ദക്ഷ പൗർണമി: ഭാഗം 40

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പോയ കാര്യങ്ങളെല്ലാം നേടിയ സംതൃപ്തിയിലാണ് ദക്ഷൻ മുംബൈയിൽ നിന്നും തിരിച്ചു വന്നത്.......തിരികെ വരുമ്പോൾ ആര്യനായിരുന്നു കാർ ഡ്രൈവ് ചെയ്തത്....തിരികെ പത്മദളത്തിലേക്കുളള യാത്രയിലായിരിക്കെ മനസ്സ് മുഴുവനും പൗർണമിയും അവളോടൊപ്പം ചിലവഴിച്ച സുന്ദരമായ പ്രണയ നിമിഷങ്ങളുമായിരുന്നു.....അവളിൽ നിന്നും അകന്ന് നിൽക്കുന്ന ഓരോ ദിനങ്ങളും ഓരോ യുഗങ്ങളായി തോന്നി ദക്ഷന്......അവളെ കാണാനായി അവന്റെയുളളം തുടിച്ചു കൊണ്ടിരുന്നു..... കുറേ ദൂരം ചെന്നപ്പോൾ ആമിയെക്കണ്ട് ആര്യൻ കാർ നിർത്തി...... അവളുടെ മുഖം കണ്ടപ്പോൾ അവളുടെ മനസ്സിലെന്തോ വിഷമമുളളതു പോലെ ആര്യന് തോന്നി..... ആമി.....

എന്താടീ നിന്റെ മുഖം വല്ലാതിരിക്കുന്നത്.....എന്തേലും പ്രശ്നം ഉണ്ടോടീ.....ആര്യൻ ഉത്ക്കണ്ഠയോടെ തിരക്കി...... ആര്യൻ പറയുന്നത് കേട്ട് ആമി കരയാൻ തുടങ്ങി....അവൻ വേഗം കാറിന്റെ ഡൊർ തുറന്ന് പുറത്തിറങ്ങി....ഒപ്പം ദക്ഷനും.... എന്താടാ.....എന്താ....ആ ഭദ്രൻ എന്തേലും പ്രശ്നം ഉണ്ടാക്കിയോ വീണ്ടും.......ആര്യൻ വേവലാതിയോടെ ചോദിച്ചു..... ഇല്ല.....അത്....അത്.....പൗർണി....അവള്....വാക്കുകൾ കൂട്ടിപ്പെറുക്കി പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നവൾ...... എന്താ ആമി.....പൗർണമിക്ക് എന്താ പറ്റിയേ......ദക്ഷൻ ആധിയോടെ ചോദിച്ചു..... ആമി നടന്നതെല്ലാം ദക്ഷനോട് പറഞ്ഞു..... അവൾ പറയുന്നത് ഓരോന്നും കേൾക്കുന്തോറും ദക്ഷന് നിയന്ത്രണം വിട്ടു....

അവൻ മുഷ്ടി ചുരുട്ടി ശക്തിയായി കാറിലിടിച്ചു.....അവന് മാറി നിക്കാൻ തോന്നിയ നിമിഷത്തെ അവൻ ശപിച്ചു...... ടാ....ആ ധനു അവളിത്രക്ക് തരം താഴ്ന്നവളാണോ......ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ....പുട്ടി പിശാചിനുളള പണി കൊടുക്കണോല്ലോ കുഞ്ഞാ..... വിടില്ല ഞാനാ........ മോളെ......ദക്ഷൻ പല്ലു കടിച്ചു..... കുഞ്ഞേട്ടാ അത് മാത്രല്ല പപ്പമ്മാമേടേം പൗർണിയുടെയും സമ്മതമില്ലാതെ പൗർണിയും നന്ദൻ മാഷൂമായുളള വിവാഹം ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരിക്കാ.....അവളുടെ വല്യേട്ടന്മാരും വല്യച്ഛന്മാരും കൂടി.....അവളാകെ തകർന്നിരിക്കാ......എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ.....ഓരോ ദിവസവും ന്റെ പൗർണി തീ തിന്നാ കഴിയണത്......

