ദക്ഷാഗ്‌നി: ഭാഗം 11

dakshagni

എഴുത്തുകാരി: നിരഞ്ജന

നിലാവിന്റെ വെണ്മയ്ക്കും നിന്റെ സൗന്ദര്യമാണ് പെണ്ണെ....... ഒരുവേള അവന്റെ ശബ്ദത്തോടൊപ്പം ആ കുഞ്ഞിക്കണ്ണുകളും അവളെ വല്ലാതെ ആകർഷിച്ചു... സ്വയം മറന്നുനിൽക്കേ,അവളുടെ മുഖം കൈകുമ്പിളിലെന്തി ആ അധരത്തോട് അവന്റെ അധരം കഥ പറയാനൊരുങ്ങിയതും... മൂട്ടിൽ എന്തോ ഒന്ന് വന്ന് വീണതും ഒരുമിച്ചായിരുന്നു.......... യ്യോ ന്റെ അമ്മേ....!! എന്റെ മേലേക്ക് ഉൽക്ക വീണേ.... പ്ഫാ.... കുരുപ്പേ മിണ്ടാതെഇരിയെടി........ കർത്താവെ ഈ ശബ്ദം... ഇത്‌ ഞാനെവിടെയോ 🤔.... എണീക്കെടി പെണ്ണെ,......നേരം എത്ര ആയിന്നാ വിചാരം? പെണ്ണാണെന്നൊന്നും ഒരു വിചാരവുമില്ല.........!! ചെവിതലയ്ക്കൽ സ്ഥിരം കേൾക്കാറുള്ള പല്ലവി വന്നെത്തിയതും ഒരു ഞെട്ടലോടെ ഞാനാ സത്യം മനസ്സിലാക്കി സൂർത്തുക്കളെ 😒 അമ്മാ.....!!!! ഓ, വിളി കേട്ടേച്ചാലും മതി,എണീറ്റ് പോയി കുളിച്ചേച്ചും വാടി, കോലം കണ്ടില്ലേ, ആരെങ്കിലും കണ്ടാൽ വളർത്തിയതിന്റെ ദോഷം ആണന്നല്ലേ പറയൂ..... എന്റെ ബെഡിലേക്കും ഞാൻ കിടക്കുന്ന രീതിയും കണ്ടിട്ടുള്ള എന്റെ പെറ്റമ്മയുടെ വിലാപമാണ് സൂർത്തുക്കളെ നിങ്ങൾ ആ കേൾക്കുന്നത് 😁.....

അമ്മയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, അമ്മാതിരി ആയിരുന്നു ബെഡിന്റെ കോലം.. പുതയ്ക്കുന്ന ബെഡ് ഷീറ്റ് ചുരുട്ടി കൂട്ടി താഴെ കിടക്കുന്നു, ബെഡ്ഷീറ്റ് ആണേൽ ഞാൻ പുതച്ചിരിക്കുന്നു, പോരാഞ്ഞിട്ട് ഒളിമ്പിക്സിൽ ഓടാൻ പോകുന്ന കണക്കിനൊരു കിടപ്പും... 😁 ദേ അനു വെളുപ്പിന് ഞങ്ങൾ വന്നപ്പോഴേ കുളിച്ച് അടുക്കളയിൽ കേറിയിട്ടുണ്ടായിരുന്നു, അങ്ങേനെയാ പെൺപിള്ളേര്.. എനിക്കുമുണ്ട് ഒന്ന്, രൂപം പെണ്ണിന്റെയും സ്വഭാവം ആണിന്റെയും...... പോരാളി കാലത്തെ കത്തി കയറുന്നത് കേട്ടപ്പോഴേ പണി വന്ന വഴി ഞാനൊന്ന് ചെറുതായ് ഊഹിച്ചുട്ടോ.... കള്ള തെണ്ടി ഏട്ടച്ചാര് പണി പറ്റിച്ചതായിരിക്കും.. ഇന്നലെ ഇവിടെ നടന്നതും നടക്കാത്തതുമൊക്കെ അമ്മമോൻ വിളിച്ചു പറഞ്ഞുകാണും 😒ഇതുപോലെ ഒന്നിനെ തന്നെ എനിക്ക് നീ തന്നല്ലോ ന്റെ കണ്ണാ 🤦‍♀️ എന്നാലും എന്ത് നല്ല സ്വപ്നമായിരുന്നു കണ്ടോണ്ടിരുന്നേ, ഒരു ഫ്രഞ്ച് കിട്ടേണ്ടസമയത്താ 🙈... ഡീീ..........

