ദുർഗ്ഗാഗ്നി: ഭാഗം 19

durgagni

രചന: PATHU

"" ദേവൻ കൗശലം നിറഞ്ഞ ഭാവത്തോടെ ദച്ചുവിന്റെ അടുത്തേക്ക് വന്ന് ഇടുപ്പിലൂടെ അവളെ ചേർത്തു പിടിച്ചു.... ആ നിമിഷം അവനെ ഭസ്മാക്കാൻ പോന്ന അഗ്നി അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു..... ദച്ചു കുതറിമാറാൻ നോക്കുംതോറും ദേവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു...... "" പിടക്കാതെ നിക്ക് മോളേ.... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണെന്നുള്ള കാര്യം മറന്നുപോയോ...??? ഇതിന് മുൻപേ തന്നെ നിന്നെ അറിഞ്ഞവനല്ലേ ഞാൻ..... ആ ദിവസം ഞാൻ ഇപ്പോഴും മറന്നിട്ടില്ല..... ഞാൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും ഹോട്ട് നീയായിരുന്നു..... ദേവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു നിർത്തിയതും ദച്ചു അവനെ തള്ളി മാറ്റി..... ദച്ചു ദേഷ്യം കൊണ്ട് അടിമുടി വിറക്കുകയായിരുന്നു..... "" നീ എങ്ങനെ എന്റെടുത്തു നിന്ന് രക്ഷപെടും....??? ഇവിടെ ഇപ്പൊ നമ്മളുമാത്രമേയുള്ളൂ..... ദേവൻ പുച്ഛത്തോടെ അവളെ നോക്കി..... "" താൻ എന്താടോ എന്നെ പറ്റി വിചാരിച്ചത്.....???

ഈ ഒരവസ്ഥ ആഭിമുഖീകരിക്കേണ്ടി വരുമെന്ന് അറിഞ്ഞുവെച്ചുകൊണ്ട് തന്നെയാ ഇതിനെല്ലാം ഇറങ്ങി പുറപ്പെട്ടത്..... താൻ എന്നെ ഒരു ചുക്കും ചെയ്യില്ല..... ദച്ചു പറഞ്ഞു തീർന്നതും ദേവൻ ഉറക്കെ ചിരിച്ചു..... "" നീ ഇത്രയും വലിയ വിഡ്ഢിയാണോ....??? ഞാൻ വിചാരിച്ചത് കുറച്ചൊക്കെ ബുദ്ധിയും തന്റേടവും ഉണ്ടാകുമെന്നാ..... ഇതുപോലെ ഒത്തുകിട്ടിയിട്ടും നിന്നെ ഒന്നും ചെയ്യാതിരിക്കാനും മാത്രം പുണ്യാളനല്ല ഞാൻ...... നിന്റെ കഴുത്തിൽ താലി കെട്ടിയതുകൊണ്ട് എനിക്ക് എന്തെങ്കിലും ഒരു പ്രയോജനം വേണ്ടേ....??? സാധാരണ ഒരിക്കൽ ഉപയോഗിച്ചത് തിരിഞ്ഞു പോലും നോക്കാറില്ല ഞാൻ.... പക്ഷേ നീ എന്റെ ഭാര്യയായതുകൊണ്ട് ചെറിയ ഒരു consideration...... അന്ന് ബലമായിട്ട് നിന്നിൽ പടർന്നു കയറിയപ്പോൾ ഞാൻ അനുഭവിച്ച ആനന്ദം.... അത് സത്യത്തിൽ പറഞ്ഞറിയിക്കാൻ...."" "" ഛീ.... നിർത്തേടോ....!!!!!!! താനൊക്കെ ഒരു മനുഷ്യണാണോ....??? പുരുഷവർഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കാൻ ഇതുപോലെ ഓരോന്നിനെ എന്തിനാണോ ദൈവം സൃഷ്ടിച്ചത്....????

ഒരു നല്ല കുടുംബത്തിൽ ജനിച്ചിട്ടും താൻ എങ്ങനെയാ ഇത്രക്ക് തരംതാഴ്ന്നവനായി പോയത്....??? എന്തോ മഹത്തരമായ കാര്യം ചെയ്തത് പോലെ താൻ ഇപ്പൊ കുറേ വർണിച്ചല്ലോ..... രണ്ടു പെൺകുട്ടികൾ ഇവിടെയും ഉണ്ടെന്നുള്ള കാര്യം മറക്കണ്ട...... താൻ ചെയ്തുകൂട്ടിയ തെറ്റിനുള്ള ശിക്ഷ ഒരുപക്ഷേ അനുഭവിക്കേണ്ടി വരുന്നത് അവരാണെങ്കിലോ....???? "" ടീ..... ദേവൻ അലർച്ചയോടെ ദച്ചുവിന്റെ കഴുത്തിൽ കുത്തി പിടിച്ച് ചുവരിൽ ചേർത്തു നിർത്തി..... ദച്ചു ശ്വാസം കിട്ടാതെ പിടഞ്ഞു...... അവൾ സർവ്വശക്തിയുമെടുത്ത് അവനെ തള്ളി മാറ്റി..... "" സ്വന്തം അനിയത്തിമാരെ പറഞ്ഞപ്പോ തനിക്ക് കൊണ്ടു അല്ലേ....????? തന്നെ പോലൊരു രാക്ഷസന്റെ സഹോദരങ്ങളായി ജനിച്ചു പോയതുകൊണ്ട് അവരും അനുഭവിക്കും..... തടയാൻ പറ്റുമെങ്കിൽ താൻ തടഞ്ഞോ...... ""

