ദക്ഷാഗ്‌നി: ഭാഗം 2

dakshagni

എഴുത്തുകാരി: നിരഞ്ജന

അഴിയന്നൂർ......!!!!! ഗേറ്റ് കടന്ന് കാർ അകത്തേക്ക് കടന്നപ്പോൾ എന്റെ കണ്ണുകൾ ആദ്യമെത്തിയത് വെള്ളാരം കല്ലിൽ കൊത്തിവെച്ച ആ വീട്ടുപേരിലേക്കാണ് ... ഗേറ്റ് കടന്ന് മുറ്റത്തേക്ക് എത്തിയതും കണ്ടു, ഓഡികളുടെ ഒരു സീരീസ് തന്നെ 😁നോക്കേണ്ട, ഉണ്ണി.. അഴിയന്നൂരെ യുവരാജാക്കന്മാരുടെ ദുർബലങ്ങളിൽ ഒന്നാണ് ദാ ഇത്‌.... അതും നല്ല വെള്ള കളറിൽ തന്നെ 😁ഓരോരുത്തർക്കും ഉണ്ട് ഓരോന്ന്..... ചേട്ടൻ അങ്ങേരുടെ BMW വും അതിനോട് ചേർത്ത് നിർത്തിയതും ഞാൻ അങ്ങട് ചാടി ഇറങ്ങി.... ഉമ്മറത്ത് ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ മുത്തൂസും വല്യച്ഛനും ഉണ്ടായിരുന്നു....അച്ഛനും അമ്മയും വരില്ലെന്ന് നേരത്തെ എങ്ങാനും പറഞ്ഞിരിക്കണം, ഹാ അതെന്തേലും ആകട്ടെ..

വാ നമുക്ക് അങ്ങട് കേറാം................... മുത്തൂസേ........... ഓടിച്ചെന്ന് മുത്തൂസിനെ വട്ടം പിടിച്ചു, കവിളിൽ ഒന്നമർത്തി മുത്തി.... നീ അങ്ങട് ക്ഷീണിച്ചല്ലോ ടി കോല്മിട്ടായി........... മുത്തൂസ് പറഞ്ഞത് കേട്ടപ്പോ എനിക്കങ്ങട് ചൊറിഞ്ഞുകേറി... ദേ മുത്തൂസേ എന്നെ കോല്മുട്ടായി ന്ന് വിളിക്കല്ലേ ന്ന് എത്ര തവണ പറഞ്ഞു.. ഹും, 😒 പോയി... വന്നപ്പോഴേ ആ മൂഡ് അങ്ങ് പോയി,, ശേ..... ആത്മയും പറഞ്ഞോണ്ട് മുഖം കോട്ടി നേരെ വല്യച്ഛനെ നോക്കി.... ചേട്ടനുമായി എന്തൊക്കെയോ കത്തി അടിക്കുകയാണ് ആള്.. നമ്മളെയൊക്കെ നോക്കാൻ എവിടുന്ന് സമയം... ഹും 😒 രണ്ടാളെയും നന്നായി ഒന്ന് പുച്ഛിച്ചു അകത്തേക്ക് തലയിട്ടതും കിട്ടി തലയ്ക്കൊരെണ്ണം.... അയ്യോ ന്റെ അമ്മേ എന്റെ തല.......!!!

കൈ രണ്ടും തലയിൽ വെച്ച് നാം അങ്ങട് വിളിച്ചു കൂവി....... ഡീ കുട്ടിഭൂതമേ മിണ്ടാതെ ഇരിയെടി ഞാനാടി....... പെട്ടെന്ന് ആ ഭീമകാരമായ രൂപം എന്റെ മുന്നിൽ വന്നു നിന്നു.... പിന്നാലെ ഒരു പട തന്നെയുണ്ടായിരുന്നെന്ന് ഓരോ തവണ തലയ്ക്ക് കിട്ടിയ കൊട്ടുകൾ എണ്ണി ഞാൻ അങ്ങ് കണ്ടുപിടിച്ചു.... എന്നാലും ന്റെ കിച്ചുവേട്ടാ,,, എന്നതാ ഇത്‌.... ഇങ്ങെനെ ഉരുട്ടിക്കേറ്റി വെച്ചേക്കുന്നതെല്ലാം കൂടി എന്റെ തലയിലോട്ട് കൊണ്ടിട്ടു അത് പൊളിക്കല്ലേ......പ്ലീസ്......... ശെരിയാടാ കിച്ചു... നീ അങ്ങെനെ ഒന്നും ചെയ്യല്ലേ ഒന്നുല്ലേലും നമ്മുടെ ദച്ചു അല്ലെ..... എന്നെ ന്യായീകരിച്ചോണ്ട് ജിത്തൂവേട്ടൻ വന്നതും ഞാൻ ചുരിദാറിന്റെ സൈഡ് പൊക്കി ഗമയോടെ തലയുയർത്തി നിന്ന് കിച്ചുവേട്ടനെ പുരികം പൊക്കി നോക്കി......

