ദക്ഷ പൗർണമി: ഭാഗം 5

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ഉണ്ണി പറയുന്നത് കേട്ട് ഞെട്ടിയിരിക്കാരുന്നു പത്മനാഭൻ....... എന്താടോ താനിതേ പറ്റി ഒന്നും പറയാത്തേ......പത്മനാഭന്റെ മൗനം കണ്ട് അയാൾ ചോദിച്ചു..... ഇതേ പറ്റി മോളോട് ചോദിക്കാതെ ഞാനെന്ത് പറയാനാടോ.......അവൾക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ഈ ആലോചന മുന്നോട്ട് കൊണ്ട് പോകാം .....പത്മനാഭൻ പറഞ്ഞു...... ഇതിലൊക്കെ അവരുടെ അഭിപ്രായം എന്തിനാ ചോദിക്കണത്....കാരണവന്മാരായ നമ്മളല്ലേ തീരുമാനമെടുക്കേണ്ടത്...... ഇല്ലടോ.....അന്നൊരിക്കൽ ഇത് പോലൊരു തീരുമാനമെടുത്തതിന്റെ നോവ് ഇപ്പോഴും ന്റെ മനസ്സിലുണ്ട്.....ഇനി ന്റെ പൗർണിയും അത് പോലെ കരേണത് കാണാൻ വയ്യ.......

അവള് വരട്ടെ ഇഷ്ടമാണെങ്കിൽ ഞാൻ വിളിക്കാം ഇല്ലാച്ഛാ അത് താൻ ഊഹിച്ചോണം..... പത്മനാഭന്റെ വാക്കുകൾ ഒരു വേള ഉണ്ണിയുടെ നെഞ്ചിൽ കത്തി താഴ്ത്തണ പോലെ തോന്നിയിരുന്നു.....ശരിയാ...അന്ന് പാറുവിനോട് തനിക്കുണ്ടായിരുന്ന അന്ധമായ പ്രണയം അവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല....അവളുടെ മനസ്സിൽ അനന്തനാണെന്നറിഞ്ഞപ്പോഴേക്കും അടർത്തി മാറ്റാൻ പറ്റാത്ത വിധത്തിൽ പാർവതീ ഹൃദയത്തിൽ ആഴ്ന്നുപോയിരുന്നു.....

പിന്നെ നാളുകൾ കഴിഞ്ഞ് സുമയെ വിവാഹം കഴിക്കുമ്പോഴും അവളെ ഉൾക്കൊള്ളാൻ ഒരുപാട് പ്രയാസപ്പെട്ടു.....അയാൾ ഓർത്തു..... താൻ മോളുടെ അഭിപ്രായം ചോദിച്ചിട്ട് വിളിച്ചാ മതി.....എന്നാ ഞാനിനി നിക്കണില്ല ഇറങ്ങാ.... അതും പറഞ്ഞു കൊണ്ട് ഉണ്ണി പടി കടന്ന് പോയി..... പത്മനാഭൻ ഒരു നെടുവീർപ്പോടെ അത് നോക്കി നിന്നു....... 🔥🔥🔥🔥🔥🔥🔥🔥 പിറ്റേദിവസം ....... ഞായറാഴ്ച ആയതുകൊണ്ട് ദക്ഷൻ വർക്കൗട്ട് ചെയ്യാനായി രാവിലെ തന്നെ ജിമ്മിലേക്ക് പോയിരുന്നു.....

ആര്യൻ കാറിലായിരുന്നു പാലക്കാടേക്ക് പോവാൻ തീരുമാനിച്ചത്....അത് കൊണ്ട് തന്നെ അന്ന് ഉച്ചയ്ക്ക് എല്ലാ ഫയൽസുമെടുത്ത് യാത്ര തിരിച്ചു....ആര്യന്റെ കാർ ഗേറ്റ് കടന്നകന്നതും മറ്റൊരു കാർ മണി വീണയുടെ ഗേറ്റ് കടന്നകത്തു കയറി.....കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നും ഇറങ്ങി വന്ന ആളെക്കണ്ട് ദേവന്റെ ചുണ്ടുകൾ മൊഴിഞ്ഞു......ദേവയാനി.......

