ദക്ഷ പൗർണമി: ഭാഗം 7

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പാലക്കാട് ചെന്ന എന്നെ കാത്തിരുന്നത് അനന്തന്റെയും പാറുവിന്റെ മരണ വാർത്തയായിരുന്നു........അത് പറയുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞു.... വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങൾ കിടന്നിരുന്നതെന്ന് ആരോ പറഞ്ഞറിഞ്ഞു..... അപകട മരണമെന്നാണ് പോലീസുകാർ രേഖപ്പെടുത്തിയത്.....ഷോർട്ട് സർക്യൂട്ടെന്നാണ് അവർ കണ്ടെത്തിയ ന്യായം.....അതൊക്കെ കേസ് ഒതുക്കി തീർക്കാൻ പോലീസ് കണ്ടത്തിയ അടസ്ഥാനമില്ലാത്ത കളളങ്ങളായിരുന്നു..

എനിക്കുറപ്പാ എന്റെ അനന്തനെ ആരോ ചതിച്ചതാ...ആരൊക്കെയോ ഇതിന് പിറകിൽ നിന്ന് കളിച്ചിട്ടുണ്ട് ഉറപ്പാ.....അനന്തന്റെയും പാറുവിന്റെയും മരണം അപകട മരണമാക്കി മാറ്റാൻ പോലീസിനായിരുന്നു വ്യഗ്രത..... ...നേർക്കുനേർ നിന്നാൽ അവനെ തോൽപിക്കാൻ പെട്ടെന്നാർക്കും കഴിയില്ല......അന്ന് രാത്രി എന്താ നടന്നതെന്ന് അറിയാവുന്ന ഒരേ ഒരാൾ ചാരുവാ.....അനന്തനെ ആരോ അപകടപ്പെടുത്തിയതാ.....അതവൾ കണ്ടിട്ടുണ്ടാവണം.....അപ്പോഴാ അവൾ നിന്നെയും എടുത്ത് കൊണ്ട് അവിടെ നിന്നും ഓടിയതും.....

ഞങ്ങളുടെ അടുത്ത് എത്തിപ്പെട്ടതും.....പക്ഷെ പിന്നെ അവൾക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ല......അതിനു ശേഷം ഞാൻ പാലക്കാട് പോയിട്ടില്ല....... നീ അന്ന് ചോദിച്ചില്ലേ പത്മദളം കമ്പനിയുമായുളള കോൺട്രാക്ട് ഞാൻ അപ്പ്രൂവൽ കൊടുത്തത് വ്യക്തിപരമായ എന്തെങ്കിലും കാരണം കൊണ്ടാണോന്ന്.......നിന്റെ ചെറിയമ്മാവനായ പത്മനാഭന്റെ മക്കളാണ് സിദ്ധാർഥും ഹർഷനും.....പാറുവിന് അയാളെന്നാൽ ജീവനായിരുന്നു......അത് കൊണ്ട് കൂടിയാ ഞാൻ......

നെടുവീർപ്പോടെ ദേവൻ അത് പറഞ്ഞു നിർത്തുമ്പോഴും കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു...... ദക്ഷൻ ഇതെല്ലാം നിർവികാരനായി കേട്ട് കൊണ്ടിരുന്നു........ഒരക്ഷരം പോലും ഉരിയാടാതെ മുഖം കുനിച്ചിരുന്നു....... കുറച്ചു നേരം മൂന്നു പേരുടേയും മൗനം നിശബ്ദതക്ക് വഴിയൊരുക്കി..... അപ്പേ എനിക്ക് പാലക്കാട് പോണം....... എന്റെ അച്ഛനും അമ്മക്കും എന്താ സംഭവിച്ചതെന്ന് അറിയണം .......കുറെ നേരത്തെ മൗനം ഭേദിച്ച് കൊണ്ട് അവനത് ശാന്തനായി പറയമ്പോഴും ദൃഡമായിരുന്നു അവന്റെ ശബ്ദം......

