ദക്ഷാഗ്‌നി: ഭാഗം 14

dakshagni

എഴുത്തുകാരി: നിരഞ്ജന

നീയെന്തിനാ ഇങ്ങോട്ട് വന്നേ .....?? അതെന്ത് ചോദ്യമാ ദച്ചു... നിന്റെ അടുക്കലേക്ക് വരാൻ എനിക്ക് പ്രത്യേക കാരണം വല്ലതും വേണോ, നീ എന്റെ അനിയത്തി ആവേണ്ടവൾ അല്ലെ...... വല്ലാത്ത ടോണിൽ അവൾ പറഞ്ഞത് കേട്ടപ്പോ മുഖമടച്ചൊന്ന് കൊടുക്കാനാ തോന്നിയെ.....പിന്നെ സ്വയം സംയമനം പാലിച്ച് അവളെ ഒന്ന് നോക്കി...... ലുക്ക്‌ അഞ്ജലി, എന്താ നിന്റെ ഭാവം? എന്നോടുള്ള ദേഷ്യം തീർക്കാനാണ് ഈ വിവാഹമെങ്കിൽ അതുകൊണ്ട് നിന്റെ ജീവിതം കൂടിയല്ലേ തകരുന്നേ...? ആഹാ, നിനക്കെന്റെ ജീവിതത്തെപറ്റിയൊക്കെ ചിന്തയുണ്ടല്ലേ.... കൊള്ളാം.. ഓ പിന്നെ നിന്റെ ഒരു ജീവിതം ഒന്ന് പോടീ 😒 (ആത്മയാണെ ) അഞ്ജലി പ്ലീസ്, ഞാൻ നിന്നോട് കാര്യമായിട്ടാ പറഞ്ഞെ.. എന്നോടുള്ള വാശിയ്ക്ക് സ്വന്തം ജീവിതം കൂടി ഇങ്ങെനെ കളയണോ?? അതിനാര് ജീവിതം കളയുന്നു?

നീ എന്ത് കരുതി നിന്നോടുള്ള ചൊരുക്ക് തീർക്കാൻ വേണ്ടി മാത്രം ജീവിതം കളയുന്നവളാണ് ഈ അഞ്ജലിയെന്നോ... ശെരിയാ അന്നേരത്തെ എന്റെ ദേഷ്യത്തിന് നിന്നെ ഞാൻ വെല്ലുവിളിച്ചു.. പിന്നെ ഞാനായിട്ട് തന്നെ അതൊക്കെ മറന്നതുമാ.. മനുവേട്ടനെ പരിചയപ്പെടുമ്പോഴോ അടുത്തപ്പോഴോ ഒന്നും നിന്റെ ചേട്ടനാണ് അയാളെന്ന് എനിക്കറിയില്ലായിരുന്നു...പിന്നെപ്പോഴോ ആ ഫോണിൽ നിങ്ങളുടെ ഫാമിലി ഫോട്ടോ കണ്ടപ്പോഴാ ഞാൻ നിങ്ങൾ തമ്മിലുള്ള ബന്ധം അറിയുന്നത്....പിന്നെ നിന്റെ ചേട്ടനെ വിട്ട് കളയാൻ തോന്നിയില്ല... നീ പറഞ്ഞ ഒന്ന് ശെരിയാ നിന്നോടുള്ള വാശി, അത് എന്നിൽ ഓരോ നിമിഷവും നുരഞ്ഞു പൊന്തികൊണ്ടേയിരിപ്പുണ്ട്, പക്ഷെ അതിനപ്പുറം എന്റെ പ്രണയം എന്നിൽ ആഴ്ന്നിറങ്ങുന്നുണ്ട്....... അവളുടെ ഓരോ വാക്കും സസൂക്ഷ്മം കേൾക്കയായിരുന്നു ഞാൻ....... അപ്പോൾ നീ രണ്ടും കല്പിച്ചാണല്ലേ?? തീർച്ചയായും.., എന്റെ കരണത്ത് നീ അടിച്ച ആ അടി... മറക്കില്ല അഞ്ജലി അത് മരിക്കുവോളം.... അന്ന് ഞാൻ അനുഭവിച്ച അപമാനവും വേദനയും നീ അനുഭവിക്കുന്നത് കണ്ടിട്ടല്ലാതെ എനിക്ക് സ്വസ്ഥതയും കിട്ടില്ല.......