പോരാത്തതിന് വല്യച്ഛന്റെ കുത്തുവാക്കും......ആമി വിതുമ്പലോടെ പറഞ്ഞു..... അയാൾക്ക്ളളത് ഞാൻ എല്ലാം കൂടി ചേർത്ത് കൊടുക്കണുണ്ട് വിടില്ല ഞാൻ........ദക്ഷൻ മുരണ്ടു.... ധനു ഹോട്ടൽ ഹൊറിസണിലാ ഉളളത് നമുക്ക് ഇപ്പൊ തന്നെ അങ്ങോട്ട് വിട്ടാലലോ..... മ്മ് .......വേണം അവൾക്കുളളത് കൈയ്യോടെ തന്നെ കൊടുത്തേക്കാം.....പറയുന്നതിനൊപ്പം ദക്ഷനും ആര്യനും കാറിൽ കയറി അവിടേക്ക് പുറപ്പെട്ടു...... 🔥🔥🔥🔥🔥🔥🔥🔥 വാതിലിൽ ആരോ തട്ടുന്നത് കേട്ടിട്ടാണ് ധനു വാതിൽ തുറന്നത്.......പുറത്ത് ദക്ഷനെയും ആര്യനെയും കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടിയിരുന്നവൾ....പക്ഷേ അത് പുറമേ കാട്ടാതെ പുഞ്ചിരിയോടെ നിന്നു..... എന്താ ദക്ഷൻ ഈ വഴിക്ക്.......എന്നെ കാണാനായി വന്നതാണോ....... മ്മ്.....

ഞാൻ അകത്ത് വന്നോട്ടെ ധനു......ഞാൻ നിന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരുന്നു.....ഇപ്പൊഴാ.....എനിക്ക് എല്ലാം മനസ്സിലായത്....മുഖത്ത് ദുഃഖ ഭാവം വരുത്തിക്കൊണ്ട് ദക്ഷൻ പറഞ്ഞു..... എന്താ ദക്ഷൻ ഇങ്ങനെ പറയുന്നത് അകത്തേക്ക് വരൂ......എന്താ കാര്യം എനിക്കൊന്നും മനസ്സിലാവുന്നില്ല...... അല്ല.....ഞാൻ പൗർണമിയുടെ കാര്യം പറയാരുന്നു....അവളെന്നെ ചതിച്ചു.....ദക്ഷൻ കരഞ്ഞ് മൂക്കു പിഴിഞ്ഞു കൊണ്ട് പറഞ്ഞു.... ഇത് കണ്ട് ആര്യന് ചിരിപൊട്ടി...കടിച്ചു പിടിച്ചിരിക്കാരുന്നവൻ...... ആ.....ഞാനും അറിഞ്ഞു ആ പാർത്ഥിപനുമായി ഏതോ ഹോട്ടലിൽ......അല്ലേ.....എന്നാലും .....നിന്നെ പോലൊരാളെ വേണ്ടാന്ന് വച്ചിട്ട് അയാളെ പോലൊരു വൃത്തികെട്ടവനെ എങ്ങനെ അവൾക്ക് കഴിഞ്ഞുന്നാ.....

ആ തറവാട്ടിൽ നിന്നും എന്ത് പറഞ്ഞ് പുറത്തിറങ്ങിയോ ആവോ.....ഉള്ളിൽ ചിരിയോടെ പുറത്ത് ദുഃഖം അഭിനയിച്ചു കൊണ്ട് അവൾ പറഞ്ഞു...... അവൾ എങ്ങനെ ആ തറവാട്ടിൽ നിന്ന് പുറത്തിറങ്ങിയെന്ന് നിനക്കറിയില്ല അല്ലേടീ പന്ന ............മോളെ.....പറയുന്നതിനൊപ്പം ദക്ഷൻ അവളുടെ കരണം പുകച്ചിരുന്നു..... ദക്ഷനിൽ നിന്നും അവളത് പ്രതീക്ഷിച്ചില്ല അതുകൊണ്ട് തന്നെ വേച്ച് താഴേക്ക് വീണു.....അവൻ അവളെ പിടിച്ചെഴുന്നേൽപിച്ച് മറ്റേ കരണത്തും കൊടുത്തു ഒരെണ്ണം......ധനുവിന്റ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു...... ഞാൻ എല്ലാം അറിഞ്ഞിട്ട് തന്നാടീ വന്നിരിക്കണത് പന്ന .........മോളെ......ഇനി നിന്റെ നിഴലുപോലും എന്റെ പെണ്ണിനടുത്തേക്ക് വരരുത്.....വന്നാൽ.....അന്ന് നീ തീരും...

