ദക്ഷ പൗർണമി: ഭാഗം 37

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പിറ്റേദിവസം രാവിലെ തന്നെ ദക്ഷനും ആര്യനും പൗർണമിയോടും മുത്തശ്ശിയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞു കൊണ്ട് പോകാൻ തുടങ്ങി....... രാവിലെ പതിവു പോലെ ധനു പത്മദളത്തിലെത്തി.......അപ്പോൾ തന്നെ ദക്ഷനും ആര്യനും മുംബൈക്ക് തിരിച്ചു പോയ കാര്യം അവൾ അറിഞ്ഞു......ആ വാർത്ത അവളെ ഏറെ സന്തോഷിപ്പിച്ചു..... ..... ദക്ഷന്റെ അഭാവത്തിൽ മാത്രമേ പൗർണമി ക്കെതിരെ കരുക്കൾ നീക്കാൻ കഴിയുമായിരുന്നുള്ളൂ.....അവൾ വേഗം നന്ദനെ വിളിച്ച് ദക്ഷൻ മുംബൈക്ക് പോയ വിവരം അറിയിച്ചു....... അന്ന് തന്നെ പൗർണമിയെ ഹോട്ടലിൽ എത്തിക്കാനായിരുന്നു നന്ദന്റെ നിർദ്ദേശം.....

അതിനാൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ പൗർണമിയെ ഹോട്ടലിൽ എത്തിക്കാൻ തീരുമാനിച്ചു....... ധനു പൗർണമിയുടെ റൂമിൽ പോയപ്പോൾ അവൾ പതിവുപോലെ ചിത്രം വരയ്ക്കുകയായിരുന്നു.....ഉളളിലെ കാപട്യം പുഞ്ചിരിയായി മാറ്റിക്കൊണ്ട് ധനു പൗർണമിയുടെ അടുത്തേക്ക് പോയി.... ഹായ്.....പൗർണമി......ചിത്രം വരക്കുവാണോ.... ആ.....ധനൂചേച്ചി......എപ്പോഴാ എത്തിയത്...... ഞാൻ ഇപ്പൊ എത്തീതേയുളളൂ...... കുഞ്ഞേട്ടൻ രാവിലെ തന്നെ മുംബൈക്ക് തിരികെ പോയി....ഇനി മൂന്നോ നാലോ ദിവസം കഴിഞ്ഞേ വരൂളളുന്ന് പറഞ്ഞു...... ആണോ......അപ്പോ ഞാൻ പെട്ടൂലോ പൗർണമി....... എന്ത് പറ്റി ചേച്ചി.....അവളെ തന്നെ ഉറ്റുനോക്കിക്കൊണ്ട് പൗർണമി തിരക്കി...

എന്ത് പറയാനാ പൗർണമി......ഞാൻ അടുത്തയാഴ്ച മുബൈക്ക് തിരികെ പോകാനിരിക്കയായിരുന്നു......അപ്പോ കുറച്ചധികം ഷോപ്പിംഗ് പ്ളാൻ ചെയ്തിരുന്നു....എനിക്കാണെങ്കിൽ നിങ്ങളുടെ നാടധികം പരിചയമില്ലാ......ദക്ഷനെ കൂട്ടി പോകാനാ ഞാനിപ്പോ വന്നത് തന്നെ.......ഇനീപ്പോ എന്താ ചെയ്യാ......ആരാ സഹായിക്കാൻ.....കപട ദുഃഖം മുഖത്തണിഞ്ഞു കൊണ്ട് ധനു പറഞ്ഞു...... അതിനെന്താ ചേച്ചി അച്ഛയോട് പറഞ്ഞിട്ട് ഞാനും കൂടെ വരാം .....അത് പോരെ..... പക്ഷെ അതൊക്കെ തനിക്ക് ബുദ്ധിമുട്ടാവില്ലേ പൗർണമി...... ഏയ് എന്ത് ബുദ്ധിമുട്ട്.......ഇതൊക്കെ സന്തോഷല്ലേ...... ചേച്ചി താഴെ വെയ്റ്റ് ചെയ്യ്.....ഞാൻ ഇപ്പൊ തന്നെ റെഡിയായി വന്നേക്കാം.....

