ദക്ഷാഗ്‌നി: ഭാഗം 12

dakshagni

എഴുത്തുകാരി: നിരഞ്ജന

മോളെ ചുള്ളികമ്പേ, നീ എണ്ണിയിട്ടോ 24മണിക്കൂറിനകം ഇതിനുള്ള മറുപടി ഈ അഗ്നിദത്ത് തന്നിരിക്കും..... ജസ്റ്റ് വെയിറ്റ് ആൻഡ് സീ....❗️ കാർത്തിയുടെ ഫോണിലേക്ക് ഉറ്റുനോക്കികൊണ്ട് അവനത് പറയുമ്പോൾ അങ്ങകലെ ആ ബെഡിൽ കിടന്ന് ചിരിച്ചു മറിയുകയായിരുന്നു അവൾ... ദക്ഷിണ..!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അങ്ങേർക്കിട്ട് നല്ല നാല് പറഞ്ഞതിന്റെ സന്തോഷത്തിലോ,കൂട്ട് കൂടാനാരുമില്ലാത്തതിന്റെ പേരിൽ ബോറടിച്ചിട്ടോ ഞാൻ അങ്ങട് സുഖായി ഉറങ്ങി.............. ഉറക്കം ന്ന് വെച്ചാൽ ഒരൊന്നൊന്നര ഉറക്കം 😁... അത് പിന്നെ പണ്ടേ കട്ടിൽ കണ്ടാൽ ഞാൻ അങ്ങേനെയാ... 🙈 അനുവിന്റെ കല്യാണം കഴിഞ്ഞയുടനെ ഇവന്മാരെ കൂടി അങ്ങ് പിടിച്ച് കെട്ടിച്ചേക്കാം.... കണ്ടില്ലേ കാളപോലെ വളർന്നത്.... ഉറക്കമൊക്കെ തെളിഞ്ഞ് ഒന്ന് ഫ്രഷായി താഴെക്കിറങ്ങിയതും കേട്ടു മുത്തശ്ശിയുടെ വകയുള്ള കമന്റ്..... ശെരിയാ മുത്തി,, ദേ ഇന്ന് കാലത്ത് കൂടി ഈ ജിത്തേട്ടൻ എന്നോട് പറഞ്ഞതാ കല്യാണം കഴിക്കണമെന്ന്...!! അതും പറഞ്ഞ് മുത്തിയുടെ അടുക്കലേക്ക് വന്നിരുന്ന് മുന്നിലിരുന്ന മുറുക്കെടുത്ത് കടിച്ചു..... ഞാനോ എപ്പോ 🙄.....

പാവം ജിത്തേട്ടന്റെ കണ്ണ് തള്ളിപ്പോയി 🤭 ശോ കണ്ടില്ലേ ആ ഭാവം... കള്ളതാടി...... ഡീീ....... ഈൗ 😁......... ഏട്ടന്റെ മുരൾച്ച കേട്ടതും നന്നായിട്ടൊന്ന് ഇളിച്ചോണ്ട് അടുത്ത മുറുക്കെടുക്കാൻ പാത്രത്തിലേക്ക് കൈ നീട്ടി... ഗർർർ....... ഹേ, ഇതിപ്പോ എവിടുന്നാ ഈ മുരൾച്ച 🙄.......... ചുറ്റുമൊന്ന് നോക്കിയതും കണ്ടു, കണ്ണുരുട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്ന നുമ്മ മാതാശ്രീയെ.... തിരുപ്പതിയായി ഉണ്ണ്യേ... ഇനിയിപ്പോ തുടങ്ങും പെണ്ണാ.. അടക്കം വേണം ഒതുക്കം വേണം.. ബ്ലാ.. ബ്ലാ...... ഹോ 😒 നേരെ അച്ഛനെ നോക്കി.. പാവം, അമ്മേടെ നോട്ടം കണ്ട് എന്നെത്തന്നെ നോക്കിയിരിക്കുവാ....... കല്യാണകുറി അടിക്കാൻ കൊടുത്തത് കാലത്ത് കിട്ടും, അപ്പോ പിന്നെ നാളെ തന്നെ കല്യാണവിളി തുടങ്ങാം.. ന്താ അച്ഛാ..?? വല്യച്ഛൻ കല്യാണകാര്യം പറഞ്ഞതും വന്നു മുത്തൂസിന്റെ ഓരോ നിർദേശങ്ങൾ...... അത് മതി, പിന്നെ പന്തല് പണിയും ആഹാരവുമൊക്കെ നമ്മുടെ മേലെടത്തെ ചന്ദ്രനെ എല്പിച്ചാൽ മതി....അവന്റെ സദ്യ കെങ്കേമമാ..... ആയിക്കോട്ടെ അച്ഛാ.. അതങ്ങെനെതന്നെ ചെയ്യാം...

