ദക്ഷ പൗർണമി: ഭാഗം 39

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

അടിയുടെ ആക്കത്തിൽ പൗർണമി നിലത്തേക്ക് വീണു പോയി.....കവിളിൽ കൈപൊത്തി കൊണ്ട് അവനെ തന്നെ ഉറ്റുനോക്കിയവൾ....... പറഞ്ഞത് പോലെ അനുസരിച്ചോ അല്ലെങ്കിൽ.......അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് താക്കീതോടെ പറയുന്നവനെ കാണെ പൗർണമിയുടെ ഉളളം നീറി...... ഇതു വരെ തന്നെ നിലത്ത് വയ്ക്കാതെ കൊണ്ടു നടന്ന ഏട്ടനാ.....ഇന്ന് തനിക്ക് നേരെ കൈയ്യുയർത്തിയത്..... ഇത്രയും നാൾ നിന്റെ എല്ലാ കുരുത്തക്കേടിനും തോന്ന്യാസത്തിനും കൂടെ നിന്നിട്ടേ ഉളളൂ....നിന്നെ ഞങ്ങൾ മോളെ പ്പോലെയാ സ്നേഹിച്ചത് എന്നിട്ടും ......പറ്റിച്ച് കളഞ്ഞല്ലോടീ നീ.....പറഞ്ഞു കഴിഞ്ഞതും സിദ്ധുവിന്റെ കണ്ണുകൾ നിറഞ്ഞു...... പൗർണമി......മറുപടി പറയാതെ കുനിഞ്ഞ് തന്നെയിരുന്നു.....അവളുടെ മുഖത്ത് നിർവികാരത മാത്രം നിറഞ്ഞു നിന്നു...........

താൻ എന്തു പറഞ്ഞലും ആരും അത് വിശ്വസിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു..... ദേ......പൗർണമി ഇനിയും എന്റെ ക്ഷമ പരീക്ഷിക്കരുത്......മുഹൂർത്തത്തിന് ഇനി അധിക സമയമില്ല.......വേഗം റെഡിയായി താഴേക്ക് വാ....... ഇല്ലാന്ന് പറഞ്ഞില്ലേ.....നിക്ക് കഴിയില്ലതിന്.....ന്റെ കഴുത്തില് ആര് താലി കെട്ടണമെന്ന് തീരുമാനിക്കേണ്ടത് ഞാനും എന്റെ അച്ഛയുമാ.....അല്ലാതെ നിങ്ങളല്ല.....പൗർണമി രൂക്ഷമായി സിദ്ധുവിനെ നോക്കി ക്കൊണ്ട് പറഞ്ഞു....... സിദ്ധുവിന് കലിയിളകി അവൻ വീണ്ടും കൈനീട്ടി അവളെ അടിക്കാനാഞ്ഞതും ബലിഷ്ഠമായ ഒരു കൈ അവനെ തടഞ്ഞിരുന്നു........ """ദക്ഷൻ """സിദ്ധുവിന്റെ നാവിൽ നിന്നും ആ പേര് പ്രതിധ്വനിച്ചു.......

അത് കേട്ടതും പൗർണമി ഞെട്ടി പിടഞ്ഞ് കൊണ്ട് മുഖമുയർത്തി നോക്കി....... തൊട്ടു പോകരുതവളെ........അവനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് താക്കീതോടെ പറയുന്നവന്റെ കണ്ണുകളിലെ കോപാഗ്നി കണ്ട് സിദ്ധു ഒരു നിമിഷം ഭയന്നു....... ദക്ഷൻ താൻ ഞങ്ങളുടെ കുടുംബ കാര്യങ്ങളിൽ കൈകടത്തണ്ട......അതിനുള്ള അവകാശം നിങ്ങൾക്കില്ല......സിദ്ധു ദക്ഷനോട് കയർത്തു...... നിങ്ങളുടെ കുടുംബ കാര്യങ്ങളിൽ ഞാൻ കൈകടത്തില്ല.....പക്ഷേ പൗർണമി.....അവളെന്റെ പെണ്ണാ.....അവളെ നോവിക്കാൻ ഞാനൊരുത്തനേയും അനുവദിക്കില്ല.....അതിപ്പോ അവളുടെ ആങ്ങളയായാലും..... പറയുന്നതിനൊപ്പം ദക്ഷന്റെ നോട്ടം പൗർണമിയിലേക്ക് പതിഞ്ഞു......മുഖത്തെ പ്രസരീപ്പൊക്കെ മങ്ങി.....കണ്ണുകളൊക്കെ ചുവന്ന് കലങ്ങി കൺതടങ്ങൾ വീർത്ത് കെട്ടി നിർജീവമായി ഇരിക്കുന്നവളെ കാണെ അവന്റെ ഇടനെഞ്ചിൽ നോവ് പടർന്നു......