ഇവിടെ എങ്ങാനും വല്ല ചകിരി ചോറും വീണാൽ പെറുക്കികളയാൻ എന്നാ പാടാ...... അവരൊക്കെ ഇങ്ങ് വരാറും ആയി..... അതുകൊണ്ട് വിട്ടേരെടാ പാവത്തിനെ........ അങ്ങേർ പറഞ്ഞത് മുഴുകിപ്പിച്ചതും എന്റെ കണ്ണ് തള്ളിപോയി... യു ടൂ ബ്രൂട്ടസ്..... 🙄... അങ്ങേരെ കൂർപ്പിച്ച് നോക്കി, എല്ലാത്തിനെയും പുച്ഛിച്ച് അകത്തേക്ക് അങ്ങട് ചാടി തുള്ളി കേറി.. വഴക്കാളി മറുതയ്ക്ക് ഇന്നുള്ളത് ആയിട്ടോ മുത്തൂസേ.....,,, ജിത്തുവേട്ടൻ പറഞ്ഞത് കേട്ട് ബാക്കിയുള്ളവർ ചിരിക്കുമ്പോ ഒരാൾ മാത്രം അതൊന്നും കേട്ടില്ലെന്ന് നടിച്ചു... വേറെ ആര്?? എന്റെ കൂടെപ്പിറപ്പ് തന്നെ....!!!!!!!!!!!!!! വല്യമ്മേ.....!!!!! നല്ല ഉണ്ണിയപ്പത്തിന്റെ മണം അടിച്ച് നേരെ ചെന്നത് തറവാടിന്റെ കിഴക്കേഅറ്റത്തേക്കാ.....

നോക്കേണ്ട മോനൂസേ ദത് തന്നെ,അടുക്കള!! അവിടെ സ്ത്രീ രത്നങ്ങളെല്ലാം കൂടി ഓരോന്ന് ഉണ്ടാക്കുന്ന ബല്യ പണിയിലാ....... എന്നെ കണ്ടതും ആ മുഖങ്ങളെല്ലാം അങ്ങട് നിറഞ്ഞു.... ആഹാ വന്നോ മുത്തശ്ശിടെ കുട്ടി..... നേര്യതിന്റെ അറ്റം ഇടുപ്പിലേക്ക് ചേർത്ത് വെച്ച് മുത്തി എന്നെ അടുക്കലേക്ക് വിളിച്ചു... പിന്നൊന്നും നോക്കിയില്ല ഓടിച്ചെന്ന് മുത്തിയെ അങ്ങട് കെട്ടിപിടിച്ചു വട്ടം കറക്കാൻ തുടങ്ങി........ അടങ്ങിയിരിക്ക് മോളെ.. യ്യോ എനിക്ക് തലകറങ്ങുന്നേ...... മുത്തീടെ നിലവിളികേട്ട് എല്ലാവരും കൂടി എന്നെ നോക്കിയപ്പോഴുണ്ട് ഞാൻ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അങ്ങട് ഇളിച്ചു കാണിച്ചു കൊടുത്തു പിന്നല്ലാണ്ട് നമ്മളോടാ കളി 😁....

