ദക്ഷ പൗർണമി: ഭാഗം 4

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

എന്ത് നല്ല പെൺപിളളാരുണ്ടായിരുന്നെന്നോ ആ ഹോസ്പിറ്റലിൽ ആ കുരുട്ടടക്ക നേരെ വായ് നോക്കാൻ കൂടി സമ്മതിക്കില്ല.......ശ്ശോ അപ്പോ ഞാൻ ഇവിടത്തെ കാര്യാ ഓർത്തേ....നിന്റെ കമ്പനിയിൽ വന്ന് എന്തോരം വായ്നോക്കീട്ടുളളതാ ഞാൻ..... ചെറിയച്ഛനെ പറഞ്ഞിട്ട് കാര്യമില്ല....നിന്നെ അമേരിക്കക്കല്ല കൊണ്ട് പോവേണ്ടിയിരുന്നത്.....വല്ല കോഴിക്കൂട്ടിലോട്ടുവാ......കാട്ടു കോഴി......ദക്ഷൻ പിറുപിറുത്തു..... ടാ എനിക്ക് വേഗം വീട്ടിലേക്ക് പോണം മുത്തശ്ശിയെ ഒന്ന് കാണണം എന്നിട്ടാ മുതുക്കിന്റെ കാല് വാരണം.... എന്തൊക്കെയാടാ ഈ പറയുന്നേ........😮😮😮

മുത്തശ്ശിയായിട്ടാ അന്ന് എന്നെ അമേരിക്കയിലോട്ട് പാക്ക് ചെയ്തത്...സോ...എ .സ്മോൾ റിവഞ്ച്...... നീ വാ.....കാർ കുറച്ചപ്പുറത്താ പാർക്ക് ചെയ്തിരിക്കുന്നത്..... അധികം വൈകാതെ രണ്ടാളും മണിവീണയിലെത്തി......ആര്യനെ കാത്ത് എല്ലാവരും ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു ....... ആര്യൻ വന്നയുടനെ മുത്തശ്ശിയെ പോയിക്കെട്ടി പിടിച്ചു.... എന്തൊരു വേഷാ ആര്യാ ഇത് ........പട്ടികടിച്ച മാതിരി .....അതങ്ങ് തയ്ച്ചു വച്ചൂടേ..... അയ്യോ അങ്ങനെ പറയല്ലേ മുത്തശ്ശി ഇപ്പോഴുത്ത ഫാഷനാ......അതായിങ്ങനെ.....😁😁😁😁 ഇമ്മാതിരി കോലം കെട്ടല് ഇവിടെ വേണ്ട.....പോ ചെന്ന് ഫ്രഷ് ആയിട്ട് താഴേക്ക് വാ....അതും പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് പോയി.....

ആ കുരുട്ടടക്കയെ പറഞ്ഞിട്ട് കാര്യമില്ല ഈ മുതുക്കിന്റെ അല്ലേ തൈ!!!!!! ആര്യൻ പിറുപിറുത്തു..... 🔥🔥🔥🔥🔥🔥🔥 ഈശ്വര മംഗലം തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും അനന്തന്റെ രണ്ടാമത്തെ ഏട്ടനുമായ വീര ഭദ്രൻ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.....അവിടെ അവരുടെ മനസാക്ഷി സൃക്ഷിപ്പു കാരനൂം സുഹൃത്തും ജോത്സ്യരും കൂടിയായ ഭാർഗവൻ കവിടി നിരത്തുന്നുണ്ടായിരുന്നു....... എന്തായി ജോത്സ്യരേ....എന്താ കവടിപലകയിൽ തെളിയണത്....വീരൻ ജിജ്ഞാസയോടെ ചോദിച്ചു...... മരിച്ചു തലക്ക് മുകളിൽ നിക്കുന്നവരുടെ ശാപം ണ്ട്....അത്രക്ക് വേദനിപ്പിച്ചിട്ടില്ലേ.....ആ അമ്മേം മോനേം....ഈശ്വര കോപം ണ്ട്.....