പിന്നെ ഇനി ഡ്രെസ്സും ആഭരണങ്ങളും നമ്മുടെ ഷോപ്പിൽ നിന്നിങ്ങോട്ട് എടുപ്പിക്കാം... വെറുതെ അവിടെ വരെ പോണോ?? അതെന്തൊരു പറച്ചിലാ.. എത്രയാന്ന് വെച്ചാ എല്ലാം കൂടി ഇങ്ങോട്ടേക്കു കൊണ്ട് വരണേ... നമുക്ക് അവിടെ ചെന്ന് തന്നെ എടുക്കാം, മനസ്സിനിണങ്ങിയത് എടുക്കണെൽ കുറച്ചൊന്നും കളക്ഷൻ കണ്ടാൽ പോരാ.... അങ്കിൾ പറഞ്ഞതിനോട്‌ മുഖം കോട്ടി തന്നെ അപ്പച്ചി പ്രതിഷേധം അറിയിച്ചു.... ഹാ.. പെണ്ണുങ്ങളുടെ കാര്യം അവർക്കല്ലേ അറിയൂ.. അങ്ങെനെഎങ്കിൽ അങ്ങെനെ.... പോയി വാങ്ങുവാണേൽ ഒരു നല്ല ദിവസം നോക്കി ഇറങ്ങാം..ചെറുക്കൻ വീട്ടുകാരെ കൂടി അറിയിക്ക്.. ഒന്നിച്ച് പോയി അങ്ങേടുക്കാം ല്ലാം.. ന്താ.... ഹാ വിളിച്ചു പറയാം മുത്തശ്ശാ.... ആരുവേട്ടന്റെ മറുപടി കേട്ടതും ഒന്ന് മൂളിക്കൊണ്ട് മുത്തശ്ശൻ എന്നെ നോക്കി .. ഞാനുണ്ടോ ഇത്‌ വല്ലതും അറിയുന്നു, അമ്മയുടെ മുരൾച്ചയിൽ മുറുക്ക് എടുക്കാനാകാതെ അതിലേക്ക് തന്നെ കണ്ണ് നട്ടിരിക്കുവാപാവം ഞാൻ ☹️.. എന്നാലും ന്റെ മുറുക്കെ... നിനക്ക് എന്റെ വയറ്റിൽ കിടക്കാനുള്ള ഭാഗ്യം ഇല്ലാതായി പോയല്ലോ 😒... ദച്ചു..........