മുഖം ഓർമയില്ലെങ്കിലും എന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ വന്നവന്റെ ഓർമയിൽ ഒന്ന് ശോണിമയണിഞ്ഞതും എത്തി മാതാശ്രീയുടെ ഒച്ച കാതോരം... ഓഹ്, എന്റെ അമ്മേ, കാലത്തെ തുടങ്ങല്ലേ.... ഒന്നുല്ലേലും ഇത്‌ നമ്മുടെ വീടല്ല, ഇവിടെ കിടന്ന് ഇങ്ങെനെ വാ വെച്ചാൽ എനിക്കാ നാണക്കേട്, സ്വന്തം അമ്മ കാലത്തെ ഇങ്ങെനെ ഒച്ച വെക്കുന്നു ന്ന് ഒക്കെ നാട്ടുകാർ പറഞ്ഞാൽ.. ശേ, അയ്യേ,, അമ്മയ്ക്ക് നാണമില്ലേ ഒന്നുല്ലേലും ഒരു വില്ലേജ് ഓഫീസറുടെ ഭാര്യയല്ലേ???? ഹേ?? ഇതിപ്പോ എന്താ കൂത്ത് 🤔 പാവം എന്റെ അമ്മയുടെ ആലോചനയാണെ അത്.... ഹാ, അമ്മ അങ്ങെനെ ആലോചിച്ച് നിൽക്കട്ടെ നമുക്ക് പോയി ഫ്രഷ് ആയി വന്നേക്കാം, ഇല്ലേൽ ചിലപ്പോ ഇന്നത്തെ ഇടിയപ്പത്തിന് പകരം എന്നെ ഇടിച്ച് അപ്പമാക്കും അമ്മ 😁പുള്ളിക്കാരി പഴയ കളരിയാ..😁 ഫ്രഷ് ആയി ഇറങ്ങിയതും റൂമിന്റെ അവസ്ഥ കണ്ട് ഞാനൊന്ന് അമ്പരന്നു... എല്ലാം ക്ലീൻ ആൻഡ് ക്ലിയർ!!

ഓഹ്, അപ്പോ ഇതിങ്ങേനെയും ക്ലീൻ ആക്കാം ല്ലേ 😁പാവം അമ്മക്കുട്ടി.... അമ്മ പോയ വഴിയേ നോക്കി ഒരു ഫ്ലൈ കിസ്സ് അടിച്ചോണ്ട് നേരെ കണ്ണാടിയ്ക്കരികിലേക്ക് നീങ്ങി നിന്നു.... കണ്ണാടിയിലേക്ക് നൊക്കെ ആദ്യം കണ്ണുകൾ പാഞ്ഞത് കവിളിലേക്കായിരുന്നു... അടിച്ചതിന്റെ ചുവപ്പ് മാഞ്ഞുതുടങ്ങിയെങ്കിലും വേദനയ്ക്ക് വല്യ മാറ്റമൊന്നുമില്ല.. ഇപ്പോഴും പല്ല് ആടുന്നോ ന്ന് ഒരു ഡൌട്ട് ഇല്ലാതില്ല.... കാട്ടുമാക്കാൻ.....!! മെല്ലെ ചുണ്ടുകൾ അവനെ സ്മരിച്ചതും ഇടം കണ്ണ് വല്ലാതെ തുടിക്കാൻ തുടങ്ങി.......... ആഹ് ഇതിപ്പോ എന്തോന്നാ... ഹാ പോട്ട് പുല്ല് 😒 വേഗം ഒരുങ്ങി താഴേക്ക് ചെന്നു, അപ്പോഴേക്കും ഡയണിങ് ടേബിളിൽ എല്ലാവരും ഹാജരായി കഴിഞ്ഞിരുന്നു... ഗുഡ്മോർണിംഗ് അച്ഛേ...... അച്ഛയെകണ്ടതും ഓടിവന്ന് ആ തോളിലേക്ക് ചാഞ്ഞു....... ഗുഡ്മോർണിംഗ് മോളെ... മെല്ലെ ഒന്ന് കവിളിൽ തട്ടി അച്ചയും നിക്ക് വിഷ് തന്നു... മോള് വാ ഇരിക്കിങ്ങോട്ട്......