ദക്ഷൻ പറയുന്നത് കേട്ട് സിദ്ധു തറഞ്ഞു നിന്നു പോയി...... ദക്ഷൻ പൗർണമിയുടെ അടുത്തേക്ക് പോയി.....അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു...... പൗർണമീ......അവൻ ആർദ്രമായ് വിളിച്ചു..... അവളുടെ സകല നിയന്ത്രണവും വിട്ടു.....അതുവരെ അടക്കി വച്ച വേദന അണപൊട്ടി ഒഴുകാൻ വെമ്പി.....അവൾ അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയാൻ തുടങ്ങി....... കുഞ്ഞേട്ടാ........ന്തിനാ ന്നെ ഒറ്റക്കാക്കി പോയേ......ആരും ന്നെ വിശ്വസിക്കണില്ല.....ഞാൻ തെറ്റ് ചെയ്തിട്ടില്ല.....ഞാൻ പിഴ.....പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അവനവളുടെ വായ പൊത്തിക്കൊണ്ട് അരുതെന്ന് തലയാട്ടി..... നിക്കറിയാ ന്റെ പൗർണമി പെണ്ണിനെ......ആരെന്ത് പറഞ്ഞാലും നിക്കറിയാ നിന്നെ......

പറഞ്ഞ് കൊണ്ട് അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു പെരുവിരലാൽ കണ്ണുനീർ തുടച്ചു നീക്കി.....സിദ്ധുവിന്റെ കൈ പതിഞ്ഞിടം തിണർത്ത് കിടപ്പുണ്ടായിരൂന്നു ദക്ഷന്റെ കൈവിരലുകൾ അതിലൂടെ ചലിച്ചു...... ഇതൊക്കെ കണ്ട് അമ്പരപ്പോടെ നിക്കാരുന്നു സിദ്ധുവും പൗർണമിയുടെ ഏട്ടത്തിമാരും..... പൗർണമി എണീക്ക് നമുക്ക് പോവാം.....പറയുന്നതിനൊപ്പം അവളെ താങ്ങിയെണീപ്പിച്ചു......അവളെയും കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി..... ദക്ഷൻ താനെന്തെയീ കാട്ടണത്.....അവളുടെ വിവാഹത്തിന് മുഹൂർത്തമായിരിക്കാ..... അത് കൊണ്ടാണല്ലോ കൊണ്ട് പോണത്.....ഇവളെ താലിചാർത്തി കൂടെ കൂട്ടാൻ.....

പറഞ്ഞിട്ട് തിരിഞ്ഞതും പത്മനാഭനും ഇന്ദ്രനും അവിടേക്ക് വന്നു.....ദക്ഷനെ കണ്ടതും പത്മനാഭന്റെ മുഖത്ത് പുഞ്ചിരി വിടർന്നു....... ഞങ്ങളുടെ വീട്ടിൽ കയറി ഞങ്ങളുടെ സമ്മതമില്ലാതെ അവളുടെ കഴുത്തിൽ താലി കെട്ടാൻ തനിക്കെന്താ അവകാശം ......ഹർഷൻഅവിടേക്ക് വന്നു കൊണ്ട് ചോദിച്ചു..... ഈ സമയം നകുലനും രാമനും മറ്റുള്ളവരും അവിടേക്ക് എത്തിയിരുന്നു........ അവനു മാത്രമേ അതിനുള്ള അവകാശമുളളൂ....അവനാരാന്ന് നിനക്കറിയോ......എന്റെ പാറുവിന്റെയും അനന്തന്റെയും മകനാ.....നമ്മളെല്ലാവരും മരിച്ച് പോയെന്ന് ഒരു പോലെ കരുതിയ കുഞ്ഞൻ....പത്മനാഭൻ പറഞ്ഞു.... പത്മനാഭൻ പറയുന്നത് കേട്ട് എല്ലാവരും അവനെ തന്നെ നോക്കി നിന്നു.... പപ്പേട്ടാ.....

