ദക്ഷ പൗർണമി: ഭാഗം 35

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

കാറിൽ നിന്നിറങ്ങിയ ആളെ കണ്ട് ആര്യൻ തറഞ്ഞു നിന്നു പോയി..... അമ്മോ......പുട്ടി പിശാച്!!!!! ഇവളിതെപ്പോ കെട്ടിയെടുത്തൂ.....ഒരു മുന്നറിയിപ്പുമില്ലാതെ... കാറിൽ നിന്നിറങ്ങി ധനുശ്രീ പുഞ്ചിരിയോടെ ആര്യന്റെ അടുത്തേക്ക് വന്നു...... ഹായ് ആര്യൻ ......എന്നെ ഇപ്പൊ തീരെ പ്രതീക്ഷിച്ചില്ലല്ലേ....... മ്മ് .....ശരിയാ....... നീ..... ഇത്ര പെട്ടെന്ന് കെട്ടിയെടുക്കൂന്ന് കരുതിയില്ല .......(ആര്യൻ ആത്മ) ആ.....ധനുവോ........ഇത്ര പെട്ടെന്ന്.........പ്രതീക്ഷിച്ചില്ല..... എവിടെ ദക്ഷൻ പുറത്ത് കാണുന്നില്ലല്ലോ......ചുറ്റും കണ്ണോടിച്ച് കൊണ്ട് അവൾ ചോദിച്ചു.... അവൻ റൂമിലുണ്ട്......നീ വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ.....ആര്യൻ മനസ്സില്ലാ മനസ്സോടെ അവളെ അകത്തേക്ക് ക്ഷണിച്ചു......

അപ്പോഴേക്കും അവിടേക്ക് സീതയും പത്മനാഭനും ഇന്ദ്രനും എത്തിയിരുന്നു..... ധനുവിനെ കണ്ട് പത്മനാഭൻ സംശയത്തോടെ ആര്യനെ നോക്കി.... ഇത് ഞങ്ങളുടെ ഫ്രണ്ടാ അങ്കിൾ......ധനുശ്രീ.... ദേവച്ഛന്റെ അതായത് ദക്ഷന്റെ അപ്പയുടെ പഴയ ബിസിനസ് പാർട്ട്ണറും ഫ്രണ്ടുമായ വിശ്വൻ അങ്കിൾ ന്റെ മകളാ........ഞങ്ങൾ ഇവിടെ നാട്ടിലാന്നറിഞ്ഞപ്പോൾ അവൾക്കും നാടൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞ് വന്നതാ.... ആണോ..... എന്നാ മോള് അകത്തേക്ക് വായോ....എവിടെയാ തങ്ങുന്നത് ഇവിടെ തന്നെയല്ലേ...... ഇല്ല.... അങ്കിൾ ഞാനൊരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരിക്കാ....അവിടെ തങ്ങിക്കോളാം എനിക്കും അതാ കംഫർട്ടബിൾ അവൾ ചിരിയോടെ പറഞ്ഞു.....

ഹാവൂ .....രക്ഷപ്പെട്ടു......അപ്പോ കുഞ്ഞന് മനസ്സമാധാനമായിട്ട് ഉറങ്ങാനെങ്കിലും പറ്റും (ആര്യൻ പിറുപിറുത്തു) ആ.....ഞാനെന്നാ പോയി ദക്ഷനെ കണ്ടിട്ടു വരാം.....പറയുന്നതിനൊപ്പം അവൾ ആര്യനെയും കൂട്ടി ദക്ഷന്റെ റൂമിലേക്ക് പോയി...... അവിടെ ചെന്നപ്പോൾ വാതിൽ ചാരിയേ ഇട്ടിട്ടുളളായിരുന്നു.....തളളിത്തുറന്ന് അകത്തേക്ക് കടന്നപ്പോഴേ കണ്ടു പൗർണമിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ദക്ഷനെ...... ആ കാഴ്ച കണ്ട് ധനുവിന്റ സകല നിയന്ത്രണവും തെറ്റി......പക്ഷെ അതി സമർദ്ധമായി തന്നെ കോപം നിയന്ത്രിച്ച് കൊണ്ട് മുഖത്ത് പുഞ്ചിരി വരുത്തി..... ധനുവിനെ കണ്ടതും ദക്ഷൻ പൗർണമിയിൽ നിന്നും വിട്ടു മാറി നിന്നു......അവളെ അവിടെ കണ്ടപ്പോൾ ദക്ഷന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു.....