പെട്ടെന്ന് മുത്തുവിന്റെ വക വിളി വന്നതും ഒരു ഞെട്ടലോടെ ഞാൻ മുത്തുവിനെ നോക്കി... ഇങ്ങട് വന്നേ എന്റെ കുട്ടി..., വന്നിട്ട് ഇതുവരെ ന്റെ കുട്ടിയെ നേരെ കാണാൻ പറ്റിയിട്ടില്ല......! കൈയാട്ടി മുത്തൂസ് എന്നെ അടുക്കലേക്ക് വിളിച്ചു... എന്തൊരു കോലാ ബാലാ ഇവൾടെ... നോക്കിക്കേ ആകെ അങ്ങട് മോശായി.. മുടിയൊക്കെ കിടക്കുന്നെ കണ്ടില്ലേ, എന്തോരം നല്ല മുടിയുണ്ടായിരുന്ന കൊച്ചാ... ഇപ്പോ നോക്ക് വാഴനാരു പോലെ,..... മുത്തശ്ശി അപ്പുറത്തിരുന്ന് ന്റെ ഓരോ കുറ്റവും എടുത്തെടുത്ത് പറയുമ്പോൾ പല്ലുകൾ കൂട്ടി ഇറുമ്മുന്ന തിരക്കിലായിരുന്നു അമ്മ..... ഈ മുത്തശ്ശി എന്റെ പൊക കണ്ടേ അടങ്ങൂ 😒.... ഇതൊക്കെ ആരോട് പറയാനാ അമ്മേ... എണ്ണ എന്ന സാധനം തൊടില്ല അവള് തലേൽ... ഏത് സമയവും കണ്ടതൊക്കെ ഇട്ട് മുടിയും അഴിച്ചിട്ട് നടപ്പാ.....പറഞ്ഞാൽ കേൾക്കേണ്ടെ... ഇപ്പോ നോക്ക് എന്നെ പറയിപ്പിച്ചപ്പോ സമാധാനായോ ഡി....?? അമ്മ എന്റെ നേർക്ക് ചീറിയടുത്തതും ഞാൻ മുത്തൂസിന്റെ പിന്നിലേക്ക് മാറി.. സേഫ്റ്റി മുഖ്യം ബിഗിലേ 😁........

എന്റെ സുമിത്രെ.., നീ ഇനി അതിന്റെ പേരിൽ അവളോട് കൊമ്പ് കോർക്കേണ്ടാ.. ഇപ്പോഴത്തെ കുട്യോള് അല്ലെ, അവർക്കും കാണില്ലേ ആഗ്രഹങ്ങൾ.. ല്ലേ മോളെ... അതന്നേ, അങ്ങെനെ പറഞ്ഞുകൊടുക്ക് മുത്തശ്ശാ..... ഡീീ.... യ്യോ...മുത്തൂസേ.... മുത്തൂസ് പറഞ്ഞതിന് സപ്പോർട്ട് കൊടുത്തത് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു മാതാശ്രീ എന്നെ അമർഷത്തോടെ നോക്കി...... ഇവിടുത്ത്കാരാ ഇവളെ ഇങ്ങെനെ വഷളാക്കിയേ.. എന്ത് പറഞ്ഞാലും അങ്ങ് കേൾക്കാൻ മുത്തശ്ശനും മുത്തശ്ശിയ്ക്കും വലിയച്ഛനും മാമനുമൊക്കെയുണ്ടല്ലോ... പറയുന്നത് വെച്ചുണ്ടാക്കാൻ നിങ്ങളും...... ഇവളുടെ ഭാവം കണ്ടാൽ തോന്നും, ഇവളാ ചേച്ചി ഇവന്മാരൊക്കെ അനിയന്മാരാ ന്ന്.... വയസ്സ് പത്തിരുപത്തിരണ്ട് ആയി.. ഇതുവരെ ഒരു ചായ പോലും നേരെ ചൊവ്വേ ഇവൾ വെക്കുന്നെ ഞാൻ കണ്ടിട്ടില്ല....... അനുവിനെ നോക്ക്..... ഇവളെക്കാൾ കൂടിപ്പോയാൽ ഒന്നോ രണ്ടോ വയസ്സല്ലേ അവൾക്ക് മൂപ്പുള്ളൂ, എന്നിട്ട് അവൾ ഇങ്ങെനെ വല്ലതുമാണോ??ഇതിപ്പോ എന്നെ പറയിപ്പിക്കാനായിട്ട് ഉണ്ടായ ഒരെണ്ണം..., എനിക്ക് തന്നെ ഇവളെ നീ തന്നല്ലോ ന്റെ ദേവീ നീ........