തന്റെ പദ്ധതി വിജയിച്ച സന്തോഷത്തോടെ ഇരയെ കുരുക്കാൻ വല വിരിച്ഛിരിക്കുന്ന ചിലന്തിയുടെ മനസ്സുമായി ധനു താഴേക്ക് പോയി..... പൗർണമി വേഗം ചെന്ന് കുളിച്ചു ഫ്രഷ് ആയി താഴേക്ക് വന്നു......അവിടെ എത്തിയപ്പോൾ പത്മനാഭൻ അവിടെ ഇല്ലായിരുന്നു.....അവൾ വേഗം പത്മനാഭനോട് അനുവാദം ചോദിക്കാൻ കളരിത്തറയിലേക്ക് പോകാൻ തുടങ്ങിയതും ധനു അവളെ തടഞ്ഞു...... പൗർണമി പത്മനാഭൻ അങ്കിൾ നോട് ഞാൻ ചോദിച്ചു......അങ്കിൾ സമ്മതിച്ചു.......നുണ പറഞ്ഞ് പൗർണമിയെ വിശ്വസിപ്പിച്ചു...... എന്നാ ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം......പൗർണമി തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു....... പൗർണമി ഇപ്പൊ തന്നെ ലേറ്റ് ഇനി എല്ലാവരൊടും ചോദിച്ചു നിന്നാലെങ്ങനാ.....

ധനു അക്ഷമയോടെ നിൽക്കുന്നത് കണ്ടിട്ട് പൗർണമി അവളുടെ കൂടെ തിരിച്ചു...... ഷോപ്പിംഗിന്റെ പേരും പറഞ്ഞ് സിറ്റീയിലെ ഒട്ടു മിക്ക കടകളിലും ധനു പൗർണമിയെയും കൂട്ടി കയറി യിറങ്ങി........കുറേ യേറെ സാധനങ്ങൾ പർച്ചേസ് ചെയ്തു....... ഏതാണ്ട് ഉച്ചയോടടുത്തപ്പോൾ ലഞ്ച് കഴിക്കാനായി ധനു തങ്ങുന്ന ഹോട്ടലിൽ എത്തി......ധനു വേഗം തന്നെ ഊണിന് ഓർഡർ ചെയ്തു.......രണ്ടുപേരും കൂടി ഊണ് കഴിക്കാൻ തുടങ്ങി.....പൗർണമി ഊണ് കഴിച്ചു കഴിഞ്ഞ് എണീക്കാൻ തുടങ്ങിയതും ധനുവിന്റ കൈയിൽ നിന്നും ബീറ്റ്റൂട്ട് സാലഡ് പൗർണമിയുടെ ഡ്രസിലേക്ക് വീഴ്ത്തി..... അയ്യോ.....സോറി പൗർണമി.....ഞാൻ അറിയാതെ പറ്റിയതാടോ...... അത് സാരല്ല ചേച്ചി.....അറിഞ്ഞ് കോണ്ട് ചെയ്തതല്ലല്ലോ.....

