ധ്രുവികം: ഭാഗം 12

druvikam

A story by സുധീ മുട്ടം

"എടീ ചേച്ചീ നീയെന്തിനാടീ ഏങ്ങലടിച്ചു കരയുന്നത്" എന്ന് അനിയത്തിയുടെ സ്വരം കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്..അവളെ ആദ്യമൊന്ന് മിഴിച്ചു നോക്കിയട്ട് കവിളിലൂടെ കരതലമോടിച്ചു. ശരിയാണ് ഞാൻ കരയുകയാണ്.കണ്ണുനീരിന്റെ നനവ് കയ്യിലറിഞ്ഞു. "എന്താ ചേച്ചിയേ എന്താ പറ്റിയത്" വൈഭമിയുടെ ആധി നിറഞ്ഞ സ്വരം കാതിലേക്ക് ഒഴുകിയെത്തി.. സത്യം പറയണോ വേണ്ടയോന്ന് ഒരുനിമിഷം ചിന്തിച്ചു. പറയുന്നതാണ് നല്ലതെന്ന് തോന്നി. "അതുപിന്നെ ഞാനൊരു സ്വപ്നം കണ്ടതാ" മടിച്ചു മടിച്ചു പറഞ്ഞു.. ഞങ്ങളുടെ സംസാരം കേട്ടു അപ്പുവേച്ചിയും ഉണർന്നു മിഴിച്ചു നോക്കി.

"എന്തുപറ്റി മക്കളെ" ഒരമ്മയുടെ ആധി നിറഞ്ഞ ശബ്ദത്തിനൊപ്പം കരുതലും വാത്സല്യവും ഉണ്ടായിരുന്നു. "അപ്പുവേച്ചി പതുക്കെ..അമ്മയെ ഉണർത്തണ്ടാ" ഞാനമ്മയെ നോക്കി..നല്ല മയക്കത്തിലാണ്. "എന്തു സ്വപ്നമാണെന്ന് പറയ് ചേച്ചി..മനുഷ്യനെ വിഷമിപ്പിക്കാതെ" അനിയത്തി ഇപ്പോൾ കരയും പോലെയായി..എനിക്കൊന്നും പറ്റുന്നത് അവൾക്ക് സഹിക്കില്ല‌.കാര്യം തന്റേടിയൊക്കെ ആണ്.. ഞാനെന്നു വെച്ചാൽ ജീവനും.. "അത് പിന്നെ..." ചുരുങ്ങിയ വാക്കുകളിൽ ഞാൻ പറഞ്ഞു..

വൈഭിയെന്നെയൊന്നു തുറിച്ചു നോക്കിയ ശേഷം പൊട്ടിച്ചിരിച്ചു. "അതെന്താണെന്ന് അറിയോ ചേച്ചിക്ക്" ഇല്ലെന്ന് ഞാൻ കണ്ണുകളടച്ചു. "ചേച്ചിക്ക് ഇപ്പോഴും ത്രയമ്പകയെ പേടിയാണ്" ഞാനൊരു നിമിഷമൊന്ന് മൗനം പാലിച്ചു... എന്നെ സംബന്ധിച്ച് വഴക്ക് ഇഷ്ടപ്പെടാത്ത ഒരാളാണ്. തന്നെയുമല്ല എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അനിയത്തിയും അമ്മയും തനിച്ചായി പോകുമെന്നൊരു ഭയം എപ്പോഴും ഉള്ളിലുണ്ട്..എനിക്ക് എന്തെങ്കിലും പറ്റുമോന്നതിനേക്കാൾ ആശങ്ക അവരുടെ കാര്യത്തിലാണ്..

ദേവദത്ത് ജയിലിലായതിന്റെ പക എപ്പോഴും ത്രയമ്പയിലുണ്ടാകും...അവസരത്തിൽ അവ പക വീട്ടുമെന്ന് ഉറപ്പാണ്.. "എനിക്ക് പേടിയുണ്ട് വൈഭി..എന്നെ ഓർത്തല്ല..അമ്മയേയും നിന്നെയേയും ഓർത്ത്" പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.. എന്നെ കെട്ടിപ്പിടിച്ചു.. "അങ്ങനെയൊക്കെ സംഭവിക്കുമെന്ന് പേടിക്കരുത് ചേച്ചി..ചിന്തിച്ചാൽ ഭയം മനസ്സിനെ വിട്ടൊഴിയില്ല.ഇത്രത്തോളം നമ്മളെത്തിയില്ലേ..ഇനിയും നമ്മൾ ജീവിക്കും..ആരുടെ മുന്നിലും ഭയക്കാതെ.ചേച്ചിയൊന്ന് മനസ്സ് വെച്ചാൽ മതി"

