ദക്ഷാഗ്‌നി: ഭാഗം 6

dakshagni

എഴുത്തുകാരി: നിരഞ്ജന

എന്റെ ദച്ചുവെ, പതിയെ കഴിക്കെടി..........നിന്റെ വയറ്റിലെന്താ കൊക്കപ്പുഴു ഉണ്ടോ????? എന്റെ ആസ്വദിച്ചുള്ള കഴിപ്പ് കണ്ട് ജിത്തേട്ടന്റെ കമന്റ് അടിയാണ് നിങ്ങളിപ്പോ കേട്ടത്.... 😒 നിനക്കെന്താ ജിത്തു, അവളല്ലേ കഴിക്കുന്നേ... നീ നിന്റെ മുൻപിലിരിക്കുന്നത് ആദ്യം കഴിക്ക്......!! പിന്നല്ലാതെ...!അപ്പച്ചി ഉയിർ... ലബ്ബ് യൂ അപ്പൂസേ 😍...... ജിത്തേട്ടന്റെ തലയ്ക്കിട്ട് ഒന്ന് കൊടുത്ത് അപ്പച്ചി ന്റെ പക്ഷം പിടിച്ചതും കഴിച്ചുകൊണ്ടിരുന്ന കൈ കൊണ്ട് തന്നെ ഞാനൊരു ഫ്ലൈകിസ്സ് കൊടുത്തു 😁... ന്റെ പൊന്ന് ജിത്തേട്ടാ ഇജ്ജ് മിണ്ടാതെ ഇരുന്ന് കഴിക്കാൻ നോക്ക്,.. ഇവിടെയുള്ള സകലരെയും കുപ്പിയിലാക്കി വെച്ചേക്കുവാ ഈ കുട്ടിപിശാച്.......!! ആണല്ലോ.. അയിന് ഇങ്ങൾക്കെന്താ കള്ളത്താടി???

ഡീ......... ഒന്ന് പോണം മിച്ചർ ആരോൺ, പോയി തരത്തിൽ പോയി കളിക്ക്....... നിന്നെ എന്റെ കൈയിൽ കിട്ടുമെടി കുരുപ്പേ...... ഉവ്വുവ്വേ...!! ദേ പിള്ളേരെ അടങ്ങിക്കെ, കഴിക്കാനിരിക്കുമ്പോഴാണോ വഴക്ക്...... വല്യച്ഛന്റെ അവസാന താക്കീത് കിട്ടിയതും ആരുവേട്ടൻ എന്നെയൊന്ന് കണ്ണുരുട്ടി നോക്കിയിട്ട് പ്ളേറ്റിലേക്ക് ഊളിയിട്ടു..... ഞാനാണേൽ ഇതൊക്കെ നാം എത്ര കേട്ടിരിക്കുന്നു എന്ന മട്ടിൽ വീണ്ടും ആരെ ചൊറിയും ന്ന് പരതികൊണ്ടേയിരുന്നു.... ആഹാ!!അടുത്ത ഇരയെ കിട്ടിയല്ലോ....!! എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ചോറിൽ വിരലിട്ട് കറക്കുന്ന അനു ചേച്ചിയെ വിശന്നു വലഞ്ഞിരിക്കുമ്പോൾ മുൻപിൽ വന്നുപെട്ട മാൻപേടയെ കാണുന്ന സിംഹത്തിന്റെ കൗശലത്തോടെ നോക്കി ഞാൻ........

ഒരു പെണ്ണ് കാണൽ കഴിഞ്ഞതേയുള്ളൂ, ഇവിടെ പലരുടെയും കിളികളെല്ലാം പോയ മട്ടാ... 😌 ആരോടെന്നില്ലാതെ ഞാൻ പറഞ്ഞതും പെട്ടെന്നൊരു ചുമ കേട്ട് എല്ലാരും അനുചേച്ചിയെയും എന്നെയും മാറി മാറി നോക്കി........... എന്ത്പറ്റി അനുചേച്ചി?? ആഹാരം തലേൽ കേറിയോ?? വളരെ നിഷ്‌കുവായി ഞാൻ ചോദിച്ചതും ഓളെന്നെ കലിപ്പിച്ച് നോക്കി, ന്നിട്ട് ചുറ്റുമുള്ളവരെ ചമ്മലോടെ നോക്കി ഇളിച്ചു...... ന്റെ പൊന്ന് കുഞ്ഞേ, നിനക്ക് അടങ്ങി ഇരുന്ന് കഴിക്കാൻ പറ്റില്ല അല്ലെ..??? ആരുടെയെങ്കിലും നെഞ്ചത്തോട്ട് കേറിയില്ലേൽ സമാധാനം കിട്ടില്ലേ നിനക്ക്?? മ്മ്ച്ചും ഇല്ല്യ 😌 കിച്ചേട്ടന്റെ ചോദ്യത്തിന് കണ്ണിറുക്കി ഉത്തരം കൊടുത്ത് ബാക്കിയിരുന്ന ഒരു ഉരുള കൂടി വായിലേക്കിട്ടു....!!!

