ദക്ഷാഗ്‌നി: ഭാഗം 8

dakshagni

എഴുത്തുകാരി: നിരഞ്ജന

നിനക്കെന്താടാ പറ്റിയെ? കുറച്ച് ദിവസായി തുടങ്ങിയതാണല്ലോ ഒരുമാതിരി മറ്റേടത്തെ ജാഡയിടൽ... എന്നാ കാര്യം??? ഉച്ചയ്ക്ക് കഴിക്കാനായി വന്ന നിതിനെ അന്നമ്മ ഇട്ട് കുടയുകയാണ് സൂർത്തുക്കളെ...... എനിക്കൊന്നും പറ്റിയിട്ടില്ല, നിങ്ങൾക്ക് തോന്നുന്നതാ... ഓ,, ആണല്ലേ.. ഞങ്ങൾക്ക് തോന്നിയതാണല്ലേ...... അതും പറഞ്ഞ് ദീപു അവന്റെ വയറ്റിൽ ഒരു നല്ല പഞ്ച് കൊടുത്തു... ഹല്ലപിന്നെ 😒 ടാ കോപ്പേ, നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ ഞങ്ങൾ, അവൻ ഞങ്ങളോട് കള്ളം പറയാൻ വന്നേക്കുന്നു... മര്യാദയ്ക്ക് പറഞ്ഞോ എന്താ കാര്യം ന്ന്..... ഞാൻ കൂടി ദേഷ്യപ്പെട്ടതും പാവം ചെറുക്കൻ അങ്ങട് വല്ലാണ്ടായി... പെട്ടെന്ന് അവന്റെ മുഖം ഇരുണ്ടു... അവന്റെ കണ്ണുകൾ നിറഞ്ഞുവന്നത് കാണവേ, ഞങ്ങൾക്ക് നല്ല സങ്കടം വന്നു... ടാ നിതു, എന്താന്ന് എന്നോടെലും പറയെടാ.. എത്ര ഡേ ആയി നീ എന്നോടുപോലും ഒന്ന് നന്നായി മിണ്ടിയിട്ട്...

ഞങ്ങളില്ലെടാ നിനക്ക്?? നീനു കരയുന്ന മട്ടിലായതും നിതിൻവന്ന് അവളെ കെട്ടിപിടിച്ചു..... സീൻ വല്ലാതെ സെന്റി ആകുന്നു ന്ന് കണ്ടതും ഞങ്ങൾ അവനെയും കൊണ്ട് കാന്റീനിന്റെ പിന്നിലെ അമ്മൂമ്മമരത്തണലിലേക്ക് നീങ്ങി നിന്നു..... നിതി, നീ കാര്യം പറയ്.. എന്താ നിന്റെ പ്രശ്നം?? കൈ മാറോട് പിണച്ചുകെട്ടി അത്യാവശ്യം ഗൗരവത്തോടെയാണ് ദീപു ചോദിച്ചത്...... അത് ടാ, എനിക്ക്... ടാ കോപ്പേ, നീ കിടന്ന് വിക്കാതെ കാര്യം പറയ്....... അന്നമ്മയും ചൂടായി... അത്പിന്നെ, അന്ന് ആ ഓണം സെലിബ്രേഷൻകഴിഞ്ഞ് നമ്മൾ ഇറങ്ങാൻ നേരമില്ലേ? നിങ്ങളൊക്കെ എന്നെ ആ വിളക്കും എൽപ്പിച്ച് പോയ നേരം... ഹാ ആ നേരത്തിന് എന്താ കുഴപ്പം 🙄?? അന്ന് ആ അഞ്ജലി എന്നെ കാണാൻ വന്നിരുന്നു.... അഞ്‌ജലിയോ??? മ്മ്.... എന്തിന്??? ഏകദേശം ഒരേ റിയാക്ഷൻ ആയിരുന്നു ഞങ്ങൾക്ക് അന്നേരം!! അവൾക്ക് എന്നെ ഇഷ്ടമാണെന്ന് പറയാൻ.......