.ദക്ഷനാ പറയുന്നത്....അവന്റെ കണ്ണിലെരിയുന്ന രൗദ്രാഗ്നിയിൽ വെന്തു വെണ്ണീറായി പ്പോയവൾ...... പെണ്ണായി പ്പോയി ഇല്ലായിരുന്നെങ്കിൽ നടുവൊടിച്ചിട്ടനേ ആജീവനാന്തം......പെണ്ണിനെ ദ്രോഹിക്കണത് ന്റെ അച്ഛക്ക് ഇഷ്ടല്ല....അത് കൊണ്ട് മാത്രം വെറുതെ വിടാ നിന്നെ.......നീയും ഒരു പെണ്ണല്ലേടീ....എന്ത് തെറ്റാടീ പൗർണമി നിന്നോടു ചെയ്തത്......നിനക്ക് ദ്രോഹിക്കണാരുന്നൂങ്കീ എന്നെ ദ്രോഹിച്ചൂടാരുന്നോ.....ഞാനല്ലേ നിന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞത്.....അവന്റെ വാക്കുകൾ അഗ്നി ശരങ്ങൾ പോലെ അവളുടെ ഹൃദയത്തിൽ തുളച്ചു കയറി..... ഇനി പറ ആരാ ഇതിനു പിന്നിൽ......ആരാ നിന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്.....

അതും എന്തിന് വേഗം പറഞ്ഞാൽ കിട്ടുന്നതിന്റ എണ്ണം കുറയും അല്ലെങ്കിൽ.....പറയുന്നതിനൊപ്പം മുതുകിൽ നിന്നും ഒളുപ്പിച്ചു വച്ച ചൂരൽ കൈയിലെടുത്ത അവളെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങിയിരുന്നു ദക്ഷൻ...... വേദന കൊണ്ട് പുളയാൻ തുടങ്ങിയപ്പോൾ വിളിച്ചു പറഞ്ഞിരുന്നു......നന്ദന്റെ പേര്... പിന്നെ വൈകാതെ നന്ദന്റെയടുത്തേക്ക്..... അധികം വൈകാതെ തന്നെ ദക്ഷനും ആര്യനും നന്ദന്റെയും പാർത്ഥിപന്റെയും സ്ഥിരം താവളമായ വെടി മരുന്ന് സൂക്ഷിച്ചു വയ്ക്കുന്ന പുരയ്ക്കകത്തെത്തി...(.അമ്പലത്തിൽ ഉത്സവത്തിനും വഴിപാടുകൾക്കുമുളള കരിമരുന്ന് സൂക്ഷിച്ചു വയ്ക്കുന്നതവിടെയാണ്)..... ഈ സമയം നന്ദൻ പാർത്ഥിപനൊപ്പം മദ്യ സേവയിലായിരുന്നു........

ദക്ഷൻ ആര്യനൊപ്പം അവിടേക്ക് കയറി ചെന്നു... .ദക്ഷനെ കണ്ടതും പാർത്ഥിപനൊന്ന് ഭയന്നു.... ഹാ.....വന്നോ ദക്ഷൻ......നീ അറിഞ്ഞോ കാര്യങ്ങളൊക്കെ പൗർണമിയുടെയും ന്റെയും വിവാഹാ......ഞായറാഴ്ച.... നാളെ ക്കൂടിക്കഴിഞ്ഞാ അവളെന്റെയാ.....അതുകൊണ്ട് നിന്റെ മനസ്സിൽ എന്തേലും ഉണ്ടെങ്കിൽ അതങ്ങ് മാച്ച് കളഞ്ഞേക്ക്......ചിരിയോടെ നന്ദൻ പറഞ്ഞു....... ടാ.....പന്ന........ നീ യൊരാണാണോടാ......ഒരു പാവം പെണ്ണിനെ മറ്റുള്ളവരുടെ മുന്നിൽ .......ആയി മുദ്ര കുത്താനായി നീ മറ്റൊരു പെണ്ണിനെ കൂട്ട് പിടിച്ചല്ലേ.....ടാ.....ന്റെ പെണ്ണിനെ മറ്റുള്ളവരുടെ മുന്നിൽ.........ആയി മുദ്ര കുത്തിയ നീയൊക്കെ ഇനി നടു നിവൃത്തി ആണെന്ന് പറഞ്ഞു നടക്കണ്ട....പറഞ്ഞു കൊണ്ട് ദക്ഷൻ നന്ദനു നേരെ വന്നു

