ദക്ഷ പൗർണമി: ഭാഗം 6

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

കുഞ്ഞാ.....മോനേ....നീ....നീ......എപ്....എപ്പോ എത്തി.....വിറയാർന്ന ശബ്ദത്തോടെ ദേവൻ ചോദിച്ചു...... ദക്ഷൻ മറുപടി പറയാൻ പറ്റാതെ തറഞ്ഞു നിക്കാരുന്നു......കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... മോനേ .....കുഞ്ഞാ....... അവന്റെ കാലുകൾ അവനറിയാതെ തന്നെ ചലിക്കാൻ തുടങ്ങി......ചെവിയൊക്കെ കൊട്ടിയടച്ച പോലെ......ചുറ്റും നിൽക്കുന്നവർ പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല......നേരെ റൂമിലേക്ക് പോയി വാതിൽ വലിച്ചടച്ചു.....വന്ന വേഷത്തിൽ തന്നെ ബാത്ത്റൂമിൽ കയറി ഷവർ തുറന്ന് വിട്ട് അതിനടിയിലായി നിന്നു....ഷവറിൽ നിന്ന് വരുന്ന വെളളത്തെക്കാൾ വേഗത്തിൽ അവന്റെ മിഴിനീരൊഴുകുന്നുണ്ടായിരുന്നു.....

ഇത്രയും കാലം തന്റെ സ്വന്തമായിരുന്നവരൊക്കെ ഒരു നിമിഷം കൊണ്ട് തന്റെ ആരുമല്ലാ എന്നറിഞ്ഞപ്പോൾ......അവനത് താങ്ങുന്നതിലുമപ്പുറമായിരുന്നു...വാശിയോടെ മിഴിനീർ തുടച്ച് മാറ്റുന്നെങ്കിലും അതിലും വേഗത്തിൽ വീണ്ടും മിഴികൾ നിറയുന്നതവൻ അറിയുന്നുണ്ടായിരുന്നു.......അവന്റെ മനസ്സും ശരീരവും ഒരു പോലെ പൊളളുന്നുണ്ടായിരുന്നു.......കുറേ സമയം വെളളം ശരീരത്തെ നനച്ചിട്ടൂം ആ താപം ശമിക്കുന്നുണ്ടായിരുന്നില്ല.......അവസാനം ബാത്ത്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിലത്ത് മുട്ടിലിരുന്ന് കൈകൊണ്ട് മുഖം പൊത്തി കരയുന്നുണ്ടായിരുന്നു.....

ഈ സമയം ദേവനും ശ്രീയും മുത്തശ്ശിയും മുത്തശ്ശനും കൂടി റൂമിന് പുറത്ത് നിന്ന് കതവിൽ തട്ടുകയും അവനെ വിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു..... കുറേ സമയത്തിനു ശേഷം അവൻ വാതിൽ തുറന്നു......എല്ലാവരും പുറത്ത് തന്നെ നിപ്പുണ്ടായിരുന്നു....അടിമുടി നനഞ്ഞ് നിക്കുന്നവനെ കണ്ട് ശ്രീ യുടെ അമ്മ മനസ്സ് നോവുന്നുണ്ടായിരുന്നു........അവർ അവനെ ഇറുകെ പുണർന്നു.....മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു...... എന്താ കുഞ്ഞാ ഇത് ആകെ നനഞ്ഞൂലോ......പനി പിടിക്കില്ലേ എന്റെ മോന്.......വിറയാർന്ന ശബ്ദത്തോടെ ശ്രീ പറഞ്ഞു........ ദക്ഷൻ ഒന്നും മിണ്ടാതെ നിന്നു....അൽപം കഴിഞ്ഞതും ശ്രീയെ മുറുകെ പുണർന്ന് കുഞ്ഞുങ്ങളെ പോലെ കരയാൻ തുടങ്ങി.....