ജിത്തേട്ടന് അരികിലെ കസേര നീക്കികൊണ്ട് വല്യമ്മ എന്നെ കഴിക്കാനായി വിളിച്ചു... നിങ്ങളെപ്പോ വന്നു അച്ഛേ??? ഞങ്ങൾ കാലത്തെത്തി ഡാ.... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ☹️.. അതല്ലേ പറഞ്ഞെ കാലത്തെ ന്ന്.. കാലത്ത് ഭൂമി കുലുക്കം ഉണ്ടായാൽ പോലും നീ അറിയില്ലല്ലോ... ചക്ക വെട്ടിയിട്ടിരിക്കുന്നത് പോലെ അല്ലേ ഉറക്കം??? ഒപോസിറ്റ് ഇരുന്ന് ആരുവേട്ടൻ കമന്റ് അടിച്ചതും ആ കാലിനിട്ടൊരു ചവിട്ട് വെച്ച് കൊടുത്തു.... ഹൌ....!! എന്താടാ???? പെട്ടെന്ന് ഏട്ടന്റെ അലറൽ കേട്ട് മധു അങ്കിൾ കാര്യം തിരക്കി... ഏയ്, എന്നെ ഒരു കൊതുക് കുത്തിയതാ....... എന്നെ നോക്കി വല്ലാത്ത ഒരു ഭാവത്തിലായിരുന്നു ഏട്ടന്റെ മറുപടി.. ഞാനാണേൽ നന്നായിട്ടൊന്ന് ഇളിച്ച് കാണിച്ചിട്ട് പ്ളേറ്റിലേക്ക് അപ്പച്ചി വെച്ച ഇടിയപ്പത്തിലേക്ക് ഊളിയിട്ടു.... കഴിച്ചു കഴിഞ്ഞതും എല്ലാരും കൂടി ഉമ്മറത്ത് അങ്ങ് സഭ കൂടി.. കാലത്തെ ഒരുവിധം പണികൾ ഒക്കെ ഒഴിഞ്ഞോണ്ട് സ്ത്രീജനങ്ങളും കൂടി....

അപ്പോ എങ്ങെനെയാ അച്ഛാ കാര്യങ്ങള്?? അധികം സമയമൊന്നുമില്ലല്ലോ ഒന്നിനും... അച്ഛൻ തന്നെ ചർച്ചയ്ക്ക് തുടക്കമിട്ടു..... അതോർത്ത് വിഷമിക്കേണ്ട അമ്മാമേ, നമുക്ക് ഈവന്റ് മാനേജ്‍മെന്റ് കാർക്ക് ഓർഡർ കൊടുത്താൽ മതി,അതെല്ലാംപിന്നെ അവർ നോക്കിക്കോളും... നമ്മൾ എങ്ങെനെ വേണം എന്ത് വേണം ന്നൊന്ന് പറഞ്ഞാൽ മതി....... അതൊന്നും വേണ്ടാ... ഒരു മാനേജ്‍മെന്റുകാരും എന്റെ കുട്ടീടെ കല്യാണത്തിന് വേണ്ടാ..... അത് മുത്തശ്ശാ, ഇപ്പോ എല്ലാം........ ജിത്തേട്ടൻ മുത്തൂസിനോട് എന്തോ പറയാൻ തുടങ്ങിയതും തനിക്ക് പറയാനുള്ള ബാക്കി കൂടി മുത്തൂസ് കംപ്ലീറ്റ് ചെയ്തു.... ഈ കുടുംബത്തിലെ പുത്യതലമുറയിലെ ആദ്യത്തെ കല്യാണാ.. അത് നടത്താൻ ഇവിടുത്തെ ആളുകൾക്ക് പറ്റില്ലെങ്കിൽ വേണ്ടാ, ഞാനൊറ്റയ്ക്ക് നടത്തിക്കോളാം.. അല്ലാതെ കണ്ട കമ്പിനിക്കാരെ എല്ലാം എല്പിച്ച് മാറി നിൽകാൻ എന്നെക്കൊണ്ടാവില്ല.......