എന്റെ കുട്ടികളുടെ ദേഹത്ത് ഒരു തരി മണ്ണ് നുള്ളിയിട്ടാൽ കൊന്ന് കുഴിച്ചു മൂടും നിന്നെ ഞാൻ..... "" അത് തന്റെ വെറും തോന്നലാ..... ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് ഓർമയില്ലേ തനിക്ക്.....??? തന്റെ പരിപൂർണ നാശം കാണാതെ ദൈവം എന്നെ അങ്ങോട്ടേക്ക് വിളിക്കില്ല...... ദച്ചു അവനെ മറികടന്നു പോകാൻ തുടങ്ങിയതും ദേവൻ അവളുടെ കയ്യിൽ ബലമായി പിടിച്ചു വലിച്ച് ബെഡിലേക്ക് ഇട്ടു..... ദച്ചു എഴുന്നേൽക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ അവൻ അവളുടെ ശരീരത്തിലേക്ക് അമർന്നു..... "" നിന്റെയീ അഹങ്കാരം എങ്ങനെ ഇല്ലാതാക്കണമെന്ന് എനിക്കറിയാം..... അന്നത്തെ പോലെ നിന്നെ ബോധംകെടുത്തിക്കൊണ്ടല്ല..... നീ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നയല്ലേ......??? അതുകൊണ്ട് തന്നെ ഞാൻ നിന്നെ കീഴ്പ്പെടുത്തുമ്പോ നീയനുഭവിക്കുന്ന വേദന അതെനിക്ക് കാണണം..... നിന്റെ കണ്ണീരിനെക്കാൾ വലിയൊരു ലഹരി എനിക്ക് കിട്ടാനില്ല.....

ദേവൻ ക്രൂരമായ ചിരിയോടെ അവളുടെ അധരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയതും അടുത്ത നിമിഷം തന്നെ ദച്ചു ടേബിളിൽ ഇരുന്ന ബോട്ടിൽ കയ്യെത്തി എടുത്ത ശേഷം അത് ടേബിളിലേക്ക് തന്നെ ആഞ്ഞു വീശി..... ബോട്ടിൽ പൊട്ടി ചിതറി, ബോട്ടിലിന്റെ ഒരുഭാഗം ദേവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കാൻ തുനിഞ്ഞതും അവൻ അത് കൊണ്ട് തടഞ്ഞു..... ഗ്ലാസ് പീസ് അവന്റെ കയ്യിലേക്ക് കുത്തി കയറി രക്തം പ്രവഹിക്കാൻ തുടങ്ങി...... ആ ഒരു നിമിഷം കൊണ്ട് ദച്ചു അവനിൽ നിന്ന് കുതറി മാറി ബെഡിൽ നിന്ന് ഫ്ലോറിലേക്ക് ഇറങ്ങി..... "" ടീ...... ദേവൻ അവൾക്ക് നേരേ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തതും ദച്ചു ഒട്ടും പതറാതെ അവിടെ തന്നെ നിന്നു..... "" താൻ എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല..... തന്റെ ഈ നീചമായ കരങ്ങൾ ഇനി എന്റെ ശരീരം ലക്ഷ്യമാക്കി ഉയർന്നാൽ ഇന്നത്തോടെ തീരും ദേവാ താൻ........ തന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് തന്റെ അച്ഛനും അമ്മയും അറിഞ്ഞാൽ എന്തായിരിക്കും അവരുടെ അവസ്ഥ.....???? സ്വന്തം ജീവനേക്കാളേറെ തന്നെ സ്നേഹിക്കുന്ന സഹോദരിമാർ ഇങ്ങനെയൊരു മുഖം തനിക്കുണ്ടെന്ന് അറിഞ്ഞാൽ അറപ്പോടെയായിരിക്കും തന്നെ നോക്കുന്നത്.....