അമ്മ വരില്ല അല്ലെ മോളെ.... വല്യമ്മയുടെ വക കുശലാന്വേഷണമാണ്.. ഇല്ലെന്ന് പറഞ്ഞ് ഒരു ചൂട് ഉണ്ണിയപ്പവും എടുത്ത് ഞാൻ അടുക്കള സ്ലാബിലേക്ക് ചാടി കേറി ഇരുന്നു......... ഊതി ഊതി ഓരോ നുള്ളും വായിലേക്ക് ഇടുമ്പോ കണ്ടു, എന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ട് ഉണ്ടക്കണ്ണുകളെ....!!! ഈ കണ്ണുകളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ 🤔.............. ആലോചിക്കാനുള്ള സമയം പോലും തരാതെ ഓള് വന്നെന്റെ കൈ പിടിച്ച് താഴെക്കിറക്കി.. അപ്രതീക്ഷിതമായത് കൊണ്ട് ഉണ്ണിയപ്പം കൈയിൽ നിന്ന് വഴുതി പോകുകയും ചെയ്തു....... എന്റെ അനു ചേച്ചി.. എന്ത് പണിയാ ഈ കാട്ടിയെ.. അയ്യോ ന്റെ ഉണ്ണിയപ്പം....!!!!😭

താഴെ മണ്ണ് പറ്റി കിടക്കുന്ന ഉണ്ണിയപ്പം നോക്കി ഞാൻ ചുണ്ട് കൂർപ്പിച്ചു പറഞ്ഞതും എന്റെ ചെവിയിലായി ഓളുടെ കൈ വീണു... അയ്യോ.. ചേച്ചി.... വിട്.. വിട്.. എനിക്ക് നോവുന്നെ.... അയ്യോ.... വിളിച്ചു കൂവി ബഹളം ആക്കും മുന്നേ മറു കൈകൊണ്ട് എന്റെ വായും പൊത്തി അവിടുന്ന് എന്നെയും വലിച്ചോണ്ട് റൂമിലേക്ക് കൊണ്ട് പോയി ആ ദുഷ്ട...!!!!!!!!!! ബെഡിലേക്ക് വലിച്ചിട്ട് എന്നെ തന്നെ തുറിച്ചു നോക്കുന്ന അനു ചേച്ചിയെ കണ്ടപ്പോ സത്യായിട്ടും എനിക്ക് ചിരിയാ വന്നേ..!!പക്ഷെ, ദച്ചു ഇപ്പോ നീ ചിരിച്ചാൽ പിന്നെ ചിരിക്കാൻ നീ ബാക്കി കാണില്ല എന്നെന്റെ പാവം തലച്ചോർ എന്നോട് മൊഴിഞ്ഞതിന്റെ പേരിൽ തള്ളികേറി വന്ന ചിരിയെ അങ്ങട് കടിച്ചു പിടിച്ചു ഞാൻ....

എത്ര നേരത്തെകാണാവൊ എന്തോ......... &-₹#-#=₹-മോളെ... എവിടെ പോയി കിടന്നതാടി ഇത്രയും നേരം.... എന്തോരം നേരമായി ഞാൻ കാത്ത് നിൽക്കുന്നു, രാവിലെ നിന്നെ വിളിച്ചെഴുന്നേൽപ്പിച്ചതല്ലേ ഞാൻ.. എന്നിട്ട്..... കോപ്പ്, മനുഷ്യൻ ഇവിടെ നെഞ്ചിൽ ബാൻഡ് മേളം കേട്ടോണ്ട് നടക്കുവാ അപ്പോഴാ അവള് ഉണ്ണിയപ്പം തിന്നോണ്ട് ഇരിക്കുന്നെ...... ഉണ്ടകണ്ണുരുട്ടി എന്നോട് തട്ടികയറുന്ന ചേച്ചിയെ കണ്ടപ്പോ എനിക്ക് ഓർമവന്നത് നാഗവല്ലിയെയായിരുന്നു... അപ്പോ മാടമ്പള്ളിയിലെ മനോരോഗി അത് ചേച്ചി ആയിരുന്നല്ലേ......?? എടുത്തടിച്ചത് പോലെയുള്ള എന്റെ ചോദ്യം കേട്ടതും ഓളുടെ ഉള്ള കണ്ട്രോൾ കൂടി പോയിന്ന് തോന്നുന്നു... 😁

