ദക്ഷാഗ്‌നി: ഭാഗം 1

dakshagni

എഴുത്തുകാരി: നിരഞ്ജന

ഹാപ്പി ബർത്ത്ഡേ മോളൂസേ...... എന്തര്???? ടി പെണ്ണെ ഹാപ്പി ബർത്ത് ഡേ ന്ന്... ഓ ദങ്ങനെ....,, ഇന്നാണല്ലേ ആ ചരിത്രദിവസം.. 😁..ഇളിച്ചുകൊണ്ട് അവൾ കണ്ണിറുക്കെ തിരുമ്മി, കട്ടിലിലേക്ക് ചാരി ഇരുന്നു....... അതേലോ,... എന്റെ അനിയത്തികുട്ടി ജനിച്ച ദി ഗ്രേറ്റ്‌ ഒക്ടോബർ 12.....!!!! ശോ, എത്ര പെട്ടെന്നാല്ലേ ദിവസങ്ങള് പോണേ..... എനിക്കിപ്പോഴും അമ്മേടെ വയറ്റിൽ കിടന്നതാ ഓർമ്മ!! എന്തോന്ന് 🙄 അല്ല, അത്.. പെട്ടെന്ന്... 😁... ഈൗ......... ശോ ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ....ദിപ്പോ പറയാമെ,, ഞാൻ ദ... ഡീീ....... ദച്ചു .............. ഓഹ് ഷിറ്റ്!!നശിപ്പിച്ച്...... 🤦‍♀️ഞാൻ എത്ര ബിൽഡ്അപ്പിൽ കൊണ്ട് വന്നതാ എല്ലാം കൊണ്ട് കളഞ്ഞു... ഈ കുരുപ്പ്...!!ഓഹ് സോറി ചേച്ചി 😒.... ഹാ പോട്ടെ, ഇപ്പൊ എല്ലാർക്കും മനസ്സിലായില്ലേ എന്റെ പേര്.... ഞാൻ ദച്ചു , ഓഹ് സോറി,ദക്ഷിണ ബാലകൃഷ്ണൻ... ദാ എന്നെ ഈ നട്ടപാതിരയ്ക്ക് വിളിച്ച് ഉറക്കം കെടുത്തിയത് എന്റെ ചേച്ചി അനുഗ്രഹ മുരളികൃഷ്ണൻ......

ശെടാ ദിപ്പോ നിങ്ങൾക്ക് ഒരു സംശയം തോന്നിയില്ലേ??? ഈൗ പറഞ്ഞുതരാമെ ജസ്റ്റ് വൺ മിനിറ്റ് ഞാൻ ഈ പോത്തിനോട് ഒന്ന് സംസാരിക്കട്ടെ (ഓള് കേൾക്കേണ്ട ഞാൻ അങ്ങെനെ വിളിച്ചെന്ന് 😁,, പേടി ഉണ്ടായിട്ടല്ല ഒരു ചിന്ന ഭയം ) ഡീ ദച്ചു ,നീ ഇതെവിടെ പോയികിടക്കുവാ പെണ്ണെ....??? ഓ തൊള്ളതുറക്കണ്ടാ, ഞാൻ ഇവിടെയുണ്ട്.. ചേച്ചി പറ...... ഈ നീ അവിടെയുണ്ടല്ലേ ഞാൻ കരുതി ഇച്ചിച്ചി മുള്ളാൻ പോയെന്ന്..... ഗർർർർർ....... അമർഷത്തോടെ ഞാനൊന്ന് മുരണ്ടതും അവിഞ്ഞ ചിരി പാസ്സാക്കി ചേച്ചി എന്നെ വീണ്ടും വിളിച്ചു.... എടി ചേച്ചി, നിനക്കെന്താ?? മനുഷ്യന് ഒന്നുറങ്ങണം... ബർത്ത്ഡേ ആണെന്ന് വെച്ച് മനുഷ്യനെ ഒന്നുറക്കെടി.......... കണ്ണടയാതിരിക്കാൻ ഈർക്കിൽ വെക്കാൻ ഉപദേശിച്ച ഭാർഗ്ഗവപിള്ളയെ ഒരുനിമിഷം സ്മരിച്ചുകൊണ്ട് ഉറങ്ങിവീഴാറായ എന്റെ കണ്ണ് ഞാൻ വലിച്ച് തുറന്നു.... ഡീ ദച്ചു ,, നീ നാളെ വരില്ലേ???? നാളെയോ???എന്തിന്?? ങേ,, നീ മറന്നോ... നാളെയല്ലേ എന്നെ..... ബാക്കി പറയാതെ അപ്പുറത്ത് നിന്ന് കിലുങ്ങി ചിരിക്കുന്നത് കേട്ടപ്പോ ഒറ്റയടിക്ക് അങ്ങ് തട്ടാനാ തോന്നിയെ.. പിന്നെ പോട്ടെ ന്ന് കരുതി,വെറുതെ ജയിലിലെ ചപ്പാത്തി തിന്നണ്ടല്ലോ.......