അവൻ പറയുന്നത് കേട്ട് ദേവന്റെയും ശ്രീയുടെയും നെഞ്ചിൽ വെളളിടി വെട്ടി......കേട്ടത് വിശ്വസിക്കാനാവാതെ രണ്ടുപേരും അവനെ തന്നെ ഉറ്റുനോക്കി ... നീ മരിച്ചെന്നാ അവരൊക്കെ വിശ്വസിച്ചിരിക്കുന്നത്.....അന്ന് നിന്റെ ബോഡിക്കായി അവർ തിരച്ചിൽ നടത്തിയിരുന്നെന്നറിഞ്ഞിരുന്നു.....ഇത്രയും വർഷത്തിനു ശേഷം നീ അവിടേക്ക് പോയാൽ.......ദേവൻ പൂർത്തിയാക്കാതെ പറഞ്ഞു നിർത്തി..... ഞാൻ അവിടേക്ക് പോകുന്നത് അവകാശം ചോദിച്ചു വാങ്ങാനല്ല.....

എന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിനു കാരണക്കാരായവരെ കണ്ടുപിടിക്കാനാ........അതുകൊണ്ട് ഞാൻ മരിച്ചെന്ന് തന്നെ അവർ വിശ്വസിച്ചോട്ടെ.....ഗൗരവത്തോടെ അവനത് പറയുമ്പോൾ അവനെ തടയാനുള്ള ശ്രമത്തിലായിരുന്നു ദേവനും ശ്രീയും.... അത്.....അത്.....വേണോ കുഞ്ഞാ.....എനിക്ക് പേടിയാ.... നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.....ശ്രീ വിതുമ്പലോടെ പറഞ്ഞു.... അമ്മ പേടിക്കണ്ട എനിക്കൊന്നും സംഭവിക്കില്ല.....ഞാൻ ആരാണെന്ന് ഒരിക്കലും ആരും അറിയില്ല......

.എല്ലായ്പ്പോഴും ഞാൻ ദക്ഷൻ ദേവജിത്ത് ആയിരിക്കും ദക്ഷൻ ദയാനന്ദനാണെന്ന സത്യം ആരും അറിയില്ല.....എന്റെ ലക്ഷ്യം പൂർത്തിയാക്കി വൈകാതെ തന്നെ ഞാനിവിടേക്ക് തിരികെ വരും .....ശ്രീ യുടെ കൈയെടുത്ത് അവന്റെ കൈകൾക്കുളളിൽ വെച്ച് കൊണ്ടവൻ പറഞ്ഞു..... പക്ഷെ കുഞ്ഞാ നിന്നെ കാണുമ്പൊ അവർക്ക് സംശയം തോന്നിയെന്ന് വരാം ....കാരണം നീയും നിന്റെ അച്ഛനും ഒരേ അച്ചിൽ വാർത്ത പോലെയാ.........ദേവൻ ഉത്കണ്ഠയോടെ പറഞ്ഞു.... ഒരാളെ പൊലെ ഏഴ് പേരുണ്ടന്നല്ലേ അപ്പേ പറയുന്നത്......

.അങ്ങനെ വിശ്വസിച്ചോളും......ഞാൻ ഉറപ്പിച്ചു കഴിഞ്ഞു ദക്ഷൻ ദേവജിത്തായി തന്നെ ഞാൻ പത്മദളത്തിലേക്ക് പോകുന്നു...... എന്റെ ലക്ഷ്യത്തിലെത്താൻ എനിക്ക് അവിടെ കയറി പറ്റണം....അതിനു ഒരേയൊരു മാർഗമേ എന്റെ മുന്നിലിപ്പോഴുളളൂ......കളരി പയറ്റ്......പണ്ടെങ്ങോ.....മനസ്സിൽ തോന്നിയൊരു മോഹമായിരുന്നത് തിരക്കിനിടയിൽ വിട്ടുകളഞ്ഞൊരിഷ്ടം ഇന്നെന്റെ കടമ നിറവേറ്റാൻ ഞാനത് പൊടിതട്ടിയെടുക്കുകയാ......അത് പറഞ്ഞു കൊണ്ടവൻ ബാൽക്കണിയിലേക്ക് നടന്നു....അവിടെ ചെന്ന് ദൂരേക്ക് നോക്കി നിന്നു........ അവനെ ഇനി തടയാൻ തങ്ങളെകൊണ്ടാവില്ലെന്നോർത്ത് ദേവനും ശ്രീയും നിരാശയോടെ താഴേക്ക് പോയി.....

