ദുർഗ്ഗാഗ്നി: ഭാഗം 17

durgagni

രചന: PATHU

""മനസാക്ഷിയുടെ ഒരു കണിക പോലുമില്ലാതെ തന്നെ ക്രൂരമായി പിച്ചി ചീന്തിയവന്റെ താലിക്ക് മുന്നിലാണ് കഴുത്ത് നീട്ടി കൊടുക്കാൻ പോകുന്നത്..... ആർഭാടമായി അലങ്കരിച്ച മണ്ഡപത്തിൽ അവനൊപ്പം ഇരിക്കുമ്പോൾ അവളുടെ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു..... ഓർക്കുംതോറും തീ ചൂളയിൽ വെന്തുരുകുന്നപോലെ തോന്നി അവൾക്ക്..... തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി, താൻ അനുഭവിച്ചു തീർത്ത വേദനക്കും, ഒഴുക്കിയ കണ്ണീരിനും പകരം ചോദിക്കാൻ ഈ വിവാഹം നടന്നേ തീരൂ..... ദച്ചു ഒരു നിമിഷം സ്വർണ തളികയിൽ പൂജിച്ചു വെച്ചിരിക്കുന്ന താലിയിലേക്ക് നോക്കി..... മുൻപ് മുത്തശ്ശി താലിയുടെ മഹത്വത്തിനെ കുറിച്ചു പറഞ്ഞ വാക്കുകളൊക്കെയും അവളുടെ മനസ്സിൽ നിറഞ്ഞുവന്നു...... ""താലി വെറുമൊരാഭരണം മാത്രമല്ല.... വിവാഹിതരായ സ്ത്രീകളുടെ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും വിശുദ്ധ ചരടാണ്.... വിജയപൂർണമായ ദാമ്പത്യത്തിന്റെ പ്രതീകമാണ്..... താലികെട്ടിയ പുരുഷൻ പരമാത്മാവും സ്ത്രീ ജീവത്മാവുമാണ്.... ഒരു പെണ്ണിനെ സംബന്ധിച്ച് താലി കഴുത്തിൽ വീഴുന്ന നിമിഷം മുതൽ അത് ജീവന്റെ ഭാഗമായിരിക്കും.....

ആലിലയുടെ ആകൃതി തയ്യാറാക്കുന്ന സ്വർണതാലിയിൽ ത്രിമൂർത്തികളായ ബ്രഹ്‌മാവിന്റെയും, വിഷ്ണുവിന്റെയും, ശിവന്റെയും സാനിധ്യമുണ്ട്..... ആലിലയാകുന്ന പ്രകൃതിയിൽ ഓംകാരമാകുന്ന പരമാത്മാവ് അന്തർലീനമായിരിക്കുന്നു.... സ്ത്രീ പുരുഷലയനത്തിന്റെ ഒന്നാന്തരം പ്രതീകമാണ് താലി.....!!!!!! തന്റെ പ്രതികാരത്തിന് വേണ്ടിയാണെങ്കിൽ പോലും ഇത്രയും മഹത്വപൂർണവും, പരിശുദ്ധവുമായ താലി ഇവനെപ്പോലൊരു അസുരനിൽ നിന്നും സ്വീകരിക്കേണ്ടി വരുന്നത് ഒരുതരത്തിൽ മരണം തന്നെയാണ്..... ദച്ചുവിന്റെ മനസ്സാകെ കലങ്ങി മറിഞ്ഞ അവസ്ഥയിലായിരുന്നു..... സംഭരിച്ചു വെച്ച ധൈര്യമെല്ലാം ചോർന്നുപോകുന്ന പോലെ ഒരുവേള അവൾക്ക് തോന്നി...... പാടില്ല.... തോറ്റു പോകാൻ പാടില്ല..... തന്റെ ജീവിതം ചവിട്ടിയരച്ച, തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ഇല്ലാതാക്കിയ ഇവനെപ്പോലെ ഒരുവൻ ദയയുടെ ഒരു തരിമ്പ് പോലും അർഹിക്കുന്നില്ല.....

