ധ്രുവികം: ഭാഗം 22

druvikam

എഴുത്തുകാരി: അമ്മു അമ്മൂസ്

 വൈദേവിനേക്കാൾ നല്ല ഗാംഭീര്യമുണ്ട് മുഖത്ത്..യവ്വനം തിളച്ചു മറിയുന്ന കോപാകുലനായ ചെറുപ്പക്കാരൻ.. "നിങ്ങൾ ഇന്നു മടങ്ങുന്നുണ്ടോ..അതോ നാളേയുള്ളോ... ദേവേട്ടനോട് ധ്രുവിക് ചോദിക്കുന്നത് കേട്ടു... " എങ്ങനാ ധ്രുവി... ദേവർഷ് എന്നെ നോക്കി.. "നാട്ടിലിനി താമസിക്കാമെന്നല്ലേ തീരുമാനം... " അതൊക്കെ ശരിയാണ്... നമുക്ക് ഇന്ന് മടങ്ങിയിട്ട് വേറൊരു ദിവസം വരാം" അതാണ് നല്ലതെന്നു എനിക്ക് തോന്നി..അമ്മയേയും അപ്പുവേച്ചിയേയും കൂട്ടണം...വൈഭമിയുടെ ഓർമ്മകൾ നോവായിറങ്ങുന്ന മണ്ണിൽ നിന്നും വിട പറയണം.. വൈഭിയെ ഓർക്കുന്തോറും നെഞ്ച് പൊടിയുകയാണ്..കൂടപ്പിറപ്പിനെക്കാൾ ഉപരി എന്നും നല്ലൊരു സുഹൃത്ത് ആയിരുന്നവൾ..

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം..എന്നാലും ആഗ്രഹിച്ചു പോകുന്നു അനിയത്തി കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്... ഉള്ളിലൊരു നോവ് ഉണർന്നതും കണ്ണുനീര് പൊടിഞ്ഞു..മെല്ലെ അതിനെ അടക്കുവാൻ ശ്രമിച്ചു.. ധ്രുവിക് ദേവിനോട് യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.. "വീട്ടിലേക്ക് ഒന്നു പോയി വരാം ദേവേട്ടാ... " അതുവേണോ?" "വേണം.. ഞാൻ നിർബന്ധം പിടിച്ചു... " ശരി നിന്റെ ഇഷ്ടം പോലെ... ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് പോയി... വീടൊക്കെ ജീർണ്ണിച്ചു ചിതലെടുത്ത് നശിച്ചു..മുറ്റം നിറയെ കരിയിലകൾ കുന്നുകൂടി കിടക്കുന്നു..മിക്കയിടങ്ങളിലും പുല്ലുകൾ കാടുപോലെ വളർന്നിട്ടുണ്ട്.. ഓർത്തതും മനസ്സൊന്ന് പിടഞ്ഞു...

ഞാനും വൈഭിയും ഓടിക്കളിച്ചു വളർന്നയിടം..അച്ഛനെ അടക്കം ചെയ്ത സ്ഥലം..ഓർത്തപ്പോഴെ നെഞ്ചൊന്ന് നെഞ്ചൊന്നാളി.. റോഡിൽ ബൈക്ക് നിന്നതോടെ ചാടിയിറങ്ങി വീടിന്റെ ഭാഗത്തേക്ക് നോക്കി..എന്റെ മിഴികൾ മുഴുവനായും പുറത്തേക്ക് തള്ളി... "ഞങ്ങളുടെ പഴയ വീടിന്റെ സ്ഥാനത്ത് രണ്ടു നിലയിൽ പണി കഴിപ്പിച്ച ഇരുനില കെട്ടിടം.. വീട്ടിൽ താമസം ഇല്ലാതെ ആയതോടെ അയൽക്കാർ കയ്യേറിയതാകും.നെഞ്ഞ് വീണ്ടും പിഞ്ഞിക്കീറി.. " അച്ഛന്റെ ഒരായുസ്സിന്റെ ബാക്കി പത്രം... ഞാൻ വേഗം വീട്ടിലേക്കോടി..ആൾ താമസമുളള ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല.. കതകൊക്കെ അടച്ചു പൂട്ടിയിരിക്കുന്നു..

