ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 19

drakkulayude kanthari

രചന: JaHN__02

2 അപ്പന്മാരും ഇരുന്ന് സംസാരിക്കാൻ തുടങ്ങി... ഡ്രാക്കുവിന്റെ അപ്പച്ചൻ വന്ന കാര്യം പറഞ്ഞു... ഞങ്ങൾ ഇപ്പൊ വന്നത് എന്തിനാന്നു വെച്ചാൽ.... ഇവൻക് അന്ന കൊച്ചിനെ ഒത്തിരി ഇഷ്ടായി.... ഞങ്ങളോട് ഇന്നലെ യാണ് ഇവർ പറഞ്ഞതു.... അപ്പൊ നേരെ വന്ന് ചോദിക്കാമെന്നു വെച്ചു.... ഞങ്ങള്ക്ക് തരുവോ ഇവളെ ഞങ്ങളെ മരുമകളായി... അല്ല മകളായി....പൊന്ന് പോലെ നോക്കിക്കോളാം ഞങ്ങൾ 💞 അപ്പൊ അന്നമ്മയുടെ അപ്പൻ അന്നമ്മയെ നോക്കി.... അവിടെ ഏഹ് എന്താപ്പോ ഉണ്ടായേ....🤧 എന്ന എക്സ്പ്രഷൻ ഇട്ടു നില്കുന്നു.... വേഗം തന്നെ അന്നമ്മയുടെ അപ്പച്ചൻ ഡ്രാക്കുവിന്റെ അപ്പനോട് പറഞ്ഞു.... ഇവളെ ഇവന്റെ കയ്യിൽ ഏല്പിക്കുന്നതിൽ ഞങ്ങള്ക്ക് സന്തോഷമേ ഒള്ളു പക്ഷെ അവളുടെ സമ്മതമില്ലാതെ എനിക്കൊന്നും പറയാൻ പറ്റില്ല.... മോളെ അപ്പന്റെ കൊച്ചിന് ജോണിനെ വിവാഹം കഴിക്കുന്നതിന് എതിർപ്പുണ്ടോ?? അന്നയുടെ അപ്പൻ ചോദിച്ചു... അത് കേട്ടു കണ്ണ് വിടർത്തി അന്ന ഡ്രാക്കുവിനെ നോക്കി...

അവന്റെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു... അവൾക് അത്ഭുതം തോന്നി ആദ്യമായാണ് അവനിൽ അവൾ ആ തരത്തിലൊരു ചിരി കണ്ടത് അതിൽ മയങ്ങി പോകുന്ന പോലെ തോന്നിയവൾക്.... അപ്പോഴാണ് ചേട്ടായിടെ കമന്റ്‌.... അപ്പചോ ഇവക്കാണോ സമ്മതമല്ലാത്തത് അവനെ അവളൂറ്റി എടുക്കുന്നുണ്ട്....🤣നിങ്ങൾ ഉറപ്പിച്ചോന്നെ.... അത് കേട്ടതും അവൾ ആകെ നാണം കേട്ടു എല്ലാർക്കും ചമ്മിയ ഒരു ചിരിയും ചിരിച് അവൾ വേഗം റൂമിലേക്കോടി... പോകും വഴി അപ്പച്ചൻ വിളിച്ചു ചോദിച്ചു.... ഞാൻ ഉറപ്പിക്കട്ടെ..... അങ്ങ് ഉറപ്പിക്ക് അപ്പച്ചോയ്.... അവിടെ ഒരു കൂട്ട ചിരി മുഴങ്ങി....😆 ഈ പെണ്ണ് അപ്പച്ചൻ പയ്യെ പറഞ്ഞു.... മറിയാമ്മേ നീ അവളെ ഇങ് വിളിച്ചോണ്ട് വാ... അത് കേട്ടതും മറിയാമ്മ അവളെ വിളിക്കാൻ മേലേക്ക് പോയി... ************** അന്നമ്മ റൂമിൽ കേറി നേരെ മിററിന്റെ ഫ്രണ്ടിൽ നിന്നു.... അവൾക് അതിയായ സന്തോഷം തോന്നി.... താൻ പ്രണയിച്ച പുരുഷൻ തന്റേതാവാൻ പോകുവാണെന്ന് ആലോചിച്...

