ദക്ഷ പൗർണമി: ഭാഗം 41

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പൗർണമി അതിരാവിലെ തന്നെ ഉണർന്നു..... തന്റെയടുത്തായി ഉറങ്ങുന്നവനിലേക്ക് അവളുടെ നോട്ടം ചെന്നെത്തി.......കഴിഞ്ഞ രാത്രിയിലെ അവരുടെ പ്രണയ നിമിഷങ്ങൾ ഓർക്കെ അവളുടെ മുഖം നാണത്തിന്റെ ചുവപ്പണിഞ്ഞു........ദക്ഷൻ നല്ല ഉറക്കമാണെന്ന് കണ്ട് പതിയെ ശബ്ദ മുണ്ടാക്കാതെ എണീക്കാൻ തുടങ്ങിയതും അവനവളെ വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു.......അവൾ കുതറി മാറാൻ തുടങ്ങിയും അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞിരുന്നവൻ..... ന്റെ പൗർണമി പെണ്ണിതെങ്ങോട്ടാ ഇത്ര രാവിലെ.......അവളുടെ മുകളിലായ് ബെഡിൽ കൈകുത്തിക്കൊണ്ടവൻ ചോദിച്ചു.... അ.....അട്....അടുക്കളയിലേക്കാ.....ചെറു പരിഭ്രമത്തോടവൾ പറഞ്ഞു......

അവൻ അവളുടെ മുഖത്ത് തന്നെ ഉറ്റുനോക്കി........അവളുടെ മാഞ്ഞു തുടങ്ങിയ സിന്ദൂരവും മാറോട് ചേർന്ന് കിടക്കുന്ന താലിയും കാണെ അവനിലും കഴിഞ്ഞ രാത്രിയിലെ നിമിഷങ്ങൾ തെളിഞ്ഞു വന്നു......അവൻ അവളിലേക്ക് മുഖമടുപ്പിച്ചു കൊണ്ട് അവളുടെ അധരങ്ങളിൽ അമർത്തി ചുമ്പിച്ചു..... പൗർണമിയുടെ കണ്ണുകൾ നാണത്താൽ കൂമ്പിയടഞ്ഞ് പോയി.......അവനെ പിടിച്ചു മാറ്റി അവളെഴുന്നേറ്റു ബെഡ്ഷീറ്റെടുത്ത് ദേഹം മറച്ച് കൊണ്ട്.......കബോർഡിൽ നിന്നും ഉടൂത്ത് മാറാനുളള ഡ്രസ്സുമായി പുറത്തേക്ക് പോയി..... ടീ.....പൗർണമി പെണ്ണേ നിന്നെ ഞാൻ പിന്നെ എടുക്കണുണ്ട്......മീശമുറുക്കി കുറുമ്പോടെ പറയുന്നവനെ നോക്കി പുഞ്ചിരിച്ച് കൊണ്ടവൾ പുറത്തേക്ക് പോയി......

പൗർണമി കുളികഴിഞ്ഞ് മുറിയിലെത്തിയിട്ടും ദക്ഷൻ അതേ കിടക്കയിൽ തന്നെയായിരുന്നു...... അവൾ അവനെ നോക്കി ചിരിയോടെ ചെന്ന് തലമുടി തുവർത്താൻ തുടങ്ങി........അപ്പോഴേക്കും ദക്ഷൻ പിന്നിലൂടെ ചെന്ന് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.........അവളെ അവനു നേരെ തിരിച്ചു നിർത്തിക്കൊണ്ട് ജല കണികകൾ പറ്റിയിരിക്കുന്ന അവളുടെ കഴുത്തിലായി മുഖം ചേർത്തു......ഞെട്ടി പിടഞ്ഞ് കൊണ്ട് അവൾ അവനിൽ നിന്നും അകന്നു മാറാൻ നോക്കിയെങ്കിലും അവനവളെ മുറുകെ പിടിച്ചു....... പെട്ടെന്ന് പുറത്ത് വാതിലിൽ ആരോ തുടരെ തുടരെ മുട്ടുന്ന ശബ്ദം കേട്ടു.... പൗർണമി ദക്ഷനെ പിടിച്ചു മാറ്റി അങ്ങോട്ട് പോയി.....

ഈ സമയം ദക്ഷൻ കുളിച്ചു മാറാനുളളതുമായി പിന്നാമ്പുറ വാതിലൂടെ പുറത്തേക്ക് പോയി...... പൗർണമി വാതിൽ തുറന്നു നോക്കുമ്പോൾ പത്മനാഭനും സീതയുമായിരുന്നു......അവരെ കണ്ടതും ഓടി പോയി രണ്ടാളെയും ചേർത്ത് പിടിച്ചു...... നിന്റെ അമ്മയ്ക്ക് നിന്നെ കാണാതെ വയ്യാന്ന്....ഇതിപ്പോ അടുത്തായപ്പോ ഇങ്ങനെയാണെങ്കിൽ ദക്ഷനൊപ്പം അവൾ മുംബൈക്ക് പോവുമ്പോ നീ എന്ത് ചെയ്യും സീതേ..... അത് കേട്ടതും പൗർണമിയുടെയും സീതയുടെയും മുഖം വാടിയിരുന്നു...... ഹാ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ......മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തണം.....അല്ലെങ്കിൽ രണ്ടാൾക്കും ബുദ്ധിമുട്ട് തോന്നും......

എന്റെ അച്ഛയെയും അമ്മയെയും കാണണമന്ന് തോന്നുമ്പോൾ തന്നെ ഞാനിങ്ങോടിയെത്തില്ലേ....എത്ര ദൂരെയായാലും.....ചിണുങ്ങിക്കൊണ്ടവൾ പറഞ്ഞു...... അത് കേട്ട് പത്മനാഭൻ ചിരിയോടെ അവളെ നെഞ്ചിൽ ചേർത്തണച്ച് നിറുകിൽ ചൂംമ്പിച്ചു..... അങ്ങനെ അല്ല മോളെ വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാ നിന്റെ വീട്.......ഞങ്ങളെ സ്നേഹിക്കുന്നതു പോലെ ദക്ഷന്റെ അച്ഛനെയും അമ്മയെയും വീട്ടിലുളളവരെയും സ്നേഹിക്കണം.....ജീവിതത്തിൽ ബുദ്ധിമുട്ടുകളും പരാജയങ്ങളും ഉണ്ടാകുമ്പോൾ കുറ്റപ്പെടുത്തുകയും പരാതി പറയുകയും ചെയ്യാതെ കൃടെ നിൽക്കണം അവന് താങ്ങും തണലുമായി അവന്റെ ജീവന്റെ പാതിയായി .....

അപ്പോഴാണ്" ഭാര്യ "എന്ന പദത്തിന് അർത്ഥമുണ്ടാകുന്നത്.....അവളുടെ നിറുകിൽ തലോടി ക്കൊണ്ട് അയാൾ പറഞ്ഞു...... മോള് വന്നേ ഇനി നമുക്ക് അടുക്കളയിലേക്ക് പോകാം.....പ്രാതലുണ്ടാക്കാം.....സീത പൗർണമിയെയും കൊണ്ട് അടുക്കളയിലേക്ക് പോയി......പത്മനാഭൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു...... 🔥🔥🔥🔥🔥🔥🔥🔥🔥 നോക്ക് വല്യളിയാ....ന്റെ മോനെ ആ ദക്ഷൻ ചെയ്തത് കണ്ടോ........നശിപ്പിച്ചു കളഞ്ഞില്ലേ അവന്റെ ജീവിതം.......അവനെ ഈ അവസ്ഥയിലാക്കിയ ദക്ഷനെ ഞാൻ വെറുതെ വിടില്ല......ഉണ്ണി അയാളോട് പരിഭവം പറഞ്ഞു.... നീ വിഷമിക്കേണ്ട ഉണ്ണീ......അനന്തന്റെ അതേ അവസ്ഥ തന്നെയായിരിക്കും അവന്റെ മകനും......

അന്ന് അവനെയും പാറുവിനെയും കൊന്നത് പോലെ തന്നെ ദക്ഷനെയും പൗർണമിയെയും തീർക്കും.....വെറുതെ വിടില്ല ഒന്നിനെയും .......അനന്തനോട് എനിക്ക് സ്നേഹം തന്നെയായിരുന്നു.....പക്ഷേ ഞാൻ അവനോട് ഒരു കാര്യം പറഞ്ഞേൽപിച്ചിരുന്നു....അത് ചെയ്തില്ലവൻ....അവന് അവന്റെ പ്രണയവും അവളുടെ പ്രാണനുമാ വലുതെന്ന് പറഞ്ഞു.....അതാ ഞാൻ അവനെ അങ്ങ് തീർത്തത്......ഒരു സത്യസന്ധൻ......സ്ത്രീകളെ ഉപദ്രവിക്കില്ല പോലും സംരക്ഷിക്കണമത്രേ....ഇപ്പൊ എന്തായി....എന്നെ ധിക്കരിച്ച് അവളെ സംരക്ഷിച്ചതിനുമുളള ശിക്ഷയാ രണ്ടിനും ചേർത്ത് കൊടുത്തത്...... അപ്പോ വല്യളിയൻ പാർവതീ കൊന്നത് തന്നെയാണോ.....അതൊരു അബദ്ധമായിരുന്നിര്ലേ....

ഇല്ല കൃഷ്ണനുണ്ണി അത് നിന്നെ അങ്ങനെ വിശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാ നിനക്കന്ന് അവളോട് ആത്മാർഥ പ്രണയമായിരുന്നില്ലേ അതുകൊണ്ടാ ഞാൻ അന്ന് അങ്ങനെ പറഞ്ഞത്...... അനന്തൻ ജീവിച്ചിരുന്നാൽ അവളെ ഒന്നും ചെയ്യാൻ കഴിയില്ലയിരുന്നു അതുകൊണ്ട് ആദ്യം അവനെ തീർക്കാന്നാ കരുതിയത്.......എന്തായാലും ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറഞ്ഞ പോലെ ഒറ്റയടിക്ക് തീർന്നു കിട്ടിയില്ലേ രണ്ടും.....പിന്നെ അന്ന് പറ്റിയ അബദ്ധം ആ കുഞ്ഞിനെ രക്ഷപ്പെടാൻ അനുവദിച്ചത്....അന്ന് നമ്മൾ നിസ്സാരമായി കളയാതെ അതിനെ എവിടെ ചെന്നെങ്കിലും കണ്ടെത്തി തീർത്തു കളയേണ്ടതായിരുന്നു.....അത് കൊണ്ടല്ലേ....

അവൻ ഇന്ന് തിരിച്ചു വന്നത് അനന്തനെക്കാൾ വലിയ അഭ്യാസിയായി.....കൂടിലതയോടയാൾ പറഞ്ഞു...... 🔥🔥🔥🔥🔥🔥🔥🔥 ദക്ഷൻ കുളിച്ചു വന്നപ്പോഴേക്കും പത്മനാഭൻ പുറത്ത് നിൽപ്പുണ്ടായിരുന്നു......അവൻ വേഗം അയാളുടെ അടുത്തേക്ക് പോയി..... ചെറിയമ്മാമ വന്നിട്ട് ഒരുപാട് നേരം ആയോ....തല തുവർത്തിക്കൊണ്ട് അവൻ ചോദിച്ചു.... ഇല്ല മോനേ ഞങ്ങളിപ്പോ എത്തിയതേയുളളൂ...നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്......നാളെ മുതൽ മോൻ വൃതമെടുത്ത് തുടങ്ങണം ....അതിനായി 41 ദിവസം മാംസാഹാരമോ മദ്യമോ മറ്റ് ലഹരി വസ്തുക്കളൊ ഉപയോഗിക്കാൻ പാടില്ല.......ഇപ്പൊ നല്ല ചിന്തകൾ മാത്രമേ നിന്റെ മനസ്സിൽ വരാവൂ.....ഞാൻ പറഞ്ഞു വന്നത്......നിന്റെ ലക്ഷ്യം.....

കുറച്ചു നാളത്തേക്ക് നീയതൊന്ന് മാറ്റി വയ്ക്കണം....ഈശ്വര ചിന്തകൾ മാത്രമേ മനസ്സിൽ വരാവൂ.....പിന്നെയും കുറെയേറെ കാര്യങ്ങൾ പത്മനാഭനും ദക്ഷനും സംസാരിച്ചു....... കുറച്ചു സമയം കഴിഞ്ഞ് അവിടേക്ക് ശ്രീയും ദേവനും വന്നു....അവരെ കണ്ട് ദക്ഷന്റെ മുഖം തെളിഞ്ഞു...... ശ്രീ വന്നയുടനെ അവനെ തഴുകിക്കൊണ്ട് നിറുകിൽ ചുമ്പിച്ചു......ദക്ഷൻ അവരെ പുണർന്നു കൊണ്ട് ചോദിച്ചു...... ന്റെ ശ്രീക്കുട്ടി എന്താ പറ്റിയേ.....ഇന്നൊറ്റയ്ക്കാണല്ലോ......അവരൊക്കെ എവിടെ......ദക്ഷൻ ശ്രീയുടെ കവിളിൽ പിച്ചിക്കൊണ്ട് ചോദിച്ചു........ അവരൊക്കെ ആര്യന് പെണ്ണ് ചോദിച്ചു പോയിരിക്കാ......ചിരിയോടെ ശ്രീ പറഞ്ഞു...... ഇത്ര പെട്ടെന്നോ......തിങ്കളാഴ്ച പോവാന്നാണല്ലോ പറഞ്ഞിരുന്നത്......

