ദക്ഷാഗ്‌നി: ഭാഗം 3

dakshagni

എഴുത്തുകാരി: നിരഞ്ജന

അമ്മേ......!!!!!!!!!!! പിന്നിലേക്ക് വീഴാൻ ഭാവിച്ചതും എന്റെ കണ്ണുകൾ ഇറുകെ അടഞ്ഞുപോയിരുന്നു............. പക്ഷെ,,, നിമിഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ താഴെ വീണില്ലെന്ന് അറിഞ്ഞ് മെല്ലെ ഞാൻ കണ്ണ് തുറന്നതും കണ്ടു എന്റെ നേരെ പാറി വീണ ആ കണ്ണുകളെ....!!!!!! ഞാൻ എവിടെയോ കണ്ട് മറന്ന കണ്ണുകൾ....!!!! ഒരുനിമിഷം ആ വശ്യതയിൽ ഞാൻ ലയിച്ചുപോയ്‌........ അപ്പോഴും ആ കൈകൾ അവളെ വലയം ചെയ്ത് പിടിച്ചിരുന്നു ... ദച്ചു....... കാതോരം മെല്ലെ ആ ശബ്ദം കേട്ടതും ഒന്ന് പൊള്ളിപിടഞ്ഞുകൊണ്ട് ഞാനയാളിൽ നിന്നും കുതറി മാറി...... ഈ ശബ്ദം... ഇത്‌ ഞാനെവിടെയോ 🤔 അയാളെയും ആ ശബ്ദത്തെയും എനിക്ക് നല്ല പരിചയം തോന്നി........

നീ എന്തുവാടി കോപ്പേ ഇങ്ങെനെ നോക്കുന്നെ, ഇത്‌ ഞാനാ കാർത്തിക്,...... ഡാ നീയോ??അയ്യേ,,... ഞാൻ കരുതി.... നീ എന്ത് കരുതി???? എന്നെ അവന് നേരെ നിർത്തി, പുരികമുയർത്തി ചോദിച്ചതും നാണം കൊണ്ട് ഞാൻ തല കുനിച്ചു.... അത് പിന്നെ,, ഈ സിനിമയിലും കഥയിലുമൊക്കെ കാണുന്നത് പോലെ, നായിക വീഴാൻപോകുമ്പോൾ ഓടി വന്നു പിടിക്കുന്ന നായകനെ...!!അവരുടെ കണ്ണുകൾ ഇടയുന്നതും അധരങ്ങൾക്കിടയിലെ അകലം കുറയുന്നതുമൊക്കെ... ശോ പോ അവിടുന്ന് എനിക്ക് നാണമാ അതൊക്കെ പറയാൻ.🙈 അയ്യേ,,, ദുരന്തം!!നീ ഇത്രയ്ക്ക് ശോകമായിപോയോ? 🥴 അവനെന്നെ നോക്കി കളിയാക്കിയതും ഞാൻ അവനെനോക്കി കലിപ്പിച്ചു..

മനുഷ്യന്റെ സ്വപനമെല്ലാം തച്ചുടച്ചിട്ട് പുച്ഛിക്കുന്നോടാ കാട്ടുകോഴി....!!! കോഴി നിന്റെ അപ്പൻ..... 😒 ഡാ......... ഡാ...... അപ്പനെ പറഞ്ഞതും ഓടിച്ചെന്ന് ദവന്റെ തലമുടിയിൽ പിടിച്ചിങ്ങട് വലിച്ചു...... ആഹ്ഹ... ഡീീ കുരുപ്പേ.. വിടെടി പട്ടി... ഡീ തെണ്ടി.. വിടെടി.. അമ്മേ, അയ്യോയ് വേദനിക്കുന്നെ...... എന്താ അവിടെ ഒരു ബഹളം..... പെട്ടെന്ന് അകത്തൂന്ന് വല്യചന്റെ ശബ്ദം കേട്ടതും ഞാൻ അവന്റെ മുടിന്ന് കൈ എടുത്തു... ഒന്ന് പതിയെ കാറെഡാ കോഴി.. അവരെല്ലാരും കൂടി ഇങ്ങട് വന്നാലുണ്ടല്ലോ....... അവനെ ഒന്ന് ഭീക്ഷണിപ്പെടുത്തിയതും എന്റെ നേർക്ക് ചാടികേറാൻ തുടങ്ങി ആ കോഴി... മനുഷ്യന്റെ മുടി പിടിച്ച് വലിച്ചിട്ട് ഭീക്ഷണിപ്പെടുത്തുന്നോ????

