ദുർഗ്ഗാഗ്നി: ഭാഗം 11

durgagni

രചന: PATHU

"" ഇല്ല രാധൂ... തോൽക്കില്ല ഞാൻ... എന്നിലെ ഒരോ അണുവിലും നിറഞ്ഞു നിൽക്കുന്നത് അവനോടുള്ള പക മാത്രമാണ്..... അയാൾക്ക് മുന്നിൽ തോൽക്കേണ്ടി വന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിന് എന്ത് അർത്ഥമാ ഉള്ളത്.....??? വിവാഹം കഴിഞ്ഞാൽ എന്റെ മറ്റൊരു മുഖമായിരിക്കും അവൻ കാണാൻ പോകുന്നത്.... ആ കണ്ണുകളിൽ നിന്ന് കണ്ണീരല്ല.... ചോര പൊടിയും.... എന്നെ പിച്ചി ചീന്തിയ അവനെ വെറുതെ വിടില്ല ഞാൻ..... "" ദച്ചുവിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകൾ രാധു ഒരുതരം അത്ഭുതത്തോടെയാണ് കെട്ട് നിന്നത്..... ഒരു പാവം തൊട്ടാവാടി പെണ്ണിൽ നിന്നും ഇന്ന് ഈ കാണുന്ന ശ്രീദുർഗ്ഗയിലേക്കുള്ള അവളുടെ മാറ്റം ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു..... ""എന്റെ മാറ്റത്തെക്കുറിച്ചല്ലേ രാധൂ നീ ചിന്തിക്കുന്നത്....????"" "" അതേ.... മുൻപ് ആരെങ്കിലും ഒന്ന് തറപ്പിച്ചു നോക്കിയാൽ പോലും കണ്ണുനിറക്കുന്ന ഒരു പാവം പെൺകുട്ടിയിൽ നിന്ന് എന്തും നേരിടാൻ കരുത്തും തന്റേടവുമുള്ള പെണ്ണായി മാറി നീയിന്ന്.... ഈ മാറ്റം എന്നെ ശരിക്കും അതിശയിപ്പിക്കുന്നുണ്ട് ദച്ചൂ.... ""

അനുഭവങ്ങളാണ് മനുഷ്യർക്ക് മാറ്റത്തിനുള്ള വഴി തെളിക്കുന്നത്.... നിങ്ങൾക്കൊക്കെ അറിയാവുന്ന പഴയ ശ്രീദുർഗ്ഗ അന്നത്തെ ആ നശിച്ച രാത്രിയിൽ തന്നെ മരിച്ചു..... ഇതെന്റെ രണ്ടാം ജന്മമാണ്..... അസുരനിഗ്രഹത്തിന് വേണ്ടി മാത്രമുള്ള രണ്ടാം ജന്മം..... മരത്തിന്റെ വേരിൽ വിഷം വീണാൽ അത് വലിച്ചെടുത്ത് മരത്തിന്റെ എല്ലാ ഭാഗത്തും വ്യാപിക്കുന്ന പോലെയാണ് പെണ്ണിന്റെയുള്ളിലെ പകയും..... സപ്തനാഡികളെയും, മറ്റെല്ലാ വികാരങ്ങളെയും തളർത്തി ഉടലാകെ വ്യാപിച്ച് തലച്ചോറിനെ കീഴ്പെടുത്തും..... തീ പോലെ ആളികത്തി കത്തിച്ചു ചാമ്പലക്കിയേ പിന്നെ അത് അടങ്ങൂ..... അവന്റെ നാശം... ആ ഒരൊറ്റ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി മാത്രമാ മുന്നോട്ടുള്ള എന്റെയീ ജീവിതം തന്നെ....."" ""ദച്ചൂ.... ഇത്ര പെട്ടന്ന് വിവാഹം നടത്താനുള്ള നിന്റെ തീരുമാനം ഒരു എടുത്തുചാട്ടമായി പോയോ എന്നൊരു സംശയം... """ "" ഇല്ല രാധൂ.... വ്യക്തമായ കാഴ്ചപ്പാടോടുകൂടി തന്നെയാ ഞാൻ മുന്നോട്ട് പോകുന്നത്.... പ്രോജെക്ടിനു വേണ്ടി മാത്രമാണ് അവൻ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് നിനക്കും അറിയാവുന്നതല്ലേ......???