ഒപ്പം അതുവരെ പുഞ്ചിരിയോടെ നിന്നവരുടെ മുഖം മങ്ങാൻ തുടങ്ങി...... എന്താ എല്ലാവരും പുറത്ത് നിൽക്കുന്നത്.....ഞാൻ വന്നത് നിങ്ങൾക്കാർക്കും ഇഷ്ടമായില്ലാന്നറിയാം.....പക്ഷേ എനിക്കെന്റെ ആങ്ങളെയും അച്ഛനെയും അമ്മയേയും കാണാതിരിക്കാൻ കഴിയില്ലല്ലോ.....അത് കൊണ്ട് ഇങ്ങോട്ട് വരാന്ന് കരുതി.... നീ വരുന്നതിൽ ഞങ്ങൾക്കൊരിഷ്ടക്കേടുമില്ല.....ആ തിരു നാവൊന്നടക്കി വച്ചിരുന്നാൽ അതിലും വലിയ സന്തോഷം വേറെ ഇല്ല.....

നീ ഇങ്ങോട്ട് വരുന്നത് തന്നെ ഞങ്ങൾക്ക് ഭയവാ......കുഞ്ഞനൊന്നും അറിയില്ല......അവനെ ദന്നും അറിയിക്കാതെയാ ഞങ്ങൾ ഇതുവരെ അവനെ വളർത്തിയത്.....നീ വരുന്നത് തന്നെ അവനെയും ഞങ്ങളെയും കുറ്റപ്പെടുത്താനാ....(.മുത്തശ്ശി ) ഇപ്പൊ നീ വന്ന ഉദ്ദേശം എന്താ......അത് പറഞ്ഞിട്ട് അവൻ വരുന്നതിന് മുന്നേ ഇവിടന്ന് പൊയ്ക്കോണം....ദേവൻ അവളെ കനപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു....

കണ്ടോ എവിടെന്നാ കളഞ്ഞു കിട്ടിയ അനാഥ ചെക്കനു വേണ്ടി എന്നെ വേണ്ടാതായല്ലേ......ആർക്കോ പെഴച്ചുണ്ടായവനല്ലേ അവൻ അവന്റെ വീട്ടുകാരു പോലും കൈയേൽക്കാനില്ലാത്തോണ്ടല്ലേ.....അവനെ നിങ്ങൾ ഇങ്ങോട്ട് കൊണ്ട് വന്നത്.....എന്നീട്ട്....മണിവീണയുടെ സർവ്വ അധികാരവും ആ അനാഥ ചെക്കന് തീറെഴുതി കൊടുത്തിരിക്കാ..... ദേവയാനി !!!!!!!മതി നിർത്ത് ഇനി നീയൊരക്ഷരം എന്റെ മോനെ കുറിച്ചു പറഞ്ഞാൽ ഞാനായിരിക്കും നിന്നെ അടിച്ചു പുറത്താക്കാൻ പോവുന്നത്....

.ഒരലർച്ചയോടെ ദേവൻ പറഞ്ഞു...... നീ പറഞ്ഞു പോലെ അവൻ ആർക്കോ പെഴച്ചുണ്ടായതല്ല.....അവൻ എന്റെ അനന്തന്റെ മോനാ അവന്റെയും പാറു വിന്റെയും പരിശുദ്ധ പ്രണയത്തിന്റെ അടയാളം .....ഒന്നുമില്ലായ്മയിൽ നിന്ന് ഞാനിതൊക്കെ നേടിയെടുത്തതിൽ അവന്റെ അധ്വാന ഫലം കൂടിയുണ്ട്.......അങ്ങനെ നോക്കുമ്പോൾ ഈ മണിവീണയിൽ നീയും ഞാനുമൊക്കെയാ അധികപെറ്റ്....

ജന്മം കൊണ്ട് അവൻ എന്റെ മകനല്ല പക്ഷേ ഒരിക്കലും മക്കളുണ്ടാവില്ലാന്ന് ഡോക്ടർ വിധിയെഴുതിയ ഞങ്ങളെ ആദ്യമായി അപ്പയെന്നും അമ്മയെന്നും വിളീച്ചതവനാ....ഇനി ഒരക്ഷരം എന്റെ കുഞ്ഞനെ കുറിച്ച് പറയരുത് നീ......പറഞ്ഞു കഴിഞ്ഞു ശ്രീ യെ നോക്കുമ്പോൾ കാണുന്നത് വാതിലിൽ നോക്കി തറഞ്ഞു നിൽക്കുന്നവളെയാണ്....തിരിഞ്ഞു നോക്കിയ പ്പോൾ കണ്ടു തന്നെ തന്നെ ഉറ്റുനോക്കി നോക്കി നിൽക്കുന്നവനെ ..............................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 4

Share this story