ദക്ഷ പൗർണമി: ഭാഗം 36

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പൗർണമിയുമായി ചങ്ങാത്തം അഭിനയിച്ചു അവളുമായി കൂടുതൽ അടുക്കാനുളള തത്രപ്പാടിലായിരുന്നു ധനു......അവളോട് ഓരോരോ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി വയ്ക്കുന്നുണ്ടായിരുന്നു.......താമസിയാതെ തന്നെ പൗർണമിയുടെ മനസ്സിൽ ഇടം പിടിക്കാൻ അവൾക്ക് കഴിഞ്ഞു...... 🔥🔥🔥🔥🔥🔥🔥 വൈകുന്നേരം ഉണ്ണിയും നന്ദനും കൂടി പത്മദളത്തിലെത്തി......ചാരുവിനുണ്ടായ മാറ്റങ്ങൾ കണ്ടു മനസ്സിലാക്കാനായാണ് അവർ എത്തിയത്......ചാരുവിന് മാറ്റങ്ങൾ ഉണ്ടായതറിഞ്ഞ ശേഷം ആദ്യമായാണ് ഉണ്ണി അവളെക്കാണാൻ വരുന്നത്......തന്നെ കാണുമ്പോൾ ചാരു എങ്ങനെ പ്രതികരിക്കുമെന്ന് ഓർത്ത് ചെറിയൊരു ഉത്കണ്ഠ അയാൾക്കുണ്ടായിരുന്നു.....

ഉമ്മറത്ത് തന്നെ പത്മനാഭൻ ഇരിപ്പുണ്ടായിരുന്നു........ഉണ്ണിയെ കണ്ടതും പത്മനാഭൻ പുഞ്ചിരിച്ചു...... ആഹ്.....ഉണ്ണി വരൂ ഇരിക്കടോ....ഇവിടുത്തെ വിശേഷണങ്ങൾ അറിഞ്ഞിട്ടുണ്ടാവൂല്ലോ....അമ്മയുടെ പിറന്നാളാണ് നേരത്തെ ഇങ്ങോട്ട് പോന്നേക്കണം... ചിരിയോടെ പത്മനാഭൻ പറഞ്ഞു...... അത് പിന്നെ പറയണോ......എല്ലാ കൊല്ലത്തേയും പോലെ നേരത്തെ തന്നെ എത്താം പോരേ.......കാപട്യം വിദഗ്ധമായി പുഞ്ചിരിയിൽ ഒളിപ്പിച്ചു കൊണ്ടയാൾ പറഞ്ഞു........ അപ്പോഴേക്കും സീത രണ്ടാൾക്കുമുളള ചായയുമായി അവിടേക്ക് വന്നു......പുഞ്ചിരിയോടെ രണ്ടു പേരുടെയും കൈയിലേക്ക് ചായ ഗ്ളാസ് കൊടുത്തു....... സീതേ.......പൗർണമി മോളെവിടെ.......

അവൾ ചാരുവിന്റെ മുറിയിലേക്ക് പോയിരിക്കാ ഉണ്ണിയേട്ടാ...... ആഹ്.....നിക്കും ചാരൂനെ ഒന്ന് കാണണം....ഇവിടെ ഇടക്കിടെ വരണുണ്ടെങ്കിലും അവളെ കാണാൻ മുതിർന്നില്ല.... ന്നാ ഉണ്ണി ചായ കുടിച്ചിട്ട് അവിടേക്ക് പൊയ്ക്കോ..... ഈ സമയം ദക്ഷന്റെയും ആര്യന്റെയും കാർ മുറ്റത്ത് വന്നു നിന്നു......ദക്ഷനും ആര്യനും ഉമ്മറത്ത് എത്തിയപ്പോൾ ഉണ്ണി രണ്ടു പേരെയും നോക്കി പുഞ്ചിരിച്ചു..... തിരികെ അവർക്കും പുഞ്ചിരി സമ്മാനിച്ച് അകത്തേക്ക് കയറുന്തോറും ദക്ഷന്റെ മുഖത്തെ പുഞ്ചിരി മാറി രൗദ്രഭാവം തെളിഞ്ഞു നിന്നു..... 🔥🔥🔥🔥🔥🔥🔥🔥🔥🔥 ദക്ഷൻ റൂമിലേക്ക് പോയി ഫ്രഷ് ആയി താഴെ ചാരുവിന്റെ മുറിയിലേക്ക് വന്നു......അവിടെ പൗർണമി ചാരുവിന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു......

