ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 25

drakkulayude kanthari

രചന: JaHN__02

❤ രാവിലെ...❤ ഡ്രാക്കുവിന്റെ വീട്..❤ എല്ലാവരും ആരവങ്ങളും ആഘോഷങ്ങളുമായി ഉണർന്നു...അവിടമാകെ ശബ്ദ കോലാഹലങ്ങളായിരുന്നു...💞 എല്ലാവരും ഉണർന്നു പള്ളിയിലേക്ക് പോകാൻ ready ആയി.. ഡ്രാക്കുവിനെ ഒരു ബ്ലാക്ക് പാന്റ് വൈറ്റ് ഷർട്ട്‌ പിന്നെ ഒരു ബ്ലാക്ക് ബ്ലേസർ ധരിപ്പിച്ചു അവന്റെ ഫ്രണ്ട്‌സ് സുന്ദര കുട്ടപ്പനാക്കി... ടാ മതിട എനിക്കിതൊന്നും വേണ്ട... ഡ്രാക്കുവിന്റെ മുടിയിലും മുഖത്തും ഒക്കെ യായി പല ടൈപ്പ് ക്രീം തേച്ചു പിടിപ്പിക്കുന്നുണ്ട് നമ്മളെ ടീംസ്.. മെയിൻ ആയിട്ട് ആരോണാണ്...

ടാ ചേട്ടായി നിന്നെ ഒരുക്കുന്ന പോലെ എന്നെയും നീ എന്റെ മിന്ന് കെട്ടിന് ഒരുക്കണം അയ്നാണ് ഞാനീ കിടന്നു കഷ്ടപ്പെടുന്നേ... അതും പറഞ്ഞു ലവൻ നെടുവീർപ്പിട്ടു...🤣 ഡ്രാക്കു അവനെ ഒന്ന് നോക്കി അപ്പൊ തന്നെ ലവൻ അവിടുന്ന് എസ്‌കേപ്പ് അടിച്ചു.... എല്ലാവരുടേം വക യുള്ള കലാപരിപാടികൾ തീർന്നപ്പോൾ തന്നെ സമയം ഒരുപാടായിരുന്നു... എല്ലാവരും വണ്ടിയും എടുത്ത് വീടും പൂട്ടി പള്ളിയിലേക്ക് തിരിച്ചു...💕 *************** അന്നമ്മയുടെ വീട്...💞 അവിടേം നേരത്തെ തന്നെ ആരവങ്ങളൊക്കെ തുടങ്ങിയിരുന്നു...💕 എല്ലാവരും എണീറ്റു അന്നമ്മയെ മമ്മ വന്നു കുത്തി പൊക്കി...

കൂടെ മമ്മയുടെ ഒരു കമന്റും... ഇവളെ എണീപ്പിക്കാൻ ആ ചെക്കൻ കുറച്ചു പാട് പെടേണ്ടി വരും പാവം എന്റെ മോൻ.... അത് കേട്ടതും അവൾ പുച്ഛിച്ചു ബാത്‌റൂമിലേക്ക് കയറി.... അവൾക്കറിയാമായിരുന്നു ഉള്ളിൽ കുന്നോളം സങ്കടം ഒതുക്കിയിട്ടാണ് മമ്മ അങ്ങനെ പറഞ്ഞതെന്ന് 💕മമ്മയെ വെറുപ്പിച്ചു എപ്പോഴും താൻ കൂടെ ഉണ്ടാവുമായിരുന്നു ഇനി ഞാൻ ഈ വീട്ടിൽ വെറും ഒരു അഥിതി മാത്രമാണ് ഇവിടുന്നു വേറെ ഇടത്തേക്ക് പറിച്ചു നടുന്നവൾ...❤ അമ്മച്ചി അവൾ ബാത്‌റൂമിൽ കയറിയതും കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീർ തുടച്ചു വിതുമ്പലുകൾ ഒതുക്കി പിടിച്ച് റൂമിലേക്കോടി അത് കണ്ട് നിന്നവരുടെ കണ്ണ് നിറച്ചു അവർക്കറിയാമായിരുന്നു

ഉള്ളിലിരുന്ന് അവളും കരയുകയാവുമെന്ന് ❤ മമ്മ നേരെ പോയി റൂമിലിരുന്നു 💕അപ്പച്ചൻ റൂമിലേക്ക് വന്നപ്പോൾ കാണുന്നത് കരഞ്ഞുകൊണ്ട് ഇരിക്കുന്ന മമ്മ യെ ആണ് കാരണം അറിയാവുന്നത് കൊണ്ട് തന്നെ അപ്പച്ചൻ മമ്മയെ ചേർത്ത് പിടിച്ചു അവരുടെ കണ്ണുനീർ അദ്ദേഹത്തിന്റെ ഷർട്ടിനെ നനയിച്ചു അപ്പച്ചനും തേങ്ങുകയായിരുന്നു.... അവന്റെ കയ്യിൽ അവൾ സുരക്ഷിതമാണെന്ന് അറിയാം എങ്കിലും.... ഉള്ളിലൊരു നോവ്..💞 അവളെ അവളുടെ പടകളൊക്കെ കൂടെ ഒരുക്കി... എല്ലാവരും നേരെ പള്ളിയിലേക്ക് വിട്ടു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story