അമ്മേടെ നാവിന് ലൈസെൻസില്ലെന്ന് അറിയാമെങ്കിലും പറഞ്ഞതൊക്കെ കേട്ടപ്പോ ദേഷ്യവും സങ്കടവും ഒരുപോലെ എനിക്കങ്ങട് ഇരച്ചുകയറി..... എന്റെ സുമിത്രെ നീ ഒന്നടങ്ങ്., ഇത്രയ്ക്ക് പറയാൻ എന്താ ഇവിടിപ്പോ നടന്നെ....... അപ്പച്ചി അമ്മേടെ അടുക്കലേക്ക് ചേർന്നു നിന്ന് ചോദിച്ചു... ഞാൻ പറഞ്ഞതൊക്കെ സത്യല്ലേ ചേച്ചി.. ഈ നാട്ടിൽ ആർക്കുണ്ട് ഇതുപോലത്തെ ഒരു മരംകേറി മോള്... ആര് പറഞ്ഞാലും അനുസരിക്കാത്ത ഒരെണ്ണം... ഇവൾടെ പ്രായം കഴിഞ്ഞല്ലേ മനുവും ഇതുവരെ ആയെ.. എന്നിട്ട് അവൻ ഇങ്ങെനെയൊന്നുമല്ലല്ലോ...ഇവളുടെ പ്രവൃത്തികൾ എല്ലാർക്കും അറിയാവുന്നതൊക്കെയല്ലേ.... വീണ്ടും അമ്മയുടെ നാവ് എന്റെ നെഞ്ചിനെ കീറിമുറിച്ചുകൊണ്ടേയിരുന്നു... അപ്പോഴൊക്കെ സംയമനം പാലിച്ചുകൊണ്ടേയിരുന്നു ഞാൻ, ഒന്നുല്ലേലും ആറ്റുനോറ്റ് എനിക്കുണ്ടായ ഒരമ്മയല്ലേ... പക്ഷെ ആ അവസാനവാചകം അതെന്റെ സമനില തെറ്റിച്ചു.......!! എന്റെ മോൻ എത്ര വേദനിച്ചതാണെന്ന് എനിക്കല്ലേ അറിയൂ........ഭാഗ്യം കൊണ്ട് അഞ്ജലി മോളെ അവന് കിട്ടി...

എന്തായാലും അതൊരു പാവം കൊച്ചാ ഇവളെ പോലെയൊന്നുമല്ല... അമ്മേടെ ആ വാചകം എല്ലാവരും കേൾക്കും മുന്നേ മറ്റൊരു ശബ്ദം ആ. ഹാളിൽ പ്രകമ്പനം കൊണ്ടു....... ഒരുനിമിഷം അഴിയന്നൂർ തറവാട് സ്ഥബ്ദമായ നേരം...... കേട്ടത് എന്തിന്റെ ശബ്ദമാണെന്ന് നോക്കിയവർ പക്ഷെ കണ്ടത് കൈയിൽ ചോര ഒലിപ്പിച്ചോണ്ട് ഇരിക്കുന്ന എന്നെയാണെന്ന് മാത്രം.... ഇവിടിപ്പോ എന്താ നടന്നെ എന്നല്ലേ നിങ്ങൾക്ക് ഡൌട്ട് 😁പറഞ്ഞുതരാമെ..., നിങ്ങളോട് പറയാത്ത ചിലസ്വഭാവം കൂടി എനിക്കുണ്ട്, അതിലൊന്നാണ് ദാ ഇത്‌..പണ്ടുതൊട്ടില്ലെങ്കിലും ഇടയ്ക്കെപ്പോഴോ കൂടെ കൂടിയതാണ് ദേഷ്യമോ സങ്കടമോ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോ ഭിത്തിയിലോ മേശമേലോ എന്താണോ അടുത്തുള്ളത് അതിന്റെ മേൽ കൈകൊണ്ട് ഇടിക്കുക എന്ന്.......അതാണിപ്പോ ഇവിടെ നടന്നെ... സൈഡിൽ ഇട്ടിരുന്ന ഗ്ലാസ്ടീപ്പോയിൽ കൈകൊണ്ട് ആഞ്ഞിടിച്ചു..

