ദുർഗ്ഗാഗ്നി: ഭാഗം 12

durgagni

രചന: PATHU

"" ഡോർ തുറന്ന് അകത്തേക്ക് കയറിയതും അവിടെ കണ്ട കാഴ്ചയിൽ ദച്ചു അറപ്പോടെ മുഖം തിരിച്ചു..... അവനോടുള്ള അറപ്പും വെറുപ്പും അവളുടെയുള്ളിൽ ആളി കത്തി.... ദേവൻ മടിയിൽ ഒരു പെണ്ണ്.....ഒരു വശം ചരിഞ്ഞ് അവന്റെ തോളിലൂടെ കയ്യിട്ട് ഇരിക്കുന്നു.... അവൻ അവളെ ചുംബിക്കാൻ ശ്രമിക്കുന്നു.... ആ പെൺകുട്ടി ഓഫീസിലെ സ്റ്റാഫ്‌ ആണെന്ന് അവൾക്ക് മനസിലായി..... മുന്നിൽ ദച്ചുവിനെ കണ്ടതും അവൾ പേടിയോടെ എഴുന്നേറ്റു..... അവൾ നിമിഷ നേരം കൊണ്ട് ക്യാബിൻ വിട്ട് പുറത്തേക്ക് ഓടി.... ദച്ചു അങ്ങേയറ്റം അറപ്പോടെയും വെറുപ്പോടെയും ദേവനെ നോക്കി.... അവന്റെ മുഖത്ത് പുച്ഛമായിരുന്നു.... അവൻ പുച്ഛത്തോടെ അവളെ നോക്കി.... "" ഇത്രേയുള്ളൂ നീയൊക്കെ.... ഞാനൊന്ന് വിരൽ ഞൊടിച്ചാൽ ഇതുപോലെ നൂറെണ്ണം എന്റെ മുന്നിൽ വരും.... പണം കൊടുത്താൽ എന്തിനും ഏതിനും തയ്യാറായി.... "" "" തന്റെ പണം കണ്ട് തനിക്കൊപ്പം നിൽക്കാനും നടക്കാനും കിടക്കാനും വരുന്നവരെ താൻ കണ്ടുകാണൂ...

. അന്തസ്സും ആത്മാഭിമാനവുമുള്ള പെണ്ണുങ്ങളെ താൻ കണ്ടുകാണില്ല..... ഇതേ ആള് വേറെയാ....!!!! "" എന്തായാലും പെണ്ണ് തന്നെയല്ലേ...."" ദേവൻ അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു..... തനിക്ക് നേരെ നീളുന്ന അവന്റെ നോട്ടം പോലും അവളെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു..... "" അതേടോ പെണ്ണ് തന്നെയാ.... തന്നോട് ഞാൻ മുൻപ് പറഞ്ഞത് പോലെ സൃഷ്ടിക്കാനും സംരക്ഷിക്കാനും മാത്രമല്ല വേണ്ടിവന്നാൽ സംഹരിക്കാനും കഴിവുള്ള പെണ്ണ്....."" ദച്ചു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.... "" കൊള്ളാം... നിന്റെ വാക്സാമർത്യവും തന്റേടവുമെല്ലാം ഇഷ്ടപ്പെട്ടൂ എനിക്ക്..... പക്ഷേ എന്തു ചെയ്യാനാ എന്റെ ഭാര്യയായി അധികനാൾ ജീവിക്കാൻ യോഗം ഉണ്ടാവില്ല.... "" "" തന്നെപോലെ ഇത്രയും തരംതാഴ്ന്ന ഒരുവന്റെ ഭാര്യാ പദവിയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരണം തന്നെയാ..... പക്ഷേ, എന്തുവന്നാലും ഈ വിവാഹം നടക്കും..... അത് കഴിഞ്ഞാൽ താൻ പറഞ്ഞത് നമ്മളിൽ ഒരാൾക്കേ പിന്നെ ജീവനോടെയിരിക്കാനുള്ള യോഗം ഉണ്ടാവൂ......