നിന്നെ ഇന്ന് ഞാൻ.... അതും പറഞ്ഞ് ആ കോഴി എന്നെ മാന്താനായി വന്നതും അവനെ തള്ളിമാറ്റി ഞാനോടി.... ഓഹ് പറഞ്ഞില്ലല്ലോ ഇത്‌ എന്റെ കോളേജിലെ കൂട്ടുകാരനും സർവ്വോപരി ഒരു കാട്ട്കോഴിയുമായ മിസ്റ്റർ ക്ലീൻ കാർത്തിക്.... അല്ല ഇവനെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ 🤔 ഡീ നിൽക്കെടി..... യ്യോ അവൻ പിന്നാലെ വരുന്നുണ്ടേ,,, ആലോചിച്ച് ഇരുന്ന് ചെക്കന്റെ ഇടി കിട്ടാൻ വയ്യ, എസ്‌കെപ്പ് ദച്ചു.... ദതും പറഞ്ഞു വെച്ചുകൊടുത്തു ഒരൊറ്റ ഓട്ടം, എല്ലാമെന്റെ ബോൾട്ടേട്ടന്റെ അനുഗ്രഹം.......!

ഡീീ................. പെട്ടെന്നാണ് അത് സംഭവിച്ചത്..... അവന്റെ വിളികേട്ട് പിന്നിലേക്ക് നോക്കി ഓടിയ ഞാൻ ഏതോ ഒരു മതിലിൽ ചെന്ന് ഒറ്റയൊരിടി🙄... ഹമ്മേ..!!ഹയ്യോ ഇതേത് മതിൽ 🤔നേരത്തെ ഇവിടില്ലായിരുന്നല്ലോ ഇപ്പോ പുതിയതായി ഉണ്ടാക്കീതാണോ??? അപ്രതീക്ഷിതമായിട്ടുള്ള മുട്ടൽ ആയോണ്ട് എന്റെ കണ്ണ് താനേ അടഞ്ഞുപോയിരുന്നു........ ഈ മതിൽ എന്താ ഇങ്ങെനെ കിടന്ന് അനങ്ങുന്നേ 🤔 മെല്ലെ കണ്ണുകൾ തുറന്നുനോക്കി, ബ്ലാക്ക് ഷർട്ട്‌..... ഓഹ് മൈ ഗോഡ്, അപ്പോൾ ദിത് മതിൽ അല്ലല്ലേ!!അല്ല പിന്നെ ഇതാരാ?? മെല്ലെ ആ രൂപത്തിന്റെ മുഖത്തോട്ട് നോക്കിയതും കണ്ടു എന്നെ പിടിച്ചു തിന്നാൻ പാകത്തിന് നോക്കുന്ന കാപ്പികണ്ണുകളെ....!!!!!!! ഒരുനിമിഷം ആ കണ്ണുകളിൽ തന്നെ ഞാൻ നോക്കിനിന്നു.....

