വൈമികം : ഭാഗം 07

vaimikam

A story by സുധീ മുട്ടം

"ഡീ താമരേ" വിളി കേൾക്കാഞ്ഞിട്ട് ദേഷ്യത്തോടെ ഞാൻ വീണ്ടും വിളിച്ചു. "എന്താ..മനുഷ്യനേ ഉറക്കാനും സമ്മതിക്കില്ലേ മനുഷ്യാ" തലവഴി മൂടിപ്പുതച്ച പുതപ്പ് വലിച്ചു മാറ്റി താമര മണിച്ചിത്രത്താഴിലെ നാഗവല്ലിയായി മാറി..നമ്മുടെ തെക്കിനിയിലെ മാനസിക രോഗിയില്ലേ ..അത് തന്നെ. അവളുടെ രൂക്ഷമായ നോട്ടം എന്നിൽ വന്ന് തറച്ചു..കോപത്താൽ മുഖം ചുവന്നിട്ടുണ്ട്. കുറച്ചു മുമ്പ് വരെ സാറേന്ന് വിളിച്ചവൾക്ക് ഞാനിപ്പോളൊരു സാദാ മനുഷ്യൻ..അല്ലെങ്കിലും എനിക്കിത് വേണം. "നമുക്ക് എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിയ്ക്കാം..എനിക്കാണെങ്കിൽ ഉറക്കം വരുന്നതിമില്ല" "എനിക്ക് ഉറക്കം വരുന്നു.

സാറ് അവിടെ ഇരുന്ന് പാടിക്കോളൂ" തലവഴി പുതപ്പ് മൂടി ലവൾ പിന്നെയും കിടന്നു..എനിക്ക് നന്നേ ദേഷ്യം വന്നെങ്കിലും മുൻ അനുഭവങ്ങളോർത്ത് അനങ്ങാതെ കിടന്നു..വെളുപ്പിനെ എപ്പോഴോ ഒന്നു മയങ്ങി. "ഡാ മൂട്ടിൽ വെയിലടിച്ചാലും എഴുന്നേൽക്കില്ലേടാ തറേ" ഒരു ചിന്നം വിളിയും ഒപ്പമൊരു അലർച്ചയും കേട്ടാണ് ഉൺന്നത്..മിഴികൾ ചെന്ന് തറച്ചത് അമ്മയുടെ മുഖത്തും..ഉടുമുണ്ട് വാരിച്ചുറ്റി ഞാൻ ചാടി എഴുന്നേറ്റു. "എന്താടാ നിനക്ക് കട്ടിലിൽ കിടന്നാൽ ..പഴയ തറ സ്വഭാവം മാറ്റാൻ പറ്റുന്നില്ലേ" "അമ്മേ ഞാൻ" "മിണ്ടരുത് നീ...എഴുന്നേറ്റു തേവാരം നടത്തി വാ.." അമ്മ ഓർഡറിട്ട് മുറിക്ക് വെളിയിലേക്ക് ഇറങ്ങിപ്പോയി..

എല്ലാം കണ്ടും കേട്ടും താമര മുഖം പൊത്തി ചിരിക്കുന്നു.എനിക്ക് കലിപ്പ് മോഡ് ഓണായി. "എന്താടീ ഇളിക്കുന്നത്" "ചിരി വന്നിട്ട് എന്താ" "ങേ..ഇവൾക്കിത്ര ധൈര്യമോ.. ഞാൻ തെല്ലൊന്ന് അമ്പരന്നു.. ഒരു പെണ്ണിനു മുമ്പിൽ തോറ്റ് കൊടുക്കാൻ മനസ്സ് സമ്മതിച്ചില്ല. " നീ കൂടുതൽ ചിരിക്കാൻ നിൽക്കണ്ടാ..അമ്മയുടെ ധൈര്യത്തിലാണെങ്കിൽ അതുവേണ്ടാന്ന്" "അമ്മയുടെ ധൈര്യത്തിൽ തന്നാ..എന്നെ എന്തോ ചെയ്യും" താമര എന്നെയാകെ ദേഷ്യം പിടിപ്പിച്ചു.. "ഡീ നിന്നെ ഞാൻ" അലറിക്കൊണ്ട് അവൾക്ക് നേരെ പാഞ്ഞ് ചെന്നു.. "അമ്മേ..." ലവൾ നീട്ടി കാറിയതും സഡൻ ബ്രേക്കിട്ട് ഞാൻ നിന്നു.