"" നീയെനിക്ക് ഒരെതിരാളിളേയല്ല.... അത് ആദ്യം മനസിലാക്ക്..... എവിടെവരെ പോകുമെന്ന് നോക്കാൻ മാത്രം ഞാൻ സ്വതന്ത്രമായി വിട്ടിരിക്കുകയാണ് നിന്നെ..... പൂച്ച എലിയെ തട്ടി കളിക്കുന്നത് കണ്ടിട്ടില്ലേ....??? അതുപോലെ... കൊല്ലില്ല.... ജീവനുവേണ്ടിയുള്ള ആ പിടച്ചിൽ അത് ആസ്വദിക്കാൻ വേണ്ടി മത്രം..... "" തനിക്ക് എന്നെ എന്താ ചെയ്യാൻ പറ്റുന്നതെന്നുവെച്ചാൽ താൻ ചെയ്തോ.... അതിന് ശ്രമിച്ചപ്പോഴെല്ലാം എനിക്ക് മുന്നിൽ മുട്ട് മടക്കിയത് ദേവപ്രതാപ് മനപ്പൂർവം മറന്നു പോയതാണോ....??? "" ഒന്നും മറക്കുന്നവന്നല്ല ഞാൻ.... "" ദേവൻ അവളെ ചൂഴ്ന്നു നോക്കി താടിയുഴിഞ്ഞുകൊണ്ട് പറഞ്ഞു..... "" അവൾ വെറുപ്പോടെ മുഖം തിരിച്ചു.... "" ടോ.... ആദരിക്കപ്പെടേണ്ടവളും ബഹുമാനിക്കപ്പെടേണ്ടവളുമാണ് പെണ്ണ്.... ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ കീഴ്പ്പെടുത്തുന്നതിനേക്കാൾ ഹീനകൃത്യം ഈ ഭൂമിയിൽ വേറെയുണ്ടാകില്ല.... പ്രണയത്തിന്റെ പാരമ്യത്തിൽ ഒരുവൾ തന്റെ പുരുഷന് സ്വയം നൽകുകയാണ് വേണ്ടത്.....

അല്ലാതെ ബലം പ്രയോഗിച്ചു കവർന്നെടുക്കുകയല്ല...... തന്നെപോലുള്ളവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.... തന്റെ കണ്ണിൽ വൈകൃതങ്ങൾ ശമിപ്പിക്കാനുള്ള വെറുമൊരുപാദി മാത്രമാണല്ലോ പെണ്ണ്..... * ഭൂമിയാലുപമിക്കപ്പെട്ടവൾ, ഭാരങ്ങളെ ചെറുക്കുന്നവൾ, മനസ്സിനെ ക്ഷമയുടെ മൂടുപടത്താൽ മൂടപ്പെട്ടവൾ, അവൾ അമ്മയെന്ന വാക്കിനാൽ പോലും പവിത്രമാക്കപ്പെട്ടവൾ.....പെങ്ങളെന്ന കുറുമ്പിനാൾ, മകളെന്ന ഓമനപ്പൂവായ് ലാളിക്കപ്പെട്ടവൾ.... അങ്ങനെ ഏതോക്കെ കാരണത്താലാണ് സ്ത്രീയേ, നീ മഹത്തരമാക്കപ്പെടുന്നത്.... ഏതൊക്കെ കാരണത്താലാണ് നീ ബഹുമാനിക്കപ്പെടുന്നത്.... അതേ, നിന്നെ അവഗണിക്കുന്നിടത്ത് ഒരുനാടിന്റെ സംസ്കാരം പോലും നഷ്ടമാകുന്നു..... പവിത്രമാകട്ടെ, നന്മയാകട്ടെ നാടും വീടും സംസ്കാരവും.... നീയാൽ തെളിയട്ടെ ഓരോ വീടിൻ വിളക്കുകൾ.....* ( കടപ്പാട് ) ""എനിക്ക് തന്റെ അച്ഛനോടും അമ്മയോടും പുച്ഛമാണ് തോന്നുന്നത്.... തന്നെപോലൊരു രാക്ഷസന് ജന്മം തന്നതിൽ.... """