ഹേ 🙄എന്തോന്ന്..... ഹാ ടാ.. നിങ്ങളിപ്പോ ഞെട്ടിയതിന്റെ ഇരട്ടി ഞെട്ടി പണ്ടാരം അടങ്ങിപ്പോയി ഞാനും അപ്പോൾ.... എടിയേ, നീ എന്നെ ഒന്ന് നുള്ളിക്കെ.. ഞാനിപ്പോൾ സ്വപ്നം കാണുവൊന്നും അല്ലല്ലോല്ലേ.... നീനു പറയേണ്ട താമസം ആ വെളുവെളാഇരിക്കുന്ന കൈയ്ക്കിട്ട് തന്നെ കൊടുത്തു ഞാൻ നല്ലൊരു പിച്ച് അല്ലപിന്നെ 😆 ആഹ്, ന്റെ അമ്മേ... എന്തോന്നാടി ഇത്‌, ന്റെ കൈ...... അത് പിന്നെ നുള്ളാൻ പറഞ്ഞപ്പോ 😁.. ഗർർർർ.......... അവളെ നോക്കി നന്നായി ഇളിച്ചുകൊണ്ടിരുന്നപ്പോഴാണ് എവിടെയോ ഒരു സെറ്റ് പല്ലുകൾ തമ്മിൽ മല്ലുപിടിക്കുന്ന ശബ്ദം കേട്ടത്...... ഇതിപ്പോ എവിടെനിന്നാവോ 🙄 രണ്ട് സൈഡിലേക്കും കണ്ണുകൾ പാഞ്ഞപ്പോൾ കണ്ടു, ഞങ്ങളെ കടിച്ച് കീറാൻ നിൽക്കുന്ന മൂന്നെണ്ണങ്ങളെ...

ഓഹ് മൈ ഗോഡ്!!സീൻ വീണ്ടും കോൺട്ര........... ഞങ്ങളെ നോക്കി കണ്ണുരുട്ടികൊണ്ട് ദീപു നിതിനെ നോക്കി ബാക്കി പറയാൻ ആംഗ്യം കാണിച്ചു..... ഡാ എനിക്കാദ്യം വിശ്വാസം വന്നില്ല....പക്ഷെ, അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്കും എന്തൊക്കെയോ തോന്നി..... അവൾ എന്തോന്നാ പറഞ്ഞെ 🙄.. അത് പിന്നെ, അവൾ എന്നെ പണ്ട് ഹൈസ്കൂളിൽ പഠിച്ചോണ്ടിരുന്നപ്പോ കലോത്സവത്തിന് പോയപ്പോ ആദ്യമായ് കണ്ടതെന്നും, അന്ന് എന്റെ വയലിൻ വായന കേട്ട് ആരാധന ആയിന്നും പിന്നെ എന്തോ എന്നും എന്നെ ഓർക്കുമായിരുന്നുന്നൊക്കെ.. അവളെറിയാതെ അവളെന്നെ അങ്ങട് പ്രേമിച്ചു പോയി ന്ന്..... നിന്നെയോ.....!! എന്താടി എന്നെ പ്രേമിക്കാൻ കൊള്ളില്ലേ.....