കുഞ്ഞേട്ടാ പോയ കാര്യം എന്തായി.....എന്തെങ്കിലും പ്രയോജനം ഉണ്ടായിരുന്നോ.... ആ.....പൗർണമി നമ്മൾ ഉദ്ദേശിച്ച രജിസ്റ്റർ അവിടെ ഉണ്ടായിരുന്നു........പക്ഷെ എനിക്ക് ചില സംശയങ്ങൾ ഉണ്ട്.....അത് ചാരുമ്മ വിചാരിച്ചാലെ ക്ലീയർ ചെയ്യാൻ പറ്റൂ..... ഈ സമയം ചാരുവിന്റെ നോട്ടം അവനിലെത്തി..... എന്റെ ചാരുമ്മ....... ആദ്യം ഫുഡ് കഴിക്ക് ബാക്കി നമുക്ക് പിന്നെ സംസാരിക്കാം.....പുഞ്ചിരിയോടവൻ പറഞ്ഞു.... ഈ സമയം ചാരുവിനെ കാണാനായി ഉണ്ണി അവിടേക്ക് വന്നു...... ഉണ്ണിയെ കണ്ടപ്പോൾ തന്നെ ചാരുവിന്റെ കണ്ണുകളിൽ പരവേശം കാണാൻ തുടങ്ങി .....കണ്ണുകൾ വേഗത്തിൽ ചലിക്കാൻ തുടങ്ങി.......പൗർണമി ഇത് ശ്രദ്ധിച്ചില്ലായിരുന്നു......അവൾ ഭക്ഷണം കൊടുക്കുന്നതിൽ ശ്രദ്ധച്ചിരിക്കുകയായിരുന്നു..

.. പക്ഷെ ദക്ഷൻ ഇതൊക്കെ നോക്കി കാണുകയായിരുന്നു... ഉളളിലടിഞ്ഞു കൂടിയ വെറുപ്പ് പുറമേ കാട്ടാതെ ഉണ്ണി പൗർണമിയോട് ചാരുവിന്റെ ഓരോ കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു കുറേ സമയം അവിടെ ചിലവിട്ട ശേഷം അയാൾ പുറത്തേക്ക് പോയി ഈ സമയം ദക്ഷൻ പതിയെ ചാരുവിന്റെ അടുത്ത് വന്നിരുന്നു.....അവളുടെ കൈകളെടുത്ത് ദക്ഷന്റെ കൈയിൽ വച്ചു..... ചാരുമ്മ ഇപ്പൊ ഇവീടെ നിന്നും പോയ ഉണ്ണി ആ മൂന്നു പേരിൽ ഉണ്ടായിരുന്നോ.. ചാരു പതിയെ അവന്റെ കൈയിൽ മുറുകെ പിടിച്ചു തലയനക്കീ.......... ദക്ഷന്റെ മുഖം വലിഞ്ഞു മുറുകി.....മുഷ്ടി ചുരുട്ടി തന്റെ കോപം അടക്കാൻ പാട് പെടുന്നുണ്ടായിരുന്നവൻ...... ഇനി ഒരു കാര്യം കൂടി.....