അത് പൊട്ടി കൈമുറിഞ്ഞു.... ഈ സ്വഭാവം എപ്പോഴുമൊന്നുമില്ല, പക്ഷെ അത്രമേൽ സഹിക്കാനാവാത്തപ്പോൾ എന്റെ പോലും നിയന്ത്രണത്തിൽ എന്റെ മനസ്സും ശരീരവും എത്തില്ല.. മാറ്റാൻ ആരുമാരും അറിയാതെ ഡോക്ടർനേ വരെപോയി കണ്ടു, കുറെ നാളായി ഈ പ്രോബ്ലെം ഇല്ലായിരുന്നു.. മാറിയെന്ന് വിചാരിച്ചു, ഒരുപക്ഷെ അത് കരുതിയാകണം അമ്മ ഇപ്പോ ഇങ്ങെനെ പറഞ്ഞതും,പക്ഷെ വീണ്ടുമിപ്പോ.... ഹാ, അതുപോട്ടെ.. നിങ്ങള് വാ നമുക്ക് അഴിയന്നൂരിലേക്ക് പോകാം.. എന്റെ വക പെർഫോർമൻസ് കാണണ്ടേ 😁... മോളെ.....!!!! എന്റെ കൈയിലൂടെ ഒഴുകുന്ന രക്തം കണ്ട് ആദ്യം നിലവിളിച്ചത് അമ്മ തന്നെയായിരുന്നു.. പിന്നാലെ ഓരോരുത്തരും... ആരോ അടുത്തേക്ക് വരാൻ ഭാവിച്ചതും പിന്നിലേക്ക് നീങ്ങി ഞാൻ,... ഓരോരുത്തരിലേക്കും കണ്ണുകൾ പാഞ്ഞു, വേദനയോ പേടിയോ എന്തൊക്കെയോസമ്മിശ്രമായ കണ്ണുകൾ..... അവയ്ക്കിടയിൽ ഒന്നിൽ മാത്രം ഒരു നിർജീവത... അല്ല, എന്തോ ഒരു ഭാവം ആ കണ്ണിലും നിഴലിക്കുന്നുണ്ട്.. വേദനയാണോ? അതോ പുച്ഛമോ....

ആവോ ഇതുവരെ കൂടെപിറന്നവനെ മനസ്സിലാക്കാൻ കഴിയാത്തവളുടെ നിഷ്ഫലമായ ശ്രമം ഇത്തവണയും വിജയം കണ്ടില്ല.... അമ്മയെന്താ പറഞ്ഞെ... ഞാൻ അമ്മയെ പറയിപ്പിക്കാനായി ഉണ്ടായതാണെന്നോ? അങ്ങെനെ എന്താ അമ്മേ ഞാൻ പറയിപ്പിച്ചത്? ആരുടെയെങ്കിലും കൂടെ പോയോ ഞാൻ അതോ ഏതവാന്മാരെയും പിടിച്ച് വീട്ടിൽ കയറ്റിയോ? എങ്ങെനെയാ ഞാൻ അമ്മയെ പറയിപ്പിച്ചത്???..... മോളെ.... വേണ്ടാ അമ്മേ...... സ്ഥിരം അമ്മ പറയുന്നതിനൊന്നും ഒരു മറുപടിയും ഞാൻ പറഞ്ഞിട്ടില്ല... രസായിരുന്നു എനിക്കതൊക്കെ.. പക്ഷെ ഇന്ന്....... എന്റെ രൂപമാണോ അമ്മയ്ക്ക് പ്രശ്നം? അതോ സ്വഭാവമോ?എന്താ അമ്മേ പ്രശ്നം?? പറയ്.... എങ്ങും എത്താത്ത എന്തേലും ഡ്രസ്സ്‌ ഞാൻ ഇട്ടിട്ടുണ്ടോ? അതോ ആരോടെങ്കിലും തർക്കുത്തരം പറഞ്ഞിട്ടുണ്ടോ....... അമ്മ പറയ് എന്താ ഞാൻ ചെയ്ത തെറ്റ്?? മോളെ നീ ഒന്നടങ്ങ്.. അവൾ പെട്ടെന്ന് അപ്പോ അങ്ങെനെ പറഞ്ഞതാ..... വല്യച്ചൻ എന്നെ ആശ്വസിപ്പിക്കാനായ് പറഞ്ഞു...... എനിക്കറിയണം വല്യച്ചാ ഇത്രയും പറയാൻ ഞാനെന്ത് തെറ്റാ ചെയ്‌തെന്ന്...