ഡീ കൊരങ്ങെ നാളെയല്ലേ എന്നെ കാണാൻ അവർ വരുന്നേ.. അപ്പോൾ നീ വേണ്ടേ ഇവിടെ..... അവസാനം ഗതികെട്ട് ആണ് ചേച്ചിയ്ക്ക് തന്നെ പറയേണ്ടി വന്നു.. ഓ അതാണോ കാര്യം... ഡീ ചേച്ചി,അതിന് അവർ നിന്നെയല്ലേ കാണുന്നെ.. അതിനെന്തിനാടി ഞാൻ???..... ഡീ എന്റെ ഒരു ധൈര്യത്തിന്... നിനിക്കറിയാലോ എനിക്ക് ഇതൊക്കെ ആദ്യത്തെ അനുഭവം ആണെന്ന്........... അനു ചേച്ചി പരമാവധി വിനയം വാരിവിതറി പറയുന്നത്കേട്ടപ്പോൾ ഒരുനിമിഷം ഞാൻ എന്നെത്തന്നെ ഒന്ന് സംശയിച്ചു...... അതിന് എനിക്ക് ഇതിന് മുൻപ് പെണ്ണ് കണ്ട് എക്സ്പീരിയൻസ് ഉണ്ടോ 🧐ഏയ്.. എന്റെ അറിവിൽ ഇല്ലാ... ഇനി അറിവില്ലാത്ത പ്രായത്തിൽ വല്ലതും...... ഓ മൈ ഗോഡ്!!............ അറിയാതെ നെഞ്ചിൽ കൈവെച്ചുപോയി... അപ്പോഴേക്കും മറുതലയ്ക്കൽ നിന്ന് താളം കൊട്ടുന്നതുപോലെ ദച്ചു വിളി ഉയർന്നു....... സഹികെട്ടപ്പോ ഒന്ന് ഇരുത്തി മൂളി...... ഡീ ന്റെ ചക്കരയല്ലേ നാളെ വരണേ... കൃത്യം 11.30അവരെത്തുമെന്നാ പറഞ്ഞെ.. നീ രാവിലത്തെ ഫാസ്റ്റിൽ കേറി തന്നെ ഇങ്ങട് പോരെ...... വാട്ട്‌?ഇത്ര രാവിലെയോ 🙄അനക്ക് അറിഞ്ഞൂടെ ചേച്ചി സൂര്യൻ മൂട്ടിൽ തട്ടാതെ ഞാൻ ഉണരൂല ന്ന്... എന്നിട്ട് ചേച്ചിയ്ക്ക് ഇതെന്നോട് എങ്ങെനെ പറയാൻ തോന്നി..........

