ദക്ഷാഗ്‌നി: ഭാഗം 15

dakshagni

എഴുത്തുകാരി: നിരഞ്ജന

കാലത്ത് കൃത്യം 4ന് തന്നെ അലാറം അടിച്ചു.... നാശം പിടിക്കാൻ, ഇതാരാണാവോ ഓൺ ആക്കി വെച്ചേക്കുന്നേ... നല്ലൊരു സ്വപ്നം നഷ്ടപ്പെട്ട ദേഷ്യത്തിൽ തലവഴി കിടന്ന പുതപ്പ് മാറ്റി ബെഡിലെവിടെയോ കിടക്കുന്ന ഫോൺ പരതി അത് ഓഫ്‌ ചെയ്ത് വീണ്ടും തലവഴി പുതപ്പിട്ടു..... ഹമ്മേ, എന്റെ പ്ലാൻ...!! പെട്ടെന്നെന്തോ ഓർത്തത്മാതിരി കിടക്കയിൽ നിന്ന് ചാടിഎണീറ്റു ഞാൻ...ചുറ്റും നല്ല ഇരുട്ട്, പോരാഞ്ഞിട്ട് നല്ല തണുപ്പും....ഉറക്കമാണേൽ എന്നെ ഇപ്പോ പിടിച്ചോ എന്നമട്ടിൽ കണ്ണിൽ തൂങ്ങുന്നു... എന്റെ ഭഗവതി, ഈ സാത്താൻ ചിന്തകളിൽ നിന്നെല്ലാം എനിക്ക് മുക്തി തരൂ 😇.....നന്നായിട്ടൊന്ന് തലക്കുടഞ്ഞ് ബെഡിൽ നിന്നെണീറ്റ് തപ്പിത്തടഞ്ഞ് വീഴാതിരിക്കാൻ ലൈറ്റ് ഇട്ടു.... ടവ്വലും എടുത്ത് നേരെ ബാത്‌റൂമിലോട്ട് കേറി...... ജീവിതത്തിൽ ആദ്യമായി നാല് മണി കണ്ട അമ്പരപ്പും തണുത്തുറഞ്ഞ വെള്ളവും കൂടി എന്റെ കൈയും കാലും വിറപ്പിക്കാൻ തുടങ്ങി.... കർത്താവെ, ഇതിപ്പോ ഇടി വെട്ടിയവന്റെ തലേൽ പാമ്പ് കടിച്ചപോലെ ആയല്ലോ.... വെറുതെ ഓരോ പ്ലാനിങ്, നിനക്ക് എന്തിന്റെ കേടായിരുന്നു ദച്ചു,😒..

നന്നായി സ്വയമൊന്ന് സ്മരിച്ച് ടവ്വൽ അവിടെ കൊരുത്തിട്ടു........ നോ ദച്ചു.... വിചാരിച്ചതൊന്നും സാധിക്കാതെ നീ പിന്മാറരുത്.. യൂ ക്യാൻ ടാ.. യൂ ക്യാൻ............ ഉഫ്ഫ് പിന്നല്ല, ഐ ക്യാൻ!!അതും പറഞ്ഞ് ഷവർ ഓൺ ചെയ്തത് മാത്രം നിക്കോർമ്മയുണ്ട്...... ഹോ, മഞ്ഞുകട്ട മേലേക്ക് വീണ ഫീൽ ആയിരുന്നു... നിന്ന് വിറച്ചു..... മുറിവിലൂടെ വെള്ളം ഇറ്റുമ്പോഴെല്ലാം നീറ്റലോടെ ഞാൻ നാവ് കടിക്കും.... മെല്ലെ അതുമൊരു രസായി തോന്നി.... കുളിച്ച് കഴിഞ്ഞ് ടവൽ ചുറ്റി ബാത്‌റൂമിൽ നിന്നിറങ്ങുമ്പോ എന്റെ പല്ലുകൾ കൂട്ടിയിരുമ്മുന്ന ശബ്ദം എനിക്ക് തന്നെ അങ്ങട് കേൾക്കാമായിരുന്നു... ഇന്നലെ എടുത്ത് വെച്ചിരുന്ന ഒരു ചുരിദാർ എടുത്തങ്ങ് ഇട്ടു, ബാൽക്കണിയിലേക്ക് മുടി കോതാൻ ചെന്നു.... ഉഷസ്സിന്റെരശ്മികൾ എങ്ങും പരന്നിട്ടില്ല.. എങ്കിലും സൂര്യനായി ചന്ദ്രൻ പാതയൊരുക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്........ മുടി നന്നായി തോർത്തി, നീളമുള്ള മുടി യുടെ തുമ്പ് കെട്ടി കണ്ണാടിയ്ക്കരികിലേക്ക് നിന്നു.... നന്നായി കണ്ണ് എഴുതി ഒരു കുഞ്ഞ് പൊട്ടും ഇട്ട് അവിടുന്നെണീറ്റു.... ഇതിപ്പോ എന്താണെന്നല്ലേ നിങ്ങൾ ആലോചിക്കുന്നേ...