മനോരോഗി നിന്റെ വല്യമ്മ പോടീ കോപ്പേ!!!!! അതും പറഞ്ഞ് എന്നെയും തട്ടി മാറ്റി കണ്ണാടിയുടെ മുന്നിൽ പോയി ഇരുന്നു ചേച്ചി...... ശെടാ, എന്റെ വല്യമ്മയോ??? ദാറ്റ് മീൻസ് ആശു!!ഓഹ് മൈ ഗോഡ്, സ്വന്തം അമ്മയെതന്നെയാണോ ഈ പെണ്ണ് മനോരോഗി ന്ന് വിളിച്ചത് 🧐ഇനി അങ്ങെനെ വല്ലതും 🤔ഏയ്,, വല്യമ്മയ്ക്ക് അങ്ങെനെ ഒന്നും ഉണ്ടാകില്ല.. ഇനി ഉണ്ടാകുവോ?? 🤔 എന്റെ കുഞ്ഞുതല ചൂട് പിടിച്ച ആലോചനയിലേക്ക് കടക്കും മുന്നേ ഏതോ ഒരു അലവലാതി തലയ്ക്കിട്ട് ഒരു കൊട്ട് തന്നു...!!! ഏത് നാറിയാടാ അത്...!!! ദേഷ്യത്തോടെ പിന്നിലേക്ക് ചീറിയതും കണ്ടു, എന്നെ തന്നെ മിഴിച്ചു നോക്കുന്ന പാവം മധു അങ്കിളിനെ..!!! ഹായ് മധു അങ്കിൾ 😁...

ഞാൻ അത്.. പിന്നെ...... ആകെ മാനം കെട്ട അവസ്ഥയിൽ ഞാൻ അങ്ങട് ചമ്മി നിന്നുപോയി.... എന്നാലും എന്റെ കുട്ടി, ഇത്രയും വളർന്നു ന്ന് അറിഞ്ഞില്ല അങ്കിൾ.. ആരും പറഞ്ഞതുമില്ല്യ........ അങ്കിളിന്റെ സംസാരം കേട്ടപ്പോ ആകെ നാണംകെട്ടുപോയി ഞാൻ.... അതങ്കിൾ, ഞാൻ പെട്ടെന്ന്... അത്...... എന്നാലും നിന്നെക്കാൾ മൂത്തവരല്ലേ ഇവിടുള്ളവരൊക്കെ അപ്പോ നീ ഇങ്ങെനെ ആരെയാ മോളെ ഉദ്ദേശിച്ചേ........ അങ്കിൾ അത് വിടാനുള്ള ഭാവമൊന്നുമില്ലെന്ന് തോന്നുന്നു ... അത് പിന്നെ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നപ്പോ.... അറിയാതെ..... പതിഞ്ഞ സ്വരത്തിൽ അതും പറഞ്ഞ് തല താഴ്ത്തി നിന്നു.... അമ്പടി കുറുമ്പി നിനക്കപ്പോ തല താഴ്ത്താനും അറിയാം ല്ലേ... 😆

ഈ ഇടയ്ക്കൊക്കെ..... ഹഹഹഹ!!!!ആർത്ത് ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു അങ്കിൾ...!!ഈ വീട്ടിൽ ഒരുപക്ഷെ, എന്റെ അച്ഛനെക്കാൾ എന്നോട് സ്നേഹമുള്ള ആളാണ് അങ്കിൾ..... അതിന് ഒരു കാരണം ണ്ട്...... അങ്കിളിന് ഒരു സഹോദരി ഉണ്ടായിരുന്നു, പക്ഷെ തീരെ ചെറുതിലെ അവർ മരിച്ചു പോയി... അതില്പിന്നെ അങ്കിളിന് പെൺകുട്ടികളോട് വല്ലാത്ത വാത്സല്യമായിരുന്നു... അപ്പച്ചി രണ്ട് തവണ ഗർഭിണി ആയപ്പൊഴും അങ്കിൾ നേർച്ച നേർന്നു കാത്തിരുന്നത് ഒരു പെൺകുഞ്ഞിനെയായിരുന്നു.. ഹാ എന്ത്ചെയ്യാം കിട്ടിയത് രണ്ട് ഘടോൽഘചന്മാരെ..!!!പിന്നെ കിട്ടിയതാ അനുചേച്ചിയെ..!!!പക്ഷെ അങ്കിളിന് അനു ചേച്ചിയെക്കാൾ എന്നോടായിരുന്നു പ്രിയം....