ഞാൻ വാഷ്റൂമിലേക്ക് പോയി കഴൂകിക്കോളാം പറഞ്ഞു കൊണ്ട് അവൾ എണീറ്റു....... ഹാ പൗർണമി അങ്ങനെയെങ്കിൽ വാഷ്റൂമിലേക്ക് പോണ്ട.......നമുക്ക് എന്റെ റൂമിലേക്ക് പോവാം.....അവിടെയാവുമ്പോ.....തിരക്കില്ലല്ലോ....നന്നായി ക്ലീൻ ചെയ്യാം..... വേണ്ട ചേച്ചീ......ഞാൻ വാഷ്റൂമിൽ പൊയ്ക്കോളാം....... ഹാ എന്റെ പൗർണമി നീ എന്റൊപ്പം വന്നേ.....ഈ കറ സോപ്പ് ഉപയോഗിച്ച് കഴുകിയാലേ മാറുളളൂ........പിന്നെ റൂമിൽ ആവുമ്പോ ഡ്രൈയർ ഉണ്ട്......ഡ്രസ് വേഗം ഉണങ്ങി ക്കിട്ടുവേം ചെയ്യും.......ധനു പൗർണമിയെ നിർബന്ധപൂർവം റൂമിലേക്ക് കൊണ്ട് പോയി .... പൗർണമി തന്റെ ഫോൺ ഒന്ന് തരാവോ എന്റെ ഫോൺ എന്തോ പ്രശ്നം പറ്റി കോൾ പോകുന്നില്ല.... ദാ ......ചേച്ചി.....

പൗർണമി അവളുടെ ഫോൺ ധനുവിന്റ കൈയിലേക്ക് കൊടുത്തു..... തന്ത്രപൂർവ്വം പൗർണമിയുടെ കൈയിൽ നിന്നും ഫോൺ ധനു കൈക്കാലാക്കി..... പൗർണമി വാഷ്റൂമിലേക്ക് കയറി വാതിലടച്ച സമയം ധനു പുറത്തേക്കിറങ്ങി നന്ദനെ ഫോൺ ചെയ്തു....... 🔥🔥🔥🔥🔥🔥🔥🔥🔥🔥 ഈ സമയം പത്മദളത്തിൽ. അമ്മാ........പൗർണി മോളെവിടെ ഇവിടെങ്ങും കാണുന്നില്ലല്ലോ...... ഹാ......അവൾ ചാരുവിന്റെ റൂമിലുണ്ടാവും സീതേ നീയിങ്ങനെ പരവേശപ്പെടാതെ അവിടെ പോയി നോക്ക്..... ഹാ .....ചാരുവിന്റെ റൂമീന്നാ ഞാൻ വരുന്നത്.....അവിടെ അവളില്ല..... അപ്പോഴേക്കും പത്മനാഭൻ അവിടേക്ക് കയറി വന്നു....... എന്താ.....സീതേ.....നീ....ആരെയാ അന്വേഷിക്കുന്നത്....... പപ്പേട്ടാ......

പൗർണിയെ ഇവിടെങ്ങും കാണാനില്ല...... അവള് കൊച്ചു കുഞ്ഞല്ലല്ലോ സീതേ.....നീ.....യിങ്ങനെ ഭയപ്പെടേണ്ട.....അവളിവിടെവിടേലും കാണും ചിലപ്പോൾ ആമിയുടെ വീട്ടിലേക്ക് പോയിട്ട്ണ്ടാവും.....അവളിങ്ങെത്തിക്കോളും... എവിടെ പോയാലും പറഞ്ഞിട്ട് പോവുന്നതാ പപ്പേട്ടാ.....ഇനീപ്പോ ഒന്നും പറയാതെ പോയിട്ടുണ്ടാവോ.... ഇങ്ങോട്ട് വരട്ടെ അസത്ത് തല്ലി പൊളിക്കുന്നുണ്ട് ഞാൻ.....സീത കലിയിളകി പുലമ്പി..... ഹാ....നീയിങ്ങനെ തൊട്ടതിനും പിടിച്ചതിനുമിങ്ങനെ അവളെ ശകാരിച്ചു കൊണ്ടിരുന്നാലെങ്ങനാ സീതേ......അവളെ നമുക്കറിയാവുന്നതല്ലേ......തെറ്റായിട്ടൊന്നും ചെയ്യില്ലെന്റെ മോള്..... ശരിയാ....പെൺകുട്ടിയാ....എപ്പോഴാ മനസ്സിൽ തെറ്റായ ചിന്ത വരുന്നതെന്ന് പറയാൻ പറ്റില്ല..