ആളുടെ ഹൃദയമിടിപ്പ് കാതിലേക്ക് ഇരച്ചെത്തുമ്പോൾ മനസ്സിലേക്ക് ഒരു പതിനാല് വയസ്സുകാരിയെയും അവളെ ചേർത്ത് പിടിച്ച ഒരു പൊടിമീശക്കാരന്റെയും രൂപം കടന്നുവന്നു................... ഞാൻപോലും അറിയാതെ എന്റെ അടിവയറ്റിൽ ഒരു മഞ്ഞുപെയ്യുന്ന ഫീൽ.... ഹെന്റമ്മേ ഇതാകുമോ ഇനി നസ്രിയ പറഞ്ഞ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്!!! അയാളെത്തന്നെ കണ്ണിമവെട്ടാതെ നോക്കിനിൽക്കുകയായിരുന്നു ഞാൻ......!!!!.....കാണാനൊക്കെ പൊളി!നമ്മുടെ രാം ചരണിന്റെ ഒരു കട്ട് ഒക്കെയുണ്ട്..... പെട്ടെന്നാണ് അയാൾ എന്നെ അയാളിൽ നിന്ന് അടർത്തിമാറ്റി കരണം നോക്കി ഒന്ന് പുകയ്ക്കുന്നത്...!!!! ഏട്ടാ....!!!!!!

പിന്നാലെ വന്ന കാർത്തിയുടെ വിളിയോട് കൂടി എന്റെ ചെവിയുടെ ഫിലമെന്റ് അടിച്ചു പോയി 🤦‍♀️ അല്ല, ആരാ ഇപ്പോ ഇവിടെ mute ഇട്ടേ???? ചെവിയിൽ ഒരുത്തരം മൂളൽ മാത്രം..... കുറച്ച് നേരം സ്വബോധം തന്നെ പോയി... എങ്ങെനെയെങ്കിലും ഫ്ലൈറ്റ് വിളിക്കാൻ പോയ കിളികളെ തിരികെ കൊണ്ട് വന്നു തലയിൽ കേറ്റി പാവം ന്റെ കുഞ്ഞിതല ഒന്ന് കുടഞ്ഞപ്പോഴേക്കും കണ്ടു, എന്നെ കടിച്ചുകീറാൻ നിൽക്കുന്ന മട്ടിൽ നിൽക്കുന്ന അയാളെയും അയാളോട് എന്തൊക്കെയോ പറയുന്ന കാർത്തിയെയും...... വേദനകൊണ്ടും ദേഷ്യം കൊണ്ടും എന്റെ കണ്ണുകൾ നിറഞ്ഞുപോയി.. ഡോ... താനാരാടോ?? എന്റെ തറവാട്ടിൽ വന്നിട്ടെന്നെ തല്ലുന്നോ?? തന്നെ ഇന്ന് ഞാൻ........

അയാളുടെ അടുത്തേക്ക് ചീറിയതും കാർത്തി എന്നെ വന്നു തടഞ്ഞു...... എന്റെ പൊന്ന് ദച്ചു, നീ ഒന്നടങ്ങ്.. ഞാൻ സംസാരിക്കാം.......... നീ മാറെടാ കോഴി.. ഇയാളെ ഇന്ന് ഞാൻ..... അവനെ പിടിച്ചു മാറ്റി, അയാളുടെ അടുത്തേക്ക് നടന്നു ഞാൻ.... എന്നെ പുച്ഛത്തോടെ നോക്കുന്നത് കണ്ടപ്പോൾ പെരുവിരലിൽ നിന്ന് ചൊറിഞ്ഞുകേറി...... പക്ഷെ ആ ലുക്ക്‌ ഹെന്റമ്മോ 🤦 ബ്ലാക്ക് ഷർട്ടും പാന്റ്സുമാണ് വേഷം, ട്രിം ചെയ്ത താടിയും പിരിച്ചുവെച്ച മീശയും കൂടെ ആ മുഖത്ത് വെച്ചിരിക്കുന്ന സ്പെക്സും ആളുടെ മൊഞ്ച് ഒന്ന് കൂട്ടിയുട്ടുണ്ട്.... ഓഹ്, എന്താ ദച്ചു ഇത്‌.. നിന്റെ കോഴിക്കുഞ്ഞുങ്ങൾക്ക് അരിമണിഇട്ട് കൊടുത്തൂടെ, അവറ്റകൾ തലപ്പൊക്കുന്നുണ്ടല്ലോ... കണ്ട്രോൾ 😌