അവന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി.....വേച്ച് വേച്ച് എണീക്കുന്നവനെ വലിച്ചെടുത്ത് നീലത്തെറിഞ്ഞു....പിന്നെ അവിടെ കിടന്ന ഖനമുളള ഇരുമ്പ് കമ്പിയെടുത്ത് നന്ദന്റെ നടുവിൽ ആഞ്ഞടിച്ചു......അടിയോടെ നന്ദൻ അലറി വിളിച്ചു കൊണ്ട് നിലത്തേക്ക് വീണു പോയി........ഈ സമയം പാർത്ഥിപനെ ആര്യൻ നേരിടുകയായിരുന്നു..... ദക്ഷൻ ആര്യനൊപ്പം ചേർന്നൂ തല്ലിച്ചതച്ചു പാർത്ഥിപനെയും .......കുറേ സമയം കഴിഞ്ഞ് പാർത്ഥിപൻ നിലത്തേക്ക് ഊർന്ന് വീണുപോയി.....പിന്നെ ആര്യനും ദക്ഷനും കൂടി രണ്ടാളെയും ഹോസ്പിറ്റലിൽ എത്തിച്ചു......രണ്ട് പേരും.....ഐ.സി.യു.വിൽ അഡ്മിറ്റ് ആണ്.....രണ്ട് പേർക്കും അരയ്ക്ക് കീഴ്പോട്ട് ചലന ശേഷി നഷ്ടപ്പെട്ടു...... ഇന്ന് രാവിലെയാണ് നന്ദൻ ഹോസ്പിറ്റലിൽ ആണെന്ന് ഉണ്ണിയെ അറിയിച്ചത്....... രണ്ടാളെയും ഹോസ്പിറ്റലിൽ ആക്കിയ ശേഷം......പത്മനാഭനോടും ഇന്ദ്രനോടും നടന്നതൊക്കെ അറിയിച്ചു ദക്ഷൻ......

ഒരു ഞെട്ടലോടെയാണ് രണ്ടു പേരും എല്ലാം കേട്ട് നിന്നത്.......പിന്നെ ഞായറാഴ്ച ദക്ഷൻ അവളുടെ കഴുത്തിൽ താലി ചാർത്താനുള്ള തീരുമാനം എടുക്കുകയായിരുന്നു.....പിന്നെ വൈകാതെ ദക്ഷൻ തന്നെ ശ്രീയേയും ദേവനെയും വിളിച്ചു പറയുകയായിരുന്നു.....അടുത്ത ഫ്ളൈറ്റിൽ തന്നെ അവർ നാട്ടിലെത്ത.......അവർക്കൊപ്പം ആര്യന്റെ അപ്പയും അമ്മയും എത്തുകയായിരുന്നു.......പത്മനാഭൻ തന്നെയാണ് അനന്തന്റെ വീടിന്റെ താക്കോൽ അവരെ ഏൽപ്പിച്ചത്.....പിന്നെ ഒറ്റ ദിവസം കൊണ്ട് തന്നെ എല്ലാ അറേജ്മെന്റസും ചെയ്തു..... ദക്ഷൻ പറയുന്നതെല്ലാം ഒരമ്പരപ്പോടെയാണ് കേട്ട് നിൽക്കാരുന്നു പൗർണമി..... ന്നാലും കുഞ്ഞേട്ടാ......നന്ദൻ അയാൾക്കിങ്ങനൊക്കെ എങ്ങനെ ചെയ്യാൻ പറ്റി.....

ഇത്രയും നാൾ ഞങ്ങളെ എല്ലാവരെയും അയാൾ പറ്റിക്കയല്ലാരുന്നോ.... ഓരോന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു... ഹാ.....എന്താ പെണ്ണേയിത് നല്ലൊരു ദിവസവായിട്ട് നീ കരഞ്ഞ് കുളവാക്കുവോ......ദേ....ഇനി യീ കണ്ണുകൾ നിറയരുത്.....പറയുന്നതിനൊപ്പം അവളുടെ വിടർന്ന കണ്ണുകളിൽ ചുണ്ടുകൾ ചേർത്തിരുന്നവൻ...... നാളെ ക്കഴിഞ്ഞാൽ നാഗക്ഷേത്രത്തിൽ പൂജയ്ക്കു വേണ്ടി വൃതമെടുക്കാനുളളതാ കുഞ്ഞേട്ടന്......നാല്പത്തിയൊന്ന് ദിവസത്തെ കഠിന വൃതവാ ....അതിനെക്കുറിച്ച് അച്ഛ പറഞ്ഞു തരൂട്ടോ.....ചിരിയോടെ അവൾ പറഞ്ഞു......അനന്തൻ മാമ്മന് ശേഷം ഇതാദ്യായിട്ടാ ഒരാള് ക്ഷേത്രം തുറക്കാൻ പോണത്.....എല്ലാവരും വലിയ സന്തോഷത്തിലാ.... മ്മ്......