അതല്ലെങ്കിൽ ഈ വിവാഹം മുടക്കാൻ അവനെന്തും ചെയ്യും.... ചിലപ്പോ എന്റെ അച്ഛനെയോ അമ്മയെയോ അപകടപ്പെടുത്താൻ പോലും മടിക്കില്ല.... അവന്റെ ഡ്രീം പ്രൊജക്റ്റ്‌, നിനക്കറിയുമോ അത് അവന് കിട്ടാൻ പോകുന്നില്ല...... അതിനുള്ള കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്തുവെച്ചിട്ടുണ്ട്.... അതൊക്കെ അവൻ അറിയുന്നതിന് മുൻപ് തന്നെ ഈ വിവാഹം നടക്കണം.... അതുകൊണ്ടാ ജ്യോത്സ്യനെ കൊണ്ട് ഒരാഴ്ചക്കകം തന്നെ ഈ വിവാഹം നടത്തണമെന്ന് പറയിപ്പിച്ചത്...... "" "" വിവാഹ ശേഷം വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടക്കില്ലെന്നറിഞ്ഞാൽ അയാൾ വെറുതെയിരിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്....???അറിഞ്ഞതൊക്കെ വെച്ചു നോക്കുമ്പോ എന്തും ചെയ്യാൻ മടിയില്ലാത്ത രക്ഷസനാണ് അവൻ.... "" "" എനിക്കറിയാം.... പ്രൊജക്റ്റ്‌ കിട്ടിക്കഴിഞ്ഞ് എന്നെ കൊല്ലാൻ തെന്നെയാവും അവന്റെ ഉദ്ദേശം..... അത് കിട്ടില്ലെന്ന്‌ അറിയും മുൻപ് തന്നെ ദേവാ അസോസിയേറ്റ്സിനെ അടിമുടി തകർത്തിരിക്കും ഞാൻ..... "" "" സൂക്ഷിക്കണം ദച്ചൂ.... നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ അത്ര എളുപ്പമാവില്ല.....

ചുരുങ്ങിയ കാലം കൊണ്ടു തന്നെ അവൻ പടുത്തുയർത്തിയ ബിസ്സിനെസ്സ് സാമ്രാജ്യമാണത്.... പല വൻകിട കമ്പനികളും അവന്റെ ബുദ്ധിക്കും കൗശലത്തിലും മുന്നിൽ മുട്ടു മടക്കിയ ചരിത്രമേയുള്ളൂ...."" "" അവനെ എങ്ങനെയാ തകർക്കേണ്ടതെന്ന് എനിക്ക് നന്നായിട്ടറിയാം രാധൂ..... നീ പറഞ്ഞത് പോലെ അവൻ ചുരുങ്ങിയ കാലം കൊണ്ടുണ്ടാക്കിയ ബിസിനസ് സാമ്രാജ്യം, അത് നിലംപതിക്കാൻ അധികം താമസമില്ല.... അത് കഴിഞ്ഞാൽ അവന്റെ കുടുംബം.... അങ്ങനെ ഓരോന്നോരോന്നായി അവനിൽ നിന്ന് അടർത്തി മാറ്റും ഞാൻ...."" "" ചേച്ചീ.... """ പെട്ടന്ന് പിന്നിൽ നിന്ന് ദിവ്യയുടെ വിളി കേട്ടതും അവൾ എല്ലാം കേട്ടുകാണുമോ എന്ന ഭയത്തോടെ ദച്ചു ഞെട്ടി തിരിഞ്ഞു നോക്കി..... പക്ഷേ അവളുടെ മുഖഭാവത്തിൽ നിന്ന് ദച്ചുവിന് മനസിലായി അവൾ ഒന്നും കെട്ടിട്ടില്ലെന്ന്.... അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.... "" ചേച്ചീ.... തലവേദന എങ്ങനെയുണ്ട്.... കുറവുണ്ടോ...??? "" "" മാറി മോളെ.... കുറച്ചു നേരം റസ്റ്റ്‌ എടുത്തപ്പോ തന്നെ ശരിയായി..... മുഖം കണ്ടിട്ട് നിനക്കെന്നോട് എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നല്ലോ.... എന്താ കാര്യം... ""

