ദുർഗ്ഗാഗ്നി: ഭാഗം 2

durgagni

രചന: PATHU

 "" ഇത് പഴയ ശ്രീദുർഗ്ഗയല്ല.....ആ ദുഷ്ടൻ എന്നെ പിച്ചിചീന്തിയ ആ നശിച്ച ദിവസം മുതൽ തുടങ്ങി എന്റെ മാറ്റം...ഹൃദയത്തിൽ നന്മ മാത്രമുള്ള ഒരു പാവം തൊട്ടാവാടി പെണ്ണിൽ നിന്നും ആരെയും നേരിടാൻ കഴിയുന്ന തന്റേടി ആയ ശ്രീദുർഗ്ഗയിലേക്കുള്ള മാറ്റം...🔥സർവംസഹയായ സീതാദേവിയിൽ നിന്നും സംഹാരരൂപിണിയായ ദുർഗ്ഗാദേവിയിലേക്കുള്ള പരകായ പ്രവേശം 🔥"" മോളേ..... പിന്നിൽ നിന്ന് അമ്മയുടെ പെട്ടന്ന് ഉള്ള വിളി കേട്ട് ദച്ചു ഞെട്ടി.... പറഞ്ഞെതെല്ലാം അമ്മ കേട്ടുകാണുമോന്നവൾ ഭയന്നു.... ""ജയേട്ടാ.... ഞാൻ പിന്നെ വിളിക്കാം.... "" കാൾ കട്ട്‌ ചെയ്ത് അവൾ അമ്മയുടെ അടുത്തേക്ക് വന്നു.... മോളെന്താ ഇവിടെ വന്ന് ഒറ്റക്ക് നിൽക്കുന്നത്????? ""ഒന്നൂല്ല.... ഞാൻ വെറുതേ..... "" ദച്ചു എന്താ നിനക്ക് പറ്റിയത്????? ആന്റിയുടെ വീട്ടിൽ നിന്ന് വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ.... മൊത്തത്തിൽ ഒരു മാറ്റം.... ആരോടും മര്യാദക്ക് ഒന്ന് സംസാരിക്കുന്നത് കൂടി ഇല്ലാ....

എല്ലാവരിൽ നിന്നും ഒരു ഒഴിഞ്ഞു മാറ്റം.... എന്താ എന്റെ കുട്ടിക്ക് പറ്റിയത്???? അമ്മയുടെ ചോദ്യം കേട്ട് ദച്ചു ഒന്ന് പകച്ചു.... ഒരു നിമിഷം എന്തു പറയണം എന്ന്‌ അറിയാതെ അവൾ നിന്നു.... അമ്മയുടെ മുഖത്തേക്ക് നോക്കിയാൽ ഒരുപക്ഷെ ഉള്ളിൽ ആരെയും അറിയിക്കാതെ കൊണ്ട് നടക്കുന്ന, ഓരോ നിമിഷവും തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ആ സത്യം അമ്മയോട് പറഞ്ഞുപോകുമോ എന്നവൾ ഭയന്നു.... അതുകൊണ്ട് അമ്മക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.... ""എനിക്ക് ഒന്നൂല്ല... അമ്മക്ക് വെറുതേ തോന്നുന്നതാ..... "" അങ്ങനെ ആയാമതി...... അതൊക്കെ പോട്ടേ... ചെക്കനെ മോൾക്ക് ഇഷ്ടപ്പെട്ടോ??? അച്ഛനും അമ്മക്കും ഒരുപാട് ഇഷ്ടമായി... നല്ല പയ്യനാ.... കാണാനും സുന്ദരൻ.... നിങ്ങളു തമ്മിൽ നല്ല ചേർച്ചയാ..... ദേവന്റെ കാര്യം കേട്ടപ്പോൾ അവളുടെ ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം അമ്മ കാണാതെ മറച്ചു വെക്കാൻ അവൾ നന്നേ പാടുപെട്ടു...

""ഇഷ്ടായി അമ്മേ..... ദച്ചു ഒരുവിധം പറഞ്ഞൊപ്പിച്ചു... "" ഞങ്ങൾ എല്ലാം തീരുമാനിച്ചു.... നിശ്ചയം ആയിട്ടൊന്നും വേണ്ടാ.... എത്രയും പെട്ടന്നുതന്നെ വിവാഹം നടത്താനാ തീരുമാനം.... അവർക്കും അതാ താൽപ്പര്യം..... മോൾക്ക് എതിരഭിപ്രായം ഒന്നും ഇല്ലല്ലോ..... ആ ഒരു മുഹൂർത്തത്തിന് വേണ്ടിയല്ലേ ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നത്..... അവൻ എന്റെ കഴുത്തിൽ കെട്ടുന്ന താലി അവന്റെ തന്നെ കൊലക്കയറാക്കി മാറ്റാൻ.... ദച്ചു അതിയായ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു..... നീ എന്താ മോളേ ഒന്നും പറയാത്തത്???? ