ധ്രുവികം: ഭാഗം 17

druvikam

എഴുത്തുകാരി: അമ്മു അമ്മൂസ്

ഇനി കുറച്ചു ഭാഗങ്ങൾ വൈഭവിയാണു കഥ പറയുക... എന്തിനെന്ന് അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ഒരു തുള്ളി അടർന്ന് താഴേക്ക് പതിച്ചു. വൈദേവിനെ ആദ്യം കണ്ടതു മുതൽ ഇതുവരെയുള്ളത് എല്ലാം ഒരു ചലചിത്രം പോലെ മനസ്സിൽ തെളിഞ്ഞു. അഹങ്കാരിയായ ഒരു പോലീസ് ഓഫീസർ ആണെന്ന് കരുതി.അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ അതൊന്നു കൂടി ഊട്ടി ഉറപ്പിച്ചു. ഇപ്പോൾ ആളൊരു വിങ്ങലായി നിറയുകയാണ്. ഞാൻ പെട്ടന്ന് അവിടെ നിന്ന് എഴുന്നേറ്റു മുറിയിൽ കയറി. ഉറക്കെയൊന്ന് കരയണമായിരുന്നു.എല്ലാവർക്കും മുന്നിൽ കരയാൻ എന്നിലെ തന്റേടി സമ്മതിക്കുമായിരുന്നില്ല. ഞങ്ങൾക്ക് അനുവദിച്ച മുറിയിലേക്ക് കയറി മതി വരുവോളം കരഞ്ഞു..

സങ്കടം വന്നാൽ ഞാനങ്ങനെയാ ആരും കാണാതെ കരയും.വീട്ടിലെ പ്രാരാബ്ദങ്ങളും കഷ്ടപ്പാടുകളും ചേച്ചിയുടെ അവസ്ഥയും ഓർത്തു ഒത്തിരി കരഞ്ഞിട്ടുണ്ട്.ആരും കാണാതെ. ജനലഴികളിലൂടെ ഞാൻ പുറത്തേക്ക് നോക്കി..മൂവാണ്ടൻ മാവിൻ ചുവട്ടിൽ നിന്ന് മിഴികളൊപ്പുന്ന വൈദേവ് എന്നിലൊരു വേദനയായി തറഞ്ഞു കയറി. ഓടി ചെല്ലാനായി മനസ്സ് വെമ്പിയതോടെ കതക് തുറന്നു വെളിയിലേക്ക് ഓടി. വൈദേവിനു മുമ്പിലായി ചെന്ന് നിന്നു.. ആൾ പെട്ടെന്ന് അമ്പരന്നു എന്നെ നോക്കി.എന്നെ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായി. "എന്താടീ ഓടിപ്പിടഞ്ഞു വന്നേ" ചീറ്റപ്പുലി പോലെ ചീറിയട്ടും പതറിയില്ല..അയാളെ കാണും തോറും മിഴികൾ നിറഞ്ഞു വന്നു.

"ഓ... ലവൻ എല്ലാം വിസ്തരിച്ചു കാണുമായിരിക്കും" മുഖത്ത് ചിരി പ്രത്യക്ഷമായി...ആ ചിരിക്കൊരു മനോഹാരിത ഉണ്ടായിരുന്നു. ഗൗരവം കലർന്ന് പുഞ്ചിരിയിൽ ഞാനും മന്ദഹസിച്ചു. "എന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞത് വെറുതെയാണോ? അതോ ഇഷ്ടത്താലോ?" പൊടുന്നനേയുളള ചോദ്യം അയാളെ അമ്പരപ്പിക്കാതിരുന്നില്ല..അത് മിഴികളിൽ തെളിഞ്ഞു കാണാമായിരുന്നു. "എന്തിനാടീ നിന്നെ കെട്ടിയട്ട് എന്റെ ജീവിതം കോഞ്ഞാട്ടയാകാനോ" മറുപടി കേട്ടിട്ടും ഞാൻ കുലുങ്ങിയില്ല. "ഞാൻ കാര്യമായി ചോദിച്ചതാ...എനിക്ക് ഇനിയും പഠിക്കണം..നല്ലൊരു ജോലി വാങ്ങണം" "അതിനെന്താ നിനക്ക് ഇഷ്ടമുള്ള അത്രയും പഠിപ്പിക്കാം..അതിനു വിവാഹം കഴിക്കണമെന്നില്ല"