അതിപ്പോ പറയുന്നില്ല കണ്ട് തന്നെ അറിഞ്ഞാൽ മതി.. അപ്പോ എല്ലാരും ബാ നമുക്ക് താഴേക്ക് പോകാം.. ഹാ പിന്നെ, കൂടെ വരുന്നതൊക്കെ കൊള്ളാം മിണ്ടരുത് ശൂ 🤫 മെല്ലെ ഡോർ തുറന്ന് പുറത്തേക്ക് തലയിട്ടു... എങ്ങും ഇരുട്ട് മാത്രം... ആരും എണീറ്റിട്ടില്ല... തറവാട്ടിൽ അല്ലേലും ആദ്യം എണീക്കുക മുത്തിയാണ്, മുത്തി കുളിച്ച് വിളക്ക് കൊളുത്തുമ്പോഴേക്കും വല്യമ്മയും അപ്പച്ചിയും എണീക്കും... അമ്മയുള്ളപ്പോ അമ്മയും എണീക്കും അവരുടെ കൂടെ,.....എന്തായാലും മുത്തി എണീറ്റ് കുളിക്കാൻ പോയി കാണും... അപ്പോൾ ചലോ പിളേളരെ., നമുക്ക് നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാം.. 🚶‍♀️ ഫോണിന്റെ ഫ്ലാഷ് ലൈറ്റിന്റെ വെട്ടത്തിൽ എവിടെയും തപ്പിതടയാതെ സ്റ്റെപ്പിറങ്ങി അടുക്കളേൽ എത്തി..... ഹാവൂ അങ്ങെനെ ആദ്യകടമ്പ കഴിഞ്ഞു.... 😌ഇനി നെക്സ്റ്റ് ലെവൽ... നേരെ ചെന്ന് അടുക്കളയുടെ ലൈറ്റ് ഇട്ടു, റൂമികളിലേക്ക് വെട്ടം എത്താത്തതുകൊണ്ട് ഭാഗ്യം ആരുമെണീറ്റില്ല... രക്ഷപ്പെട്ടു!! ഇനിയും നിങ്ങൾക്കൊന്നും മനസ്സിലായില്ല ല്ലേ 😁അതങ്ങേനെയാ, ചെലപ്പോ എനിക്ക് തന്നെ എന്നെ മനസ്സിലാകില്ല പിന്നെയാ നിങ്ങൾക്ക്.. സാരമില്ലാട്ടോ പറഞ്ഞുതരാമെ,...

നിങ്ങൾ ഇപ്പോൾ ഈ കാണുന്ന കാട്ടികൂട്ടലുകൾ ഉണ്ടല്ലോ ഇത്‌ എന്റെ ഒരു പ്രതികാരമാണ്, എ സ്വീറ്റ് റിവേഞ്ച്..!എനിക്ക് ഒന്നും ഉണ്ടക്കാൻ അറിയില്ല, ഞാൻ പെണ്ണേഅല്ല എന്ന് വാദിച്ച എന്റെ പോരാളിയോടുള്ള പ്രതികാരം..അനു ചേച്ചിയെ കണ്ട് പഠിക്കാൻ പോലും 😒അഞ്ചലി പാവമാണ് പോലും... പിന്നെ ഞാൻ എന്തുവാ പഴുത്തതോ 🤨.... കാണിച്ച് കൊടുക്കാം ഇന്ന് എല്ലാത്തിനും ഈ ദച്ചുആരെന്ന്... ഞെട്ടണം അഴിയന്നൂർ കാർ മുഴുവൻ... നോക്കിക്കോ ഞെട്ടിക്കും ഈ ദച്ചു.. ഹുഹഹഹ... 😆 ന്റമ്മോ സമയം പോയി, ഇനിയും നിങ്ങളോട് കത്തിയടിച്ചിരുന്നാലേ എന്റെ പ്ലാനൊന്നും നടക്കൂല......... സ്റ്റൗ കത്തിച്ച് ചായ പത്രം എടുത്ത് വെച്ചു, ഫ്രിഡ്ജിൽ നിന്ന് പാൽ പാത്രം പുറത്തേക്കെടുത്ത് ഒപ്പം തേയില പൊടിയും എടുത്ത് അടുത്ത് വെച്ചു... ദച്ചുവിന് ചായ ഇടാൻ പോലും അറിയില്ല ല്ലേ 😒കാണിച്ച് തരാം എന്തൊക്കെയാ ദച്ചുവിന് അറിയുന്നെന്ന്!!!! പാൽ അളന്നൊഴിച്ച് അതിനൊത്ത വെള്ളവും തൊട്ടടുത്ത് തിളയ്ക്കാൻ വെച്ചു..... വെള്ളം തിളയ്ക്കും മുന്നേ തിളഞ്ഞുപൊന്തിയ പാൽ തൂവിപോകാതെ ശ്രദ്ധിച്ച് മാറ്റിവെച്ചു,

വെട്ടിതിളച്ച തേയിലവെള്ളത്തിന് മേലെ അല്പം ഏലയ്ക്ക പൊടി തൂകി... കാലത്ത് ഏലയ്ക്ക ചായ അതാണ് അഴിയന്നൂർകാരുടെ ശീലം..... ഷുഗർ ആഡ് ചെയ്യാത്ത ഒരു ഗ്ലാസ്‌ ചായ മാറ്റിവെച്ച് ബാക്കിയുള്ളവർക്ക് ആവിശ്യത്തിന് ഷുഗർ ഇട്ട് ചായ ഉണ്ടാക്കി ഫ്ലാസ്കിൽ ഒഴിച്ചു വെച്ചു..... മണി അഞ്ച് മണി കഴിഞ്ഞു, മുത്തിയും പരിവാരങ്ങളും എത്തേണ്ട സമയമായിട്ടുണ്ട്.... മേക്കിറ്റ് ഫാസ്റ്റ് ദച്ചു....!!!! പിന്നെയങ്ങട് ഒരു അങ്കപുറപ്പാട് തന്നെയായിരുന്നു...!!ഇഡ്ഡലി കുട്ടകം എടുത്ത് വെച്ച് അതിലേക്ക് മാവ് കോരി ഒഴിച്ചു.. അടുത്ത അടുപ്പിൽ നല്ല ഒന്നാന്തരം തേങ്ങാചട്നിയ്ക്കുള്ള കടുകും വറുക്കാനിട്ടു!!! ഓഹ് മൈ ഗോഡ്, അയാം ട്രാപ്പ്ഡ്!! കടുക് പൊട്ടുന്ന മണം വന്ന് തുടങ്ങിയപ്പോഴാണ് എനിക്ക് ബോധോദയം വന്നത്.... ഇതിപ്പോ ഈ മണം കേട്ട് എല്ലാരും എണീക്കുമെന്ന് ഉറപ്പാ 🤦‍♀️........... ആലോചിച്ച് തീർന്നില്ല അപ്പോഴേക്കും കേട്ടു അടുക്കളയിലേക്ക് അടുക്കുന്ന കാലടികളുടെ ശബ്ദം...!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ദേ, നിങ്ങളൊന്ന് എണീറ്റെ........ എന്തോന്നാ സുമിത്രെ, മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ നീ..... ഉറക്കമൊക്കെ മതി, ഇങ്ങോട്ട് എണീക്ക് മനുഷ്യാ,

