ദക്ഷാഗ്‌നി: ഭാഗം 9

dakshagni

എഴുത്തുകാരി: നിരഞ്ജന

മിണ്ടരുത് ആരോമലേ.. ഞങ്ങളോടുള്ള ചൊരുക്ക് തീർക്കാൻ ഇവളെപ്പോലെ ഒരു പെണ്ണിനെ വെച്ച് നീ കളിച്ച നാറിയ കളി ഈ സ്കൂളിൽ അറിഞ്ഞാൽ പിന്നെ ഞങ്ങൾക്കല്ല നിനക്കും ഇവൾക്കുമാ നാണക്കേട്...!! ഡീീ....അഞ്ജലി, നിനക്ക് ഈ തന്നത് രണ്ട് കാര്യത്തിനാ.. ഒന്ന് ഞങ്ങളെ തമ്മിൽ തെറ്റിക്കാനായാലും ഇതുപോലെ ഒരു നാണംകെട്ട പണിയ്ക്ക് അതും ഈ പ്രായത്തിൽ കൂട്ട് നിന്നതിന്, പിന്നെ രണ്ടാമത്തേത് ദാ ഇവനെ തേച്ചതിനും........ ഞാൻ അവൾക്ക് നേരേ നിന്ന് നല്ല നാല് പറഞ്ഞ നേരം കൊണ്ട് നിതിൻ ആരോമലിന്നിട്ട് ഒന്ന് പൊട്ടിച്ചു.... ടാ, നിന്റെ അത്രയും ചെറ്റ അല്ല ഞാൻ, അതുകൊണ്ട് മാത്രം ഇവളെ കൈവെക്കുന്നില്ല ഞാൻ... വിളിച്ചോണ്ട് പോടാ നിന്റെ പെങ്ങളെ 😒....... അതും പറഞ്ഞ് അവൻ തിരിഞ്ഞുനടന്നു, കൂടെ ദീപുവും.... രണ്ടിനെയും നന്നായി ഒന്ന് പുച്ഛിച്ച് ഞങ്ങളും തിരിഞ്ഞതാണ്, പക്ഷെ,എന്തോ ഓർത്തതുപോലെ ഞാൻ വീണ്ടും അവൾക്കരുകിലേക്ക് നടന്നു,, (ഇപ്പോ ആ തിരിയലിൽ ഞാൻ നല്ലോണം പശ്ചാത്തപിക്കുന്നുണ്ട് ട്ടോ ☹️)

ഇനിയെങ്കിലും ആങ്ങളയും പെങ്ങളും ഒന്നോർത്തോ, പ്രേമിക്കാനും തേക്കാനും നിൽക്കും മുന്നേ അവർക്ക് ദാ ഇതുപോലെ ചങ്ക് പറിച്ചുതരുന്ന കൂട്ടുകാരും കൂടെപ്പിറപ്പുകളും ഉണ്ടോ ന്ന് ഒന്ന് ശ്രദ്ധിക്കാൻ.. അല്ലെങ്കിൽ, ഇനിയും ഇതുപോലെയുള്ള പല ഉപഹാരങ്ങളും രണ്ടിനെയും തേടി ഫ്ലൈറ്റ് വിളിച്ച് വരും.. 😒അത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു.... അപമാനത്താൽ തലകുനിച്ച് നില്കുകയായിരുന്നു അവൾ..... എന്തായാലും ആ വിഷയം സീരിയസ് ആയിമാറി , ഒന്നുല്ലെങ്കിലും സ്കൂൾ കുട്ടികൾ തമ്മിലുള്ള അടി അല്ലെ? പ്രിൻസി അറിഞ്ഞു, എല്ലാവരോടും വീട്ടുകാരെ വിളിച്ചോണ്ട് വരാൻ പറഞ്ഞു, കാര്യങ്ങൾ എല്ലാരും അറിഞ്ഞാൽ അവർക്ക് തന്നെയാണ് നാണക്കേട്ന്നുള്ളത് കൊണ്ട് രണ്ടാളും അവർക്കൊരു പരാതിയും ഇല്ലെന്ന് പറഞ്ഞ് സംഭവം സോൾവ് ആക്കാൻ നോക്കിയെങ്കിലും നടന്നില്ലാ, വീട്ടുകാരെ വിളിച്ചോണ്ട് വന്നിട്ട് ഇനി സ്കൂളിൽ കേറിയാൽ മതി ന്ന് പറഞ്ഞു,