നൂറുകണക്കിന് ആളുകളെയും മുപ്പത്തിമുക്കോടി ദൈവങ്ങളെയും സാക്ഷി നിർത്തി നീ എന്റെ കഴുത്തിൽ അണിയിക്കുന്ന ഈ താലി, അത് നിനക്കുള്ള കൊലക്കയാറാണ് ദേവാ..... ദച്ചു മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ കോപം ജ്വലിച്ചു നിൽക്കുന്ന കണ്ണുകളോടെ നോക്കി..... ""എനിക്കറിയാടീ..... നീ വിചാരിച്ചടുത്ത് തന്നെ കാര്യങ്ങൾ കൊണ്ടെത്തിച്ചതിലുള്ള സന്തോഷമായിരിക്കും നിന്റെ മനസിലെന്ന്..... പക്ഷേ നിനക്ക് തെറ്റി മോളെ...... ഞാൻ ആരാണെന്ന് നീ അറിയാൻ പോകുന്നതേയുള്ളു..... നീ ആത്മവിശ്വാസം കുറച്ചുകൂടുതലുള്ള കൂട്ടത്തിലാണെന്ന് എനിക്ക് നന്നായിട്ടറിയാം...... എത്രയൊക്കെ ധൈര്യം കാണിച്ചാലും പെണ്ണല്ലേ....!!!! എനിക്കൊപ്പം ഒരേ ബെഡ്‌റൂമിൽ നീ എങ്ങനെ കഴിച്ചുകൂട്ടുമെന്ന് എനിക്കൊന്ന് കാണണം..... ദേവൻ അവളെ നോക്കി ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു.... "" മുഹൂർത്തമായി.... താലി കെട്ടിക്കോളൂ..... തിരുമേനി പറഞ്ഞത് കേട്ട് ദേവൻ താലി എടുത്ത് ദച്ചുവിന്റെ കഴുത്തിൽ അണിയിച്ചു.....

അവന്റെ കൈകൊണ്ട് അണിയിച്ച താലിയിലേക്ക് നോക്കുന്ന ഓരോ നിമിഷവും അവൾ വെന്തുരുകയായിരുന്നു....... കുങ്കുമചെപ്പിൽ നിന്ന് സിന്ദൂരം തൊട്ടെടുത്ത് ദേവൻ അവളുടെ സീമന്ത രേഖയെ ചുവപ്പിച്ചു..... ഒരുതരം മരവിച്ച അവസ്ഥയിലായിരുന്നു ദച്ചു...... യാന്ത്രികമായി എല്ലാത്തിനും നിന്നുകൊടുത്തു..... ഉള്ളിൽ ആർത്തലച്ചു കരയുകയായിരുന്നെങ്കിലും അവനോടുള്ള പക അതവളുടെ സിരകളിൽ നിറഞ്ഞു നിന്നു...... മണ്ഡപത്തിന് ചുറ്റും വലംവെക്കാനായി രണ്ടുപേരും എഴുന്നേറ്റു..... അവന്റെ കൈയിൽ കൈകോർത്തുപിടിച്ച ആ നിമിഷം ഹൃദയം പൊള്ളിയടരുന്നത് പോലെ തോന്നി...... അപ്പോഴാണ് ദച്ചുവിന്റെ നോട്ടം നിറമിഴികളോടെ തന്നെ നോക്കി നിൽക്കുന്ന ഹരിയുടെ നേർക്ക് പതിച്ചത്..... "" ഈശ്വരാ.... ഹരിയേട്ടൻ.... ഹരിയേട്ടൻ ഉണ്ടായിരുന്നോ ഇവിടെ...??? ഹരിയുടെ വേദനനിറഞ്ഞ ആ നോട്ടം ഹൃദയത്തിൽ തുളച്ചു കയറുന്നത് പോലെ തോന്നി ദച്ചുവിന്..... നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് പുറത്തേക്ക് പോകുന്ന ഹരിയെ കണ്ടതും ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് അവൾ ഒരു നിമിഷം ആശിച്ചു.....

അത്രയും നേരം പിടിച്ചു വെച്ചിരുന്ന കണ്ണുനീർ ആ നിമിഷം അണപൊട്ടി ഒഴുകി..... ദച്ചുവിന്റെ കണ്ണുനീർ ദേവന്റെ കൈകളിൽ വീണു ചിതറി...... അവൻ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി..... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവനൊരുതരം ആനന്ദത്തോടെ നോക്കി...... എല്ലാവരും അടുത്തുണ്ടെന്ന ബോധ്യത്തോടെ ദച്ചു വേഗം കണ്ണുകൾ തുടച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മുവിന്റെ കണ്ണുകൾ പലപ്പോഴും ജയനെ തേടി പോയെങ്കിലും അവന്റെ മുഖത്ത് നിറഞ്ഞുനിന്നത് പതിവ് ഗൗരവം തന്നെയായിരുന്നു..... ദച്ചുവിന്റെ വിവാഹ ദിവസം ആയിട്ട് പോലും അവന്റെ മുഖത്ത് ഒരു തെളിച്ചവും ഇല്ലാതിരുന്നത് അമ്മു ശ്രദ്ധിച്ചിരുന്നു..... കാര്യം എന്തു തന്നെയായാലും ദിവ്യയോട് ചോദിക്കാം എന്നു വിചാരിച്ചത് അമ്മു ദിവ്യയുടെ അടുത്തേക്ക് വന്നു..... "" ദിവ്യേ.... നിന്റെ ഏട്ടനെന്താടീ ചിരിക്കാൻ അറിയില്ലേ....??? എപ്പോ നോക്കിയാലും കടിച്ചു കീറാൻ വരുന്നത് പോലുള്ള മുഖഭാവം ആണല്ലോ....??? "" ജയേട്ടനെ ഞാനും ശ്രദ്ധിക്കുന്നുണ്ട്..... ഈയിടെയായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്..... പഴയ ആളേ അല്ല.... വിവാഹ ദിവസം ആയിട്ട് പോലും ഒരു ഉഷാറില്ല..... രാധുചേച്ചിക്കും അതുപോലെ തന്നെ.... എന്താണാവോ രണ്ടാൾക്കും പറ്റിയത്....??? ""

