ദുർഗ്ഗാഗ്നി: ഭാഗം 15

durgagni

രചന: PATHU

""സഞ്ജു.... ദേവൻ എവിടെ....????.... മാധവൻ കാറിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.... അയാളുടെ ചോദ്യത്തിന് മുന്നിൽ സഞ്ജു ഒന്ന് പതറി..... "" സഞ്ജു.... നിന്നോടാ ചോദിച്ചത് ദേവൻ എവിടെ...??? നിങ്ങൾ ഒരുമിച്ചല്ലേ ഇറങ്ങിയത്...??? "" അത് അങ്കിൾ ദേവൻ.... സഞ്ജു പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ പരിഭ്രമത്തോടെ മുഖം താഴ്ത്തി..... അപ്പോഴാണ് ദേവന്റെ കാർ അവിടേക്ക് ചീറി പാഞ്ഞു വന്നത്.... ദേവൻ വന്നതുകണ്ട് സഞ്ജു ആശ്വാസത്തോടെ നെടുവീർപ്പിട്ടു..... ദേവൻ കാറിൽ നിന്നിറങ്ങി അവർക്കരികിലേക്ക് നടന്നു വന്നു..... "" നീ എവിടെയായിരുന്നു ദേവാ ഇത്രയും നേരം...??? മുഹൂർത്തം ആകാറായെന്ന് അറിയില്ലേ...??? "" അച്ഛാ അത്... വരുന്ന വഴിക്ക് അത്യാവശ്യമായി ന്ന് ഓഫീസിൽ കയറേണ്ടി വന്നു.... അതാ ലേറ്റ് ആയത്.... "" ഇന്നത്തെ ദിവസമെങ്കിലും തിരക്കുകളൊക്കെ ഒന്ന് മാറ്റി വെച്ചൂടേ നിനക്ക്..... വന്നേ മുഹൂർത്തം അടുത്തു...."" ദേവനെ കണ്ടതും വിശ്വാനാഥാനും മറ്റു ബന്ധുക്കളും കൂടി അവനെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടു പോയി..... "" ദേവാ.... നീ എങ്ങനെയാടാ കൃത്യ സമയത്ത് തന്നെ എത്തിയത്....??.

അങ്കിൾ നിന്നെ തിരക്കിയപ്പോ എന്തു പറയണമെന്നറിയാതെ ഞാൻ ആകെ കുഴഞ്ഞു..... അങ്കിളിനോട് പറയാൻ പറ്റുമോ ഏതോ ഒരു പെണ്ണ് വന്ന് വിളിച്ചപ്പോ മോൻ കൂടെ പോയെന്ന്..... അതും നിശ്ചയത്തിന്റെ അന്ന് തന്നെ...... "" ഈ നിശ്ചയവും വിവാഹവുമൊക്കെ എന്തിനു വേണ്ടിയാണെന്ന് നിനക്ക് നന്നായിട്ട് അറിയാവുന്നതല്ലേ സഞ്ജു..... ഇതിനു വേണ്ടി ഞാൻ എങ്ങനെയാ സ്വാതിയോട് നോ പറയുന്നത്.... ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള പരിചയം അല്ലേ..... ദേവൻ താടിയുഴിഞ്ഞു കൊണ്ടു പറഞ്ഞു..... "" നിന്റെ കള്ളത്തരങ്ങളൊന്നും ഇതുവരെ നാട്ടുകാരോ വീട്ടുകാരോ അറിഞ്ഞിട്ടില്ലെന്ന് ഓർക്കുമ്പോഴാ എനിക്ക് അതിശയം..... എല്ലാവർക്കും ദേവപ്രതാപ് ഒരു പെർഫെക്ട് ജെന്റിൽമാനാ.... യാർത്ഥ സ്വഭാവം എന്താണെന്ന് ഞങ്ങൾ ഫ്രണ്ട്‌സിനല്ലേ അറിയൂ.... "" ടാ..... ചെയ്യാൻ അറിയാമെങ്കിൽ അതൊക്കെ ആരും അറിയാതെ കൊണ്ടുനടക്കാനും എനിക്കറിയാം..... എനിക്കെതിരെ വരുന്ന എന്തിനെയും തകർത്തെറിഞ്ഞേ ശീലമുള്ളൂ.....

