ദക്ഷ പൗർണമി: ഭാഗം 9

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ആര്യൻ കൃത്യ സമയത്ത് തന്നെ പത്മദളത്തിലെത്തി......അവിടെ ആര്യനെ പ്രതീക്ഷിച്ച് സിദ്ധാർഥും ഹർഷനും പുറത്ത് നിപ്പുണ്ടായിരുന്നു......... ഹലോ ഗുഡ് മോണിങ്ങ് മിസ്റ്റർ. ആര്യൻ.......യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു..... ഗുഡ് മോണിങ്ങ് സിദ്ധാർഥ്.....ആദ്യമായിട്ടാ ഞാനിങ്ങോട്ടേക്ക്.....വരുന്നത് പിന്നെ റൂട്ട് മാപ്പുണ്ടായിരുന്നത് കൊണ്ട് വേറെ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല...ആര്യൻ പുഞ്ചിരിയോടെ പറഞ്ഞു..... വരൂ അകത്തേക്ക് ഇരിക്കാം.....അതും പറഞ്ഞുകൊണ്ട് അവർ അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി......

അവിടെ വച്ച് തന്നെ ഡോക്യുമെന്റസൊക്കെ നോക്കിയ ശേഷം ഗോഡൗണിൽ പോയി പ്രോഡക്ടിന്റെ ക്വാളിറ്റി യൊക്കെ ഉറപ്പുവരുത്തി.......വൈകുന്നേരം അവിടെ നിന്നും തിരിക്കുകയും ചെയ്തു......തിരിച്ചുളള യാത്രയിൽ റോഡിന്റെ ഇരുവശത്തും അവന്റെ മിഴികൾ ആമിയെ പരതുനനുണ്ടാതിരുന്നു........പക്ഷെ അവനവളെ കാണാൻ സാധിച്ചില്ല.....പിറ്റേദിവസം മണിവീണയിൽ എത്തുമ്പോഴും....ഭയന്ന് വിറച്ച് തന്നെ ഉറ്റുനോക്കിയവളുടെ മുഖം അവന്റെയുളളിൽ മായാതെ നിന്നു...... 🔥🔥🔥🔥🔥🔥🔥

ആര്യൻ തിരികെ വന്നപ്പോൾ തന്നെ മണിവീണയിൽ നടന്നതൊക്കെ മുത്തശ്ശി പറഞ്ഞറിഞ്ഞു.....എല്ലാം ഒരമ്പരപ്പോടെ ആര്യൻ കേട്ട് നിന്നു....... കുഞ്ഞൻ ദേവച്ഛന്റയും ചെറിയമ്മയുടെയും വളർത്തു മകനാണെന്ന് അറിയാമായിരുന്നു......പക്ഷെ അവന്റെ അച്ഛനും അമ്മയും ആരാന്നോ അവരൊക്കെ മരിച്ചു പോയെന്നോ ഒന്നും അറിയില്ലായിരുന്നു....എല്ലാം അറിഞ്ഞപ്പോൾ അവൻ ഒരുപാട് വേദനിച്ചിട്ടുണ്ടാവും......ആര്യൻ മുത്തശ്ശിയോടായി പറഞ്ഞു....... കുഞ്ഞൻ അവന്റെ അമ്മ വീട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാ......രണ്ടു ദിവസത്തിനകം പോകാനായി ഉറപ്പിച്ചിരിക്കാ.... മുത്തശ്ശി പറയുന്നത് കേട്ട് അവൻ ഞെട്ടലോടെ ഇരുന്നു....

പക്ഷേ മുത്തശ്ശി അതിന് കുഞ്ഞൻ എന്ത് പറഞ്ഞാ പത്മദളത്തിലേക്ക് പോകുന്നത്...... കളരി പഠിക്കാനെന്നും പറഞ്ഞാ അവൻ പോവാൻ നിശ്ചയിച്ചിരിക്കുന്നത്.......ദേവനും ശ്രീയും ആവുമ്പോലൊക്കെ പറഞ്ഞു നോക്കി കേക്കണില്ല........എന്തൊക്കെയോ മനസ്സിൽ കരുതി കൂട്ടിയതു പോലെയാ.....മോനൊന്ന് പറഞ്ഞ് നോക്ക്.....മുത്തശ്ശി നെടുവീർപ്പെട്ടു..... മ്മ്........അവനെന്തെങ്കിലും തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ അതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ കഴിയില്ല......അഥവാ അവന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിക്കാണെങ്കിൽ ഒറ്റയ്ക്കാക്കില്ല കൂടെ ഞാനും ഉണ്ടാവും.....അതും പറഞ്ഞുകൊണ്ട് ആര്യൻ പുറത്തേക്ക് പോയി........ മുത്തശ്ശി അമ്പരപ്പോടെ അവനെ നോക്കി നിന്നു...... 🔥🔥🔥🔥🔥🔥