ഷൺമുഖനെ അറിയാമോ ചാരുമ്മക്ക്..... മറുപടിയായി ചാരു വീണ്ടും തലയനക്കി..... അയാളും അന്ന് ആ കൂട്ടത്തിൽ ഉണ്ടായിരുന്നോ......ദക്ഷൻ ആകാംഷയോടെ ചോദിച്ചു...... മറുപടിയായി അവൾ വീണ്ടും കൈയിലെ പിടുത്തം മുറുക്കി ഒപ്പം തലയനക്കുകയും ചെയ്തു ..... അപ്പോൾ അച്ഛയെ കൊല്ലാൻ വന്ന മൂന്നു പേരിൽ രണ്ടു പേരുടെ മുഖം വ്യക്തമായി....ഇനി ആ മുഖമറിയാത്ത മൂന്നാമൻ.... ദക്ഷൻ പറയുന്നത് കേട്ട് തറഞ്ഞു നിന്നു പോയി പൗർണമി..... കുഞ്ഞേട്ടാ......കുഞ്ഞേട്ടനിപ്പോ എന്താ പറഞ്ഞത്.....ഉണ്ണി മാമ....അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു സത്യാ......പൗർണമി അച്ഛയെ കൊന്നവരുടെ കൂട്ടത്തിൽ ഇയാളുണ്ടായിരുന്നു......പല്ലു ഞെരിച്ച് കൊണ്ടവൻ പറഞ്ഞു......

ഇന്ന് ആ ഹോസ്പിറ്റൽ റെക്കോർഡ് പരിശോധിച്ചപ്പോൾ അന്നത്തെ ദിവസം പരിക്കേറ്റു ചെന്നിരിക്കുന്നത് ഇയാളും ഷൺമുഖനുമാ.......ഇയാള് മുതുകിൽ വെട്ടേറ്റും ഷൺമുഖൻ കാല് അറ്റ് തൂങ്ങിയ നിലയിലുമാ അവിടെ അഡ്മിറ്റ് ആയത്.......അവസാനം ഷൺമുഖന്റെ കാലിൽ മേജർ സർജറി ചെയ്യേണ്ടി വന്നു..........സാധാരണ ഇങ്ങനെയുളള സർജറി അവിടെ ചെയ്യാറില്ലത്രേ പക്ഷെ അയാളുടെ നിർബന്ധം കാരണവാ അന്ന് ഡോക്ടർ സർജറി ചെയ്യാൻ മുതിർന്നത്......അതിനു വേണ്ടി പുറത്ത് നിന്നു സർജനെ വരുത്തിയെന്നാ ഡോക്ടർ പറഞ്ഞത്.......അതുകൊണ്ടാവും ഡോക്ടർ ഇത്ര വർഷങ്ങൾക്ക് ശേഷം ഈ സംഭവം ഓർത്തെടുത്തത്.......

അന്ന് ഷൺമുഖൻ ആയിരുന്നു ഇവിടുത്തെ സ്ഥലം എസ്.ഐ.അയാളുടെ മുഴുവൻ സ്വാധീനം ഉപയോഗിച്ച് അച്ഛയുടെയും അമ്മയുടെയും കൊലപാതകം അപകട മരണമാക്കിയതാവും...... അപ്പോൾ ആ മൂന്നാമനെ കണ്ട് പിടിക്കണ്ടേ....... ടാ കുഞ്ഞാ ഈ ഉണ്ണിയെ പിടിച്ച് ചോദിക്കേണ്ട പോലെ ചോദിച്ചാൽ അവനെല്ലം പറയില്ലേ.....ആര്യൻ ദക്ഷനോടായി ചോദിച്ചു.... ഇല്ല ...ആര്യാ ഇപ്പൊ എടുത്ത് ചാടി ഒന്നും ചെയ്യുന്നത് ബുദ്ധിയല്ല...നമുക്ക് സംശയം തട്ടീന്നറിഞ്ഞാൽ മൂന്നാമനും ആ ഷൺമുഖനും രക്ഷപ്പെടാൻ പഴുതാലോചിക്കും......വിടില്ല......ഒന്നിനെയും....പല്ലു കടിച്ചു കൊണ്ടവൻ പറഞ്ഞു...... ഇനിയെന്താ നിന്റെ പ്ലാൻ...... ഷൺമുഖൻ..... അവനെ ഇവിടെ എത്തിക്കണം....

