ദക്ഷാഗ്‌നി: ഭാഗം 4

dakshagni

എഴുത്തുകാരി: നിരഞ്ജന

പുഞ്ചിരിയോടെ അവരെ യാത്ര അയയ്ക്കുമ്പോഴും മനസ്സ് ഒരു പൊടിമീശക്കാരനിൽ കുരുങ്ങികിടന്നു..... അവന്റെ മാറിൽ പച്ചക്കുത്തിയ ഓം എന്ന ചിഹ്നം മനസ്സിൽ നിറയവേ അറിയാതെ എന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തികളിച്ചു.... എവിടെയാണ് നാഥാ നീ... നിന്നെ പ്രതീക്ഷിച്ചിതാ വീണ്ടും ഈ മണ്ണിലേക്ക് വന്നിരിക്കുകയല്ലേ ഞാൻ??? നിനക്കായ്‌... നിന്നിലേക്കലിയാനായ് ....!!!!!!!!!!! പതിയെ നെഞ്ചിലേക്ക് കൈചേർക്കവേ അറിഞ്ഞു, അവന് വേണ്ടിഎന്നപോലെ ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയമിടിപ്പിനെ....!! ശൂ ശൂ..... പെട്ടെന്നൊരു ശബ്ദം കേട്ടതും ഞെട്ടിതിരിഞ്ഞു താഴേക്ക് നോക്കി ഇതെവിടുന്നാ ഒരു ശൂ ശൂ.... ആരാ എന്താണെന്ന് പോലുമറിയാത്ത എന്റെ ചെക്കനെ ആലോചിച്ചോണ്ട് ഇരിക്കുമ്പോഴാ എങ്ങു നിന്നോ ഒരു ശൂ വിളി കേൾക്കുന്നെ... കർത്താവെ ഇനി വല്ല പാമ്പ് വല്ലതുമാണോ? 🙄

ഉണ്ടക്കണ്ണുകൾ രണ്ടും മുറ്റത്തേക്കൊക്കെ പാഞ്ഞുനടന്നു.. ഏയ് അതല്ല!!!!പിന്നെ എന്താ?? ശൂ ശൂ......... ദേ പിന്നെയും... ആരാടാ അലവലാതി പെണ്ണുങ്ങളെ ശൂ ശൂ വിളിക്കുന്നെ???😡 ചുണ്ട് കൂർപ്പിച്ചോണ്ട് നോക്കുമ്പോഴുണ്ട്, അരികിൽ എന്നെത്തന്നെ നോക്കി ചിരിക്കുന്ന ജിത്തേട്ടനെ കണ്ടത്.... എന്താ ന്ന് അർത്ഥത്തിൽ പുരികമുയർത്തിയപ്പോഴുണ്ട് എന്നെനോക്കി കണ്ണിറുക്കി എന്റെ അടുക്കലേക്ക് മുഖം താഴ്ത്തി ഏട്ടൻ... സത്യം പറയെടി.. നിന്റെ കരണം എങ്ങെനെയാ ചുവന്നെ??? കുറച്ചല്പം ഗൗരവത്തോടെയും കുസൃതിയോടെയുമായിരുന്നു ഏട്ടന്റെ ചോദ്യം... ഒരുനിമിഷം ഞാനൊന്ന് പതറി..!കർത്താവെ, സത്യം സത്യം പോലെ പറഞ്ഞാൽ ഈ പണ്ടാരകാലൻ ഉള്ള പടയുമായി ഇപ്പോ അങ്കം വെട്ടാനിറങ്ങും.

പിന്നെ ഈ കല്യാണത്തിന്റെ കാര്യം ഗുദാഹവാ!!!ചേച്ചിയാണേൽ ഒരുപാട് ആഗ്രഹിച്ചു പോയി ന്ന് ആ മുഖം കണ്ടപ്പോഴേ മനസ്സിലായി.. ഇനിയിപ്പോ എന്നാ ചെയ്യും??? ആകെ വയറുകേടായവന്റെ മുന്നിൽ നല്ല ചിക്കൻ ബിരിയാണി വെച്ച അവസ്ഥയായി പോയി ഞാൻ 😭.. ഏട്ടനോട് പറഞ്ഞാൽ ആ കാട്ടുമാക്കാന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കാം... പക്ഷെ അതോടെ ഈ കല്യാണം മുടങ്ങും...പാവം അനുചേച്ചി.......... ഡീീ.......... ഏട്ടന്റെ വിളി കേട്ടതും ഞെട്ടലോടെ ഏട്ടനെ നോക്കി... എന്റെ പൊന്ന് ജിത്തേട്ടാ, ഞാൻ പറഞ്ഞത് സത്യാ... ഞാൻ ആ സഞ്ജുവേട്ടനെ നേരെചൊവ്വേ ഒന്ന് കാണാൻ അപ്പുറത്തെ ജനലിന്റെ അടുക്കൽ പോയതാ...