അഞ്ജലിയുടെ വീട്ടുകാർ വിദേശത്തായതുകൊണ്ട് രണ്ടുപേർക്കും വേണ്ടി ആരോമലിന്റെ പപ്പയാണ് വന്നത്, ഞങ്ങളുടെയൊക്കെ അമ്മമാരും,... മിസ്റ്റർ വിശ്വനാഥ്, കേട്ടല്ലോ നിങ്ങളുടെ മക്കളുടെ വിശേഷങ്ങൾ, നിങ്ങൾക്കെന്താണ് പറയാനുള്ളത്??? പ്രിൻസിയുടെ ചോദ്യത്തിന് ആ അങ്കിൾ ഉത്തരമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി, പക്ഷെ അടുത്ത നിമിഷം പ്രിൻസി ഞങ്ങൾക്ക് നേരെ പടവാള്ഉയർത്തി നിങ്ങളാരാ ചട്ടമ്പികളോ?? കൂട്ടുകെട്ട് ഒക്കെ നല്ലതാ പക്ഷെ ഇങ്ങെനെ അടിയൊക്കെ ഉണ്ടാക്കാൻ പോകുമ്പോ അതിനുപിന്നിൽ എന്തൊക്കെ കോൺസിക്യുൻസ് വരുമെന്ന് കൂടി ഓർക്കണം, നിന്റെയൊക്കെ പരിപാടിയ്ക്ക് സസ്പെൻഷനും ഡിസ്മിസ്സും ഒക്കെ അടിച്ചുതരാനുള്ള റൈറ്റ് എനിക്കുണ്ട്, പിന്നെ പഠിക്കാൻ മിടുക്കുള്ള കുട്ടികളായതുകൊണ്ട് ഞാൻ ഇത്‌ വിഷയമാക്കുന്നില്ല...

ഇനിയെങ്കിലും ഈ ദേഷ്യവും വൈരാഗ്യവും വിട്ട് നേരെ ചൊവ്വേ പരീക്ഷ എഴുതാൻ നോക്ക് +2വാ.. ആ ഓർമ്മവേണം എല്ലാത്തിനും....... കാർകശ്യത്തോടെ പ്രിൻസി പറഞ്ഞതുകേട്ട് തല കുലുക്കിയപ്പോഴും ഒളികണ്ണിട്ടുള്ള നോട്ടം ഞങ്ങളുടെയൊക്കെ പോരാളികളിലേക്കായിരുന്നു, ഇവിടുന്നിറങ്ങ്, നിന്നെയൊക്കെ മുളക്പുരട്ടി വറുത്തൊളാം എന്ന ഭാവമാണ് നാലു പേരുടെയും മുഖത്ത്...!! ഓഹ്, ഡീ അന്നമ്മേ സീൻ ഡാർക്ക്‌ ആണല്ലോ... ഞാനെങ്ങും പുറത്തോട്ട് വരുന്നില്ല വെറുതെ എന്നാത്തിനാ ആരോഗ്യം കേടാക്കുന്നെ?? നീ പിന്നെ പ്രിൻസിയുടെ കൂടെ താമസിക്കാൻ പോകുവാണോ ദച്ചു 🙄 അതായിരുക്കും നല്ലത്, നീ അങ്ങോട്ട് നോക്കിക്കേ എന്റെ മാതാശ്രീ യുടെ മുഖം ചുവന്ന് തുടുത്തേക്കുന്നെ കണ്ടോ?? ഇപ്പോ ന്നെ കൈയിൽ കിട്ടിയാൽ ഇന്നേക്ക് അഞ്ചാംനാൾ നിനക്കൊക്കെ എന്റെവീട്ടിൽ നിന്ന് ഇഡ്ഡലി തിന്നാം, എന്റെ സഞ്ചയനത്തിന്റെ😒 വട ഉണ്ടാവുവോടി????

ഗർർർ 🤦‍♀️നിനക്ക് ഞാൻ തരാടി കോപ്പേ.... സൈലന്റ്സ്...!!! ഞങ്ങളുടെ പിറുപിറുപ്പ് കെട്ടിട്ടാണെന്ന് തോന്നുന്നു പ്രിൻസി ഞങ്ങളെയൊന്ന് ഇരുത്തി നോക്കി... ദക്ഷിണ, താൻ അല്ലെ ആദ്യം അഞ്ജലിയെ തല്ലിയത്??? അങ്ങേരുടെ ചോദ്യത്തിന് അതേ എന്ന് തലയാട്ടി... മ്മ് കണ്ടില്ലേ മിസിസ്സ് ബാലകൃഷ്ണൻ, ഇവളാണ് ഈ കൂട്ടത്തിലെ ഏറ്റവും വലിയ ചട്ടമ്പി.... ഹും 😒ഇതല്ലേ ഇങ്ങേര് എല്ലാം തവണയും പറയുന്നത്, ഒന്ന് മാറ്റിപിടിച്ചൂടെ.... (നോക്കെണ്ടാ ഉണ്ണീ ആത്മയാ 🙈) സോറി സർ,ഇത്തവണത്തേക്ക് കൂടി..... മ്മ് ഓക്കേ,ഇനി ഇതിന്റെ പേരിൽ കുട്ടികളെ വഴക്ക് പറയാനൊന്നും നിൽക്കേണ്ട..... കുട്ടികളാണ് മനസ്സൊക്കെ എപ്പോഴാ മാറുന്നെന്ന് പറയാൻ പറ്റില്ല.... ഒരു താക്കീത് പോലെ വീട്ടുകാരെ നോക്കി അദ്ദേഹം പറഞ്ഞതും അമ്മമാരൊക്കെ ഒന്ന് പേടിച്ചെന്ന് തോന്നുന്നു.... ഹാവൂ രക്ഷപ്പെട്ടു 😁 സ്കൂളിൽ നിന്ന് ഇറങ്ങിയതും ഞങ്ങളെ കാത്തെന്നപോലെ ആരോമലും അഞ്‌ജലിയും നിൽപുണ്ടായിരുന്നു... ഡാ ദീപുവേ ഇവർക്ക് കിട്ടിയതൊന്നും പോരെ?? എന്റെ അന്നമ്മേ നീ ഒന്ന് മിണ്ടാതെ ഇരിക്ക്,..... ങ്ങാ 😒 അവരെ വലിയ മൈൻഡ് ചെയ്യാതെ ഞങ്ങൾ മുന്നോട്ട് നടന്നു,,,