നന്നായിഒന്ന് ആത്മിച്ചു 😁 എടി.....!!!! പിന്നിൽ നിന്ന് കാർത്തിയുടെ ശബ്ദം കേട്ടപ്പോഴാണ് ഞെട്ടിഉണർന്നത്.... അപ്പോഴും ദേഷ്യവും പുച്ഛവും കലർന്ന ആ നോട്ടം.......!!!!! ഓഹ്, പെണ്ണുങ്ങളെ കാര്യമില്ലാതെ കൈ നീട്ടിയടിക്കാൻ തനിക്ക് നാണമില്ലേ ഡോ..... തന്റെ അടിയൊക്കെ കൊണ്ട് വീട്ടിൽ പോണ പെണ്ണുങ്ങൾ കാണും,ഈ ദച്ചുവിനെ ആ കൂട്ടത്തിൽ കൂട്ടണ്ട... ഒന്ന് കിട്ടിയാൽ രണ്ട് കൊടുത്താ ശീലം,അതുപോലെ അർഹതഇല്ലാത്തതൊന്നും വാങ്ങിക്കാറുമില്ല... സൊ... നല്ല നാല് പഞ്ച് ഡയലോഗ് അങ്ങട് കാച്ചി,അയാളെ നോക്കി പുച്ഛിച്ചിട്ട് കൈ ചുരുട്ടി കൊടുത്തു ആ വയറ്റിലേക്ക് ഒരെണ്ണം .... ആഹ്ഹ...!!അപ്രതീക്ഷിതമായിട്ടുള്ള പഞ്ചിങ് ആയതുകൊണ്ട് അവന് തടുക്കാൻ ആയില്ല......

പെണ്ണുങ്ങളെ തൊട്ടാൽ ഇതാകും അവസ്ഥ മൈൻഡ് ഇറ്റ്...!!!!! ഡീീീ 😡 ഒരു കൈ വയറ്റിൽ പിടിച്ച് മറു കൈ എന്റെ നേർക്ക് നീട്ടിയതും കാർത്തി അയാളെ കേറി പിടിച്ചു....... ഡീ കുരുപ്പേ,ഒന്ന് കേറി പോടീ...... അവൻ കിടന്ന് കാറി... നീ ഒന്നടങ്ങ് കാർത്തി, ഞാൻ പോയില്ലേൽ എന്താ?ഇല്ലേൽ ഇയാൾ എന്നെ അങ്ങ് മൂക്കിൽ വലിച്ച് കേറ്റുവോ എങ്കിൽ അതൊന്ന് കാണട്ടെ....... അങ്ങെനെ വിട്ട് കൊടുക്കാനൊന്നും ഒരുക്കമല്ലായിരുന്നു ഞാൻ...! ഡീീീ...., നീ നോക്കിക്കോ.. ഇതിനുള്ള വില മോള് കൊടുക്കേണ്ടി വരും... പകരം ചോദിച്ചിരിക്കും ഞാൻ ...!!!!!!!!!!!