വല്ലാത്തൊരു ക്രൗര്യത അവളിൽ നിറയുന്നത് ഞാനറിഞ്ഞു..... ഹഹഹ, നിനക്ക് തെറ്റിപ്പോയി അഞ്ജലി.. ഇത്‌ ദച്ചുവാ, നിന്റെ ഏഴാം കൂലി അടവും കൊണ്ട് എന്നെ കരയിപ്പിക്കാമെന്ന് വല്ല മോഹവും ഉണ്ടെങ്കിൽ അതങ്ങട് മാറ്റിയെര്., ഒരു ചുക്കും നടക്കില്ല.... നടക്കുമോ ഇല്ലയോ ന്ന് നമുക്ക് നോക്കാടി, ഈ കല്യാണം മുടക്കാൻ കുറെ നോക്കിയതല്ലേ നീ, ആ നീ തന്നെ നിന്റെ ഏട്ടന്റെ താലി എന്റെ കഴുത്തിൽ ചേർത്ത് വെക്കും... കാണിച്ച് തരാം ഞാൻ അത്.... പിന്നെ, അന്നത്തെ നമ്മുടെ ബെറ്റ് ഓർമയുണ്ടോ? നിന്റെ ചേട്ടന്റെ ഭാര്യയായി നിന്റെ വീടിന്റെ പടി ഞാൻ ചവിട്ടുന്ന നിമിഷം ആ പടി നീ ഇറങ്ങുമെന്ന്? എന്തെ മറന്നോ..... ഡീ... കൂടുതൽ ചീറേണ്ടാ നീ.. ആ മുറിവ് അങ്ങ് കൂടും... നിനക്ക് വേണേൽ ഞാനൊരു ഔദാര്യം ചെയ്യാം, എന്നോട് സോറി പറഞ്ഞ് കാൽ പിടിച്ചാൽ വേണേൽ ആ ബെറ്റ് ഞാൻ അങ്ങട് മറക്കാം.. ല്ലേൽ പിന്നെ........ അവൾ പറഞ്ഞുനിർത്തിയതും തികട്ടി വന്ന ദേഷ്യം ആ മുഖത്തേക്ക് ആഞ്ഞടിച്ചുകൊണ്ട് ഞാൻ തീർത്തു.... എന്നോടാ അവളുടെ കളി 😒ഹല്ലപിന്നെ!! ഛീ നിർത്തേടി ചൂലേ..