ദിവ്യേ.... ഇനി അവരുതമ്മിൽ പ്രണയം വല്ലതും...??? അമ്മു പരിഭ്രമത്തോടെ ചോദിച്ചു.... "" അങ്ങനെയൊന്നും ഇല്ല അമ്മൂ..... ജയേട്ടന് ദച്ചു ചേച്ചിയെ പോലെ തന്നെയാ രാധു ചേച്ചിയും.... സഹോദരിയുടെ സ്ഥാനത്തേ കണ്ടിട്ടുള്ളൂ..... നീ ആ കാര്യം ഓർത്ത് വിഷമിക്കണ്ട..... ദിവ്യ പറഞ്ഞത് കേട്ട് അമ്മു ഒന്ന് പുഞ്ചിരിച്ചു..... "" കാണാൻ എന്തൊരു പാവം.... വാ തുറന്നാൽ പക്ഷേ തനി കാട്ടാളനാ.... എന്നാണോ ഇങ്ങേര് എന്റെ സ്നേഹം ഒന്ന് മനസിലാക്കുന്നത്.....??? "" അത് അടുത്ത കാലത്തൊന്നും നടക്കുമെന്ന് മോള് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട..... ചിലപ്പോ നടന്നില്ലാന്നും വരും..... "" കരിനാക്ക് എടുത്ത് വളക്കാതെടീ.... അങ്ങേർക്ക് വേണ്ടി മരണം വരെ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാ..... "" നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... പ്രേമം തലക്ക് പിടിച്ചിരിക്കുവല്ലേ...... ഇനി എല്ലാം വരുന്നുടത്തു വെച്ചു കാണാം.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം പൂർത്തിയായ ശേഷം ദേവന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങി..... എല്ലാവരോടും യാത്ര പറയുമ്പോഴും ദച്ചു മനസ്സിൽ ഒരായിരം പ്രാവശ്യം അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുകയായിരുന്നു..... ""

അച്ഛനും അമ്മയും ക്ഷമിക്കണം എന്നോട്.... നിങ്ങള് വിചാരിക്കുന്ന പോലെ ഒരിക്കലും ഈ മകൾക്ക് സന്തോഷപൂർവ്വമുള്ള ഒരു കുടുംബജീവിതം ഉണ്ടാകില്ല..... ദച്ചു മനസ്സിൽ പറഞ്ഞ ശേഷം കരച്ചിലടക്കാൻ പാട്പെട്ടുകൊണ്ട് ദേവനൊപ്പം കാറിലേക്ക് കയറി..... "" മാധവാ.... ഞങ്ങളുടെ ജീവനാ ദച്ചു മോള്..... ഒരു പാവമാ എന്റെ കുട്ടി.... പൊന്നുപോലെ നോക്കിക്കോണേ അവളെ..... മാധവനോട് അത് പറയുമ്പോൾ വിശ്വനാഥന്റെ ഒച്ചയിടറിയിരുന്നു...... "" വിശ്വാ..... ദച്ചു മോളെ ഞങ്ങൾ മകളുടെ സ്ഥാനത്തേ കണ്ടിട്ടുള്ളൂ..... മരണം വരെ അത് അങ്ങനെ തന്നെയായിരിക്കും..... മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല..... താൻ ധൈര്യമായിട്ടിരിക്ക്...... ഞങ്ങൾ ഇറങ്ങട്ടേ..... വൈകുന്നേരം റിസപ്ഷന് കാണാം..... കുറച്ചു സമയത്തെ ഡ്രൈവിംഗിന് ശേഷം ദേവന്റെ കാർ മാണിക്യമംഗലം തറവാടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് വന്നുനിന്നു..... ദേവനും ദച്ചുവും മാധവനും പുറത്തേക്കിറങ്ങി.... പിറകെയുള്ള കാറുകളിൽ ബന്ധുക്കളും..... തറവാടിന്റെ പ്രൗഡിയെന്തെന്ന് വിളിച്ചോതുന്ന തരത്തിലുള്ള അത്യാധുനികമായ മാൻഷൻ ആയിരുന്നു അത്..... "" ദേവാ.... മോളുടെ കൈപിടിച്ച് അകത്തേക്ക് വാ....

