ദക്ഷ പൗർണമി: ഭാഗം 1

daksha paurnami

എഴുത്തുകാരി: ദിവ്യ സാജൻ

മുംബൈയിലെ പ്രശസ്തമായ കേദാർ ആഡിറ്റോറിയത്തിൽ മികച്ച യുവ വ്യവസായിക്കുളള അവാർഡ് ദാന ചടങ്ങ് നടന്നു കൊണ്ടിരിക്കുന്നു....ഇന്ത്യയിലെ തന്നെ പ്രമുഖരായ എല്ലാ വ്യവസായികളും ആഡിറ്റോറിയത്തിൽ സന്നിഹിതരാണ്...... ഉടനെ തന്നെ അനൗൺസ് മെന്റ് വന്നു........ ""ഈ വർഷത്തെ മികച്ച യുവ വ്യവസായിക്കുളള അവാർഡ് ഏറ്റുവാങ്ങുന്നതിനായി ശ്രീ .ദക്ഷൻ ദേവ ജിത്ത് വർമ്മയെ വേദിയിലേക്ക് ക്ഷണിക്കുന്നു...."" മെറൂൺ കളർ സ്യൂറ്റ് ധരിച്ച 28 വയസ്സോളം പ്രായം തോന്നിക്കുന്ന ആ ചെറുപ്പക്കാരൻ ചെറു പുഞ്ചിരിയോടെ വേദിയിലേക്ക് കടന്നു വന്നു....കാപ്പീകണ്ണുകളും ട്രിം ചെയ്തൊതുക്കിയ താടിയും ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന നുണക്കുഴികളും ആരേയും അവനിലേക്ക് ആകർഷിക്കുന്നവയായിരുന്നു.... സദസ്സിനെ സാക്ഷിനിർത്തിക്കൊണ്ട് അവനാ അവാർഡ് ഏറ്റുവാങ്ങുമ്പോൾ കാണികൾക്കിടയിൽ നാലു കണ്ണുകൾ തെല്ലഭിമാനത്തോടെ അവനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു..... "മിസ്റ്റർ. ദക്ഷൻ ഈ അവസരത്തിൽ നിങ്ങൾക്കെന്താ പറയാനുള്ളത്...." അവതാരികയുടെ ചോദ്യത്തിന് നേർമയിൽ പുഞ്ചിരിച്ചുകൊണ്ടവൻ തുടർന്നു.... ""ഗുഡ് ഇവ്നിംഗ് ടു ഓൾ.....ഇന്ന് ഈ അവർഡ് സ്വീകരിക്കാൻ എന്നെ പ്രാപ്തനാക്കിയ രണ്ടു പേർ ഇവിടെയുണ്ട്.....മൈ ബ്രയിൻ ആൻഡ് മൈ ഹാർട്ട്.....