വേണ്ടാത്ത ചിന്തകൾ മനസ്സിൽ വരുന്നതീന് മുന്നേ അവളെ ആരുടെയെങ്കിലും കൈപിടിച്ചേൽപിക്കേണ്ടതാ.....നിക്ക് പേടിയാ ഏട്ടാ നിങ്ങളെല്ലാവരും കൂടി കൊഞ്ചിച്ച് പെണ്ണ് അന്ന് പാറു ചെയ്തപോലെ എങ്ങാനും ചെയ്താൽ സഹിക്കാൻ പറ്റില്ലേട്ടാ നിക്ക്.....വിതുമ്പലോടെ സീത പറഞ്ഞു .... ഹാ.....നീ എന്തിനാ സീതേ അവളെക്കുറിച്ച് ഇങ്ങനൊക്കെ പറയുന്നത് അവളിപ്പോ വരും നീ അകത്തേക്ക് പോയി എന്തേലും ജോലി ചെയ്യ്.... ആ നന്ദൻ എന്തു നല്ല പയ്യനായിരുന്നു അവനെന്താ ഒരു കുറവ്.....അച്ചനും മോൾക്കും അവനെ വേണ്ട......ഇത് കുറച്ചു കഷ്ടം തന്നെയാ.....നല്ല പ്രായത്തിൽ പെണ്ണിന്റെ കല്യാണം നടത്താതെ അവളെ അവളുടെ ഇഷ്ടത്തിന് വിട്ടിരിക്കാ പിറുപിറുത്ത് കൊണ്ട് അവർ അകത്തേക്ക് പോയി......

കുഞ്ഞൻ.....അവനുളളതാ ന്റെ മോള്......അവന് അവളെ ഇഷ്ടാണെങ്കിൽ ആരുടെ മുഖവും നോക്കില്ല ഞാൻ.....ചിരിയോടെ അയാൾ ഓർത്തു..... 🔥🔥🔥🔥🔥🔥🔥🔥 ഈ സമയം വാഷ്റൂമിൽ നിന്നും ഡ്രസ് ക്ലീൻ ചെയ്ത് പൗർണമി പുറത്തേക്കിറങ്ങി.......ഡ്രൈയർ എടുത്ത് ഉണക്കാൻ തുടങ്ങി........ഈ സമയം വാതിൽ തുറന്ന് ആരോ അകത്തേക്ക് വന്നു. ഒപ്പം തന്നെ വാതിലടച്ചു കുറ്റിയിടേം ചെയ്തു.......ധനുവായിരിക്കുമെന്ന് കരുതി പൗർണമി മുഖം ഉയർത്താതെ തന്നെ സംസാരിക്കാൻ തുടങ്ങി..... ചേച്ചി...വിളിക്കേണ്ട ആളെ വിളിച്ചോ......എന്നാ.....ആ ഫോണിങ്ങ് തന്നേക്കണേ അച്ഛയെ ഒന്ന് വിളിച്ചു പറയാനാ..... ധനുവിൽ നിന്നും മറുപടി കിട്ടാതിരുന്നപ്പോൾ അവൾ തിരുഞ്ഞു നോക്കി......

മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് അവൾ നടുങ്ങി..... നിങ്ങൾ.....നിങ്ങളെങ്ങനാ ഇവിടെ......വിറയലോടവൾ ചോദിച്ചു.... ഹാ....തമ്പ്രാട്ടിക്കുട്ടിക്ക് ഭയമാണോ ന്നെ....പറയുന്നതിനൊപ്പം അവളുടെ അടുത്തേക്ക് വന്നിരുന്നവൻ.... നീ എന്താടീ കരുതിയത് നീയും നിന്റെയാ മറ്റവനും വിചാരിച്ചാൽ എന്നെയങ്ങ് ഒതുക്കാമെന്നോ.......പാർത്ഥിപനാടി ഇത്....വെട്ടി വിട്ടാലും വീണ്ടും വരും.....ദക്ഷൻ കൊടുത്ത മുറിവുകൾ പാർത്ഥിപന്റെ ശരീരത്തിൽ തെളിഞ്ഞു കാണാമായിരുന്നു.... ധനുചേച്ചി.....ധനു ചേച്ചീ....അവൾ ഉറക്കെ വിളിക്കാൻ തുടങ്ങി......ശബ്ദം നേരിയ രീതിയിൽ മാത്രമേ പുറത്തോട്ട് വന്നൊളളൂ..... നീ....അവളെ വിളിക്കേണ്ടാ....അവൾ തന്നാ നിന്നെ ഇവിടെ തന്ത്രപൂർവ്വം എത്തിച്ചത്.....

