ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 22

drakkulayude kanthari

രചന: JaHN__02

അതിന്റെ ഇടയിൽ വേറെ രണ്ട് ജോഡി കണ്ണുകൾ തമ്മിൽ പ്രണയം കയമാറുന്നുണ്ടായിരുന്നു ആരും അറിയാതെ..... *************** ദിയാന യുടേം അനുവിന്റെയും കൂടെ കൂട്ടിന് അന്നമ്മയുടെ ഒരു czn ഉം ഉണ്ടായിരുന്നു പേര് സാറാ ..... അന്നമ്മ ഡ്രാക്കുവിനെ തന്നെ വായി നോക്കി നിക്കുവായിരുന്നു.... മറ്റവർ ഡ്രാക്കുവിന്റെ കൂടെയുള്ളവന്മാരെയും....മറിയാമ്മേം ഉണ്ട് അവരുടെ കൂടെ.... എല്ലാരും പൊരിഞ്ഞ കോഴി പണിയിലായിരുന്നു...

അങ്ങനെ നിക്കുമ്പോ അന്നമ്മ അവരേം കൂട്ടി ഡ്രാക്കുവിന്റേം ടീമ്സിന്റേം അടുത്ത് ചെന്നു എന്നിട്ട് തമ്മിൽ പരിചയപ്പെടുത്തി കൊടുത്തു... സാറയെ കണ്ടത് മുതൽ ആരോണിന്റെ കണ്ണ് ലവളുടെ മേലെയായിരുന്നു....🥳 ദിയാനയെ കണ്ടത് മുതൽ നിഹാലിന്റെയും...🤣 പരിചയപ്പെട്ടപ്പോൾ മുതൽ അനു വിവേകിനെ നോട്ടമിട്ടിട്ടുണ്ട് ലവൻ തിരിഞ്ഞ് നോക്കുന്നില്ല എന്നാലും കുട്ടി ലവനെ തന്നെ നോക്കി നിക്കുവാന്... ആൽബിച്ചന്റെയും മാറിയാമേടെയും കണ്ണ് കൊണ്ടുള്ള കഥകളി കണ്ടപ്പോ അന്നമ്മക്ക് നല്ല doubt ഉണ്ട്.... രണ്ടും സെറ്റ് ആണോന്നു.... അങ്ങനെ എല്ലാരും സംസാരിച്ചു നിക്കുമ്പോ....

ഡ്രാക്കുവിനും അന്നമ്മക്കും പ്രൈവസി ആയിക്കോട്ടെന്ന് പറഞ്ഞു എല്ലാരും മാറി വേറെ വേറെ സ്ഥലത്ത് പോയി... ആരോൺ നേരെ പോയത് സാറ യുടെ അടുത്തേക്കാണ്.... രണ്ട് പേരും പരിചയപെട്ടു തമ്മിൽ സംസാരിക്കാൻ തുടങ്ങി.... നിഹാൽ നേരെ ദിയു വിന്റെ അടുത്തേക്ക് ചെന്നു.... അവളുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുത്തു.... പോസ്റ്റ്‌ ആയി നിക്കുന്ന വിവേകിനെ കണ്ടതും അനു അവന്റെ അടുക്കലേക്കു ചെന്നു... അവനോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു... അവൻ മുക്കിയും മൂളിയും ഒക്കെ താല്പര്യമില്ലാതെ മറുപടി പറഞ്ഞു കൊണ്ടിരുന്നു...

അവൾക് ദേഷ്യം വന്നെങ്കിലും ചെക്കനെ എങ്ങനേലും വളക്കണം എന്നാ ഉദ്ദേശത്തിൽ മുപ്പതി സംസാരിച്ചു കൊണ്ടേ ഇരുന്നു...💕 ആൽബിയും മറിയാമ്മയും ആരും കാണാതെ വേറെ ഒരു ഭാഗത്തേക്ക്‌ പോയി... ബാൽക്കണി യിലേക്കാണ് രണ്ടും കൂടെ പോയത്.... അവിടെ എത്തിയതും ആൽബി അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി.... എത്രെയായെടി പെണ്ണെ നിന്നെ കണ്ടിട്ട്....💞 എന്നേ എന്നും വീഡിയോ കാളിൽ കാണുന്നതല്ലേ പിന്നെന്തോന്നാ...😜

അങ്ങനല്ല നേരിട്ട് കാണണ്ടേ.... അപ്പോഴല്ലേ ഒരു രസം...😜 അതും പറഞ്ഞു അവൻ കള്ള ചിരി ചിരിച്ചു അവളുടെ ഇടുപ്പിലൂടെ കൈകൾ ഇയച്ചു കൊണ്ട് അവളിലെക്കമർന്നു...💕 ഒരുപാട് നാളത്തെ പ്രണയം തമ്മിൽ പറഞ്ഞു അവർ സമയം തള്ളി നീക്കി.... *************** അന്നമ്മയും ഡ്രാക്കുവും വെറുതെ ഓരോന്ന് സംസാരിച്ചും ഫോട്ടോ എടുത്തും സമയം തള്ളി നീക്കി പിന്നെ ഫുഡടിയൊക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു.... പരസ്പരം എല്ലാവരും എല്ലാവരുടേം നമ്പർ വാങ്ങിയിരുന്നു.....😆....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story