി.......ആര്യൻ അവിടെ തന്നെ നിന്നു.....അൽപം സമയം കഴിഞ്ഞ് പത്മദളത്തിന്റെ ഗേറ്റ് കടന്ന് ഒരു കാർ വന്ന് നിന്നു......അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ആര്യൻ തറഞ്ഞു നിന്നു പോയി............................................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story