പത്മനാഭന്റെ മൂത്ത ജേഷ്ഠനായ നകുലൻ തറവാടിന്റെ ഉമ്മറത്തിരുന്ന് പത്മനാഭനുമായി സംസാരിക്കുകയായിരുന്നു..... പപ്പാ.....അടുത്ത ചിങ്ങത്തിൽ പൗർണി മോൾക്ക് ഇരുപത്തിരണ്ടു വയസ് തികയാ.....അവൾക്ക് പറ്റിയൊരാളെ നമുക്ക് കണ്ടുപിടിക്കണ്ടേ......അവളുടെ വിവാഹം കഴിഞ്ഞാൽ മാത്രമേ നാഗക്ഷേത്രം വീണ്ടും തുറക്കാൻ പറ്റൂ....നമ്മുടെ കുടുംബത്തിലെ ഒരേയൊരു പെൺതരിയാ പൗർണി.........അതുകൊണ്ട് ഇനി അധികം വൈകാതെ അവളുടെ വിവാഹം നടത്താനുള്ള കാര്യങ്ങൾ ചെയ്യണം......നാളെത്തന്നെ ജോത്സ്യനെ വരുത്തി അവളുടെ ജാതകം നോക്കിക്കണം.....ഈശ്വരനിശ്ചയമെന്താന്ന് അറിയാല്ലോ....... ശരിയേട്ടാ.....നാളെ തന്നെ വേണ്ടത് ചെയ്യാം.....

അതിനു മുൻപ് മറ്റൊരു കാര്യം കൂടി ചെയ്യണം.... അനന്തന്റെയും പാറുവിന്റെയും കുഞ്ഞന്റെയും ദുർമരണത്തിന് വേണ്ട കർമ്മങ്ങൾ ചെയ്യണം..... മ്മ്......എല്ലാം നീ പോയി അന്വേഷിച്ച് വേണ്ടതെന്താച്ചാ ചെയ്യ് പപ്പാ.....പക്ഷേ പൗർണിയുടെ വിവാഹം അതിനിയും വെച്ച് നീട്ടണ്ട....... ആ ഉണ്ണീടെ മോന്റ ആലോചന അതങ്ങ് നടത്തിക്കൂടായിരുന്നോ നിനക്ക്.... പൗർണി മോൾക്ക് അതിനു താത്പര്യമില്ല ചേട്ടാ.....അത് വേണ്ട...... അങ്ങനെ അവളുടെ ഇഷ്ടം നോക്കിയിരുന്നാ ലെങ്ങനാ പപ്പാ......അന്ന് പാറു കാരണം നമ്മൾ അവന്റെ മുന്നിൽ തലകുനിച്ച് നിക്കേണ്ടി വന്നതാ അതിനൊരു പരിഹാരം കൂടി ആവൂല്ലോ ഇത്.....നീ നന്നായി ആലോചിക്ക്......