ഞാൻ അമ്മേടെ മോനല്ലന്ന് മാത്രം പറയല്ലേ അമ്മ.....എന്റെ അമ്മയാ.....എന്റെ മാത്രം അമ്മയാ...പതം പറഞ്ഞു കരയുന്നവനെ കണ്ട് ശ്രീ ക്ക് എന്താ പറയേണ്ടതെന്ന് അറിയില്ലാരുന്നു..... ദേവൻ അവന്റെ തോളിൽ കൈവച്ചു ........അവനെ സമാധാനിക്കാനായി.... അപ്പേ...പറയ് അപ്പേ ഞാൻ അപ്പേടെ മോനാന്ന്......പ്ലീസ് അപ്പേ..... ദേവൻ അവനെ കെട്ടിപിടിച്ചു......നീ എന്റെ മോൻ തന്നാ കുഞ്ഞാ.....എന്റെ പൊന്ന് മോൻ... മോനേ പോയി ഈ വേഷം മാറി വന്നേ....(മുത്തശ്ശി ) അനുസരണയോടെ അവൻ അകത്തേക്ക് പോയി....... 🔥

🔥🔥🔥🔥🔥🔥🔥 പത്മദളത്തിന്റെ ഉമ്മറത്ത് പൗർണമി ഒഴികെ എല്ലാവരും ഒരുമിച്ചിരിക്കാരുന്നു..... സീതേ പൗർണി എവിടെ ???? അവൾ ചാരുവിന്റെ അടുത്തിരിക്കാ.....എന്താ ഏട്ടാ വിളിക്കണോ.... ഇപ്പൊ വേണ്ട ഞാൻ പറഞ്ഞിട്ട് വിളിച്ചാൽ മതി.....സീതേ ഉണ്ണി ഇവിടെ വന്നിരുന്നല്ലോ..... ഒരു കാര്യം പറഞ്ഞിരുന്നെന്നോട്..... എന്താ ഏട്ടാ എന്ത് കാര്യാ..... പൗർണി മോളെ രഘു നന്ദന് വിവാഹം കഴിച്ചു കൊടുക്കുവോന്ന് ചോദിച്ചു..... അച്ഛനെന്തു പറഞ്ഞു......സിദ്ധാർഥ് ചോദിച്ചു.... മോളോട് ചോദിച്ചിട്ട് സമ്മതാണെങ്കീ വിളിക്കാം ന്ന് പറഞ്ഞു.... നിങ്ങളുടെ അഭിപ്രായം എന്താ എല്ലാവരോടുമായി പത്മനാഭൻ ചോദിച്ചു..... പൗർണി ക്ക് ഇഷ്ടാണെങ്കീ.....ഞങ്ങൾക്ക് സമ്മതാ.....

അവന് നല്ലൊരു ജോലിയിണ്ട് കാണാനും യോഗ്യനാ...ചീത്തക്കൂട്ടുകെട്ടോ ശീലങ്ങളോ ഇല്ല......സിദ്ധാർഥ് പറഞ്ഞു.... സീതേ നീ പോയി മോളെ കൂട്ടീട്ട് വാ...... അധികം വൈകാതെ പൗർണമിയെയും കൊണ്ട് സീത ഉമ്മറത്ത് വന്നു..... പൗർണി മോളെ അച്ഛൻ മോളെ വിളിപ്പിച്ചതെന്തിനാന്നറിയോ..... മ്മ്......അമ്മ പറഞ്ഞു അച്ഛേ..... എന്താ മോൾടെ അഭിപ്രായം......മോൾക്ക് നന്ദനെ ഇഷ്ടാണോ.... ഇല്ലച്ഛേ......ഞാൻ നന്ദേട്ടനെ അങ്ങനെ കണ്ടിട്ടില്ല.....എനിക്ക് നന്ദേട്ടൻ ഏട്ടമ്മാരെപ്പോലെയാ......മുഖ മുയർത്താതെ തന്നെ മറുപടി പറഞ്ഞു.... നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ കുട്ടിയേ.... ഇല്ലച്ഛേ.....ഇതുവരെ ഇല്ല....