എസ്‌ക്യൂസ്മി.... പിന്നിൽ നിന്ന് സായിപ്പിന്റെ ഭാഷ കേട്ടതും ഒന്ന് നിന്നു..... നിതിൻ, അയാം സോറി...... നിതിയുടെ അടുത്തേക്ക് വന്ന് ലവൾ പറഞ്ഞതുകേട്ട് ഞങ്ങൾ ഞെട്ടി,, എടിയേ, ഇവളിപ്പോ എന്നതാ പറഞ്ഞെ??? സോറി ന്നാ ഡി ഞാൻ കേട്ടെ... അപ്പോ ന്റെ ചെവി അടിച്ചുപോയതല്ലല്ലേ? ഹോ ഭാഗ്യം... 😁 ഈ കുരുപ്പ് 🤦‍♀️ അയാം സോറി, നീനു.. ഞാൻ കാരണം തന്റെ ബ്രദർ വിഷമിച്ചു.. താനും വിഷമിച്ചു... അയാം റിയലി സോറി.... നീനുവിന്റെ കൈപിടിച്ച് അഞ്ജലി സോറി പറഞ്ഞത് പന്തം കണ്ട പെരുച്ചാഴി കണക്കെ ഞങ്ങൾ മൂന്നും കണ്ടു നിന്നു..... ടാ ദീപു, ഇവൾ നന്നായോ 🙄 അങ്ങെനെയൊക്കെ ഉണ്ടാകുവോ?? പിന്നെ ഇതിപ്പോ എന്നാ?? ചിലപ്പോൾ പ്രിൻസിയുടെ ഉപദേശം ഫലിച്ചിട്ടുണ്ടാകുമെടി... അതിനത്രയ്ക്കൊക്കെ പവർ ഉണ്ടോ 😁.... ദീപുവിന്റെ ചെവിയിൽ പിറുപിറുത്തോണ്ടിരുന്നപ്പോഴേക്കും അവൾ എന്റെ അടുത്തേക്ക് വന്നു.... നിനക്ക് സന്തോഷായി ല്ലേ ഡി...?

ഒരു വല്ലാത്ത പുച്ഛം നിറഞ്ഞ ചിരിയോടെ അവൾ എന്നോട് ചോദിച്ചു...... ഞാനാണേൽ ഇവളെന്ത് കൂത്ത് ഈ കാണിക്കുന്നേ എന്നമട്ടിൽ അമ്പരന്ന് നിൽകുവാ..... എന്നെ ഇന്നുവരെ ആരും കൈ നീട്ടി അടിച്ചിട്ടില്ല.... പക്ഷെ നീ അടിച്ചു.., അതും നിന്റെ ഈ കൂട്ടുകാരിയുടെ ആങ്ങളയ്ക്ക് വേണ്ടി.... മറക്കില്ല അഞ്ജലി ഇത്‌ 😡... വല്ലാത്ത ഒരു ഭാവത്തോടെ അവൾ എന്റെ അടുക്കലേക്ക് അല്പം കൂടി നീങ്ങി നിന്നു.... കിട്ടിയതൊക്കെ തിരിച്ച് കൊടുത്തേ ഈ അഞ്ജലി ശീലിച്ചിട്ടുള്ളൂ, പക്ഷെ അത് നീ തന്നതുപോലെ ആകില്ല.. അതിനിരട്ടി....... വീണ്ടും വീണ്ടും അവളുടെ വെല്ലുവിളി കേട്ടോണ്ട് ഇരുന്നപ്പോൾ എനിക്കും അങ്ങ് ചൊറിഞ്ഞുകേറി.... ഒന്ന് പോടീ പെണ്ണെ, പോയി തരത്തിൽ കളി.. എന്നെ നീ എന്തോ ചെയ്യുമെന്നാ???? അത് നീ അറിയാൻ കിടക്കുന്നതേയുള്ളൂ മോളെ... നിനക്കും ഉണ്ടല്ലോ ഒരേട്ടൻ....... ഡീ എന്റെ ഏട്ടനെ പറഞ്ഞാലുണ്ടല്ലോ.. 😡

