ദുർഗ്ഗാഗ്നി: ഭാഗം 1

durgagni

രചന: PATHU

"" ബാൽക്കണിയിൽ നിന്ന് വിദൂരദയിലേക്ക് നോക്കി നിൽക്കുന്ന അവളുടെ മനസ്സ് കോപത്താൽ ജ്വലിക്കുകയായിരുന്നു...അവനെ കാണേണ്ടിവരുമെന്ന് ഓർത്തപ്പോൾ അവളുടെ മനസിൽ തീക്കനൽ എരിയുന്ന പോലെ തോന്നി.... ആ മുഖം ഓർക്കുമ്പോൾ തന്നെ, ഒരു ദാക്ഷിണ്യവും ഇല്ലാതെ അവനെ ഇല്ലാതാക്കാൻ മനസ്സ് പറയുന്നുണ്ട്.... പക്ഷേ പാടില്ല..... ഒറ്റയടിക്ക് അവനെ കൊല്ലാൻ പാടില്ല.... ഇഞ്ചിഞ്ചായി മരിക്കണം അവൻ...എന്നോട് ചെയ്ത കൊടും ക്രൂരതക്ക് അവനെ കൊണ്ട് കണക്ക് പറയിക്കും ഞാൻ....."" തന്റെ മാനം ചവിട്ടി അരച്ചവൻ,, തന്റെ ജീവിതവും സ്വപ്നങ്ങളും തകർത്തവൻ.... അവനെ കൊല്ലാതെ കൊല്ലും ഞാൻ...അതിന് ഈ വിവാഹം നടന്നേ തീരൂ...

എന്തു ചെയ്തിട്ടാണെങ്കിലും ഈ വിവാഹം നടത്തണം.... അവനെ മാത്രമല്ല അവന്റെ കുടുംബത്തെക്കൂടി നശിപ്പിക്കണം എനിക്ക്.... എങ്കിലേ മാസങ്ങളായി തിളച്ചു മറിയുന്ന എന്റെ മനസിന്‌ അൽപ്പമെങ്കിലും ആശ്വാസം കിട്ടൂ..... ഇനി ഒരു പെണ്ണിന്റെയും നേർക്ക് അവന്റെ നീചദൃഷ്ടി പതിയാൻ പാടില്ല.... എന്റെ ഗതി മറ്റൊരു പെണ്ണിനും വന്നുകൂടാ... ദേവ പ്രതാപ്... ഇന്ന് ഇവിടെ തുടങ്ങുകയാണ് നിനക്കുള്ള കൗണ്ട് ഡൗൺ.... കാത്തിരുന്നോ നീ.... നിന്റെ നാശം കണ്ടിട്ടേ ഞാൻ അടങ്ങൂ..... നീ എന്റെ കഴുത്തിൽ കെട്ടുന്ന താലി നിനക്കുള്ള കൊലക്കയറാക്കി മാറ്റും ഞാൻ..... ഞാൻ അനുഭവിച്ച സങ്കടത്തിന്റെ നൂറിരട്ടി നിന്നെ കൊണ്ട് അനുഭവിപ്പിക്കും... കേവലം ക്ഷണ നേരത്തെ സുഖത്തിനുള്ള ഉപാധിയായി മാത്രം പെണ്ണിനെ കാണുന്ന നിന്നെപോലുള്ളവർ ഈ ഭൂമിക്ക് തന്നെ ഭാരമാണ്....

അവൾ വെറുപ്പോടെ സ്വന്തം ശരീരത്തിലേക്ക് നോക്കി.... നീ കളങ്കപ്പെടുത്തിയ എന്റെയീ ശരീരത്തോട് അറപ്പാണ് എനിക്ക്...ഈ ശരീരത്തിൽ ജീവൻ തുടിക്കുന്ന ഓരോ നിമിഷവും നിന്റെ ചുട്ടെരിക്കാനുള്ള പക എന്നിൽ നിറയുകയാണ്.... നീ ചവിട്ടിയരച്ച ഈ ജീവിതം എനിക്ക് വേണ്ട.... അതിലും എത്രയോ ഭേദമാണ് മരണം..... എന്റെ ജീവൻ ഞാൻ തന്നെ ഒടുക്കും മുൻപ് നിന്റെ പരിപൂർണമായ തകർച്ച കാണണം എനിക്ക്... ആ വീടിന്റെ മുന്നിൽ രണ്ടു BMW കാറുകൾ വന്നു നിന്നു... ആദ്യത്തെ കാറിന്റെ കൊഡ്രൈവിംഗ് സീറ്റിൽ നിന്ന് മധ്യവയസ്കനായ ഒരാളും പിൻസീറ്റിൽ നിന്ന് അയാളുടെ ഭാര്യയും രണ്ടു പെൺമക്കളും ഇറങ്ങി.... രണ്ടാമത്തെ കാറിൽ നിന്ന് അവരുടെ ബന്ധുക്കളെന്ന് തോന്നിക്കുന്ന മൂന്നു പേരും... ഒടുവിൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ട് അവളുടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി....