ആദ്യമായിട്ട് ഞാൻ തല കുനിക്കേണ്ടി വന്നത് അവൾക്ക് മുന്നിലാ..... ഒരാഴ്ചകൂടി കഴിഞ്ഞാൽ എന്റെ ഭാര്യാ പദവിയിലേക്ക് വരാൻ പോകുന്ന ശ്രീദുർഗ്ഗാ വിശ്വനാഥിന് മുന്നിൽ..... ഈ വിവാഹം ഒന്ന് കഴിഞ്ഞോട്ടേ.....അവളറിയും ഞാൻ ആരാണെന്ന്..... "" ആള് അത്ര നിസ്സാരകാരി അല്ല ദേവാ.... കാര്യങ്ങൾ ഇത്രയൊക്കെ കൊണ്ടെത്തിച്ച സ്ഥിതിക്ക് വിവാഹം കഴിഞ്ഞാലും എങ്ങനെ മുന്നോട്ട് പോകണമെന്ന് അവൾക്കറിയാമായിരിക്കുമല്ലോ..... "" അവളുടെ കഴുത്തിൽ ഞാൻ കുരുക്ക് ഇട്ടു കഴിഞ്ഞാൽ പിന്നെ അവളെന്റെ കാൽചുവട്ടിലാ.... ഒരേവീട്ടിൽ ഒരേ മുറിയിൽ നിന്നുകൊണ്ട് അവളെനിക്കെതിരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞാൻ ഒന്ന് കാണട്ടെ....."" ദേവൻ പുച്ഛം നിറഞ്ഞ ഭാവത്തോടെ പറഞ്ഞു നിർത്തി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദച്ചുവിന്റെ മനസ്സാകെ കുലക്ഷിതമായിരുന്നു...... ഒരു ഭാഗത്ത് തന്റെ ലക്ഷ്യങ്ങൾ ഓരോന്നായി പൂർത്തീകരിക്കപ്പെടുമ്പോഴും മറുഭാഗത്ത് അവനെപ്പോലൊരു അസുരന്റെ ഭാര്യയായി അവിടേക്ക് കയറിചെല്ലുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ അവളുടെ മനസ്സ് ചുട്ടു പൊള്ളുന്നത് പോലെ തോന്നി.....

ചുറ്റിലും ബന്ധുക്കൾ നിശ്ചയത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും അവൾ അധികം മുഖം കൊടുക്കാതെ കഴിവതും ഒഴിഞ്ഞുമാറികൊണ്ടിരുന്നു..... ദച്ചുവിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി.... അല്ലെങ്കിലും എത്രയെന്ന് വെച്ചാണ് ഉള്ളിൽ കനലെരിയുമ്പോഴും പുറമേ സന്തോഷം അഭിനയിക്കുന്നത്....??? എത്രയും വേഗം ഈ ചടങ്ങൊന്ന് തീർന്നുകിട്ടണേ എന്നായിരുന്നു പ്രാർത്ഥന..... കുറച്ചു സമയം കഴിഞ്ഞതും അവളെ വിളിക്കാനായി അമ്മ മുറിയിലേക്ക് വന്നു...... എല്ലാവരും ചേർന്നു അവളെ താഴേക്ക് കൊണ്ടുപോയി..... താഴെക്ക് സ്റ്റെപ്പുകൾ ഇറങ്ങി വരുമ്പോൾ ദച്ചുകണ്ടു അച്ഛനോട് എന്തോ സംസാരിച്ചുകൊണ്ടു നിൽക്കുന്ന ദേവനെ..... അവളവനെ രൂക്ഷമായി നോക്കിക്കൊണ്ട് താഴേക്ക് ഇറങ്ങി വന്നു..... "" വാ മോളെ.... ഇങ്ങോട്ടിരിക്ക്..... അച്ഛൻ പറഞ്ഞത് കേട്ട് ദേവൻ അവളെ നോക്കി.... എപ്പോഴത്തെയും പോലെ തന്നെ ദഹിപ്പിക്കാൻ പോന്ന അഗ്നി അവൻ അവളുടെ കണ്ണുകളിൽ കണ്ടു..... ദേവൻ പക്ഷേ അവളെ നോക്കി പുഞ്ചിരിക്കുകയാണ് ചെയ്തത്..... അവന്റെയീ പെരുമാറ്റത്തിൽ ദച്ചു അതിശയിച്ചു........