അന്യനായ ഒരുത്തനെ നാഗക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിലും നല്ലതല്ലേ.....അത്....നന്ദനാവുമ്പോൾ നമ്മുടെ അമ്മേടെ ആങ്ങളയുടെ പേരക്കുട്ടിയല്ലേ.....ആ വഴിക്ക് നന്ദനും അവളുടെ മുറച്ചെറുക്കൻ ആണല്ലോ..... മ്മ്.......മറുപടിയായി പത്മനാഭൻ ഇരുത്തി മൂളി....... 🔥🔥🔥🔥🔥🔥🔥 വൈകുന്നേരം ദക്ഷൻ റൂമിൽ ഇരുന്ന് ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യുകയായിരുന്നു.... അപ്പോൾ അവിടേക്ക് ആര്യൻ വന്നു.....ആര്യൻ ദക്ഷന്റെ അടുത്തിരുന്നു...... കുഞ്ഞാ.......നീ പോവാൻ തന്നെ തീരുമാനിച്ചോ...... മ്മ്......എന്താ നീയും എന്നെ പിന്തിരിപ്പിക്കാൻ വന്നതാണോ......നെറ്റിച്ചുളിക്കിക്കൊണ്ടവൻ ചോദിച്ചു..... ഒരിക്കലും അല്ല......ഞാനും നിന്റൊപ്പം വരുന്നൂന്ന് പറയാൻ വന്നതാ....പുഞ്ചിരിയോടവൻ പറഞ്ഞു......

റിയലി......അതിന് ചെറിയച്ഛൻ സമ്മതിക്കുവോടാ..... നീ യെന്തിനാണ് ആ കുരുട്ടടക്കയുടെ കാര്യം ഇങ്ങനെ ഓർമിപ്പിക്കുന്നേ.......ഹിറ്റ്ലറിന് മുസ്സോളിനിയിലുണ്ടായ സാധനം......🤨🤨🤨 ടാ.......നിന്റെ അപ്പയല്ലേടാ.....കുറച്ചു ബഹുമാനത്തോടെ സംസാരിക്ക്...... ഓ....പിന്നെ ബഹുമാനം!!!!! അതിനു നിന്റെ തന്തയല്ല എന്റെ തന്ത അങ്ങേർക്ക് ഇതൊക്കെ തന്നെ കൂടുതലാ😏😏😏😏 മ്മ്......നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല....🤨🤨🤨 അതൊക്കെ പോട്ടെ എന്താ നിന്റെ അടുത്ത പ്ലാൻ......കൗതുകത്തോടെ ആര്യൻ ചോദിച്ചു..... നാളെ ഉച്ചയ്ക്ക് നമ്മൾ പാലക്കാട്ടേക്ക് തിരിക്കുന്നു......എന്റെ അച്ഛന്റെയും അമ്മയുടെയും മണ്ണിലേക്ക്.....എല്ലാം അവിടെ നിന്നും തുടങ്ങണം.....

അപ്പ പറഞ്ഞ അനന്തനെ മാത്രേ എനിക്ക് ഇപ്പൊ അറിയൂ.....പക്ഷേ അനന്തൻ ആരായിരുന്നുന്ന് അറിയണമെങ്കിൽ പത്മദളത്തിൽ എത്തിയേ പറ്റൂ......ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലുണ്ട് അതിനെല്ലാമുളള ഉത്തരങ്ങൾ കിട്ടാൻ ഈ യാത്ര കൂടിയേ തീരു......ദീർഘമായി നിശ്വസിച്ചു കൊണ്ടു പറഞ്ഞു നിർത്തിയവൻ..... പക്ഷേ നമ്മൾ എങ്ങനെ അവിടെ കയറി പറ്റും????? അതിനുള്ള എല്ലാ ഏർപ്പാടും ചെയ്തു കഴിഞ്ഞു..... വാട്ട്!!!!!നീ യൊന്ന് തെളിച്ച് പറ കുഞ്ഞാ......എന്താ സംഭവം....... പത്മനാഭൻ എന്ന പത്മദളത്തിലെ കളരി ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് കളരി അഭ്യസീക്കാൻ ഞാൻ ആഗ്രഹിക്കുന്നു.....ഞാനങ്ങോട്ടേക്ക് വന്നോട്ടേന്ന് ചോദിച്ചു കൊണ്ട്....