എന്റെ ചുണ്ട് കൂർപ്പിച്ച് ഞാൻ ചേച്ചിയോട് പിണക്കത്തോട് ചോദിച്ചതും ആ പല്ലിറുമ്മുന്നശബ്ദം കേട്ടു.... ഹലോ ഡീ ചേച്ചി... കൂയ്യ്........ ഡി കോപ്പേ, നാളെ 11.30നീ ഇവിടെ എത്തിയിരിക്കാണം... ഇല്ലെങ്കിൽ ഉണ്ടല്ലോ............ അവസാനമായി ചേച്ചിയുടെ വക അന്ത്യശാസനം പുറപ്പെട്ടതും ആരോഗ്യത്തിന് ഹാനികരം എന്ന് ചിന്തിച്ച് ഞാൻ അങ്ങട് തലയാട്ടി....... ഓ ഗുഡ് ഗേൾ...... ചക്കരെ നീ മുത്താ... വൺസ് എഗൈൻ ഹാപ്പി ബർത്ത്ഡേ മോളൂസേ ഉമ്മാ ..... ദുഷ്ട, എന്നെ കൊല്ലാനുള്ള അടവും കൊണ്ട് ഇറങ്ങിയേക്കുവാ.. കർത്താവെ നാളെ രാവിലെ എണീക്കണം പോലും... പുല്ല്!!!!!!! അല്ല, ദിതിപ്പോ നിങ്ങളെ ഞാൻ പോസ്റ്റാക്കാൻ തുടങ്ങീട്ട് കുറച്ച് നേരമായില്ലേ... സോറി ട്ടോ,, ദോ ആ ഫോൺ വെച്ച സാധനം കാരണാ... അല്ലാതെ ഞാൻ ആരെയും പോസ്റ്റ് ആക്കൂല.. എനിക്ക് ആ സ്വഭാവമേ ഇല്ലാ... മോള് നല്ലൂട്ടിയാണെ...... ങ്ങാ, ഇനിയിപ്പോ നിങ്ങളുടെ സംശയം തീർക്കാം...... ഇത്രയും നേരം ഞാൻ സംസാരിച്ചോണ്ട് ഇരുന്നത് എന്റെ വല്യച്ഛന്റെ മോള് അനുഗ്രഹ എന്ന അനുചേച്ചിയോടാണ്.......

അതായത് ഉത്തമാ ഷി ഈസ്‌ നോട് മൈ കൂടെപ്പിറപ്പ്.......... പക്ഷെ കൂടെപ്പിറപ്പിനെക്കാൾ സ്നേഹമാണ് ചേച്ചിയ്‌ക്കെന്നോട്...... ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം.. പേര് പറഞ്ഞല്ലോ ദക്ഷിണ ബാലകൃഷ്ണൻ!.... ഒരു പാവം തഹസിൽദറിന്റെയും ബാലകൃഷ്ണമേനോന്റെയും സുമിത്ര ദേവിയുടെയും സീമന്തപുത്രി.... എനിക്ക് മേലെ ഒരു ആങ്ങള കൂടിയുണ്ട് മാനവ് ബാലകൃഷ്ണൻ... എന്നേക്കാൾ ഏഴ് വയസ്സ് മൂത്തതാ.. പക്ഷെ എന്തോ ആളും ഞാനും അത്ര നല്ല രസത്തിൽ അല്ല.. അതിന്റെ കാരണമൊക്കെ നിങ്ങൾ വഴിയേ അറിയും........ അഴിയന്നൂർ അതാണ് ഞങ്ങളുടെ തറവാട് വീട്!!ആഡ്ഢിത്യം കൊണ്ടും പ്രൗഡ്ഢി കൊണ്ടും തലയുയർത്തി നിൽക്കുന്ന തറവാട്....!!!..... ഇവിടുത്തെ കാരണവർ അതായത് ഞങ്ങളുടെയൊക്കെ മുത്തൂസ്, ആദികേശവൻ, ഭാര്യ സൗദാമനി ഞങ്ങളുടെ മുത്തി..........അവർക്ക് നാല് മക്കളാണ്, മൂത്തത് മുരളികൃഷ്ണൻ, പുള്ളി ഇൻകംടാക്സിലായിരുന്നു, പ്രായമായപ്പോ അവർ ഇറക്കിവിട്ടു (റിട്ടയർഡ് എന്ന് വേണേൽ പറയാം ) ഭാര്യ ആശാലക്ഷ്മി എന്റെ ആശുകുട്ടി.....

