ദക്ഷാഗ്‌നി: ഭാഗം 10

dakshagni

എഴുത്തുകാരി: നിരഞ്ജന

മോളെ, അവന് വിശക്കുന്നുണ്ടാകും ഞാൻ കഞ്ഞി വാങ്ങിച്ചിട്ടുണ്ട് നീ ഇത്‌ അവനെടുത്തു കൊടുക്കേ...... അച്ഛൻ പറഞ്ഞതുകേട്ട് കഞ്ഞി എടുക്കാൻ തുനിഞ്ഞതും വേണ്ടാ........... ഏട്ടന്റെ ശബ്ദം പ്രതിധ്വനിച്ചു..............!!!! എനിക്കിപ്പോ വിശപ്പില്ല...അത് പറയുമ്പോൾ ഏട്ടന്റെ കണ്ണുകൾ എന്നെ അറപ്പോടെ നോക്കുന്നത് അറിഞ്ഞിരുന്നു ഞാൻ..... പിന്നൊന്നും പറയാൻ നിന്നില്ല, ഇനിയും പിടിച്ച് നില്കാനാകില്ല ന്ന് തോന്നിയപോൾ പുറത്തേക്കിറങ്ങി.... അവിടെ ചെയറിൽ ഇരിക്കുന്ന കിച്ചേട്ടന്റെ അരികിലേക്ക് പോയിരുന്നു, പയ്യെ ആ തോളിൽ തല ചേർത്തുവെച്ചു..... മോളായിരുന്നു ല്ലേ അതെഴുതിയത്?? ഞെട്ടിപിടഞ്ഞുപോയി ഞാൻ.. യന്ത്രികമായി തലയാട്ടി... വേണ്ടായിരുന്നു, ബോസ്സ് ആ കത്ത് വായിച്ച് ഒരുപാട് ഇൻസൾട്ട് ചെയ്തു അവനെ, അങ്ങേർക്ക് അറിയില്ലല്ലോ അയാളുടെ കമ്പിനി മുഴുവൻ വാങ്ങിക്കാൻ പ്രാപ്തിയുള്ള അഴിയന്നൂരിലെ സന്തതിയാ അവനെന്ന്.....ഈ കത്ത് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു അയാൾ .... കിച്ചേട്ടൻ പറഞ്ഞത് കേട്ടപ്പോ ദേഷ്യം സഹിക്കാനായില്ല.... വിത്തുഗുണം പത്തുഗുണം ഹും 😒

ആ ദിവസം അങ്ങെനെ കടന്നുപോയി.. പിറ്റേന്ന് തറവാട്ടിൽ നിന്നൊരു പടത്തന്നെ ആശുപത്രിയിലേക്ക് ഓടിവന്നു... ഇവിടെ ഇനി വല്ല ബിരിയാണിയും കൊടുക്കുന്നുണ്ടോ ആവോ 🙄 എല്ലാരും കൂടി ഏട്ടനെ പൊതിഞ്ഞു.... അതിനിടയിൽ എന്നെ ആരും ശ്രദ്ധിക്കില്ലേന്ന് കണ്ടപ്പോ ഞാൻ മെല്ലെ പിന്നിലേക്ക് വലിഞ്ഞു പുറത്തെക്ക് പോകാനൊരുങ്ങിയതും ആരുമായോ കൂട്ടിമുട്ടി.... എന്താ മോളെ ദച്ചു ഒരു സാഡ്?? ഒന്നുല്ല ജിത്തേട്ടാ.... മ്മ്.. ആയിക്കോട്ടെ, മെല്ലെ എന്നെനോക്കി കണ്ണിറുക്കി ഏട്ടൻ മനുവേട്ടനരികിലേക്ക് ചെന്നു, ഞാൻ പുറത്തോട്ടും.... ഹാ ഇതിലുംകൂടുതൽ എന്ത് പറയാനാ? ഞാനാ ആ കത്തെഴുതിയതെന്ന് ഏട്ടൻ കൈയോടെ പൊക്കി, അത് മാത്രമല്ല അത് വീട്ടുകാരെയൊക്കെ സൗകര്യപ്പൂർവ്വം അറിയിക്കുക കൂടി ചെയ്തു, അതിന്റെ പേരിൽ പാവം ഞാൻ രണ്ട് ദിവസാ പട്ടിണിക്കിടന്നേ...... പയ്യെ പയ്യെ ആ വിഷയം എല്ലാരും മറന്നുതുടങ്ങി.., ഏട്ടനൊഴികെ..... പലതവണ സത്യാവസ്ഥ ബോധിപ്പിക്കാൻ ഞാൻ അടുത്ത് ചെന്നപ്പോഴൊക്കെ എന്നെ ആ കാലമാടൻ മനഃപൂർവം ഒഴിവാക്കി... ഇനിയും ഇങ്ങെനെ വിട്ടാൽ പറ്റില്ലെന്ന്കരുതി, ഒരു ദിവസം എന്തുംവരട്ടെ ന്ന് വിചാരിച്ച് നേരെ ആ കാർക്കോടകന്റെ മുറിയിൽ ചെന്ന് കേറി കൊടുത്തു...... പിന്നെ എനിക്കൊന്നുമോർമയില്ല 🙄എന്തൊക്കെയോ പറഞ്ഞു.....