അത് കേട്ട് ഷോക്കായി നിൽക്കാരുന്നു പൗർണമി...... എന്തിനു വേണ്ടിയാന്നറിയോ.....ദക്ഷനെ സ്വന്തമാക്കാൻ വേണ്ടി....എങ്ങനാന്നല്ലേ.....ഇന്ന് ഈ നിമിഷം മുതൽ നിന്റെ തലവര മാറാൻ പോവാ....പത്മദളത്തിലെ ഈ തമ്പ്രാട്ടി ഇന്ന് മുതൽ മറ്റുള്ളവർക്ക് മുന്നിൽ ശരീരം വിൽക്കുന്ന ഒരു££££££ആയിട്ടാണ് അറിയപ്പെടൃൻ പോവുന്നത്.....ഒരു£££££££ആരെങ്കിലും കൈയ്യേക്കുവോ......പ്രത്യേകിച്ച് ദക്ഷൻ......അട്ടഹാസത്തോടെ അവൻ പറഞ്ഞു..... ഇതെല്ലാം കേട്ട് തറഞ്ഞു നിലത്തൂർന്നിരുന്നു പോയി പൗർണമി......ധനുവിന്റെ ചതിക്കുഴിയിൽ താൻ അകപ്പെട്ടതോർക്കെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..... അച്ഛയുടെയും ഏട്ടന്മാരുടെയും മുഖമോർക്കെ ആ നിമിഷം തന്നെ മരിച്ചു പോയെങ്കിലെന്നാഗ്രഹിച്ചു.....

ദക്ഷന്റെ മുഖമോർക്കെ അറിയാതൊരു ധൈര്യം അവളിലേക്ക് പടർന്നു കയറി.....വേഗം എണീറ്റ് വാതിൽ ലക്ഷ്യം വച്ച് ഓടി..... തുറക്കാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത് പുറത്ത് നിന്നു പൂട്ടിയിട്ടിരിക്കുന്നു വെന്നത്......ഈ സമയം പാർത്ഥിപൻ അവളുടെ കൈയിൽ പിടുത്തമിട്ടിരുന്നു....സർവ്വ ധൈര്യവും ചോർന്ന് പോയി.....വന്ന ദേഷ്യത്തിൽ പാർത്ഥിപനെ പിടിച്ചു തളളിയിരുന്നു..... പെട്ടെന്ന് ആയത് കോണ്ട് അയാളൊന്ന് പിന്നിലേക്ക് വെച്ച് പോയി.....കലി കയറിയ പാർത്ഥിപൻ അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചു......അടിയുടെ ശക്തിയിൽ താഴേക്ക് വീണു പോയവൾ..... അവൻ വശ്യമായ ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു .... ന്നെ.....ഒന്നും ചെയ്യല്ലേ.....