ഉറക്കെയൊന്ന് കരയാൻ തോന്നിയ നിമിഷം ദേവേട്ടനെന്നെ ചേർത്തു പിടിച്ചു.. എന്റെ കണ്ണുനീർ ദേവർഷിന്റെ മാറിനെ നനച്ചൊഴുക്കി... "ദേവേട്ടാ എന്റെ അച്ഛന്റെ കഷ്ടപ്പാടാ വീടും സ്ഥലവും..ഞങ്ങൾക്ക് ആകെയുളളത്.... " അതിനിപ്പോൾ എന്തുപറ്റി... "ഇതിൽ കൂടുതൽ എന്തു പറ്റാനാ ദേവേട്ടാ...എല്ലാം പോയില്ലേ..അമ്മയും ഞാനും ഇനി എവിടെ അന്തിയുറങ്ങും.. " അതിനു നിന്റെ വീടും സ്ഥലവും ആരും എടുത്തട്ടില്ല.." "ങേ... കരച്ചിൽ നിർത്തി കണ്ണുമിഴിച്ച് ദേവർഷിനെ നോക്കി..ആ മുഖത്തൊരു കളള പുഞ്ചിരി തെളിഞ്ഞതു കണ്ടു.. " നിങ്ങൾക്കായി വൈദേവ് പണി കഴിപ്പിച്ച വീടാ ഇത്... "ഏഹ്... ശ്വാസം തൊണ്ടയിൽ കിടന്നു പിടഞ്ഞു... "

കുറച്ചു പണിക്കൾ ബാക്കി ഉണ്ടായിരുന്നു... ഞാനതങ്ങ് ചെയ്തു തീർത്തു... വിശ്വസിക്കാൻ കുറച്ചു പ്രയാസം അനുഭവപ്പെട്ടു...പക്ഷേ വിശ്വസിക്കാതിരിക്കാൻ കഴിയില്ല... "അതേടീ വൈദേവിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു നിങ്ങൾക്കൊരു നല്ല വീട്...സന്തോഷത്തോടെ ഞാനതിനു കൂട്ടു നിന്നു.. ദേവ് ഓരോന്നും വിശദീകരിച്ചതു കേട്ട് അന്തിച്ചു നിന്നു... " പാവം വൈദേവ്.... എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി.. വിടരാൻ കൊതിക്കും മുമ്പേ അടർന്നു വീണു മണ്ണിലേക്ക് ലയിച്ചു ചേർന്നു... "നിനക്ക് അകവശം കാണണ്ടേ വാ... തല കുലുക്കി ഒപ്പം നടന്നു.. ദേവ് താക്കോൽ എടുത്തു കതക് തുറന്നു... നല്ല സൗകര്യത്തിൽ പണി കഴിപ്പിച്ച വീട്..

നാലു മുറികളും അവക്ക് അറ്റാച്ച്ഡ് ബാത് റൂം.. വലിയ ഒരു കിച്ചണും സ്റ്റോർ റൂമും.,. മുകളിലെ നിലയിൽ മൂന്നു മുറികൾ...എല്ലാ സൗകര്യവും ഒരുക്കിയട്ടുണ്ട്..വന്നു കയറി താമസിച്ചാൽ മതി..ഒന്നും വാങ്ങേണ്ടാ കാര്യമില്ല... " എന്തിനാ ദേവേട്ടാ ഞങ്ങൾക്ക് ഇത്രയും വലിയ വീട്..ഇതിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല... "ഇപ്പോൾ നിനക്കങ്ങനെ തോന്നും..വൈകാതെ എല്ലാം മനസ്സിലാകും... " എന്ത്... ചോദ്യഭാവത്തിൽ ഞാൻ നോക്കി.. "എല്ലാം... ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതി... ദേവിന്റെ മുഖം ഗൗരവത്തിലായതിനാൽ കൂടുതൽ ഒന്നും ചോദിച്ചില്ല..എന്നാലും ചില സംശയങ്ങൾ മനസ്സിനെ വല്ലാതെ അലട്ടി... മടക്ക യാത്രയിൽ ദേവ് നല്ല സ്പീഡിലാണു കാറ് ഓടിച്ചത്...