സത്യാണോ ഈ പറേണത്..... അതേ സീതേ......അവനിത്രയും നാൾ നമ്മളോടെല്ലാം മറച്ചു വച്ചതാ.....കൂടുതലൊന്നും ആരും ചോദിക്കണ്ട മുഹൂർത്തത്തിന് സമയയായി.....അമ്പലത്തിൽ പോണം.....മോളെ ആമി പൗർണിയെ റെഡിയാവാൻ സഹായിക്ക്.... പുഞ്ചിരിയോടെ ആമി പൗർണമിയുടെ അടുത്തേക്ക് പോയി..... അപ്പോ നന്ദന് വാക്കു കൊടുത്തതോ പപ്പാ......നകുലൻ കോപിച്ചു..... ന്റെ മോളെ വിവാഹം കഴിച്ചു കൊടുത്തേക്കാമെന്ന് ഞാൻ അയാൾക്ക് വാക്ക് കൊടുത്തിട്ടില്ല.... അത് നിങ്ങൾ തമ്മിലുള്ള കാര്യം.....നിങ്ങൾ തന്നെ പരിഹരിച്ചാ മതി.....പത്മനാഭൻ നകുലനോട് പറഞ്ഞു..... അപ്പോ ന്റെ വാക്കിന് വിലയില്ലാ ല്ലേ.....നകുലൻ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു.....

ഇതെന്റെ മോൾടെ കാര്യാ.....തീരുമാനം എടുക്കേണ്ടതും ഞാനാ.....മറ്റുള്ളവർ അതിൽ കൈക്കടത്തണ്ട.....ഉറച്ച ശബ്ദത്തിൽ തന്നെ പത്മനാഭൻ പറഞ്ഞു...... മുത്തശ്ശി വേഗം വന്ന് ദക്ഷനെ ചേർത്ത് പിടിച്ച് നിറുകിൽ ചുമ്പിച്ചു..... ന്റെ കുഞ്ഞാ തീ തിന്നാരുന്നു ഞങ്ങള് ഇക്കഴിഞ്ഞ ദിവസങ്ങളില്....ന്റെ മോള് ഒഴുക്കിയ കണ്ണീര് ഈശ്വരൻ കണ്ടിട്ടുണ്ടാവൂം അതോണ്ടല്ലേ.....ഈശ്വരൻ നിന്നെ ഇവിടെ എത്തിച്ചത്.....വാത്സല്യത്തോടെ അവനെ തഴുകിക്കൊണ്ട് അവർ പറഞ്ഞു....... അതേ.....ഇനീം സംസാരിച്ചോണ്ടിരുന്നാൽ സമയം പോവും ....മുഹൂർത്തത്തിന് സമയയായി വേഗം എല്ലാവരും റെഡിയായേ.....ഇന്ദ്രൻ എല്ലാവരോടുമായി പറഞ്ഞു.... വൈകാതെ എല്ലാവരും റെഡിയായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു........

വലിയ ആഡംബരങ്ങളില്ലാതെ.....ഭംഗിയുള്ളൊരു സെറ്റ് സാരിയും അത്യാവശ്യം വേണ്ട ആഭരണങ്ങളും ധരിച്ചാണ് പൗർണമി അമ്പലത്തിൽ എത്തിയത്......ബ്ളൂ നിറത്തിലുള്ള ഷർട്ടും ഗോൾഡൻ കളർ കരയുളള മുണ്ടും ധരിച്ച് തനി നാടൻ ലുക്കിലായിരുന്നു ദക്ഷൻ.... അമ്പലത്തിൽ എത്തിയപ്പോൾ വരന്റെ ഭാഗത്ത് നിന്നും ദേവനും ശ്രീയും ആര്യനും ഹരിനാഥനും സാവിത്രിയും(ആര്യന്റെ അപ്പയും അമ്മയും) മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു......... അവരെയെല്ലാം അവിടെ കണ്ട് പൗർണമി അമ്പരന്ന് അവരെയും ദക്ഷനെയും മാറി മാറി നോക്കി.....അതിനുള്ള മറുപടിയായി ദക്ഷൻ കണ്ണ് ചിമ്മി കാട്ടി..... വൈകാതെ മുഹൂർത്തമായി.....

മുതിർന്നവരുടെ അനുഗ്രഹാശിർവാദങ്ങളോടെ തന്നെ ദക്ഷൻ പൗർണമിയുടെ കഴുത്തിൽ താലിചാർത്തി അവന്റെ പ്രാണന്റെ പാതിയാക്കി.....ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും നീർതുളളികൾ ഒഴുകിയിറങ്ങി......ഒരിക്കൽ നഷ്ടപ്പെട്ടെന്ന് താൻ കരുതിയ തന്റെ പ്രണയം തന്റെ കഴുത്തിലെ താലിയായ് മാറിയതോർക്കെ അവളുടെ ചെഞ്ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു......താലി കെട്ട് കഴിഞ്ഞ് ദക്ഷൻ നേരെ പൗർണമിയെയും കൊണ്ട് അനന്തന്റെ വീട്ടിലേക്കാണ് പോയത്......ശ്രീയും ദേവനും നേരത്തെ തന്നെ എത്തിയിരുന്നു......ശ്രീ കത്തിച്ച നിലവിളക്ക് പൗർണമിക്ക് കൈമാറി.....

