ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 24

drakkulayude kanthari

രചന: JaHN__02

റിയയെയും വലിച്ചു അന്നമ്മ വീടിന്റെ ആരും ശ്രെദ്ധിക്കാത്ത ഒരു മൂലയിലേക്ക് മാറി നിന്നു... അവിടെ എത്തിയതും റിയ ഒരാളെ ഫോണിൽ call ചെയ്തു അതൊക്കെ കണ്ടതും അന്നമ്മ ഒന്ന് ഭയന്നു... പക്ഷെ പതർച്ച പുറത്ത് കാണിക്കാതെ അവൾ നിന്നു.. അപ്പോഴാണ് ഒരു സുമുഖനായ ചെറുപ്പക്കാരൻ അവിടേക് വന്നത്...അന്നമ്മയെ കണ്ടതും അവനൊന്ന് പുഞ്ചിരിച്ചു...പക്ഷെ അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞ് നിന്നു... അത് കണ്ടതും വന്നവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു അപ്പൊ തന്നെ റിയ അന്നമ്മയുടെ കരങ്ങൾ കവർന്നു... അവൾ വിടുവിക്കാൻ നോക്കിയെങ്കിലും നടന്നില്ല... അപ്പോഴാണ് റിയ സംസാരിച്ചു തുടങ്ങിയത്... സോറി അന്ന iam really sorry മാപ്പർഹിക്കാത്ത പല തെറ്റുകൾ ഞാൻ നിന്നോടും ജോണിനോടും ചെയ്തിട്ടുണ്ട്... ഇപ്പൊ അതിനൊക്കെ ഞാൻ... ഞാൻ ഖേദിക്കുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി വാക്കുകൾ ഇടറി വീണു... അന്നമ്മക്ക് അത് കണ്ടതും വല്ലാത്ത അസ്വസ്ഥത തോന്നി...

അവൾ തുടർന്നു... എന്റെ ചെറുപ്പം മുതൽ എന്റെ ഡാഡിയും മമ്മിയും ഡിവോഴ്സ്ഡ് ആയിരുന്നു... അവരിൽ നിന്ന് എനിക്ക് നല്ലതൊന്നും ലഭിച്ചിരുന്നില്ല... രണ്ട് പേർക്കും വഴി വിട്ട പല ബന്ധങ്ങളും ഉണ്ടായിരുന്നു... ഞാനല്ലാതെ ആരും അത് അറിഞ്ഞിരുന്നില്ല...ഞാൻ അത് കണ്ടാണ് വളർന്നത്.... അവര്ക് ആവശ്യം പണം മാത്രമായിരുന്നു... ഡാഡി ഡ്രഗ്സ് യൂസ് ചെയ്യുമായിരുന്നു... അത് കണ്ട് ഡാഡി ഇല്ലാത്ത ടൈമിൽ ഞാൻ ഡാഡി യുടെ ഡ്രഗ്സ് ഒക്കെ യൂസ് ചെയ്യാനും ഇൻജെക്ട് ചെയ്യാനും തുടങ്ങി.... അവരെന്നെ തനിച്ചാക്കി വേറെ ഇടങ്ങളിലേക്ക് എനിക്ക് 15 വയസ്സുള്ളപ്പോൾ പോയി അതോടെ അവർ അയച്ചു തരുന്ന cash ഉം മേടിച്ചു ഡ്രഗ്സും പുറമെ ഡ്രിങ്ക്സും ഒക്കെ കഴിക്കാൻ തുടങ്ങി.... Pub ഇൽ പോയി ബോധമില്ലാതെ ഓരോന്ന് ചെയ്ത് കൂട്ടുവായിരുന്നു ഞാൻ ഒന്നും സ്വബോധത്തിലല്ല പക്ഷെ എന്റെ ഡ്രഗ്സിന്റേം ഡ്രിങ്ക്സിന്റേം അഡിക്ഷൻ മാറ്റാൻ എനിക്ക് സാധിച്ചില്ല....

