ധ്രുവികം: ഭാഗം 20

druvikam

എഴുത്തുകാരി: അമ്മു അമ്മൂസ്

(ഇനി മുതൽ കഥ തീരും വരെ ധ്രുവികയിലൂടെ ആയിരിക്കും കഥ പറയുക...) രാത്രിയിലൊരു സ്വപ്നം കണ്ടാണു ഞാൻ ഉണർന്നത്..വല്ലാത്തൊരു ദുസ്വപ്നം..പെട്ടന്ന് പിടഞ്ഞെഴുന്നേറ്റു..പേടിയോടെ എഴുന്നേറ്റു ലൈറ്റിട്ടു.. "ങേ... അവളെവിടെ" മുറിയിൽ വൈഭിയെ കാണുന്നില്ല..ഇവളിത് എവിടെ പോയി..നെഞ്ചിലൊരു മുറിവ് ഉണ്ടായി.. "ഈശ്വരാ ഈ കൊച്ച് ഇതെവിടെ പോയി.." ഓടിച്ചെന്ന് വാഷ് റൂമിൽ നോക്കി.അവിടെ ഇല്ലവൾ.. "അമ്മയുടെ അടുത്ത് ആയിരിക്കുമോ? മനസ്സിലൊരു തണുപ്പ് വീണത് പെട്ടന്ന് മാഞ്ഞു...വൈഭിക്ക് അപകടം സംഭവിക്കുന്നതായാണു സ്വപ്നം കണ്ടത്..അതോടെ ഭയം ഇരട്ടിച്ചു... ഓടി ഞാൻ അമ്മയുടെ മുറിക്ക് മുമ്പിലെത്തി കതകിൽ തട്ടി..

തുറക്കുന്നില്ലെന്ന് കണ്ടു അപ്പുവേച്ചിയെ ഉറക്കെ വിളിച്ചു. " അപ്പുവേച്ചി... "അപ്പുവേച്ചി" അകത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല‌.ഒന്നുകൂടി കതകിൽ തട്ടി ശബ്ദമുയർത്തി വിളിച്ചു.. "അപ്പുവേച്ചി കതക് തുറക്ക്...ഞാനാ ധ്രുവിയാ" വെളിയിൽ എവിടെയോ ഏതോ വാഹനം സ്റ്റാർട്ടായി ഇരമ്പിയകലുന്ന ശബ്ദം കേട്ടു..അതോടെ എന്നിൽ ഭയവും ഇരട്ടിച്ചു.. ഞാൻ തട്ടിലിന്റെയും വിളിയുടെയും വോള്യം കൂട്ടി...കുറച്ചു സമയം കഴിഞ്ഞു അപ്പുവേച്ചി കതക് തുറന്നത് ഉറക്കച്ചുവടോടെ ആയിരുന്നു. "എന്താ മോളെ രാത്രിയിൽ..."

മറുപടി കൊടുക്കുന്നതിനു പകരം എന്റെ കണ്ണുകൾ മുറിയിൽ വൈഭിയെ തിരഞ്ഞു...അവിടെയും കാണാഞ്ഞതോടെ പേടി വർദ്ധിച്ചു. "വൈഭി...അവൾ ഇങ്ങോട്ട് വന്നോ ..." "ഇല്ല..നിങ്ങൾ രണ്ടും കൂടിയല്ലേ കിടക്കുന്നത്.." എന്റെ നെഞ്ചൊന്നാളി.. കണ്ണുകൾ നനഞ്ഞു. "അവളെ കാണുന്നില്ല അപ്പുവേച്ചി' " ങേ ...അവൾ എവിടെ പോയി... അപ്പുവേച്ചിയുടെ ഉറക്കം എവിടെയോ പോയി മറഞ്ഞു... ഞങ്ങൾ രണ്ടു പേരും കൂടി ആദ്യം വൈദേവിന്റെ മുറിയിലേക്ക് പോയി..ചിലപ്പോൾ അവൾ അവിടെ കാണുമായിരിക്കും... കതക് തുറന്നു കിടക്കുന്നത് കണ്ടു ഞങ്ങൾ അമ്പരപ്പോടെ അകത്തേക്ക് കയറി... അവിടെ ആരെയും കണ്ടില്ല...ഞങ്ങൾക്ക് ആകെ ഭയമായി...