അതിനു കിഷോർന്റെ സഹായം വേണ്ടി വരും..... അതിനു മുമ്പ് ആ മൂന്നാമനെ കണ്ടത്തണം..... അയാളാ അച്ഛയുടെയും അമ്മയുടെയും ജീവനെടുത്തത്........മൂന്നിനേയും ഒരു കുടക്കീഴിൽ കൊണ്ട് വരണമെനിക്ക്......ഈ സമയം ദക്ഷന്റെ കണ്ണുകളിൽ പകയാം അഗ്നി ആളിക്കത്തുന്നുണ്ടായിരുന്നു...... 🔥🔥🔥🔥🔥🔥🔥🔥🔥 നന്ദൻ സിദ്ധുവിനൊപ്പം പുറത്ത് നിപ്പുണ്ടായിരുന്നു........ഈ സമയം അവിടേക്ക് ധനു വന്നു......സിദ്ധു ധനുവിനെ നന്ദന് പരിചയപ്പെടുത്തി...... നന്ദൻ ഇത് ധനുശ്രീ......ദക്ഷന്റെ ഫ്രണ്ടാ ട്ടോ.....നമ്മുടെ നാടൊക്കെ ചുറ്റിക്കാണാൻ വന്നതാ.... ഹായ് ഞാൻ രഘുനന്ദൻ രാമതീർത്ഥാ കോളേജിലെ ലക്ച്ചറർ ആണ്......നന്ദൻ സ്വയം പരിചയപ്പെടുത്തി....... ഹായ്......

നൈസ് ടു മീറ്റ് യു രഘു.......ചിരിയോടവൾ പറഞ്ഞു..... ഈ സമയം ആര്യനും ദക്ഷനും പൗർണമിയും കൂടി അവിടേക്ക് വന്നു......ദക്ഷനും പൗർണമിയും ചേർന്ന് വരുന്നത് കണ്ട് നന്ദന്റെയും ധനുവിന്റയും മുഖം കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു...... ഈ സമയം ധനുവിലുണ്ടായ മാറ്റം ഉളളിലൂറിയ ചിരിയോടെ ആസ്വദിക്കുകയായിരുന്നു നന്ദൻ.......തന്റെ ലക്ഷ്യത്തിലെത്താനുളള തുറുപ്പ് ചീട്ട് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നയാൾ..... 🔥🔥🔥🔥🔥🔥🔥🔥 മുത്തശ്ശിയുടെ പിറന്നാൾ ആഘോഷത്തിന് ഒരാഴ്ചയുളളപ്പോൾ തന്നെ എല്ലാവരും കുടുംബ സമേതം തറവാട്ടിൽ എത്തിയിരുന്നു.....തറവാട് എല്ലാം കൊണ്ടും ആഘോഷത്തിന്റെ നിറവിൽ ആയിരുന്നു.....

പൗർണമി കുട്ടികളോപ്പം തന്നെയായിരുന്നു എപ്പോഴും അത് കൊണ്ട് തന്നെ ദക്ഷന് അവളോട് സംസാരിക്കാനോ .....എന്തിന് കാണാനുള്ള അവസരം പോലും കിട്ടിയില്ല.....അവളെ കാണാതെ ദക്ഷന് ആകെ വീർപ്പുമുട്ടുന്ന പോലെ തോന്നി.....ധനു എല്ലാ ദിവസവും രാവിലെ വന്ന് വൈകുന്നേരം തിരികെ പോയിരുന്നു..........ഈ ദിവസങ്ങളിൽ നന്ദൻ ധനുവുമായി തന്ത്രപൂർവ്വം അടുത്തു അതുവഴി അവർ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു.......അവർ പരസ്പരം എല്ലാകാര്യങ്ങളും സംസാരിച്ചിരുന്നു.....രണ്ടു പേരുടെയും ഉദ്ദേശം ഒന്നായതു കൊണ്ട് തന്നെ ലക്ഷ്യത്തിലെത്താൻ പരസ്പരം കൂടെ നിൽക്കാമെന്നവർ ഏറ്റു.....