അവളുടെ മനസിൽ അവനെ ചുട്ടെരിക്കാനുള്ള അഗ്നി പടർന്നു...... അവളുടെ കണ്ണിൽ നിന്ന് ഒഴുകിയ ചുടുകണ്ണീർ അവനെ ഭസ്മമാക്കാൻ പോന്ന തീ ജ്വാലകളായിരുന്നു..... ഉറച്ച ശരീരം,,, ട്രിം ചെയ്ത് ഒതുക്കിയ താടിയും മീശയും,, നെറ്റിയിലേക്ക് പാറിപ്പറന്നു കിടക്കുന്ന മുടിയിഴകൾ.... ആദ്യ കാഴ്ചയിൽ തന്നെ ഒരു ബിസിനസ്‌മാൻ ആണെന്ന് തോന്നിക്കുന്ന എക്സിക്യൂട്ടീവ് ലുക്ക്‌... അവനെ കാണുംതോറും അവളുടെ മനസ്സിൽ അവനോടുള്ള ദേഷ്യം തിളച്ചു മറിയുകയായിരുന്നു...എത്രയൊക്കെ മറച്ചു വെച്ചാലും മറ്റുള്ളവരുടെ മുന്നിൽ ആ ദേഷ്യം പ്രകടമാകുമോ എന്നവൾ ഭയന്നു... പാടില്ല....ആത്മസംയമനം... അതാണിവിടെ വേണ്ടത്....

ഒരുപക്ഷെ താൻ എടുത്തു ചാടിയാൽ തന്റെ ലക്ഷങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല.... വരണം വരണം...... നിങ്ങളെന്താ അവിടെ തന്നെ നിന്നുകളഞ്ഞത്?? വീടിനകത്തു നിന്ന് ഒരാൾ ഇറങ്ങി വന്ന് അവരെ അകത്തേക്ക് സ്വീകരിച്ചു... വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ?? കാണാതായപ്പോൾ ഞങ്ങൾ ഒന്ന് ഭയന്നു..... ഏയ്‌... ഇല്ല....വരുന്ന വഴിക്ക് ട്രാഫിക്കിൽ പെട്ടു പോയി അതാ താമസിച്ചത്.... അവർ അവരെ സന്തോഷ പൂർവ്വം സ്വീകരിച്ചു...... വന്നവർ അവരെ സ്വയം പരിചയപ്പെടുത്തി..... ഞാൻ മാധവമേനോൻ,, ഇതെന്റെ ഭാര്യ ലക്ഷ്മി,, ഇത് ഞങ്ങളുടെ മൂത്ത മകൻ, ദേവ പ്രതാപ്.... ഇവനാണ് ചെക്കൻ..... ഇവരു രണ്ടും ഇവനു താഴെ ഉള്ളതാ.... ദക്ഷ,, ദിയ... പിന്നെ ഇതെന്റെ അളിയനും പെങ്ങളും അവരുടെ മകനും..... അപ്പൊ ഇനി ഞാൻ പരിചയപ്പെടുത്താം.....

ഇതെന്റെ ഭാര്യ വസുധ... ദച്ചു മോളുടെ അമ്മ.... വീട്ടിൽ ഞങ്ങൾ ദച്ചുന്ന വിളിക്കുക.... ശരിക്കുള്ള പേര് ശ്രീദുർഗ്ഗ..... ഇത് ഞങ്ങളുടെ ഇളയ മകൾ ശ്രീദിവ്യ.... മെഡിസിൻ എൻട്രൻസ് എഴുതി നിൽക്കുവാ....അവർ എല്ലാവരും വിശദമായി പരിചയപെട്ടു..... മോളെ ദിവ്യേ..... ചേച്ചിയെ വിളിക്ക്..... അച്ഛൻ പറഞ്ഞതനുസരിച്ചു ദിവ്യ അവളെ വിളിക്കാനായി പോയി..... അവൾ അപ്പോഴും പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..... കനലെരിയുന്ന മനസുമായി... കുഞ്ഞേച്ചി....എന്താ ഇത്ര വലിയ ആലോചന?? ദേ അവരൊക്കെ ഇങ്ങെത്തി... ദിവ്യ അവളെ തിരിച്ചു നിർത്തി അവളുടെ കണ്മഷിയിൽ നിന്ന് കുറച്ചെടുത്തു കഴുത്തിൽ തൊട്ട് കൊടുത്തു... ആരുടേയും കണ്ണ് തട്ടാതിരിക്കാനാ.... നല്ല സുന്ദരി കുട്ടിയായിട്ടുണ്ട് എന്റെ കുഞ്ഞേച്ചി.... അതേ ചെക്കൻ നല്ല ചുള്ളനാ കേട്ടോ......