അങ്കിളിന്റെ മരിച്ചുപോയ അനുജത്തിയുടെ അതേ രൂപവും സ്വഭാവവുമാണ് പോലും എനിക്ക്.. ആവോ അറിയില്ല..... 😁 കുഞ്ഞുനാൾ മുതൽ എന്റെ ഏത് തല്ലുകൊള്ളിത്തരത്തിനും കുട പിടിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും അങ്കിളാണ്.. അച്ഛനുമമ്മയും അതിന്റെ പേരിൽ അങ്കിളിനോട്‌ വഴക്കിടുക കൂടിയുണ്ട്..... പാവം എന്നാലും എനിക്ക് വേണ്ടി വാദിക്കാൻ മുന്നിൽ കാണും......... നമ്മളും ഇവിടൊക്കെഉള്ളതാട്ടോ...!! പെട്ടെന്നാണ് ആ അപശബ്ദം കേൾക്കുന്നെ, നോക്കിയപ്പോഴുണ്ട് കണ്ണും മിഴിച്ച് അനു ചേച്ചി നിൽക്കുന്നു.....!! ഇവിടിപ്പോ ഞാനെന്തിനാണാവോ നിൽകുന്നെ...... ചുണ്ടും കൂർപ്പിച്ച് പറഞ്ഞതും അങ്കിൾ എന്നെയുംകൂട്ടി അവൾക്കടുക്കലേക്ക് നടന്നു....

ആഹാ എന്റെ അനു മോൾക്ക് ഒട്ടും കുശുമ്പില്ലല്ലേ..... 🤭 അത് പിന്നെ.... 😁 ചേച്ചിയുടെ ചിരി കണ്ടപ്പോൾ കെട്ടിപിടിച്ച് നെറ്റിയില്മേൽ ഒരു തട്ട് കൊടുത്തു.... എന്റെ ചേച്ചിപ്പെണ്ണ് എന്നാത്തിനാ ഇങ്ങെനെ കലിപ്പിക്കുന്നെ... ദേ ആ വരുന്നവർക്ക് എന്തായാലും ഇഷ്ടപ്പെടും നിന്നെ..!!ഇജ്ജ് അത്രയും ചുന്ദരിയല്ലേ........ ഒന്നുല്ലേലും എന്റെ ചേച്ചിയല്ലേ ആ സൗന്ദര്യം കിട്ടാതെ ഇരിക്കില്ല 😌 ഓഹോയ്‌.... നീ പിന്നെ ഐശ്വര്യറായ് ആണല്ലോ........... അത്രയൊന്നുമില്ലെങ്കിലും പാവങ്ങളുടെ ഐശ്വര്യറായി ആവാലോ 😁...... അങ്കിൾ അടിച്ച ഗോളിന് മറു ഗോളും അടിച്ച് സ്വസ്ഥമായി ബെഡിലേക്ക് ഇരുന്നു ഞാൻ......... അപ്പോഴാണ് ഉമ്മറത്ത് ഏതൊക്കെയോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.......

ദേ, അവരൊക്കെ വന്നുന്ന് തോന്നുന്നു..... ദച്ചു, വിളിക്കുമ്പോ അനുവിനെ കൊണ്ട് താഴേക്ക് വരണം ട്ടൊ.. ഓ തമ്പ്രാ... ഡീ അടി......... കൈകൊണ്ട് മെല്ലെ അടിക്കുന്നതായി കാണിച്ചിട്ട് അങ്കിൾ താഴെക്കിറങ്ങി..... അങ്കിൾ പോയതും അതുവരെ വീർത്തുകെട്ടിവെച്ച ചേച്ചിയുടെ മുഖം കാറ്റു പോയ ബലൂൺ കണക്കായി..... കൈയും കൂട്ടിതിരുമ്മി അങ്ങടും ഇങ്ങടും നടക്കുകയാണ് കക്ഷി...!!! അല്ല ഇവിടിപ്പോ എന്താ നടക്കുന്നെ? ഇവളെ കൊല്ലാൻ വല്ലതുമാണോ കൊണ്ട് പോണേ??എന്നാത്തിനാവോ ഈ ടെൻഷൻ..... 🤔 കാര്യം മനസ്സിലാകാതെ ഞാൻ ചേച്ചിയ്ക്കടുക്കലേക്ക് ചെന്നു.. അതേയ്... 😬 എന്താടി...???? അല്ല ചേച്ചി.., ചേച്ചി എന്തിനാ ഇങ്ങനെ നടക്കുന്നെ?? അതിന് വേണ്ടി എന്തിനാ ടെൻഷൻ 🙄....