അങ്ങനെ ഇരിക്കുമ്പോഴാണ് മമ്മി ഈ കാര്യങ്ങളൊക്കെ അറിഞ് എന്നേ ജോണിന്റെ വീട്ടിലേക്കു പറഞ്ഞയച്ചത്.... അവനോട് ഒരു പാട് അടുത്തു ഒരുപാട് ഇഷ്ടമായിരുന്നു എനിക്കവനെ.... പക്ഷെ ഞാൻ കയ്യിൽ കരുതിയ ഡ്രഗ്സൊക്കെ കഴിഞ്ഞു തുടങ്ങിയപ്പോ എനിക്ക് കോളേജിൽ അതൊക്കെ യൂസ് ചെയ്യുന്നവരുമായി അടുപ്പത്തിലവേണ്ടി വന്നു.... അത് കിട്ടാഞ്ഞാൽ എനിക്ക് ഭ്രാന്ത്‌ പിടിക്കുമെന്ന് തോന്നിയപ്പോഴാണ് ഞാൻ അവന്മാർ പറയുന്ന എന്തിനും കൂട്ട് നിന്നതും ഓരോന്നു ചെയ്ത് കൂട്ടിയതും.... അതിന്റെ ആഫ്റ്റർ എഫക്ട് ആയി അവൻ ഇതൊക്കെ അറിയുകയും എന്നേ അവിടെ നിന്നു പറഞ്ഞയക്കുകയും ചെയ്തു... പിന്നെ ഒരു വാശിയായിരുന്നു അവനെ ആർക്കും വിട്ട് കൊടുക്കില്ലെന്നുള്ള വാശി... സ്വബോധത്താൽ ഞാൻ പ്രണയിച്ച ഒരേ ഒരു വെക്തി അവനാണെന്നു തന്നെ പറയാം...💞അതായിരിക്കാം അങ്ങനെ ഒക്കെ തോന്നിച്ചത് പിന്നെ നിന്നോട് ചെയ്തതൊക്കെ ഈ വാശിക്ക് പുറത്തു തന്നെയായിരുന്നു.... പക്ഷെ അവനെന്നെ തല്ലി ചതച്ചു അവിടിട്ട് പോയപ്പോ... ബോധം മറഞ്ഞ എന്നേ രക്ഷിച്ചത് ഇവനാ.... ഇവനും ഉണ്ടായിരുന്നു ഉണ്ടായിരുന്നു എന്നെപോലെ പറയാനൊരുപാട് കഥകൾ....

അവളുടെ കൂടെ വന്നവനെ ചൂണ്ടി അവൾ പറഞ്ഞു.. ഇത്രേം ദിവസം കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ ഏറെ അടുത്തു... ഇപ്പൊ എന്റെ അഡിക്ഷൻസ് ഒക്കെ ഇവൻ കാരണം മാറി ഇപ്പൊ എനിക്കുള്ള ആകെ ഒരു അഡിക്ഷൻ അതിവനാ.... പ്രണയിക്കണം എനിക്കിവനെ ഇവന്റെ മാത്രമായി ജീവിക്കണം എനിക്ക്... സ്വബോധത്തോടെ ഒരു അഡിക്ഷൻസും ഇല്ലാതെ ❤ അവളുടെ കണ്ണ് ആ വാറുപ്പക്കാരന്റെ മുഖത്തു തന്നെ യായിരുന്നു 💞അവനവളെ ചേർത്ത് പിടിച്ചു ആർക്കും വിട്ട് കൊടുക്കില്ലെന്നപോലെ അവൾ പറഞ്ഞതിന് അനുക്കൂലിച്ചെന്നപോലെ 🥳 പൊറുക്കാൻ പറ്റുമെങ്കിൽ പൊറുക്കുക... ഞാൻ ഇനി നിങ്ങളുടെ ജീവിധത്തിലേക്കു കയറി വരില്ലട്ടോ.... ഞങ്ങൾ നാളെ പോകുവാ സ്റ്റേറ്റ്സിലേക്ക്... ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്നു കരുതുന്നില്ല.... ഞങ്ങൾ ഇറങ്ങുവാ ഒന്നും മനസ്സിൽ വെക്കരുത്... ജോണിനോട് പറയണം ഞാൻ അന്വേഷിച്ചെന്നു... Byy🤗