നിങ്ങളു തമ്മിൽ നല്ല ചേർച്ചയാ... ദിവ്യ പറഞ്ഞത് കേട്ട് അതിയായ ദേഷ്യം വന്നെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു.... അവർ രണ്ടു പേരും താഴെ വന്ന് നേരെ അടുക്കളയിലേക്ക് പോയി.... നീ റൂമിൽ എന്തെടുക്കുവായിരുന്നു മോളെ??? അമ്മ എത്ര നേരമായി കാത്തു നിൽക്കുന്നു.... ഈ ചായ കൊണ്ട്പോയി അവർക്ക് കൊടുത്തേ..... അവർ ചായ നിറച്ച ട്രേ അവൾക്ക് നേരെ നീട്ടി.... അവൾ അതുമായി അവർക്ക് മുന്നിലേക്ക് പോയി.... ഹാളിൽ എല്ലാവരും ഓരോരോ വിശേഷങ്ങൾ പറഞ്ഞ് ഇരിക്കുമ്പോഴും ദേവന് ആകെ വീർപ്പുമുട്ടുന്ന പോലെ തോന്നി.... അമ്മയുടെ നിർബന്ധം കാരണമാണ് ഇങ്ങനൊരു ചടങ്ങിന് വന്നത്.... വിവാഹത്തിന് താൽപ്പര്യം ഇല്ലാന്ന് എത്ര പറഞ്ഞായാലും വീണ്ടും നിർബന്ധിച്ചു കൊണ്ടിരിക്കും... എങ്ങനെയെങ്കിലും ഇതൊന്ന് തീർന്ന് കിട്ടിയാൽ മതിയെന്നായിരുന്നു അവന്റെ മനസ്സിൽ.....

അവൻ ഫോണിൽ നോക്കി തന്നെ ഇരുന്നു...... ദച്ചു അവർക്കുള്ള ചായയുമായി അവരുടെ അടുത്തേക്ക് നടന്നു വന്നു..... അവൾ അവൻ ഇരിക്കുന്ന ഭാഗത്തേക്ക്‌ പോലും നോക്കാതെയാണ് നടന്നത്..... അവനെ കണ്ടാൽ സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു..... അവളെ കണ്ടതും എല്ലാവരുടെയും മുഖം വിടർന്നു..... അമ്മേടെ സെലെക്ഷൻ അടിപൊളി...... ദച്ചു ചേച്ചിയെ കുറിച്ച് അമ്മയും അച്ഛനും പറഞ്ഞെങ്കിലും ഇത്രക്ക് സുന്ദരിയായിരിക്കും എന്ന് വിചാരിച്ചില്ല..... ദക്ഷ ദിയയോട് പറയുമ്പോൾ അതേ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി..... അവൾ എല്ലാവർക്കും ചായ കൊടുത്തു... ദേവനടുത്തേക്ക് ഓരോ ചുവടു വെക്കുമ്പോഴും അവളുടെ മനസിൽ അവനോടുള്ള അടങ്ങാത്ത പക ആളി കത്തുകയായിരുന്നു.... എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു.... ദേവൻ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു.... അവൾ അവന്റെ അടുത്തേക്ക് ചെന്ന് ചായ കപ്പ് അവന് നേരെ നീട്ടി... തല ഉയർത്തി നോക്കിയതും അവൻ ഞെട്ടി തരിച്ചു പോയി.....