ഉയ്യോ ന്റെ അമ്മേ, അത്രയ്ക്ക് കാലക്കേട് ആ പെണ്ണിനുണ്ടായിരുന്നു ന്ന് കണ്ടാൽ പറയില്ല ശോ പാവം.... ഡീീ...... സംഭവം ആങ്ങളയും പെങ്ങളും കൂടി അടിയിടുന്നതാണേ, ഈ കാര്യത്തിൽ ഞാൻ നിരപരാധി 🙊 ടാ പക്ഷെ നീ ഞങ്ങളോടൊന്നും പറയാഞ്ഞേ എന്താ??? അത് മാത്രമല്ല ഇതും നിന്റെ ഈ മാറ്റവും തമ്മിലുള്ള കാരണമെന്താ?? അത് അന്നമ്മേ......., അവൾ എന്നോട് പ്രത്യകിച്ച് പറഞ്ഞിരുന്നു ആരും അറിയരുത്, നിങ്ങൾ പോലും ന്ന്..... അത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ, ഞാനാരോടേലും പറഞ്ഞെന്ന് അറിഞ്ഞാൽ അവൾ ചത്തുകളയും ന്നകൂടി പറഞ്ഞപ്പോൾ ഞാൻ........ ഞങ്ങളെ മറന്നു ല്ലേ.... ഡീ അത്.... നിതിൻറെ ശബ്ദം ഇടറി...... ഹാ അത് വിട്, അപ്പോഴും ചോദ്യം ബാക്കി... നിന്റെ മാറ്റം... നിനക്കിഷ്ടമാണോ അവളെ??? എനിക്കിഷ്ടാടാ അവളെ.. പക്ഷെ പറയാൻ ഇതുവരെ പറ്റിയിട്ടില്ല.. ഒരിക്കൽ പറയാൻ പോയപ്പോൾ അവൾ പറഞ്ഞു,

ഞാൻ എപ്പോഴും നിങ്ങളുടെ വാലിന്റെ കീഴിൽ നടക്കുന്നവനാണെന്ന്... എനിക്ക് വല്ലാതെ ഇൻസൾട്ട് ആയി, അതാ കുറച്ച് ദിവസം നിങ്ങളോടൊക്കെ ഒന്ന് അകൽച്ച കാണിച്ചിട്ട് അവളെ പോയി പ്രൊപ്പോസ് ചെയ്യാമെന്ന് കരുതിയെ.. മനസ്സിലായില്ല..?? ഡാ ദീപു നിനക്ക് കത്തിയില്ലേ? നമ്മളോട് പിണങ്ങി മാറിയാൽ പിന്നെ അവൾ വിചാരിക്കില്ലല്ലോ ഇവൻ നമ്മുടെ വാലാണെന്ന്.. അപ്പോ പിന്നെ അഭിമാനത്തോടെ ചെന്ന് പ്രൊപ്പോസ് ചെയ്യാലോ അതാണ്... സ്വല്പം പുച്ഛത്തോടെ നിതിനെ നോക്കികൊണ്ട് ഞാൻ പറഞ്ഞതും മറ്റു മൂന്നിന്റെയും മുഖം വീർത്തുകെട്ടി.. അപ്പോ ശേരി അളിയാ, നീ പോയി നിന്റെ ഇഷ്ടം പറയ്, ഞങ്ങളോട് ഇനി കൂട്ട്കൂടാനൊന്നും നിൽക്കണ്ടാ... ഡാ ദീപു.... വേണ്ടാ നിതിനെ, ഇത്രയും നാൾ നമ്മൾ എങ്ങെനെയായിരുന്നുവെന്ന് നിന്നോട് പറഞ്ഞുതരേണ്ട കാര്യമൊന്നുമില്ലല്ലോ... പക്ഷെ നീ അതൊക്കെ മറന്നു....

ആയിക്കോട്ടെ, നീ എന്തേലും ചെയ്യ്, നിന്റെ കാര്യത്തിലിടപെടാൻ ഞങ്ങളാരും വരില്ല... നിനക്കെപ്പോ ഞങ്ങളെ വേണം ന്ന് തോന്നുന്നോ അന്ന് നിനക്ക് ഞങ്ങളുടെയടുക്കലേക്ക് വരാം..... ഗൗരവം ഒട്ടും കുറയ്ക്കാതെ നല്ല നാല് ഡയലോഗ് കാച്ചിയിട്ട് ഞാൻ ഇങ്ങട് സ്ലോമോഷനിൽ നടന്നു... പിന്നാലെ അവരും....... കുറച്ച് മുന്നേ നടന്ന് ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, അതേ നിൽപ് നിൽക്കുന്ന നിതിനെ, സങ്കടം തോന്നി,പക്ഷെ അവന്റെ മാറ്റത്തിന്റെ കാരണംഓർത്തപ്പോ ദേഷ്യം കൊണ്ട് കൈ വിറയ്ക്കാൻ തുടങ്ങി.... അതിനുശേഷം ഞങ്ങൾ തമ്മിൽ വലിയ മിണ്ടാട്ടം ഇല്ലാതെയായി, പലപ്പോഴും അവൻ ഇങ്ങോട്ട് കൂട്ട് കൂടാൻ ശ്രമിച്ചപ്പോഴും എന്തോ ഞങ്ങൾക്ക് അതിനായില്ല.. പാവം നീനു, ഞങ്ങൾക്കൊക്കെ ഇടയിൽ ഉരുകുന്നത് അവളായിരുന്നു.. സ്വന്തം കൂടെപ്പിറപ്പിനെ അവഗണിക്കുന്ന വേദന അതൊരു ഒന്നൊന്നരവേദന തന്നെയാണെ☹️...