ഒരു തരി മണ്ണ് കൊടുക്കില്ലാന്ന് പറഞ്ഞ് ആട്ടിപായിച്ചതല്ലേ യശോദയെയും അനന്തനേം.....ശാപണ്ട്.....അതോണ്ടാ.....കൈപിടിയിലൊതുക്കിയതെല്ലാം ചോർന്ന് പോണത്......ഒരിക്കൽ ധനത്തിന്റെ പുറത്ത് വിഹാരം നടത്തിയവരല്ലേ നിങ്ങൾ രണ്ടാളും ഇപ്പൊ എന്തുണ്ട്.......ഒന്നൂല്യ.....എല്ലാം നശിച്ചില്ലേ......അനന്തന്റെ മരണത്തിന് ഒരു പരിധി വരെ നീങ്ങളും ഉത്തരവാദികളാണെന്നാ......കവടി നിരത്തിയപ്പോ കാണണത്....മുറുക്കാൻ കോളാമ്പിയിലേക്ക് തുപ്പിക്കൊണ്ട് അയാൾ പറഞ്ഞു...... ഇതു കേൾക്കെ വീരഭദ്രൻ വിയർക്കാൻ തുടങ്ങി....അന്നത്തെ രാത്രി അനന്തനുമായി വഴക്കിട്ടതോർക്കെ അയാളുടെ നെഞ്ചിൽ വെളളിടി വെട്ടി.......

ശരിയാ രണ്ടാനമ്മയുടെ മകന് ഈശ്വര മംഗലത്തീന്ന് ഒരു തരി മണ്ണു കൊടുക്കില്ലാന്ന് ഏട്ടൻ ഹരിഹരൻ പറഞ്ഞപ്പോ ഞാനും കൂടെ നിന്നു ......അച്ഛൻ മരിച്ച് മൂന്നാം പക്കം ഇറക്കി വിട്ടതാ യശോദാമ്മയെയും അനന്തനെയും..... അപ്പോഴേക്കും അവിടേക്ക് ഹരിഹരൻ വന്നു........ എന്തെങ്കിലും പരിഹാരം ണ്ടോ ജോത്സ്യരേ..... കുറച്ചൊക്കെ കുറിച്ചു തരാം അതൊക്കെ ചെയ്യണോണ്ട് ചെറിയൊരാശ്വാസം കിട്ടൂം...പക്ഷേ താത്കാലികമായിരിക്കും....ഒരിക്കലും ശാശ്വതമായ പരിഹാരം കാണണീല്ല.... ഇതീന്ന് ഒരിക്കലും മോചനണ്ടാവില്ലാന്നാണോ ഈ പറേണത്....... ഇപ്പൊ നിങ്ങൾ രണ്ടാൾക്കും നല്ല സമയദോഷവാ........ഇത് കഴിയുമ്പോ മാറ്റം വും......

ഒറ്റ രാത്രീല് തകർത്തെറിഞ്ഞത് അവരുടെ ജീവനും ഇവിതവും......(അയാൾ കോപത്തോടെ പറഞ്ഞു ) ഏട്ടനിതെന്താ......ഇങ്ങനെ സംസാരിക്കുന്നത്....ഒന്നും ഞാൻ മനപ്പൂർവല്ല പറ്റിപ്പോയി......പക്ഷെ പാറു ന്റെ കൈയോണ്ടല്ല....സത്യാ.....അവനെന്നോട് കയർത്തപ്പോ.......അവനെ പിടിച്ച് തളളീതാ അപ്പോ തല ചുമരീ തട്ടീട്ടുണ്ടാവും അങ്ങനെ യാവും പോയിട്ടുണ്ടാവാ......പക്ഷെ അവിടെ തീ പിടിച്ചതെങ്ങനാ ന്നറിയില്ലെനിക്ക്........ ഞാൻ ഇറങ്ങാ......നന്നായി പ്രാർത്ഥിച്ചോ രണ്ടാളും വലിയൊരാപത്ത് വരാനിരിക്കണ മാതിരി മനസ് പറയണൂ...... അത് പറഞ്ഞിട്ട് അയാൾ അവിടെ നിന്നും പോയി..... 🔥🔥🔥🔥🔥🔥🔥🔥