പത്മദളത്തിലെത്താൻ വെമ്പുന്ന മനസുമായി ദക്ഷൻ ചിന്തയിലാണ്ടു...... ""ആരാണ് ശത്രു വെന്നോ....ആരാണ് മിത്രമെന്നോ തനിക്കറിയില്ല കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.....തന്റെ തായ് വേരറുത്തവരെ എങ്ങിനെയും കണ്ടെത്തണം മരണത്തിൽ കുറഞ്ഞൊരു ശിക്ഷ അവർക്ക് വിധിക്കില്ല.....അന്ന് തന്റെ അചഛനുമ്മയ്ക്കും ചിതകത്തിച്ച് മകനെന്ന കടമ നിറവേറ്റാൻ തനിക്ക് കഴിഞ്ഞില്ല......ഇന്ന് .....അവരുടെ ഖാദകന് വധ ശിക്ഷ വിധിച്ച് മകനെന്ന കടമ നിറവേറ്റണം......"" 🔥🔥🔥🔥🔥🔥🔥🔥 പിറ്റേദിവസം അതിരാവിലെ തന്നെ ആര്യൻ പാലക്കാട്ട് എത്തി......

ടൗണിലെ ഹോട്ടലിൽ റൂമെടുത്ത ശേഷം കുറച്ചു നേരം വിശ്രമിച്ചു.... .പത്തു മണിക്കാണ് പത്മദളം തറവാടിനോട് ചേർന്ന അവരുടെ ഗോഡൗണിലേക്ക് എത്തേണ്ടത് ......ആദ്യമായാണ് പത്മദളത്തിലേക്ക് പോകുന്നത് റൂട്ട് മാപ്പ് നേരത്തെ അയച്ചു കൊടുത്തിരുന്നത് കൊണ്ട് കണ്ടു പിടിക്കാൻ എളുപ്പവായിരിക്കും.....ഓരോന്നോർത്ത് കിടന്നു കൊണ്ട് എപ്പോഴാ മയങ്ങി...... കുറേ സമയത്തിനു ശേഷം അലാറമടിക്കുന്ന ശബ്ദം കേട്ട് ആര്യൻ ഉണർന്നു......ബാത്ത്റൂമിലേക്ക് പോയി കുളിച്ചു ഫ്രഷ് ആയി വന്നു.......അധികം വൈകാതെ തന്നെ എല്ലാ ഫയൽസുമെടുത്ത് പത്മദളത്തിലേക്ക് തിരിച്ചു........ 🔥🔥🔥🔥🔥🔥🔥🔥 ആമി രാവിലെ തന്നെ അമ്പലത്തിൽ പോകാൻ പൗർണമിയെ കൂട്ടാനായി പത്മദളത്തിലെത്തി.......

അപ്പോൾ മുറ്റത്ത് നിന്ന് ഇന്ദ്രൻ കാറു കഴുകുന്നുണ്ടായിരുന്നു.... ഇന്ദ്രനെ കണ്ട് ആമി പുഞ്ചിരിച്ചു....... എന്താ ആമിക്കുട്ടിയേ.......രാവിലെ തന്നെ.....ഇങ്ങോട്ടേക്ക്......പൗർണിയെ കാണാനാ...... മ്മ് ......അമ്പലത്തിൽ പോവാൻ അവളെ കൂട്ടാൻ വന്നതാ ഞാൻ....... ആ നന്നായി ആ പോത്ത് ഇതുവരെ ഉണർന്നിട്ടില്ല.....മോള് പോയി വിളിക്ക്..... അയ്യോ....എണീറ്റില്ലേ....ഞാൻ ഇന്നലെ തന്നെ പറഞ്ഞിരുന്നതാണല്ലോ.....അതും പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പോയി....