വലതുകാൽ വച്ച് പൗർണമി തന്റെ സ്വപ്നജീവിതത്തിലേക്ക് പടി കയറുമ്പോൾ തന്റെ പ്രണയത്തെ തന്നോട് ചേർത്ത് വച്ചതിന് ഈശ്വരന് നന്ദി പറയുകയായിരുന്നു.......വീടിനകത്ത് താമസത്തിനുളള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.....അനന്തന്റെയും പാറുവിന്റെ യും മുറിയാണ് ദക്ഷനും പൗർണമിക്കുമായി ഒരുക്കിയത്.....എല്ലാ ഒരുക്കങ്ങളും കണ്ട് സംശയത്തോടെ അവൾ ദക്ഷനെ നോക്കിയെങ്കിലും പുഞ്ചിരിയോടെ കണ്ണ് ചിമ്മിയിരുന്നവൻ..... പൗർണമി ഫ്രഷ് ആവാനായി റൂമിലേക്ക് പോയി.....വസ്ത്രം മാറാൻ തുടങ്ങിയപ്പോഴേക്കും വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു......തുറക്കുമ്പോൾ കളളച്ചിരിയോടെ നീൽക്കുകയായിരുന്നു ദക്ഷൻ....

അവൻ ഉടനെ അകത്തു കയറി വാതിൽ കുറ്റിയിട്ടു.....പൗർണമിയെ വശ്യമായി നോക്കി ക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.....അവളുടെ ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങിയിരുന്നു.....അവനവളെ അവനിലേക്ക് ചേർത്ത് നിർത്തി നിറുകിൽ ചുമ്പിച്ചു...... ന്റെ പൗർണമി പെണ്ണിന്റെ സങ്കടോക്കെ മാറിയോ.....അവളുടെ കാതുകളിലേക്ക് മുഖമടുപ്പിച്ചു കൊണ്ടവൻ ചോദിച്ചു.... മ്മ്.......അവൾ പുഞ്ചിരിച്ചു...... കുഞ്ഞേട്ടാ......എന്തൊക്കെയാ....ഇത്......നിക്കൊന്നും മനസ്സിലാവണില്ല....ശരിക്കും എന്താ ഇണ്ടായത്.....കുഞ്ഞേട്ടനെപ്പഴാ നാട്ടില് വന്നേ.....എങ്ങനാ നടന്നതൊക്കെ അറിഞ്ഞേ.....പൗർണമി ആകാംഷയോടെ ചോദിച്ചു.....

ശോ....എന്താടീ പെണ്ണേ ഇത്.....എ.കെ.47...ആണോ.....ഇങ്ങനെ ഒറ്റ ശ്വാസത്തിന് ചോദിച്ചാൽ ന്റെ പെണ്ണേ.....ഞാനെങ്ങനെ മറുപടി പറയും...ചിരിയോടവൻ ചോദിച്ചു..... എന്താ നടന്നതെന്ന് പറയ് കുഞ്ഞേട്ടാ.......അവനെ ഉറ്റു നോക്കിക്കൊണ്ടവൾ ചോദിച്ചു...... അതൊക്കെ പറയാം അതിനു മുന്നേ.....അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ അധരം കവർന്നിരുന്നു......ശ്വാസം വിലങ്ങിയപ്പോൾ പൗർണമി അവനെ തളളിമാറ്റി.....അവിടെ നിന്നും പുറത്തേക്ക് പോവാനാഞ്ഞതും അവനവളെ അരയിലൂടെ കൈചേർത്ത് അവനിലേക്ക് അടുപ്പിച്ച് കൊണ്ട് പറഞ്ഞു..... നീ കേട്ടിട്ടില്ലേ.....ആറാം ഇന്ദ്രിയം എന്നൊക്കെ....അത് പോലെ എന്റെ മനസ്സിൽ തോന്നി..... യു ആർ ഇൻ ട്രബിൾ......അത് കൊണ്ട് ഓടിയെത്തിതാ ഞാൻ പോരേ..... ദേ കുഞ്ഞേട്ടാ തമാശിക്കല്ലേ....എല്ലാം ന്നോട് പറയ്..... എന്താണ്ടായത്..... രണ്ടു ദിവസം മുമ്പ് നടന്ന കാര്യങ്ങൾ ദക്ഷന്റെ ഓർമ്മയിലേക്ക് വന്നു................... തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story