ഞാനും അപ്പുവേച്ചിയും കൂടി അവിടത്തെ മുറിയാകെ വൈഭിക്കായി തിരഞ്ഞു...കണ്ടില്ല..ഇനി തിരയാനായി കിച്ചൺ മാത്രമേയുള്ളു... അകാരണമായൊരു ഭയം മനസ്സിനെ പിടികൂടി..വൈഭി ഇവിടെയുണ്ടെങ്കിൽ ഇപ്പോൾ വിളി കേൾക്കേണ്ടതാണ് ... "മോളേ ദേ അടുക്കള വാതിൽ താഴെ വീണു കിടക്കുന്നു.." നെഞ്ചിലൂടെയൊരു മിന്നൽ പിണർ പാഞ്ഞു കയറി... വേഗം മുറ്റത്തേക്കിറങ്ങി...വൈദേവിന്റെ ബുളളറ്റ് ഫ്രണ്ടിൽ ഇരിക്കുന്നത് കണ്ടു... "ഈശ്വരാ രണ്ടും കൂടി ഇരുട്ടത്ത് എവിടെ പോയതാ...രാത്രിയിൽ എവിടെ ചെന്നു തിരയാനാ" എനിക്ക് കരച്ചിൽ വന്നു...

അപ്പുവേച്ചിയുടെ സ്ഥിതിയും അതുതന്നെ ആയിരുന്നു..പേടിയും ആധിയും കാരണം നിലവിളി തൊണ്ടക്കുഴിയിൽ ഉടക്കി നിന്നു.. "അപ്പുവേച്ചി..." ഞാൻ കരയും പോലെ വിളിച്ചു.. ആകെയുള്ളൊരു കൂടപ്പിറപ്പാണു... "മോള് വിഷമിക്കാതെ...വൈദേഹും വൈഭിയും ഇവിടെങ്ങാനും കാണും" അപ്പുവേച്ചിയുടെ ആശ്വസിപ്പിക്കൽ എനിക്ക് ആശ്വാസമായില്ല..നിലവിളിയോടെ ഞാൻ അകത്തേക്ക് ഓടി.. വേഗം മുറിയിൽ കയറി ഫോൺ എടുത്തു.. വൈമികയെ ആണ് വിളിച്ചത്..റിംഗ് ചെയ്യുന്നതല്ലാതെ ഫോൺ എടുത്തില്ല..വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരുന്നു... "ഹലോ " കുറെ കഴിഞ്ഞു ഫോൺ എടുക്കപ്പെട്ടു...വിറയൽ കാരണം എനിക്ക് ശബ്ദം കിട്ടിയില്ല..

"എന്താ എന്തുപറ്റിയത്‌‌.നീ വല്ലാതെ അണക്കുന്നുണ്ടല്ലോ.. വൈമിയുടെ സ്വരം കാതിലേക്ക് വീണു.. " ഡീ വൈഭിയെ കാണുന്നില്ല" "ങേ... അവളൊന്ന് ഞെട്ടിയത് അറിഞ്ഞു‌‌.. " വൈഭി രാത്രിയിൽ എവിടെ പോകാനാ..." കാര്യങ്ങൾ ഞാൻ ചുരുക്കി പറഞ്ഞു.. "ഡീ നീ വിഷമിക്കാതെ...ഞങ്ങൾ ഉടനെ അങ്ങോട്ട് വരാം..ഞാൻ ഏട്ടനെ വിളിക്കട്ടെ..നീ സമാധാനം ആയിട്ട് ഇരിക്ക്." വൈമിയുടെ കോൾ മുറിഞ്ഞതും തളർച്ചയോടെ കട്ടിലേക്ക് ഇരുന്നു...കൂടെ അപ്പുവേച്ചിയും... "ഈശ്വരാ ആപത്തൊന്നും സംഭവിക്കരുതേ .. ആകെയുള്ളൊരു കൂടപ്പിറപ്പ് ആണ്... എന്റെ മിഴികൾ നിറഞ്ഞൊഴുകി..... സ്വപ്നം വീണ്ടും എന്നെ ഭയപ്പെടുത്താൻ തുടങ്ങി...

അരമണിക്കൂർ കഴിഞ്ഞ് മുറ്റത്തൊരു ജീപ്പ് ഇരമ്പി നിൽക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് ഓടി..വാതിൽ തുറന്നപ്പോൾ ദേവർഷും വൈമിയും കൂടി ജീപ്പിൽ നിന്നും ഇറങ്ങുന്നത് കണ്ടു.. " വൈമി...." ഓടിച്ചെന്ന് അവളുടെ ചുമലിലേക്ക് വീണു പൊട്ടിക്കരഞ്ഞു... "നീയൊന്ന് സമാധാനപ്പെടൂ....." വൈമിയുടെ ആശ്വസിപ്പിക്കൽ കരച്ചിലിനു ആഴം വർദ്ധിപ്പിച്ചതേയുള്ളൂ... "എന്താ ശരിക്കും സംഭവിച്ചത്" ദേവർഷ് എനിക്ക് അരികിലേക്ക് വന്നു..കണ്ണുനീരോടെ ഞാനെല്ലാം വിവരിച്ചു.. ദേവർഷ് നേരെ പോയത് വൈദേവിന്റെ മുറിയിലേക്ക് ആയിരുന്നു.. ഞങ്ങളും കൂടെ ചെന്നു...പോലീസ് കണ്ണുകൾ ക്യാമറാ മിഴി പോലെ എന്തൊക്കയോ ഒപ്പിയെടുത്തു.. ഇടക്ക് നെറ്റി ചുളിയുന്നതും കണ്ടു...