ഈ കുട്ടീടെ ഒരു കാര്യം...!!അടുത്തത് നീയാ.... ആ ബോധം വല്ലതുമുണ്ടോ??? എനിക്ക് മാത്രം ആ ബോധം ഉണ്ടായാൽ മതിയോ മുത്തൂസേ 🙈വീട്ടുകാർക്ക് കൂടി വേണ്ടേ 😬........ കൈ കഴുകാൻ എണീറ്റ വഴി മുത്തൂസിനും കൊടുത്തു ഒരു കൊട്ട്..!! ഹാവൂ സമാധാനമായി. 😁.. കോളം തികച്ച് എല്ലാർക്കും കൊടുത്തതിന്റെ സംതൃപ്തിയിൽ കൈ കഴുകി ടെറസ്സിലേക്ക് പോകാൻ തുനിഞ്ഞ എന്നെ രണ്ട് ബലിഷ്ടകൈകൾ വലിച്ച് മുറിയിലേക്കിട്ട്....!!! ഓഹ് മൈ ഗോഡ് അയാം ട്രാപ്പ്ഡ്!!!!! ഇടുപ്പിൽ രണ്ട് കൈയും ചേർത്ത് വെച്ച് കണ്ണുരുട്ടിനിൽക്കുന്ന അനുചേച്ചിയെ കണ്ടതും നന്നായിയോന്ന് ഇളിച്ചു..... ഡീ കോപ്പേ,, നിനക്കിത്തിരി കൂടുന്നുണ്ട്... എന്തോന്നൊക്കെയാടി വിളിച്ചു പറയുന്നേ??????

നിന്നെ ഉണ്ടല്ലോ... അതും പറഞ്ഞ് എന്റെ അടുക്കലേക്ക് ചേച്ചി നടന്നെത്തിയതും ഞാൻ പിന്നിലേക്ക് വലിഞ്ഞു.....!! അയ്യോ, ചേച്ചി... ഞാൻ അത്... അപ്പോ.. അവർ......... എന്റെ വിക്കൽ കേട്ടതും ചേച്ചിയുടെ മുഖഭാവം ഒന്ന് അയഞ്ഞു...... എന്നാലും ന്റെ ദച്ചുവെ, ഒരു മാസം ന്ന് ഒക്കെ കേൾക്കുമ്പോൾ ഒരു പേടി.......... വിഷമത്തോടെ ചേച്ചി എന്റെ അടുക്കൽ വന്നിരുന്നു..... അയ്യേ എന്നാത്തിനാ പേടി?? നല്ല കിടിലൻ ചേട്ടനല്ലേ സഞ്ജുവേട്ടൻ.. പിന്നെ നല്ല ഫാമിലിയും.. കണ്ടിട്ട് നമ്മുടെത് പോലെ തന്നെ സ്നേഹം ഉള്ളവരാ അവരും... പിന്നെ എന്നാത്തിനാ എന്റെ ചേച്ചിക്കുട്ടിയ്ക്ക് പേടി?????? ചേച്ചീടെ രണ്ട് കവിളിലുമായി പിടിച്ച് വലിച്ച് നെറ്റിയിലേക്ക് നെറ്റി ചേർത്തു ഞാൻ......

എന്നാലും,, നിങ്ങളെയൊക്കെ വിട്ട്.... അതോർക്കുമ്പോ.......... പെട്ടെന്ന് ചേച്ചി പറഞ്ഞത് കേട്ടപ്പോ എനിക്കും സങ്കടായി ☹️... എടി ദച്ചു, ഞാൻ പോയി കഴിഞ്ഞാൽ നീ എന്നെ മിസ്സ്‌ ചെയ്യുവോ??? കുന്തം,, ഈ കുരുപ്പ് എന്നെ സെന്റി അടിപ്പിക്കുമല്ലോ കർത്താവെ 🤦‍♀️..... എന്റെ ചേച്ചി...ഇജ്ജ് എന്താ അമേരിക്കയിലേക്കാണോ കെട്ടി പോണേ??? കൂടിപ്പോയാൽ ഒരു മണിക്കൂർ, അത്രയല്ലേയുള്ളൂ ദൂരം.. അതിനാണോടി ചേച്ചി ഇജ്ജ് ഇന്തമാതിരി ഡയലോഗ് അടിക്കുന്നത് 😒..... ഡീ എന്നാലും...... ഒരെന്നാലുമില്ല... ഇനി വല്ല വിഷമം ഉണ്ടെങ്കിലേ, സ്വന്തമായി ഒരു പ്രോപ്പർട്ടി കാരണവർമാരായി തന്നെ ഉറപ്പിച്ച് തന്നിട്ടില്ലേ? അതിനേ വിളിച്ച് പറ.... ആളെ വിട് സ്വാമി 🙏 നന്നായിട്ടൊന്ന് കുമ്പിട്ട് തൊഴുതു ഞാൻ....!!