ദിവസങ്ങൾ കഴിയവേ ഞങ്ങൾ കേട്ടു ക്ലാസ്സിലെ പുതിയ പ്രണയജോടികളെ... ഒട്ടും അമ്പരപ്പ് തോന്നിയില്ല, പക്ഷെ ഞെട്ടിയത് മറ്റൊന്ന് അറിഞ്ഞപ്പോഴാണ് അവൾ ആ അഞ്ജലി ആരോമലിന്റെ കസിൻ ആണെന്ന് അറിഞ്ഞപോ......... ഡീ അന്നമ്മേ, ഇത്‌ വല്ല പണിയും ആയിരിക്കുമോ ഡി.. എനിക്കൊരു പേടി... നീനുവിന്റെ ആവലാതി ഞങ്ങൾക്കും ഇല്ലാതെയില്ല.. പോരാത്തതിന് ഞങ്ങൾ തമ്മിൽ തെറ്റിയെന്ന് സ്കൂൾ മുഴുവൻ പാട്ടാകുകയും ചെയ്തു, അതിന്റെപേരിൽ അവന്മാരുടെ ഷോ കൂടെ കൂടെ കാണുന്നുണ്ട്... എല്ലാംകൂടി ഓർത്തപ്പോ തലയ്ക്ക് പെരുപ്പ് കേറി... എനിക്ക് ചായ വേണം.... ഹേ 🙄നീ ഇപ്പോഴല്ലേ ഊണ് കഴിച്ചേ.. അത്പിന്നെ തല പെരുത്താൽ എനിക്ക് പിന്നെ ചായ കുടിക്കണം... ഓ, ഈ കുരുപ്പ് 🤦‍♀️ എന്നെ നന്നായിട്ടൊന്ന് ആട്ടിയിട്ട് മുന്നേ അന്നമ്മ നടന്നു പിന്നാലെ ഞങ്ങളും..... കാന്റീനിന്റെ ഒരരികത്തോട് ചേർന്നായിരുന്നു ഞങ്ങൾ ഇരുന്നത്, ചായയും ചൂട് സമൂസയും കഴിച്ചോണ്ടിരുന്നപ്പോഴാണ് ഓപ്പോസിറ്റ് ആയി നിതിനും അഞ്‌ജലിയും വന്നിരിക്കുന്നത്.... ഓ കോപ്പ്, ഇവിടെയും തുടങ്ങിയോ രണ്ടിന്റെയും സൊള്ളൽ 😒