അവളുടെ കണ്ണുകളിൽ തന്നെ ചാരമാക്കാനുള്ള പക അവൻ കണ്ടു.... അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി.... അവനുള്ള ചായ അവിടെ വെച്ച ശേഷം അവൾ കുറച്ചു മാറി നിന്നു... നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം കേട്ടോ..... മാധവൻ പറഞ്ഞു..... മോനേ മുകളിലാണ് മോളുടെ മുറി... നിങ്ങൾ അവിടേക്ക് ചെന്ന് സംസാരിച്ചു വാ... രണ്ടു പേർക്കും പരസ്പരം പരിചയപെടാല്ലോ..... അവൾ മുറിയിലേക്ക് പോയി....ചുണ്ടിൽ ഒരു നിഗൂഢമായ ചിരിയോടെ.... അവൾ പോയതിന് പിന്നാലെ അവനും മുകളിലേക്ക് പോയി..... അവളുടെ മുറിയിൽ കയറി ഡോർ ലോക്ക് ചെയ്തു.... നീ....... നീ ഇവിടെ??? ""തീരെ പ്രതീക്ഷിച്ചില്ല അല്ലേ ഇങ്ങനൊരു കൂടി കാഴ്ച ??? എന്റെ ജീവിതം നശിപ്പിച്ച തന്നെ ഞാൻ വെറുതെ വിടും എന്ന് വിചാരിച്ചോ??? "" ഓഹ്..... അപ്പൊ കരുതി കൂട്ടിയാണല്ലേ?? ""അതേടാ.... കരുതി കൂട്ടി തന്നെയാ.... ദിവസങ്ങൾ എണ്ണി എണ്ണി കാത്തിരിക്കുകയായിരുന്നു ഞാൻ ഇങ്ങനൊരു കൂടി കാഴ്ചക്ക് വേണ്ടി..... ""

അവൻ അവളുടെ കഴുത്തിൽ അവന്റെ കൈകൾ ഞെരിച്ചു.... ടീ പുല്ലേ...... നീ എന്താ വിചാരിച്ചത്?? ഒരിക്കൽ ഞാൻ ചവച്ചു തുപ്പിയ നിന്നെ എന്റെ ഭാര്യയായി എന്റെ വീട്ടിൽ വാഴിക്കുവെന്നോ?? ""കൈയെടുക്കെടാ..... അവൾ അതിയായ ദേഷ്യത്തോടെ അലറി !!!!!!!!!!! അവളുടെ അലർച്ച കേട്ട് യാന്ത്രികമായി അവന്റെ കൈകൾ അവളുടെ കഴുത്തിൽ നിന്ന് പിൻവാങ്ങി.... ""ഒരിക്കൽ താൻ അശുദ്ധമാക്കിയ ശരീരവാ ഇത്..... ഈ ശരീരത്തിൽ ഇന്ന് ജീവൻ തുടിക്കുന്നത് പോലും തന്റെ നാശം കാണാനാ...... അതിന് വേണ്ടിയാ ഈ വിവാഹം പോലും..."" എന്റെ ഭാര്യയായി എന്റെയീ ജീവിതത്തിലേക്ക് വരാം എന്നുള്ളത് നിന്റെ വ്യാമോഹം മാത്രമാണ്..... ഒരിക്കലും നടക്കാത്ത വെറും വ്യാമോഹം.... ""തനിക്ക് ഓർമ്മയുണ്ടോ ആ ദിവസം..... എന്റെ മാനം താൻ ചവിട്ടിയരച്ച ദിവസം,,

ആദ്യമായും അവസാനമായും ഞാൻ തന്നെ കാണുന്ന ആ നശിച്ച ദിവസം...... ആരാ എന്താ എന്ന് പോലും അറിയാത്ത തന്നെ ദാ ഇതുപോലെ എന്റെ മുന്നിൽ കൊണ്ടുവരാൻ അറിയാമെങ്കിൽ ഈ വിവാഹം നടത്താനും എനിക്ക് അറിയാം..... "" നിനക്കറിയില്ലേ ഈ ദേവ പ്രതാപ് ആരാന്ന്.... വേണ്ടിവന്നാൽ നിന്നെ കൊല്ലാൻ പോലും ഞാൻ മടിക്കില്ല.... ""മരണത്തെ എനിക്ക് പേടിയില്ല.... മരണം മുന്നിൽ കണ്ട് തന്നെയാ ജീവിക്കുന്നത്..... പക്ഷേ... തന്റെ പരിപൂർണ നാശം കണ്ട ശേഷം മാത്രമേ ഞാൻ മരണത്തിന്റെ കയ്യ് പിടിക്കൂ....എന്റെ പകയുടെ ചൂടിൽ വേറെന്തുരുകും താൻ.... തന്റെ ഈ കണ്ണിൽ കണ്ണീരിനു പകരം രക്തം പൊടിയും..... "" കൊള്ളാം.. നിന്റെ ഭീഷണി കൊള്ളാം..... പക്ഷേ... കളിക്കുന്നത് ആരോടാന്ന് നല്ല ബോധ്യം ഉണ്ടായിരിക്കണം..... ""തന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാ ഈ പടപ്പുറപ്പാട്.... ഇത് ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളിയാ.... ഇന്ന് ഇവിടെ തുടങ്ങുവാ തന്റെ തകർച്ച.... "" അവൾ അവനു നേരെ കൈചൂണ്ടി....