എന്നും തന്നെ പകയോടെ നോക്കുന്ന കണ്ണുകളിൽ ഇന്ന് കൗശലം നിറഞ്ഞു നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു.... അവൻ തനിക്കെതിരെ എന്തോ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് മനസിലാക്കാൻ ദച്ചുവിന് അധിക സമയം വേണ്ടിവന്നില്ല..... എന്തുതന്നെ ആയാലും അവന് മുന്നിൽ തോൽക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു..... "" വിശ്വാ.... മുഹൂർത്തമായി.... മാധവൻ പറഞ്ഞത് കേട്ട് വിശ്വൻ പൂജിച്ചു തളികയിൽ വെച്ചിരുന്ന ദേവൻ എന്ന് പേരുകൊത്തിയ മോതിരം ദച്ചുവിന് നേരെ നീട്ടി..... മാധവൻ, ശ്രീദുർഗ്ഗയെന്ന് പേരെഴുതിയ മോതിരം ദേവനെ ഏൽപ്പിച്ചു..... അവന്റെ കയ്യിൽ മോതിരമണിയിക്കുമ്പോൾ അവളുടെ ഹൃദയം ആർത്തലച്ചു കരയുകയായിരുന്നു.... ആ നിമിഷം മനസ്സിൽ തെളിഞ്ഞു വന്നത് ഹരിയുടെ മുഖമണ്.... അവന്റെ നിറമിഴികളാണ്..... ദേവൻ അവളുടെ വിരലിൽ മോതിരമണിയിച്ച ശേഷം അവളുടെ കൈയ്യിൽ കൈകോർത്തു പിടിച്ചു..... ദച്ചു ഞെട്ടികൊണ്ട് അവനെ നോക്കി..... അവനോടുള്ള അടങ്ങാത്ത പക ഉള്ളിൽ തിളച്ചു മറിയുകയായിരുന്നു....

ദേഷ്യം എങ്ങനെയൊക്കെയോ നിയന്ത്രിച്ചു കൊണ്ടു അവൾ കൈ വിടുവിക്കാൻ നോക്കി..... തന്റെ സ്പർശനം അവളെ അങ്ങേയറ്റം അരോചകപ്പെടുത്തുന്നുണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെ ദേവൻ അവളിലെ പിടി ഒന്നുകൂടി മുറുക്കി..... എല്ലാവരും ചുറ്റിലും നിൽക്കുന്നത് കൊണ്ടുതന്നെ അവൾക്കൊന്നും പ്രതികരിക്കാനാകുമായിരുന്നില്ല...... ജയൻ ഇത്‌ കണ്ടു ദേഷ്യത്തോടെ അങ്ങോടട്ടേക്ക് പോകാൻ തുടങ്ങിയതും രാധു അവനെ തടഞ്ഞു..... "" ഞാനൊന്ന് തൊട്ടപ്പോഴേക്കും ഇങ്ങനെ പിടിഞ്ഞാൽ എങ്ങനെയാ....??? കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഒരേ മുറിയിൽ ഒന്നിച്ചു കഴിയണ്ടവരല്ലേ നമ്മൾ..... അന്നത്തെയാ ദിവസം മറന്നിട്ടില്ല ഞാൻ..... ബലമായിട്ടാണെങ്കിലും നിന്നെ കീഴ്പ്പെടുത്തിയ ദിവസം..... അതുപോലെ ഇനിയും എത്രയോ ദിവസങ്ങൾ..... കാത്തിരുന്നോ നീ..... ദേവൻ അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.... ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി...