അതും പറഞ്ഞു അവളും അവളെ ചേർത്ത് പിടിച്ച് അവനും നടന്നു നീങ്ങിയപ്പോയും അന്നമ്മ അവൾ പറഞ്ഞതിൽ തന്നെ കുരുങ്ങി കിടക്കുവായിരുന്നു...അന്നമ്മയുടെ കണ്ണിൽ നീർക്കണങ്ങൾ കുമിഞ്ഞു കൂടി അവ തായേക്ക് നിലം പതിച്ചു കൊണ്ടിരുന്നു...💞 അവൾ ചിന്തിക്കുവായിരുന്നു... താൻ എന്ത് ഭാഗ്യവതിയാണെന്ന്... റിയ അവളുടെ പേരെന്റ്സ് കാരണമാണ് ഈ അവസ്ഥയിലെത്തിയതെന്നു 💞 അവൾ വേഗം മുഖത്തൊരു ചിരി വരുത്തി കൊണ്ട് ഉള്ളിലേക്ക് നടന്നു.... ഇടക്ക് ഇടക്ക് എടുക്കുന്ന pics ഒക്കെ അന്നമ്മ ഡ്രാക്കുവിന് forward ചെയ്യുന്നുണ്ട് ഡ്രാക്കു തിരിച്ചും 🤣പരുപാടികളൊക്കെ കഴിഞ്ഞു അവരെല്ലാവരും കിടക്കാൻ പോയി... നാളെ നേരത്തെ തന്നെ ഒരുങ്ങി പള്ളിയിലേക്ക് പോകാനുള്ളതാണ്.. അന്നമ്മ റൂമിൽ ചെന്നു ഡ്രസ്സ്‌ ഒക്കെ മാറി അപ്പോയെക്കും അവളുടെ ചങ്കത്തികൾ റൂമിൽ ഹാജരായിരുന്നു... അവർ സംസാരിച്ചിരിക്കുമ്പോൾ അന്നമ്മ പയ്യെ ബാൽക്കണിയിലേക്ക് മുങ്ങി ഫോൺ എടുത്ത് ഡ്രാക്കുവിന് കാൾ ചെയ്തു... ****************

ഡ്രാക്കുവിന്റെ വീട്ടിലും കുടുംബക്കാരൊക്കെ നിറഞ്ഞിരുന്നു.... എല്ലാവരും ഓരോ ഇടത്ത് സംസാരിച്ചിരിക്കുന്നുണ്ട്.... അധികം എന്ന് പറയാൻ പരിപാടികളൊന്നും അവിടെ ഉണ്ടായിരുന്നില്ല...💞 ഫുഡ്‌ ഒക്കെ തട്ടി എല്ലാവരും ഏറെ വൈകിയാണ് കിടന്നത്.... ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോഴാണ് ഡ്രാക്കുവിന്റെ ഫോൺ റിങ് ചെയ്തത്.... ബെഡിൽ മൂന്നെണ്ണം പല angle ലും കിടക്കുന്നുണ്ട് അതും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ ഫോൺ അറ്റൻഡ് ചെയ്ത് ടെറസിലേക്ക് പോയി.... അന്നമ്മ ഫോൺ എടുത്ത ഉടനെ തന്നെ റിയ വന്നതും മറ്റും കുത്ത് കോമ പുള്ളി വിടാതെ അവനോട് പറഞ്ഞു കൊടുത്തു...🤣 അവൻ എല്ലാം കേട്ടങ്ങനെ ഇരുന്നു.... അവനിൽ ആശ്വാസം നിറഞ്ഞു ഇനി സമാധാനമായി മുന്നോട്ട് പോകാലൊന്നുള്ള നെടുവീർപ് അവനിൽ ഉയർന്നു...💞 അങ്ങനെ ഒരുപാട് നേരത്തെ സംസാരത്തിന് ശേഷം അവൻ സർപ്രൈസിന്റെ കാര്യവും ഓർമ പെടുത്തി കാൾ കട്ട്‌ ചെയ്തു...🥳 രാവിലെ...💞 .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story