ടീച്ചർ ആയിരിന്നു, കുട്യോളും കൊച്ചുകുട്ടി പരാധീനം ഒക്കെ ആയപ്പോ ജോലി ഉപേക്ഷിച്ച് കുടുംബസ്ഥയായി....രണ്ട് മക്കളാണ് അവർക്ക് അനു ചേച്ചിയും ആരോൺ എന്ന ഞങ്ങളുടെ ആരുചേട്ടനും രണ്ടാമത്തേത് ശ്രീദേവി അപ്പച്ചി, ഭർത്താവ് മധുചന്ദ്രൻ,അങ്കിളും ബിസിനസ് ആണ്... ന്റെ മധു അങ്കിൾ,.. അവർക്ക് രണ്ട് മക്കൾ വിശ്വജിത്ത് എന്ന ജിത്തൂവേട്ടനും കൃഷ്ണജിത്ത് കിച്ചുവേട്ടനും... മൂന്നാമത്തത് എന്റെ അച്ഛൻ ബാലകൃഷ്ണൻ.. പിന്നെ ഇളയത് ശിവരാമകൃഷ്ണൻ എന്നായിരുന്നു പേര്..., പണ്ടെങ്ങോ ഒരു കാറപകടത്തിൽ പുള്ളിക്കാരൻ അങ്ങ് പോയി....... ഹാ, ദിപ്പോ മനസ്സിലായല്ലോ എന്റെ ഇമ്മിണി വല്യ ചെറിയ കുടുംബത്തെപ്പറ്റി.............എല്ലാരും അടുത്തടുത്താണ് താമസമൊക്കെ... ഞങ്ങൾ മാത്രം ദൂരെ.... അതിനൊരു കാരണം ഉണ്ട്...അച്ഛന് ജോലി ഇവിടെയാ.... അമ്മയാണേൽ അച്ഛനെ വിട്ട് വരികയുമില്ല....

ഞങ്ങളെ കാണാതെഇരിക്കാത്തുമില്ല അപ്പോ പിന്നെ ഞങ്ങളായിട്ട് അവരെ പിണക്കരുതല്ലോ... അതുകൊണ്ട് കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ നാലും ഇവിടെ ഒരു വീട്ടിലാ.. ആദ്യം റെന്റിന് ആയിരുന്നു, പിന്നെ അച്ഛനിതങ്ങ് വാങ്ങി........ അപ്പോൾ എല്ലാരും ബാ നമുക്ക് നാളെ തറവാട്ടിലേക്ക് പോകാം......... നേരം പരപരാവെളുത്തപ്പോ തന്നെ എണീറ്റു,, എണീപ്പിച്ചു എന്ന് വേണം പറയാൻ... പണ്ടാരകാലത്തി രാവിലെ തൊട്ടേ കിടന്ന് വിളിയായിരുന്നു.. ഒടുവിൽ എന്റെ പോരാളിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ പോരാളി ദേണ്ടേ ഒരു ചട്ടുകവും കൊണ്ട് വരുന്നു.. പിന്നെയൊന്നും നോക്കിയില്ല കൈയിൽ കിട്ടിയ ഏതാണ്ടോ വാരിയെടുത്തോണ്ട് ഒരൊറ്റ ഓട്ടം വെച്ചുകൊടുത്തു ബാത്‌റൂമിലേക്ക്... പിന്നല്ലാ എന്നോടാ കളി, എല്ലാം ന്റെ ബോൾട്ടേട്ടന്റെ അനുഗ്രഹം 😇

നമുക്ക് പിന്നെ ഈ രാവിലെ കുളി ഒന്നുമില്ലാത്തോണ്ട് പ്രശ്നമില്ല,, കാലും കൈയും മുഖവും കഴുകി കുറച്ച് വെള്ളം ചവിട്ടിത്തുള്ള മുടിതുമ്പോന്ന് വെള്ളം കാണിച്ചിട്ട് ഇങ്ങിറങ്ങി പോന്നു...... ഞാൻ നല്ലൂട്ടിയല്ലേ..... എടുത്തോണ്ട് പോയതിന് തലയും വാലുമൊന്നുമില്ലെന്ന് അറിഞ്ഞത് അത് ഇടാൻ നേരമാ.. പിന്നെ ഒരു ടവ്വൽ എടുത്ത് മാറോട് ചേർത്ത് കെട്ടി ബാത്‌റൂമിൽ നിന്ന് റൂമിലേക്കിറങ്ങി....... തറവാട്ടിൽ എല്ലാരും കാണില്ലേ നേരെചൊവ്വേ പോണം ന്ന് പറഞ്ഞ് കണ്ണുരുട്ടിയ പോരാളിയെകുറിച്ചോർത്തപ്പോൾ കൈയിലെടുത്ത സ്ലീവ്ലെസ്സ് ടോപ് അതോടെ എടുത്ത് കട്ടിലിൽമേലേക്ക് എറിഞ്ഞു... ബ്ലാ, ഇട്ട ഒരെണ്ണമില്ല നേരെ ചൊവ്വേ ഉള്ളത്.. ങ്ങാ അപ്പോൾ ഷെൽഫ് തുറക്കണം ല്ലേ...... (ഇപ്പോൾ നിങ്ങൾ കരുതും ഇവൾ എന്ത് ജീവി ന്ന്.... അത് പിന്നെ എനിക്ക് ഈ തുണി കഴുകുന്നതൊക്കെ ഭയങ്കര മടിയാ... വാഷിംഗ്‌മെഷീൻ ആണേൽ സമരത്തിലും സൊ, അധികം മുഷിഞ്ഞില്ലെങ്കിൽ കുറച്ച് നേരത്തെക്ക് ഇട്ടതുണി ഞാൻ ഒന്നുണക്കി വീണ്ടും ഇടും 😁) ഷെൽഫ് തുറന്നതും മുല്ലപെരിയാർ ഡാം പൊട്ടി എന്നാണ് ആദ്യം ഞാൻ കരുതിയത്...