പറഞ്ഞ് ശീലമില്ലെനിക്ക് പ്രവൃത്തിചിട്ടേയുള്ളൂ... നീ എന്താ എന്നോട് പറഞ്ഞെ, പ്രേമിക്കുമ്പോഴും തേക്കുമ്പോഴുമൊക്കെ ശ്രദ്ധിക്കണം ന്നോ.. എങ്കിൽ നീ കുറിച്ചിട്ടോ, നിന്റെ ആങ്ങളയുടെ കൈ പിടിച്ച് നിന്റെ വീട്ടിലേക്ക് ഈ അഞ്ജലി കയറിവന്നിരിക്കും......... അവൾ പറഞ്ഞതുകേട്ട് ഒരുനിമിഷം ഞാനൊന്ന് ഞെട്ടി, പിന്നെ ചിരിക്കാൻ തുടങ്ങി... എന്റെ പൊന്ന് അഞ്ജലിയെ, നീ. ഇങ്ങെനെ വിടുവായിത്തരം പറയാതെ... എന്റെ ഏട്ടത്തിയമ്മയായി നീ വരുന്ന ദിവസം ഈ ദച്ചു ന്റെ വീടിന്റെ പടി ഇറങ്ങും...ഹഹഹ എന്നെ ഇങ്ങെനെ ചിരിപ്പിക്കാതെ പോടീ പോയി പഠിക്ക്....... അവളെ പിന്നിലേക്ക് തള്ളി മാറ്റി ഞാൻ അന്നമ്മയുടെ അടുത്തേക്ക് നീങ്ങിനിന്നു, ചുണ്ടിൽ പുച്ഛവുമായി അവൾ കടന്നുപോകുന്നത് നോക്കി നിൽക്കേ എന്തോ മനസ്സിലൊരു പേരറിയാത്ത ഭയം കടന്ന് കൂടിയതുപോലെ.... എന്നാലും ഇവൾ... ഇനി ഇവളെന്നെ ആക്കിയതാണോ 🙄🙄 ഡീ വാ, ദേ അമ്മച്ചി വരുന്നുണ്ട്....

നന്നായി ഒന്ന് ആലോചിക്കാൻ പോലും സമ്മതിക്കാതെ ആ കുരുപ്പ് എന്നെ വിളിച്ചോണ്ട് പോയി 😒..... ദിവസങ്ങൾ ഞങ്ങൾക്കിടയിൽ വില്ലനായി കടന്നുപോയി, പരീക്ഷ കഴിഞ്ഞു, എല്ലാവർക്കും നല്ല മാർക്ക് ഉണ്ട്....... അന്നുവരെ ഒന്നിച്ചുനിന്ന ഞങ്ങൾ അതോടെ പലവഴിയ്ക്കായി... നിതിൻ എഞ്ചിനീയറിങ്ങിനും നീനു മെഡിസിനും ചേർന്നു, അന്നമ്മ പിന്നെ ഫാഷൻഡിസൈനിങ് എടുത്തു,.. ദീപു MBA മോഹവുമായി കടലുകടന്നപോൾ ഞാനിവിടെ പാവം ജേർണലിസം ഡിഗ്രി എടുത്ത് കോളേജിലേക്ക് വന്നു......വഴിപിരിഞ്ഞെങ്കിലും ഞങ്ങളുടെ സൗഹൃദത്തിനൊരിക്കൽ പോലും കോട്ടം തട്ടിയില്ല.. കഴിയുന്ന എല്ലാംദിവസങ്ങളും ഞങ്ങൾ വിളിക്കും വീഡിയോകാൾ ആഴ്ചയിൽ മൂന്ന് ഡേ മസ്റ്റ് ആണ്... തമ്മിൽ ഒളിക്കാത്ത ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല, അന്നമ്മയുടെ സ്വന്തം അലക്സിച്ചായനും നിതിയുടെ ദിയ മോളും അങ്ങേനെ ഞങ്ങൾക്കിടയിലേക്കും കടന്നുവന്നു......