യാചനയോടെ കൈകൂപ്പി ആ നീചനു മുന്നിലവൾ....... തന്റെ മാനം കാക്കാനെന്നോണം... നിന്നെ ഞാനൊന്നും ചെയ്യില്ല.....നിന്റെ ശരീരം അതെനിക്കുളളതല്ല....അത് എന്നെ ഈ ജോലി ഏൽപിച്ചവനുളളതാ....എന്റെ ഉദ്ദേശം നിന്നേയും നിന്റെ തന്തയെയും കരയിപ്പിക്കുക.....നിന്റെ കുടുംബം അതിന്റെ അന്തസ്സ് അഭിമാനം എല്ലാം നശിപ്പിക്കുക..... ഇന്ന് നിന്നെയോർത്ത് ആ പത്മനാഭൻ ചങ്ക് പൊട്ടി ചാവും...... അൽപസമയം കൂടി കഴിഞ്ഞാൽ ഇവിടേക്ക് പോലീസ് വരും.....അനാശാസ്യത്തിന് നിന്നേയും എന്നേയും അവർ അറസ്റ്റ് ചെയ്യും....നാളെ മുതൽ നീ അറിയപ്പെടുന്നത്...ഞാൻ നേരത്തെ പറഞ്ഞ പേരിലായിരിക്കും€€€££££..... ഇത് കേട്ട് പൗർണമി ജീവനറ്റ ശവം കണക്കേ ഇരുന്ന് പോയി......

തന്റെ മുന്നിൽ വാതിലുകളെല്ലാം കൊട്ടിയടകയ്ക്കപെട്ടതവളറിഞ്ഞു..... തന്റെ പ്രണയവും പ്രാണനായവരും തളളിപ്പറയുന്നതവൾ അകകണ്ണാലെ കണ്ടു.... ഈ സമയം വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് പാർത്ഥിപൻ വാതിൽ ലക്ഷ്യം വച്ച് നടന്നു.....തനിക്ക് ചുറ്റും നടക്കുന്നതൊന്നും അറിയാതെ മറ്റേതോ ലോകത്തായിരുന്നു പൗർണമി.... വാതിൽ തുറന്നതും കാക്കി വസ്ത്രം ധരിച്ച കുറച്ചു സ്ത്രീളും പുരുഷന്മാരും അകത്തേക്ക് തളളിക്കയറീ.... എന്താടാ പന്ന€€€€5ഇവിടെ....അതിൽ ഒരു പോലീസുകാരൻ പാർത്ഥിപനോട് കയർത്തു.... എന്റെ പൊന്നു സാറേ.....ഇവളു വിളിച്ചിട്ടാ ഞാനിവീടേക്ക് വന്നത്...ഇവളൊരു £££££ആണ് സാറേ.... ഞെട്ടി ത്തരിച്ച് അവനെ കണ്ണുകളുയർത്തി നോക്കിയാ പെണ്ണ്.....

ടീ.....എണീക്കെടീ....നിന്റെ €€€€ഇന്ന് മാറ്റിത്തരുന്നുണ്ട് അതിലൊരു സ്ത്രീ പൗർണമിയുടെ മുടിക്കുത്തിൽ പിടിച്ചു വലിച്ചെഴുന്നേൽപിച്ചു കൊണ്ട് പറഞ്ഞു..... അവളും ഒരു പെണ്ണല്ലേ.....ബഹുമാനിച്ചില്ലെങ്കിലും കുത്തി നോവിക്കരുതായിരുന്നു (ലെ....ഞാൻ 😢😢) അവളെയും പാർത്ഥിപനെയും പുറത്തേക്ക് കൊണ്ട് വന്നു തനിക്ക് ചുറ്റും പരിഹാസത്തോടെ തന്റെശരീരത്തെ ചൂഴ്ന്നു നോക്കുന്ന കണ്ണുകളെ മാത്രമേ അവൾക്ക് കാണാൻ കഴിഞ്ഞുളളൂ....അടക്കം പറഞ്ഞു ചിരിക്കുന്നവർക്കിടയിലേക്കൊന്ന് നോട്ടം പായിച്ചപ്പോൾ കണ്ടു.....തന്നെ ഈ വിധിയിലേക്ക് തളളി വിട്ടവളെ പുച്ഛത്തോടെ തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നവൾ......