നാഗക്ഷേത്രത്തിൽ പൂജ കഴിയാനായി ഞാനും കാത്തിരിക്കാ....ഗൂഢമായി ചിരിച്ചു കൊണ്ട് ദക്ഷൻ പറഞ്ഞു...... പത്മദളത്തിലുളളവരും ഇതിനോടകം തന്നെ നടന്നതൊക്കെ അറിഞ്ഞിരുന്നു...... വൈകുന്നേരം എല്ലാവരും അനന്തന്റെ വീട്ടിൽ ഒത്തുകൂടി......എല്ലാവരും കൂടി ഒരുമിച്ചിരുന്നു വിശേഷണങ്ങൾ പങ്കിടുന്ന തിരക്കിലായിരുന്നു.....എല്ലാവരും കൂടുതൽ സംസാരിച്ചത് അനന്തന്റെയും പാറുവിന്റെയും കാര്യങ്ങളായിരുന്നു......രാത്രി പത്മദളത്തിലുളളവർ തിരികെ പത്മദളത്തിലേക്ക് പോയി......ആ വീട്ടിൽ പൗർണമിയും ദക്ഷനും മാത്രമായി......ബാക്കിയുളളവരൊക്കെ ഹോട്ടലിൽ റൂമെടുത്തിരുന്നു......അനന്തന്റെ വീട്ടിൽ ചെറിയ രണ്ടു മുറികളാണുളളത് എല്ലാവരും കൂടി അവിടെ തങ്ങുന്നത് പ്രയാസമായതു കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്.....

അവരൊക്കെ പോയിക്കഴിഞ്ഞപ്പോൾ വീട് ശൂന്യമായതു പോലെ തോന്നി പൗർണമിക്ക് അവൾ റൂമിലേക്ക് പോയി ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.....ഈ സമയം ദക്ഷൻ കുളിക്കാനായി വീടിനടുത്തായുളള കുളത്തിലേക്ക് പോയിരുന്നു....... പുറത്ത് ചെറിയൊരു മാവൂണ്ട് അതിൽ താൻ നട്ട് പടർത്തി വിട്ട മുല്ലച്ചെടി പൂത്ത് കിടപ്പുണ്ട്.....മാവിന്റെ ചോട് മുഴുവൻ പൂക്കൾ വീണു കിടക്കുന്നുണ്ടായിരുന്നു.... പ്രകൃതി ഒരുക്കിയ മണിയറപോലെ തോന്നിയവൾക്കത്.......രാത്രി മുല്ല മൊട്ട് വിരിയുമ്പോഴുണ്ടാകുന്ന സൗരഭ്യം അവളുടെ മനസ്സിനെ തൊട്ടുണർത്തി......അവളുടെ മനസ്സിൽ ഇതുവരെയുളള എല്ലാ കാര്യങ്ങളും ഓടിയെത്തി...... നഷ്ടപ്പെട്ടന്ന് കരുതിയിരുന്ന ജീവിതമാ ഇന്ന് തന്റെ മാറോട് പറ്റിച്ചേർന്ന് കിടക്കണത്.....പതിയെ അവളുടെ കൈകൾ താലിയിലേക്ക് എത്തി നിന്നു......ദക്ഷന്റെ മുഖമോർക്കെ അവളുടെ ചൊടികളിൽ പുഞ്ചിരി മൊട്ടിട്ടു......

അവളുടെ സാരിക്കിടയിലൂടെ അനാവൃതമായ അണിവയറിൽ തണുത്ത കരസ്പർശമേറ്റപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.....അപ്പോഴേക്കും ദക്ഷൻ പിന്നിൽ നിന്നും അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി നിക്കാരുന്നു.....അവന്റെ ചുടു നിശ്വാസം അവളറിയുന്നുണ്ടായിരുന്നു...... പൗർണമി പെണ്ണേ.......സ്വപ്നം കാണാ ന്റെ പെണ്ണ്......വളരെ മൃദുവായി അവൻ ചോദിച്ചു.....നാണിച്ച് പുഞ്ചിരിയോടെ നിക്കാരുന്നു പൗർണമി......അവളുടെ വിടർന്ന കണ്ണുകളിൽതന്നെ അവൻ നോക്കി നിന്നു.....അവന്റെ നോട്ടം താങ്ങാനാവാതെ പെണ്ണ് താഴേക്ക് നോട്ടം മാറ്റി.......അവൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു അവളുടെ വിടർന്ന പീലിക്കണ്ണുകളിലും നീലക്കൽ മൂക്കുത്തി മൂക്കുത്തി പതിഞ്ഞു കിടക്കുന്ന നാസികാഗ്രത്തിലും വിറയാർന്ന ചുണ്ടുകളിലും അവന്റെ നോട്ടം തങ്ങി നിന്നു.....