അതുപോലെആയിരുന്നു ഉടുപ്പുകളെല്ലാം കൂടി മേലേക്ക് വീണത്.. വാട്ട്‌ എ ഹൊറിബിൾ!!ഹോ....... എങ്ങേനെലും തുണികൾക്കിടയിൽ തപ്പി തപ്പി ഒരു സൽവാർ ഒപ്പിച്ചു... ഗ്രേ കളർ ടോപ്പിൽ പിങ്ക് എബ്രോഡറി ചെയ്തിട്ടുണ്ട്... പിങ്ക് തന്നെയാണ് ഷാളിന്റെ കളറും... ഐവാ ഇത്‌ കൊള്ളാം.... അല്ലേൽ കൊള്ളിക്കും ഞാൻ... ഇനി വയ്യ തപ്പാൻ.... ഹോ! ഇടുപ്പിൽ കൈ കുത്തി അതുമായി എണീറ്റു.... നന്നായി ഒന്ന് കണ്ണാടിയുടെ മുൻപിൽ വെച്ചുനോക്കി.. കൊള്ളാം ന്ന് തോന്നിയതും ബാക്കിയെല്ലാം അതുപോലെ ഷെൽഫിലേക്ക് തട്ടി... എന്നോടാ ഇവന്മാരുടെ കളി, മര്യാദയ്ക്ക് അവിടെ കിടന്നോണം എല്ലാകൂടി............. അത്യാവശ്യം നീണ്ടമുടി ആയതുകൊണ്ട് മുടി പിന്നി മുന്നിലേക്കിട്ടു, കണ്ണ് നന്നായി എഴുതി ഒരു കുഞ്ഞ് പൊട്ടും തൊട്ടു.. രണ്ട് വളയും ഒരു ജിമിക്കിയും എടുത്തിട്ട് വീണ്ടും കണ്ണാടിയുടെ മുന്നിൽ നിന്ന് അങ്ങടേക്കും ഇങ്ങടേക്കും തിരിഞ്ഞു....

ഐവാ പൊളി 😍ന്റെ ദച്ചു,നീ ഒരു സംഭവം തന്നെ.... ശോ ഇനി ആ ചെക്കനെങ്ങാനും ചേച്ചിയെ വേണ്ടാ ന്ന് പറയുവോ? അച്ചോടാ പാവം എന്റെ അനുചേച്ചി...... ഹാ എന്ത് ചെയ്യാനാ സൗന്ദര്യം ഒരു ശാപമായി പോയില്ലേ... എന്നാലുമെന്റെ കള്ളകണ്ണാ ഇങ്ങെനെയൊന്നുമാർക്കും സൗന്ദര്യം കൊടുക്കല്ലേ..... ശോ....... എന്റെ കള്ളകണ്ണനെ നന്നായിട്ടൊന്ന് സ്മരിച്ച് വാലെറ്റുമായി താഴേക്ക് ഇറങ്ങി... താഴെ ചെന്നപ്പോഴേ കണ്ടു അമ്മ ഉണ്ടാക്കിയ അപ്പവും സ്റ്റൂവും വെട്ടിവിഴുങ്ങുന്ന ചേട്ടനെ..... എന്നെക്കണ്ടതും പ്രേതം കുരിശ് കണ്ടതുപോലെ........ എന്നിട്ട് നന്നായിട്ടൊന്ന് പുച്ഛം വാരി വിതറി വീണ്ടും പ്ളേറ്റിലേക്ക് തലകുമ്പിട്ടു.... ഹും, ഇങ്ങേർക്ക് ഒന്ന് നേരെ നോക്കിയാൽ എന്താ??