നീ കെടന്ന് പെടയ്ക്കാൻ തുടങ്ങിയിട്ട് കൊറേ നേരായല്ലോ, എത്ര ശത്രുക്കളായാലും വീട്ടിൽ വന്ന അതിഥികളെ ബഹുമാനിക്കണം എന്നാ എന്റെ വീട്ടുകാര് എന്നെ പഠിപ്പിച്ചത്.. അതുകൊണ്ട് മാത്രം ഇത്രയും നേരം ഞാൻ സഹിച്ചു.. എന്നുവെച്ച് എന്റെ തലേൽ കേറാൻ വന്നാലുണ്ടല്ലോ....!!ശെരിയാ ഞാൻ ഈ കല്യാണം മുടക്കാൻ നോക്കി,നിന്റെ തനിനിറം എല്ലാരോടും വിളിച്ചു കൂവിയതുമാ പക്ഷെ ശീലാവതി ചമഞ്ഞ് പ്രായത്തിന്റെ പക്വതയില്ലായ്മയിൽ പറ്റിയ തെറ്റാ ണെന്ന് പറഞ്ഞ് നീ അതൊക്കെ ഒതുക്കി.... നീ എന്ത് കരുതി? നീ പറയുന്നതുംചെയ്യുന്നതുമൊക്കെ മിണ്ടാതെ നിന്ന് കണ്ട് മാറിയിരുന്ന് കരയുന്ന കണ്ണീർ നായികയാണ് ഈ ദച്ചുവെന്നോ? ഇത്‌ ആള് വേറെയാ മോളെ.., നിന്റെ ഔദാര്യം പറ്റുന്നെക്കാൾ ഭേദം ചാകുന്നതാടി കോപ്പേ, ഈ ദച്ചുവിന് അച്ഛൻ ഒന്നേയുള്ളൂ വാക്കും... ബെറ്റ് വെച്ചിട്ടുണ്ടെൽ അത് പാലിക്കാനും എനിക്കറിയാം..... പിന്നെ, എല്ലാംകൊണ്ടും നീ അങ്ങ് ജയിച്ചുവെന്ന് കരുതല്ലേ,നീ ഇങ്ങോട്ടല്ലേ വരുന്നേ, ഈ ദച്ചുവിന്റെ മടയിലേക്ക്... വാ മോളെ വാ... നിന്നെ കാത്ത് ഞാനുണ്ടാകും.....

അതുവരെ നിന്നെക്കൊണ്ട് ചെയ്യാൻപറ്റുന്നതൊക്കെ നീ ചെയ്യ്.... ഡീീ... ഇറങ്ങിപോടീ പിത്തകാളി....😡 ഡീ നീ നോക്കിക്കോ ഇതിനുള്ള പണി നിനക്ക് ഞാൻ തന്നിരിക്കും..... അയാം വെയ്റ്റിംഗ്... 😌 വീണ്ടും എന്തോ പറയാൻ ഭാവിച്ചവളെ അപ്പോഴേക്കും താഴേക്ക് വിളിച്ചിരുന്നു... ചവിട്ടിതുള്ളി മുറിയിൽനിന്ന് ഇറങ്ങിപോകുന്നവളെ കാണ്കേ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തേ..... പെട്ടെന്നാണ് ഫോണിൽ അവന്മാർ ഉല്ലകാര്യം ഓർത്തെ..... ഹലോ..... പോയോടി ആ ശവം.... ദീപു ചോദിച്ചതിന് ഒന്ന് മൂളിക്കൊടുത്തു.... അവളാരാന്നാടി അവളുടെ വിചാരം.. കോപ്പ്, ഞാൻ ഇങ്ങ് ഇവിടായി പോയി.. അല്ലേൽ കാണാമായിരുന്നു സുന്ദരികോതേടെ പല്ല് നാല് താഴെ കിടക്കുന്നെ... അന്നമ്മയുടെ ആഗ്രി മോഡ് ഓൺ ആയി പിള്ളേരെ.. ഇനി ലവളെ പിടിച്ചാൽ കിട്ടൂല.... എന്റെ അന്നമ്മേ നീ ഒന്ന് അടങ്ങ്, അവളൊന്ന് പറയട്ടെ.... നിതി എനിക്ക് പറയാനായി അവസരമൊരുക്കി... ദച്ചു എന്താ നിന്റെ പ്ലാൻ?? ആാാാ.. ഹേ പിന്നെ നീ അവളെ വെല്ലുവിളിച്ചതോ 🙄...