പത്മദളം തറവാട് ഗേറ്റ് തുറന്നു കൊണ്ട് ഒരു കാർ അകത്തേക്ക് വന്നു.......അതിൽ നിന്നും അൻപത്തഞ്ച് വയസ്സോളം പ്രായമുളളൊരാൾ ഇറങ്ങി വന്നു.....അയാളെ കണ്ടതും ഉമ്മറത്ത് നിന്നിരുന്ന ഇന്ദ്രൻ നിറചിരിയോടെ അയാളുടെ അടുത്തേക്ക് പോയി....... ഹാ....ആരിത്......ഉണ്ണിമാമനോ......സുഖാണോ ഉണ്ണിമാമേ.....എത്ര നാളായി കണ്ടിട്ട്......ഇന്ദ്രൻ അയാൾക്ക് കൈ കൊടുത്ത് കൊണ്ട് ചോദിച്ചു........ സുഖാ.....മോനേ......കുറച്ചു തിരക്കായിപ്പോയി......നിക്ക് വരാൻ പറ്റീല.....അമ്മായിയും മറ്റുളളൊരുമൊക്കെ എവിടെ.......അയാൾ ആകാംഷയോടെ ചോദിച്ചു...... അവരൊക്കെ അകത്ത്ണ്ട് അച്ഛൻ കളരിപ്പുരയിലാ....ഞാൻ വിളിക്കാം ഉണ്ണിമാമ അകത്തേക്ക് കയറിയിരിക്ക്.....

ഒരു ചെയറെടുത്ത് അയാൾക്ക് നേരെ ഇട്ടു കൊണ്ട് ഇന്ദ്രൻ പറഞ്ഞു...... ഞാൻ ആദ്യം അമ്മായിയെ ഒന്ന് കണ്ടിട്ട് വരാം..അതും പറഞ്ഞു കൊണ്ട് അയാൾ ഭവാനിയമ്മയുടെ അരികിലേക്ക് പോയി....... അയാളെ കണ്ടപ്പോൾ തന്നെ ഭവാനിയമ്മയുടെ മുഖം തെളിഞ്ഞു...... ഇതാരാ ഉണ്ണിയോ......നിനക്ക് സുഖാണോ മോനേ..... സുഖവാ അമ്മായി......അമ്മായിക്കോ......പുഞ്ചിരിയോടയാൾ ചോദിച്ചു....... എന്ത് സുഖാ ന്റെ കുട്ടിയേ......കാലനു പോലും വേണ്ടാതെ ഇട്ടിരിക്കല്ലേ.....ന്നെ..... എന്തൊക്കെയാ യീ പറേണത് അമ്മായി......അമ്മായി വെറുതെ ഓരോന്നും ചിന്തിച്ച് വിഷമിക്കേണ്ട.......അതൊക്കെ കഴിഞ്ഞിട്ട് ഇത്രയും വർഷായില്ലേ....മറന്നൂടെ...എല്ലാം......

എങ്ങനെ മറക്കാനാ ന്റെ കുട്ട്യേ......ന്റെ പാറു അന്ന് രാത്രി ആ പൂജേല് പങ്കെടുക്കാൻ വന്നപ്പോ എന്ത് സന്തോഷായിട്ടാ വന്നേന്നോ.....അവളുടെ സന്തോഷം കണ്ടപ്പോൾ അവൾ ചെയ്തത് തന്നാരുന്നു... ശരി ന്ന് നിക്ക് തോന്നി......അനന്തനുമതേ പ്രാണനെപ്പോലെയാ ന്റെ കുട്ടിയേയും കുഞ്ഞനെയും കൊണ്ട് നടന്നത്.....എപ്പോഴും ചിരിയോടെ നിക്കണ അവന്റെ മുഖം ന്റെ മനസ്സീന്ന് മായണില്ല.....നീയുമായുളള വിവാഹം വേണ്ടാന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞപ്പോ അറിഞ്ഞിരുന്നില്ല അനന്തന്റെ ചോര അവളുടെ വയറ്റിൽ ഉണ്ടായിരുന്നു ന്ന്....