പയ്യെ പറഞ്ഞതാണേലും അത് കേൾക്കേണ്ടവർ കേട്ടു... നിതിൻറെ മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാവമായിരുന്നു എങ്കിൽ, അഞ്ജലിയുടെ മുഖം കടന്നൽ കുത്തിയതുപോലെ വീർത്തുകെട്ടി.... ഡീ അവൾ നമ്മളെ തുറിച്ച് നോക്കുന്നത് കണ്ടോ?? ഓ പിന്നെ അവളുടെ മോന്ത,പോകാൻ പറ,നീ കഴിക്ക് പെണ്ണെ സമൂസയുടെ ചൂടിപ്പോ മാറും... അന്നമ്മ പറഞ്ഞതും അതിന് കിടുക്കാച്ചി മറുപടി കൊടുത്തോണ്ട് നീനുമോൾ ഇത്തവണത്തെ ഗോൾ അടിച്ച സന്തോഷവാർത്ത എല്ലാവരെയും ഞാൻ അറിയിക്കുകയാണ് സൂർത്തുക്കളെ.. ഭാവി നാത്തൂനേ അങ്ങെനെയൊന്നും പറയരുത് മോളൂസേ,,, നീ പോടാ, അയ്യേ ഇവളെങ്ങാനും എന്റെ നാത്തൂനായി വന്നാൽ ആ സ്പോട്ടിൽ ഞാൻ ആത്മഹത്യ ചെയ്യും...... ഹഹഹഹഹ... ബെസ്റ്റ്........ നീ കൂടുതൽ ചിരിക്കേണ്ട ദച്ചൂസേ, മോൾക്കും ഉണ്ടല്ലോ ഒരെണ്ണം... സമയമാവട്ടെ ഇതുപോലെ ഒരെണ്ണം അങ്ങടേക്കും വന്ന്കേറിക്കോളും....

പുല്ല് 😒ഒന്ന് ചിരിച്ചതിന് അവളുടെ വക പ്രാക്കും കേട്ടോണ്ട് പതിയെ ഞാൻ സമൂസ്സയിലേക്ക് ഊളിയിട്ടു.... ദിവസങ്ങൾ മാറി മറിഞ്ഞു.... ലാസ്റ്റ് എക്സാം ടൈം ടേബിൾ വന്നു.... So ഫെയർവെൽ ഒക്കെ നേരത്തെ ഫിക്സ് ചെയ്‌തു.... ഞങ്ങൾ നാലുപേരും വയലറ്റ് ആൻഡ് ഗോൾഡ് കളർ കോമ്പിനേഷൻ ഡ്രസ്സ്‌ ആയിരുന്നു എടുത്തേ...ഞാനും അന്നമ്മയും സാരിയും നീനു ഗൗണും ഇട്ടുവന്നപ്പോൾ ദീപു കുർത്തയും മുണ്ടും ആണ് വേഷം,.... നിതിൻ ഒരു റെഡ് ഷർട്ടും മുണ്ടും അഞ്ജലി ഒരു ഗ്രീൻ സാരിയും ആയിരുന്നു.... ഇതെന്നാടി ഇണക്കുരുവികൾ രണ്ടും അയലയും മത്തിക്കറിയുംപോലെ..... ആവോ ആർക്ക് അറിയാം🤷‍♀️ ഫങ്ക്ഷൻ തുടങ്ങി, മിസ്സും പ്രിൻസിയും ഒക്കെ സംസാരിച്ചു.. എല്ലാവർക്കും ഞങ്ങളെക്കുറിച്ച് പറയാൻ നൂറു നാവായിരുന്നു.. എന്താണോ എന്തോ അത്രയ്ക്കങ്ങട് സ്നേഹാ🙈 എല്ലാം കഴിഞ്ഞ് കുട്ടികൾ പ്രോഗ്രാം അവതരിപ്പിക്കാൻ തുടങ്ങി...