മുറിയിൽ നിന്ന് നേരെ ആൾ കിച്ചണിലേക്ക് പോയി..അവിടെ നിന്നു വെളിയിലേക്കും ഇറങ്ങി..മൊബൈൽ ടോർച്ച് ഓൺ ചെയ്തു ആൾ ഇരുട്ടിൽ ലയിച്ചു ചേർന്നു.. "എനിക്കാകെ പേടിയാകുന്നു വൈമീ..." "നീ പേടിക്കാതെ അവർക്ക് ആപത്തൊന്നും ഉണ്ടാകില്ല" വൈമി പറഞ്ഞെങ്കിലും എന്നിലെ ആധി മാറിയില്ല... ഒരുമണിക്കൂർ കഴിഞ്ഞു ദേവർഷ് തിരിച്ചെത്താൻ...അയാളുടെ മുഖത്ത് കടുത്ത നിരാശ നിഴലിച്ചിരുന്നു.. "മുറിയിൽ മൽപ്പിടുത്തം നടന്നിട്ടുണ്ട്.. വെളിയിൽ നിന്ന് ആരോ സംഘമായി അതിക്രമിച്ചു കയറിയട്ടുണ്ട്...രാവിലെ ആയാലെ എന്തെങ്കിലും ചെയ്യാൻ പറ്റൂ" ദേവർഷ് പറയുന്നത് കേട്ടു ശ്വാസം കഴിക്കാൻ പോലും മറന്നു പോയി..

.രാത്രിയിൽ ഒരുപോള കണ്ണടച്ചില്ല വൈമിയും ദേവർഷും കൂടെ ഉണ്ടായിരുന്നു.. നേരം വെളുത്തതോടെ കൂടുതൽ പോലീസുകാരെത്തി...ഫോറൻസിക് വിഭാഗവും എത്തിയിരുന്നു.. അവരെന്തെക്കയോ തെളിവുകൾ എടുത്തു... പറമ്പാകെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല..ദേവർഷ് സ്റ്റേഷനിലേക്ക് പോയി...വൈമി എനിക്കൊപ്പം നിന്നു... എന്റെ മിഴികൾ പിന്നെയും പെയ്തു കൊണ്ടിരുന്നു... അപ്പുവേച്ചിയും അതേ അവസഥയിൽ ആണ്.. അമ്മയെ തൽക്കാലം ഒന്നും അറിയിക്കരുതെന്ന് ദേവർഷ് ഓർമ്മിപ്പിച്ചു... രണ്ടു ദിനങ്ങൾ വീണ്ടും പിന്നിട്ടു... വൈദേവിനെയും വൈഭമിയേയും കുറിച്ച് ഒരു അറിവുമില്ല‌. മൂന്നാം ദിവസം ദേവർഷ് ഉച്ചയോടെ വീട്ടിലേക്ക് വന്നു...

കണ്ണുകൾ കലങ്ങി കിടക്കുന്നു... "ധ്രുവി...." ആൾ വിളിച്ചതിനു ഞാൻ വിളി കേട്ടു... "താൻ തളരരുത്...താൻ വേണം.. എല്ലാവർക്കും ബലമേകാൻ‌.. എന്നിലാ സ്വരം ആപത്തിന്റെ ധ്വനി ഓർമ്മിപ്പിച്ചു.. " ദേവേട്ടൻ എന്നെ ടെൻഷനാക്കാതെ കാര്യം പറയൂ... "വൈദേവും വൈഭമിയും ഇനി തിരിച്ച് വരില്ല ധ്രുവി....അവർ കൊല്ലപ്പെട്ടു..." നെഞ്ചിലൊരു തേക്കം വന്നു നിറഞ്ഞു...ദേവർഷിന്റെയും വൈമികയുടെയും കണ്ണുകൾ നിറഞ്ഞു... "വൈഭി...മരിച്ചെന്ന്..എന്റെ കൂടപ്പിറപ്പിനെ ആരൊ കൊന്നെന്ന്... ആർത്തൊരു നിലവിളി എന്നിലുണ്ടായി... " വൈഭമീ....എന്റെ പൊന്നുമോളെ... ഞാൻ താഴേക്ക് വീഴും മുമ്പേ എന്റെ ബോധം നഷ്ടപ്പെട്ടു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story