എല്ലാം ഒരു തരം ഭ്രാന്ത്‌ പോലെ..... അതില്പിന്നെ ഞാൻ ആ റൂമിൽ കയറിയിട്ടില്ല... എന്തായാലും അങ്ങെനെയൊരു സംഭവം നടന്നോണ്ട് എനിക്ക് രണ്ട് കാര്യത്തിൽ ഏകദേശം തീരുമാനമായി.... ഒന്ന്, എന്നെ ഇനി ഒരിക്കലും എന്റെട്ടൻ സ്നേഹിക്കില്ലേന്ന്.., അത്രയ്ക്ക് അവൾ എന്നെക്കുറിച്ചുള്ള വിഷം ആ മനസ്സിൽ കുത്തിവെച്ചുകഴിഞ്ഞിരിക്കുന്നു... ഏട്ടനോടുള്ള എന്റെ അസൂയ കാരണമാണ് പോലും ഞാൻ എല്ലാം അവളുടെ പരട്ടതന്തയെ അറിയിച്ചത് ന്ന് ചേട്ടനോട് ഓതികൊടുത്തു അവൾ,... രണ്ടാമത്തെ കാര്യം, സൊ സിമ്പിൾ.. മാനവ് ബാലകൃഷ്ണൻ എന്ന എന്റെ ഏട്ടൻ ഈ ജന്മം ഒരു കല്യാണം കഴിക്കുവാണേൽ അത് ആ അഞ്ജലി രാജശേഖരതമ്പാനെ ആണുപോലും..... എന്തായാലും കൊള്ളാം, ചക്കിന് വെച്ചത് കൊക്കിനു കൊണ്ട് എന്ന് പറയും പോലെയായി എന്റെ അവസ്ഥ!!വിചാരിച്ചത് നടന്നതുമില്ല, ആകെക്കൂടി ഉണ്ടായിരുന്ന സ്നേഹം പോയികിട്ടുക കൂടി ചെയ്തു...... ആ സംഭവത്തിന്‌ ശേഷം പിന്നെ ഏട്ടനെന്നോട് സംസാരിച്ചിട്ടില്ല.. പലരും ശ്രമിച്ചു നോക്കി, പക്ഷേ നോ റിസൾട്ട്‌.. ഒടുവിൽ ഞാനും ആ ശ്രമം കളഞ്ഞു..