എന്നു വച്ചാ ഇനി ആയിക്കൂടാന്നും ഇല്ല അല്ലേ പൗർണി മോളെ ചെറു ചിരിയോടെ പത്മനാഭൻ അവളോട് പറഞ്ഞു...... അപ്പോൾ പൗർണമിയുടെ ചുണ്ടുകളിലും പുഞ്ചിരി വിരിഞ്ഞു........ 🔥🔥🔥🔥🔥🔥🔥 ദക്ഷൻ തലതുലവർത്തി വേറെ ഡ്രസ്സോക്കെ മാറ്റിയ ശേഷം കട്ടിലിൽ ഇരിക്കാരുന്നു....അപ്പോഴേക്കും ശ്രീ അവന്റെ അടുത്തേക്ക് വന്നിരുന്നു......ഉടനെ തന്നെ ദക്ഷൻ അവരുടെ മടിയിൽ തലവെച്ച് കിടന്നു....ശ്രീ അരുമയായി അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു..... മോനെ കുഞ്ഞാ....നിനക്ക് നിന്റെ അച്ഛൻ ആരാന്നറിയണ്ടേ.....അവിടേക്ക് വന്ന് കൊണ്ട് ദേവൻ ശാന്തമായി ചോദിച്ചു.... മ്മ്.....മറുപടി മൂളലിൽ ഒതുക്കിയിരുന്നു ദക്ഷൻ...... അനന്തൻ......

അവനായിരുന്നു നിന്റെ അച്ഛൻ അമ്മ ശ്രീ പാർവതീ എന്ന പാറു.....ആര്യൻ പോയിരിക്കുന്ന പത്മദളം നിന്റെ അമ്മ യുടെ തറവാടാ ..... പത്മദളം എന്ന് കേട്ടതും ദക്ഷൻ തലയുയർത്തി ദേവനെ നോക്കി... നിനക്ക് മൂന്ന് അമ്മാവന്മാരുണ്ടവിടെ......നിന്റെ അച്ഛൻ വീട്ടുകാരെ കുറിച്ച് കൂടുതലായൊന്നും എനിക്കറിയില്ല....ഈശ്വരമംഗലം ആണ് നിന്റെ അച്ഛന്റെ തറവാട്.....പക്ഷെ അവരുമായി അത്ര രസത്തിലല്ലായിരുന്നു അനന്തൻ...... ""അനന്തൻ ""അവനെനിക്കാരാന്ന് ചോദിച്ചാൽ രക്ത ബന്ധം കൊണ്ട് അവനെനിക്കാരുമല്ല......സ്നേഹ ബന്ധം കൊണ്ട് അവനെന്റെ കൂടെപിറപ്പാ....ആകെ മൂന്നു വർഷം മാത്രേ അവൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുളളൂ.......

പക്ഷെ മൂന്നു ജന്മങ്ങളുടെ ആത്മ ബന്ധം ഞങ്ങൾക്കിടയിൽ വളർന്നിരുന്നു..... അവനെ ആദ്യമായി കാണുന്നത്..എപ്പഴാന്നോ.......ഒരിക്കൽ ഞാനും ശ്രീയും കൂടി നാട്ടിൽ പോയി തിരികെ വരാരുന്നു......രാത്രി ഏറെ വൈകിയിരുന്നിരുന്നു.....ടാക്സി കിട്ടാത്തതു കൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നാണ് വന്നോണ്ടിരുന്നത്.....കുറച്ചു ദൂരം പിന്നിട്ടപ്പോൾ നാലഞ്ച് പേര് ഞങ്ങളെ വളഞ്ഞു.....കൈയിലുണ്ടായിരുന്ന പൊന്നും പണവും അവന്മാർ കൈക്കലാക്കിയതിനു പിന്നാലെ.....എന്നെ കെട്ടിയിട്ടിട്ട് ശ്രീ യെ ഉപദ്രവിക്കാൻ ശ്രമിച്ചു....കിട്ടിയ അവസരത്തിൽ ശ്രീ ഓടി....ഓടി യോടി എന്തിലോ തട്ടി വീഴാനാഞ്ഞതും രണ്ടു കൈകൾ അവളെ താങ്ങിയിരുന്നു...

നല്ല ഉയരവും ഒത്ത തടിയും ഉറച്ച ശരീരവുമുളള സുമുഖനായൊരു യുവാവ്.....ശ്രീ യെ ഉപദ്രവിക്കാൻ ശ്രമിച്ച എല്ലാവന്മാരേയും നിമിഷങ്ങൾ കൊണ്ട് അടിച്ചു തറപറ്റീച്ച ശേഷം എന്നെ കെട്ടഴിച്ചു വിടുകയും ചെയ്തു......ആരാണെന്ന് തിരക്കിയപ്പോ....ദയാനന്ദനെന്ന് പേര്....പറഞ്ഞു......അന്ന് ഞാൻ ലാറ്റക്സ് കമ്പനിയിൽ വർക്ക് ചെയ്യാരുന്നു......കമ്പനീടെ തന്നെ ക്വാട്ടേഴ്സിലായിരുന്നു താമസിച്ചത്......അവനോട് കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോൾ അവനും അവിടെ തന്നെയാണ് ജോലി ചെയ്യുന്നയതെന്നും ഞങ്ങളുടെ കോട്ടേസീനടുത്തായി തന്നെ യായിരുന്നു അവനും താമസിക്കുന്നതെന്നും മനസിലായി.....പിന്നെ ഞങ്ങൾ പരിചയപ്പെട്ടു....