അവളുടെ മന സ്സിലടിഞ്ഞ വിഷം കാണാനുള്ള മനസ്സ് തനിക്കെന്താ തരാത്തത്.....ഈശ്വരനോടവൾ പരിഭവം പറഞ്ഞു...... ഒരു വനിതാ കോൺസ്റ്റബിൾ അവളെ പുറത്തേക്ക് വലിച്ചു കൊണ്ട് പോയി.....ഒരു പാവ കണക്കെ അവർക്കൊപ്പം സഞ്ചരിച്ചു...... ഈ സമയം അവിടെ കൂടി നിന്നവരിൽ നന്ദനുമുണ്ടായിരുന്നു.....അവന്റെ മുഖത്ത്......വിജയിച്ചിരി തെളിഞ്ഞു വന്നു..... വൈകാതെ തന്നെ സ്റ്റേഷനിൽ എത്തി.....പോലീസുകാരുടെ പരിഹാസത്തോടെയുളള ക്രൂരമായ സംസാരം അവളുടെ ഹൃദയത്തിൽ തുളച്ചു കയറി........സമനില തെറ്റിയവളെപ്പോലെ നിർജീവമായി ദൂരേക്ക് കണ്ണുകൾ നാട്ടി ഇരുന്നവൾ....... പോലീസുകാർ എന്തെല്ലാമോ പാർത്ഥിപനോട് ചോദിച്ചു അവനെല്ലാത്തിനും മറുപടി കൊടുത്തു...... 🔥🔥🔥🔥🔥🔥🔥🔥

വൈകാതെ പത്മദളത്തിലും വാർത്തയെത്തി.....ഉണ്ണി പറഞ്ഞതറിഞ്ഞ് നകുലനും രാമനുമാണ് വിവരം പത്മനാഭനെ അറിയിച്ചത്...... എല്ലാം കേട്ട് തകർന്നിരുന്നു പോയാ മനുഷ്യൻ....ഇത് വരെ തന്നെയും തന്റെ കുടുംബത്തേയും ബഹുമാനത്തോടെ നോക്കിയിരുന്നവർ ഇന്നു മുതൽ തന്നെ നോക്കി പരിഹസിക്കാൻ തുടങ്ങുമെന്നോർത്ത് വേദന തോന്നിയില്ല അയാൾക്ക് ആ സമയം അയാളുടെ ചിന്തകൾ മുഴുവൻ തന്റെ മകളെ പറ്റിയായിരുന്നു.....എവിടെയോ ചതി പറ്റിയെന്നയാൾക്ക് മനസ്സിലായി..... ധൈര്യം പകർന്നു കൊടുത്തിട്ടുണ്ട് പക്ഷെ ഇങ്ങനൊരു സാഹചര്യം അവൾ എങ്ങനെ നേരിടുമെന്നോർക്കെ ആ പിതൃഹൃദയത്തിൽ വേദന പടർന്നു......

ഇപ്പൊ എന്തായി പപ്പാ ഇതാ ഞാനന്നേ പറഞ്ഞത് പെൺകുട്ട്യോളെ നിർത്തേണ്ടടത്ത് നിർത്തണമെന്ന് നകുലൻ ചിറി കോട്ടി പറഞ്ഞു....... ഇപ്പൊ കുറ്റപ്പെടുത്തിയിട്ടന്താ ഏട്ടാ.....എങ്ങനെ ഈ പ്രശ്നം തരണം ചെയ്യാമെന്ന് ചിന്തിക്കാം.... രാമൻ ദുഃഖത്തോടെ പറഞ്ഞു...... എത്രയും വേഗം ഒരു വക്കീലിനെ ചെന്ന് കണ്ടു ജാമ്യത്തിലിറക്കാനുളള ഏർപ്പാടുകൾ ചെയ്യാം.....അയാൾ കൂട്ടി ചേർത്തു.... ഈ സമയം സീതയും മുത്തശ്ശിയും പൗർണമിയെ ഓർത്ത് കരയുന്നുണ്ടായിരുന്നു...... വൈകാതെ അവർ വക്കീലുമായി സ്റ്റേഷനിൽ എത്തി...... ഇരുമ്പഴിക്കുളളിൽ തകർന്നിരിക്കുന്ന തന്റെ പൊന്നോമനയെ കണ്ട് പത്മനാഭന്റെ ഹൃദയം നുറുങ്ങി.............. തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story