ഒന്നുമില്ലെങ്കിലും സ്വന്തം അനിയത്തിയല്ലേ??? ഇങ്ങേരുടെ ഭാവം കണ്ടാൽ എന്നെ എവിടുന്നേലും ദത്തെടുത്തതാണെന്ന് തൊന്നും.. അല്ല അങ്ങെനെ വളർത്താൻ ആണേലും ആദ്യത്തെ കൊച്ചിനെയല്ലേ വളർത്തേണ്ടേ? ദാറ്റ് മീൻസ് അയാളെ തന്നെ.... പൊട്ടൻ MBA പഠിച്ചിട്ട് എന്താ ബുദ്ധിയില്ല.. ഹും,,, പോട്ട് പുല്ല്.... 😒 ചേട്ടനെയും നന്നായി ഒന്ന് പുശ്ചിച്ചിട്ട് അമ്മ വിളമ്പിതന്നതൊക്കെ വെട്ടിവിഴുങ്ങി, അമ്മയ്‌ക്കൊരുമ്മയും കൊടുത്ത് പുറത്തോട്ടിറങ്ങി.... ഡീ ദച്ചു .. ധാ മനുവും വരുന്നുണ്ട്.. അവന്റെ കൂടെ പോ... അച്ഛൻ സ്ഥലത്തില്ലാത്തത്കൊണ്ട് അച്ഛന്റെ സ്ഥാനത്ത് അവൻ വേണം അവിടെ.. എനിക്ക് പിന്നെ ഇവിടെ തീർക്കാൻ കുറച്ച് പണിയുണ്ട്.. അല്ലേൽ ഞാനും വന്നേനെ.... അകത്തൂന്ന് പോരാളി വിളിച്ച് പറഞ്ഞത് കേട്ടപ്പോ അടിമുടി ദേഷ്യാ തോന്നിയെ.... പുല്ല് ഈ പോത്തിന്റെ കൂടെ ആ കാറിൽ പോകാൻ ആയിരുന്നേൽ ഈ കൊച്ചുവെളുപ്പിന് എണീക്കണമായിരുന്നോ?????

ഹാ ആരോട് പറയാൻ എല്ലാം വിധി...!!! അതും പറഞ്ഞ് ചവിട്ടിതുള്ളി അകത്തേക്ക് ചെന്ന് സോഫയിൽ ചാടി കേറി ഇരുന്നു........ടീവി ഓൺ ചെയ്ത് ഹൈ വോളിയത്തിൽ തന്നെ പാട്ടിട്ടു..............നമ്മളോടാ കളി ഹും 😒 ദത് പറഞ്ഞപ്പോഴാ ഞാൻ എന്ത് ചെയ്യുവാ ന്ന് പറഞ്ഞില്ലല്ലോ......... ഞാൻ പിജി ഫസ്റ്റ് ഇയർ പഠിക്കുവാണെ, വിഷയം കേട്ടാൽ നിങ്ങൾ മൂക്കത്ത് കൈ വെക്കും 😁എന്താന്നെല്ലേ അത് പിന്നെ....ജേർണലിസം............. നിങ്ങള് ഞെട്ടിയില്ലേ???? പറയ് ഞെട്ടിയില്ലേ.... ഹാ ഞെട്ടി..... എന്ത് ചെയ്യാം എന്റെ സ്വഭാവത്തിന് വല്ല zoology യോ ഇംഗ്ലീഷോ എടുക്കാമെന്ന് കരുതിയതാ പക്ഷെ മിസ്റ്റർ തഹസിൽദാർക്ക് ഒരേഒരു നിർബന്ധം...!!പിന്നെ എതിര് ഒന്നും പറയാൻ തോന്നിയില്ല...ചെന്ന് തല വെച്ച് കൊടുത്തു... ഇപ്പോ നല്ല അന്തസ്സായി തേരാ പാരാ നടക്കുന്നു.. (വേറൊന്നുമല്ല കോളേജിൽ രണ്ട് മാസത്തെ വെക്കേഷനാ 😁) അപ്പോ ഇതാണ് ഞാൻ....