ദേവനോട് പറഞ്ഞ ശേഷം മാധവൻ മുന്നിൽ നടന്നു..... ദേവൻ പുച്ഛം നിറഞ്ഞ ഭാവത്തോടെ ദച്ചുവിന്റെ കൈപിടിച്ചു നടന്നു..... രണ്ടുപേരും പരസ്പരം പകയോടെ നോക്കി.... വാതിൽക്കൽ എത്തിയതും ലക്ഷ്മി ആരതിയുഴിഞ്ഞ് രണ്ടുപേരെയും സ്വീകരിച്ചു..... അവർ സ്നേഹത്തോടെ ദച്ചുവിന്റെ നെറ്റിയിൽ ചുംബിച്ചു.... "" വലതുകാൽ എടുത്ത് വെച്ച് അകത്തേക്ക് കയറി വാ മോളേ..... ഈ വീടിന്റെ മഹാലക്ഷ്മി ഇനി മുതൽ മോളാ.....ലക്ഷ്മി പറഞ്ഞത് കേട്ട് ദച്ചു അമ്മുവിന്റെ കയ്യിൽ നിന്ന് നിലവിളക്ക് വാങ്ങി.... "" ഈ കുടുംബത്തിലെ എല്ലാ ഐശ്വര്യങ്ങളും ഇന്നത്തോടെ നശിക്കാൻ പോകുവാ..... ഒരിക്കലും ഒന്നുചേർക്കാൻ കഴിയാത്ത വിധം തകർത്തെറിയും ഞാൻ..... ദച്ചു മനസ്സിൽ പറഞ്ഞുകൊണ്ട് വലതുകാൽ വെച്ച് ആകെത്തേക്ക് കയറി..... അമ്മുവും മാളുവും കൂടി ബന്ധുക്കളെ എല്ലാവരെയും പരിചയപ്പെടുത്തി.....

ഹൃദയം നീറി പുകയുമ്പോഴും ഒന്നും പുറത്തുകാണിക്കാതെ എല്ലാവരും പുഞ്ചിരിയോടെ തന്നെ ദച്ചു സംസാരിക്കാൻ ശ്രമിച്ചു..... "" അമ്മൂ.... നീ മോളെ അകത്തേക്ക് കൊണ്ടു പോയേ.... വൈകുന്നേരത്തെ റിസപ്ഷനു വേണ്ടി റെഡിയാകണം.... ബ്യൂട്ടീഷൻ ഇപ്പൊ ഇങ്ങെത്തും..... ലക്ഷ്മി പറഞ്ഞത് കേട്ട് അമ്മു ദച്ചുവിനെ ദേവന്റെ റൂമിലേക്ക് കൊണ്ടുപോയി..... "" ഏട്ടത്തീ.....ഇതാ ഏട്ടന്റെ മുറി.... ഇന്ന് മുതൽ ഏട്ടത്തിയുടെയും..... ഏട്ടത്തി ഒന്ന് ഫ്രഷ് ആയിക്കോ.... അപ്പോഴേക്കും ബ്യൂട്ടിഷൻ ഇങ്ങെത്തും..... ഞാൻ ഇപ്പൊ വരാം..... ദച്ചുവിനോട് പറഞ്ഞ ശേഷം അമ്മു താഴേക്ക് പോയി..... അവിടെ നിൽക്കുമ്പോൾ അവൾക്ക് ശരിക്കും ശ്വാസം മുട്ടുന്ന പോലെ.... പെട്ടന്നാണ് പിന്നിൽ നിന്ന് ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടത്.... ദച്ചു തിരിഞ്ഞു നോക്കിയതും തന്റെ നേർക്ക് നടന്നു വരുന്ന ദേവനെയാണ് കണ്ടത്.... അവൾ അങ്ങേയറ്റം വെറുപ്പോടെയും അറപ്പോടെയും അവനെ നോക്കി..................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story