യോഗയില്ല്യ അമ്മിണിയെ അങ്ങേർക്ക് , നല്ല തങ്കം പോലത്തെ ഒരു പെങ്ങളെ കിട്ടാൻ....... അതിനുശേഷം അവളെ അവളുടെ തന്തപ്പടി നാട് കടത്തിയിരുന്നു.. കോൺടാക്ട്സ് ഒക്കെ ബ്ലോക്ക് ആയപ്പോ ഞാനൊന്ന് ആശ്വസിച്ചതാ.. പക്ഷെ, എന്റെ ഏട്ടൻ എത്ര സീരിയസ് ആയിരുന്നുവെന്ന് അപ്പോഴാ ഞാൻ അറിയുന്നേ.... ഒരുമാതിരി നിരാശകാമുകന്റെ അവസ്ഥയിലേക്ക് ഏട്ടനെത്തി.... കണ്ടുകൊണ്ടിരുന്ന ഞങ്ങൾക്കൊക്കെ വല്യ സങ്കടായി... ഏട്ടനെ കാണുമ്പോ മുഴുവനും നെഞ്ചിൽ എന്തോ വല്ലാത്ത ഭാരം തോന്നിയെനിക്ക്..... ഇങ്ങേർക്ക് ലൈൻ അടിക്കാൻ അവളൊരുത്തിയെ മാത്രം കിട്ടിയുള്ളോ 🙄വേറെ എന്തോരം പെണ്ണുങ്ങൾ ഉണ്ടായിരുന്നു... 😒 അങ്ങേനെയാണ് സൂർത്തുക്കളെ ആ കാലമാടന് എന്നോട് യാതൊരു അലിവും ഇല്ലാതെ പോയത് 😁........ എന്നുവെച്ച് നിങ്ങളാരും ആ അഞ്ജലി പൊടിയും തട്ടി പോയെന്ന് വിചാരിക്കല്ലേ 😒അങ്ങെനെ ഒന്നും സംഭവിച്ചില്ല.... ഏട്ടന്റെ അവസ്ഥ താങ്ങാനാവാതെ മുത്തശ്ശനും അച്ഛനും വലിയച്ഛനും കൂടി തമ്പാനെ കാണാൻ പോയി.. ഏട്ടൻ ആരാണെന്ന് അറിഞ്ഞതും അങ്ങേർക്ക് അങ്ങ് ബോധിച്ചു....

അപ്പോഴെ ആ കാലമാടൻ മോളെ കെട്ടിക്കാൻ സമ്മതിച്ചു.. പക്ഷെ ഏട്ടന് വാശിയായിരുന്നു.. സ്വന്തമായി ഒരാൾ ആയതിനു ശേഷമേ പെണ്ണ് കെട്ടുള്ളൂ ന്ന്.. ആ വാശിപുറത്ത് കെട്ടിപ്പെടുത്തുണ്ടാക്കിയതാണ് ഏട്ടൻ ഏട്ടന്റെ സാമ്രാജ്യം.... അങ്ങെനെ എല്ലാം ശെരിയായി, ഏട്ടനും അവളും തമ്മിലുള്ള കല്യണവും വീട്ടുകാർ വാക്കുറപ്പിച്ചുവെച്ചു.... ഏത് നിമിഷവും ഇനി ആ അത്യാഹിതം സംഭവിക്കാം.... എല്ലാം എന്റെ തലവിധി 🤦‍♀️ ആഹാ മോള് ഇവിടെ ഇരിപ്പായിരുന്നോ?? പിറകിൽ നിന്ന് മധു അങ്കിളിന്റെ ശബ്ദം കേട്ടതും നനഞ്ഞു തുടങ്ങിയ കണ്ണുകൾ അമർത്തിതുടച്ച് നന്നായി അങ്ങ് ഇളിച്ചു കൊടുത്തു.... എന്നതാ എന്റെ കുട്ടിയ്ക്ക് ഒരു വാട്ടം??? ഒന്നുല്ല്യ മാമേ.... എന്തോ വല്ലാത്ത സ്നേഹം കൂടുമ്പോഴാണ് ഞാൻ അങ്ങെനെ അങ്കിളിനെ വിളിക്കുന്നെ.. അങ്കിളിനും അത് നന്നായി അറിയാം അത് ചുമ്മാ.... ഈ വായാടി മറിയത്തെ എനിക്കറിയില്ലേ???? എന്താ ഇപ്പോ പ്രശ്നം?? മനുവാണോ??? ഓ, അത് പുതിയതൊന്നുമല്ലല്ലോ 😒 ഹഹഹ.... എന്നാടി ഞാൻ സംസാരിക്കണോ അവനോട്, വർഷം ഇത്രയൊക്കെ ആയില്ലേ..