ദേഷ്യത്തോടെ കാർത്തിയിൽ നിന്ന് കുതറിമാറിക്കൊണ്ട് എന്റെ നേർക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പരമാവധി പുച്ഛം മുഖത്ത് വാരിവിതറി ചുണ്ട് കോട്ടി ഞാൻ........ എന്താ... എന്താ ഇവിടെ ഒരു ബഹളം കേട്ടെ.... അപ്പോഴേക്കും അകത്തൂന്ന് എല്ലാവരും പുറത്തേക്കോടിയെത്തി.... ദച്ചു.., എന്താ ഡാ ണിന്റെ മുഖത്തൊരു വീക്കവും ചുവപ്പും??? ജിത്തുവേട്ടൻ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും എന്റെ കണ്ണുകൾ അയാളിലേക്ക് നീണ്ടു... കോപ്പ്!!നല്ല വേദന... കാട്ടുമാക്കാൻ ഈ മസിലൊക്കെ ഉരുട്ടികേറ്റി വെച്ചിരിക്കുന്നെ എന്തിനാണാവോ???? നന്നായി ഒന്ന് ആത്മിച്ചുകൊണ്ട് ഏട്ടന്മാരെ നോക്കി.. അത് ഞാൻ, ഒന്ന് മുറ്റത്ത് വീണതാ ഏട്ടാ.....

കള്ളം പറയാൻ ആരും പ്രത്യകമായി പഠിപ്പിക്കേണ്ടതോണ്ട് വൃത്തിയായി ഒരെണ്ണം അങ്ങട് പറഞ്ഞു.... ഡീ കുരുപ്പേ, നിനക്കെന്താ ഇവിടെ കാര്യം???നീ അകത്തല്ലായിരുന്നോ??? ജിത്തുവേട്ടൻ ഒന്ന് ചൂഴ്ന്നു ചോദിച്ചു.. അത് പിന്നെ കുറച്ച് കാറ്റ് കൊള്ളാൻ.. 😁 ഏട്ടനെ നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചോണ്ട് മുഖം നേരെ തിരിച്ചു.... ഓഹ് മൈ ഗോഡ്!! അവിടെ എന്നെത്തന്നെ തുറിച്ചുനോക്കിനിൽക്കുന്ന മനുഏട്ടനെ കാണ്കെ ഇന്നത്തെ ദിവസം പോരാളി അങ്ങട് എടുത്തു ന്ന് തന്നെ ഉറപ്പിച്ചു ഞാൻ ☹️, കാലമാടൻ തെണ്ടി ഇപ്പോഴേ അമ്മേടെ നമ്പർ ഡയൽ ചെയ്ത് കാണും 😒.....അല്ല, എന്നാലും ആരാ ഇയാൾ??🤔 വീണ്ടും അങ്ങേരിലേക്ക് എന്റെ കണ്ണുകൾ തറഞ്ഞു... കാട്ടുമാക്കാൻ!!!!!.

ചുണ്ട് അങ്ങെനെ ഉരുവിടുമ്പോഴും ഹൃദയം മറ്റെന്തിനോ പിടയ്ക്കുകയായിരുന്നു....... ദച്ചു, സത്യമാണോ നീ പറഞ്ഞെ... കാതോരം കിച്ചേട്ടന്റെ ശബ്ദം കേട്ടപ്പോ മെല്ലെ ഒന്ന് ഇളിച്ചു കാണിച്ചോണ്ട് ശ്രീയപ്പെടെ പിറകെ മാറി നിന്നു.... ഇല്ലേൽ കാലമാടന്റെ കൈ വീണ്ടും പാവം ന്റെ തലയെ ചെണ്ടആക്കും 😒 പെട്ടെന്നാണ് ദത്തൻ അങ്കിൾ എന്റെ അരികിലേക്ക് വന്നത്.... മോളാണല്ലേ ബാലന്റെ മോള്??? എന്റെ നെറുകയിൽ തലോടി അദ്ദേഹം ചോദിച്ചതിന് മെല്ലെ ഒന്ന് പുഞ്ചിരിച്ച് തലയാട്ടി.... ബാലനെ കൊത്തിവെച്ചതുപോലെയുണ്ട്!!അവന്റെ അതേ ചുറുചുറുക്ക്..... വീണ്ടും കൊമ്പ്ലിമെന്റുകൾ... അല്ല, ഇതിപ്പോ എന്തിനാണാവോ എന്നോട് പറയുന്നേ...