"" ടീ.... "" ദേവൻ ഒരലർച്ചയോടെ അവൾക്ക് നേരെ കയ്യോങ്ങിയതും അവൾ ആ കൈകളിൽ പിടിച്ചു.... "" തന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ ഈ കൈ എനിക്ക് നേരെ ഉയരരുതെന്ന്..... അവൾ അവന്റെ കൈ കുടഞ്ഞെറിഞ്ഞു..... ഇരുവരും പരസ്പരം പകയോടെ നോക്കി.... ആ സമയത്താണ് ദേവന്റെ ഫോൺ റിങ് ചെയ്തത്.... അവൻ കോൾ അറ്റൻഡ് ചെയ്തു.... "" ദേവാ..... ദച്ചുമോള്‌ ഓഫീസിൽ ഉണ്ടോ....??? "" "" ഇവിടെയുണ്ടച്ഛാ..... ഇപ്പൊ എത്തിയതേ ഉള്ളൂ....."" ദേവൻ ഉള്ളിലെ ദേഷ്യം കടിച്ചമർത്തികൊണ്ട് സംസാരിച്ചു..... "" ഞങ്ങൾ എല്ലാവരും മാളിൽ ഉണ്ട്.... വർക്ക്‌ കഴിഞ്ഞിട്ട് നീ മോളെയും കൂട്ടി ഇങ്ങ് പോര്.... പിന്നെ അധികം ലേറ്റ് ആകരുത്..... "" ദേവൻ കോൾ കട്ട്‌ ചെയ്ത ശേഷം ടേബിളിൽ നിന്ന് കുറച്ചു ഫയൽസ് എടുത്ത് അവൾക്ക് മുന്നിലേക്കിട്ടു.... അവളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അവൻ പുറത്തേക്ക് പോയി..... "" ആരൊക്കെ വിചാരിച്ചാലും തനിക്ക് ഈ പ്രൊജക്റ്റ്‌ കിട്ടാൻ പോകുന്നില്ല ദേവാ.... ദേവാ അസോസിയേറ്റ്സിന്റെ നാശം തുടങ്ങി കഴിഞ്ഞു..."" മനസ്സിൽ പറഞ്ഞുകൊണ്ട് ദച്ചു മുന്നിലുണ്ടായിരുന്ന ഫയൽസ് എല്ലാം verify ചെയ്തു....

Work തീർന്ന് പുറത്തേക്ക് ഇറങ്ങിയതും ദേവന്റെ കാർ അവൾക്ക് മുന്നിൽ ഉണ്ടായിരുന്നു..... അവൻ സ്റ്റിയറിങ്ങിൽ കൈയ്യമർത്തി ദേഷ്യം നിയന്ത്രിച്ചുകൊണ്ട് അവളെ നോക്കി..... അച്ഛൻ തന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞത്കൊണ്ടാണ് അവൻ തനിക്ക് വേണ്ടി കാത്തുനിൽക്കുന്നത് എന്നവൾക്കറിയാമായിരുന്നു..... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി അവളുടെ കാറിലേക്ക് കയറി..... ആ നിമിഷം തന്നെ ദേവന്റെ കാർ ഓഫീസിൽ നിന്ന് ഓവർസ്പീഡിൽ ചീറിപാഞ്ഞു..... ഉള്ളിൽ അവനോടുള്ള പക ആളികത്തുമ്പോഴും ഒരു വേദന അവളുടെ മനസ്സിനെ കുത്തി നോവിക്കുന്നുണ്ട്..... ഈ ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധനമാണ് താലി.... പ്രതികാരത്തിന് വേണ്ടിയാണെങ്കിൽ പോലും അവനെപോലൊരു ആഭാസന്റെ താലി തന്റെ കഴുത്തിൽ വീഴുന്നത് തന്നെ സംബന്ധിച്ച് മരണ വേദന തന്നെയാണ്..... എങ്കിലും തന്റെ ലക്ഷ്യം കാണാൻ ഈ വിവാഹം നടന്നേ തീരൂ..... അവളുടെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു..... കാറിന്റെ വേഗത ഓരോ നിമിഷവും കൂടി കൂടി വന്നു.... പെട്ടന്നാണ് അവളുടെ കാറിനെ ഓവർടേക്ക് ചെയ്ത് ദേവന്റെ കാർ അവൾക്ക് മുന്നിൽ വന്ന് നിന്നത്.................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story