പിന്നെന്താ പെട്ടെന്ന് തീരുമാനം മാറ്റിയേ..... അത് മോനെ ഹരിക്ക് രണ്ടു ദിവസത്തിനകം തന്നെ തിരിച്ചു കയറണമെന്നും പറഞ്ഞ് ഹോസ്പിറ്റലിൽ നിന്നും മെയിൽ വന്നൂത്രേ.....അതാ ഇന്ന് തന്നെ പോവാന്ന് തീരുമാനിച്ചത്......ദേവൻ പറഞ്ഞു...... ആമിയെ സാവിത്രിയ്ക്ക് ഒരുപാടിഷ്ടായി......ഇന്നലെ അമ്പലത്തിൽ വച്ച് കണ്ടിരുന്നൂലോ..... മ്മ്.......അതേതായാലും നന്നായി.....ചെറിയമ്മക്കിഷ്ടായാൽ എല്ലാം ഓ.കെ ആവും....ദക്ഷൻ പുഞ്ചിരിയോടെ പറഞ്ഞു.... മോനേ കുഞ്ഞാ......ഞങ്ങൾ നാളത്തെ പൂജ കഴിഞ്ഞ് തിരിച്ചു പോവും......ഉച്ചയ്ക്കാണ് ഫ്ലൈറ്റ് .....പെട്ടെന്ന് അറേജ് ചെയ്തതാ..... അത് കേട്ടതും ദക്ഷന്റെ മുഖം വാടി.....നാളെ തന്നെ പോണോ അപ്പേ......പിന്നെ പോയാൽ പോരെ.... പോണം മോനേ.....

ഞാനും കൂടി ഇല്ലാതിരുന്നാൽ ഓഫീസീലെ കാര്യങ്ങൾ അവതൃളത്തിലാകൂം അയാൾ കൂട്ടിച്ചേർത്തു..... നാഗക്ഷേത്രത്തിലെ പൂജയ്ക്കു ഞങ്ങൾ ഇവിടുണ്ടാവും ഷുവർ അവന്റെ തോളിൽ തട്ടിക്കൊണ്ടു അയാൾ പറഞ്ഞു..... ഈ സമയം ദേവനും ശ്രീക്കും കുഞ്ഞനോടുളള സ്നേഹവും കരുതലും നോക്കിക്കാണുകയായിരുന്നു പത്മനാഭൻ..... വെറും നാൽപത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള അവനെ...ആരുമല്ലാതിരിന്നിട്ടു കൂടി സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിച്ച് അവരുടെ മോനായി തന്നെ വളർത്തി....അവന് വേണ്ട വിദ്യാഭ്യാസവും സ്ഥാന മാനങ്ങളും നൽകി ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരനാക്കി മാറ്റിയ ദേവനോട് പത്മനാഭന് ബഹുമാനം തോന്നി......

സ്വന്തം സൂഖത്തിന് വേണ്ടി സ്വന്തം ചോരയിൽ പിറന്ന മക്കളെ വലിച്ചെറിഞ്ഞു കൊല്ലുന്ന സ്ത്രീകളുളള ഈ സമൂഹത്തിൽ.....സ്വന്തം ചോരയിലെ കുഞ്ഞല്ലായിരുന്നിട്ട് പോലും സ്വന്തമെന്ന് പറഞ്ഞു വളർത്തിയ ശ്രീയോടും അയാൾക്ക് ആദരവ് തോന്നി...... ഈ സമയം ദേവൻ പത്മനാഭന്റെ അടുത്തേക്ക് വന്നു സംസാരിക്കാൻ തുടങ്ങി.....ശ്രീ അടുക്കളയിലേക്ക് പോയി....... 🔥🔥🔥🔥🔥🔥🔥 ആര്യൻ അച്ഛനും അമ്മക്കും മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പം രാവിലെ തന്നെ ആമിയുടെ വീട്ടിലെത്തി.....അവിടെ ആമിയും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ........അവർ വരുന്ന കാര്യം നേരത്തെ തന്നെ ആര്യൻ വിളിച്ചു പറഞ്ഞിരുന്നു....... അവരെ കണ്ടതും ആമിയുടെ അമ്മ അവരെ അകത്തേക്ക് ക്ഷണിച്ചു......