എല്ലാരും സ്‌നേഹിക്കുന്നതാണോ കുറ്റം?? ശെരിയാ അതിന്റെ പേരിൽ ഞാൻ കുറച്ച് കുരുത്തക്കേട് കാണിക്കുന്നുണ്ട്.. അതിനെന്താ കാരണം എന്ന് അറിയുവോ?? ഇവിടെ വരുമ്പോ ഞാൻ എന്റെ എല്ലാം സങ്കടവും മറക്കും.. ഇവിടെ എന്നോട് മിണ്ടാനും കൂട്ട് കൂടാനും എല്ലാരുമുണ്ട്.. അവിടെയോ, അച്ഛന് ജോലി അമ്മയ്ക്ക് അടുക്കളയും അസോസിയേഷനും പിന്നെ...... ബാക്കി പറയാനാകാതെ ഞാൻ തല ചരിച്ചു... ഊഹിച്ചിരുന്നിരിക്കണം ഓരോരുത്തരും ആ ഒഴിഞ്ഞ കളം..... അമ്മ പറഞ്ഞത് എന്താ ഞാൻ അനുസരിക്കാഞ്ഞേ??അന്ന് ദീപുവിന്റെ കൂടെ എംബിഎ യ്ക്ക് പൊയ്ക്കോട്ടേ ന്ന് ചോദിച്ചപ്പോ അമ്മ തന്നെയല്ലേ പറഞ്ഞെ കുടുംബത്തിൽ എംബിഎ ക്കാർ കൂടുതൽ വേണ്ടാ.. പെൺകുട്ടിയാ ദൂരേക്കൊന്നും പോണ്ടാ ന്ന്.... അത് അനുസരിച്ചില്ലേ ഞാൻ... അങ്ങെനെയല്ലേ അച്ഛന്റെ ഇഷ്ടത്തിന് ജേർണലിസം എടുത്തത്.... ന്നിട്ട് ഇപ്പോ ഞാൻ അനുസരണയില്ലാത്തവളായി ല്ലേ....... ഓരോന്നും എടുത്തേടുത്ത് പറഞ്ഞ് ഞാനെന്റെ വേദനകൾ ഒഴിച്ചുകൊണ്ടേയിരുന്നു...... ശെരിയാ ഞാനൊരു തെറ്റ് ചെയ്തു....

അതിന് എനിക്കെന്റെതായ ന്യായവും ഉണ്ട്... അതാരും ചോദിച്ചില്ല... ചോദിക്കാതെയാണേലും പറഞ്ഞപ്പോ ചെവി പൊട്ടുന്ന ചീത്തയാ തിരികെ കിട്ടിയേ..( അത് പറയുമ്പോൾ എന്റെ നോട്ടം എത്തിയത് ഏട്ടനിലേക്കായിരുന്നുവെന്ന് പ്രത്യേകം പറയണ്ടല്ലോ ല്ലേ 😁) അതിന്റെപേരിലാണ് അമ്മ ഈ പറയുന്നതെങ്കിൽ അതെനിക്കിത്തിരി പൊള്ളും.... വരാൻ പോകുന്ന മരുമോളെയും അവളുടെ വാക്കും ആണ് അമ്മയ്ക്ക് ഇപ്പോ വലുതല്ലേ.. ആയിക്കോട്ടെ..... അതിന് ദച്ചുവിന്റെ മേലേക്ക് കുതിര കേറാൻ ആരും വരണ്ടാ... സമ്മതിച്ചു തരില്ല അത് മാത്രം ഞാൻ........ ദച്ചു അഹങ്കാരിയാ... അനുസരണകെട്ടവളാ, കുരുത്തക്കെട്ടവളാ, കൂടെപ്പിറപ്പിനോട് സ്നവഹമില്ലാത്തവളാ.. ആയിക്കോട്ടെ അതങ്ങേനെത്തന്നെ നിന്നോട്ടെ... അമ്മയ്ക്ക് എന്താ വേണ്ടെ ഞാൻ മാറണോ??മാറാം... ഞാൻ കാരണമാരും ആരുടേയും മുന്നിൽ തലകുനിക്കേണ്ടാ..... അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ തളർന്നിരുന്നു.. അടുത്തേക്കൊടിയെത്തിയ ഏട്ടന്മാരെ ഒരു മിന്നായം പോലെ കാണെ ന്റെ കണ്ണുകൾ താനേ അടഞ്ഞു, വാടിയ പൂവ് പോലെ കൊഴിഞ്ഞുവീഴും മുന്നേ ആരോ എന്നെ താങ്ങിയിരുന്നു........ 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