എന്റെ അപ്പ ദേവ ജിത്ത് വർമ്മ....അമ്മ ഭാഗ്യശ്രീ.......ഇത് നിങ്ങൾക്കുളളതാണ് അതും പറഞ്ഞു കൊണ്ട് അയാൾ ആ അവാർഡ് അവർക്കു നേരെ ഉയർത്തിക്കൊണ്ട് അവർക്ക് നേരെ ഫ്ളൈയിംഗ് കിസ്സ് അയച്ചു.....ലവ് യു മോം ആന്റെ ഡാഡ്...."" കാണികൾക്കിടയിലിരുന്ന ദേവജിത്തിന്റെയും ഭാഗ്യശ്രീയുടെയും മനസ്സ് അഭിമാനം കൊണ്ട് നിറഞ്ഞ നിമിഷമായിരുന്നത്.... സ്റ്റേജിൽ നിന്നിറങ്ങി ദക്ഷൻ അയാളുടെ അച്ഛനെയും അമ്മയെയും ഇരു വശത്തുമായി ചേർത്ത് നിർത്തി.....അവർ അവനെ ചുമ്പനങ്ങൾ കൊണ്ട് മൂടി..... ഓഡിറ്റോറിയത്തിൽ നിന്നും നേരെ അവരുടെ വീട്ടിലേക്ക് തിരിച്ചു.....അധികം വൈകാതെ ""മണി വീണ"" എന്ന് നാമകരണം ചെയ്യപ്പെട്ട കൊട്ടാര സമാനമായ വലിയൊരു മാളികയ്ക്ക് മുന്നിൽ അവരുടെ കാർ വന്നു നിന്നു....ദക്ഷനും അയാളുടെ മാതാപിതാക്കളും അതിൽ നിന്ന് പുറത്തിറങ്ങിയതും അവരെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാനായി രണ്ട് വൃദ്ധ ദമ്പതികൾ അഗ്നിയേന്തിയ താലവുമായി അവിടേക്ക് വന്നു......ദക്ഷന്റെ മുത്തശ്ശനും മുത്തശ്ശിയുമായ ഈശ്വര വർമ്മയും ദേവകിയും....നിറഞ്ഞ പുഞ്ചിരിയോടെ ആരതിയുഴിഞ്ഞ് അവർ ദക്ഷനെ സ്വീകരിച്ചു..... ""എന്നും ഇങ്ങനെ തലയുയർത്തി തന്നെ നിൽക്കണം നീ.....നന്മ മാത്രമേ ചിന്തിക്കുകയും പ്രവർത്തിക്കയും ചെയ്യാവൂ....സർവ്വ ഗുണങ്ങളുമൊത്തൊരാണായിരിക്കണം നീ എല്ലായ്പ്പോഴും.....

ആയുസ്സും ആരോഗ്യവും മനസ്സമാധാനവും നൽകി പരമേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടേ.....ആ വൃദ്ധ അവന്റെ തലയിൽ കൈവച്ചനുഗ്രഹിച്ചു""..... നിറ പുഞ്ചിരിയോട് കൂടി ദക്ഷനെ അവർ ചേർത്ത് പിടിച്ച് നിറുകിൽ ചുമ്പിച്ചു......... വൈകാതെ അവർ ദക്ഷന്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി........ 🔥🔥🔥🔥🔥🔥🔥🔥 പത്മദളം തറവാട്.... "മോളേ.....പൗർണമി...... മതീട്ടോ.....ഇനി ഇങ്ങോട്ട് കയറി വന്നേ പെണ്ണേ.......വെറുതെ തണുപ്പ് കയറി പനി പിടിക്കണ്ട"..... പൗർണ്ണമി വേഗം കുളത്തിൽ നിന്ന്....കരയ്ക്കു കയറി....മുത്തശ്ശി തോർത്ത് മുണ്ടെടുത്ത് അവളുടെ തല തുവർത്താൻ തുടങ്ങി...... എന്റെ പൗർണ്ണി മോള് വേഗം ചെന്ന് ഉടുത്തൊരുങ്ങി വന്നേ നമുക്ക് ദീപാരാധന തൊഴാൻ പോവേണ്ടതല്ലേ..... .... വാത്സല്യത്തോടെ അവളെ തഴുകിക്കൊണ്ടവർ പറഞ്ഞു..... ഉടുത്തൊരുങ്ങി വന്നാലും ന്നെ കാണാനാളില്ലാലൊ മുത്തശ്ശി....ഇടം കണ്ണിട്ട് മുത്തശ്ശിയെ നോക്കിക്കൊണ്ട് കുറുമ്പൊടെ പറയുന്നവളെ കണ്ട് ഭവാനിയമ്മ ചിരിച്ചു പോയി.... എടീ.....കുറുമ്പീ...എന്തൊക്കെയോ നീ യീ പറേണത്....പൗർണമിയുടെ ചെവിയിൽ മെല്ലെ കിഴുക്കിക്കൊണ്ടവർ ചോദിച്ചു.... ഹാവൂ....വേദനിച്ചൂട്ടോ മുത്തശ്ശി ഞാൻ പറഞ്ഞത് ശരിയല്ലേ....ഈ പത്മദളത്തിൽ എന്റെ മൂന്നേട്ടന്മാരെ കൂടാതെ വല്യച്ഛന്മാർക്കും ആൺമക്കളല്ലേയുളളൂ........എനിക്കൊന്ന് മിണ്ടാനോ ,പറയാനോ, കുശുമ്പ് കാട്ടാനോ.... പേരിന് പോലും ഒരു ചേച്ചിയോ അനിയത്തിയോ ഇല്ല..... ഏട്ടത്തിമാരൊക്കെ അവരവരുടെ തിരക്കുകളിലായിരിക്കില്ലെ എപ്പോഴും......