ഒന്നും മനസ്സിലാകാതെ അങ്ങട് നിന്നുകൊടുത്തു പുഞ്ചിരിയുമായി..! ഞാനും ബാലനും കാളികൂട്ടുകാരായിരുന്നു,, പഠിത്തമൊക്കെ കഴിഞ്ഞ് ഞാൻ ദാ ഇയാളെയും കൊണ്ട് ഒന്ന് നാടുവിട്ടു, പിന്നെ വർഷങ്ങൾ കഴിഞ്ഞാ നാട്ടിലേക്ക് തിരികെ വന്നേ..... അപ്പോഴേക്കും അവന്റെ കല്യാണം കഴിഞ്ഞ് പോയിരുന്നു.. അധികം കോൺടാക്ട് ഒന്നുമില്ലല്ലോ അന്ന്...... ഓഹ് ഐ സീ, അപ്പോൾ പണ്ടത്തെ ഒരു പ്രേമനായകൻ ആയിരുന്നു അല്ലെ അങ്കിൾ..... ഹഹഹഹ...!!! നീ ആള് കൊള്ളാലോ,,.. ഇങ്ങെനെ വേണം പെൺപിളേളർ ആയാൽ....! തെങ്സ് അങ്കിൾ...!! അതും പറഞ്ഞ് കാട്ടുമാക്കാനെ ഒന്ന് നോക്കി ഞാൻ,,.... എന്നെത്തന്നെ തുറിച്ച് നോക്കി നിൽപ്പുണ്ട്....!

ഹും,,ഞാൻ കണ്ടെന്ന് കണ്ടതും ദേഷ്യത്തോടെ ഫോണെടുത്ത് അതിലിട്ട് കുത്താൻ തുടങ്ങി...... ഹാ മോളെ, അപ്പോൾ അച്ഛനെ തിരക്കി എന്ന് പറഞ്ഞേക്ക്, ഞാൻ വന്നു കണ്ടോളാം അവനെ... ഇനിയിപ്പോ കാണണമല്ലോ, ബന്ധുക്കൾ ആകാൻ പോകുവല്ലേ..... അങ്കിൾ പറയുന്നത് കേട്ട് അത്ഭുതത്തോടെ അനുചേച്ചിയെ നോക്കിയതും ആളാകെ ഒന്ന് പൂത്തുലഞ്ഞു നിൽക്കുന്നു..!!! അമ്പടി കേമി, അപ്പോൾ ഇതങ്ങ്‌ ഉറപ്പിച്ചു ല്ലേ....... ചേച്ചിടെ മുഖം കണ്ടപ്പോൾ സത്യത്തിൽ നിറയെ സന്തോഷം തോന്നിയെനിക്ക്.. പണ്ട് ഒരു പ്രേമം ഉണ്ടായിരുന്നു ചേച്ചിയ്ക്ക്.. ആത്മാർത്ഥമായി ചേച്ചി ആ ഡാഷ് മോനെ സ്നേഹിച്ചു.. അവനാണേൽ ഒരു ഭൂലോക ഫ്രോഡ് ആയിരുന്നു...