മുത്തശ്ശിയുടെ പിറന്നാളിന്റെ തലേനാൾ പൗർണമിയുടെ നൃത്തം കാണാൻ എല്ലാവരും നൃത്തമണ്ഡപത്തീൽ ഒത്തുകൂടി.......പൗർണമിയുടെ നൃത്തം ചെയ്യുന്ന സമയമെല്ലാം ദക്ഷൻ അവളെ തന്നെ മതി മറന്ന് നോക്കി നിന്നു.....ഇതെല്ലാം മാറി നിന്ന് നന്ദനും ധനുവും കാണുന്നുണ്ടായിരുന്നു.....രണ്ടു പേരുടെയും കണ്ണുകളിലും മനസ്സിലുമെരിയുന്ന പകയുടെ കനൽ ആരും കണ്ടില്ല...... നൃത്തം കഴിഞ്ഞ് പൗർണമി ഫ്രഷ് ആവാനായി റൂമിലേക്ക് പോയി.....മറ്റുള്ളവർ ഒത്തു കൂടി തമാശ പറഞ്ഞും സൊറ പറഞ്ഞും അവിടെ തന്നെ കൂടി....... പൗർണമി ഫ്രഷ് ആയി വന്നപ്പോൾ വാതിലിൽ ആരോ മുട്ടുന്നുണ്ടായിരുന്നു....

അവൾ ചെന്ന് കതക് തുറന്നപ്പോൾ കുസൃതിച്ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മുന്നവനെ കണ്ട് അവളിലും ചിരി പടർന്നു...... ന്താ.....കുഞ്ഞേട്ടാ.....ഇവിടെ??ഞാൻ അങ്ങോട്ടേയ്ക്ക് വരാൻ തുടങ്ങാരുന്നു..... എന്നാലേ അവരൊക്കെ അവിടിരുന്നോട്ടേ നമുക്കിന്നിവിടെ കൂടാം ന്തേയ്.....പറയുന്നതിനൊപ്പം മുറിയിലേക്ക് കയറി വാതിൽ അടച്ച് കുറ്റിയിട്ടിരുന്നു .........കുറുമ്പൊടെ മീശ മുറുക്കിക്കൊണ്ട് അവളുടെ നേരെ നടന്നടുത്തു...... ദേ....കുഞ്ഞേട്ടാ വെറുതെ കുറുമ്പ് കാട്ടാൻ നിക്കണ്ടാട്ടോ......അവൻ മുന്നോട്ട് വരുന്നതനുസരിച്ച് പിന്നിലേക്ക് നടന്നു കൊണ്ടവൾ പറഞ്ഞു..... പൗർണമിയുടെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി....

പിന്നിലേക്ക് നടന്നു നടന്നു പൗർണമി ചുമരിൽ തട്ടി നിന്നു.....അപ്പോഴേക്കും ദക്ഷൻ അവളുടെ അടുത്തേക്ക് എത്തിയിരുന്നു അവന്റെ രണ്ടു കൈകളും അവളുടെ രണ്ടു വശത്തായി ചുമരിൽ ചേർത്ത് വച്ചു ....പൗർണമി ദക്ഷനെ നോക്കാനാകാതെ മുഖം താഴ്ത്തി നിൽക്കായിരുന്നു......നേരിയ ഭയത്തിന്റെ കണിക അവളുടെ കണ്ണുകളിൽ അവന് കാണാൻ കഴിഞ്ഞു.....അവളുടെ വിറയാർന്ന ചെഞ്ചുണ്ടുകളും....ചെറുതായി വിയർപ്പ് പൊടിഞ്ഞ നാസിക തുമ്പും അതിലായ് പതിഞ്ഞു കിടക്കുന്ന നീലക്കൽ മൂക്കുത്തിയിലും അവന്റെ കണ്ണുകൾ ഇഴഞ്ഞു നീങ്ങി .....അവളിലെ തുളസിക്കതിരിന്റെ ഗന്ധം അവന്റെ ശ്വാസത്തിലൂടെ അലിഞ്ഞു ചേർന്നത് അവനറിയുന്നുണ്ടായിരുന്നു....