എന്നിട്ട് എന്റെ കൂടെ വന്നേ, ഒരു കൂട്ടം കാണിച്ച് തരാം ഞാൻ.... നിനക്കെന്താടി വട്ടായോ?? ഈ വെളുപ്പാൻകാലത്ത് നിന്റെ അച്ഛൻ വന്ന് നിൽപ്പുണ്ടോ??? ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ ..... എങ്കിൽ നിന്റെ അമ്മായിയച്ഛനെ പറയാം 😒... ഹാ അതാകും നല്ലത്...... ഡീ.... എന്റെ പൊന്ന് മനുഷ്യാ ഒന്നെണീറ്റ് വാ,... ഭർത്താവിനെ ആവുന്നത്ര നോക്കിയിട്ടും എണീക്കുന്നില്ലെന്ന് കണ്ടപ്പോ പാവം എന്റെ അമ്മച്ചി ആ കടും കൈ അങ്ങട് ചെയ്തു.... ജഗിൽ ഇരുന്ന വെള്ളം അച്ചേടെ മുഖത്തേക്ക് കുടഞ്ഞു.. അതോടെ വില്ലേജ്ഓഫീസർക്ക് വഴിയില്ലാതായി എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് എണീറ്റു.... ഒന്ന് പതിയെ വലിച്ചോണ്ട് പോടീ, നിന്റെ ഭാവം കണ്ടാൽ തോന്നുമല്ലോ എന്തോഭൂമികുലുക്കം ഉണ്ടായെന്ന്...!! ഇത്‌ അതുക്കും മേലെയാണ് മനുഷ്യാ..... ഹേ 🙄.... അമ്മ അച്ഛയെയും കൊണ്ട് വന്നത് നേരെ അടുക്കളയിലേക്കാണ്... അവിടെയാണേൽ അഴിയന്നൂർ തറവാട്ടുകാർ മുഴുവനും ഉണ്ട്....... ഇതെന്നതാടി ഇവിടെ?? വല്ല തൃശൂർ പൂരം നടക്കുന്നുണ്ടോ?? അതിലും വല്യ പൂരാ, ദേ അങ്ങോട്ട് നോക്കിക്കേ.., അമ്മവിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ അച്ഛ നോക്കിയതും കണ്ടത് തേങ്ങ തിരികുന്ന എന്നെയായിരുന്നു.... ഇതാരാ..?? ഹാ ബെസ്റ്റ്, കണ്ടിട്ട് മനസ്സിലായില്ലേ? ഇത്‌ നിന്റെ മോളാടാ...

എന്റെ മോളോ ഹേ 🧐ദച്ചുവോ? ഇവളെന്താ ഇവിടെ??? കർത്താവെ അച്ചേടെ പിരി പോയെന്നാ തോന്നുന്നേ.....!ഞാനിടപെട്ടേപറ്റുള്ളൂ... ദേ, നിങ്ങളൊക്കെ എന്ത് കാണാനിരിക്കുവാ പോയി ഫ്രഷ് ആയി വന്നേ, അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡി ആകും...... മോളെ ഞങ്ങള് ചെയ്തോളാം.... വേണ്ടാ!കാലത്തെ എണീറ്റ് ഇത്രയും ചെയ്യാനറിയാമെങ്കിൽ ബാക്കി ചെയ്യാനും അറിയാം😒എല്ലാരും പോയെ..... ങ്ങാ എല്ലാരും പോയി ഫ്രഷ് ആയി വാ... മുത്തുവിന്റെ വക ആജ്ഞ കിട്ടിയതും അമ്പരപ്പ് മാറാത്ത തലച്ചോറുമായി എല്ലാം റൂമിലേക്ക് നടന്നു, അമ്മമാർ ആണേൽ വാതിൽക്കൽ എന്നെത്തന്നെ നോക്കി നിൽപ്പുണ്ട്.... ഇതിപ്പോ എന്താ കഥ??? ആവോ ആർക്ക് അറിയാം!എന്റെ കുട്ടിയ്ക്ക് നല്ല ബുദ്ധിവന്നെന്നാ തോന്നുന്നേ!! അമ്മേടെ ഡയലോഗ് കേട്ടപ്പോ പെരുത്ത് കേറിയതാ!പിന്നെ അങ്ങട് ക്ഷമിച്ചു, ഒന്നുല്ലേലും ആകെയുള്ള ഒരമ്മയല്ലേ 😒.... ഡയനിങ് ടേബിളിൽ എല്ലാർക്കുമുള്ള ആഹാരം അവർ ഇരിക്കും മുന്നേ ഒരുക്കിയിരുന്നു ഞാൻ എന്നോടാ കളി 😁.... ഇതൊക്കെ എന്താ... കണ്ടിട്ട് മനസ്സിലായില്ലേ ഏട്ടാ.. ഏട്ടനുള്ള ചായ.. ജിത്തേട്ടന്നുള്ള കോഫിയുമുണ്ട് ന്നാ......