സ്ഥിരം ടൈപ്പ് മനസ്സിന് മറയില്ലാ പാട്ടിന്റെ ഗ്രൂപ്പ് സോങ്ങും ബോയ്സിന്റെ മിമിക്രിയും ഒക്കെയായി കുറെ നേരം പോയി........ ഇതിനിടയ്ക്ക് എപ്പോഴോ അവിടെ നിന്ന് അഞ്‌ജലിയും നിതിനും മാറുന്നത് ദീപു കണ്ടു........ അവനത് കാര്യമാക്കിയില്ല, പക്ഷെ, കുറച്ച് നേരം കഴിഞ്ഞ് അഞ്ജലി മാത്രം തിരികെ വന്നുള്ളൂ ന്ന് കണ്ടപ്പോ എന്തോ ഒരു മിസ്റ്റേക്ക് അവന് മണത്തു.... ഉടനെ ഞങ്ങളെയും കൂട്ടി അവൻ പുറത്തേക്കിറങ്ങി.... ഡാ അവൻ എവിടെ പോകാനാ? ഇവിടെ എവിടേലും കാണും.. അല്ലേൽ പുന്നാരകാമുകി വല്ലതും വാങ്ങാൻ പറഞ്ഞുവിട്ടു കാണും..... എന്നാലും ദച്ചു....... എന്റെ നീനു നീ പേടിക്കാതെ, ഇവൾ പറഞ്ഞതുപോലെ വല്ലതും ആകും..... അന്നമ്മ നീനുവിനെ ആശ്വസിപ്പിച്ചു.. വാ നമുക്ക് ഇവിടെയെങ്ങാനും നോക്കാം അവനെ..... ഞങ്ങൾ നാലും കൂടി സ്കൂൾ മുഴുവൻ കറങ്ങി... ഫെയർവെൽ ആയോണ്ട് എല്ലായിടത്തുംകുട്ടികളായിരുന്നു...

അവനവിടെയൊന്നും ഇല്ലെന്നും പുറത്തേക്ക് പോയിട്ടില്ലെന്നും അറിഞ്ഞപ്പോൾ ഒരു പേടി തോന്നി, അതിന് ആക്കം കൂട്ടാനെന്നപോലെ അവനെ +1ബ്ലോക്കിലേക്ക് പോകുന്നത് കണ്ടെന്ന് കൂടി അറിഞ്ഞപോ അവിടേക്ക് ഓടുകയായിരുന്നു... ആ ബിൽഡിംഗിന്റെ ടെറസ്സ് ഓപ്പൺ ആയിരുന്നു... പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു... എന്തോ ഒരുൾപ്രേരണയിലാണ് ഓടിച്ചെന്നത്........അപ്പോൾ കണ്ടു, ടെറസ്സിന്റെ ഓരം പറ്റി നിൽക്കുന്ന അവനെ!!ഒരുനിമിഷം നെഞ്ചിടിപ്പ് നിന്നുപോയി!!പിന്നാലെ ചെന്ന് താഴേക്ക്പിടിച്ചിട്ട് കവിളത്ത് രണ്ടെണ്ണം പൊട്ടിക്കുമ്പോ ദീപു നിന്ന് അണയ്ക്കുകയായിരുന്നു.... എന്താടാ കോപ്പേ, നിനക്ക് ചാവാൻ വീട്ടിലൊന്നുമൊരു സ്ഥലവുമില്ലേ???? എന്റെ വക ഞാനുമൊരെണ്ണം കൊടുത്തോണ്ട് ചോദിച്ചു.... നീനു അപ്പോഴേക്കും മുല്ലപ്പെരിയാർ ഡാം തുറന്നിരുന്നു, അന്നമ്മ അതിന് ഷട്ടർ ഇടിപ്പിക്കാനുള്ള ശ്രമത്തിലും......