"എന്താ മോളേ" കിച്ചണിൽ നിന്ന് അമ്മയുടെ ശബ്ദം ഉയർന്നു.. "അത് പിന്നേ അത് പിന്നേ ഏട്ടന്റെ കൂടെ ഞാൻ കോവിലിൽ ചെല്ലാമോന്ന്" എനിക്ക് നേരെ ചിരിയോടെ നോക്കിയവളെ അരച്ചു കലക്കി ജ്യൂസാക്കി കുടിക്കാൻ കൊതിച്ചു..മനസ്സിൽ പോലും കാണാത്തതാ കുരിപ്പ് വിളിച്ചു പറയുന്നത്. "മോളേ എന്റെ മോന്റെ മനസ്സ് മാറും മുമ്പേ ചെല്ല്..എന്നിട്ടവന് നേർബുദ്ധി കൊടുത്തേക്കണേന്ന് കൂടി പ്രാർത്ഥിക്കണേ" സ്വന്തം പെറ്റതളള തന്നെ വിളിച്ചു പറഞ്ഞു.. നല്ല ബെസ്റ്റ് അമ്മ.. സ്വന്തം മോനെ തള്ളി പറയുന്നത് കണ്ടില്ലേ.. "എടീ..." ലവൾക്കിട്ട് ഒന്ന് കൊടുക്കാൻ വീണ്ടും കൈകൾ തരിച്ചത് കടിച്ചു പിടിച്ചു...

എന്റെ ഭാവം കണ്ട് അവൾ ചിരിയോട് ചിരി. "ഏട്ടാ വേഗം കുളിച്ചൊരുങ്ങ് എനിക്ക് കോവിലിൽ പോണം" എന്ന് പറഞ്ഞു എന്നെ മറി കടന്ന് പോയവളെ കൈക്ക് പിടിച്ചു വലിച്ചു ചേർത്ത് നിർത്തി.. "വിട് മനുഷ്യാ എനിക്ക് പോണം" അവൾ കിടന്ന് പിടച്ചിട്ടും ഞാൻ വിട്ടില്ല.. "എവിടെ പോകാൻ" അവളുടെ ഉച്ഛാസവായും എന്റെ മുഖത്തേക്ക് വീണതും എന്നിലെന്തെക്കയോ മാറ്റങ്ങൾ നടന്നു.. "ഏട്ടാ വേണ്ടാ ട്ടോ" "എന്ത് വേണ്ടെന്ന്" താമരയുടെ ഭാവമാറ്റങ്ങൾ ആസ്വദിച്ചു ഞാൻ ചോദിച്ചു..ഒന്നും പറയാതെ അവൾ പിന്നിലേക്ക് നീങ്ങി ചുവരിൽ തട്ടി നിന്നു. "ഇനി എങ്ങോട്ട് പോകും" ഭയന്നിരണ്ട പേടമാൻ മിഴികൾ ഇടം വലം വേഗത്തിൽ പാഞ്ഞു..

ചുവുന്ന് മലർന്ന ചുണ്ടുകൾ എന്നിൽ വികാരത്തിന്റെ തീജ്വാല ആളിപ്പടർത്തി.കണ്ണുകളടച്ചു ഞാനാ ചുവന്ന ചുണ്ടുകളിൽ മുത്തി... "ങേ ഇതിനെന്താ മൃദുത്വമില്ലാത്തൊരു പരുപരിപ്പ്" കണ്ണുകൾ തുറന്നതുമൊന്ന് ഞെട്ടി...ഞാൻ ഉമ്മ വെച്ചത് ഭിത്തിയിൽ മേലാണ്...ലവളെവിടെ എന്ന് അറിയാനായി തിരിഞ്ഞതും കണ്ടു ചിരിയടക്കാൻ പ്രയാസപ്പെടുന്ന താമരയെ.. അപ്പോഴാണ് എനിക്കത് മനസ്സിലായത്...ഉമ്മ വെയ്ക്കാൻ കണ്ണുകൾ അടച്ചപ്പോൾ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നിറങ്ങി അവൾ മാറിയതാണെന്ന്.. "ഡീ" "ഒന്ന് പോ മനുഷ്യാ" എന്ന് പറഞ്ഞവൾ മുറിവിട്ടിറങ്ങി പോയി... "ഛെ.." ഞാനെന്തൊക്കയാ കർത്താവേ ചിന്തിക്കുന്നത്...