ആഹ്........ധനു നീ എപ്പോ എത്തീ.....ഒരു മുന്നറിയിപ്പ് പോലും തന്നില്ലല്ലോ.....ചിരിയോടവൻ അവളുടെ അടുത്തേക്ക് പോയി...... ധനുവിന്റ കണ്ണുകൾ അപ്പോഴും ദക്ഷനെ പ്രണയത്തോടെ നോക്കി നിൽക്കുന്ന പൗർണമിയിലായിരുന്നു.....അവളുടെ കണ്ണുകളിൽ പൗർണമിയോടുളള പകയെരിയാൻ തുടങ്ങിയിരുന്നു...... ധനു പൗർണമിയെ നോക്കുന്നത് കണ്ട് ദക്ഷൻ അവളെ ധനുവിന് പരിചയപ്പെടുത്തി..... ധനു.... ഇത് പൗർണമി......ഇവിടെ കളരി പഠിപ്പിക്കുന്ന ആശാന്റെ മോളാ..... മ്മ്.......ഹായ് പൗർണമി.....ഞാൻ ധനു ദക്ഷന്റെ ഫ്രണ്ടാ..... ടീ......നീ എവിടാ തങ്ങുന്നത് ഇവിടെയാണോ... അല്ല ദക്ഷൻ ഞാൻ ഹോട്ടൽ ഹൊറിസണിലാ.....റൂമെടുത്തിട്ടുണ്ട്.......

303 മത്തെ നമ്പർ റൂം..... അതേതായാലും നന്നായി......ഒരു ദീർഘ നിശ്വാസത്തോടെ ദക്ഷൻ ഓർത്തു..... കുഞ്ഞേട്ടാ ഞാൻ പോവാണേ......ചിറ്റയ്ക്ക് മരുന്ന് കൊടുക്കാനുളളതാ...... മ്മ് ശരി പൗർണമി പുഞ്ചിരിയോടെ അവൻ പറഞ്ഞു...... ഈ സമയം ദക്ഷന്റെ കണ്ണുകൾ പറയാതെ പറയുന്ന പൗർണമിയോടുളള പ്രണയം ധനു കാണുന്നുണ്ടായിരുന്നു....അതെല്ലാം അവളെ ചൊടിപ്പിച്ചു...... സത്യം പറ ദക്ഷൻ ആ കുട്ടി നീയും തമ്മിലുള്ള ബന്ധം എന്താ.....എന്തായാലും ആശാന്റെ മകളോടുളള ഇഷ്ടം മാത്രല്ല അതിനപ്പുറം എന്തോ ഒന്നില്ലേ.....ദക്ഷന്റെ മനസ്സറിയാൻ അവൾ ചോദിച്ചു..... നീ പറഞ്ഞത് സത്യാ....ധനു....""" വീ ആർ ഇൻ ലവ്.....ഐ ലവ് ഹെർ മാഡ്ലി""".....

പുഞ്ചിരിയോടവൻ പറഞ്ഞു നിർത്തി...... ഇത് കേട്ട് ധനുവിന് ദേഷ്യം ഇരച്ചു കയറി......ഇല്ല ദക്ഷൻ നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല.....നീ പ്രണയത്തോടെ അവളെ നോക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയുന്നില്ല....അപ്പോ നീ അവളുടേത് ആകുന്നത്.....ഒരിക്കലും നടക്കില്ല......ധനു പകയോടെ ഓർത്തു...... കുറച്ചു സമയം അവിടെ ചിലവിട്ട ശേഷം ധനു തിരികെ ഹോട്ടലിലേക്ക് പോയി.... 🔥🔥🔥🔥🔥🔥🔥🔥 പിറ്റേദിവസം രാവിലെ ദക്ഷൻ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു....ആരുമായോ ഫോണിൽ സംസാരിച്ച ശേഷം ആര്യൻ അവിടേക്ക് വന്നു..... കുഞ്ഞാ നമ്മുടെ ഊഹം തെറ്റിയില്ല നമ്മളുദ്ദേശിച്ച ആള് തന്നാ അത്.....ഇനിയെന്താ നിന്റെ പ്ലാൻ ???ആര്യൻ ആകാംഷയോടെ ചോദിച്ചു......