"ഇയാളെന്നെ കെട്ടിയട്ട് പഠിപ്പിച്ചാൽ മതി" പുരികക്കൊടി വില്ലു പോലെ വളച്ചു മുകളിലേക്ക് ഉയർത്തി ഞാൻ ചുണ്ടുകൾ കൂർപ്പിച്ചു. "എനിക്ക് മനസ്സില്ല" "മനസ്സ് ഉണ്ടാകുമ്പോൾ മതി" ഞാനും വിട്ടു കൊടുത്തില്ല..വൈദേവ് ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എനിക്കത് കണ്ടു സന്തോഷമായി..എന്തോ ആൾ കരയുന്നത് കാണാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. "വിവാഹം കഴിച്ചോട്ടെയെന്ന് നിന്നെ വാശി പിടിപ്പിക്കാൻ ചോദിച്ചതാ വൈഭി..നിന്റെ മുഖത്തെ ശുണ്ഠിയും വഴക്കും കാണാൻ.." "ഓഹോ ഇപ്പോൾ എന്നെ തേക്കാനുളള പുറപ്പാടാ ഇല്ലേ..എന്നെ പറഞ്ഞു ആശിപ്പിച്ചിട്ട് പറ്റിച്ചതല്ലേ വിടാനെനിക്ക് മനസ്സില്ല" അപ്പോൾ തോന്നിയ പ്രവണതയിൽ വൈദേവിനെ കെട്ടിപ്പിടിച്ചു..

അയാൾ കെട്ടഴിക്കാൻ നോക്കിയെങ്കിലും കൂടുതൽ പിടി മുറുക്കിയതേയുള്ളൂ. "എടീ കാന്താരി വിടെടീ എല്ലാവരും കാണും" "കാണട്ടെ" അയാളെന്ത് പറഞ്ഞിട്ടും ഞാൻ വിട്ടില്ല.. "ഓഹോ സിമ്പതിയാണോ അതോ എന്റെ സ്വത്തുക്കൾ കണ്ടിട്ടാണോ പ്രേമം" ചെവിക്കരുകിലൊരു വണ്ട് ഇരമ്പി മൂളി..കണ്ണുകൾ നിറഞ്ഞ എന്നിലേക്ക് ദേഷ്യം ഇരച്ചു കയറി.. വൈദേവിനെ പിടിച്ചൊന്ന് ആഞ്ഞുതള്ളി..ആൾ ബാലൻസ് തെറ്റി നിലത്തേക്ക് വീണു. "ഡോ ഇത്രയും നാളായിട്ടും ഞങ്ങൾ ആരുടേയും സ്വത്തു കണ്ടല്ല ജീവിച്ചത്...ആർക്കു വേണം തന്റെ സ്വത്ത്" "പിന്നെ നീ എന്തിനാടീ എന്നെ കെട്ടണമെന്ന് പറയുന്നത്" നിലത്ത് നിന്നും എഴുന്നേറ്റു വന്ന് അയാൾ എന്നോട് ചീറി.

"താനല്ലേടൊ എന്നെ മോഹിപ്പിച്ചത്.." ഞാനും വിട്ടു കൊടുത്തില്ല "ഓഹോ... " ഊഹും.." ഞാൻ മുഖം വെട്ടിച്ചു പിന്തിരിഞ്ഞ് നടന്നു.. പെട്ടെന്ന് എന്റെ കയ്യിലൊരു പിടുത്തം വീണു..വൈദേവ് ചിരിയോടെ നിൽക്കുന്നു.. "വിടെടോ..എന്നെ വിടാൻ" അലറിക്കൊണ്ട് ഞാൻ കുതറി...അയാളുണ്ടോ വിടുന്നു..എന്നെ വലിച്ചു ആ നെഞ്ചിലേക്കിട്ട് വരിഞ്ഞു മുറുക്കി.. "ഡോ വിടെടോ എന്നെ" "ഇല്ലെങ്കിൽ..." "താനെന്റെ കയ്യുടെ ചൂട് അറിയാം" "അയ് ശരി..എങ്കിലൊന്ന് കാണട്ടെ.." പിടി അയഞ്ഞതും വലതു കരം മുഖളിലേക്ക് ഉയർത്തി.. പൊടുന്നനെ വൈദേവ് എന്റെ കൈ പിറകിലേക്ക് ചേർത്ത് വെച്ച് അയാളിലേക്ക് അടുപ്പിച്ചു...