അവൻ അവളെ രൂക്ഷമായി നോക്കി ഡോർ തുറന്നു പുറത്തേക്ക് പോയി.. മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച്.... ദേവപ്രതാപ് ഒന്ന് അവിടെ നിന്നേ..... അവൾ അവന്റെ അടുത്തേക്ക് പോയി കൈകൾ രണ്ടും മാറിൽ പിണച്ചു കെട്ടി നിന്നു.... വിവാഹം മുടക്കാൻ താൻ എന്ത് വൃത്തികെട്ട കളിയും കളിക്കും എന്ന് എനിക്ക് നന്നായി അറിയാം... തന്നെകൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താന്ന് വെച്ച താൻ ചെയ്തോ.... എന്ത് സംഭവിച്ചാലും ഈ വിവാഹം നടന്നിരിക്കും... നടത്തിയിരിക്കും..... വെറും ഒരു പെണ്ണായ നീ എന്നെ വേല്ലുവിളിക്കുന്നോ????? അതേടോ.... ഞാൻ വെറും പെണ്ണ് തന്നെയാ ....... ""🔥സൃഷ്ടിക്കാനും, സംരക്ഷിക്കാനും മാത്രമല്ല, വേണ്ടി വന്നാൽ സംഹരിക്കാനും കരുത്തുള്ള പെണ്ണ്...... സ്വന്തം മാനത്തിനും പരിശുദ്ധിക്കും ജീവക്കാളേറെ വില കൽപ്പിക്കുന്ന പെണ്ണ് 🔥""

ക്ഷണ നേരത്തെ സുഖത്തിനു വേണ്ടി താൻ ഇല്ലാതാക്കിയത് എന്റെ ജീവിതവാണ്... എന്റെ സ്വപ്നങ്ങളാണ്......ഏതൊരു പെണ്ണും, തന്റെ കഴുത്തിൽ താലി കെട്ടുന്നവനു സമർപ്പിക്കാൻ ഒരു തപസ്യ പോലെ കാത്തുസൂക്ഷിക്കുന്ന പരിശുദ്ധിയാ താൻ കളങ്കപ്പെടുത്തിയത്........ താൻ ബലം പ്രയോഗിച്ച് എന്നെ കീഴ്പ്പെടുത്തിയ ആ നിമിഷം മരിച്ചു ശ്രീദുർഗ്ഗ എന്ന പെണ്ണ്...... ഇന്ന് ഇത് ആത്മാവില്ലാത്ത വെറും ഒരു ശരീരം മാത്രമാ.... ഈ ശരീരത്തിൽ ജീവൻ തുടിക്കുന്നുണ്ടെങ്കിൽ അത് തന്റെ തന്റെ സർവനാശം കാണാൻ വേണ്ടിയാ.... എന്റെ മാനം ചവിട്ടിയരച്ച തന്നെ പച്ചക്ക് കൊളുത്താനുള്ള പക എന്റെ മനസ്സിലുണ്ട്... പക്ഷേ മരണം തനിക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായിരിക്കും... അത് പാടില്ല...... അനുഭവിക്കണം താൻ.... ഓരോ നിമിഷവും ഉരുകി ഉരുകി തീരണം..... തന്നെ മാത്രവല്ല, തന്നെപോലൊരു രാക്ഷസന് ജന്മം നൽകിയ തന്റെ മാതാപിതാക്കളെയും വെറുതെ വിടില്ല ഞാൻ...... ടീ........ ദേവൻ അവളെ അടിക്കാനായി കയ്യ് ഉയർത്തിയതും ദക്ഷയും ദിയയും അങ്ങോട്ടേക്ക് വന്നു.....