അതൊക്കെ പോട്ടെ മരുന്നിന് പോലും ഒരു മുറച്ചെറുക്കനുമില്ല......അങ്ങനൊരാളുണ്ടായിരുന്നെങ്കിലല്ലേ.....ഞാൻ ഒരുങ്ങീട്ട് കാര്യൊളളൂ....അതാ ഞാനുദ്ദേശിച്ചത് കുസൃതിച്ചിരിയോടെ പറഞ്ഞവൾ.... അത് കേൾക്കേ ആ വൃദ്ധയുടെ മുഖത്ത് ദുഃഖം തളം കെട്ടി..... എന്റെ പാറുവും അനന്തനും ഉണ്ടായിരുന്നെങ്കിൽ കുഞ്ഞനിപ്പോ നിന്റെ മുറച്ചെറുക്കനായിട്ട് ഇവിടുണ്ടായേനെ....പാറൂനും അനന്തനുമൊപ്പം കുഞ്ഞനും മരിച്ചൂന്നാ എല്ലാവരും വിശ്വസിക്കണത്......നിക്ക് അങ്ങനെ തോന്നണില്ല.....അങ്ങനെയെങ്കിൽ കുഞ്ഞന്റെ മൃദുദേഹം കിട്ടുമായിരുന്നില്ലേ....നിക്കുറപ്പാ ന്റെ കുഞ്ഞനെവിടെയോ ജീവിച്ചിരുപ്പുണ്ട്..... അന്നത്തെ രാത്രി എന്താ സംഭവിച്ചതെന്ന് അറിയണോങ്കീ...ചാരു ഉണരണം....28 വർഷങ്ങളായിട്ടുളള ഒരേ കിടത്തയാ....ഒന്നും കാണാതെയും കേൾക്കാതെയും മിണ്ടാതെയും....ജീവഛവമായിട്ട്... 45 ദിവസം പ്രായമുള്ളപ്പോഴാ അവനെ ഞങ്ങൾക്ക് നഷ്ടായത്....28 വർഷങ്ങളായി പൂജയും ദീപാരാധനയുമില്ലാതെ നടയടച്ചിട്ടിരിക്കുകയാ നാഗത്തറ ഈ തറവാട്ടിലെ മരുമകനായി വരുന്നയാൾ വന്ന് ആയില്യം നാളിൽ വൃതമനുഷ്ടിച്ച് പൂജ ചെയ്താൽ മാത്രേ വീണ്ടും നട തുറന്ന് പൂജ തുടങ്ങാൻ പറ്റൂ....അവസാനമായി ആ പൂജ ചെയ്തത് അനന്തനായിരുന്നു....അതിനു വേണ്ടിയാ അവര് കുഞ്ഞനെയും കൊണ്ട് ഇങ്ങോട്ടേക്ക് വന്നത് പക്ഷെ വിധി......പറഞ്ഞു മുഴുവനാക്കാൻ ആയില്ലവർക്ക് .....