അത് പിന്നെ, എന്റെ തറവാട്ടിൽ കേറിവന്ന് എന്റെ റൂമിൽ ഇടിച്ച് കേറി എന്നെ വെല്ലുവിളിച്ചവളെ അങ്ങെനെ അങ്ങ് പറഞ്ഞുവിടാൻ പറ്റുമോ?? അത് പറ്റില്ല... അന്നമ്മയുടെയും നീനുവിന്റെയും കോറസ് വന്നതും ഞാനൊന്ന് നന്നായി ചിരിച്ചു..... ഡീ പെണ്ണെ, മിക്കവാറും നിന്നെ അവൾ പടിയിറക്കുമെന്നാ തോന്നുന്നേ... നമുക്ക് നോക്കാടാ നിതി, തല്കാലം സമയം ഉണ്ടല്ലോ... ഹാ അത് ശെരിയാ... അല്ലേടി നിന്റെ ആ കാട്ടുമാക്കാൻ എന്നാ പറയുന്നു??? പെട്ടെന്ന് വിഷയം മാറ്റാനെന്നോണം നീനു അങ്ങേരുടെ വിഷയം എടുത്തിട്ടതും നിക്ക് കാലത്തെ കാര്യമാണ് ഓർമ വന്നത്..... അങ്ങേരെ പറ്റിച്ചത് ഓർമവന്നതും നിക്ക് ചിരി കണ്ട്രോൾ ചെയ്യാനായില്ല...... എന്നാടി? നീ എന്നാത്തിനാ ഇങ്ങെനെ കിടന്ന് ചിരിക്കൂന്നേ...... ദീപു ചോദിച്ചപ്പോ നടന്നതെല്ലാം ഞാൻ അതിങ്ങളോട് പറഞ്ഞു.. കേൾക്കേണ്ട താമസം അന്നമ്മയും നീനുവും കൂടി ചിരി തുടങ്ങി... എന്നാലുമെന്റെ ദച്ചു, കർത്താവ് ഇത്രയും ഫാസ്റ്റ് ആയ കാര്യം ഞാനറിഞ്ഞില്ലല്ലോ.... 😆 അങ്ങേരുടേ ശബ്ദം ഒന്ന് കേൾക്കണമായിരുന്നെടി അന്നമ്മേ.. ന്റെ പൊന്നോ, ഓർക്കുമ്പോ ചിരി അടക്കാൻ വയ്യേ....

അധികം ചിരിക്കേണ്ടെടി പെണ്ണെ, അങ്ങേരുടെ ഒരു സ്വഭാവം വെച്ച് മിക്കവാറും മോൾക്കുള്ള പണി ഓട്ടോ പിടിച്ച് വരുമെന്നാ തോന്നുന്നേ.... ടാ ദീപു....... ഹാ ടി, അയാൾ അങ്ങെനെ അടങ്ങിയിരിക്കുമെന്നൊന്നും നിക്ക് തോന്നുന്നില്ല നീ ഒന്ന് കരുതി ഇരുന്നോ..... അവനൊരുമാതിരി വാണിംഗ് പോലെ പറഞ്ഞതും സ്വിച്ച് ഇട്ടപോലെ എന്റെ ചിരി അങ്ങ്‌ നിന്നു.... കർത്താവെ കാത്തോണേ 🙄...... പിന്നെയും എന്തെല്ലാമോക്കെയോ പറഞ്ഞ് നേരം കടന്നുപോയി.. ഒടുവിൽ എന്നോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞ് ആ ഫോൺ കാൾ കട്ട് ആകുമ്പോ ഉള്ളിൽ വല്ലാത്തൊരു ആശ്വാസം ഉണ്ടായിരുന്നു.. അതിനിടയ്ക്ക് എപ്പോഴോ വന്നവരൊക്കെ പോയിക്കാണണം.... ഫോണിൽ അലാറം വെച്ച് കിടക്കുമ്പോ ഒരു പുതിയ പ്ലാനിന്റെ ബ്ലൂ പ്രിന്റ് എന്റെ മനസ്സിൽ ഒരുങ്ങുകയായിരുന്നു... അഗ്നി, മോനെ, നീ ഒന്നും കഴിച്ചില്ലല്ലോ എന്ത് പറ്റിയെടാ?? ഏയ് ഒന്നുമില്ല മ്മേ.. എന്തോ വിശപ്പില്ല...