ഇനിയും കൂടെപ്പിറപ്പിനെ ഇങ്ങനെ അകറ്റി നിർത്തണോ ന്ന് ചോദിക്കാം ഞാൻ.... എന്റെ മുടിഇഴകളെ തലോടി വാത്സല്യത്തോടെ അങ്കിളെന്നോട് ചോദിച്ചു.... വേണ്ടാ അങ്കിളെ... ഇത്രയും നാളും എല്ലാരും അതിനുശ്രമിച്ചതല്ലേ.. മാറ്റമൊന്നുമുണ്ടായില്ലല്ലോ, ആ മനസ്സിൽ ഞാനില്ല.. പണ്ടേ അത് അങ്ങെനെയൊക്കെയാണല്ലോ.. അതുകൊണ്ട് നിക്ക് വിഷമൊന്നുമില്ല്യ 🙂അല്ലെങ്കിൽ തന്നെ അങ്ങേരെ ആർക്ക് വേണം?? എനിക്ക് വേറെ മൂന്ന് ഏട്ടന്മാരുണ്ടല്ലോ.. ന്റെ മുത്തുമണീസ്.... 😁 ഓഹോയ്‌...... ഇത്‌ എങ്ങാനും അവൻ കേട്ടാലുണ്ടല്ലോ.... കേട്ടാൽ നിക്ക് എന്താ?? എന്നോട് പിണങ്ങിയാലെ അങ്ങേർക്കാ നഷ്ടം... ഇതുപോലെ ഒരു അനിയത്തിയെ കിട്ടാതെ പോകും,, എനിക്കാണേൽ ഒരു നഷ്ടവുമില്ല.. ഒന്നിന് പകരം മൂന്നെണ്ണത്തിനെ കിട്ടിയില്ലേ? അതും നല്ല തടിമാടന്മാരായ മൂന്നെണ്ണം......തലയ്ക്ക് അകത്തു ഒന്നുമില്ലെങ്കിലും മസിലളിയന്മാരായ മൂന്നുപേർ.... ഹഹഹഹഹ....... എന്നാലുംന്റെ അങ്കിളെ, ഇതുപോലെ രണ്ട് എണ്ണത്തിനെ അങ്കിളിന് തന്നെ എങ്ങനെ കിട്ടി? ഇതിലും ഭേദം വാ.... ആഹ്ഹ അമ്മേ..... പറയാൻ വന്നപ്പോഴേക്കും എന്തോ ഒന്ന് എന്റെ തല തല്ലിപൊളിച്ചു..... കിച്ചേട്ടാ 😁....

മോളിവിടെ എന്തോ പറയാൻ തുടങ്ങിയല്ലോ.. അതെന്നായിരുന്നു...? അത് പിന്നെ... ഞാൻ അങ്കിളിനോട് ഇവിടൊക്കെ കുറച്ച് വാഴ വെക്കണം ന്ന് പറഞ്ഞതാ... നല്ലതാ ഏട്ടാ വാഴ.. എന്റെ പരുങ്ങൽ കണ്ട് ആർത്ത് ചിരിക്കുന്ന അങ്കിളിനെ കണ്ണുരുട്ടി പേടിപ്പിച്ചോണ്ട് ഞാൻ ഏട്ടനോട് വിക്കി വിക്കി പറഞ്ഞു....... വാഴ മാത്രം ആക്കേണ്ടാ, നമുക്ക് കുറച്ച് മാവും പേരയുമൊക്കെ ആക്കാം.. അതാകുമ്പോൾ നിനക്ക് കേറാൻ തോന്നുമ്പോ അപ്പുറത്തെ പറമ്പിലോട്ട് ഓടണ്ടാല്ലോ........ ഈൗ.. 😁അതും കണ്ട് പിടിച്ചു ല്ലേ.... ഹ്മ്മ് 😌 അതിപ്പോ എന്നാ സംഭവം ന്നല്ലേ നിങ്ങൾ ആലോചിച്ചേ?? പറഞ്ഞുതരാമെ 😁കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോ നല്ല മാമ്പഴത്തിന്റെ സീസൺ ആയിരുന്നു, ഞങ്ങളുടെ അപ്പുറത്തെ പറമ്പിലെ മാവിൽ നല്ല മധുരമുള്ള മാങ്ങയാണെന്ന് പറഞ്ഞ് എന്നെ മുത്തശ്ശി കൊതിപ്പിച്ചു... പിന്നൊന്നും നോക്കിയില്ല, എല്ലാരും അവരവരുടെ തിരക്കിലായിരുന്ന ഒരു രാത്രി നേരം നോക്കി ഞാൻ അങ്ങട് മതിൽ ചാടി.... നാലെഞ്ചേണ്ണം പറിച്ച് തിന്നിട്ട് റൂമിൽ കൊണ്ട് ചെന്ന് കഴിക്കാൻ കുറച്ച് പറിച്ചെടുക്കുകയും ചെയ്തു... പക്ഷെ, പണ്ടെങ്ങോ ഏതോ സിനിമയിൽ പറഞ്ഞതുപോലെ എനിക്ക് കേറാനല്ലേ അറിയൂ.. ഇറങ്ങാൻ അറിയൂല്ലല്ലോ.... ഏന്തിവലിഞ്ഞ് കേറിയപ്പോ എന്തെളുപ്പായിരുന്നു, പക്ഷെ ഇറങ്ങാൻ 😒..