എല്ലാവരും ഹാളിൽ ഒത്തു കൂടി.....താമസിയാതെ ആമി അവർക്കുളള ചായയുമായി അവിടേക്ക് വന്നു......എല്ലാവർക്കും കൊടുക്കുകയും ചെയ്തു.....സാവിത്രി ആമിയെ അവരുടെ അടുത്തിരുത്തി .....അവളോട് എല്ലാവർക്കും വലിയ സ്നേഹം ആയിരുന്നു......എല്ലാവർക്കും അവളെ ഒരുപാട് ഇഷ്ടപ്പെട്ടു..... ആര്യൻ ആമിയെ ഇടക്കിടെ ഒളികണ്ണിട്ട് നോക്കിയെങ്കിലു അവൾ അവനെ നോക്കിയതെ ഇല്ല..... ഈ വെളളപാറ്റക്ക് ഒന്ന് നോക്കിയാലെന്താ....ആ .....നിന്നെ എന്റെ കൈയിലൊന്ന് കിട്ടിക്കോട്ടേ....എല്ലാത്തിനും കൂടിത്തരുന്നുണ്ട് ഞാൻ.....(ആര്യൻ ആത്മ )... ഹരി ഇനി പിളളാര് തമ്മിൽ സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കട്ടെ.....മുത്തശ്ശി പറഞ്ഞു.....ഉടനെ തന്നെ ആര്യൻ ചാടി എഴുന്നേറ്റു......

ടാ.....ഇത്രയും ദിവസം സംസാരിച്ചത് പോരേടാ....നിങ്ങൾ രണ്ടാളും കൂടി എല്ലാം തീരുമാനിച്ചു കഴിഞ്ഞതിനു ശേഷല്ലേടാ നീ ഞങ്ങളെ അറിയിച്ചത്......ഇനിയെങ്കിലും ആ കുട്ടിയെ വെറുതെ വിടടാ....ഹരി ആര്യനെ കളിയാക്കി പറഞ്ഞു..... 😁😁😁😁😁(ആര്യൻ ) ഈ കുരുട്ടടയ്ക്കയുടെ കാര്യം........ഇങ്ങേരെന്നെ നാണം കെടുത്തിയേ അടങ്ങൂ....വൃത്തികെട്ട മനുഷ്യൻ അവൻ പിറുപിറുത്തു കൊണ്ട് ചമ്മലോടെ അവിടെത്തന്നെ ഇരുന്നു..... ഹാ.....അവരെന്തേലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കട്ടെ ഹരി....അവരല്ലേ.....ഒരുമിച്ച് ജീവിക്കേണ്ടത്....മുത്തശ്ശൻ..... എന്നാ മോള് പോയി സംസാരിച്ചു വാ......സാവിത്രി ആമിയോട് പറഞ്ഞു..... മുത്തശ്ശാ.....മുത്തശ്ശൻ മുത്താണ്....മുത്ത്....പറഞ്ഞു കൊണ്ട് അവൻ ആമിയേയും കൊണ്ട് പുറത്തേക്ക് പോയി..... പുറത്ത് എത്തിയപ്പോൾ ആര്യൻ അവളെയും കൊണ്ട് അടുത്തുള്ള മാവിൻ ചുവട്ടിലേക്ക് പോയി.....