തറവാടിയായ ആദികേശവന്റെ സ്വരം ഘന ഗാഭീര്യത്തോടെ ഓരോ ഭിത്തിയിലും പ്രതിധ്വനിച്ചു..... അച്ഛൻ പറഞ്ഞത് സത്യാ.. ഇവിടെ ഇത്രയും ആൺപിള്ളേരും പെണ്ണുങ്ങളുമൊക്കെ ഉള്ളപ്പോ പുറത്തൂന്ന് ആരും കല്യാണം നടത്തേണ്ടാ... നമുക്ക് നോക്കാവുന്നതേ ഉള്ളൂ എല്ലാം... ന്താ അല്ലെ മുരളിയേട്ടാ?? മധു അങ്കിൾ കൂടി തന്റെ അഭിപ്രായം പറഞ്ഞു... എങ്കിൽ അത് അങ്ങെനെ തന്നെ തീരുമാനിക്കാം... കല്യാണം കഴിയുന്നത് വരെ ഇവിടുന്നിനി ആരും എങ്ങോട്ടും പോകുന്നില്ല....... അവസാനമായി വല്യച്ഛന്റെ കൂടി അഭിപ്രായം വന്നതും എല്ലാം മുഖങ്ങളും ഒന്ന് തെളിഞ്ഞു.... പിന്നെ അങ്ങോട്ട് ക്ഷണകത്ത് അടിക്കുന്നത് മുതൽ പായസത്തിന്റെ എണ്ണം വരെ ചർച്ചിക്കപ്പെട്ടു, കാര്യമൊന്നുമില്ലെങ്കിലും എല്ലാത്തിന്റെയും ഒത്ത നടുക്ക് ഞാനും ചെന്നിരുന്നു.... 😁 നേരം വല്ലാതെ പയ്യെ പോകുന്നത് പോലെ തോന്നിത്തുടങ്ങി എനിക്ക്.. നേരത്തെയൊക്കെ ഇവിടേക്ക് വരാൻ വല്യ രസായിരുന്നു.. പോകാനെ തോന്നില്ല.. ഏട്ടന്മാരും ചേച്ചിയും എല്ലാരുടെയുംകൂടെ നല്ല ജോറായിപോയികൊണ്ടിരുന്നതാ..