ജീവിതം പരമബോറായി കടന്നുപോകുകയായിരുന്നു, കോളേജിൽ വലിയ കൂട്ടുകാരൊന്നും നിക്കില്ലായിരുന്നു, എന്തോ എന്റെ ചങ്കുകളെ പോലെ എന്നെ അറിയാൻ അവിടെയാരുമില്ലായിരുന്നു...ആ ഇടയ്ക്കാണ് ഏട്ടൻ പഠിത്തം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നത്, സ്വന്തമായി ഒരു കമ്പിനി തുടങ്ങും മുന്നേ കുറച്ചുനാൾ എവിടെയെങ്കിലും ജോലി ചെയ്യണമെന്നായിരുന്നു ഏട്ടന്റെ തീരുമാനം, തറവാട്ട് കമ്പിനിയിൽ ജോയിൻ ചെയ്യാൻ എല്ലാരും ഏട്ടനെ നിർബന്ധിച്ചു, പക്ഷെ ഏട്ടനെന്തോ അതിനോട് താല്പര്യമില്ലായിരുന്നു, സ്വന്തം കമ്പിനി ആകുമ്പോൾ നമ്മളെ എല്ലാരും ബോസ്സായി കാണുമെന്നായിരുന്നു ഏട്ടന്റെ പക്ഷം, അതുകൊണ്ട് ഏട്ടൻ മറ്റൊരു കമ്പിനിയിൽ ജോയിൻ ചെയ്തു, അതിന്റെ എംഡി രാജശേഖരൻ തമ്പാൻ ആയിരുന്നു..വളരെ ചെറിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ പ്രീതി പിടിച്ച് പറ്റാൻ ഏട്ടനായി....

അങ്ങെനെ രണ്ട് വർഷങ്ങൾ ദാ പോയി ദേ വന്നു എന്നത് പോലെ കടന്നു പോയി.... അങ്ങെനെയിരിക്കെ ക്ലാസ്സിലോരുവളുടെ കല്യാണം പ്രമാണിച്ച് ഗിഫ്റ്റ് വാങ്ങാൻ സിറ്റിയിൽ പോയതായിരുന്നു ഞാൻ, ഗിഫ്റ്റൊക്കെ വാങ്ങിച്ച് ഇറങ്ങിയപ്പോഴേക്കും വല്ലാതെ ക്ഷീണം, പിന്നെയൊന്നും നോക്കിയില്ല തൊട്ടപ്പുറത്തുള്ള കഫെയിൽ കേറി നല്ല ഒന്നാന്തരം റെഡ് വെൽവെറ്റ് ഷെയ്ക്കും ഒരു ചിക്കെൻബർഗറും ഓർഡർ കൊടുത്തിട്ട് ഫോണിൽ തോണ്ടാൻ തുടങ്ങി.... പെട്ടെന്നാണ്, എന്റെ കണ്ണുകൾ ഓപ്പോസിറ്റ് സീറ്റിൽ നിന്ന് എണീക്കുന്നവരിൽ തറഞ്ഞത്..... ഒരാണും പെണ്ണും കൈ പിടിച്ച് എണീറ്റ് ബിൽ പേ ചെയ്യാൻ പോകുവാണ്... ആ ചെറുക്കനെ എവിടെയോ നല്ല പരിചയം.. ഞാനെന്റെ കുഞ്ഞിതല ഒന്ന് പുകച്ചു... ഓഹ് മൈ ഗോഡ്, അത് മനുവേട്ടനല്ലേ... 🙄അങ്ങേരെന്താ ഇവിടെ?? അതാരാ ആ പെണ്ണ്???? ഇങ്ങേർക്ക് ലൈനോ? ഇടിവെട്ടിയപോലെ അവർ പോയതിന്റെ പിന്നാലെ കഫെയിൽ നിന്നിറങ്ങിയോടി ഞാൻ...പക്ഷെ ഞാനെത്തിയപോഴേക്കും അവർ അവിടുന്ന് പോയിരുന്നു.....

നല്ലൊരു സീൻ മിസ്സായതിന്റെ സങ്കടത്തിൽ തിരികെ വന്ന് ഓർഡർ ചെയ്തതെല്ലാം വലിച്ചുവാരി തിന്ന് തിരികെ വീട്ടിലേക്ക് പോയി ഞാൻ.... അന്നേട്ടൻ അല്പം വൈകിയാണ് വന്നത്.....ഹാളിലെ സെറ്റിയിൽ ഞാനിരിക്കുന്നത് കണ്ടിട്ടും മൈൻഡ് ചെയ്യാതെ കേറിപോകുന്നത് കണ്ടപ്പോ പിറകെ ചെന്ന് ഒരു ചവിട്ട് കൊടുക്കാനാ തോന്നിയെ.... ഹും, വീട്ടിൽ ഹിറ്റ്ലർ, പുറത്ത് ഇമ്രാൻ ഹാഷ്മി... ഡാ ചേട്ടാ നിന്നെ ഞാൻ ശെരിയാക്കിത്തരാടാ.... അവനുള്ള പ്ലാനുകൾ നെയ്തുകൂട്ടിയത് കൊണ്ട് ഞാൻ കൈയിലിരുന്ന ലെയ്സ് തിന്നുതീർത്തു..... കൂട്ടുകാരോട് കാര്യങ്ങളെല്ലാം പെണ്ണിനേക്കൂടി അറിഞ്ഞിട്ട് പറഞ്ഞാൽ മതി ന്ന് തീരുമാനിച്ച് ഞാൻ പിറ്റേന്ന് തൊട്ട് പെണ്ണിനെ തപ്പിഇറങ്ങി....... അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കിച്ചേട്ടനായിരുന്നു.. കാരണം അങ്ങേരും ഏട്ടന്റെ കൂടെ ആ കമ്പിനിയിൽത്തന്നെയായിരുന്നു ജോലി, പോരാഞ്ഞിട്ട് എന്റെ ഏട്ടന്റെ ചങ്കും........