"അതേ മോളേ..തല കുനിച്ചാൽ തലയിൽ കയറി നിരങ്ങും" അപ്പുവേച്ചി വൈഭി പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു.. "മോള് നല്ലോണമൊന്ന് ചിന്തിക്കൂ...ഒന്നൂടെ കണ്ണടക്കാൻ സമയമുണ്ട്...കിടക്കൂ മക്കളെ" അപ്പുവേച്ചി കിടന്നതോടെ ഞങ്ങളും കിടന്ന്..ഒരു കൈ എടുത്തു വൈഭിയെ ചുറ്റി..എനിക്ക് അഭിമുഖമായി കിടന്നവൾ എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു.ധൈര്യം തരും പോലെ‌ "നിന്റെ പോലീസുകാരൻ ചേട്ടനും നമ്മുടെ കൂടെയില്ലേ" അനിയത്തി സ്വരം താഴ്ത്തി ചെവിയിൽ മന്ത്രിച്ചതും എന്റെ മുഖത്ത് രക്തചുവപ്പു പടർന്നു.. പ്രണയത്തിന്റെ കുങ്കുമവർണ്ണം ഞാൻ പോലും അറിയാതെ ഹൃദയത്തെ നിറച്ചു..

",ദേവർഷ്.." ആ പേരൊന്ന് വെറുതെ ഉച്ചരിച്ചു.. ഒരുപോലെ സൗമ്യനും കോപാകുലനുമായ ചെറുപ്പക്കാരൻ.. എന്റെ ഹൃദയം എന്തിനോ വേണ്ടി തുടിച്ചു തുടങ്ങി.. രാവിലെ താമസിച്ചാണ് എഴുന്നേറ്റത്..വൈഭി വിളിച്ചു ഉണർത്തി. "എഴുന്നേൽക്ക് ചേച്ചി കോളേജിൽ പോകണം" എന്നെക്കാൾ എന്റെ കാര്യത്തിൽ അനിയത്തിക്കാണ് ഉത്കണ്ഠ മുഴുവനും.. മടിച്ചു കിടക്കാതെ എഴുന്നേറ്റു. ചായ കുടിയും കഴിഞ്ഞു കുളിച്ചിട്ട് വരുമ്പോൾ എട്ടുമണി ആകാറായി..ധൃതിയിൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വൈഭി തന്ന പൊതിച്ചോറും ബാഗിലാക്കി യാത്ര പറഞ്ഞിറങ്ങി. "ആ ത്രയമ്പക ഉടക്കാൻ വന്നാൽ ഒരെണ്ണം കൊടുത്തേക്കാൻ മറക്കരുത്" വൈഭി ഓർമ്മിപ്പിച്ചതിനു പുഞ്ചിരിയോടെ തലയാട്ടി സമ്മതിച്ചു..

ബസ് സ്റ്റോപ്പിലേക്ക് വേഗം നടന്നു..ഭാഗ്യം പതിവ് ബസ് പോയിരുന്നില്ല..അതിൽ കയറി കോളേജ് ജംക്ഷനിലിറങ്ങി..വൈമിക എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. "എന്തു പറ്റിയെടീ മുഖം വീർത്തിരിക്കുന്നത്" വൈമിയുടെ മങ്ങിയ മുഖം ശ്രദ്ധിച്ചു ഞാൻ ചോദിച്ചു. "ഒന്നൂല്ലെടീ..നിനക്ക് തോന്നിയതാ" അവളെന്തോ മറച്ചു പിടിക്കും പോലെ..കൂടുതൽ കുത്തിക്കിഴിഞ്ഞ് ചോദിച്ചില്ല‌.വൈമിയായിട്ട് പറയട്ടെന്ന് കരുതി... ഞങ്ങൾ ക്ലാസ് റൂമിലെത്തി..അന്നും ത്രയമ്പക എത്തിയിരുന്നില്ല..അതെനിക്ക് ഒരു ആശ്വാസമായിരുന്നു..

വൈകുന്നേരം കോളേജ് കഴിഞ്ഞു ഞാനും വൈമിയും കൂടെയിറങ്ങി... ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി....ത്രയമ്പക കോളേജിൽ വരാത്തത് എന്നെ അത്ഭുതപ്പെടുത്തി... ഞാൻ പൂർണ്ണമായും പഠനത്തിൽ ശ്രദ്ധ പുലർത്തി..വൈഭിയും അപ്പുവേച്ചിയും മുയൽ കൃഷിയിലും പച്ചക്കറിയും ആടുകളുടെ കാര്യവും നോക്കി നടത്തി.. ദിവസങ്ങൾ ആഴ്ചകളായി....ഒരുമാസം പെട്ടന്നാണ് കടന്നു പോയത്..ത്രയമ്പകയേയും ദേവദത്തനെയും മറന്നു തുടങ്ങി.. ഒരുദിവസം കോളേജിൽ വൈമി വന്നില്ല.