പക്ഷെ ഇപ്പോ, എല്ലാരും ഭയങ്കര തിരക്ക്.. ചേച്ചിയാണെകിൽ ഏത് സമയവും സഞ്ജുവേട്ടനോട് സൊള്ളൽ, അല്ലെങ്കിൽ കിനാവ് കാണൽ...!! ഹോ ഇങ്ങെനെയുമുണ്ടോ മാറ്റങ്ങൾ... ഓരോന്ന് ആലോചിച്ച് ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് ഫോണിലേക്ക് കാർത്തിയുടെ കാൾ വരുന്നത്....... കോഴി എന്നാത്തിനാണാവോ എന്നെ വിളിക്കുന്നെ 🙄ഇനി വല്ല പണിയും ആകുവോ? തെല്ല് ആശങ്കയോടെയാണ് കാൾ ഞാൻ അറ്റൻഡ് ചെയ്തേ... ഹലോ..... ഹ.... ഇങ്ങോട്ട് ഒരു ഹലോ വന്നതും തിരിച്ച് ഹലോ പറയാനുള്ള ഗ്യാപ് തരാതെ മറുതലയ്ക്കൽ നിന്ന് പൂരതെറി.... കാട്ടുമാക്കാൻ അല്ലെ ഇത്‌ 🙄 ( ആത്മയാണെ ) ഡോ, താനൊക്കെ എന്തോന്ന് പ്ലാന്ററാ? നിങ്ങളോട് ഞാനെന്താ പറഞ്ഞെ.. ന്താ ചെയ്ത് വെച്ചേക്കുന്നേ.. മര്യാദയ്ക്ക് വന്ന് മാറ്റിതന്നോ......... തന്നെ ഒന്ന് സംസാരിക്കാൻ പോലും അനുവദിക്കാതെ റേഡിയോ പോലെ വഴക്ക് പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു അവൻ...... ആദ്യം ഞാനൊന്ന് അമ്പരന്നു, പിന്നെ മനസ്സിലായി ആള് മാറിയുള്ള കാട്ടുമാക്കാന്റെ കാൾ ആണെന്ന്... മിക്കവാറും ആ കാർത്തി എനിക്ക് തന്നതുപോലെ വല്ല പണിയും ഇങ്ങേർക്കും കൊടുത്തു കാണും,,

പ്ലാന്റർ ന്ന് സേവ് ചെയ്തിട്ട് ന്റെ നമ്പർ ഡയൽ ചെയ്ത് കാണും.. അതാകും ഇങ്ങേര് ഇങ്ങെനെയൊക്കെ പറയുന്നേ.... അല്ല, എന്നാലും ഇങ്ങെനെയൊക്കെയാണോ ഒരാളോട് സംസാരിക്കുന്നെ??? താനാള് കൊള്ളാലോ കാട്ടുമാക്കാനെ ........... എന്നാലും ന്റെ കണ്ണാ, നീ പൊളിയാ.. ഇത്രയും പെട്ടെന്ന് പ്രതികാരത്തിനുള്ള അവസരം തരുമെന്ന് ഞാൻ വിചാരിച്ചില്ല്യ.. ഇന്നലെ വൈകിട്ട് ഞാനൊന്ന് സഞ്ജുവേട്ടനെ വിളിച്ചു മാറിപോയതിന് എനിക്ക് പൊങ്കാലയിട്ട കക്ഷിയാ ഇപ്പോ... ആഹാ പൊളി...!!ദച്ചു.... നീ കിടുവാടി..... അങ്ങട് പൊളിച്ചടുക്ക്...!!! ഇട്ടിരുന്ന ടോപ് ന്റെ കോളർ ഒന്ന് പൊക്കി ഷൈൻ കാണിച്ചുകൊണ്ട് ഞാൻ എല്ലാം കേട്ടിരുന്നു.... ഒരല്പനേരം കഴിഞ്ഞിട്ടും മറുതലയ്ക്കൽ നിന്നൊന്നും കേൾക്കാതായപ്പോ അവനൊന്ന് ശാന്തമായി........ എന്താടോ തനിക്ക് നാവിറങ്ങി പോയോ??? തന്റെ ശബ്ദം കേൾക്കാനില്ലല്ലോ....... ഗൗരവത്തോടെ അവൻ ചോദിക്കുന്നത് കേട്ട് ഊറിവന്ന ചിരി ഉള്ളിലൊതുക്കി അവൾ ഒന്ന് കണ്ണടച്ച് തുറന്നു..... ഡോ......... വീണ്ടും കാതോരം കാട്ടുമാക്കാന്റെ ശബ്ദം.....!!!