അവിടെ ചാടികേറുന്നതിനിടയിൽ തടികഷ്ണം തെന്നിമാറി ഒന്ന് വീണു.. അതാ സംഭവം..... കൃത്യം ഈ മുഖത്ത് തന്നെ ചുവക്കാൻ പാകത്തിന് നീ വീണു ല്ലേ... എന്നെ ഒന്നിരുത്തി നോക്കി ചോദിച്ചതും ഞാൻ മെല്ലെ തലയാട്ടി... മ്മ് മ്മ്........ മോളെ അനുരാധേ നീ ആരോടാ ഈ കള്ളം പറയുന്നേ....???? അനുരാധ 🧐ഹു ഈസ്‌ ദിസ്‌ അനുരാധ??? എന്തര്??? അല്ല,, ഇപ്പോ പറഞ്ഞ അനുരാധ ആരെന്ന്???? സത്യം പറ ഇയാളുടെ ലബ്ബർ അല്ലെ????? പ്ഫാ..... വേണ്ടാദീനം പറയുന്നോ കുരുപ്പേ..... ഉവ്വുവ്വേ,,, ഇപ്പോ വേണ്ടാദീനം.. ആർക്ക് അറിയാം? ഏതേലും പാതിരാത്രി ഇതാ മോളെ നിന്റെ ഏട്ടത്തി ന്ന് പറഞ്ഞൊരുത്തിയെ വിളിച്ചോണ്ട് വരുവോ ന്ന് .... 😆

ഡീീ.. ഡീീ.. അങ്ങെനെയൊന്നും ഈ വിശ്വജിത്ത് ഒരുത്തിയെയും കൊണ്ട് വരില്ല.. അങ്ങെനെ ഒരു പെണ്ണ് ഈ ജിത്തുവിന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ അവളെ എല്ലാരേയും സാക്ഷി നിർത്തി താലികെട്ടി കൈപിടിച്ചേ ഈ ജിത്തു സ്വന്തമാക്കൂ.... തികച്ചും ഗർവ്വോടെ ഏട്ടൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണൊന്ന് തിളങ്ങി.... ഐവാ!!പൊളി പൊളി..... ശോ എന്നാ പഞ്ച് ഡയലോഗ് ആണെന്നെ... അത്പിന്നെ നിന്റെയല്ലേ ഏട്ടൻ... 😁😁 ദതാണ്!!!! സംസാരിച്ചോണ്ടിരുന്ന വിഷയം തെന്നിമാറിയെന്ന് കണ്ടതും മെല്ലെ അവിടുന്ന് അകത്തേക്ക് വലിഞ്ഞു ഞാൻ... ല്ലേൽ ചിലപ്പോ നോം അങ്ങട് എല്ലാസത്യവും വിളമ്പിപോവും 😁..... അകത്തേക്ക് കേറിപോകുന്നതിനിടയിലും എന്റെ കണ്ണുകൾ മനുവേട്ടനെ പരതി...