വൈകുന്നേരം ആയതോടെ ഞങ്ങൾ അവിടെ തിരിച്ചെത്തി.. ഞാൻ അമ്മയുടെ മുറിയിലേക്ക് കയറി.. അപ്പുവേച്ചിയും അവിടെ ഉണ്ടായിരുന്നു.. കണ്ണുനീരോടെ ഞാനെല്ലാം ചേച്ചിയോടെ പറഞ്ഞു.. ''നിന്റെ ഭാഗ്യമാ മോളേ... " എന്ത് ഭാഗ്യമാ അപ്പുവേച്ചി..എന്റെ വൈഭി ഇല്ലാതെ എനിക്ക് എന്തൊക്കെ കിട്ടിയട്ടും കാര്യമില്ല" ഞാൻ ഉറക്കെ കരഞ്ഞു... "കരയാതെ അമ്മ ഉണരുമെടീ.. അപ്പുവേച്ചി പറഞ്ഞതോടെ ഞാൻ കരച്ചിൽ അടക്കി പിടിച്ചു... 💜💜💜💜💜💜💜💜💜💜💜💜💜💜 ദിവസങ്ങൾ ശര വേഗത്തിൽ പോയി മറഞ്ഞു...

ഞാനും വൈമികയും കൂടി കോളേജിൽ പോയി തുടങ്ങി.... വൈഭിയുടെ ഓർമ്മകൾ ഇടക്കിടെ കൊത്തി വലിക്കുമ്പോൾ ആരും കാണാതെ കരഞ്ഞു തീർത്തു... നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് സൂചിപ്പിക്കുമ്പോഴൊക്കെ എന്തെങ്കിലും കാരണം പറഞ്ഞു ദേവ് ഒഴിവാക്കും... ദേവദത്തിന്റെ മരണവും സംശയമായി മനസ്സിൽ കിടുന്നു...അതിനുള്ള ഉത്തരവും ദേ വ് തന്നില്ല... ഒരുവർഷം പെട്ടെന്ന് കടന്നു പോയി.... എക്സാം നല്ല നിലയിൽ പാസായി...കൂടെ ധൈര്യ സമേതം എന്തിനും ഏതിനും എനിക്കൊപ്പം ഉണ്ടായിരുന്നു...

ഒരുദിവസം രാവിലെ ദേവേട്ടർ അർജന്റായി വീട്ടിലേക്ക് വന്നു.. " ധ്രുവീ..വേഗം ഒരുങ്ങി വാ.." ഒന്നും ചോദിച്ചില്ല...ചോദിച്ചാൽ മറുപടി കിട്ടില്ലെന്ന് അറിയാം... ഞാൻ പെട്ടെന്ന് ഒരുങ്ങി വന്നു... "സർട്ടിഫിക്കറ്റ് കൂടി എടുത്തോളൂ.. ഞാനാളെ മിഴിച്ചു നോക്കി.. " ദേ വലിയൊരു കമ്പിനിയിൽ നിനക്ക് ജോലിക്കായിട്ടുളള അപ്പോയ്മെന്റ് ഓർഡർ... "ഈശ്വരാ ഇത്ര പെട്ടന്ന് ജോലി ശരിയായോ.. " ഞാൻ ശരിയാക്കി... ദേവിന്റെ മുഖത്ത് ചിരി..ഞങ്ങൾ രണ്ടു പേരും കൂടി ബൈക്കിലാണു പോയത്...രണ്ടു മണിക്കൂർ യാത്ര.. വലിയൊരു കമ്പിനിക്ക് മുന്നിലായി ബൈക്ക് നിന്നു..സെക്യൂരിറ്റി ഗേറ്റ് തുറന്നതോടെ അകത്തേക്ക് പ്രവേശിച്ചു...

ഞങ്ങൾ കുറച്ചു സമയം കാത്തിരുന്നു.. എംഡി വൈകിയാണ് എത്തിയതെന്ന് അറിയിപ്പ് കിട്ടി... എന്റെ പേര് വിളിച്ചതോടെ ദേവേട്ടനൊപ്പം എംഡിയുടെ ക്യാബിനിലേക്ക് കയറി... ഒരാണിനെയാണു പ്രതീക്ഷിച്ചതെങ്കിലും അതൊരു പെൺകുട്ടി ആയിരുന്നു.. കുനിഞ്ഞ് ഇരുന്നവർ തല ഉയർത്തിയതോടെ എന്റെ ശ്വാസം നിലച്ചു പോയി.. "എം ഡിയുടെ ചെയറിൽ അവൾ ഇരിക്കുന്നു... മരിച്ചെന്ന് പറഞ്ഞ എന്റെ അനിയത്തിപ്പെണ്ണ്.. "വൈഭമി..... എന്റെ കണ്ണുകൾ നിറഞ്ഞതും അവളിലൊരു പുഞ്ചിരി തെളിഞ്ഞു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story