അവരെ കണ്ടതും ദേവൻ അടിക്കാനായി ഉയർത്തിയ കയ്യ് താഴ്ത്തി....... ആഹാ...... ഇതുവരെ തീർന്നില്ലേ രണ്ടുപേരുടെയും സംസാരം????? എന്റെ ഏട്ടാ..... കല്യാണം വേണ്ടാ വേണ്ടാന്ന് പറഞ്ഞു നടന്നിട്ട് ചാടി കയറി ഓക്കേ പറഞ്ഞു വില കളയല്ലേ കേട്ടോ....... ഏട്ടനെ കുറ്റം പറയാനും പറ്റില്ല.... ദച്ചു ചേച്ചിയെ കണ്ടാ ആരായാലും വീണു പോകും..... ദേവൻ ഇത് കേട്ട് ദേഷ്യത്തോടെ അവന്റെ മുഷ്ടി ചുരുട്ടി...... ദച്ചു ചേച്ചി..... അല്ലെങ്കിൽ വേണ്ട..ഏട്ടത്തീന്ന് മതി..... ഏത് നേരവും ഏട്ടത്തിയെ പറ്റി പറയാനേ അച്ഛനും അമ്മക്കും സമയം ഉള്ളൂ.... സത്യം പറയാല്ലോ അവരു പറഞ്ഞപ്പോ ഏട്ടത്തി ഇത്രയും സുന്ദരിയാന്ന് വിചാരിച്ചില്ല കേട്ടോ..... അച്ഛന്റെയും അമ്മയുടെയും സെലെക്ഷൻ സൂപ്പർ....... ഞങ്ങളെ പരിചയപ്പെടുത്തിയില്ലല്ലോ...... ഞാൻ ദക്ഷ... വീട്ടിൽ അമ്മൂന്ന് വിളിക്കും.. ഏട്ടത്തിയും അങ്ങനെ വിളിച്ചാൽ മതി കേട്ടോ...

ബിടെക്. സെക്കന്റിയർ....... ഇത് ദിയ... വീട്ടിൽ മാളൂന്ന് വിളിക്കും... പ്ലസ് ടുവിനു പഠിക്കുവാ...... ഓഹ് പിന്നേ.... എന്നെ ഏട്ടത്തിക്ക് പരിചയപ്പെടുത്താനേ എനിക്ക് അറിയാം.....കേട്ടോടീ ചേച്ചി.... ദിയ കള്ള പരിഭവത്തോടെ പറഞ്ഞു..... ഈ പെണ്ണിന്റെ ഒരു കാര്യം...... വല്യ വായാടിയാ ഏട്ടത്തി..... ഏട്ടത്തി വീട്ടിലേക്ക് വന്നിട്ട് വേണം നമുക്ക് രണ്ടുപേർക്കും കൂടി ഇവളെ ഒന്ന് ഒതുക്കാൻ..... പോടീ ചേച്ചി..... എന്റെ ഏട്ടത്തി എന്റെ കൂടെയെ നിക്കൂ....അല്ലേ ഏട്ടത്തി.... അവർ രണ്ടുപേരുടെയും സംസാരം കേട്ട് ദച്ചു പ്രയാസപ്പെട്ട് ഒരു പുഞ്ചിരി മുഖത്തു വരുത്തി........ ദേവൻ ഇതെല്ലാം കേട്ട് അടങ്ങാത്ത ദേഷ്യവുമായി നിൽക്കുകയായിരുന്നു....... ഇനി രണ്ടു പേരും ഒന്ന് ചേർന്ന് നിന്നേ...... ചെക്കന്റേയും പെണ്ണിന്റെയും ഒരു ഫോട്ടോ എടുക്കട്ടെ...... അമ്മു ദേവന്റെ കയ്യ് പിടിച്ച് ദച്ചുവിന്റെ അടുത്തേക്ക് നിർത്താൻ തുടങ്ങിയതും ദേവൻ അവളുടെ കയ്യ് തട്ടി മാറ്റി ദേഷ്യത്തോടെ പുറത്തേക്ക് പോയി...... പോകുന്നതിന് മുൻപ് ദച്ചുവിനെ രൂക്ഷമായി നോക്കി.......