ആളുടെ ചുണ്ടുകൾ എന്റെ മുഖത്തിനു നേരെ അടുത്തതും ഞാൻ പിടഞ്ഞു മുഖം ഇരുവശങ്ങളിലും വെട്ടിച്ചു. "അടങ്ങി നിൽക്കെടീ" നിവർത്തി ഇല്ലാതെ ഞാൻ അപേക്ഷയോടെ നോക്കി...കണ്ണുകൾ നനഞ്ഞു തുടങ്ങി. എന്നിട്ടും അയാൾ വക വെയ്ക്കാതെ മുഖം എനിക്ക് നേരെ കൊണ്ട് വന്നതും കണ്ണുകൾ ഇറുക്കി അടച്ചു... കുറച്ചു സമയം കഴിഞ്ഞട്ടും യാതൊരു അനക്കവും കേട്ടില്ല.പെട്ടന്ന് മിഴികൾ ഉയർത്തിയതും കണ്ടു ആളെന്നെ നോക്കി ചിരിയോടെ നിൽക്കുന്നു.. "പെൺ സിംഹം ഒന്നു വിരണ്ടല്ലേ" ലജ്ജയോടെ തല കുനിച്ചതും എന്റെ താടിത്തുമ്പി കരങ്ങളാൽ മുകളിലേക്ക് ഉയർത്തി..

"എന്റെ ജീവിതം ഒരു ഞാണിന്മേൽ കളിയാണ് വൈഭമി...ഏത് സമയത്തും പ്രാണൻ നഷ്ടപ്പെടാം..നിന്നെ വിധവയാക്കുന്നത് എനിക്ക് ഇഷ്ടമില്ല" ശരീരമൊന്ന് വിറച്ചു... എന്നിലൊരു ശക്തമായ തേങ്ങലുണർന്നു... "വൈഭീ ഡീ വൈഭീ കതക് തുറക്കെടീ..." കതകിനിട്ട് ഇടിക്കുന്ന ശബ്ദത്തിനൊപ്പം ചേച്ചിയുടെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ടു ഞാൻ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു... വൈദേവ് പുറത്ത് നിൽക്കുന്നത് കൂടി കണ്ടപ്പോൾ ഞാനുറപ്പിച്ചു മനസ്സ് ചരട് പൊട്ടിയ പട്ടം പോലെ പറക്കുകയാണെന്ന്.. "ശ്ശൊ..ഞാനെന്തൊക്കയാ ചിന്തിച്ചു കൂട്ടിയത്..വൈദേവിനെ നോക്കി നിന്നു എന്നെ മറന്നു പോയല്ലോ..എന്നിലെന്തക്കയോ രൂപമാറ്റം സംഭവിക്കുന്നത് ഞാനറിഞ്ഞു..

" ഡീ മോളെ" ചേച്ചിയുടെ പരിഭ്രാന്തി നിറഞ്ഞ സ്വരം വീണ്ടും ഉയർന്നതോടെ പെട്ടെന്ന് കതക് തുറന്നു. ചേച്ചി അകത്തേക്ക് കയറി എന്നെ സൂക്ഷിച്ചു നോക്കി..ഞാൻ പെട്ടെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.. "അയ്യേ എന്റെ തന്റേടിപ്പെണ്ണ് കരയുവാണോ? എന്തുപറ്റിയെടീ..വൈദേവിനെ ഓർത്താണോ" ചേച്ചി എന്റെ മനസ്സ് വായിച്ചതും ഉടലൊന്ന് വിറച്ചു..ഞാൻ ശക്തമായി വിങ്ങിപ്പൊട്ടി... സംഭവിക്കാൻ പോകുന്നത് എന്തോ ചിന്തിച്ചു കൂട്ടിയത് പോലെയായി എന്നിൽ... "വൈദേവിനു ഒന്നും സംഭവിക്കരുതേ..." മനമുരുകി പ്രാർത്ഥിച്ചു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story