ഒരേ സമയം മൂന്നാല് എണ്ണത്തിനെ കൊണ്ട് പോകുന്ന ടൈപ്പ്..!!ഏതോ ഭാഗ്യത്തിന് അവന്റെ ട്രാപ്പിൽ ചേച്ചി വീഴും മുന്നേ അവനെക്കുറിച്ച് ഞങ്ങളറിഞ്ഞു...... നേരെ ചെന്ന് അങ്ങട് രണ്ടെണ്ണം പൊട്ടിച്ചു, അവന്റെ കൈയിലുള്ള ഫോണും ലാപ്പും ഒക്കെ എടുത്ത് വെള്ളത്തിലുമിട്ടു...... അതിന് ശേഷം കുറച്ചുനാൾ ചേച്ചി വല്ലാത്ത ഡെസ്പ്പിൽ ആയിരുന്നു.... അത്രയും അയാളെ ആ പാവം സ്നേഹിച്ചിരുന്നു... പിന്നെ പിന്നെ എല്ലാം ഓക്കേ ആയെങ്കിലും ഉള്ളിനുള്ളിൽ ഇപ്പോഴും ഇടയ്ക്കൊക്കെ അവന്റെ ഓർമകൾ ചേച്ചിയെ അലട്ടാറുണ്ടായിരുന്നു...... ഓരോ ആലോചന വരുമ്പോഴും വലിയ താല്പര്യം കാണിക്കാതിരുന്ന ചേച്ചി ആദ്യമായി ഒന്ന് സമ്മതം മൂളിയത് സഞ്ജുവേട്ടന്റെ ഫോട്ടോ കണ്ടപ്പോഴാണ്...

അത്രയ്ക്ക് അങ്ങ് ഉള്ളിൽ കേറികാണും......... പാവം... ചേച്ചിയെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചതും നാണത്തോടെ ആള് അകത്തേക്കൊടി...... കൊച്ചുഗള്ളി, നാണം വന്നു..... 😁 അപ്പോൾ പിന്നെ ഞങ്ങൾ ഇറങ്ങുവാ.... സമയം പോലെ നിങ്ങൾ അങ്ങോട്ടേക്ക് വന്നേക്ക്....... ദത്തൻ അങ്കിൾ മുത്തശ്ശൻറെ കൈയിൽ പിടിച്ച് യാത്രചോദിച്ചതും എങ്കിൽ അങ്ങെനെ ആകട്ടെ ന്ന് പറഞ്ഞ് മുത്തൂസ് അങ്കിളിനെ കെട്ടിപിടിച്ചു.... ആന്റി ആണെൽ വല്യമ്മേടെയും അപ്പയുടെയും അടുക്കൽ യാത്ര പറഞ്ഞ് മുത്തിയെ കണ്ട് യാത്ര പറയുകയാണ്... ഏട്ടന്മാരെല്ലാം കൂടി സഞ്ജുവേട്ടന്റെയും കാർത്തിയുടെയും കൂടെ ആ കാട്ടുമാക്കാന്റെ അടുക്കൽ നിന്ന് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു.....

ഹേ ഇവർക്കിയാളെ എങ്ങെനെ അറിയാം 🙄അല്ല, ആരാ ഇയാൾ??? കാർത്തി അവനെങ്ങെനെ ഇവിടെ..... ശോ ഒന്നും അങ്ങട് പിടികിട്ടുന്നില്ലല്ലോ...!!! എന്റെ കിളികൾ എല്ലാം ഇപ്പോൾ ബെയ് ബെയ് പറഞ്ഞ് പോകുന്ന മട്ടിലായതും കിച്ചേട്ടൻ വന്നു എന്നെ പിടിച്ച് അവരുടെ അടുക്കലേക്ക് കൊണ്ട് പോയി...... സഞ്ജു, മീറ്റ് ഔർ ക്യൂട്ട് വായാടി ദച്ചു... ദക്ഷിണ എന്നാ ഫുൾ നെയിം... ഞങ്ങളുടെ സിസ്റ്റർ ആണ്.... ആരുവേട്ടൻ എന്നെ അവർക്ക് പരിചയപ്പെടുത്തിയതും സഞ്ജുവേട്ടനെ നന്നായി ചിരിച്ചുകാണിച്ചോണ്ട് എന്റെ കണ്ണുകൾ അയാളിലേക്ക് നീണ്ടു.... ഹാ പിന്നെ, ദച്ചു ഇത് സഞ്ജുവിന്റെ അനിയന്മാരാ..