കേവലമൊരു പെണ്ണിനു വേണ്ടി എന്റെ വിലകളയാൻ ശ്രമിക്കുന്നു.. ഇനിയിങ്ങനെ ഞാൻ പെരുമാറാൻ പാടില്ലെന്ന് ഉറച്ചു തീരുമാനം എടുത്ത ശേഷം കുളിക്കാൻ കയറി.. ഞാൻ കുളി കഴിഞ്ഞു നേരെ ഡൈനിങ്ങ് ടേബിളിരുന്നു ഉറക്കെ വിളിച്ചു കൂവി.. "ഡീ താമരേ എവിടെ പോയി കിടക്കുവാടീ..ഭർത്താവിന് സമയത്തൊന്നും തരണമെന്ന് അറിയില്ലേ" "ഓ ഒരു ഭർത്താവ് വന്നിരിക്കുന്നു.. മൂട്ടിൽ വെയിലടിക്കുന്ന വരെ ഉറങ്ങിയിട്ട് തിന്നാൻ വന്നിരിക്കുന്നു എന്റെ മോൻ" എന്റെ അലർച്ചയിൽ താമരക്ക് പകരം അമ്മയാണ് വന്നത്..വന്നതും മ്മക്കിട്ട് താങ്ങി..അമ്മയുടെ പിന്നിൽ ചിരി കടിച്ചമർത്തി നിൽക്കുന്നവളെ കണ്ടതും വിറഞ്ഞ് കയറി.

"അത് പിന്നെ അമ്മേ " ഞാനൊരു ഇളിച്ച ചിരി പാസാക്കി.. "ഒമ്പത് മണി ആയിട്ടേയുള്ളൂ...മോളേയും കൊണ്ട് അമ്പലത്തിൽ പോയിട്ട് വാ..എന്നിട്ട് കഴിക്കാം" "അതുപിന്നെ അവൾക്കൊന്നും പോകണ്ടാ...അവളത് വെറുതെ പറഞ്ഞതാ" "ആണോ മോളേ" സ്വന്തം മകനിൽ വിശ്വാസമില്ലാതെ അമ്മ തമിഴത്തിയെ നോക്കി...എന്താ കഥ.. "അല്ല അമ്മേ എന്നെ കൊണ്ടു പോകാനു പറഞ്ഞിരുന്നു" കിട്ടിയ അവസരം ലവളത് മുതലെടുത്തതും ഞാൻ പല്ലു കൂട്ടി ഞെരിച്ചു.. "എന്നതാടാ പല്ല് കടിച്ചു പൊട്ടിക്കുന്നത്" "അതമ്മാ എനിക്ക് പല്ലിനു വേദനയാ" "നീ അമറുന്നതിനു ഈ വേദനയില്ലേ" ഒന്നിനെതിരെ അഞ്ച് ഗോൾ അമ്മ ഗോൾ പോസ്റ്റിലാക്കിയതും മ്മള് ഫ്ലാറ്റായി..

"ശരി അമ്മ വയറ് കായുന്നു..കഴിച്ചിട്ട് പോകാം" ഗത്യന്തരമില്ലാതെ അമ്മക്ക് മുന്നിൽ ഞാൻ കീഴടങ്ങി.. "ക്ഷേത്ര ദർശനം ജലപാനം ഇല്ലാതെ മതി..അല്ലാതെ ഇവിടുന്ന് ഒരുതുള്ളി വെള്ളം കിട്ടില്ല" അമ്മയുടെ തീർപ്പ് വന്നു..കത്തുന്ന വയറിനെ ഞാൻ മെല്ലെയൊന്ന് തടവി.. "ഒരു രക്ഷയുമില്ല മോനേ അമ്മ നല്ല കലിപ്പിൽ ആണ്.." വയറിനെ ആശ്വസിപ്പിച്ചു ഞാൻ മുറിയിലേക്ക് കയറി.. ഒരുനിമിഷം എന്റെ ശ്വാസമൊന്ന് വിലങ്ങിപ്പോയി.. മ്മടെ താമരപ്പെണ്ണ് പാവാടയും ബ്ലൗസിലും ആയി നിന്നോണ്ട് സാരിയുമായി മൽപ്പിടുത്തം..സാരിത്തുമ്പ് വായിൽ കടിച്ചു പിടിച്ചു താഴെ ബോർഡറാക്കി അരയിൽ തിരുകാൻ ശ്രമിക്കുന്നു..