നമുക്ക് പോയ് കാണണം നീ യൊരു കാര്യം ചെയ്യ് പ്രോപ്പർ അഡ്രസ്സ് കണ്ടു പിടിക്കാൻ പറയണം.......എത്രയും വേഗം വേണം.....ചാരുമ്മ കാണാത്ത ആ മൂന്നാമനെ നമുക്ക് കണ്ടെണം ചിലപ്പോൾ ഈ യാത്ര നമ്മളെ അയാളിലേക്കെത്തിക്കും..... ശരി കുഞ്ഞാ ഇപ്പൊ തന്നെ ഞാൻ വിളിച്ചു പറയാം......പക്ഷെ ബാക്കി രണ്ടു പേരെ കണ്ടെത്താൻ നമുക്കിതു വരെ കഴിഞ്ഞിട്ടില്ല.....അവരെ കണ്ടെത്തണ്ടേ...... വേണം....അതിന് മുൻപ് ആ മിഷൻ ഹോസ്പിറ്റലിൽ ഒന്ന് പോണം..... മുറിവേറ്റവർ ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയിട്ടില്ലെങ്കിൽ ആ ഡിസ്പെൻസറിയിൽ പോയിട്ടുണ്ടാവും......എന്തായാലും അവിടത്തെ ഡോക്ടർ വരുന്നത് വരെ വെയ്റ്റ് ചെയ്യണം.....

കുഞ്ഞേട്ടാ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർ ഇന്നലെ വൈകിട്ട് അവിടെ എത്തി....അതിനടുത്ത് താമസിക്കുന്ന എന്റെ ഫ്രണ്ടാ പറഞ്ഞത്......ഞാൻ അവളോട് ആരെങ്കിലും അവിടെ വരുവാണെങ്കിൽ വിളിച്ചു പറയാൻ പറഞ്ഞിരുന്നു...... ഈ സമയം അവർ പറയുന്നത് കേട്ട് കൊണ്ട് വന്ന പൗർണമി അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു........ പൗർണമി പറയുന്നത് കേട്ട് ദക്ഷന്റെ കണ്ണുകൾ വിടർന്നു..... അപ്പോ എല്ലാം നല്ല സൂചനകളാണല്ലോ ആര്യാ.....ആട്ടിൻ തോലിട്ട ചെന്നായകളിലേക്ക് നമുക്ക് വേഗം എത്തിപ്പെടാൻ സാധിക്കും..... എന്നാ നമുക്ക് വൈകിക്കണ്ട ആര്യാ ഇപ്പൊ തന്നെ പുറപ്പെടാം....മീശ പിരിച്ച് കൊണ്ട് ആര്യനോടായ് പറഞ്ഞു.....

പിന്നെ അധികം വൈകാതെ തന്നെ ആര്യനും ദക്ഷനും റെഡിയായി താഴേക്ക് വന്നു പൗർണമിയോട് ഡിസ്പെൻസറിയുടെ ലൊക്കേഷൻ ചോദിച്ചു മനസ്സിലാക്കി ഒപ്പം ഡോക്ടറുടെ പേരും മറ്റു വിവരങ്ങളും....അതിനു ശേഷം കാറുമായി രണ്ടാളും അവിടേക്ക് പുറപ്പെട്ടു ......... 🔥🔥🔥🔥🔥🔥🔥🔥 ധനു ഹോട്ടലിൽ നിന്നും രാവിലെ തന്നെ പത്മദളത്തിലേക്കെത്തി......അവൾ വന്നപ്പോൾ ഹർഷൻ കുഞ്ഞുമായി പുറത്ത് നിപ്പുണ്ടായിരുന്നു........ ഹായ് ധനു രാവിലെ തന്നെ എത്തീലോ..... ഹായ് എന്നെ എങ്ങനെ അറിയാം.....ഇന്നലെ അമ്മ പറഞ്ഞിരുന്നു ധനു എന്ന് പേരുളള ദക്ഷന്റെ ഫ്രണ്ട് വന്ന കാര്യം......ഞാൻ ഹർഷൻ .....അവൻ സ്വയം പരാജയപ്പെടുത്തി..... ദക്ഷൻ???