.പതിയെ പതിയെ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു.....എനിക്ക് അവനൊരു അനുജനായിരുന്നു.....പ്രായത്തിലും അവൻ എന്നെക്കാളും ഇളയവനായിരുന്നു...എന്നെ ഏട്ടാന്നും ശ്രീയെ ഏട്ടത്തീന്നുമാ വിളിച്ചിരുന്നത്....എല്ലാ മാസവും അനന്തൻ നാട്ടിൽ പോയി അമ്മയെ കണ്ട് മടങ്ങി വരുന്നത് പതിവായിരുന്നു......അങ്ങനെ ഒരിക്കൽ നാട്ടിൽ നിന്നും തിരികെ വന്നപ്പോൾ അവനൊപ്പം സുന്ദരിയായ ഒരു പെൺകുട്ടി കൂടെയുണ്ടായിരുന്നു...പാറു അവന്റെ പ്രണയം.... നിന്റെ അമ്മ....ഇവിടെ വന്നപ്പോൾ അവൾ രണ്ടു മാസം ഗർഭിണി ആയിരുന്നു....ശ്രീക്ക് അവളെ ഒരുപാടിഷ്ടായി....ഒരു പാവം പിടിച്ച പെണ്ണ് ഏട്ടാ....ഏട്ടാ....ന്ന് വിളിച്ചു പീന്നാലെ നടക്കും ...

എനിക്കവൾ കുഞ്ഞ് പെങ്ങളെ പ്പോലെ ആയിരുന്നു......വൈകാതെ ഞാൻ തന്നെ മുൻകൈയെടുത്ത് രണ്ടിന്റെയും രജിസ്റ്റർ മാരേജ് നടത്തി.....ആദ്യമൊക്കെ പാറുവിന്റെ വീട്ടുകാരാരും വന്നിട്ടില്ലാരുന്നു....പിന്നെ പിന്നെ അവളുടെ ഇളയ ചേട്ടൻ ...പത്മനാഭൻ......അവളെ നോക്കി വരുവായിരുന്നു....അതവൾക്ക് വലിയൊരു ആശ്വാസമായിരുന്നു..മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം നീ ജനീച്ചപ്പോ അവനൊപ്പം ഞങ്ങളും ഒരുപാട് സന്തോഷിച്ചു...നിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശ്രീ ആയിരുന്നു..... നിന്നെ കണ്ടതു മുതൽ മക്കളില്ലാത്ത ദുഃഖം ശ്രീ മറന്നിരുന്നു....അങ്ങനെ നിനക്ക് ഒരു മാസം പ്രായമുള്ളപ്പോൾ പത്മദളത്തിലെ നാഗക്ഷേത്രത്തിലെ പൂജക്കായി....

അവരെ നാട്ടിലേക്ക് വിളിച്ചു.....അങ്ങനെ അവർ നിന്നേയും കൊണ്ട് ആദ്യമായി നാട്ടിലേക്ക് പോയി....അവിടെ അനന്തനൊരു കുഞ്ഞ് വീടുണ്ടായിരുന്നു....സ്വന്തമായി അവനധ്വാനിച്ചുണ്ടാക്കിയ വീട് അവിടേക്കാണ് അവർ പോയത്....നിങ്ങൾ പോയതിനു ശേഷം ആകെ ഒരു ശൂന്യതയായിരുന്നു.....ശ്രീക്ക് നിന്നെ കാണാതെ വയ്യെന്നായി......അതുകൊണ്ട് ഞങ്ങൾ അവിടേക്ക് പോവാൻ തീരുമാനിച്ചു....വൈകാതെ ഞങ്ങൾ അവിടെ എത്തുകയും ചെയ്തു.... അവിടെ നിന്നെ നിലത്തു വയ്ക്കാതെ കൊണ്ട് നടന്നൊരു പെൺകുട്ടിയുണ്ടായിരുന്നു ചാരു ലക്ഷമി എന്ന ചാരു......അവൾ പാറു വിന്റെ നല്ല സുഹൃത്ത്....നിന്റെ പത്മനാഭൻ മാമയുടെ ഭാര്യയുടെ അനുജത്തി....