കവിളിൽ കൈ വെച്ച് തല താഴ്ത്തി നിൽക്കുന്നവനെ കണ്ടപ്പോ വീണ്ടുമൊന്ന് പൊട്ടിക്കാൻ തോന്നിയതാ, പക്ഷെ അപ്പോഴേക്കും അവൻ എന്നെയും ദീപുവിനെയും വന്ന് കെട്ടിപ്പിടിച്ചു.... കഴുത്തിടയിൽ അവന്റെ കണ്ണുനീരിന്റെ നനവ് പടരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഉള്ളിലെ ദേഷ്യം അലിഞ്ഞില്ലാതായി..... ആർദ്രതയോടെ അവന്റെ മുടിഇഴകളിലൂടെ മെല്ലെ തലോടി മുഖം ഉയർത്തി..... എന്താ കാര്യം??? അവൾ അഞ്ജലി..... അവൾ എന്നെ.... തേച്ചോ??? എന്റെ ചോദ്യം കേട്ട് അമ്പരപ്പോടെ എന്നെ നോക്കുന്നവന്റെ കണ്ണിൽ ഒരൊറ്റ വാക്കിൽ അവന്റെ അവസ്ഥ ഞാൻ പറഞ്ഞതിന്റെ ഞെട്ടൽ വ്യക്തമായിരുന്നു... ദച്ചു നീ എങ്ങെനെ??? അവൾ ചോദിച്ചതിന് ഉത്തരം പറയ് നീ ആദ്യം തേച്ചോ അവൾ നിന്നെ??? മ്മ്... അവൾക്ക് ഞാൻ വെറും ടൈം പാസ്സ് ആയിരുന്നു ന്ന്,ഒരു പെണ്ണിന് വേണ്ടി സ്വന്തം കൂട്ടുകാരെ ഉപേക്ഷിച്ച എന്നെ എങ്ങനെ വിശ്വസിക്കും ന്ന്???? അത് സത്യമല്ലേ???? അന്നമ്മേ....!!

വേണ്ടാ ദീപു, അവളെ തടയേണ്ട.. അവൾ പറഞ്ഞത് സത്യാ... ഞാൻ എന്റെ ചങ്കുകളായിരുന്ന നിങ്ങളെ പോലും അവൾക്ക് വേണ്ടി അവഗണിച്ചു..... അവൾ തേച്ചതിന്റെയല്ലായിരുന്നെടാ അവൾക്ക് വേണ്ടിയാണല്ലോ നിങ്ങളെ വേണ്ടെന്ന് വെച്ചതെന്ന് ഓർത്തപ്പോ 😭........ അവന്റെ കരച്ചിൽ കൂടുതൽ നേരം കണ്ടോണ്ട് ഇരിക്കാൻ ഞങ്ങൾക്കുമായില്ല, മനസ്സുകൊണ്ട് ഇപ്പോഴും അവൻ ഞങ്ങളുടെ ചങ്കായിരുന്നു........ ഡാ പൊട്ടാ, നീ എന്നാത്തിനാടാ ചവാൻ പോയെ? ആങ്ങള ആത്മഹത്യ ചെയ്തതാണെന്ന് അറിഞ്ഞാൽ എനിക്ക് കൊള്ളാവുന്ന വല്ല കല്യാണആലോചനയും വരുവോടാ 🧐 കരച്ചിലിന്റെഇടയിലും നീനുവിന്റെ കൗണ്ടർ കേട്ടപ്പോ അറിയാതെ ഞങ്ങൾക്കിടയിൽ ചിരി പൊട്ടി... എന്നാലും അളിയാ, നിന്നോട്‌ ഞങ്ങൾ അന്നേ പറഞ്ഞതല്ലേ ഞങ്ങൾക്കിടയിൽ നിന്റെ സ്ഥാനം അതുപോലെ ഉണ്ടെന്ന്, എപ്പോ വേണേലും വന്ന്കേറാമായിരുന്നില്ലേ? എന്നിട്ട് എന്തിനാടാ നീ ഇങ്ങെനെ.... പെട്ടെന്ന് അങ്ങെനെയൊക്കെ കേട്ടപ്പോ ഞാൻ തകർന്നുപോയെടാ.. ഇഷ്ടായിരുന്നു എനിക്കവളെ, അവളെക്കാൾ നിങ്ങളെ.. അതാ......