ഇവിടില്ലല്ലോ......ആര്യനും ദക്ഷനുമായി രാവിലെ തന്നെ എങ്ങോട്ടോ പോയിരിക്കാ..... ആണോ ......ഇപ്പൊ എന്താ ചെയ്യാ ...തിരികെ വരാൻ വൈകുമായിരിക്കും അല്ലേ.....നിരശയോടവൾ ചോദിച്ചു... അറിയില്ല താൻ അകത്തേക്ക് പൊയ്ക്കോ അവിടെ പൗർണമിയുണ്ട്.....അവൾ തനിക്ക് കമ്പനി തരും ചിരിയോടെ ഹർഷൻ പറഞ്ഞു...... പൗർണമിയുടെ പേര് കേട്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം നുരയുന്നുണ്ടായിരുന്നു പക്ഷെ അത് പുറമേ കാട്ടാതെ പുഞ്ചിരിയോടവൾ അകത്തേക്ക് കയറി...... പൗർണമിയുടെ റൂമിൽ എത്തിയപ്പോൾ അവൾ അകത്ത് ചിത്രം വരക്കുകയായിരുന്നു..... ധനു പിന്നിലൂടെ പോയി നോക്കിയപ്പോൾ കണ്ടു ക്യാൻവാസിൽ അവൾ പകർത്തിയ അവളുടെ പ്രണയം"" ദക്ഷൻ "".......

അത് കൂടി കണ്ടപ്പോൾ ധനുവിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടന്നു തന്നെ തോന്നി മുഷ്ടി ചുരുട്ടി അവളുടെ കോപം പിടിച്ചടക്കിയിരുന്നവൾ....... എന്താ പൗർണമി.......എന്താ വരക്കുന്നത് പറയുന്നതിനൊപ്പം ക്യാൻവാസിലേക്കവൾ എത്തിനോക്കി..... ഞെട്ടി പിടഞ്ഞ് കൊണ്ട് പൗർണമി ആ ചിത്രം മറയ്ക്കാൻ ശ്രമിച്ചു..... മറയ്ക്കേണ്ട.....ഞാൻ കണ്ടു ദക്ഷനെ......അറിയാം നിങ്ങൾ തമ്മിലുള്ള അടുപ്പം......ഇന്നലെ അവൻ എന്നോട് പറഞ്ഞിരുന്നു......ഈ പൗർണമിയെ അവൻ ഭ്രാന്തമായി പ്രണയിക്കുന്ന കാര്യം..... പൗർണമി നാണത്തിൽ കുതിർന്ന ചിരിയോടെ അത് കേട്ട് നിന്നു...... എന്നാലും എന്റെ പൗർണമി തന്നെ സമ്മതിച്ചു.....ബിസിനസ് മാത്രം ലോകമായി ക്കൊണ്ട് നടന്നിരുന്നവനാ ദക്ഷൻ......