ആാാ എനിക്കെങ്ങും അറിയത്തില്ല... ദേ എന്റെ കൈയും കാലും വിറയ്ക്കുവാ.... എന്തിന് ചായ കൊടുക്കാനോ??? പ്ഫാ.... ഡീ നീ എന്നെകൊണ്ട് മലയാളം പറയിപ്പിക്കരുത് മനുഷ്യനിവിടെ നിന്നുരുകുവാ....... നിൽക്കാതെ ഇങ്ങോട്ട് ഇരുന്നുരുക്.... അല്പം പിറകിലേക്ക് മാറി നിന്ന് കസേരയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞതും എന്നെ തന്നെ തുറിച്ചു നോക്കി നിൽകുവാ പെണ്ണ്... സത്യം പറഞ്ഞാൽ അപ്പോഴാ ഞാൻ ചേച്ചിയെ ശെരിക്കൊന്ന് കാണുന്നത്... 😁അതുവരെ ശ്രദ്ധ ഉണ്ണിയപ്പത്തിലും അങ്കിളിലും ഒക്കെയായിരുന്നു..... കരിംപച്ച ബോർഡർ ഉള്ള ക്രീം കളർ ദാവണിയാണ് വേഷം, അതേ കളർ എംബ്രോഡറി ചെയ്ത ബ്ലൗസ് ആണ് ഇട്ടേക്കുന്നെ... കഴുത്തിലെ അല്പം വീതിയുള്ള ഒരു പാലയ്ക്കമാല യും കൈയിൽ ഒന്നിൽ കുപ്പിവളകളും മറ്റൊന്നിൽ രണ്ട് സ്വർണ്ണവളകളും...

കാതിൽ വലിയ ജിമിക്കിഇട്ടിട്ടുണ്ട്, കണ്ണ് നീട്ടിയെഴുതി ഒരു വെള്ളകൽപൊട്ടും കുത്തി അത്യാവശ്യം നീണ്ടമുടി അഴിച്ചിട്ട് മുല്ലപ്പൂ വട്ടത്തിൽ ചുറ്റിയിട്ടുണ്ട്.....!! ഐവാ കാണാൻ നല്ല രസം ണ്ട്... ന്നിട്ടാണ് ദുഷ്ട, ഈ വെപ്രാളം പെടുന്നെ......... ഇതിനെയൊക്കെ കണ്ടാൽ എപ്പോ ചെക്കൻ മൂക്കും കുത്തി വീണെന്ന് നോക്കിയാൽ മതി.... നന്നായിയോന്ന് ആത്മഗതിച്ചോണ്ട് ഞാൻ ചേച്ചിയെ തന്നെ നോക്കി നിന്നു... നീ എന്താടി എന്നെ ഇങ്ങെനെ നോക്കുന്നെ 🧐ആദ്യമായ് കാണുന്നതുപോലെ.......... അത് പിന്നെ, എനിക്ക് ചേച്ചിയെ കാണുമ്പോ കേറി ഉമ്മിക്കാൻ തോന്നുവാ... അപ്പോ പിന്നെ ആ ചേട്ടന്റെ കാര്യം പറയണോ... കർത്താവെ കാണുന്ന കാഴ്ചയിൽ തന്നെ വല്ല ഫ്രഞ്ചും അടിച്ചാൽ തീർന്നു 😆.... ഡീീ............ 😡

ഞാൻ പോയീ............ ചേച്ചിയുടെ കൈയിൽ കിട്ടും മുന്നേ ഞാൻ അവിടുന്നിറങ്ങിയോടി......... പക്ഷെ അപ്പോഴേക്കും ജിത്തൂവേട്ടന്റെ കൈയിൽ ഞാൻ പെട്ടിരുന്നു.... പെണ്ണിനേയുംകൊണ്ട് വരാൻ പറഞ്ഞു... അതും പറഞ്ഞ് എന്നെയൊന്നു ഇരുത്തി നോക്കിയിട്ട് അങ്ങേര് പോയി...!!!ചേച്ചിയെ നോക്കുമ്പോഴുണ്ട് നീ പെട്ട് എന്ന ഭാവത്തിൽ നോക്കി ചിരിക്കുന്നു.... പിന്നൊന്നും നോക്കിയില്ല, ഒരല്പം ഡിസ്റ്റൻഡ് ഇട്ടോണ്ട് ചേച്ചിയെ കൊണ്ട് താഴേക്ക് ഇറങ്ങി.......... ചേച്ചിയെ അവരുടെ മുന്നിലേക്ക് പറഞ്ഞുവിട്ട് ഞാൻ അപ്പച്ചിയുടെ പിന്നിലേക്ക് നിന്നു...... അമ്മ പ്രത്യേകം പറഞ്ഞിരുന്നു അവിടെ വരുന്നവരുടെ മുന്നിൽ കുരുത്തക്കേടുമായി ചെല്ലരുതെന്ന്..