അവന്റെ സ്വരം വീണ്ടും ഇടറുന്നുണ്ടെന്ന് അറിഞ്ഞതും ഞാൻ പെട്ടെന്ന് വിഷയം മാറ്റി.... അല്ല ഡി നീനു, നമുക്ക് നിന്റെ ആ നാത്തൂനേ ഒന്ന് കാണേണ്ടേ??? പിന്നെ കാണണ്ടേ, എന്റെ കൈകൊണ്ട് തന്നെ അവൾക്ക് ഒരു തേപ്പിസ്റ്റ് അവാർഡ് കൊടുക്കാനുണ്ട്.... ഡീ നിങ്ങൾ രണ്ടുംകൂടി അവളെ ബാക്കി വെക്കുമോ 🙄നിക്കും കൂടി ഒന്ന് കൊടുക്കാനായിരുന്നു... ഡോണ്ട് വെറി അന്നമ്മേ, നിനക്കുള്ളത് ബാക്കിവെച്ചേക്കാം..... എങ്കിൽ വരിനെടി പിള്ളേരേ, നമുക്ക് പോയി തേപ്പിസ്റ്റ് അവാർഡ് ഫങ്ക്ഷൻ നടത്തിയേച്ചും വരാം.... നിതിയെ ചേർത്ത് പിടിച്ചുകൊണ്ട് ദീപു മുന്നിൽ നടന്നു, പിന്നാലെകരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് ഞങ്ങളും....... ഇതേ സമയം മരണതണലിൽ വാലുകളോടൊപ്പം എന്തൊക്കെയോ പറഞ്ഞുചിരിക്കുകയായിരുന്നു ആരോമലും അഞ്‌ജലിയും..... എന്നാലും, എന്റെ അഞ്ജലി, നിന്നെ ഇക്കാര്യം എല്പിച്ചപ്പോ ഇങ്ങെനെ കളർ ആക്കിത്തരുമെന്ന് വിചാരിച്ചില്ല ഞാൻ.. കലക്കി മോളെ,,ഇണപിരിയാത്ത അഞ്ചേണ്ണത്തിലെ ഒന്നിനെ പിരിച്ച് മാറ്റിയില്ലേ നീ....... പൊളിച്ചു മുത്തേ...... പൊളിയല്ല കിടിലനായിട്ടുണ്ട് ആരോമലേ......!!

നിങ്ങളോ?? അതേലോ ഞങ്ങൾ തന്നെ!!! ഞങ്ങൾ അഞ്ചിനെയും ഒന്നിച്ച് കണ്ടതിന്റെ അമ്പരപ്പിലായിരുന്നു അവർ....... അതേ, ആരോമലേ, നേരത്തെ നീ പറഞ്ഞതുപോലെ അത്രയ്ക്കങ്ങട് കളർ ആയിട്ടില്ല ട്ടോ... അപ്പോൾ ഞങ്ങൾ കരുതി, കുറച്ച് കളർ ഞങ്ങളുടെ വക കൂടി അങ്ങിടാം ന്ന്..... ഞങ്ങൾ പറയുന്നതൊന്നും മനസ്സിലാകാതെ പകച്ചു നിൽക്കുന്നവരുടെ ഇടയിൽ നിന്ന് അടുത്ത നിമിഷം അഞ്ജലിയെ പിടിച്ച് മാറ്റി കവിളിൽ ഒരെണ്ണം പൊട്ടിച്ചു ഞാൻ... ഡീ!! ശൂ ശൂ....... പതുക്കെ അഞ്ജലി മോളെ.... കൂടുതൽ വാ വെക്കാൻ വരും മുന്നേ ഇത്‌ കൂടി വാങ്ങിക്കെന്നെ... പറഞ്ഞുതീരും മുന്നേ നീനുവും കൊടുത്തു ഒരെണ്ണം.....!! ഇപ്പോ എങ്ങെനെയുണ്ട് കളർ അയില്ലേ??? ദീപു......... ഡാ... നീ എന്റെ പെങ്ങളെ... മിണ്ടരുത് ആരോമലേ.. ഞങ്ങളോടുള്ള ചൊരുക്ക് തീർക്കാൻ ഇവളെപ്പോലെ ഒരു പെണ്ണിനെ വെച്ച് നീ കളിച്ച നാറിയ കളി ഈ സ്കൂളിൽ അറിഞ്ഞാൽ പിന്നെ ഞങ്ങൾക്കല്ല നിനക്കും ഇവൾക്കുമാ നാണക്കേട്...!! ഡീീ........................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story