ഈ ഏട്ടന് ഇത് എന്താ പറ്റിയേ????? നമ്മൾ കളിയാക്കിയതിന്റെ ദേഷ്യമായിരിക്കും.... കല്യാണമേ വേണ്ടാന്ന് പറഞ്ഞ് നടന്നിട്ട് ഏട്ടത്തിയെ കണ്ടപ്പോ ഫ്ലാറ്റ് ആയില്ലേ..... ആ ചമ്മലു മറച്ചു വെക്കാൻ ചുമ്മാ വെയിറ്റ് ഇടുന്നതല്ലേ........ ഏട്ടത്തി.... ഏട്ടൻ പാവമാ കേട്ടോ.. ഞങ്ങളെ ഒരുപാട് ഇഷ്ടവാ.....ഞങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചു തരും..... പിന്നെ ദേഷ്യം വന്നാൽ ഒരു രക്ഷയും ഇല്ല..... പിന്നെ എന്തൊക്കെ ചെയ്തുകൂട്ടും എന്ന് തന്നെ അറിയില്ല..... അതൊക്കെ ഇനി ഏട്ടത്തി വേണം ആ ദേഷ്യവും എടുത്തു ചാട്ടവും ഒക്കെ ഇല്ലാതാക്കാൻ......... അവന്റെ ദേഷ്യവല്ല അവനെ തന്നെ ഇല്ലാതാക്കും ഞാൻ !!!!!!!!!! ഏട്ടത്തി എന്താ ആലോചിക്കുന്നത്????? ഏയ്യ് ഒന്നൂല്ല..... ദേവൻ അതിയായ ദേഷ്യത്തോടെ താഴെയെത്തി........ഹാളിൽ എല്ലാവരും സന്തോഷത്തോടെ സംസാരിക്കുകയായിരുന്നു...... അവൻ അച്ഛന്റെ അടുത്തേക്ക് വന്നു...... അച്ഛാ.... എനിക്ക് അത്യാവശ്യമായി ഓഫീസ് വരെ ഒന്ന് പോകണം..... ഒരു എമർജൻസി ഉണ്ട്‌.... എന്താ ദേവാ ഇത്????? ഇന്നത്തെ ദിവസം എല്ലാ എൻഗേജ്മെൻസും മാറ്റിവെക്കണം എന്ന് പറഞ്ഞതല്ലേ???? വളരെ ഇമ്പോർട്ടന്റ് ആയ കാര്യമാണ്....പോകാതെ പറ്റില്ല അമ്മേ...... അച്ഛാ പ്ലീസ്... അമ്മയെ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്...... ശരി.... എന്നാ നീ പൊക്കോ..... പിന്നൊരു കാര്യം.. ഞങ്ങൾ എല്ലാം തീരുമാനിച്ചുറപ്പിച്ചു......

നിനക്ക് ദെച്ചു മോളെ ഇഷ്ടമായികാണുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം..... അവളെപോലൊരു മഹാലക്ഷ്മിയെ ആർക്കാ ഇഷ്ടമാകാത്തത്??? ഉടനെ നിങ്ങളുടെ വിവാഹം നടത്താനാ തീരുമാനം... അതുകൊണ്ട് ഓഫീസ് കാര്യങ്ങൾ എല്ലാം കുറച്ചു നാളത്തേക്ക് മാറ്റി വെച്ചേക്കണം കേട്ടല്ലോ..... ഇല്ലച്ഛാ..... എന്തൊക്കെ സംഭവിച്ചാലും ഈ വിവാഹം നടക്കില്ല.... അതിനുവേണ്ടി അവളെ കൊല്ലേണ്ടിവന്നാൽ പോലും മടിക്കില്ല ഞാൻ.... അവൻ മനസ്സിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങി.... ദേവന്റെ കാർ ക്ഷണ നേരം കൊണ്ട് അവിടുന്ന് ചീറിപാഞ്ഞു..... അമ്മുവും മാളുവും ദേവനെ കുറിച്ച് വാ തോരാതെ ദച്ചുവിനോട് സംസാരിക്കുകയായിരുന്നു.... ആ പേര് കേൾക്കുമ്പോൾ തന്നെ അവളുടെ ഉള്ളിലെ അവനോടുള്ള പകയുടെ, പ്രതികാരത്തിന്റെ അഗ്നിപർവതം പുകയുകയായിരുന്നു..... അവൾ അത് അവർക്ക് മുന്നിൽ കാട്ടാതെ സ്വയം നിയന്ത്രിച്ചു..... അവർ സംസാരിച്ചു കൊണ്ടിരുന്ന സമയം ദേവന്റെ അമ്മയും അപ്പച്ചിയും അവിടേക്ക് വന്നു......

രണ്ടു പേരും കൂടി എന്റെ കുട്ടിയുടെ ചെവി കടിച്ചു തിന്നോ????? ടീ മാളു...... ഇപ്പൊ ദേ നമ്മളു പുറത്തായി.... അമ്മക്ക് ഇപ്പൊ മരുമോളെ മാത്രം മതിയല്ലെ???? എനിക്ക് നിങ്ങളും ദച്ചു മോളും ഒരുപോലെ തന്നെയാ...... മോളെ ആദ്യമായി അമ്പലത്തിൽ വെച്ചു കണ്ട ദിവസം തന്നെ ഞാൻ കൊതിച്ചതാ എന്റെ ദേവന്റെ പെണ്ണായി ഈ സുന്ദരികുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന്......... അമ്മേടെ സെലെക്ഷൻ അടിപൊളി.... ഞങ്ങൾക്ക് ഏട്ടത്തിയെ ഒരുപാട് ഇഷ്ടമായി..... അവർ ദച്ചുവിന്റെ അടുത്തേക്ക് വന്ന് അവളുടെ നെറുകിൽ ചുംബിച്ചു...... ഞങ്ങൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു.... അധികം വെച്ചു താമസിപ്പിക്കാതെ ഉടൻ തന്നെ നിങ്ങളുടെ വിവാഹം നടത്താനാ തീരുമാനം.... എന്റെ മോളെ മാണിക്യ മംഗലം തറവാടിന്റെ മരുമകളായി കയ്യ് പിടിച്ചു കയറ്റാൻ ദൃർധിയായി അമ്മക്ക്....... കുറച്ചു നേരം വിശേഷങ്ങൾ എല്ലാം പങ്കുവെച്ച ശേഷം അവർ യാത്ര പറഞ്ഞിറങ്ങി.....