എന്തോ, ജിത്തേട്ടന്റെ ഈ ചോദ്യം മനുവേട്ടൻ ഒന്ന് ചോദിച്ചിരുന്നുവെങ്കിൽ......... ഹാ യോഗമില്ല്യ അമ്മിണിയെ 😁.. ചാടിത്തുള്ളിക്കൊണ്ട് നേരെ ചേച്ചീടെ റൂമിലേക്ക് ചെന്നു........ അവിടെയാള് ജനാലക്കൽ പുറത്തേക്ക് നോക്കി, ചുവന്നുതുടുത്ത് ഇരിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു..... ഓടിച്ചെന്ന് പിന്നിൽകൂടി കെട്ടിപിടിക്കുമ്പോൾ ഉള്ളിലെ തണുപ്പ് ആ കൈകളിലും ഞാനറിഞ്ഞു.... ദച്ചൂ............. ഇഷ്ടായോ ന്റെ ചേച്ചിപ്പെണ്ണിന് ആ പാവം ഏട്ടനെ..... അതിനൊരുത്തരം തരാതെ നാണത്തോടെ ആ മുഖം തന്റെ നഖവിരലുകളെ തേടിപോയി... അമ്പടി, കള്ളി.......... അപ്പോൾ അസ്ഥിയ്ക്ക് പിടിച്ചു ല്ലേ.......!! ഏയ്.. അങ്ങെനെഒന്നുമല്ല..... എങ്ങെനെയൊന്നുമല്ലെന്ന് 🤭 ഒന്ന് പോടീ.....

എന്നെ തള്ളിമാറ്റി ബാൽകണിയിലേക്ക് ഓടിഇറങ്ങി ചേച്ചി........ ദേ, കവിളൊക്കെ ചുവന്ന് തുടുത്ത് തക്കാളിപഴം പോലെ ആയിട്ടുണ്ട്... അതൊക്കെ മാറ്റിയിട്ട് മതി ട്ടോ താഴേക്ക് പോകാൻ ......... ഇടകണ്ണിട്ട് ചേച്ചിയെ നോക്കി പറഞ്ഞതും പെട്ടെന്ന് ആള് മുഖം തുടച്ചത് കണ്ടപ്പോൾ പൊട്ടിവന്ന ചിരി അടക്കാനായില്ല.... 😆 ആക്കിയതാണല്ലേ??? ലേശം 😁.... ഡീ നിന്നെ ഇന്ന് ഞാൻ....... ണോ........... രക്ഷപ്പെടും മുന്നേ എന്റെ കൈകളടക്കം ചേച്ചി കൂട്ടിപിടിച്ച് ചുമരോട് ചേർത്തു... അയ്യേ.. ഇജ്ജ് ഈ ടൈപ്പ് ആണോ??? ശേ.. ഞാൻ എന്നാലും.. എന്റെ മാനം.... അയ്യോ നാട്ടുകാരെ ഓടി വായോ ഈ അനുചേച്ചി എന്റെ ചാരിത്ര്യം ചരിത്രമാക്കുന്നെ..... അയ്യോ...... ഓഹ് എന്താ ഇവിടെ നടക്കുന്നെ 🙄

ചേച്ചി ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ എന്റെ വാ കേറി പൊത്തിപിടിച്ചു..... പെട്ടെന്നുള്ള പിടി കൃത്യം എന്റെ അടി കൊണ്ട് പുകഞ്ഞ കരണത്തിൽ ആയതും വേദനകൊണ്ട് ഞാനൊന്ന് ഞരങ്ങി.... ഹമ്മേ...!! എന്താ ദച്ചൂ......... അപ്പോഴാ സത്യത്തിൽ ചേച്ചി ആ ചുവന്ന പാടുകൾ കാണുന്നത്.. ഇതെന്താ മോളെ.. നിന്റെ മുഖത്ത് ഈ പാടുകൾ........ ഓഹ്.. അത് പിന്നെ, ഒന്ന് വീണു.... വലിയ പ്രാധാന്യം കൊടുക്കാതെ അത് പറയുമ്പോഴും മനസ്സിൽ നിറയെ ആ കാട്ടുമാക്കാന്റെ മുഖമായിരുന്നു... വൃത്തികെട്ടവൻ, എന്നാലും എന്നാത്തിനാ അയാളെന്നെ അടിച്ചേ 🤔 എന്തോന്ന്......?? ഏയ് ഒന്നുമില്ല.. ഞാൻ താഴേക്ക് പോട്ടെ.......... ചേച്ചിയെ സ്വപ്നലോകത്തേക്ക് തന്നെ തിരികെവിട്ട് ആ മുറി വിട്ടിറങ്ങി ഞാൻ..............