കാലത്തെകുളിച്ചൊരുങ്ങി നില്കുന്ന എന്നെയും ആഹാരത്തെയും നോക്കി കണ്ണ് തിരുമ്മി നിൽകുവാണ് ആരുവേട്ടൻ.... എന്തിനാ മോളെ നീ കാലത്തെ ഈ തണുപ്പും പിടിച്ച് എണീക്കാൻ പോയെ.. അതിനൊക്കെ ഞങ്ങളില്ലേ...!! അതൊന്നും കുഴപ്പമില്ല വല്യമ്മേ, ആരാ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്,, അമ്മയ്ക്കും എന്നെ ഇങ്ങെനെ കാണാനല്ലേ ആഗ്രഹം... മെല്ലെ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച് എല്ലാർക്കുമുള്ളത് വിളമ്പി കൊടുത്ത് അരികിൽ നിന്നു... ടാ കിച്ചു, ഇത്‌ നമ്മുടെ ദച്ചു അല്ല, അവളിങ്ങെനെ അല്ല...!! അത് തന്നെയാ ഏട്ടാ ഞാനും ആലോചിച്ചേ.. കൈ മുറിഞ്ഞാൽ തലയുടെ പിരി ഒക്കെ പോകുവോ 🙄 ആവോ... ഇനി എന്തൊക്കെയാണെന്ന് കണ്ട് അറിയാം.. ഇവൾ ആയോണ്ട് എന്താ മനസ്സിൽ കണ്ടേ ന്ന് പറയാൻ പറ്റൂല.. പയ്യെ ആണേലും ആരുവേട്ടൻ പറഞ്ഞത് വ്യക്തമായി ഞാൻ കേട്ടു,, ഹുഹഹാഹാ.... പിന്നല്ലാ ജസ്റ്റ് വെയിറ്റ് ആൻഡ് സീ!!! അന്ന് അടുക്കളയിൽ നിന്നിറങ്ങാനുള്ള ഉദ്ദേശ്യം എനിക്കില്ലായിരുന്നു.... അധികം കൂട്ടാനൊന്നും വെക്കാൻ അറിയില്ലെങ്കിലും അനു ചേച്ചിയെപോലെ എല്ലാത്തിനും സഹായിക്കാനും മറ്റും ഞാനും കൂടി...

അല്ല ആരിത്, ബാലാ.... മധു,, ഇതാരാണെന്ന് നോക്കിയേ..... ആശേ, ഇങ്ങോട്ട് വന്നേ എല്ലാരും...... കാലത്തെണീറ്റതിന്റെ ക്ഷീണം തീർക്കാൻ കിട്ടിയ കുറച്ച് സമയം ഒന്ന് കിടന്നപ്പോഴാണ് താഴെന്ന് മുത്തശ്ശന്റെ ശബ്ദം കേട്ടത്.... ഇതാരപ്പാ? ഈ സമയം വരാൻ.... ആലോചിച്ച് തീർന്നില്ല അതിന് മുന്നേ ആരൊക്കെയോ എന്റെ റൂം തുറന്ന് അകത്ത് കേറിയിരുന്നു..... ശ്രീജാമ്മ!! അടുക്കലേക്ക് വന്നവരെ കണ്ടപ്പോ ഞാൻ ബെഡിൽ നിന്നെണീറ്റു... വയ്യേ മോളെ... അല്ല ഈ നേരമൊരു കിടപ്പ്!! ഏയ് കുഴപ്പമൊന്നുമില്ല ആന്റി, ഇത്രയും നേരം താഴെ ഉണ്ടായിരുന്നു.. ഇപ്പോ ഇങ്ങോട്ട് കേറിവന്നതേഉള്ളൂ... സഞ്ജു ഇന്നലെ രാത്രിയാ മോൾടെ കാര്യം പറഞ്ഞെ, അല്ലായിരുന്നേൽ ഇന്നലെ തന്നെ ഞാനിങ്ങ് വന്നേനെ.... അയ്യോ അതൊന്നും വേണ്ടാ ആന്റി, അത്രയ്ക്ക് ഒന്നുമില്ല.. ജസ്റ്റ് ഒന്ന് കൈ മുറിഞ്ഞു... അതേയുള്ളൂ,, എല്ലാരും കൂടി എന്നെ ഇങ്ങെനെ രോഗി ആക്കല്ലേ... 😁 ഹഹഹ.. നീ കൊള്ളാലോ എന്റെ അഗ്നിയെ പോലെ തന്നെ.... ആന്റിയുടെ വായിൽ നിന്നാ പേര് കേട്ടതും എന്തെന്നില്ലാത്ത ഒരു ഫീൽ എന്നെ വന്ന് പൊതിഞ്ഞു..... അഗ്നി...!!