നട്ട ഉച്ചയ്ക്ക് പെണ്ണുങ്ങളുടെ നമ്പറിലേക്ക് വിളിച്ചിട്ട് വൃത്തികേട് പറയുന്നോടാ നാറി..... നീ ആരെടാ കൊരങ്ങാ........ നിന്റെ ഒരു ഓർഡർ ഇടൽ........ നിന്റെ അത്രയുമുള്ള ഫോൺ വാങ്ങി അതിൽ തോണ്ടാൻ മാത്രം പഠിച്ചാൽ പോരാ..അതിനകത്ത് നോക്കി വിളിക്കേണ്ടവരെ വിളിക്കണം..... അല്ലാതെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ വിളിച്ച് അസഭ്യം പറയുന്നോ???? മത്തങ്ങാപോലെത്തെ കണ്ണുകൾ ഉണ്ടല്ലോ നോക്കി കുത്തണം ഹേ........ അല്പം സ്വരം മാറ്റി ഞാനങ്ങട് വെച്ച് കാച്ചി.... ഒരുനിമിഷം അവനൊന്ന് സ്ഥബ്ധമായി പോയി ന്നുള്ളത് ആ മൗനത്തിൽ നിന്ന് തന്നെ വ്യക്തം... ഹലോ...... മയപ്പെടുത്തിയ സ്വരത്തോടെ അവൻ വിളിച്ചു....... എന്താടാ നാറി??? മൈൻഡ് യുവർ വേർഡ്‌സ്..!!ഞാൻ നമ്പർ മാറിയാ വിളിച്ചതെന്ന് കരുതി എന്ത് വേണേലും പറയാമെന്നാണോ??? ഓ പിന്നെ, നിന്റെ ഒരു മൈൻഡ്.. 😒വീട്ടിൽ കിടന്നുറങ്ങിയ എന്നെ വേണ്ടാദീനമൊക്കെ വിളിച്ചിട്ട് നമ്പർ മാറി പോയെന്ന് പറഞ്ഞാൽ മതിയല്ലോ...... സത്യം പറയെടാ നീ പൂവാലൻ അല്ലെ, പെണ്ണുങ്ങളെ വഴിതെറ്റിക്കാൻ നടക്കുന്ന കഷ്മലൻ...!!!

ദേ, അനാവശ്യം പറയരുത്... ഞാൻ അങ്ങെനെയൊന്നും ഉള്ള ആളല്ല.. ഇതിപ്പോ ഒരു അബദ്ധം പറ്റിയതാ.... ഓ പിന്നെ നിന്റെയൊക്കെ അബന്ധം എങ്ങെനെയുള്ളതാണെന്ന് എനിക്ക് അറിയാടാ.... ഞാനിപ്പോൾ തന്നെ ഈ നമ്പർ പോലീസ് സ്റ്റേഷനിൽ കൊടുത്ത് എന്നെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞുന്നു പറഞ്ഞ് കേസ് കൊടുക്കും.. നീ നോക്കിക്കോടാ..... പെട്ടെന്ന് അങ്ങെനെ കേട്ടതും അവനൊന്ന് ഞെട്ടി... ഓഹ്, പ്ലീസ് അങ്ങെനെയൊന്നും ചെയ്യരുത്.. ഇത്‌ എന്റെ ഫോൺ അല്ല.. എന്റെ അനിയന്റെയാ, അവന്റെ ഫോണിൽ പ്ലാന്റർ ന്ന് സേവ് ചെയ്തേക്കുന്ന നമ്പറിലാ ഞാൻ വിളിച്ചത്.. അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒന്നുമല്ല..... അനിയനോടുള്ള അയാളുടെ കരുതൽ ഒരുനിമിഷമെങ്കിലും എന്നെയൊന്ന് ആർദ്ര മാക്കി.. ഹും, ഓക്കേ ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു... ഇനി മേലാൽ ആളെ നോക്കിയും കണ്ടുമല്ലാതെ വിളിക്കാൻ നിൽക്കരുത്....