ദക്ഷിണ എന്ന ദച്ചു ......!!! പക്ഷെ എനിക്ക് ഇവരാരും അറിയാത്ത ചില ദുശീലങ്ങൾ ഉണ്ട്... ☹️എല്ലാം പറയാമെ, ഇപ്പോ ബാ നമുക്ക് ടീവി കാണാം....... അമ്മേ ഞാൻ ഇറങ്ങുവാ....... അകത്തൂന്ന് കാറിന്റെ കീയും കറക്കി ദാ വരുന്നുണ്ട് എന്റെ നേരാങ്ങള!!ഹും,... വല്യ MBA കാരൻ, സ്വന്തമായി ബിസിനസ് ആണ് അതിന്റെ അഹങ്കാരം അവനില്ലാതില്ല...... എന്നെ ഒന്ന് കൂർപ്പിച്ചുനോക്കി മുറ്റത്തേക്കിറങ്ങിയിട്ടുണ്ട് ചേട്ടൻ... ഡീ.. ദാ അവൻ പോണു,, നീ പോണില്ലേ..... പോരാളിയുടെ കൂടെ കണ്ണുരുട്ടൽ ആയതും വാലേറ്റും എടുത്ത് അവന്റെ പിന്നാലെ ഓടിചെന്നു....... പല്ലിറുമ്മി, കാറും സ്റ്റാർട്ട്‌ ചെയ്ത് ഇരിക്കുന്ന കണ്ടാൽ തോന്നും, വല്യ അംബാനിയാണെന്ന്...... ഹും... ചെന്ന് ഫ്രണ്ട് സീറ്റിൽ ഇരുന്നു, നന്നായിട്ടൊന്ന് പുച്ഛിച്ച് ഉമ്മറത്ത് നിൽക്കുന്ന അമ്മയെ നോക്കി റ്റാറ്റാ കൊടുത്തു.........!!! അമ്മേ... ബായ്.. ടാറ്റാ..... സീ യൂ....!!!!! ശോ അമ്മയും കൂടി വരേണ്ടതായിരുന്നു.......... ഇനിയിപ്പോ പരദൂഷണകമ്മിറ്റിയോട് എന്നാ പറയുവോ ആവോ.... (നോക്കേണ്ടാ ഉണ്ണി ആത്മയാ ) നഗരക്കാഴ്ചകളിൽ നിന്ന് മെല്ലെ കാർ മൺപാതയിലേക്ക് നീങ്ങിതുടങ്ങി........ പൊടിപടലവും ആളും തിരക്കുമൊക്കെയുള്ള പട്ടണത്തിന്റെ ചൂട്വായുവിൽ നിന്നും ചന്ദനം മണക്കുന്ന, ശീതകാറ്റ് ഇടവേളയില്ലാതെ വീശുന്ന ഗ്രാമത്തിലേക്ക്.........