.എനിക്ക് ക്ലാസാകെ ബോറായി തുടങ്ങി.. അവൾക്ക് എന്താ പറ്റിയെന്ന് അറിയാനായി ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ്.. ഉച്ച കഴിഞ്ഞു ക്ലാസ് കട്ട് ചെയ്തു ഇറങ്ങി..വല്ലാത്ത തലവേദന. വീട്ടിലേക്ക് പോകാനായി ബസ് കാത്തു നിന്നു..കുറച്ചു സമയം കഴിഞ്ഞിട്ടും ബസ് വന്നില്ല..ക്ഷമ കെട്ടു.. കുറച്ചു കഴിഞ്ഞു ഇരമ്പലോടെ ഒരുജീപ്പ് ഇരച്ചു എനിക്ക് സമീപം വന്നു നിന്നു.. ഞാൻ കുറച്ചു പിന്നിലേക്ക് മാറി നിന്നു.. ജീപ്പിന്റെ ഇടത് ഭാഗത്ത് നിന്ന് ദേവർഷ് ഇറങ്ങി..എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചു. എന്നിൽ സംഭ്രമം ഉടലെടുത്തു.

ഹൃദയമിടിപ്പ് വർദ്ധിച്ചു തുടങ്ങി. എന്റെ ഓരോ ഭാവവും ശ്രദ്ധിച്ചു ദേവർഷ് നിൽക്കുന്നത്. എനിക്ക് നാണക്കേട് തോന്നി.. "വൈമി എവിടെ?" എന്തെങ്കിലും ചോദിക്കണമെന്ന് കരുതി ഞാൻ ചോദിച്ചു.. "ആഹാ‌‌..തനിക്ക് നാവുണ്ടോ?" ആളെന്നെ കളിയാക്കുകയാണെന്ന് അറിഞ്ഞിട്ടും തല കുനിച്ചു നിന്നു. "ഇന്നവളെ കാണാനായി ഒരാൾ വന്നു...അതിന്റെ ശീത സമരത്തിലാ" പെണ്ണുകാണാൽ ആണെന്ന് എനിക്ക് മനസ്സിലായി...അതോടെ ഞാൻ നിശബ്ദയായി...

ഇനിയൊന്നും ചോദിക്കാൻ ഇല്ലാത്തതിനാൽ തല ഉയർത്തിയതേയില്ല.നെഞ്ച് വല്ലാതെ പിടക്കുന്നുണ്ട്.. ദേവർഷിനെ കണ്ടിട്ടു കുറെ നാളായി..അന്ന് മീറ്റ് ചെയ്തതിനു ശേഷം ഇന്നാണു കാണുന്നത്.. "വീട്ടിലേക്ക് ആണെങ്കിൽ ഞാൻ ഡ്രോപ് ചെയ്യാം" ",വേണ്ട..ബസ് ഇപ്പോൾ വരും" പെട്ടെന്ന് മറുപടി കൊടുത്തു.. ഇല്ലെങ്കിൽ എന്നെ പ്രതീക്ഷിച്ചു നിൽക്കും... ബസ് ഇരമ്പി വന്നു നിന്നതോടെ യാത്ര പോലും ചോദിക്കാതെ ഓടിക്കയറി.. മിഴികൾ പുറത്തേക്ക് നീണ്ടതും ദേവർഷ് എന്നെ നോക്കി നിൽക്കുന്നത് കണ്ടു..വെപ്രാളത്തോടെ ഞാൻ നോട്ടം മാറ്റി.. ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു.. റോഡിനു അരികിലായി ഒരു ആഡംബര കാറ് കിടക്കുന്നത് കണ്ടൊന്ന് ഞെട്ടി...

ആരായിരിക്കും വീട്ടിൽ വന്നതെന്ന് അറിയാനായി വെപ്രാളപ്പെട്ടു നടന്നു...മുറ്റത്ത് എത്തിയതും കണ്ടു അകത്തു നിന്നും ഇറങ്ങി വരുന്നുവരെ ..ഒരുമാത്രയൊന്ന് ഞെട്ടിപ്പോയി..അവരെ തീരെ പ്രതീക്ഷിച്ചിരുന്നില്ല ... ദേവമംഗലത്തെ രാജേശ്വരിയമ്മ..ദേവദത്തിന്റെ അമ്മ...അവർക്ക് പിന്നാലെ ത്രയമ്പകയും... പകച്ചു നിന്നിരുന്ന എന്നെ നോക്കി രാജേശ്വരിയമ്മ ഒന്നു പുഞ്ചിരിച്ചു.... ആ പുഞ്ചിരിക്ക് നൂറായിരം അർത്ഥങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി.................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story