വെറുതെ എന്തിനാ മാതാശ്രീ പറഞ്ഞിട്ട് അനുസരിക്കാതെ ഇരിക്കുന്നെ....... 😁 ഹാളിൽ ഒരു പട തന്നെയുണ്ടായിരിന്നു... അഴിയന്നൂർ തറവാട്ടുകാരോടൊപ്പം തന്നെ നിൽക്കുന്ന ആല്പത്തൂർ തറവാട്ടിലേ മേഘദത്തന്റെ മൂത്ത പുത്രൻ ഡോക്ടർ സഞ്ജയ്‌ദത്ത് ആണ് ചെറുക്കൻ...!!! ഇതാ ചെറുക്കൻ.. സഞ്ജയ്‌...!!! ഏട്ടന്മാരിൽ ആരോ പറയുന്നത് കേട്ടപ്പോ തികട്ടി വന്ന ആകാംഷകാരണം ഞാൻ അപ്പച്ചിയുടെ പിറകിൽ എത്തി നോക്കാൻ തുടങ്ങി..... ചേച്ചി അവർക്കൊക്കെ ചായ കൊടുക്കുന്ന സമയം ആയതുകൊണ്ടും നമുക്ക് അമിതാഭ് ബച്ചന്റെഅത്ര നീളം ഇല്ലാത്തത് കൊണ്ടും ദൈവം സഹായിച്ച് ആരെയും കാണാൻ പറ്റിയില്ല........... ശോ, ഇനിയിപ്പോ എന്ത് ചെയ്യും???

പെട്ടന്നാണ് ഹാളിലെ സൈഡിലെ ജനൽ ഓർമ വന്നത്.... പിന്നിലൂടെ പോയാൽ അത് തുറന്നു ചെക്കനെ കാണാം.. ഭാഗ്യത്തിന് ചെക്കൻ അതിന് ഒപോസിറ്റ് ആണ് ഇരിക്കുന്നതും...... യെസ്..!!അത് തന്നെ ഐഡിയ...!!! എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മെല്ലെ പിന്നാമ്പുറത്ത് കൂടി ജനലിന്റെ അരുകിൽ എത്തി.... ഉയരം അല്പം കൂടുതലാണെന്ന് കണ്ടതും, അവിടെ കിടന്ന ഒരു തടി കഷ്ണത്തിന് മേലേക്ക് ചാടി കയറി... യെസ്!!!ഇപ്പോ കാണാം... ശോ ആ ചേട്ടൻ ഇങ്ങോട്ടൊന്നു നോക്കിയിരുന്നേൽ....... ആരോടോ കാര്യം പറഞ്ഞുനിൽക്കുന്ന ചേട്ടനെ കാണാൻ അങ്ങടും ഇങ്ങടും തല കൊണ്ട് പോകുന്ന കൂട്ടത്തിൽ ഞാൻ നിൽക്കുന്നത് തടികഷ്ണമാണെന്ന കാര്യം ഞാൻ അങ്ങട് മറന്നുപോയി...

പെട്ടെന്നാണ് തടി കഷ്ണം തെന്നിമാറിയത്..... അമ്മേ......!!!!!!!!!!! പിന്നിലേക്ക് വീഴാൻ ഭാവിച്ചതും എന്റെ കണ്ണുകൾ ഇറുകെ അടഞ്ഞുപോയിരുന്നു............. പക്ഷെ,,, നിമിഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ താഴെ വീണില്ലെന്ന് അറിഞ്ഞ് മെല്ലെ ഞാൻ കണ്ണ് തുറന്നതും കണ്ടു എന്റെ നേരെ പാറി വീണ ആ കണ്ണുകളെ....!!!!!! ഞാൻ എവിടെയോ കണ്ട് മറന്ന കണ്ണുകൾ....!!!! ഒരുനിമിഷം ആ വശ്യതയിൽ ഞാൻ ലയിച്ചുപോയ്‌........ അപ്പോഴും ആ കൈകൾ അവളെ വലയം ചെയ്ത് പിടിച്ചിരുന്നു 💝........ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story