കുഞ്ഞനിവിടെ ഉണ്ടായിരൂങ്കിൽ അവനായിരുന്നു ആ പൂജ ചെയ്യേണ്ടിയിരുന്നത്......ആയില്യം നക്ഷത്രത്തിൽ ജനിച്ചവനാ....ഉയരങ്ങൾ കീഴടക്കുമെന്നാ ജാതകമെഴുതിയ ജോത്സ്യർ പറഞ്ഞത്....മഹേശ്വരന്റെ വരദാനമാ അവൻ അതിനു തെളിവാ....അവന്റെ പിൻകഴുത്തിലായുളള അർദ്ധ ചന്ദ്രാകൃതിയിലെ മറുക്.....നെടുവീർപ്പോടവർ പറഞ്ഞു...... ഒരീസം അവനിവിടേക്ക് വരും ന്റെ കുഞ്ഞൻ നിക്കുറപ്പാ...ഒഴുകിയിറങ്ങിയ കണ്ണുനീർ നേര്യതിന്റെ തലപ്പാൽ തുടച്ചു കൊണ്ട് ആ വൃദ്ധ പറഞ്ഞു.... ഇതെല്ലാം കേട്ട് കൊണ്ട് പൗർണമി അവരുടെ മടിയിൽ തലവെച്ച് കിടക്കാരുന്നു.... 🔥🔥🔥🔥🔥🔥🔥 മണി വീണയുടെ (ദക്ഷന്റെ വീട്) ഹാളിൽ എല്ലാവരും ഒരുമിച്ചിരിക്കയായിരുന്നു... ദക്ഷൻ ശ്രീ യുടെ മടിയിൽ കിടന്ന് കൊണ്ട് ലാപ്ടോപ്പിൽ ഫയൽസ് ചെക്ക് ചെയ്യാരുന്നു...... ""എന്താ കുഞ്ഞാ ഇത് എപ്പോ നോക്കിയാലും നീ ബിസി ആണല്ലോ ....അമ്മേടെ മടിയിൽ കിടക്കുമ്പോഴെങ്കിലും എന്റെ മോനൊന്ന് റിലാക്സ് ചെയ്യ്""....അവന്റെ മുടിമാടിയൊതുക്കിക്കൊണ്ടവർ പറഞ്ഞു... ""ഹാ....പിണങ്ങല്ലേ ശ്രീക്കുട്ടി ദേ.....ഇപ്പൊ കഴിയും""......അതും പറഞ്ഞു കൊണ്ടവൻ വേഗത്തിൽ എന്തൊക്കെയോ ടെപ്പ് ചെയ്യുന്നുണ്ടായിരുന്നു..... ""അപ്പാ....അപ്പയാ പത്മദളം കമ്പനിയുമായുളള കോൺട്രാക്ടിന് അപ്പ്രൂവൽ കൊടുത്തിരിന്നോ..."". പത്മദളം എന്ന പേര് കേട്ടപ്പോൾ തന്നെ ദക്ഷൻ ഒഴികെ മറ്റുള്ളവരെല്ലാം ഞെട്ടിക്കൊണ്ട് ദേവനെ നോക്കിയിരുന്നു.... ആ.....മോനേ....പക്ഷേ നീ കൂടി സൈൻ ചെയ്താൽ മാത്രേ അത് പെർമെനന്റ് അപ്പ്രൂവൽ ആകൂ....