ഇതെങ്ങനെ സാധിച്ചു നിനക്ക്......പുഞ്ചിരിയുടെ മുഖം മൂടി അണിഞ്ഞ് കൊണ്ട് അവൾ ചോദിച്ചു..... അതിനും മറുപടി പറയാതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്..... എന്തായാലും തന്റെ നാടൊക്കെ എനിക്കിഷ്ടപ്പെട്ടു.......നിങ്ങളുടെ ഈ തറവാടും.....എന്നെ ഈ തറവാടൊക്കെയൊന്ന് ചുറ്റിക്കാണിക്കാവോ..... അതിനെന്താ വരൂ നമുക്ക് ഇപ്പൊ തന്നെ കാണാം.......പറയുന്നതിനൊപ്പം ധനുവിനെയും കൊണ്ട് പുറത്തേക്ക് പോയി..... 🔥🔥🔥🔥🔥🔥🔥🔥🔥 ദക്ഷന്റെ തല്ലുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു പാർത്ഥിപൻ....വിവരങ്ങളറിഞ്ഞ് ഉണ്ണിയും നന്ദനും അവിടെ എത്തിയിരുന്നു...... പാർത്ഥിപാ......ഇപ്പൊ എങ്ങനുണ്ട്......ഡോക്ടർ എന്ത് പറയുന്നു.....

അവൻ ആ ദക്ഷൻ വെറി പിടിച്ച പോലെയാ തല്ലിയത്.....മൂത്രം പോകാൻ വരെ ബുദ്ധിമുട്ടുന്നുണ്ട് ഞാൻ.......പക്ഷെ ഈ അനുഭവിക്കുന്നതിനൊക്കെ പകരം ചോദിക്കും ഞാൻ വിടില്ലവനെ....പല്ലു ഞെരിച്ച് കൊണ്ട് പറഞ്ഞു..... എന്തായാലും രണ്ടാഴ്ച ഇവിടെ കിടക്കേണ്ടി വരും.....അത് കഴിഞ്ഞ് ബാക്കി നമുക്കാലോചിക്കാം.....ആദ്യം അവനെ മാനസികമായി തളർത്തണം അതിന് പൗർണമിയെ അവനിൽ നിന്നും അകറ്റണം.....അവളെ അവനെക്കൊണ്ട് തളളിപ്പറയിപ്പിക്കണം.....ആ അവസരം.... ഞാൻ അത് മുതലാക്കും തകർന്നിരിക്കുന്ന അവൾക്ക് മുന്നിൽ രക്ഷകനായി അവതരിക്കും......

അവളുടെ കഴുത്തിൽ താലി ചാർത്താൻ ഒരെതിർപ്പും കൂടാതെ അവൾ സമ്മതിക്കും അവളെ സ്വന്തമാക്കി കഴിഞ്ഞാൽ ആ നാഗക്ഷേത്രത്തിലെ അമൂല്യമായ സ്വത്ത് എന്റെ കൈയിൽ വന്നു ചേരും പിന്നെ ഞാൻ ആഗ്രഹിച്ചതു പോലെ പൗർണമിയും.....ക്രൂരമായ ചിരിയോടെ നന്ദൻ പറഞ്ഞു..... പക്ഷെ മോനേ അവരെ തമ്മിൽ എങ്ങനെ അകറ്റുമെന്നാ നീ പറയുന്നത്.....അതെങ്ങനെ കഴിയും ഇരുപത്തിനാല് മണിക്കൂറും അവൾക്കൊപ്പം ആരെങ്കിലുമൊക്കെ കാണും പിന്നെ എങ്ങനെ കഴിയുമെന്നാ..... അതിനുളള വഴി തെളിയാതിരിക്കില്ല......വരുന്ന ആഴ്ച മുത്തശ്ശിയുടെ പിറന്നാൾ അല്ലേ.....അതിനിടയിൽ നമുക്ക് പറ്റിയ തുറുപ്പ് ചീട്ട് കിട്ടാതിരിക്കില്ല കാത്തിരിക്കാം....ചിരിയോടെ പറഞ്ഞവൻ.... 🔥🔥🔥🔥🔥🔥🔥🔥