എല്ലാം അവരോട് തുറന്നു പറയാനുള്ള സാഹചര്യം താനായിട്ട് ഉണ്ടാക്കരുത്...... എല്ലാം നഷ്ടപ്പെട്ടവളാ ഞാൻ..... മുന്നും പിന്നും നോക്കില്ല..... "" ഭീഷണിയാണോ....???? "" അതേടോ.... ഭീഷണി തന്നെയാ..... തന്നെ വെല്ലുവിളിക്കുകയാ ഞാൻ.... ധൈര്യമുണ്ടെങ്കിൽ താൻ എന്നെ ഒന്ന് തൊട്ട് നോക്ക്...... ദേവൻ അതിയായ ദേഷ്യത്തോടെ രക്തം ഒലിച്ചിറങ്ങുന്ന കൈ ഡ്രെസ്സിങ് ടേബിളിൽ ആഞ്ഞിടിച്ചു...... "" തന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എനിക്കറിയാഞ്ഞിട്ടല്ല..... ഇരയെ തന്നെ കുറ്റക്കാരിയാക്കുന്ന കോടതി മുറിയിലെ പ്രഹസങ്ങളെ എനിക്ക് പുച്ഛമായതുകൊണ്ടാ.... മകൾക്ക് വന്ന ദുർവിധിയോർത്ത് മറ്റുള്ളവരുടെ സഹതാപം നിറച്ച നോട്ടങ്ങൾ എന്റെ അച്ഛന്റെയും അമ്മയുടെയും നേർക്ക് വരാതിരിക്കാനാ..... തനിക്കുള്ള ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും ഞാൻ തന്നെയായിരിക്കും...... അതിന് വേണ്ടിയാ തന്റെ ഈ കൊലക്കയറിനു മുന്നിൽ കഴുത്ത് നീട്ടി തന്നത്.... "" നീ ജയിച്ചെന്ന് വിചാരിക്കണ്ട.... ഇതിനൊക്കെ എണ്ണി എണ്ണി പകരം ചോദിച്ചിരിക്കും ഞാൻ..... "" നമുക്ക് നോക്കാം..... താൻ ഇപ്പൊ സുഖമായി കിടന്നുറങ്ങാൻ നോക്ക്.... ഇനി മുതൽ മനഃസമാധാനക്കേടിന്റെ രാത്രികളായിരിക്കും.....

പിന്നെ നാളെ കൈക്ക് എന്തു പറ്റിയെന്ന് ബാക്കിയുള്ളർ ചോദിച്ചാൽ പറയാൻ നല്ലൊരു കള്ളവും കൂടി കണ്ടു പിടിച്ചേക്ക്.... തനിക്ക് അതൊക്കെ ശീലമാണല്ലോ.... അതുകൊണ്ട് പ്രത്യേകം പറയേണ്ട കാര്യമില്ല...... ദച്ചു അവനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ബാൽക്കണിയിലേക്ക് പോയി...... ദേവൻ അവൾ പോകുന്നത് നോക്കി പകയോടെ നിന്നു...... ഹരിയെ കുറിച്ച് ആലോചിക്കുംതോറും ദച്ചുവിന്റെ ഹൃദയം പൊള്ളിയടരുന്ന പോലെ തോന്നി..... ബാൽക്കണിയിലെ ഫ്ലോർ ബെഡിൽ കണ്ണുകടച്ചു കിടക്കുമ്പോഴും അവളുടെ കൺകോണിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു...... ഹരിയോടൊപ്പം ചിലവഴിച്ച ഓരോ നിമിഷങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി..... ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ടില്ലെങ്കിലും മിഴികൾ പലപ്പോഴും വാചാലമായിരുന്നു..... ആ മനുഷ്യനോടൊപ്പം ജീവിക്കാൻ മാത്രമുള്ള പുണ്യമൊന്നും താൻ ചെയ്തു കാണില്ല..... അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ തന്റെ ജീവിതത്തിൽ സംഭവിച്ചത്.....

ദച്ചു നിശബ്ദമായി തേങ്ങിക്കൊണ്ടിരുന്നു..... പെട്ടന്നാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.... ദച്ചു കോൾ അറ്റൻഡ് ചെയ്തുകൊണ്ട് ഫോൺ ചെവിയോട് ചേർത്തു..... "" പറയ് അഭിരാമി.... "" മാഡം പറഞ്ഞത് പോലെ തന്നെ കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്..... ആ ഫയൽ ഇപ്പൊ എന്റെ കയ്യിൽ ഉണ്ട്..... "" Good.... ഫയൽ നാളെ തന്നെ എനിക്ക് handover ചെയ്യണം.... "" എവിടെ കൊണ്ടുവരണമെന്ന് മാഡം പറഞ്ഞാൽ മാത്രം മതി.... ഞാൻ എത്തിക്കാം..... പക്ഷേ മാഡം, എനിക്ക് എന്തോ ആകെ പേടി തോന്നുന്നുണ്ട്...... ദേവാ അസോസിയേറ്റ്സിന്റെ അടിത്തറയിളക്കാൻ ശേഷിയുള്ള ഫയലാണിത്.... ദേവൻ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്നെ ജീവനോടെ വെച്ചേക്കില്ല..... "" താൻ പേടിക്കണ്ട..... താനാണ് ഇതിനു പിന്നിലെന്ന് ഒരു കാരണവശ്ചാലും ആരും അറിയില്ല..... നാളെ രാവിലെ തന്നെ നമുക്ക് മീറ്റ് ചെയ്യാം..... എവിടെ ഏത് സമയത്താണെന്നുള്ളത് ഞാൻ മെസ്സേജ് ചെയ്യാം..... "" Okay Madam..... പെട്ടന്ന് പിന്നിലൊരു നിഴലനക്കം കണ്ട് ദച്ചു കോൾ കട്ട്‌ ചെയ്തുകൊണ്ട് തിരിഞ്ഞു നോക്കി............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story