പ്രണയത്തിനപ്പുറത്തേക്കുളള വികാരത്തിലേക്ക് ചലിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു.....അവളിലെ തുളസിക്കതിരിന്റെ ഗന്ധം അവനെ ലഹരി പിടിപ്പിച്ചു.....ദക്ഷൻ പതിയെ അവളിലേക്ക് മുഖമടുപ്പിച്ചു.......ക്ഷണനേരം കോണ്ട് അവളുടെ വിറയാർന്ന അധരങ്ങളെ അവന്റേതാക്കിയിരുന്നു....അവളിൽ നിന്നും വിട്ടുമാറിയിട്ടും അവളുടെ തുളസിക്കതിരിന്റെ ഗന്ധം അവനെ വീണ്ടും അവളിലേക്ക് വലിച്ചടുപ്പിച്ചു...... അവന്റെ കുസൃതി നിറഞ്ഞ കാപ്പികണ്ണുകളിലെ ഇന്നത്തെ ഭാവം അവൾ ആദ്യമായി കാണുകയായിരുന്നു.....വശ്യമായ അവന്റെ നോട്ടവും ചിരിയും അവളിൽ തെല്ലൊരു ഭയത്തിന് വഴിവച്ചു....അവൾ അറിയാതെ തന്നെ അവന്റെ വശ്യമായ നോട്ടത്തിന്റെ ആലസ്യത്തിലായിരുന്നു....... അവൻ വീണ്ടും മുഖം അവളിലേക്ക് അടുപ്പിച്ചു ന്റെ പൗർണമി പെണ്ണിനെ...... സ്വന്തമാക്കിക്കൊട്ടേ ഞാൻ .........

അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു കൊണ്ട് ദക്ഷൻ ചോദിച്ചു..... വിടർന്ന മിഴികളിൽ കുഞ്ഞൊരു ഭയം പടരുന്നതവൻ കണ്ടു .....മറുപടിക്കായി അവളെ തന്നെ ഉറ്റുനോക്കിയവൻ.....പുഞ്ചിരിയോടെ അവനെ സ്വീകരിക്കാൻ അവൾ ഒരുങ്ങി..... അത്യധികം പ്രണയത്തോടെ അവനവളെ അറിയാനായി അവളിലേക്ക് ചേർന്നു.....അവളിലെ തുളസിക്കതിരിന്റെ സുഗന്ധം അവനിലേക്കും വ്യാപിച്ചു.....പ്രണയം അതിന്റെ തീക്ഷ്ണമായ ഭാവത്തിന് വഴിമാറിയ നേരം ചെറു നോവിനാൽ അവളിലേക്കലിഞ്ഞു ചേർന്ന് കൊണ്ട് ദക്ഷൻ പൗർണമിയെ സ്വന്തമാക്കി......

അവളുടെ നിറഞ്ഞ മിഴികളിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് അവളിൽ നിന്നും അകന്നുമാറുമ്പോഴും ഒരു കൈയാൽ തന്റെ പ്രാണനെ നെഞ്ചോട് ചേർത്ത് പിടിച്ചവൻ....... പൗർണമി ദക്ഷന്റെ വിരിമാറിൽ തലചായ്ച് കിടന്നു.....തന്റെ പ്രണയത്തെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ സംതൃപ്തിയിലായിരുന്നു ദക്ഷൻ...... പൗർണ്ണമി പെണ്ണേ.......കുറുമ്പു കൂടിപ്പോയോടി .......ആർദ്രമായി അവളോട് ചോദിച്ചു ദക്ഷൻ..... മ്മ്......ഇത്തിരി......പുഞ്ചിരിയോടെ അവൾ പറഞ്ഞു..... you gave me the extreme pleasure that i never experienced in ma life before.....thank you dear......love you pournami 💗💗💗💗 അവൻ അവളുടെ കാതോരം മൊഴിഞ്ഞു... വീണ്ടും കുറുകിക്കൊണ്ട് അവളവന്റെ നെഞ്ചോട് പറ്റിച്ചേർന്നു.................... തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story