ഡയനിംഗ് ടേബിളിൽ നിന്ന് എണീക്കാൻ ഭാവിച്ചവനെ ശ്രീജാമ്മ അവിടെ തന്നെ പിടിച്ചിരുത്തി... ദേ ചെക്കാ വെറുതെ കള്ളം പറയല്ല് ട്ടോ,ഉച്ച തൊട്ട് തുടങ്ങിയതാ ചെക്കന്റെ ഒരു പരവേഷം.... അതമ്മാ..... എന്താടാ ന്താ പറ്റിയെ??? പപ്പേന്റെ വക കൂടി ചോദ്യം വന്നതും ചെക്കൻ എന്ത് പറയണമെന്നറിയാതെ കുഴങ്ങി.... ഒന്നുല്ല പപ്പേ,ബിസിനസ് അല്ലെ അതിന്റെ ചെറിയ ടെൻഷൻ.... എങ്ങെനെയോ പറഞ്ഞോഴിഞ്ഞതും വന്നു അമ്മയുടെ അടുത്ത പരാതി കെട്ട്.... ഞാൻ അപ്പോഴേ നിങ്ങളോട് പറഞ്ഞതല്ലേ, കൊച്ച് പ്രായത്തിലെ ഇവനെ ഇതിലൊട്ടൊന്നും വലിച്ചിടരുതെന്ന്... കണ്ടില്ലേ എന്റെ കൊച്ചിന് നേരെ ചൊവ്വേ കഴിക്കാൻ പോലും സമയമില്ല... ☹️... അയ്യോ ന്റെ അമ്മേ, ഇനി അതിന്റെ പേരിൽ പപ്പയെ ഒന്നും പറയാൻ നിൽക്കേണ്ട....പപ്പയായിട്ടല്ലല്ലോ ഞാനായിട്ട് തന്നെയല്ലേ ബിസിനസിൽ ഇറങ്ങിയേ.. പിന്നെ ഇതൊക്കെ അസ് എ പാർട്ട്‌ ഓഫ് ദി ലൈഫ്..... എന്നാലും... ഒരേന്നാലുമില്ല ന്റെ ചുന്ദരിക്കുട്ടി... അമ്മേടെ കവിളിൽ മെല്ലെ വലിച്ച് നന്നായിട്ടൊന്ന് ചിരിച്ചുകാണിച്ചാൽ മതിയായിരുന്നു ആ പാവത്തിന്റെ മുഖം പുഞ്ചിരി തൂകാൻ...!!

അല്ലേട്ടാ, ഏട്ടന്റെ ഹോസ്പിറ്റലിൽ ഇന്നെന്തോ വഴക്ക് നടന്നു ന്ന് അറിഞ്ഞല്ലോ 🙄.. കാർത്തി പറഞ്ഞത് കേട്ട് അമ്പരപ്പോടെ എല്ലാരും സഞ്ജുവിനെ നോക്കി, ആളാണെങ്കിൽ ഇതിപ്പോ എന്താ കഥ എന്നവസ്ഥയിലും.... അല്ല,കിഡ്നിസ്റ്റോൺ എടുക്കാൻ വന്ന മനുഷ്യന്റെ കിഡ്നി ഒപ്പറേറ്റ് ചെയ്യുന്നതിനിടയിൽ ഫോൺ വന്നപ്പോ ശ്രദ്ധിക്കാതെ ഓപ്പറ്റേറ്റ് ചെയ്തുന്നോ, അവരുടെ വീട്ടുകാർ ഓടിച്ചിട്ട് അടിച്ചെന്നോ ഒക്കെ കേട്ടു..... ഒരു കഷ്ണം ചപ്പാത്തി വായിലേക്ക് വെച്ചുകൊണ്ട് കാർത്തി പറഞ്ഞതിന്റെ പൊരുൾ ഒരല്പം കഴിഞ്ഞാണ് എല്ലാർക്കും കത്തിയത്... എടാ... കോഴി..... നിന്നെ ഇന്ന് ഞാൻ..... അടിക്കാനായി സഞ്ജു കൈ പൊക്കിയതും നൈസായി അഗ്നിയുടെ പിന്നിലേക്ക് ഒഴിഞ്ഞു മാറി അവൻ..... അവൻ പറഞ്ഞതിലും കാര്യമില്ലാതില്ല, പെണ്ണ് കണ്ട് ഒരു ഡേ കഴിഞ്ഞില്ല, അപ്പോഴേക്കും ഡോക്ടർ സാർ നിലത്തൊന്നുമല്ല... പപ്പേ... എന്തോ...... ഹും, 😒പ്യാവം ചെക്കൻ എല്ലാരും കൂടി ട്രോളി ട്രോളി ഒരു വഴിയ്ക്കായെന്ന് തോന്നുന്നു.....അതിനിടയിൽ അഗ്നി കൈകഴുകി മുകളിലെ റൂമിലേക്ക് പോകാൻ തിരിഞ്ഞിരുന്നു,പെട്ടെന്നാണ് എന്തോ അവനോർമ വന്നത്....