"" അത് ചേച്ചി.... നാളെ നമുക്ക് ഒപ്പം ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ ജയേട്ടനോട് കൂടി വരാൻ പറയുമോ...??? "" "" ജയേട്ടനോട് നിനക്ക് തന്നെ പറഞ്ഞാൽ പോരേ....?? "" "" ഞാൻ പറഞ്ഞാ ഏട്ടൻ കേൾക്കില്ല.... ചേച്ചി പറഞ്ഞാൽ ഏട്ടൻ എന്തായാലും എതിർക്കില്ല.... പ്ലീസ് ചേച്ചി.... ജയേട്ടനോട് ഒന്ന് പറയുമോ നമുക്കൊപ്പം വരാൻ.... "" അവൾ തന്നിൽ നിന്ന് എന്തോ മറച്ചു പിടിക്കുന്നുണ്ടെന്ന് ദച്ചുവിന് മനസിലായി.... എങ്കിലും അവൾ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല..... "" ഞാൻ പറയാം ജയേട്ടനോട്.... "" "" താങ്ക്സ് ചേച്ചി.... ദിവ്യ സന്തോഷത്തോടെ ദച്ചുവിന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത ശേഷം താഴേക്ക് പോയി..... """ "" രാധൂ.... സംസാരം കേട്ടിട്ട് ദിവ്യ എന്നിൽ നിന്നും എന്തോ ഒളിക്കുന്ന പോലെ.... "" "" അതെനിക്കും തോന്നി.... എന്താണെങ്കിലും കണ്ടു പിടിക്കാം നമുക്ക്.... തൽക്കാലം നീയത് വിട്ടേക്ക്..... നീ വാ... നമുക്ക് ഒന്ന് പുറത്തേക്ക് പോയിട്ട് വരാം.... എനിക്ക് കുറച്ചു ഷോപ്പിങ് ഒക്കെ ഉണ്ട്.... "" "" ഞാനില്ലടാ.... അത്യാവശ്യമായി കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കണം...."" "" എങ്കിൽ ഞാൻ ദിവ്യയെ കൂട്ടി പൊയ്ക്കോളാം.... പെട്ടന്ന് വരാട്ടോ.... "" രാധു പോയ ശേഷം ദച്ചു ലാപ്ടോപ്പുമായി ബാൽക്കണിയിലേക്ക് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ബിയർ ബോട്ടിൽ സിപ് ചെയ്തുകൊണ്ട് റൂമിലൂടെ അസ്വസ്ഥനായി നടക്കുകയായിരുന്നു ദേവൻ..... ദച്ചുവിന്റെ വാക്കുകൾ ഓർക്കുംതോറും അവന്റെ നാഡീഞരമ്പുകൾ ദേഷ്യത്താൽ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു..... അവളുടെ ഇതുവരെയുള്ള നീക്കങ്ങളിൽ നിന്ന് അവൾ നിസാരക്കാരിയല്ലെന്ന് അവന് മനസിലായിരുന്നു.... ""ഒരുപാട് പെൺശരീരങ്ങൾ അറിഞ്ഞിട്ടുണ്ട് താൻ.... തന്റെ സൗന്ദര്യത്തിനും പണത്തിനും മുന്നിൽ ഭ്രമിച്ചു കൊണ്ട് തന്റെ പിറകെ വരുന്ന പെൺകുട്ടികളെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ.... ആദ്യമായാണ് ചങ്കുറപ്പും തന്റേടവുമുള്ള ഒരുവളെ കാണുന്നത്.... പക്ഷേ അത് എനിക്ക് നേരെ പ്രയോഗിച്ചപ്പോൾ മുതൽ തീർന്നു തുടങ്ങി നിന്റെ ആയുസ്സ്.... ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നീട് ഒരു പിടി ചാരമാകും നീ...."" ദേവൻ ക്രൂരമായി ചിരിച്ചുകൊണ്ട് ബോട്ടിൽ വീണ്ടും ചുണ്ടോടു ചേർത്തു..... പിറ്റേന്ന് രാവിലെ എല്ലാവരും റെഡിയായി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ദച്ചുവിന്റെ ഫോണിലേക്ക് മാധവന്റെ കോൾ വരുന്നത്..... അവൾ കോൾ അറ്റൻഡ് ചെയ്തു.... "" മോളേ..... അച്ഛനൊരത്യാവശ്യ കാര്യം പറയാനാ വിളിച്ചത്.... നമ്മുടെ പ്രോജക്ടിന്റെ ഭാഗ്യമായി കുറച്ചു ഫയൽസ് verify ചെയ്യാനുണ്ട്.....