. ടീ.....വെളള പാറ്റേ.........ബാക്കിയുളളവരെ കണ്ടപ്പോൾ നിനക്ക് എന്നെ ഒരു മൈൻഡ് ഇല്ല അല്ലേടീ ആമീ.....നീ നോക്കിക്കോ ഇതിന് നിന്നോടു ഞാൻ പ്രതികാരം ചെയ്തിരിക്കും.....പറഞ്ഞു കൊണ്ട് കൈയിൽ കരുതിയിരുന്ന റിംഗെടുത്ത് അവളുടെ വിരലിലണിച്ചിരുന്നവൻ........ ആമി നിറകണ്ണുകളോടെ അവനെ നോക്കി...... ഹാ.....എന്താടാ ഇത് കരയാ......ദേ.... വെളള പാറ്റേ വെറുതെ സെന്റിയടിച്ച് എന്റെ നല്ല മൂഡ് കളയല്ലേ......പറയുന്നതിനൊപ്പം അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് പെയ്യാൻ വെമ്പി നിൽക്കുന്ന മിഴികളിൽ മൃദുവായി ചുണ്ടുകൾ ചേർത്തു...... ദേ.....ആമി ഇനി ഈ കണ്ണുകൾ നിറയരുത്.....ഒരുപാട് കരഞ്ഞിട്ടുളളതല്ലേ.....ഇനി എപ്പോഴും സന്തോഷത്തോടിരിക്കണം....ഞാനുണ്ടല്ലോ...എന്നും ഇതു പോലെ ചേർത്ത് പിടിച്ചോളാം.......അവളെ നെഞ്ചിൽ ചേർത്തണച്ചു കൊണ്ടവൻ പറഞ്ഞു.....

ആമിയുടെയും ആര്യന്റെയും വിവാഹം നാല് മാസങ്ങൾക്ക് ശേഷം നടത്താമെന്ന് തീരുമാനിച്ച് എല്ലാവരും സന്തോഷത്തോടെ അവിടെ നിന്നും മടങ്ങി....... 🔥🔥🔥🔥🔥🔥🔥 അന്ന് രാത്രി പൗർണമി കുളിയൊക്കെ കഴിഞ്ഞ് മുടി തുവർത്തിക്കൊണ്ട് നിക്കാരുന്നു......ദക്ഷൻ അവളെ പിന്നിലൂടെ വന്നു ചേർത്ത് പിടിച്ചു...... കുഞ്ഞേട്ടാ......കുറുമ്പൊന്നും കാട്ടണ്ടാട്ടോ......അറിയാലോ നാളെ മുതൽ വൃതമെടുക്കേണ്ടതാ....ശുദ്ധിയോടെ തന്നെ എല്ലാം ചെയ്യണം.....അച്ഛയെല്ലാം പറഞ്ഞില്ലേ.... ഓ....അതോ.....മാംസാഹാരം കഴിക്കാൻ പാടില്ല.....ദുഷ്ട ചിന്തകൾ വരാൻ പാടില്ല ഇതൊക്കെയല്ലേ......അതിനിപ്പോ എന്താ.... സ്ത്രീ സുഖം അനുഭവിക്കാനും പാടില്ല.... അതങ്ങേരു പറഞ്ഞില്ലല്ലോ.....

ആര്..... ആ കാർന്നോര്......നിന്റെ തന്ത..... ന്നാലേ......അതും ഉണ്ട്.....അപ്പോ ഞാൻ ഇന്നു മുതൽ അപ്പുറത്തുള്ള മുറിയിൽ കിടന്നോളാം..... പൗർണമി......it is too much.....അതൊന്നും പറ്റില്ല... പറ്റില്ലാന്നോ......അത് പ്രധാനപ്പെട്ട കാര്യാ......അതങ്ങനെ നിസ്സാരായി കരുതരുത് നാഗ ശാപം ഉണ്ടാവും.....പൂജയ്ക്കു ഫലമില്ലാണ്ടാവും.....ദേ.....കുഞ്ഞേട്ടാ വേണ്ടാത്തതൊന്നും ചിന്തിക്കാൻ കൂടി പാടില്ല..... ഇതിപ്പോ പണ്ടാരോ പറഞ്ഞ പോലെ പാൽപായസം കൊണ്ട് മുന്നിൽ വച്ചിട്ട് കുടിക്കാൻ പാടില്ല വേണേ നോക്കിക്കൊണ്ടിരുന്നോന്ന് പറഞ്ഞത് പോലായി.......ഓ.....ന്റെ പത്മനാഭാ.....ന്നോട് ഈ കൊലച്ചതി വേണ്ടായിരുന്നു......രണ്ട് കൈയ്യും തലയ്ക്കു മുകളിൽ വച്ച്....മുകളിലേക്ക് നോക്കി പറയുന്നവനെ കാണെ.....പൗർണമിക്ക് ചിരിപൊട്ടി..... ചിരിയോടെ അവൾ അടുത്ത റൂമിലേക്ക് പോയി........................ തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story