നേരെ കിച്ചേട്ടനെ വിളിച്ച് കാണണം ന്ന് പറഞ്ഞു... പതിവില്ലാതെ ഗൗരവത്തോടെയുള്ള എന്റെ സംസാരം കെട്ടിട്ടാകണം ഓടിപിടിച്ച് ഏട്ടനെന്നെ കാണാൻ വന്നത്... എന്താ ദച്ചു?? എന്ത്പറ്റി??? കൈ മാറോട് ചേർത്ത് ഗൗരവത്തിൽ നിൽക്കുന്ന എന്റെ അടുക്കലേക്ക് കിച്ചേട്ടൻ വന്ന് നിന്നു.... ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ??? എന്താടി?? മനുവേട്ടന് വല്ല റിലേഷൻ ഉണ്ടോ??? പെട്ടെന്ന് കിച്ചേട്ടൻ ഒന്ന് ഞെട്ടി,, ആ കണ്ണുകൾ വല്ലാതെ പിടയുന്നത് കണ്ടപ്പോ ചുണ്ടിലൂറിയ ചിരി ഉള്ളിലൊതുക്കി ഞാൻ ഗൗരവത്തോടെ പുരികമുയർത്തി.... എന്താ ചോദിച്ചത് കേട്ടില്ലേ?? ഉണ്ടോ ന്ന്.... അത് ദച്ചു............. അവന്.... ആരാ ആള്?? കൂടെ ജോലി ചെയ്യുന്നതാണോ? അതോ പഠിച്ചതൊ..... ഒരുകുലുക്കവുമില്ലാതെ ഞാൻ ചോദിച്ചത് കേട്ട് ഏട്ടനൊരു ചമ്മലോടെ എന്നെ നോക്കി.... ഞങ്ങളുടെ ബോസ്സിന്റെ മോളാ.... ഓഹോ,, അപ്പോൾ അങ്ങേനെയാ കാര്യം.. ആട്ടെ, ഇതെത്രനാളായി തുടങ്ങിയിട്ട്???

ഒരു വർഷം ആകുന്നു....... ഒരു വർഷോ???? ഞാനൊന്ന് അമ്പരന്നു, എന്റെ ഏട്ടൻ ആ കാലമാടനെ ഒരു വർഷം ഒരു പെണ്ണ് സഹിച്ചെന്നോ????.. മ്മ് എന്താ അവളുടെ പേര്?? എന്താ ചെയ്യുന്നേ? ഫോട്ടോ ഉണ്ടോ???? എല്ലാം ഒറ്റയടിക്ക് ചോദിച്ചതും കിച്ചേട്ടൻ നിന്ന് വിയർക്കാൻ തുടങ്ങി... ഡീ പെണ്ണെ, ഒന്ന് പതിയെ ചോദിക്ക്.. നിനക്കിപ്പോ എന്താ വേണ്ടേ ഭാവി നാത്തൂന്റെ ഫുൾ ഡീറ്റെയിൽസ് അല്ലെ?? മ്മ്........ ന്നാ ഇതാ അവൾ........ കൈയിലിരുന്ന ഫോണിൽ നിന്നൊരു ഫോൾഡർ ഓപ്പൺ ചെയ്ത് ഏട്ടൻ എനിക്ക് നേരെ നീട്ടി........ ഡിസ്പ്ലേയിലേക്ക് നോക്കിയ ഞാൻ ഒരുനിമിഷം ഞെട്ടിപ്പണ്ടാരം അടങ്ങിപ്പോയി..... അഞ്ജലി രാജശേഖരതമ്പാൻ അതാ കുട്ടീടെ പേര്, ഇവിടെയല്ല അങ്ങ് കോട്ടയത്ത് LLB യ്ക്ക് പഠിക്കുന്നു....ഇടയ്ക്കൊക്കെ ഓഫീസിൽ വരും അങ്ങെനെ ഓഫീസിൽ വെച്ച് കണ്ട് കണ്ട് ഇഷ്ടായതാ രണ്ടും......