ഒന്നും ചെയ്യാനില്ലാത്തത് പോലെ.. ആരൊക്കെയോ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നത് പോലെ..... മെല്ലെ ആട്ടുകട്ടിലിൽ ഇരിക്കുന്ന മുത്തൂസിന്റെ അരികിലേക്ക് ചെന്ന്, ആ മടിയിൽ തലവെച്ച് കിടന്നു..... എന്താ ന്റെ കുട്ടിയ്ക്ക് പറ്റിയെ??? തീർത്തും ആർദ്രതയോടെ ചോദിക്കുമ്പോഴും ആ കൈവിരലുകൾ എന്റെ മുടിഇഴകളെ തലോടികടന്നുപോയികൊണ്ടേയിരുന്നു..... മ്ച്ചും.......... ഒന്നുമില്ലെന്ന് ചുമല് കൂച്ചി വീണ്ടും മുത്തൂസിന്റെ അടുക്കലേക്ക് ചുരുണ്ടുകൂടി.....!!!!!മെല്ലെ കണ്ണുകൾ അടച്ചു........... അമ്മേ.....!!!!!!!! നിലയില്ലാകയത്തിലേക്ക് വീഴാൻ ഭാവിച്ചതും പൊടുന്നനെ ഒരു കൈവന്ന് കൈകളിൽ പിടിച്ച് അവളെ തന്റെ മാറിലേക്ക് പിടിച്ചിട്ടു....

നന്നായി ഭയന്നതുകൊണ്ടാകും അവളുടെ ബോധം പെട്ടെന്ന് തന്നെ മറഞ്ഞിരുന്നു... പക്ഷെ, അതിന് മുന്നേ തന്നെ ചേർത്ത് പിടിച്ചവന്റെ മുഖം ആ കുഞ്ഞിപ്പെണ്ണിന്റെ നെഞ്ചിൽ പതിഞ്ഞു,, അവന്റെ പച്ചക്കുത്തിയ ഓമിലേക്ക് അവളുടെ വിരലുകളുടക്കി.....!!! ഓർമയിൽ വർഷങ്ങൾക്ക് പിന്നിലേക്കുള്ള ആ കാഴ്ച തിരയടിച്ചെത്തിയതും ഉറക്കത്തിനിടയിലും അവളുടെ ചുണ്ടുകൾ പുഞ്ചിരിപൊഴിച്ചു........ ഇതേസമയം അങ്ങ് ആല്പത്തൂരിന്റെ ഗേറ്റ് കടന്ന് അഗ്നിയുടെ കാർ വന്ന് നിന്നു... ഫ്രണ്ടിൽ നിന്ന് ദത്തനും ബാക്കിൽ നിന്ന് സഞ്ജുവും കാർത്തിയും അമ്മയും ഇറങ്ങി...... എന്റെ പൊന്നേട്ടാ ഇനിയെങ്കിലും ഈ ബ്ലഷിങ് ഒന്ന് മാറ്റ്,,

ഞങ്ങൾക്കൊക്കെ മനസ്സിലായി ഈ ഋഷിശൃംഗന്റെ മനസ്സിൽ ഞങ്ങളുടെ ഏട്ടത്തിഅമ്മ കൂട് കൂട്ടി ന്ന്...... ഇറങ്ങിയതും കാർത്തി പറഞ്ഞത് കേട്ട് സഞ്ജുവിന്റെ മുഖം ഒന്ന് പരുങ്ങി... അഴിയന്നൂരിൽ നിന്നിറങ്ങിയപ്പോൾത്തൊട്ട് തുടങ്ങിയതാണ് കുരുപ്പ് പാവത്തിനെ കളിയാക്കാൻ...... ദേ കാർത്തി, നീ എന്റെ കൈയിൽനിന്ന് വാങ്ങിക്കൂട്ടും.... ചമ്മൽ മറയ്ക്കാനായി ദേഷ്യം കാട്ടികൊണ്ട് ചവിട്ടി തുള്ളി സഞ്ജു അകത്തേക്ക് പോയി..... എന്തോന്നെടെ??? കൈ മലർത്തി അഗ്നി ചോദിച്ചതിന് നന്നായി ഒന്നിളിച്ചുകാണിച്ചോണ്ട് സഞ്ജുവിന് പിന്നാലെ കാർത്തിയും അകത്തേക്ക് കേറി....... നീ കേറുന്നില്ലേ???? ഞാൻ വന്നോളാം അമ്മേ...... അവൻ നേരെ ചെന്നത് തറവാട്ടിലെ കിഴക്കേഅറ്റത്തെ കുളപടവിലേക്കായിരുന്നു...... കാലുകൾ തണുത്ത വെള്ളത്തിലേക്ക് ആഴ്ത്തികൊണ്ട് പടവുകളൊന്നിൽ അവനിരുന്നു... മെല്ലെ പിന്നിലേക്ക് ചാഞ്ഞു....