ചാരുവും പാറുവും നല്ല കൂട്ടുകാരായിരുന്നു.....രണ്ടു ദിവസം അവരോടൊപ്പം അവിടെ തങ്ങിയ ശേഷം പിറ്റേന്ന് രാത്രിയുളള ട്രെയിനിൽ തിരികെ പോകാനായി തീരുമാനിച്ചു..... പിറേന്ന് നാഗകാവിലെ പൂജയൊക്കെ കഴിഞ്ഞ് അനന്തൻ ഞങ്ങളെ......റെയിൽവേ സ്റ്റേഷനിൽ ആക്കീട്ട് തിരികെ പോയി.....അന്ന് എവിടെയൊ മണ്ണിടിച്ചിൽ ഉണ്ടായെന്ന് പറഞ്ഞ് ട്രെയിൻ സർവീസ് മാറ്റിവെച്ചന്ന് അനൗൺസ്മെന്റ് വന്നു.....അതുകൊണ്ട് യാത്ര നാളത്തേക്ക് മാറ്റിവച്ച് ഞങ്ങൾ തിരികെ അനന്തന്റെ വീട്ടിലേക്ക് തിരിച്ചു....

ടാക്സി പിടിച്ച് വരികയായിരുന്നു....അപ്പോഴാണ് വഴിയിൽ വച്ച് ഒരു പെൺകുട്ടി കൈയിൽ ഒരു കുഞ്ഞ് മായി വണ്ടിക്ക് മുന്നിൽ പെട്ടത്.....ഞങ്ങൾ വേഗം ഇറങ്ങി ചെന്ന് നോക്കുമ്പോൾ ചാരു... ഞങ്ങളെ കണ്ടപ്പോൾ അവൾക്ക് സന്തോഷം ആയി പെട്ടെന്ന് കൈയിൽ ഇരുന്ന കുഞ്ഞിനെ നോക്കിയപ്പോൾ അത് നീയായിരുന്നു.....അവൾ വേഗം കുഞ്ഞിനെ ശ്രീ യെ ഏൽപ്പിച്ച് എന്നിട്ട് കുഞ്ഞിന്റെ ജീവൻ അപകടത്തിൽ ആണെന്നും അവനെ രക്ഷിക്കണമെന്നും പറയുന്നുണ്ടായിരുന്നു ......ഇതൊക്കെ പറയുമ്പോഴും ഇടക്കിടെ പേടിച്ച് തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു....കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോ പറയാ....

അവരെന്റ പിന്നാലെ ഉണ്ട് കുഞ്ഞനെ കൈയിൽ കിട്ടിയാൽ കൊല്ലുമെന്ന്....അനന്തൻ എവിടെ എന്ന് ചോദിച്ചപ്പോൾ പൊട്ടി കരയുന്നുണ്ടായിരുന്നു....പെട്ടെന്ന് ആരൊക്കെയോ അങ്ങോട്ട് വരുന്നുണ്ടായിരുന്നു.....അതുകൊണ്ട് ഞങ്ങൾ വേഗം നിന്നെയും കൊണ്ട് ആ ടാക്സിയിൽ തന്നെ ഇങ്ങോട്ട് പോന്നു...ഇവിടേക്ക് വന്നിട്ടും ചാരു അവ്യക്തമായി പറഞ്ഞ കാര്യങ്ങൾ എന്റെ ഉറക്കം കെടുത്തി.....അനന്തനെയും പാറു വിനെയും കുറിച്ചോർക്കെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല..... പിന്നെ .ഞാൻ പാലക്കാട് പോവാൻ തീരുമാനിച്ചു. പക്ഷെ പാലക്കാട് ചെന്നപ്പോൾ എന്നെ കാത്തിരുന്നത് അനന്തന്റെയും പാറു വിന്റെയും മരണ വാർത്തയായിരുന്നു..................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 5

Share this story