കിച്ചട്ടൻ പറയുന്നതൊന്നും എന്റെ തലയിലോട്ട് കേറുന്നുണ്ടായിരുന്നില്ല.... അന്ന് അവൾ പറഞ്ഞത് മാത്രാമായിരുന്നുഎന്റെ തലയ്ക്കുള്ളിൽ.....!!!! തത്കാലം ഇത്‌ ആരും അറിയണ്ടാ.. നമ്മൾ മാത്രം അറിഞ്ഞാൽ മതി, ബോസ്എങ്ങാനും അറിഞ്ഞാൽ വലിയ വിഷയാവും......... മ്മ്... വെറുതെ ഒന്ന് മൂളിക്കൊടുത്തു കിച്ചേട്ടനോട് യാത്ര പറഞ്ഞ് വീട്ടിൽചെന്ന് കയറുമ്പോഴും എന്റെ ഞെട്ടലിന് മാറ്റമൊന്നുമില്ലായിരുന്നു.... അവൾ ആ അഞ്ജലി എന്നോടുള്ള പക തീർക്കാൻ ഇങ്ങെനെ ഒരു വഴി കണ്ടെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല....... സത്യം പറഞ്ഞാൽ നല്ല കരച്ചിൽ വന്നു.. പാവം എന്റെ ഏട്ടനെക്കുറിച്ചോർത്ത്..... അപ്പോഴേ അവളുമാരെയും അവന്മാരെയും വിളിച്ച് കോൺഫിറൻസ് ഇട്ടു... കാര്യമെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവരും ആകെ സർപ്രൈസ് ആയിപോയി... ദച്ചു, അന്ന് അവൾ പറഞ്ഞതൊക്കെ നീ ഞങ്ങളോട് പറയുമ്പോൾ ഞാൻ കരുതിയെ അത് ചുമ്മാ കളിയായിരിക്കും ന്നാ.. ഇതിപ്പോ...... ദീപു പറഞ്ഞുനിർത്തി.... ഡീ ഇപ്പോ എന്നാ ചെയ്യും???? അഞ്ചും കൂടി തല പുകഞ്ഞാലോചിക്കാൻ തുടങ്ങി....

ഒടുവിൽ ഒരു വഴി കണ്ടെത്തി.... സാക്ഷാൽ രാജശേഖരതമ്പാനെ കാര്യം അറിയിക്കുക...!! പക്ഷെ അത് റിസ്ക് അല്ലേടി??? നിതിയുടെ അതേ സംശയം എനിക്കുമുണ്ടായിരുന്നു... പക്ഷെ വേറെ വഴിയില്ല ന്നുള്ളത്കൊണ്ട് അത് തന്നെ ഞങ്ങൾ ഉറപ്പിച്ചു..... പിന്നെയൊന്നും നോക്കിയില്ല, പിറ്റേന്ന് തന്നെ ഒരു ഊമകത്ത് റെഡിയാക്കി അങ്ങേരുടെ അഡ്ഡ്രസിൽ പോസ്റ്റ്‌ ചെയ്തു........ എന്റെ ഭഗവാനെ, വേറെ ഒരു വഴിയും കാണാഞ്ഞിട്ടാ.. പാവാ എന്റെ ഏട്ടൻ, അവളുടെ ചതിയിൽ നിന്നുമെന്റെ ഏട്ടനെ കാത്തോണേ.... ഏട്ടനൊന്നും ഉണ്ടാവല്ലേ....!! ആ നിമിഷം മുതൽ അത് മാത്രമായിരുന്നു എന്റെ പ്രാർത്ഥന...!! രണ്ട് മൂന്ന് ദിവസം വലിയ പ്രശ്നമില്ലാതെ കടന്നുപോയി.. പക്ഷെ, ഒരു ദിവസം ഏട്ടൻ വരുന്ന സമയം കഴിഞ്ഞോത്തിരി ആയിട്ടും ഏട്ടനെ കാണാതെയായത് എന്നെ പേടിപ്പിച്ചു..... അമ്മ പറഞ്ഞ് പലതവണ അച്ഛൻ ഏട്ടന്റെ ഫോണിലേക്ക് വിളിച്ചു.. പക്ഷെ നോ റെസ്പോണ്ട്സ്...