കണ്ണുകൾക്ക് കുറുകെ കൈവെച്ച് മിഴികൾ പൂട്ടുമ്പോൾ താൻപോലുമറിയാത്ത എന്തോ ഒരു ചുഴിയിൽ ആ മനസ്സ് കിടന്ന് പിടയുകയായിരുന്നു......... ആ പെണ്ണ്...!!!അവൾ കാരണമാണോ???? ഉത്തരം കിട്ടാത്ത ചോദ്യമായ് അതവന് മുന്നിലെ പത്തിവിടർത്തി.... ആദ്യമായ് ഒരു പെണ്ണിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചത്..... എന്തിനെന്നിപ്പോഴും അറിയില്ല.... ബിസിനസ് മീറ്റിംഗിൽ ഉണ്ടായ പാളിച്ചയുടെ ഫ്രസ്റ്റേഷനിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി ഓഫിസിലെ അരുണിനെ വിളിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ പെണ്ണ് വന്ന് നെഞ്ചത്തേക്ക് കേറുന്നത്... ആ സമയം സ്വയം നിയന്ത്രിക്കാനായില്ല.... കൊടുത്ത് കഴിഞ്ഞിട്ടാ എന്താ ചെയ്‌തെന്ന് പോലും ഓർത്തെ... പാവം, നന്നായി വേദനിച്ചു കാണും....

കണ്ണുകളൊക്കെ നിറഞ്ഞുവന്നു........ ഒരുനിമിഷം ആ മനസ്സിൽ ആ പെണ്ണിന്റെ മുഖം ഇരച്ചെത്തി.... എന്തോ ഒരു വാത്സല്യം അവളോട് തോന്നുന്നതുപോലെ........ പുഞ്ചിരിക്കാനായി അധരം ഒരുങ്ങും മുന്നേ പെണ്ണിന്റെ പഞ്ചിങ്ങിന്റെ ഓർമ ചെക്കന്റെ സിരയിലേക്ക് ഓടിയെത്തി... ചുള്ളികമ്പുപോലെ ഇരിക്കൂന്നേലും എന്താ ഒടുക്കത്തെ ആരോഗ്യാ കോപ്പിന്... ശോ എന്റെ വയർ!!!! മെല്ലെ ഇടി കൊണ്ടിടത്തേക്ക് അവന്റെ കൈവിരലുകളോടി ചെന്നു.... മോളെ, ചുള്ളികമ്പേ... നീ നോക്കിക്കോ,എന്നെ നോവിച്ചവരാരെയും വെറുതെ വിട്ട ചരിത്രം ഈ അഗ്നിയ്ക്കില്ല... നീ അറിയാൻ കിടക്കുന്നതേയുള്ളൂ അഗ്നിദത്ത് ആരാണെന്ന്..

നിന്റെ അഹങ്കാരം അതെങ്ങെനെ കുറയ്ക്കണം എന്നെനിക്ക് നന്നായി അറിയാം...... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച് മെല്ലെ കണ്ണുകൾ തുറന്നു അവൻ...!!കുളത്തിൽ വിടർന്നു നിൽക്കുന്ന താമരയിതളുകളിലേക്ക് മെല്ലെ മിഴികൾ പായവേ, ചൊടിയിൽ ഒരു കുസൃതിചിരി വിടർന്നു...... നീ എവിടെയാ പെണ്ണെ.... കാത്ത് നിന്ന് മടുത്തു ഞാൻ.... ഇനി എന്നാ വരിക നീ എന്റെ അടുക്കലേക്ക്..... ആരോടെന്നില്ലാതെ അത് ചോദിക്കുമ്പോൾ അവന്റെ വിരലുകൾ തന്റെ കഴുത്തിടയിലേക്ക് നീണ്ടു.. ആരുടെയോ ഓർമയെ തൊട്ടുണർത്തുമാറ്........... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story