കടുവുളേ എന്തൊരു മനോഹരമായ കാഴ്ച്..നല്ല അടിപൊളി സ്ട്രക്‌ച്ചർ.. പെണ്ണായാൽ ദാ ഇവളെ പോലെയാകണം.. ശ്വാസം പോലും എടുക്കാതെ ഞാനാ കാഴ്ച്ച ആസ്വദിച്ചു നിന്നു..ഇടയ്ക്ക് എപ്പോഴോ അവളുടെ കണ്ണുകൾ എന്റെ വായിനോട്ടം കണ്ടു ഞെട്ടി സാരിയോടെ മറച്ചു പിടിച്ചു തിരിഞ്ഞ് നിന്നു..ഞാൻ സ്വപ്ന ലോകത്തായിരുന്നു..അവൾക്ക് സമീപം എന്റെ കാലുകൾ ചലിച്ചു...അവളെ തൊട്ടു തൊട്ടില്ലാന്ന രീതിയിൽ അടുത്തതും എന്നെ ഞെട്ടിച്ചു വലിയ ഉച്ചത്തിലവൾ കാറിക്കൂവി..അപ്പോഴാണ് എനിക്ക് സ്ഥലകാലം ബോധം വന്നത്.. "എടീ നീയെന്നെ കൊലക്ക് കൊടുത്തേ അടങ്ങൂ അല്ലേ" ഞാനവളുടെ വായ് പൊത്തി പിടിച്ചു..

"ഡാ കുരുത്തം കെട്ടവനേ എന്റെ കൊച്ചിനെ കൊല്ലാതെടാ" അമ്മ അലറി വിളിച്ചു ഓടി വന്ന് എന്റെ പുറത്തൊരെണ്ണം തന്നതും എന്റെ പിടി അയഞ്ഞു.. "എന്റെ അമ്മേ അമ്മ എന്നെ തെറ്റിദ്ധരിച്ചതാ" എവിടെന്ന് വിശ്വസിക്കാൻ...എന്റെ അല്ലേ അമ്മ.. ഞാൻ താണു തൊഴുതു വണങ്ങിയിട്ടും നോ രക്ഷ..ഒടുക്കം അമ്മ എന്നെ ഗെറ്റൗട്ട് അടിച്ചു മുറിക്ക് പുറത്താക്കി കതകടച്ചു...ഞാൻ താടിക്ക് കയ്യും കൊടുത്തു ഹാളിലങ്ങനെ ഇരിപ്പായി.. പത്ത് മിനിറ്റ് കഴിഞ്ഞു കാണും അമ്മയും താമരയും കൂടി സയാമീസ് ഇരട്ടകളായി വരുന്നു.. "അമ്മേടെ പൊന്നുമോൻ ചെന്നൊരുങ്ങി വാ" അമ്മ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കയറിയില്ല..