അമ്മേ, അഴിയന്നൂരിലേ ആ പെങ്കൊച്ചില്ലേ അച്ഛന്റെ സുഹൃത്തിന്റെ മോള്, അനുവിന്റെ കസിൻ.. അവൾക്ക് എന്തോ വയ്യായ്മന്ന്... ഉച്ച കഴിഞ്ഞ് വിളിച്ചപ്പോ അനു പറഞ്ഞതാ.... സഞ്ജു പറഞ്ഞത് കേട്ടതും സ്റ്റെപ് കയറാനൊരുങ്ങിയവന്റെ കാലുകൾ ഒരു നിമിഷം നിശ്ചലമായി...... നീ ആരുടെ കാര്യമാ സഞ്ജു പറയുന്നേ? ബാലന്റെ മോള് ദച്ചു വിന്റെയാണോ???? അച്ഛൻ ചോദിച്ചതിന് അതേ ന്നുള്ള അവന്റെ മറുപടി കേട്ടപ്പോ തന്റെ ഹൃദയം പിടഞ്ഞതൊരു വേള അഗ്നി തിരിച്ചറിഞ്ഞു........ ദച്ചു..!!! വീണ്ടും വീണ്ടും ആ പേര് തന്റെ ഹൃദയതന്ത്രികളിൽ ആരോ മീട്ടുന്നത് പോലെ..... എന്താ അഗ്നി ഇത്‌? ഒരു ഡേ ആയില്ല അവളെ കണ്ടിട്ട്, അപ്പോഴേക്കും.. ശേ, ഇതാണോ അഗ്നി? ഇത്രയെയുള്ളോ നിനക്ക് നിന്റെ പേടമാൻമിഴിയോടുള്ള പ്രണയം???? സ്വയം ഒരു അവജ്ഞയോടെ ആ പെണ്ണിന്റെ പേരും മുഖവും തന്നിൽ നിന്ന് പിഴുതെറിയാൻ ഒരു പാഴ്ശ്രമം നടത്തേ പാവം അറിഞ്ഞില്ല കാലങ്ങൾക്ക് മുന്നേ തന്നോട് ചേർത്തുവെച്ച തന്റെ പാതിയാണ് അവളെന്ന സത്യം........ നിന്റെ പെണ്ണ് നിന്നിൽ നിന്നേറേ അകലെയല്ലാ അഗ്നി.. നിന്റെ കയ്യെത്തും ദൂരത്ത്, നിന്റെ ഒരു വിളിയ്ക്കായി കാതോർത്ത് അവളുണ്ട്... സൂര്യനെ പ്രണയിക്കുന്ന സൂര്യകാന്തി പോൽ.... (പാവം എഴുത്തുകാരിയായ ന്റെ ആത്മയാണെ, ഹല്ലപിന്നെ എത്രയാണെന്ന് വെച്ചാ രണ്ടിന്റെയും ഇടയിൽ കിടന്ന് ഇങ്ങെനെ ഓടുന്നേന്നേ..... 😁).................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story