അറിയാതെ എന്റെ പൊടി മീശക്കാരനെ ഓർത്തുപോയി..... നീ എവിടെയാ നാഥാ..... ഇനിയും ഈ പെണ്ണിനെ ഒറ്റയ്ക്കാക്കുകയാണോ???? ശ്രീജാന്റിയുടെ കൂടെ താഴേക്ക് ചെന്നപ്പോൾ കേട്ടു ഊണ് കഴിക്കാൻ അവരെയും ക്ഷണിക്കുന്നത്....പക്ഷെ അതിനപ്പുറം മറ്റെന്തോ ഒന്ന് എന്നെ വന്ന് തഴുകുന്നത് പോലെ... അമ്മമാർക്കൊപ്പം എല്ലാം എടുത്ത് വെച്ചപ്പോഴും ആ ഫീൽ തന്നെയാണ് എനിക്കുണ്ടായത്... മോളെ, പുറത്ത് എന്റെ മോൻ ഉണ്ടാകും.... അവനെ ഒന്ന് വിളിക്കുമോ? എന്തോ ഫോൺ കാളുമായി പുറത്തോട്ട് പോയതാ.... കഴിക്കാൻ ഇരുന്നപ്പോ ആന്റി എന്നോടായി പറഞ്ഞതും അമ്മ എന്നെ ഉന്തിത്തള്ളി പുറത്തേക്ക് വിട്ടു... ദൈവമേ ഈ കാട്ട് കോഴിയെ വിളിക്കാനും പെണ്ണുങ്ങളോ 🙄🙄🙄🙄 പുറത്തുള്ളത് കാർത്തിയാണെന്ന് കരുതി അവനെ വിളിക്കാനായി ഞാൻ ഗാർഡൻ ഏരിയയിലേക്ക് നടന്നു..... തിരിഞ്ഞ് നിൽക്കുന്ന അവന്റെ അടുക്കലേക്ക് ചെന്നു... ഇവനിത്രയും പെട്ടെന്ന് ഇത്ര നീളം വെച്ചോ 🙄 ടാ കോഴി........... നിന്നെയാരാടാ തെണ്ടി ഇങ്ങെനെ ഫോണിൽ കിടന്ന് വിളിക്കാൻ 🙄വല്ല പെണ്ണുങ്ങളുടെ ആങ്ങളമാരാണോടാ കാട്ടുകോഴി? കോഴി നിന്റെ മറ്റവനാടി.... ഹേ ഇതേതാ ഈ ശബ്ദം??? അശരീരിയായിട്ടുള്ള ശബ്ദം കേട്ടതും കണ്ണും തള്ളി ചുറ്റിനും നോക്കി ഞാൻ...... അഗ്നി....!!!