ദക്ഷനും ആര്യനും പൗർണമി പറഞ്ഞ റൂട്ടിലൂടെ സഞ്ചരിച്ച് വൈകാതെ തന്നെ മിഷൻ ഹോസ്പിറ്റലിൽ എത്തി......അവൾ പറഞ്ഞിരുന്ന പോലെ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ആ ക്ലിനിക് ഇപ്പൊൾ പഴയ സാധനങ്ങളും കുറേ ഫയലുകളും ഒതുക്കി ഇട്ടിരിക്കുന്ന ഒരു വലിയ ഗോഡൗൺ ആണ്.....വീട്ടിലേക്ക് ചെന്ന് കോളിംഗ് ബെല്ലമർത്തിയത് ആര്യനായിരുന്നു..... അൽപ സമയം കഴിഞ്ഞ് എഴുപത് വയസ്സോളം പ്രയം തോന്നിക്കുന്ന ഒരു വൃദ്ധൻ അവിടേക്ക് വന്നു..... പുറത്ത് പുഞ്ചിരിയോടെ നിൽക്കുന്ന ആര്യനെയും ദക്ഷനെയും കണ്ട് സംശയത്തോടെ നെറ്റിചുളുച്ചു..... ഡോക്ടർ.ഇമ്മാനുവൽ ജോസഫ്.....അല്ലേ.....ദക്ഷൻ ആ വൃദ്ധനോട് ചോദിച്ചു......

അതേ......ആരാ.....മനസ്സിലായില്ല അതാ...... ഹലോ ഡോക്ടർ......ഞാൻ ദക്ഷൻ.....ദക്ഷൻ ദേവജിത്ത് വർമ്മ ....ബിസിനസ് മാൻ ആണ് ദക്ഷൻ സ്വയം പരിചയപ്പെടുത്തി...... ഈ വർഷത്തെ മികച്ച ബിസിനസ്മാൻ അവാർഡ് വാങ്ങിയത് താനാണോ....... ആ....പക്ഷെ.....സാർ ന്....എങ്ങനെ.....തെല്ലത്ഭുതത്തോടെ ദക്ഷൻ ചോദിച്ചു..... എന്റെ ഗ്രാന്റ് സൺ അശ്വിൻ നാഥിനെ മറി കടന്നാ താൻ മുന്നിലെത്തിയത്......അന്ന് അവർക്കിടയിലെ സംസാര വിഷയം താനായിരുന്നു.....ഇത്ര ചെറുപ്രായത്തിൽ തന്നെ ഇത്രയും വലിയൊരു സഥാനം കരസ്ഥമാക്കിയ തന്റെ കഴീവിനെ കുറിച്ച്......പുഞ്ചിരിച്ചു കൊണ്ടയാൾ പറഞ്ഞു..... ഹോ......ചെറിയൊരു ചമ്മലോടെ തലചൊറിഞ്ഞ് കൊണ്ട് അയാളെ നോക്കി.....

എന്തിനാടോ ഒരു ചമ്മൽ ബിസിനസ് അതൊരു കോമ്പറ്റീഷൻ അതിനെ ആ നിലയിൽ കണ്ടാ മതി ചിരിയോടെ പറഞ്ഞു കൊണ്ട് അവരെ അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു...... ഇപ്പൊ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം എന്താ??? എന്തായാലും ചികിത്സക്കല്ല നിങ്ങൾ രണ്ടാളും വളരെ ഹെൽത്തിയാണ് മാത്രമല്ല....പൂട്ടിക്കിടക്കുന്ന ഈ ക്ലിനിക്കിലെന്ത് ചികിത്സ അല്ലേടോ .....തമാശയായി അയാൾ പറഞ്ഞു..... ഈ കിളവന്റെ പിരി പോയി കിടക്കാണെന്നാ തോന്നണത്.....ഇവിടെ നിന്നും തിരിച്ചു പോവാൻ പറ്റിയാ മതിയായിരുന്നു......ദക്ഷൻ കേൾക്കാൻ മാത്രം പാകത്തിന് ആര്യൻ പിറുപിറുത്തു..... മറുപടിയായി ദക്ഷൻ അവനെ നോക്കി പല്ലു കടിച്ചു.....