.അവന്റെ ചുടു നിശ്വാസം അവളുടെ നെറ്റിയിൽ പതിക്കുമ്പോൾ ഹൃദയം തുടികൊട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.....അവൻ മെല്ലെ അവളുടെ മുഖം താടിത്തുമ്പിൽ പിടിച്ചുയർത്തി......ആ സമയം ദക്ഷന്റെ കണ്ണുകളിൽ നിറഞ്ഞു നിന്ന പരിശുദ്ധ പ്രണയം അവൾ നോക്കിക്കണ്ടു...... പതിയെ ദക്ഷൻ അവളിലേക്ക് മുഖമടുപ്പിച്ചു....അവളുടെ ചെഞ്ചൊടികൾ അവന്റേതാക്കി..... പൗർണമിയുടെ മുഖം നാണത്താൽ ചുവപ്പണിഞ്ഞു......അവളിൽ നിന്നും വിട്ടുമാറിയ ശേഷം അവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്തി....അവന്റെ ഹൃദയതാളത്തിൽ മതി മറന്ന് പൗർണമി നിന്നു പോയി.....

ദക്ഷൻ അവളെ പൊക്കിയെടുത്തു കട്ടിലിൽ കൊണ്ട് പോയി ഇരുത്തി പതിയെ അവളുടെ മടിയിൽ തലവെച്ച് കിടന്നു..... പൗർണമി പെണ്ണേ .......മൃദുവായി അവൻ വിളിച്ചു...... മ്മ്....... എത്ര ദിവസായി പെണ്ണേ നിന്നെ ഒന്ന് ഇത്രയടുത്ത് കണ്ടിട്ട് വല്ലാത്ത വീർപ്പുമുട്ടലായിരുന്നെനിക്ക്......അതാ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഓടി പിടച്ച് പോന്നത്.....അവളുടെ കൈവിരലുകളിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് അവൻ പറഞ്ഞു..... ഈ സമയം പൗർണമി പുഞ്ചിരിയോടെ അവനെ നോക്കിയിരുന്നു..... ദേ പെണ്ണേ നാളെ കഴിഞ്ഞു ഞാൻ മുംബൈക്ക് തിരിച്ചു പോവാ...... ഇത് കേട്ട് പൗർണമി ഞെട്ടിക്കൊണ്ട് അവനെ നോക്കി..... കുഞ്ഞേട്ടാ ഇപ്പൊ എ.....എന്താ പറഞ്ഞത്.....

അവൻ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു..... ആ.... എനിക്കൊരു ബിസിനസ് ഡീൽ സൈൻ ചെയ്യണം.....അതും നേരിട്ട്.....സോ....ഐ ഹാവ് ടു ഗോ....അവളുടെ കവിളുകളിൽ പിച്ചി ക്കൊണ്ട് അവൻ പറഞ്ഞു........ ഈ സമയം അവളുടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു...... അയ്യേ......കരയാ.....നീ.....ന്റെ പൗർണമി പെണ്ണിങ്ങനെ കരയല്ലേ.....നിക്കിത് ഇഷ്ടമേയല്ല....പറയുന്നതിനൊപ്പം അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു...... എന്നാലും കുഞ്ഞേട്ടാ.....ഞാൻ എങ്ങനാ കാണാതിരിക്കാ....നിക്ക് പറ്റില്ല......മിഴിനീർ തുടച്ചു കൊണ്ടവൾ പറഞ്ഞു..... ഒരു മൂന്നോ നാലോ ദിവസത്തെ കാര്യം അത് കഴിഞ്ഞ് ഞാനിങ്ങെത്തിക്കോളാം......പോരെ...പറയുന്നതിനോടൊപ്പം അവളുടെ നെറ്റിമേൽ നെറ്റി മുട്ടിച്ചൂ....