അത് കണ്ടതും ചേച്ചി ചിരിച്ചു..... ഡീ,.. പക്ഷെ ഒരു പ്രശ്നം ഉണ്ട്..... ഇനിയും പ്രശ്നമോ 🙄?? അതെന്തര്? അത് പിന്നെ... എന്റെ കൈയിൽ ചേട്ടന്റെ നമ്പർ ഇല്ലാ...... സ്വരം അല്പം താഴ്ത്തി മുഖം കുനിച്ച് നാണത്തോടെ ചേച്ചി പറഞ്ഞത് കേട്ടപ്പോൾ അയ്യേ ഇതെന്ത് സാധനം എന്ന ഭാവമായിരുന്നു എനിക്ക്....... അയ്യേ, ഇജ്ജ് ഒക്കെ എന്താ ന്യൂ ജനറേഷനാടോ??? ഇപ്പോഴൊക്കെ പിള്ളേർ കാണാൻ വരും മുന്നേ ഫോണിൽ കൂടി സൊള്ളാൻ തുടങ്ങും... ഇവിടെ എല്ലാം സെറ്റ് ആയിട്ടും.. ശേ മോശം മോശം... ഒന്നുല്ലെങ്കിലും എന്റെ ചേച്ചിയല്ലേ?? ആ ഒരു ബോധമെങ്കിലും കാണിച്ചൂടെ??? ഡീ അത്പിന്നെ.. എനിക്ക് പേടിയായിരുന്നെടി.... ഹ്മ്മ്,, ഹ്മ്മ്.. അല്ല, ചേട്ടനും തന്നില്ലേ നമ്പർ?? മ്ച്ചും.....

അതിനുത്തരമായി ഇല്ലെന്നർത്ഥത്തിൽ ചേച്ചി തോൾ കുലുക്കി.... അയ്യേ, അങ്ങേരും അപ്പോൾ 60സിലെയാണോ 🤦‍♀️ ഡീ.. ഡീ... വേണ്ടാട്ടോ....!!! ഓ ഹോ... കെട്ടിയോനെ പറഞ്ഞപ്പോൾ പിടിച്ചില്ല.. 😌ഹ്മ്മ്, നമ്മളില്ലേ........ നിങ്ങളായി നിങ്ങളുടെ പാടായി...!! അതും പറഞ്ഞ് ഞാൻ കട്ടിലിലേക്ക് കിടന്നു... ചേച്ചി ജനൽക്കലേക്ക് നടന്നു...... പെട്ടെന്നെന്തോ ഓർത്തത് മാതിരി ഞാൻ ഞെട്ടിയേണീറ്റു...... ഡീ ചേച്ചി, നിനക്കിപ്പോ ചേട്ടന്റെ നമ്പർ വേണോ?? ഹേ??? പറയ്, വേണോ???? നീ എങ്ങെനെയാ???? അതൊക്കെയുണ്ട് നിനക്ക് വേണോ പറയ്??? അത് പിന്നെ.... ഡീ ഏട്ടന്മാരോട് ചോദിക്കാനാണെൽ വേണ്ടാ... അവരുടെ മുന്നിൽ ചമ്മാനൊന്നും നിക്ക് വയ്യ... 😒 ഹോ.. ന്റെ പൊന്ന് ചേച്ചി...