അവരെ യാത്രയാക്കി തിരിച്ചു റൂമിലേക്ക് വരുമ്പോൾ തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ഘട്ടം വിജയിച്ചതിന്റെ തൃപ്തി ഉണ്ടായിരുന്നു ദച്ചുവിന്റെ മനസ്സിൽ..... അവൾ റൂമിലേക്ക് ചെന്നതും ഫോൺ റിങ് ചെയ്യുന്നത് കണ്ട് കാൾ അറ്റൻഡ് ചെയ്തു...... വന്നിട്ട് പോയോ അവൻ?????????? പോയി ജയേട്ടാ... മോളേ.... നീ ഒരു വാക്ക് പറഞ്ഞാ മതി.... ഇരുചെവി അറിയാതെ കൊന്നു കുഴിച്ചുമൂടാം ഞാൻ ആ നായയെ..... അങ്ങനെ അവനെ കൊല്ലാനായിരുന്നെങ്കിൽ അത് എന്നേ ആകാമായിരുന്നു?????? അത്ര പെട്ടന്നൊന്നും അവൻ മരിക്കാൻ പാടില്ല..... എന്നോട് ചെയ്തതിനു എണ്ണി എണ്ണി പകരം ചോദിക്കണം..... എല്ലാം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെ പോലെ അവൻ അലയുന്നത് കണ്ണുനിറയെ കാണണം എനിക്ക്..... ദച്ചു നീ സൂക്ഷിക്കണം.... എന്തും ചെയ്യാൻ മടിയില്ലാത്ത മൃഗം ആണവൻ..... വേണ്ടി വന്നാ കൊല്ലാൻ പോലും മടിക്കില്ല......

ഒന്നും സംഭവിക്കില്ല ജയേട്ടാ....അവന്റെ നാശം പൂർണമായിട്ടേ ദൈവം എന്റെ ജീവനെടുക്കൂ..... ആരെയും ഒന്നും അറിയിക്കാതെ എത്രനാളെന്ന് വച്ചാ മോളേ നീ ഇങ്ങനെ നീറി നീറി ജീവിക്കുന്നത്????? ആരും ഒന്നും അറിയാൻ പാടില്ല ജയേട്ടാ.... ജീവനെ പോലെ സ്നേഹിക്കുന്ന മകൾക്ക് ഇങ്ങനെ ഒരു ദുർവിധി വന്നെന്നറിഞ്ഞാൽ എന്റെ അച്ഛനും അമ്മക്കും സഹിക്കാൻ കഴിയില്ല....... നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ എന്തോ ഒരു ഭയം എന്റെ ഉള്ളിൽ നിറയുന്നുണ്ട് മോളേ.... അരുതാത്തത് എന്തെങ്കിലും സംഭവിക്കുമോ എന്നൊരു തോന്നൽ!!!!!!! ഒന്നും സംഭവിക്കില്ല ജയേട്ടാ.... ഇത് പഴയ ശ്രീദുർഗ്ഗയല്ല..... ആ ദിവസം.......ആ ദുഷ്ടൻ എന്നെ പിച്ചിചീന്തിയ ആ നശിച്ച ദിവസം മുതൽ തുടങ്ങി എന്റെ മാറ്റം... ഹൃദയത്തിൽ നന്മ മാത്രമുള്ള ഒരു പാവം തൊട്ടാവാടി പെണ്ണിൽ നിന്നും ആരെയും നേരിടാൻ കഴിയുന്ന തന്റേടി ആയ ശ്രീദുർഗ്ഗയിലേക്കുള്ള മാറ്റം.........""""🔥🔥സർവംസഹയായ സീതാദേവിയിൽ നിന്നും സംഹാരരൂപിണിയായ ദുർഗ്ഗാദേവിയിലേക്കുള്ള പരകായപ്രവേശം 🔥🔥""" മോളേ...... പിന്നിൽ നിന്ന് അമ്മയുടെ പെട്ടന്നുള്ള വിളി കേട്ട് അവൾ ഞെട്ടി..... 🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story