താഴോട്ട് നോക്കിയപ്പോ തലകറങ്ങുന്നു... ഉയ്യോ ന്റെ അമ്മേ, ഇനി എങ്ങെനെ ഇറങ്ങും??? അവിടിരിന്ന് ഞാൻ രാമനാമം മുഴുവൻ ചൊല്ലാൻ തുടങ്ങി.. പെട്ടെന്നൊരു ഐഡിയ തോന്നി.... മതിലിലേക്ക് ചാഞ്ഞുകിടക്കുന്ന ഒരു കവിട്ടയിലൂടെ പയ്യെ പയ്യെ ഇറങ്ങുക..... ശ്വാസം നേരെ വിട്ട് മെല്ലെ ഇട്ടിരുന്ന ബനിയൻ ടോപ് നേരെ പിടിച്ചിട്ട് പയ്യെ എണീറ്റു..... പക്ഷെ കഷ്ടകാലം അത് ഓട്ടോ പിടിച്ച് വരുമെന്ന് പറയുന്നതുപോലെ, ആ സമയം തന്നെ അവിടുത്തെ കാര്യക്കാരൻ ഏട്ടൻ ശൂ ശൂ വിന് ഇറങ്ങി.... ഞാൻ കവിട്ടയിലൂടെ നടന്ന് നടന്ന് ബാലൻസ് തെറ്റി വീണത് അങ്ങേരുടെ പിറകിലും.... ആദ്യമേതോ ഉൽകയോ മറ്റോ വീണെന്ന് കരുതി ആ പാവം ഞെട്ടി വിറച്ചു.... ഞാനാണെൽ പെട്ടു എന്നവസ്ഥയിലും... പെട്ടെന്ന് ആ ഏട്ടൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും രക്ഷപ്പെടാൻ വേണ്ടി ഞാൻ ന്റെ അഴിഞ്ഞുകിടന്ന മുടി അലങ്കോലപ്പെടുത്തി മുഖത്തേക്കിട്ട്... അയാൾ വിറയലോടെ ആരാ ന്ന് ചോദിച്ചതും ഞാൻ നാവ് പുറത്തേക്ക് തള്ളി, കണ്ണുരുട്ടി കൈയിൽ കരുതിയ ടോർച് മുഖത്തേക്കടിച്ച് അയാളെ നോക്കി.... അയ്യോ... പ്രേതം....!!!!