അതൊന്നുമല്ല,, അതൊക്കെ എനിക്ക് വിട്... ഇയാൾക്ക് നമ്പർ വേണേൽ വിതിൻ പത്ത് മിനിറ്റ് അത് ഈ ദക്ഷിണ തന്നിരിക്കും..... ഇത്‌ സത്യം സത്യം സത്യം....!! ഡീ.നീ.... അതൊന്നും ചേച്ചി അറിയണ്ടാ.... 😒 ബെക്കം ഞാൻ താഴെക്കോടി... അവിടെ എവിടെയോ ആണ് ഞാൻ എന്റെ വാലെറ്റ് ഇട്ടത്...... തപ്പി തപ്പി ഒടുവിൽ മേശമേലേൽ നിന്ന് അത് കിട്ടി, വാലെറ്റിൽ നിന്ന് ഫോണെടുത്ത് മുറ്റത്തേക്ക് നടന്നു...... അപ്പോഴൊക്കെ കിച്ചേട്ടന്റെ കൂടെയിരുന്ന് കാര്യം പറയുന്ന മനുവേട്ടനിലേക്ക് എന്റെ നോട്ടം പാറി വീഴുന്നുണ്ടായിരുന്നു...... ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടെന്ന് കണ്ടതും നോട്ടം മാറ്റി..... ഹും ദുഷ്ടൻ, ഒന്ന് നോക്കി ചിരിച്ചാൽ എന്താ?? ഒന്നുല്ലേലും ആകെയുള്ള ഒരു കൂടെപ്പിറപ്പല്ലേ???

ഹും... ചവിട്ടി തുള്ളി മുറ്റത്തെ ഗാർഡൻ ഏരിയയിൽ ഉണ്ടാക്കിയിട്ടിരിക്കുന്ന സ്റ്റോൺബെഞ്ചിലേക്ക് ഇരുന്ന് ഫോണെടുത്ത് ക്ലാസ്സ്‌ ഗ്രൂപ്പിൽ നിന്ന് കാർത്തിയുടെ നമ്പർ തപ്പിപിടിച്ചു..... കാർത്തി എന്ന് കിടക്കുന്ന നമ്പർ സെലക്ട്‌ ചെയ്ത് കോൺടാക്ടിലേക്ക് ആഡ് ചെയ്തതും അവന്റെ dp വാട്സ്ആപ്പിൽ ഓപ്പൺ ആയി..... മോഡലിംഗ് ചെയ്ത് നിൽക്കുന്ന ഒരു പിക്........... ഹും, ഈ കാട്ട് കോഴിയെടേ വരെ നമ്പർ സേവ് ചെയ്യേണ്ടി വരുമെന്ന് ആരെങ്കിലും കരുതിയോ ആവോ 😒എല്ലാം യോഗം.... 😆... ഇപ്പോ നിങ്ങൾ കരുതും ചെക്കൻ അത്രയ്ക്ക് കുരുത്തക്കെട്ടവൻ ആണെന്ന്,, അല്ലാട്ടോ... ചെക്കൻ പാവാ... പക്ഷെ, കൈയിലിരിപ്പിലുള്ള കോഴിത്തരം, അതിത്തിരി കൂടുതലാ....

പിന്നെ, ഞാൻ അങ്ങെനെ എന്റെ നമ്പർ അധികം ആരോടും ഷെയർ ചെയ്യാറുമില്ല... അതുകൊണ്ട് ക്ലാസ്സിലെ കുറച്ച് ഗേൾസിന്റെ അല്ലാതെ ആരുടേയും എന്റെ കൈയിൽ സേവ്ഡ് അല്ല.... പിന്നെയുള്ളത് ഫുൾ +2വിലെ ചങ്കുകളാ.... അവറ്റകൾ എന്റെ ഉയിർ ആണ് 😍.. എന്തോ ഡിഗ്രി എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ല 😒അതിന് ചിലകാരണങ്ങൾ ഉണ്ടേ.. അതൊക്കെ പിന്നെ പറയാം... ആദ്യം നമ്മുടെ ചെക്കനെ വിളിക്കാം........ ഹലോ...... ഹലോ, കാർത്തി അല്ലെ.... ഡീ ദച്ചു പറയെടി........... ഹേ 🙄നിനക്കെന്നെ മനസ്സിലായോ??? നീയല്ലേ നമ്മുടെ നമ്പരൊന്നും സേവ് ചെയ്യാത്തത്... ഓഹോ...അങ്ങെനെ.... അല്ല, എന്താണാവോ മഹാറാണി അടിയന്റെ നമ്പറിലേക്ക് വിളിക്കാനൊക്കെ കാര്യം?????