ഹർഷന് ഞാൻ മെയിൽ അയച്ചു......സമ്മതമറിയിച്ചു കൊണ്ടുള്ള മറുപടി അര മണിക്കൂറിനുള്ളിൽ കിട്ടുകയും ചെയ്തു...... അപ്പോ നീ രണ്ടും കൽപ്പിച്ചു തന്നാ അല്ലേ കുഞ്ഞാ...... മ്മ് പക്ഷെ എവിടെ നിന്നും തുടങ്ങണം എന്നെനിക്കറിയില്ല......ആര്യാ..... അതൊന്നും നീ ഇപ്പൊ ഓർക്കണ്ട......അവിടെ ചെല്ലുമ്പോൾ അതിനുളള വഴിയൊക്കെ താനെ തെളിഞ്ഞു വരും.........നീ യിപ്പാ ഉറങ്ങാൻ നോക്ക് നാളെ യാത്ര തീരിക്കേണ്ടതല്ലേ......നീ കിടന്നോ....അപ്പോ ഗുഡ് നൈറ്റ്.... മ് ഹം......ഗുഡ് നൈറ്റ്..... ഉടനെ തന്നെ ആര്യൻ പുറത്തേക്ക് പോയി..... മനസ്സിൽ പല കൂട്ടലും കിഴീക്കലും നടത്തിയിട്ട് ദക്ഷൻ ഉറക്കത്തിലേക്ക് വഴുതി വീണു...... 🔥🔥🔥🔥🔥🔥🔥

പത്മനാഭൻ രാത്രിയിലെ അത്താഴത്തിനു ശേഷം മുറിയിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു....ഈ സമയം ഹർഷനും സിദ്ധുവും അവിടേക്ക് വന്നു...... അച്ഛേ.....അച്ഛയോട് ഞങ്ങൾക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്....... എന്തിനാടാ.....വളച്ച് കെട്ടുന്നേ കാര്യം എന്താന്ന് പറയ്..... അത് അച്ഛേ.....അച്ഛയോട് ചോദിക്കാതെ ഞങ്ങൾ ഒരു കാര്യം ചെയ്തു.....ഞങ്ങളുടെ കമ്പനിയുടെ നല്ല ഭാവിയും കൂടി ഓർത്താ ഞങ്ങൾ...... ഹാ .....സിദ്ധു കാര്യം എന്താന്ന് മാത്രം ഇതുവരെ പറഞ്ഞില്ലല്ലോ..... അത് അച്ഛേ നമ്മുടെ കമ്പനിയുടെ കോൺട്രാക്ട് ദക്ഷ് ഗ്രൂപ്പ് അപ്പ്രൂവ് ചെയ്ത കാര്യം ഞങ്ങൾ പറഞ്ഞിരുന്നില്ലേ....അതിന്റെ എം.ഡി യായ ദക്ഷന് അച്ഛന്റെ കീഴിൽ കളരി പഠിക്കാൻ താത്പര്യമുണ്ടെന്ന് ......

അതിനു വേണ്ടി അയാൾ ഇവിടേയ്ക്ക് വന്നോട്ടേന്ന് ചോദിച്ചു...... നീ യെന്ത് പറഞ്ഞു....പത്മനാഭൻ സിദ്ധുവിനോടായ് ചോദിച്ചു ..... ഞാൻ വന്നോളാൻ പറഞ്ഞു.......അച്ഛയോട് അനുവാദം ചോദിക്കാതെ അങ്ങനെ പറയണ്ടായിരുന്നോ???? അതിലെന്താടാ തെറ്റ്......അയാൾ വരട്ടെ......ഇവിടെ തങ്ങി പഠിക്കാൻ സമ്മതം ആണെങ്കിൽ എനിക്കൊരെതിർപ്പും ഇല്ല....ഇതിനാണോ എന്തോ വലിയ അപരാധം ചെയ്തപോലെ കുമ്പസാരം നടത്തിയത്.....രണ്ടു പേരെയും വാത്സല്യത്തോടെ തഴുകിക്കൊണ്ട് പറഞ്ഞു.... അത് കേട്ട് രണ്ടു പേരുടെയും മൂഖത്ത് പുഞ്ചിരി തെളിഞ്ഞു...... ആട്ടെ അയാൾ എന്നാ വരിക......അയാൾക്ക് താമസിക്കാനുള്ള റൂം തയ്യാറാക്കണ്ടേ.... നാളെ അവിടെ നിന്നും തിരിക്കും....കാറിലാ വരുന്നത്.....