തന്റെ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ സഫലമായെന്ന് ആലോചിച്❤❤ അങ്ങനെ ഓരോന്ന് ആലോചിച് നിക്കുമ്പോഴാണ് മറിയാമ്മ ബാക്കിൽ വന്ന് നിന്നത്... നല്ല ആലോചനയിലാണല്ലോ ചേട്ടത്തി.... ഇനി ബാക്കി പിന്നെ ആലോചിക്കാം തായേക്ക് വിളിക്കുന്നു.... ചേട്ടത്തി... ഹാ ചേട്ടായിന്റെ വൈഫ്‌ ചേട്ടത്തി....🥳 അപ്പൊ അന്നമ്മ ഒന്ന് ചിരിച്ചു കൊടുത്തു... അങ്ങനെ രണ്ടും തായേ എത്തി.... എത്തിയപ്പോ ഡ്രാക്കുവിന്റെ അമ്മച്ചി ഒരു വളയെടുത്ത് ഡ്രാക്കുവിന്റെ കയ്യിൽ കൊടുത്തു അത് ഡ്രാക്കു അവളുടെ കയ്യിൽ അണിയിച് കൊടുത്തു... അപ്പൊ ഡ്രാക്കുവിന്റെ അമ്മച്ചി... ഞങ്ങൾക്കൊരു സന്തോഷത്തിന്...🤗 പിന്നെ കല്യാണം നമ്മക്ക് എത്രയും പെട്ടന്ന് തന്നെ നടത്തണം അതാണ് സൗകര്യം... അതികം നീട്ടി കൊണ്ട് പോവേണ്ട ആവശ്യമില്ലല്ലോ... ഡ്രാക്കുവിന്റെ അപ്പൻ... ഇല്ല വേഗം തന്നെ ഇവളുടെം ഇവന്റേം നടത്തണം....അന്നമ്മയെയും ചേട്ടായിനേം ചേർത്ത് പിടിച്ച് കൊണ്ട് അപ്പച്ചൻ പറഞ്ഞു...

ആഹ് റെചെലിനെ കെട്ടുന്നത് ഇവനാണല്ലോ ല്ലേ ഞാനത് മറന്നു.... ഡ്രാക്കു അപ്പൻ ഹാ.... രണ്ട് പേരുടേം ഒരു ദിവസം ആക്കിയാലോ...?? (അന്ന അപ്പ ) അത് വേണ്ട രണ്ടും അടുത്തടുത്തുള്ള രണ്ട് ദിവസങ്ങളിൽ ആകാം.... റെചെലിന്റെ കല്യാണം ഞങ്ങള്ക്ക് പ്രധാനമാണല്ലോ...(ഡ്രാക്കു അപ്പ ) ഞാൻ അത് മറന്നു.... എന്നാ വരുന്ന ഓഗസ്റ്റ് 27 ന് ഇവന്റേം 28 ന് ഇവളുടെം കേട്ട് നടത്താം എന്ത് പറയുന്നു....(അന്ന അപ്പ) ഞങ്ങള്ക് ok ആണ്..... എന്നാ അതുറപ്പിക്കാം ല്ലേ.... ഹാ.... അതിന്റെ ഇടയിൽ നമ്മക്ക് മോതിരം മാറ്റം നടത്താം.... ഹാ... അങ്ങനെ അവർ തീരുമാനത്തിലെത്തി പിന്നെ അപ്പന്മാർ രണ്ടാളും പൂര കത്തിയടി ആയിരുന്നു... കൂടെ അമ്മച്ചിമാരും... ചേട്ടായിയും ആരോണും മറിയാമ്മേം വേറെ ഒരു സൈഡിലും.... ഡ്രാക്കു അന്നമ്മയെ തന്നെ നോക്കി ഇരിപ്പാണ്.... അന്നമ്മക്ക് ഡ്രാക്കുവിന്റെ നോട്ടം കണ്ട് ആകെ പരവേശമൊക്കെ തോന്നുന്നുണ്ട് അവളുടെ മിഴികൾ പരൽ മീൻ കണക്കെ പാഞ്ഞു കൊണ്ടിരുന്നു ഹൃദയം വല്ലാണ്ട് മിടിച് കൊണ്ടിരുന്നു....

അതറിഞ്ഞെന്ന വണ്ണം ഡ്രാക്കുവിന്റെ ചുണ്ടിൽ അവന്റെ ആനിന് വേണ്ടിയുള്ള പുഞ്ചിരി വിരിഞ്ഞു... അവന്റെ നോട്ടം താങ്ങാനാവാതെ അവൾ മേലേക്ക് നടന്നു.... അത് കണ്ട് കൊണ്ട് ഡ്രാക്കുവും സോഫയിൽ നിന്ന് എഴുനേറ്റു.... മേലേക്ക് നടന്നു.... എല്ലാരും ഇതൊക്കെ കണ്ടെങ്കിലും അവരൊക്കെ ഒന്ന് പുഞ്ചിരിച്ചു വീണ്ടും സംസാരിക്കാൻ തുടങ്ങി... ************** റൂമിൽ എത്തി അന്നമ്മ കണ്ണ് പൊത്തി കുറച്ചു നേരം നിന്നു.... നാണം കൊണ്ടേ 😜 അപ്പോഴാണ് ബാക്കിൽ ഡോർ അടയുന്ന സൗണ്ട് കേട്ടത്.... ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ കണ്ടു.. ആളെ കൊല്ലുന്ന ചിരിയോടെ നിൽക്കുന്ന ഡ്രാക്കുവിനെ അന്നമ്മക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.... ഡ്രാക്കു പയ്യെ അവളുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ടിരുന്നു അതിനനുസരിച്ചു അവൾ പുറകിലേക്ക് നീങ്ങി കൊണ്ടിരുന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story