എന്നും ഇവിടം എനിക്കൊരു സ്വർഗ്ഗമായിരുന്നു, അമ്മയും ചേട്ടനും ഇവിടേക്ക് വരാൻ മടി കാട്ടുമ്പോൾ എനിക്കും അച്ഛനും ഇവിടം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു......... അത്രമേൽ.....!!!!!!!!! മെല്ലെ എന്റെ കൈവിരലുകൾ ഇടനെഞ്ചിലേക്ക് നീങ്ങി............. ആരാരും കാണാതെ ഞാൻ മറച്ചുവെച്ച ആ പാടോർക്കവേ അറിയാതെ ചുണ്ടിൽ ഒരു ഇളം പുഞ്ചിരി തത്തികളിച്ചു......,,, മിഴികൾ ആര്യമംഗലം എന്ന സ്ഥലപ്പേരിലേക്ക് വീഴവേ, മെല്ലെ ശ്വാസം ഞാൻ അകത്തേക്ക് എടുത്തു............ ജീവിതത്തിൽ ആദ്യമായി ദക്ഷിണയ്ക്ക് പ്രണയം നൽകിയ ഇടം............................... എന്തോ അതോർക്കേ ഹൃദയം വല്ലാതെ പെരുമ്പറ മീട്ടി....!!!!!!! നീ എവിടെയാണ് നാഥാ..... അത്രമേൽ ഈ പെണ്ണിന്റെ ഹൃദയം കവർന്നിട്ട് എങ്ങുപോയ്‌ മറഞ്ഞു നീ???അന്ന്, എന്നെ പൊതിഞ്ഞുപിടിച്ച ആ കൈകളിലെ ചൂടും നിന്റെ കണ്ണിലെ തിളക്കവും ഇന്നും എന്നിൽ നിന്നകന്നിട്ടില്ല..... മനസ്സ് വെറുതെ അവനോടെന്ന പോലെ മന്ത്രിച്ചു............. അതേ, ഇപ്പോ നിങ്ങൾ കരുതും ഈ പെണ്ണെന്ത് പൈങ്കിളി ആണെന്ന്......

ഈൗ ഈ പ്രണയം തന്നെ പൈങ്കിളി അല്ലെ മാഷേ... പക്ഷെ ഇത്‌ അങ്ങെനെ ഇങ്ങെനെ തോന്നിയ പ്രണയമല്ല.... പണ്ട് നിവിൻ പോളി നസ്രിയയോട് പറഞ്ഞതുപോലെ, പ്രായത്തിൽ തോന്നിയ തോന്നലുമല്ല.. അതിനപ്പുറം ഒന്നാ.... ശോ അതിപ്പോ എങ്ങെനെയാ ഞാൻ പറയുക???? 🙈 അല്ലേൽ വേണ്ടാ, അതിപ്പോ പറയുന്നില്ല.. എല്ലാം നിങ്ങൾ വഴിയേ അറിഞ്ഞാൽ മതി.. എന്നാലേ ഒരു ഗും ഉള്ളൂ.. ഏത്??? ദത് തന്നെ!!!! അന്നത്തെ പതിനാലു വയസ്സുകാരിയിൽ നിന്ന് ഞാൻ മാറിയത് പോലെ ആ പൊടിമീശക്കാരനും മാറിയിട്ടുണ്ടാകുമോ?????? കുറച്ച് നാളായി മനസ്സിൽ വീണ ചോദ്യത്തിനുത്തരവും തേടി വീണ്ടും അഴിയന്നൂരിന്റെ മണ്ണിലേക്ക് നാം വരികയാണ് സൂർത്തുക്കളെ.....!!!!!! അപ്പോ ഇനിയുള്ള അങ്കം അവിടെ....!! അഴിയന്നൂരിൽ.....!!!!!!!!

എല്ലാവരും കാത്തിരിക്കണേ...!!!!! (തുടരും ) ധാ കുറെയേറെ ആൾക്കാരുമായി വീണ്ടും ഞാൻ വന്നൂട്ടോ 😁😁... സൂര്യമയൂരിയ്ക്ക് കുറച്ച് സാവകാശം ആവിശ്യമാണ്,, സൊ അതിന് മുന്നേ മറ്റൊരു കഥ ഇരിക്കട്ടെ ന്ന് കരുതി...... ആദ്യമേ തന്നെ പറയട്ടെ, ഇങ്ങെനെ ഒരു chilled സ്റ്റോറി എഴുതാൻ എനിക്കറിയില്ല... എന്നാലും വെറൈറ്റി ആർക്കാ ഇഷ്ടം ഇല്ലാത്തെ.. അതുകൊണ്ട് മാത്രം ട്രൈ ചെയ്യുവാ... അങ്ങട് ക്ഷമിച്ചേക്കണേ 😁😁😁... അപ്പോ ഇനി അപ്പുവിന്റെ കൂടെ കൂടുവല്ലേ...... ബെക്കം കൂടിക്കോ ഇല്ലേൽ കോക്കാച്ചി പിടിക്കും 😍 രണ്ട് ദിവസം കൂടുമ്പോ തരാമെ എന്നും രാത്രി 8മണിയ്ക്ക് 💝 നിരഞ്ജന RN💝

Share this story