അപ്പോഴേക്കും പൗർണമിയൂടെ ചുണ്ടുകളിലും ചിരി വിരിഞ്ഞു...... ഞാൻ അപ്പയോടും അമ്മയോടും നമ്മുടെ കാര്യം പറഞ്ഞിട്ടുണ്ട്.....ഈ യാത്ര എന്റെ ലക്ഷ്യത്തിലെത്താൻ എന്നെ സഹായിച്ചാൽ ഇവിടെ നിന്നും തിരികെ പോകുമ്പോൾ നീ എന്റെ പാതിയായി ഉണ്ടാവും....അവളുടെ കവിളിൽ മെല്ലെ തട്ടിക്കൊണ്ട് ദക്ഷൻ പറഞ്ഞു...... അപ്പോ ന്റെ പൗർണമി പെണ്ണേ ഞാൻ പോവാണേ ഇനീം നിന്നാലേ....കാർന്നോരെന്നെ ചെവീല് തൂക്കിപുറത്ത് കളയും ചിരിയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്ക് പോയി.....പൗർണമി നാണത്തിൽ കലർന്ന ചിരിയോടെ വാതിലിൽ നിന്നു കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നു 🔥🔥🔥🔥🔥🔥🔥🔥

ദക്ഷൻ പൗർണമിയുടെ റൂമിൽ നിന്നും ഇറങ്ങി പോകുന്നത് പകയെരിയുന്ന നാല് കണ്ണുകൾ കാണുന്നുണ്ടായിരുന്നു..... 🔥🔥🔥🔥🔥🔥🔥🔥 പിറ്റേദിവസം മുത്തശ്ശിയുടെ പിറന്നാൾ വലിയ ആഘോഷ പൂർവ്വം നടന്നു.....ദക്ഷൻ മുത്തശ്ശിക്ക് പ്രിയപ്പെട്ട പഞ്ച ലോഹം കൊണ്ടുള്ള കൃഷ്ണ വിഗ്രഹം സമ്മാനിച്ചു .......അത് കണ്ട് സന്തോഷം കൊണ്ട് മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു.....അന്നത്തെ ദിവസം ദക്ഷൻ പൗർണമിയുടെ പിന്നാലെയും ആര്യൻ ആമിയുടെ പിന്നാലെയും തന്നെയായിരുന്നു..... ഈ സമയം നന്ദനും ധനുവും കൂടി കുളപ്പടവിൽ ഒരുമിച്ചു കൂടി......ദക്ഷനെയും പൗർണമിയെയും അകറ്റാനുളള വഴികൾ ആലോചിക്കുകയായിരുന്നു......

""ദക്ഷൻ ഉള്ളപ്പോൾ പൗർണമിക്കെതിരെ ചെറു വിരലനക്കാൻ കഴിയില്ല......അവനില്ലാത്തപ്പോൾ നീ അവളെ നിന്റെ ഹോട്ടൽ റൂമിൽ എത്തിച്ചാൽ ബാക്കി കാര്യം ഞാനേറ്റു.......ദക്ഷൻ തന്നെ പൗർണമിയെ തളളിപ്പറയും.....ദക്ഷൻ നിന്റെ സ്വന്തം ആവുകയും ചെയ്യും......എന്ത് പറയുന്നു"".....നന്ദൻ ധനുവിനോട് ചോദിച്ചു..... ""അവൾക്കിപ്പോ എന്നെ നല്ല വിശ്വാസാ.....ദക്ഷൻ ഇവിടില്ലാത്തപ്പോൾ എന്തെങ്കിലും പറഞ്ഞ് ഞാൻ അവളെ അവിടെ എത്തിക്കാം.....ദക്ഷൻ ; അവനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല"""......ഭ്രാന്തമായി ധനു പുലമ്പിക്കൊണ്ടിരുന്നു....... പിറ്റേദിവസം രാവിലെ തന്നെ ദക്ഷനും ആര്യനും പൗർണമിയോടും മുത്തശ്ശിയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞിറങ്ങി........... തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story