അവൻ ക്രൂരമായി പിച്ചിചീന്തിയ ആ നശിച്ച ദിവസത്തിന്റെ ചുട്ടു പൊള്ളിക്കുന്ന ഓർമകൾ അവളുടെ മനസ്സിൽ നിറഞ്ഞു വന്നു..... എത്രയൊക്കെ അരുതെന്ന് വിചാരിച്ചിട്ടും കണ്ണുകൾ നിറഞ്ഞു തുളുമ്പി.... അത് മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കാൻ ദച്ചു പാടുപെട്ടു.... അവളുടെ കണ്ണുനീർ ദേവൻ ഒരുതരം ക്രൂരമായ ആനന്ദത്തോടെ നോക്കി നിന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" മനുഷ്യർക്ക് വരുന്ന ഓരോരോ മാറ്റങ്ങളെ.... കല്യാണമേ വേണ്ടാന്ന് പറഞ്ഞുനിന്ന ഏട്ടനാ.... എന്നിട്ടെന്തായി.... ഏട്ടത്തിയെ കണ്ടപ്പൊ മൂക്കും കുത്തി വീണു...... ഇതുപോലെ അങ്ങേര് എന്നാണാവോ ഒന്ന് വീഴുന്നത്.... "" നീ ആരെ വീഴ്ത്തുന്ന കാര്യമാ അമ്മൂ പറയുന്നത്....??? "" നിന്റെ ജയേട്ടനെ തന്നെ..... എങ്ങനെയെങ്കിലും ഒന്ന് വീണ് കിട്ടിയാ മതിയായിരുന്നു.... "" അതാണോ കാര്യം..... ജയേട്ടനെ വീഴ്ത്താനുള്ള എളുപ്പവഴി ഞാൻ പറഞ്ഞു തരാം.... പുള്ളി നടക്കുന്ന വഴിയിൽ കുറച്ചു ഓയിൽ ഒഴിച്ചു കൊടുത്താ മതി..... നടുവും തല്ലി വീണോളും...."" ദിവ്യ പറഞ്ഞത് കേട്ടതും അമ്മു അവളെ നോക്കി പല്ലിറുമ്മി..... "" നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.....

എന്തെങ്കിലും സീരിയസ് ആയിട്ട് പറയുമ്പോൾ അതിന്റെ ഇടയിൽ ചളി പറയരുതെന്ന്..... എന്റെ ജീവിതം തന്നെ ഇവിടെ ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോഴാ അവളുടെ ഒരു തമാശ.... ഞാൻ എന്തായാലും ഇന്ന് പറയാൻ പോകുവാ എനിക്ക് ഇഷ്ടാന്ന്.... ""മോളെ അമ്മൂ....നീ വെറുതേ അബദ്ധം ഒന്നും കാണിക്കരുത്.... ആകപ്പാടെ രണ്ടോ മൂന്നോ പ്രാവശ്യമേ നിങ്ങൾ പരസ്പരം കണ്ടിട്ടുള്ളൂ.... അപ്പോഴേക്കും നീ ഇഷ്ടം പറഞ്ഞ് ചെന്നാൽ ജയേട്ടൻ അത് അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ...??? ആദ്യം നിങ്ങൾ എങ്ങനെയെങ്കിലും ഒന്ന് ഫ്രണ്ട്‌സ് ആകാൻ നോക്ക്..... "" നീയല്ലേ പറഞ്ഞത് അങ്ങേര് പെൺകുട്ടികളോട് ഒന്നും സംസാരിക്കാറില്ലെന്ന്.... പിന്നെ ഞാൻ എങ്ങനെ അങ്ങോട്ട്‌ ചെന്ന് പരിചപ്പെടാനാ.... വിവാഹം ഒന്ന് കഴിഞ്ഞിട്ട് വേണം ഏട്ടത്തിയെ ഒന്ന് സോപ്പിട്ടു പതപ്പിച്ചെടുക്കാൻ.... നീ നോക്കിക്കോ ഏട്ടത്തി വഴി ഞാൻ നിന്റെ ജയേട്ടന്റെ മനസ്സിൽ കയറി പറ്റും..... "" ആത്മവിശ്വാസം ഒട്ടും കുറക്കണ്ട.... നിനക്ക് എന്തു സഹായത്തിനും ഞാനുണ്ടാകും.... "" അതുമതി... ബാക്കിയെല്ലാം ഞാനേറ്റു..... ഇപ്പോഴാ ഒരു കാര്യം ഓർത്തത്.... എന്റെ ഫോൺ മുകളിൽ ഏട്ടത്തിയുടെ റൂമിലാ.... ഞാൻ പോയി എടുത്തിട്ട് വരാം..... അമ്മു ഫോൺ എടുക്കാനായി മുകളിലേക്ക് പോയി.... ഫോൺ എടുത്തുകൊണ്ട് തിരികെ നടന്നാതും ആരുമായോ കൂട്ടിയിടിച്ചു..... തലയുയർത്തി നോക്കിയതും മുന്നിൽ തന്നെ രൂക്ഷമായി നോക്കിനിൽക്കുന്ന ആളിനെ കണ്ട് അവൾ പകച്ചു നിന്നു............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story