സർ സാറിന്റെ ഒരു ഹെൽപ് ഞങ്ങൾക്ക് വേണം 28 വർഷങ്ങൾക്ക് മുമ്പുളള പേഷ്യൻസിന്റെ രജിസ്റ്റർ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അതൊന്ന് എടുത്ത് തരാവോ.....ഞങ്ങൾക്ക് അത്യാവശ്യമുളള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാ... റെക്കോർഡ് ഈ സ്ഥാപനം തുടങ്ങിയത് മുതലുള്ളത് ഞാൻ സൂക്ഷിച്ചിട്ടുണ്ട്.....പക്ഷെ എന്റെ പേഷ്യൻസിന്റെ ഐഡന്റിറ്റി റിവീൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല..... അത് കേട്ടതും ദക്ഷന്റെയും ആര്യന്റെയും മുഖത്ത് നിരാശ പടർന്നു...... പക്ഷെ ഇത്രയും വലിയൊരു ബിസിനസ്മാൻ ഇവിടെ വന്ന് ആ റെക്കോർഡ് അന്വേഷിക്കണമെങ്കിൽ കാര്യം അത്ര നിസ്സാരമായിരിക്കില്ലാന്നറിയാം.....

അത് കൊണ്ട് വർഷം എതാണെന്ന് കൃത്യമായി പറഞ്ഞാൽ എടുത്ത് തരാം ചിരിയോടെ അയാൾ പറഞ്ഞു..... ഈ സമയം ദക്ഷന്റെ മുഖം വീണ്ടും തെളിഞ്ഞു....... 1993 ജൂൺ 8 ആണ് തീയതി.....ആര്യൻ വേഗം പറഞ്ഞു...... നിങ്ങളിവിടെ ഇരീക്ക് ഞാൻ പോയി അതെവിടാന്ന് നോക്കട്ടേ പറഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് പോയി..... എന്ത് നല്ല തങ്കപ്പെട്ട മനുഷ്യനാ.....പക്ഷെ ഒന്നൊ രണ്ടോ പിരി.....എവിടെയോ ചെറുതായി ഇളകിട്ടുണ്ട്.....താടിക്ക് കൈയും കൊടുത്തു കൊണ്ട് ആര്യൻ പറഞ്ഞു.... ദക്ഷൻ ആര്യനെ തന്നെ കൂർപ്പിച്ചു നോക്കി.... അതിനു മറുപടിയായി അവനൊരു ഇളി പാസാക്കീ.....😁😁😁😁

അരമണിക്കൂർ കഴിഞ്ഞ് ഡോക്ടർ കൈയിൽ ഒരു റെക്കോർഡുമായി തിരികെ എത്തി.... ഇതാണ് ആ 1993 രജിസ്റ്റർ ഇതിൽ ഇനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഡീറ്റയിൽസ് ഉണ്ട്.... ദക്ഷനും ആര്യനും അത് വാങ്ങി പരിശോധിച്ചു....1993 ജൂൺ 8ന് രാവിലെ 3:30 മണിക്ക് രണ്ടു പേർ അഡ്മിറ്റ് ആയിരുന്നു....അവരുടെ പേരുകൾ കണ്ട് ദക്ഷൻ അമ്പരന്നു....അതിൽ ഒരാളുടെ മുതുകിൽ മാരകമായി വെട്ടേറ്റും ....ഒരാളുടെ കാൽ അറ്റ് തൂങ്ങിയ നിലയിലുമായിരുന്നു....അവിടെ അഡ്മിറ്റ് ആയത്....ആ കാര്യങ്ങൾ ഡോക്ടറിൽ നിന്നും അവർ മനസ്സിലായി...... വേട്ട തുടങ്ങാനുള്ള തയ്യാറെടുപ്പുമായാണ് ദക്ഷൻ അവിടെ നിന്നും തിരിച്ചത്....... തുടരും.......

ഇന്നത്തെ പാർട്ട് ഇഷ്ടപ്പെടുമോന്നറിയില്ല....ഞാൻ മനസ്സിൽ ആഗ്രഹിച്ചതു പോലെയാണ് എഴുതിയത്....അപ്പോ അഭിപ്രായങ്ങൾ പറയണേ.....❤❤❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story