പിന്നെ അറിഞ്ഞപ്പോഴേക്കും അവരങ്ങ് മുംബൈയിലായിരുന്നു......ഗർഭകാലത്ത് കിട്ടേണ്ട അമ്മയുടെ സ്നേഹവും കരുതലും ഒന്നും ന്റെ കുട്ടിക്ക് കിട്ടിയില്ല.......പപ്പൻ അവളെക്കാണാൻ ഇടക്കൊക്കെ പോവാരുന്നു.....അവനവളെന്നാ ജീവനാ....പോയിട്ട് വരുമ്പോ പറയും പാറുനെ നിലത്ത് വയ്ക്കാതെയാ അനന്തൻ കൊണ്ട് നടക്കണേന്നും.....അവളുടെ തീരുമാനം ആയിരുന്നു ശരിയായിരുന്നതും ന്ന്......നെടുവീർപ്പോടവർ പറഞ്ഞു ..... മ്മ്......ഒരു മങ്ങിയ ചിരിയോടെ അയാൾ ഇരുത്തി മൂളി..... പക്ഷേ എല്ലാം ഒറ്റ രാത്രി കൊണ്ട് തകർന്നില്ലേ.......ചിരിച്ചു സന്തോഷിച്ച് നിന്നവരെ പിറ്റേദിവസം പാതിവെന്ത ശവശരീരമായല്ലേ കണ്ടത്....സഹിക്കാൻ പറ്റണില്ല കുട്ടി.....

ആ വൃദ്ധയുടെ കരച്ചിൽ പത്മദളത്തിൽ പ്രതിധ്വനിച്ചൂ..... അവരെ എങ്ങനെ ആശ്വസീപ്പിക്കണമെന്നറിയാതെ അയാൾ കുഴങ്ങി........ 🔥🔥🔥🔥🔥🔥🔥 മണിവീണയിൽ എല്ലാവരും ഹാളിൽ ഇരിക്കാരുന്നു അപ്പോഴേക്കും അവിടേക്ക് ദക്ഷൻ വന്നു.....സ്യൂട്ട് ധരീച്ച് കൊണ്ടാണ് വന്നത്..... കുഞ്ഞാ ......ഇതെങ്ങോട്ടാ അതും ഈ വേഷത്തിൽ വേഷത്തിൽ.....ശ്രീ കൗതുകത്തോടെ ചോദിച്ചു...... ഒരു ഇമ്പോർറ്റന്റെ മീറ്റിംഗ് ഉണ്ടമ്മാ....അതാ ഇങ്ങനെ.....എങ്ങനുണ്ട് കോളറർ ഉയർത്തി ക്കൊണ്ടവൻ ചോദിച്ചു .... മ്മ്.....സൂപ്പർ 👌👌👌എന്റെ കുഞ്ഞൻ ഏത് വേഷത്തിലും നൈസ് ലുക്ക് തന്നാ.... ശോ......ഇങ്ങനെ പറയല്ലേ ചെറിയമ്മേ......ഞങ്ങൾടെ കാഴ്ച ശക്തിക്ക് കുറവൊന്നുമില്ല ചെറിയമ്മേപ്പോലെ😜😜😜

അയ്യടാ......ചെക്കന്റെ കുശുമ്പ് നോക്കിയേ.....കളളച്ചിരിയോടെ ശ്രീ ആര്യനെ നോക്കി പറഞ്ഞു...... എല്ലാം നല്ലതാ പക്ഷെ എലി വാലു പോലെ കുറച്ചു മുടി നീട്ടി വിട്ടിരിക്കുന്നില്ലേ അതും കൂടിയങ്ങ് മുറിച്ചു മാറ്റീരുന്നേ നന്നായേനേ.....(മുത്തശ്ശി ) അതവൻ മുറിക്കില്ല..... അത് മുറിച്ചാലെ ആ ടാറ്റൂ എല്ലാവരും കാണില്ലേ....അല്ലേടാ കുഞ്ഞാ.... ടാറ്റുവോ????..... ആ.....മുത്തശ്ശിക്കറിയില്ലേ അവന്റെ കഴുത്തിന് പിറകിലുള്ള മറുക് മറ്റേ ചന്ദ്രക്കല...അതിന്റെ കാര്യം..... മ്മ് അതിനിപ്പോ എന്താ......അതൊരഴകല്ലേടാ മോനേ..... അതൊന്നും ശരിയാവില്ല മുത്തശ്ശി.....ആ അപ്പേ.....തിങ്കളാഴ്ചയാണ് പത്മദളത്തിലേക്ക് പ്രോഡക്ട് ചെക്ക് ചെയ്യാൻ പോവേണ്ടത്..... ആ മോനേ ആര്യാ നീ യാ പാലക്കാട് പോവേണ്ടത്.......