വിളിച്ചുകൂവികൊണ്ട് പാവം ഓടിയ ഓട്ടം ഇന്നുമോർക്കുമ്പോ എനിക്ക് ചിരിവരും..സത്യം പറയാലോ എനിക്ക് ആ പ്രേതലുക്ക്‌ നന്നായി ചേരുന്നുണ്ടായിരുന്നു 😁.... എന്തായാലും പിറ്റേന്ന് പാവത്തിന് പേടിച്ച് പനിയും പിടിച്ചു, നാട്ടിൽ മുഴുവൻ ആ പ്രേതകഥ പടരുകയും ചെയ്തു... അത്രയേ ഞാൻ ചെയ്തുള്ളൂ 😇 മതി രണ്ടും കൂടി വഴക്കിടുന്നത് വാ രണ്ടും.. വിളക്ക് വെക്കാറായി... അങ്കിൾ ഞങ്ങളെ രണ്ടിനെയും കൂട്ടി അകത്തേക്ക് നടന്നു..... നേരമെത്രെപയ്യെ പോകുന്നെന്ന് തോന്നിപോയി നിക്ക്.... സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി നാമം ചൊല്ലി ഓരോരുത്തർ ഓരോ തിരക്കിലേക്ക് ചേക്കേറി.. അപ്പയും വല്യമ്മയും മുത്തശ്ശിയും സീരിയലിന്റെ മുന്നിലും അങ്കിളും വലിയച്ഛനും കവലയിലേക്ക് തിരിച്ചു, മുത്തശ്ശൻ പിന്നെ അമ്പലനടയിൽ കാണും.... കമ്മിറ്റി ഭാരവാഹിയാണ് പുള്ളി, കവലയിലെ ചർച്ചയൊക്കെ കഴിഞ്ഞ് മറ്റു രണ്ടുപേരും അവിടേക്കെത്തും പിന്നെ, മൂന്നുപേരും നാട്ടുകാരുമൊക്കെ കൂടി സൊറ പറച്ചിലാണ്.....വർഷങ്ങളായി മുടങ്ങാതെ പോകുന്ന പതിവുകളിലൊന്നായിരുന്നു അത്... ഇനിയുള്ള നാലുപേർ, എന്റെ അരുമചേട്ടന്മാർ.. നാലും ഏതോ ഓൺലൈൻ ബിസിനസ് മീറ്റിംഗിലാണ്, അനുചേച്ചി ആണേൽ സഞ്ജുവേട്ടനെ വിളിച്ച് ഒടുക്കത്തെ സൊള്ളൽ.. ബ്ലാ.. ബ്ലാ... കുറച്ച് നേരം ചേച്ചിയുടെ അടുത്ത് പോയിരുന്നു..

പിന്നെ അവർക്ക് കാട്ടുറുമ്പാകേണ്ട ന്ന് കരുതി അവിടുന്ന് ബാൽക്കണിയിലേക്ക് പോയി........ നീനുവിനെ ഇടയ്ക്കൊന്ന് വിളിച്ചു, അവൾക്ക് എക്സാം ആണ് അതുകൊണ്ട് അധികനേരം സംസാരിച്ചില്ല... അന്നമ്മ പിന്നെ ഏതോ ധ്യാനത്തിന് പോയേക്കുവാ രണ്ട് ദിവസത്തെക്ക് ഔട്ട്‌ഓഫ് കവറേജ് ആകും ന്ന് പറഞ്ഞിരുന്നു, ബാക്കിയുള്ള രണ്ട് മച്ചാൻമാരെ അങ്ങട് വിളിച്ചു..... ഡാ... എന്നാടി..... ഡാ ദീപു നിക്ക് ബോറടിക്കുന്നെടാ... ഏഹ്.. നിന്നെ അടിച്ചെങ്കിൽ നീയും തിരിച്ച് കൊടുക്കെടി, ആരുടേയും അടിയൊന്നും നിനക്ക് വേണ്ടാ....😒 അയ്യേ, ഡേ... ഈ ചളിയൊക്കെ 1990മോഡലാടെ, വിട്ട് പിടി....... എന്നാൽ ദച്ചുവെ ഞാനൊന്ന് പറയട്ടെടി..... എന്റെ പൊന്ന് നിതിയെ, നീ ഒരു യെസ് പറഞ്ഞതിന്റെയാണ് ഞാനിപ്പോഴും അനുഭവിക്കുന്നെ 😁ഇനി നീ മിണ്ടല്ലേ... അതെന്നാടി മോളെ നീ അങ്ങനെ പറഞ്ഞെ.. അന്നവൾ എന്നെ തേച്ചോണ്ട് അല്ലെ, നിനക്കിത്രയ്ക്കും തങ്കകുടം പോലത്തെ നാത്തൂനേ കിട്ടാൻ പോണേ...... പിന്നെ തങ്കം... ദേ എന്നെകൊണ്ട് മലയാളം പറയിപ്പിക്കരുത്... ഈൗ..... 😁 അല്ലേടി ദച്ചു, നിന്റെ മുഖതെന്താ ഒരു വാട്ടം.. ഒരു ചുവപ്പൊക്കെ.....