ഇവർ മൂന്നാളുകളുമാണ് ആല്പതൂരിന്റെ യുവരാജാക്കന്മാർ, ഇത്‌ ഏറ്റവും ഇളയ ആള് കാർത്തിക്, ആൻഡ് ഇത്‌ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ കൂട്ടത്തിലെ നടു കഷ്ണം അഗ്നി.. അഗ്നിദത്ത്,, ആല്പത്തൂരെ ബിസിനസ് ഒക്കെ ഇപ്പോ നോക്കി നടത്തുന്നത് അഗ്നിയാ..........!!! ആ നിമിഷം എന്റെ കണ്ണ് തള്ളി പോയി...!!!! കാർത്തിയ്ക്ക് രണ്ടേട്ടൻമാർ ഉണ്ടെന്ന് അറിയാമെങ്കിലും അത് ഇവർ ആണെന്ന് അറിഞ്ഞിരുന്നില്ല.... ദയനീയതയോടെ കാർത്തിയെ നോക്കിയതും അവന്റെ മുഖവും അതേപോലെ ചുളുങ്ങിയിരുന്നു..... അഗ്നി..!!!പെട്ടെന്ന് ആ പേരിലേക്ക് എന്റെ മനസ്സ് നീങ്ങി....... അറിയാതെ അവനിലേക്ക് നോട്ടം പാളിവീണു...

മീശ പിരിച്ചുകൊണ്ട് വല്ലാത്ത ഭാവത്തിൽ എന്നെ നോക്കുന്ന ആ മിഴികൾ എന്നോട് എന്തൊക്കെയോ പറയുന്നത് പോലെ....... ഞങ്ങൾ നേരത്തെ പരിചയപ്പെട്ടു ആരോൺ, നന്നായി തന്നെ പരിചയപ്പെട്ടു.... വല്ലാത്ത ഒരർത്ഥത്തിൽ അവൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ പുരികം ചുളിഞ്ഞു..... കാട്ടുമാക്കാൻ....!!! മെല്ലെ അതും പറഞ്ഞ് തിരിഞ്ഞതും കേട്ടു, കാതോരം വീണ അവന്റെ വെല്ലുവിളി .... " ഡീീീ...., നീ നോക്കിക്കോ..എന്നെ ഇടിച്ചതിനുള്ള വില മോള് കൊടുക്കേണ്ടി വരും... പകരം ചോദിച്ചിരിക്കും ഈ അഗ്നി...!!!!!!!!!!!"" പിടയലോടെ അവനെ തിരിഞ്ഞു നോക്കിയതും മനുവേട്ടനോട് കാര്യം പറഞ്ഞുനിൽക്കുന്നവനെയാണ് കണ്ടത്....

ഇതിപ്പോ എന്താ നടന്നതെന്നറിയാതെ തറഞ്ഞു നിന്നതും അരികിലേക്ക് ദത്തൻ അങ്കിളും ആന്റിയും വന്നു.... പുഞ്ചിരിയോടെ അവരെ യാത്ര അയയ്ക്കുമ്പോഴും മനസ്സ് ഒരു പൊടിമീശക്കാരനിൽ കുരുങ്ങികിടന്നു..... അവന്റെ മാറിൽ പച്ചക്കുത്തിയ ഓം എന്ന ചിഹ്നം മനസ്സിൽ നിറയവേ അറിയാതെ എന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തികളിച്ചു.... എവിടെയാണ് നാഥാ നീ... നിന്നെ പ്രതീക്ഷിച്ചിതാ വീണ്ടും ഈ മണ്ണിലേക്ക് വന്നിരിക്കുകയല്ലേ ഞാൻ??? നിനക്കായ്‌... നിന്നിലേക്കലിയാനായ് ....!!!!!!!!!!! പതിയെ നെഞ്ചിലേക്ക് കൈചേർക്കവേ അറിഞ്ഞു, അവന് വേണ്ടിഎന്നപോലെ ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയമിടിപ്പിനെ....!!....... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story