രാവിലെ തന്നെ തിരിക്കണം... അതൊക്കെ ഞാനേറ്റു....... ഏൽക്കുന്നതൊക്കെ കൊളളാം......കോഴിത്തനം കാട്ടി ഏതേലും പെ ണ്ണിന്റെ ആങ്ങളമാരുടെ കൈക്ക് പണിയുണ്ടാക്കരുത്......എന്നത്തേയും പോലെ കിട്ടുന്നത് ബ്ലോക്ക് ചെയ്ത് മാറ്റാൻ ഞാൻ കൂടെയില്ലെന്ന് ഓർമ്മ വേണം.....കേട്ടാ... മ്മ്....😁😁😁😁😁😁 (ആര്യൻ ) എന്നാ ഞാനിറങ്ങാ.....അപ്പേ....അമ്മാ.....മുത്തശ്ശി....ശരിയെന്നാ....ദക്ഷൻ പുറത്തേക്ക് പോയി....പിന്നാലെ തന്നെ ആര്യനും പോയി..... അവർ പോകുന്നതും നോക്കിയിരിക്കയാരുന്നു ശ്രീ........ ശ്രീ......താൻ എന്താടോ ആലോചിക്കുന്നത്.....

ഞാൻ അനന്തനെ ഓർത്തുപോയതാ ദേവേട്ടാ...നമ്മൾ അന്ന് ആദ്യമായി അനന്തനെ കണ്ട് മുട്ടിയ രാത്രി.....അന്നവനവിടെ വന്നില്ലായിരുന്നെങ്കിൽ നമ്മളീന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നല്ലേ.......ആ ദുഷ്ടന്മാർ നമ്മളെ കൊന്നേനെ അല്ലേ ദേവേട്ടാ.... ശരിയാ ശ്രീ അവന്റെ കൈകരുത്തുകൊണ്ടാ നമ്മളന്ന് രക്ഷപ്പെട്ടത്.....ചങ്കുറപ്പുളളവനായിരുന്നവൻ....ആൺകുട്ടി!!!!!ദേവൻ നെടുവീർപ്പെട്ടു... കുഞ്ഞനും അനന്തന്റെ തനി പകർപ്പാ....ആ ചങ്കൂറ്റവും കൈക്കരുത്തും അതുപോലെ കിട്ടീട്ടുണ്ട്......ചില നേരത്ത് അനന്തൻ തന്നെയാണോന്ന് ചിന്തിച്ചു പോകാറുണ്ട്......

പുഞ്ചിരിയോടെ ശ്രീ പറഞ്ഞു... പാറുവെന്നാൽ അവന് അവന്റെ പ്രാണനായിരുന്നും....അവർ പരസ്പരം പ്രണയിക്കുന്നത് കണ്ടപ്പോഴൊക്കെ എനിക്ക് അത്ഭുതം തോന്നിട്ടുണ്ട്..... ആർക്കും ഇങ്ങനെ പ്രണയിക്കാൻ കഴിയില്ല......പാറു വെന്നാൽ അവന്റെ ഭ്രാന്ത് തന്നെയായിരുന്നു.....അല്ലേ ശ്രീ...... മ്മ്.... കുറച്ചു കാലം മാത്രം ഒരുമിച്ച് ജീവിച്ചെങ്കിലെന്താ.....ഒരു ജന്മം മുഴുവനുമുളള പ്രണയം അത്രയും കാലത്തിനുളളിൻ അവനവൾക്ക് നൽകിയില്ലേ...... 🔥🔥🔥🔥🔥🔥 ആഹ്.....എന്താ ഉണ്ണി ഈ വഴിക്കൊക്കെ.... .ഈവഴിയൊക്കെ തനിക്ക് ഓർമ്മയുണ്ടോടോ...... കളിയാക്കല്ലേ പപ്പാ......ഓരോരോ തിരക്കുകൾ അതാ...... അതൊക്കെ പോട്ടെ ഇപ്പൊ എന്താ താനിങ്ങോട്ടേക്ക്.... കാര്യം ഉണ്ടെടോ.....വളച്ച് കെട്ടില്ലാതെ പറയാം...പൗർണമി മോളെ ന്റെ നന്ദനു തരുവോന്ന് ചോദിക്കാൻ വന്നതാ ഞാൻ ഈ കഥ ഇങ്ങനെ കൊണ്ട് പോവാനേ പറ്റൂ.....ബോറാവുന്നുണ്ടോ......സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ തുടർന്നും എഴുതുളളൂ............................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 3

Share this story