കർത്താവെ, അതിത്ര നേരായിട്ടും പോയില്ലേ 🙄.... ദീപുവിന്റെ ചോദ്യം കേട്ടതും നല്ലൊരു ആത്മയോടെ കൈ കവിളിലേക്ക് നീണ്ടു.... ശെരിയാണല്ലോ, എന്താടി ഒരു പാട് പോലെ... നിന്നെ ആരേലും തല്ലിയോ???? നിതിയുടെ ശബ്ദം കുറച്ച് ഗൗരവത്തോടെ ആയിരുന്നു... ഡീ കോപ്പേ നിന്റെ വായിൽ പൂച്ചപെറ്റ് കിടക്കുവാണോ?? പറയെടി എന്താ പറ്റിയെ.... അത് പിന്നെ.. ദീപു....... വിക്കിവിക്കിയാണേലും ഞാനിന്ന് സംഭവിച്ചതൊക്കെ അങ്ങട് വിശദായിട്ട് പറഞ്ഞുകൊടുത്തു.... സത്യം പറഞ്ഞാൽ പേടിച്ചരണ്ടാണ് ഞാൻ പറഞ്ഞുതുടങ്ങിയത്, എല്ലാം കേട്ട് കഴിഞ്ഞ് രണ്ടും കൂടി ചന്ദ്രഹാസം മുഴക്കുമോ ന്ന് പേടിച്ചിട്ട് പക്ഷെ നടന്നത്........ 😒 ഞാൻ എല്ലാം പറഞ്ഞുതീർന്നതും രണ്ടും കൂടി പൂര ചിരി... നിതിയാണേൽ അടുത്ത് കിടന്ന തലയിണയും കെട്ടിപിടിച്ചോണ്ടായിരുന്നു ചിരി..... ഇതിപ്പോ എന്നാ ഇവിടെ 🙄...

എന്നാലും ന്റെ ദച്ചു, ആ കാലമാടൻ ഒടുക്കത്തെ അടിയാണല്ലോഡി അടിച്ചേ.. ശോ തക്കാളി പഴം പോലെ ചുവന്നുപോയല്ലോ.... നീ നോക്കിക്കോ നിതി, ആ കാട്ടുമാക്കാന് നല്ലൊരു പണി ഈ ദച്ചു കൊടുത്തിരിക്കും... ഉവ്വ്വ്വ,, ലാസ്റ്റ് നിനക്കിട്ടുള്ള പണി ആകാതിരുന്നാൽ മതി.... ദീപു... 😡..... 😬അത് പിന്നെ ഞാൻ....... നിങ്ങൾ നോക്കിക്കോ, ഈ ദച്ചുവിന്റെ കവിളിൽ അടിച്ചതിന് ആ കാട്ട്മാക്കാന് നല്ല ചിമിട്ടൻ പണി ഞാൻ കൊടുത്തിരിക്കും... ഓ ആയ്കോട്ടെ..... വീണ്ടും എന്തെല്ലാമോ കത്തിയടിച്ച് ആ വീഡിയോ കാൾ നീണ്ടു.... ഇതേ സമയം അങ്ങ് ആല്പത്തൂർ തറവാട്ടിന്റെ ഗാർഡൻ ഏരിയയിൽ ഒരു തടിമാടൻ ഇരിപ്പുണ്ടായിരുന്നു.... വെയർ ആർ യൂ മൈ ഗേൾ?? ഐ മിസ്സ്‌ യൂ റിയലി....... ഇനിയും നിന്നിലേക്ക് അലിയാതെ ജീവിക്കാനാവുന്നില്ല പെണ്ണെ.... ചിമ്മി ചിമ്മി മിന്നുന്ന നക്ഷത്രത്തിലേക്ക് നോക്കി അവൻ മെല്ലെ ചൊല്ലി...................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story