ആ.....എന്നാ ബാക്കി കാര്യങ്ങളൊക്കെ നിങ്ങൾ നോക്കിക്കോ......അയാൾക്കിവിടെ ഒന്നിനും ഒരു കുറവും വരുത്തരുത്...... ശരി അപ്പേ അതൊക്കെ ഞങ്ങൾ നോക്കിക്കോളാം....അത് പറഞ്ഞിട്ട് സിദ്ധു പുറത്തേക്ക് പോയി...... 🔥🔥🔥🔥🔥🔥🔥🔥 പിറ്റേദിവസം ഉച്ചയ്ക്ക് തന്നെ ആര്യനും ദക്ഷനും പത്മനാഭത്തിലേക്ക് പോകാനായി ലഗേജുകളുമായി ഉമ്മറത്ത് വന്നു.....അവിടെ എല്ലാവരും നിറ കണ്ണുകളോടെ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു....... മോനോ.....കുഞ്ഞാ.....സൂക്ഷിക്കണം......നിന്റെ ശത്രു ആരാന്ന് അറിയാത്ത സ്ഥിതിക്ക് നീ കരുതലോടിരിക്കണം....ദേവൻ ദുഃഖമടക്കി പിടിച്ചു കൊണ്ട് പറഞ്ഞു...... മ്മ് അറിയാം അപ്പേ......ഞാൻ സൂക്ഷിച്ചോച്ചോളാം......

മോനേ എപ്പോഴും നിനക്ക് കാവലാവാൻ മഹേശ്വരനോട് പ്രാർത്ഥിക്കണം.....അമ്മയെ എന്നും വിളിക്കണം.....ശ്രീയെ ഒരിക്കലും വിഷമിപ്പിക്കരുത്.......ജന്മം തന്നില്ലാന്നേയുളളൂ.....ഈ കണ്ട കാലമത്രയും അവൾ ജീവിച്ചതേ നിനക്കു വേണ്ടിയാ......ഒഴുകിയിറങ്ങിയ കണ്ണുനീർ സാരിത്തലപ്പാൽ തുടച്ചുനീക്കിക്കൊണ്ട് മുത്തശ്ശി പറഞ്ഞു....... ഈ ദക്ഷന്റെ ജീവിതത്തിൽ ആരൊക്കെ വന്നുകയറിയാലും.....എന്റെ അപ്പയും അമ്മയും കഴിഞ്ഞേ ഉണ്ടാവൂ മറ്റാരും അത് പറഞ്ഞു കൊണ്ട് അവൻ ശ്രീ യെ ചേർത്ത് പിടിച്ചു..... കുഞ്ഞാ.....അമ്മ എങ്ങനാ കണ്ണാ നിന്നെ കാണാതിരിക്കാ.....നിക്ക് കഴിയില്ല....ഈ കഴിഞ്ഞ 28 വർഷത്തിനിടയിൽ ഒരീസം പോലും പിരിഞ്ഞിരിക്കാൻ അമ്മക്ക് കഴിഞ്ഞിട്ടില്ല....

കണ്ണാ.....പറഞ്ഞു കഴിഞ്ഞതും നിയന്ത്രണം വിട് പൊട്ടി കരഞ്ഞുപോയി... അമ്മാ.....എന്താമ്മാ.....ഇത്....മതി കരഞ്ഞത്....ഞാനും എന്റെ ശ്രീക്കുട്ടിയെ ഒരുപാട് മിസ് ചെയ്യും....അത് പറയുമ്പോൾ അവന്റെ കണ്ണുകളിലും നീർതുളളികൾ സ്ഥാനം പിടിച്ചു..... ആഹ് മതി മോളെ കുഞ്ഞൻ ഒരു വഴിക്കിറങ്ങിയതല്ലേ....സന്തോഷത്തോടെയല്ലേ യാത്രയാക്കേണ്ടത്.....മുത്തശ്ശന്റെ ശബ്ദം അവിടെ പ്രതിധ്വനിച്ചൂ... അധികം വൈകാതെ തന്നെ എല്ലാവരുടെയും അനുഗ്രഹത്തോടെ ദക്ഷനും ആര്യനും അവിടെ നിന്നും യാത്ര തിരിച്ചു........തന്റെ തായ് വേരെടുത്തവരെ തേടി....... വൈകാതെ ദക്ഷന്റെ കാർ മണിവീണയുടെ ഗേറ്റ് കടന്ന് പുറത്തേക്ക് പാഞ്ഞു...........................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 8

Share this story