ഡാ കോഴി.. നിന്റെ ചേട്ടന്റെ നമ്പർ വേണം.... ചേട്ടന്റെയോ???? ഹാ, ഡാ....... ചേച്ചിയ്ക്ക് കൊടുക്കാനാ......... ഓഹോ, അപ്പോൾ അതിനാണ് അല്ലെ മോള് നമ്മളെയൊക്കെ വിളിച്ചേ... ആയിക്കോട്ടെ,... അയച്ചിട്ടേക്കാം ഞാൻ.... താങ്ക്സ് ടാ കോഴി 😍നീ പൊളിയാ. ശോ ഏറെക്കുറെ 🙈 അവന്റെ കാൾ കട്ട് ആയി രണ്ട് മിനിറ്റ് കഴിഞ്ഞതും വാട്സ്ആപ്പിൽ പച്ച കത്തി....... ഹോ.. അങ്ങെനെ കോഴിയെ കൊണ്ടും ഒരുപകാരം ഉണ്ടായി 😌 അതും പറഞ്ഞ് ഓപ്പൺ ചെയ്തതും 9134***ന്നൊരു നമ്പർ കണ്ടു...... ശേ ഈ പൊട്ടനെന്താ ഇങ്ങനെ അയച്ചേ 🙄കോൺടാക്ട് ഷെയർ ചെയ്യാൻ പറഞ്ഞപ്പോൾ നമ്പർ കോപ്പി പേസ്റ്റ് ചെയ്തേക്കുന്നു.. മണ്ടൻ 🤦‍♀️ അവനെ നന്നായിട്ടൊന്ന് സ്മരിച്ചുകൊണ്ട് ആ നമ്പറിലേക്ക് ഞാൻ കാൾ ചെയ്തു..

ചേച്ചിയ്ക്ക് മുൻപേ ചേട്ടനെ കുപ്പിയിലാക്കാനുള്ള എന്റെ ഒരു ആർത്തിയെ 😁...... ലോങ്ങ്‌ ബെൽ അടിച്ച് നിന്നതും, വാശി കണക്കെ വീണ്ടും വിളിച്ചു..... ഇത്തവണ ആളെടുത്തു... ഹലോ..... നേർത്തതും ഗംഭീര്യമാർന്നതുമായ സ്വരം...... ഒരുനിമിഷം ആ ശബ്ദത്തിന്മേൽ ഞാനൊന്ന് തറഞ്ഞുനിന്നു... ഹലോ...... എന്നാലും.. ഇജ്ജ് എന്തൊരു മനുഷ്യനാ, പാവം ഒരു പെണ്ണിന് ആശ കൊടുത്തിട്ട് പറ്റിക്കുന്നോ??? ഹേ 🙄......വാട്ട്‌ ടു യൂ മീൻ?? ഹു ആർ യൂ???? കൊള്ളാം.. ഇപ്പോ അങ്ങെനെ ആയില്ലേ....??.... ഷട്ട് ആപ്പ്... വാട്ട്‌ ടു യൂ മീൻ... നീ ഏതാടി പെണ്ണെ????ഏതവനെയെ ങ്കിലും വിളിക്കാൻ ആണേൽ അവനെ വിളിക്കണം.. എന്നെയല്ല വിളിക്കണ്ടത്.... ഹേ 🙄സഞ്ജുവേട്ടൻ ഇത്ര ടെറർ ആയിരുന്നോ 🙄

നിനക്കറിയില്ല ഈ അഗ്നിയെ.. വിളിച്ചിട്ട് വേണ്ടാദീനം പറയുന്നോ?? ആരെയാടി ഞാൻ പറ്റിച്ചേ 😡 അഗ്നിയോ....!!!!!!!!!!! ഒരുനിമിഷം എന്റെ തലകറങ്ങുന്നത് പോലെത്തോന്നി... പന്ന കോഴി...%&#&&അവനെന്നെ നന്നായി തേച്ചു..... മനസ്സിൽ അവനെ സ്മരിക്കുമ്പോഴും കാതിൽ ദി ഗ്രേറ്റ് അഗ്നിദത്തിന്റെ മലയാളഭാഷപരിജ്ഞാനമായിരുന്നു... ഡീ.. എന്താടി നിന്റെ നാവിറങ്ങിപ്പോയോ???? എന്റെ നാവ് എങ്ങോട്ടും പോയിട്ടില്ലെടാ കാട്ടുമാക്കാനെ...... കാട്ടുമാക്കാൻ???? നീ ആ ചുള്ളികമ്പ് ആണോ??? ആണെങ്കിൽ???താനൊക്കെ എന്തൊരു മനുഷ്യനാടോ, ഇങ്ങേനെയാണോ ഒരു പെങ്കൊച്ചിനോട് സംസാരിക്കുന്നത്?? ഡീീ.... പോടാ...... എന്നെ ഇങ്ങോട്ട് വിളിച്ചിട്ട് എന്നോട് പോകാനോ??? ഒന്ന് പോടോ ഉവ്വേ.......................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story