മുന്നിൽ നിൽക്കുന്ന അപ്സരസ്സിലായിരുന്നു എന്റെ കണ്ണുകൾ... നമ്മുടെ താമരയുടെ.. "ശരിക്കുമൊരു ദേവത തന്നെ" "എടാ സ്വന്തം ഭാര്യയെ വായി നോക്കരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞതാ".. അമ്മ എന്റെ ചെവിയിൽ പിടിച്ചു കിഴുക്കിയതും വേദനയാൽ ഞാനും ചിന്നം വിളിച്ചു.. " വിടമ്മേ നോവുന്നു" താമര ചിരിച്ചു മറിയുന്നത് ഞാൻ കണ്ടു.. "ഇനിയും ഇതാവർത്തിക്കരുത്...താമര നിന്റെ ഭാര്യയാ...അവളാരുടെ കൂടെയും പോകില്ല..എന്റെ മരുമോളെ എനിക്ക് വിശ്വാസമാണ്" "സമ്മതിച്ചു.. ഇനി വായിനോക്കില്ല" അതോടെ അമ്മ എന്നെ വിട്ടു...നല്ല അമ്മ അല്ലേ മോനേക്കാൾ വിശ്വാസം ലവളെ.. ഞാൻ മുറിയിൽ ചെന്ന് മുണ്ടും ഷർട്ടും ധരിച്ച് ഒരുങ്ങി വന്നു...

"ഈശ്വരാ പപ്പടക്കാരി പരദൂക്ഷണം ജാനകിയമ്മ അമ്മയും താമരയുമായി സംസാരിച്ചു നിൽക്കുന്നു... കരക്കമ്പിയാണ്..കയ്യിൽ നിന്നിട്ടു കൂടി വാർത്ത പരത്താൻ മിടുക്കിയാണ്..സംസാരം കേട്ടാൽ ആരും വിശ്വസിച്ചു പോകും..അമ്മാതിരി ഡയലോഗ് ആണ്.. " ശാരദാമ്മയുടെ സത്പുത്രൻ ഒരു തമിഴത്തിയെ നാട് കടത്തിക്കൊണ്ട് വന്നൂന്ന് പറഞ്ഞു വരുത്തും പുല്ല്" ഞാൻ പതിയെ വലിയാൻ ശ്രമിച്ചു.. പക്ഷേ അമ്മ എന്നെ കണ്ടു കഴിഞ്ഞു...

"എടാ ഇങ്ങോട്ടു വാടാ" ഞാൻ അമ്മയുടെ അനുസരണയുള്ള മകനായി... "കുഞ്ഞേ ജാനകിയമ്മക്ക് ഒരു ഊണ് തന്നില്ലല്ലോ" വെറ്റിലക്കറ പുരുണ്ട പല്ലുകളാൽ അർത്ഥം വെച്ച് അവരൊന്ന് ചിരിച്ചു... "കുറച്ചു ദിവസം കൂടി കഴിയട്ടെ ജാനകിയമ്മേ ഞാൻ തന്നെ വിളിച്ചു ഊണ് തരാം" അമ്മ എന്റെ രക്ഷക്കെത്തി...ഹാവൂ പകുതി ആശ്വാസം.. "നിങ്ങൾ പോയിട്ട് വാ മക്കളേ" അമ്മ അനുവാദം നൽകിയതും ഞാൻ താമരയുടെ കരം ഗ്രഹിച്ചു.. "വാ ഭാര്യേ ക്ഷേത്രത്തിൽ പോയിട്ട് വരാം" ഞാൻ തൊട്ടതും കറന്റ് അടിച്ച കാക്കയെ പോലെ താമര പിന്നിലേക്ക് നീങ്ങി.. "അമ്മക്ക് മുന്നിൽ നമ്മൾ കണവനും പൊണ്ടാട്ടിയുമാ..വെറുതെ സീനാക്കാതെ"

ഞാൻ ബലമായി അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു നടന്നു...താമരയുടെ വയറിലൂടെ കൈചുറ്റി... താമരയുടെ കണ്ണിൽ നിറഞ്ഞ നിസ്സഹായത ഞാൻ കണ്ടില്ലെന്ന് നടിച്ചു.. ഇടക്കവൾ കുതറിയെങ്കിലും വിട്ടില്ല.. അങ്ങനെ വിട്ടുകളയാൻ എനിക്ക് കഴിയില്ലായിരുന്നു..എപ്പോഴോ ഒരു ഇഷ്ട്മായി അവളെന്റെ മനസ്സിലുണ്ടായിരുന്നു..എന്നിലെ ഇഷ്ടം അവൾക്ക് മുന്നിൽ സമ്മതിക്കാൻ എന്നിലെ തന്റേടി ഒരുക്കമായിരുന്നില്ല..................തുടരും………

വൈമികം : ഭാഗം  6

Share this story