റൂമിൽ ചെന്നപ്പോൾ ഇന്ദ്രൻ പറഞ്ഞത് പോലെ അവൾ കിടക്കാരുന്നു......ആമി വാതിലിൽ മുട്ടി....അപ്പോഴേക്കും പൗർണമി തലയുയർത്തി നോക്കി ..... ആമീ നീ ഇങ്ങോട്ട് വരേണ്ട......നിക്ക് അമ്പലത്തിൽ വരാൻ പാടില്ല.....നീ വേഗം പൊയ്ക്കോ.......ഞാൻ നിന്നെ ഇക്കാര്യം പറയാനായി ഫോണിൽ വിളിച്ചിരുന്നു കിട്ടിയില്ല.....അതാ.... ആമി മുറിക്കുളളിലേക്ക് കയറുന്നതിന് മുന്നേ അവൾ പറഞ്ഞു...... സാരല്ല.....എന്നാ ഞാനിറങ്ങാ അതും പറഞ്ഞു കൊണ്ട് അവൾ ഇറങ്ങി....

.ഉമ്മറത്ത് എത്തിയപ്പോഴേക്കും പത്മനാഭൻ അവിടെ നിൽക്കുന്നത് കണ്ട് അവൾ അയാളെ നോക്കി പുഞ്ചിരിച്ചു..... എന്താ ആമിക്കുട്ടിയേ രാവിലെ അമ്പലത്തിലേക്കാ...... മ്മ്......സീതമാമി എവിടെ പപ്പമ്മാമേ..... അവൾ അടുക്കളയിലാ മോളെ.......മോള് ഭദ്രന്റെ കാര്യം ഓർത്ത് പേടീക്കണ്ടാട്ടോ.... ഒരിക്കലും അവനെപ്പോലൊരുത്തന് മോളെ വിവാഹം കഴിച്ചു കൊടുക്കില്ല.....മോൾക്ക് വേണ്ടി യോഗ്യനായൊരാള് തന്നെ വരൂട്ടോ..... അതിനു മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു.....

വൈകിക്കണ്ട മോളെ പൊയ്ക്കോ......പുഞ്ചിരിയോടെ അയാൾ പറഞ്ഞു....... ആമി അവിടെ നിന്നും ഇറങ്ങി കാവ് കഴിഞ്ഞാണ് അമ്പലത്തിലേക്ക് പോവേണ്ടത് ....കുറച്ചു ദൂരം നടക്കാനുണ്ട്..... യാത്രയിലുടനീളം അവളുടെ മനസിലേക്ക് അമ്മയും അച്ഛയും നിറഞ്ഞു നിന്നു.....അച്ഛ മരിച്ചതിൽ പിന്നെ തയ്യൽ പണി ചെയ്താണ് അമ്മ തന്നെ വളർത്തിയത്......പഠിത്തം കഴിഞ്ഞെങ്കിൽ എന്തെങ്കിലും ജോലിക്ക് കൂടെ പോയീ അമ്മയെ സഹായിക്കാരുന്നു.....

പപ്പൻമാമ പറഞ്ഞ പോലെ വലിയ യോഗ്യത ഉളള ആളാവണം ന്നൊന്നൂല്യ...തന്നേയും അമ്മയേയും പൊന്നുപോലെ നോക്കുന്നയാളായാ മതി.....ഓരോന്നോർത്ത് മുന്നോട്ട് പോയപ്പോഴാണ് എതിരെ വരുന്നവനെ ആമി കണ്ടത്.....അവളുടെ നെഞ്ചിടിപ്പേറി.....കാലുകൾ നിശ്ചലമാകുന്ന പോലെ തോന്നി.....പുറം തിരിഞ്ഞ് നടക്കാനാഞ്ഞതും കൈത്തണ്ടയിൽ അവന്റെ പിടി വീണിരുന്നു.......................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 6

Share this story