ഇല്ലാ..... സോറി.. അയാം റിയലി സോറി.... ങ്ങാ ഓക്കേ 😒.... അതും പറഞ്ഞ് കാൾ കട്ട് ആക്കിയതും അതുവരെ അടക്കിവെച്ചിരുന്ന ചിരി ബെഡിൽ കമിഴ്ന്നു കിടന്നോണ്ട് ഞാൻ ചിരിക്കാൻ തുടങ്ങി..... ഉയ്യോ... ഹഹഹഹഹ... എന്നാലും എന്റെ അമ്മോ, ആ പൊട്ടന്റെ തലേൽ ഒന്നുല്ലാ.. 😆മസിലുരുട്ടിയുള്ള നടപ്പേയുള്ളൂ അല്ലെടോ കാട്ടുമാക്കാനെ...... താൻ എന്ത് കരുതിയെടോ ഈ ദച്ചുവിനെ അടിച്ചിട്ട് ഒരു സോറി പോലും പറയാതെ അങ്ങട് പോകാമെന്നോ... വിടില്ലെടോ തന്നെ ഞാൻ...... ഇതുപോലെ ഇനിയും തന്നെകൊണ്ട് ഞാൻ സോറി പറയിപ്പിച്ചിരിക്കും... തനിക്കറിയില്ല ഈ ദച്ചുവിനെ.......!!! അതും പറഞ്ഞുകൊണ്ട് മെല്ലെ എന്റെ കൈകൾ കവിളിലേക്ക് പാഞ്ഞതും അങ്ങ് ആല്പത്തൂരിൽ കാർത്തിയുടെ മുതുകിൽ പാഞ്ചാരിമേളം നടത്തുകയായിരുന്നു അഗ്നി...!! ആഹ്.. ഏട്ടാ.... എന്തിനാ ഇങ്ങെനെ ഇടിക്കണെ...... ആഹ് യ്യോ... പ്ഫാ........മോനെ, നിനക്കറിയില്ല ല്ലേ... നിന്നെ ഇന്ന് ഞാൻ.... അയ്യോ ന്റെ ഏട്ടാ അടിക്കല്ലേ.. അത് പിന്നെ ഏട്ടനെ കളിപ്പിക്കാനാ ഞാൻ ദച്ചുവിന്റെ നമ്പർ അങ്ങെനെ പ്ലാന്റർ ന്ന് സേവ് ചെയ്തേ...

അതിനെന്നെ ഇങ്ങേനെ ഇടിക്കല്ലേ ഏട്ടാ...... വാട്ട്‌?????? പെട്ടെന്ന് കാർത്തി പറഞ്ഞതുകേട്ട് അഗ്നി ഒന്ന് നിന്നു..... നീ എന്താ പറഞ്ഞത്?? അപ്പോൾ ആ നമ്പർ മാറി ഞാൻ വിളിച്ചത് ആ ചുള്ളികമ്പിനെയായിരുന്നോ??? മ്മ്..... ആണെന്നർത്ഥത്തിൽ അവൻ മെല്ലെ തലയാട്ടി..... ഓഹോയ്‌, അപ്പോൾ മനഃപൂർവം അവളെന്നെ ഫൂൾ ആക്കിയതാണ്... കാർത്തിയുടെ നമ്പറിൽ നിന്നാണ് കാൾ വന്നതെന്നറിഞ്ഞിട്ടും, അത് ഞാനാണെന്ന് അറിഞ്ഞുകൊണ്ട് എന്നെ ആക്കിയതാണല്ലേ..... അവന്റെ കണ്ണുകൾ കുറുകി........ മോളെ ചുള്ളികമ്പേ, നീ എണ്ണിയിട്ടോ 24മണിക്കൂറിനകം ഇതിനുള്ള മറുപടി ഈ അഗ്നിദത്ത് തന്നിരിക്കും..... ജസ്റ്റ് വെയിറ്റ് ആൻഡ് സീ....❗️ കാർത്തിയുടെ ഫോണിലേക്ക് ഉറ്റുനോക്കികൊണ്ട് അവനത് പറയുമ്പോൾ അങ്ങകലെ ആ ബെഡിൽ കിടന്ന് ചിരിച്ചു മറിയുകയായിരുന്നു അവൾ... ദക്ഷിണ..!!.................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story