അത് വേണോ അപ്പാ....ഒരുപാട് ദൂരവാ മാത്രമല്ല ഗ്രാമപ്രദേശമല്ലേ.....അവിടന്ന് പ്രോഡക്റ്റ്സ് കളക്ട് ചെയ്യാന്നൊക്കെ പറഞ്ഞാൽ.....ഇറ്റ്സ് ടൂ ബേഡൻ..... വേണം മോനെ എനിക്കാ കോൺട്രാക്ട് വിട്ടുകളയാൻ പറ്റില്ല....ഇറ്റ്സ് വെരി ഇമ്പോർറ്റന്റെ ടു മീ..... സംതിങ്ങ് പേസണൽ....നെറ്റി ചുളുക്കിക്കൊണ്ട് കുസൃതിയോടവൻ ചോദിച്ചു..... യെസ് ഒഫ് കോസ്....പക്ഷേ സമയമാവുമ്പൊ നീയതറിഞ്ഞാ മതി....പുഞ്ചിരിയോടെ ദേവൻ പറഞ്ഞു..... മ്മ്.....ദക്ഷൻ പുഞ്ചിരിച്ചൂ..... 🔥🔥🔥🔥🔥🔥 ദേവജിത്ത് എന്ന ദേവൻ ബാൽക്കണിയിൽ നിക്കാരുന്നു....അവിടേക്ക് ഭാഗ്യശ്രീ എന്ന ശ്രീ വന്നു... ദേവേട്ടാ....നമ്മുടെ കുഞ്ഞനിപ്പോ വലിയൊരാളായല്ലേ.....എല്ലാ കാര്യങ്ങളും എന്ത് കാര്യ വിവരത്തോടെയാ ചെയ്യുന്നത്....വളർന്നു വരുന്തോറും അവൻ അനന്തന്റെ അതേ ഛായ തന്നെയാ ...എന്നെങ്കിലുമൊരിക്കൽ നമ്മളല്ലാ അവന്റെ അച്ഛനും അമ്മയും എന്നറിയുമ്പോൾ അവൻ നമ്മളെ വെറുക്കുമായിരിക്കും അല്ലേ ദേവേട്ടാ...... നീ എന്തിനാ ശ്രീ ഇങ്ങനൊക്കെ ചിന്തിക്കുന്നത്....അവനൊരിക്കലും സത്യങ്ങളൊന്നും അറിയാൻ പാടില്ല......അവന്റെ അച്ഛനും അമ്മയും നമ്മൾ തന്നെയാ അങ്ങനെ മതി..... എന്നാലും ഇന്ന് അവന്റെ നാവിൽ നിന്നും പത്മദളത്തിന്റെ പേര് കേട്ടപ്പോൾ മുതലുളള ആശങ്കയാ... അവരൊക്കെ അവനുമായി രക്തബന്ധമുളളവരല്ലേ....അങ്ങനെ നോക്കുമ്പോൾ നമ്മളൊക്കെ അവന്റെ ആരുമല്ലല്ലോ....

നീയെന്താ ശ്രീ യീ പറേണത് അവന്റെ അച്ഛനും അമ്മയും മരിച്ച് പോയെന്ന് അവനോട് പറയണോ....അതുമാത്രല്ല അന്ന് ചാരു അവനെ നിന്റെ കൈയിൽ ഏൽപിച്ചിട്ട് പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ...അവന്റെ ജീവൻ അപകടത്തിലാണെന്ന്....അവനെ രക്ഷിക്കണമെന്നും...അതിനർത്ഥം എന്താ ശ്രീ....അവനെ സ്നേഹിക്കുന്നവരുടെ ഇടയിൽ അവന്റെ ജീവനെടുക്കാൻ പതിയിരിക്കുന്ന ശത്രു ഉണ്ടെന്നല്ലേ...ഇനി പറ അവനെ ആ ശത്രുവിന് കാണിച്ചു കൊടുക്കണോ..... വേണ്ട.....എന്റെ മോനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല..മക്കളില്ലാതിരുന്ന എനിക്ക് ഈശ്വരൻ തന്ന നിധിയാ എന്റെ കുഞ്ഞൻ....അതിനിനിയും ഒരു മാറ്റണ്ടാവി ല്ല.എനിക്ക് അവൻ മാത്രേ ഉളളൂ...വെറും ....45 ദിവസം പ്രായമുള്ളപ്പോൾ എന്റെ കൈകളിൽ കിട്ടിയതാ അവനെ അന്ന് മുതൽ അവന്റെ അമ്മയായതാ ഞാൻ.....നീണ്ട 28 വർഷങ്ങളായി ഞാൻ അവനു വേണ്ടിയാ ജീവിക്കുന്നത്....... അവൻ എന്റെ മോനാ.... എന്റെ ദക്ഷൻ...ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു നിർത്തിയവർ..... തുടരും......

Share this story