നേരമെത്രകഴിഞ്ഞെന്ന് അറിയില്ല...കണ്ണ് തുറന്നപ്പോ നല്ല തലപെരുപ്പ് തോന്നി, മെല്ലെ ചുറ്റിനും നോക്കി.. ഭാഗ്യം ആശുപത്രിഅല്ല, എന്റെ റൂം തന്നെയാണ്....മുറിഞ്ഞ കൈയിൽ ചെറിയ വേദന തോന്നിയതും കൈയിലേക്ക് നോട്ടമെത്തി, പക്ഷെ മുറിവിനെക്കാൾ മുന്നേ ഞാൻ കണ്ടത് നിലത്ത്, എന്റെ കൈ സ്വന്തം കൈയ്ക്കുള്ളിലാക്കി ഇരിക്കുന്ന അമ്മയെയാണ്...... പാവം ഉറങ്ങിപോയിരിക്കുന്നു...., മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും നിക്ക് അറിയാം പാവം കരഞ്ഞിട്ടുണ്ടാകും..കഴിഞ്ഞുപോയതോർക്കേ ഇപ്പോഴും ഉള്ളിലൊരു നീറ്റലുണ്ട്, പക്ഷെ പറഞ്ഞുപോയതാണ്... കുറെ ശ്രമിച്ചു, പക്ഷെ സാഹചര്യം കൈയിൽ ഒതുങ്ങുന്നതായിരുന്നില്ല..... ആഹാ മോള് എണീറ്റോ.... വാതിൽക്കൽ അച്ചേടെ ശബ്ദം കേട്ടതും ഒരു പുഞ്ചിരിയോടെ എണീക്കാൻ ഭാവിച്ചു... കൈ അനങ്ങിയതിനാലാകും അമ്മ ഞെട്ടിയേണീറ്റു... എങ്ങെനെയുണ്ട് അച്ചേടെ പൊന്നിന്? അരികിൽ വന്നിരുന്ന് തലമുടിയിൽ തലോടി അച്ഛൻ ചോദിച്ചതിന് അയാം ഓക്കേ ന്ന് പറഞ്ഞു..

അപ്പോഴും എന്റെ ശ്രദ്ധ ഒരു വാക്ക് പോലും എന്നോട് പറയാതെ നിറക്കണ്ണുകളോടെ നിൽക്കുന്ന അമ്മായിലാണെന്ന് അറിഞ്ഞതുകൊണ്ടാകണം അച്ഛ അമ്മയെ അടുത്തേക്ക് വിളിച്ചത്... എന്താടോ, ഇത്ര നേരം നിലവിളിയും നെഞ്ചത്തടിയുമല്ലായിരുന്നോ? എന്നിട്ടിപ്പോ മോൾക്ക് ബോധം വന്നപ്പോ ഒന്നും മിണ്ടണ്ടായോ?? കേട്ടോ മോളെ, നിനക്ക് ബോധം പോയപ്പോ തൊട്ട് നെഞ്ചത്തടിയായിരുന്നു നിന്റെ അമ്മയ്ക്ക്........ സംസാരിക്കാനുണ്ടായിരുന്ന ഞങ്ങൾക്കിടയിലെ ആ ഒരു ബ്ലോക്കിനേ മാറ്റാനെന്നോണം അച്ഛൻ ഞങ്ങളോടായ് പറഞ്ഞു.... പക്ഷെ അപ്പോഴും ഞങ്ങളാരും കാണാതെ വാതിൽക്കൽ ഞങ്ങളെ കണ്ടുകൊണ്ട് രണ്ട് മിഴികൾ ഉണ്ടായിരുന്നു..................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story