എന്തോ എനിക്ക് വല്ലാതെ പേടിതോന്നി... ആ തമ്പാന്റെ ആളുകൾ എങ്ങാനും ഏട്ടനെ...... ആ കത്ത് അയയ്ക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് തൊഴുകൈയോടെ ഞാൻ പൂജമുറിയിൽ കേറി......... ഇടയ്ക്കിടയ്ക്ക് പുറത്തെക്ക് എത്തിനോക്കും..... സമയമെത്രകഴിഞ്ഞെന്ന് അറിയില്ല.... അച്ഛനൊരു ഫോൺകാൾ വന്നു, ഏട്ടനൊരു ആക്‌സിഡന്റ് ആശുപത്രിയിലാണെന്ന് കേട്ടതും അങ്ങോട്ട് ജീവനും കൈയിൽപിടിച്ചുകൊണ്ട് ഓടുകയായിരിന്നു..... ആശുപത്രിയിൽ ക്യാഷ്വാലിറ്റി വാർഡിന് മുന്നിൽ നിൽക്കുന്ന കിച്ചേട്ടനെയും ആരുവേട്ടനെയും കണ്ടപ്പോ ഒരു ആശ്വാസം തോന്നി... ഏട്ടാ.. മനുവേട്ടൻ.. ഏട്ടനെന്താ പറ്റിയെ???? കിച്ചേട്ടന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് കരയുകയായിരുന്നു ഞാൻ... അത് അവനൊരു ആക്‌സിഡന്റ് പറ്റിയതാ ദച്ചു പേടിക്കേണ്ട, കൈയ്ക്ക് ഒരു ഫ്രക്ച്ചറും ബന്റെജുമേയുള്ളൂ........

ഏട്ടനെന്നെ ആശ്വസിപ്പിച്ച് അവിടെയിരുത്തി, അപ്പോഴേക്കും അച്ഛനും അമ്മയും ഡോക്ടറെ കണ്ടുവന്നു..... പേടിക്കാനൊന്നുമില്ല ഇന്ന് ഇവിടെ കിടന്നിട്ട് നാളെ വീട്ടിൽ പോകാമെന്ന് പറഞ്ഞുന്നു കേട്ടപ്പോൾ സമാധാനമായി.. എന്നാലും ഏട്ടനെ കാണാൻ തോന്നി...... ഡോക്ടറെ കണ്ട് കാണാനുള്ള പെർമിഷൻ വാങ്ങിച്ചിട്ട് ഞങ്ങൾ അകത്തേക്ക് ചെന്നു... കണ്ണുകളടച്ച് കിടക്കുകയായിരുന്നു ഏട്ടൻ.... കൈയിലും കാലിലും ബന്റെജ് ഉണ്ട്, തലയ്ക്കാണേൽ കെട്ടും..... എന്തോ ആ കിടപ്പ് കണ്ടപ്പോൾ സഹിക്കാനായില്ല..... മോനെ... അമ്മയുടെ വിളികേട്ടപ്പോൾ ഏട്ടൻ മെല്ലെ കണ്ണ് തുറന്നു..... കരയാൻ ഭവിച്ച അമ്മയെ നോക്കി കണ്ണിറുക്കി എനിക്കൊന്നുമില്ലേന്ന് പറയുമ്പോഴും ആ കണ്ണുകൾ അമ്മയ്ക്ക് പിന്നിൽ നിന്ന എന്നെ ഒരുതരം വെറുപ്പോടെ നോക്കുന്നത് ഞാൻ കണ്ടു............. ഇത്‌ പേഷ്യന്റിന്റെ ഡ്രസ്സ്‌ആണ്... അപ്പോഴേക്കും നഴ്സ് എന്നെ ഒരു പൊതി എല്പിച്ചു..........

അതിൽ നിന്നെന്തോ ഒന്ന് താഴേക്ക് ഊർന്ന് വീണതും അതെടുക്കാനായി ഞാൻ കുനിഞ്ഞു..... ഒരു പേപ്പർ കഷ്ണമായിരുന്നു അത്.... അതിനവസാനമായി എഴുതിയിരിക്കുന്ന വാക്കിലേക്ക് എന്റെ മിഴികൾ പോകെ കൈകൾ വിറയ്ക്കാൻ തുടങ്ങി.... എന്ന്, അഭ്യൂദയാംകാക്ഷി താൻ തമ്പാന് അയച്ച കത്ത്.... അപ്പോൾ അത് ഏട്ടൻ കണ്ടിരിക്കുന്നു.....!! വല്ലാത്തൊരു തരം മരവിപ്പോടെ ഏട്ടനെ നോക്കി,, ആ കണ്ണും അ ധരവും ഒരുപോലെ തന്നെ കൊല്ലാനുള്ള ദേഷ്യത്താൽ എരിയുന്നത് കാണ്കെ ഹൃദയം നുറുങ്ങിപ്പോയി......... മോളെ, അവന് വിശക്കുന്നുണ്ടാകും ഞാൻ കഞ്ഞി വാങ്ങിച്ചിട്ടുണ്ട് നീ ഇത്‌ അവനെടുത്തു കൊടുക്കേ...... അച്ഛൻ പറഞ്ഞതുകേട്ട് കഞ്ഞി എടുക്കാൻ തുനിഞ്ഞതും വേണ്ടാ........... ഏട്ടന്റെ ശബ്ദം പ്രതിധ്വനിച്ചു..............!!!!................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story