മോളിപ്പോ തന്നെ ഓഫീസിലേക്ക് ഒന്ന് വരണം.... ദേവൻ അവിടെയുണ്ട്.... അത്കഴിഞ്ഞ് നിങ്ങളുരണ്ടാളും കൂടി ഒരുമിച്ച് മാളിലേക്ക് വന്നാമതി.... മോൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ....??? "" "" ഇല്ലച്ഛാ... ഞാൻ ഇപ്പൊ തന്നെ പുറപ്പെടാം...."" കോൾ കട്ട്‌ ചെയ്തതും അവളുടെ മുഖത്ത് പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു.... വീട്ടിൽ എല്ലാവരോടും പറഞ്ഞ ശേഷം അവൾ ദേവന്റെ ഓഫീസിലേക്ക് പുറപ്പെട്ടു..... ദച്ചുവിന്റെയും ദേവന്റെയും വിവാഹം കാര്യം ഓഫീസിൽ എല്ലാവർക്കും അറിയാമായിരുന്നു..... പോജെക്ടിന്റെ ഭാഗമായി ഒരു പ്രാവശ്യം മാത്രമേ ഓഫീസിൽ വന്നിട്ടുള്ളൂ എങ്കിലും സൂര്യമഠം ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ MD എന്ന നിലയിൽ എല്ലാവർക്കും അവളോട് തികഞ്ഞ സ്നേഹവും ബഹുമാനവുമായിരുന്നു..... ദച്ചുവിനെ കണ്ടതും എല്ലാവരും അടുത്തേക്ക് വന്ന് വിഷ് ചെയ്തു....പകയുടെ നേരിപ്പോട് നെഞ്ചിൽ നീറി പുകയുമ്പോഴും പുറമേ അവൾ ചിരിച്ച മുഖത്തോടുകൂടി തന്നെ സംസാരിക്കാൻ ശ്രമിച്ചു.... ദച്ചു അവന്റെ ക്യാബിനിലെത്തി രണ്ടു മൂന്നു പ്രാവശ്യം ഡോർ knock ചെയ്തു.... അകത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തത് കൊണ്ട് അവൾ ഡോർ തുറന്നു അകത്തേക്ക് കയറി.... അവിടെ കണ്ട കാഴ്ചയിൽ അവൾ അറപ്പോടെ മുഖം തിരിച്ചു.................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story