ഒരുനിമിഷം കണ്മുന്നിൽ നിന്നവൻ എന്റെ നേർക്ക് തിരിഞ്ഞതും ഞെട്ടലോടെ ഞാനാ പേര് ഉരുവിട്ടു....!!! കട്ടി പുരികത്തേക്കാൾ പിരിച്ചുവെച്ചിരിക്കുന്ന ആ മീശമേൽ എന്റെ നോട്ടം വീണു..... ഈ ചെക്കന് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ എന്റെ ഭഗവതി...!!! നീ എന്താടി എന്നെ ഇങ്ങെനെ തുറിച്ചു നോക്കുന്നെ 🤨 കണ്ണുണ്ടായൊണ്ട്... 😒 നന്നായിട്ടൊന്ന് പുച്ഛിച്ചുകൊണ്ട് അവനെ നോക്കിയതും അതിനേക്കാൾ കലിപ്പിൽ ചെക്കൻ എന്നെ നോക്കി..... അല്ല മോളൂസേ, നമ്മൾ തമ്മിൽ ഒരു കണക്ക് തീർക്കാനുണ്ടല്ലോ 🤨 കണക്കോ 🙄അതിന് ഞാൻ കണക്കൊന്നും പഠിക്കുന്നില്ലല്ലോ... ഞാൻ വിചാരിച്ചതിലും അധികം സ്മാർട്ട്‌ ആണല്ലോടി നീ.... എന്നെക്കുറിച്ച് വിചാരിക്കാൻ താനാരാടോ 🧐 നിന്റെ കാലൻ... ഹേ?? ഞെട്ടിതീരും മുൻപേ കാട്ടുമാക്കാന്റെ കൈ എന്റെ കൈക്ക് മേൽ പതിഞ്ഞു.... ആഹ്ഹ്..... മുറിവിന് മേലുള്ള അവന്റെ ആ പിടിത്തം വേദനയാൽ എന്റെ കണ്ണ് നിറയാൻ തുടങ്ങി....... ആണുങ്ങളെ ഇനിയെങ്കിലും മാനിക്കാൻ പടിക്കെടി... ഇല്ലെങ്കിൽ 🤨 ദേഷ്യവും വേദനയും കൊണ്ട് എന്റെ ശബ്ദം ഇടറിയിരുന്നു.... ഇല്ലെങ്കിലോ...

ഒന്ന് കൂടി അവന്റെ പിടിത്തം മുറുകിയതും വേദനയാൽ ഞാൻ കരഞ്ഞുപോയി.... എന്റെ കരച്ചിൽ കേട്ടിട്ടാകണം അഹങ്കാരം നിറഞ്ഞ ആ മിഴി എന്റെ കൈകളിലേക്ക് നീണ്ടത്.... പൊടുന്നനെ ആ ഭാവം അലിവോടെ മാറുന്നത് ഞാനറിഞ്ഞു, ഒപ്പം കൈയിലുണ്ടായിരുന്ന അവന്റെ പിടിത്തവും.... അയാം സോറി...... ഞാൻ..... എന്റെ നിറക്കണ്ണുകളിലേക്ക്ക് നോക്കി എന്തോ പറയാൻ ഭാവിച്ചതും അകത്തൂന്ന് എന്നെ വിളിച്ചു...... തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു, ഉള്ളിൽ വല്ലാത്തൊരു നീറ്റലുമായി..... ശേ,...അവളുടെ കൈയിൽ പിടിച്ച ആ കൈകളിൽ ചോരത്തുള്ളികൾ കണ്ടതും ദേഷ്യത്തോടെ അവൻ കൈ കുടഞ്ഞു..... എന്താ അഗ്നി നിനക്ക് പറ്റിയെ???അവളുടെ നിറക്കണ്ണുകൾ അതെന്തേ നിന്നെ വേദനിപ്പിക്കുന്നു???ഇങ്ങെനെയൊന്നും ആയിരുന്നില്ലല്ലോ നീ,ആദ്യമായിട്ടാ ഒരു പെണ്ണിനെ നീ അടിക്കുന്നെ, അതും അവളുടെ തറവാട്ടിൽ വെച്ച്... ഇന്നിപ്പോ ആ പെണ്ണിനെ വീണ്ടും വേദനിപ്പിക്കുന്നു... എന്താ അഗ്നി ഇതൊക്കെ... എന്താ നിനക്ക് പറ്റിയെ????? സ്വയം അവൻ അവനോട് തന്നെ ചോദിക്കേ അങ്ങ് മേലെ ബാൽക്കണിയിൽ അവനെയും നോക്കി ആ കണ്ണുകൾ നീണ്ടു...................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story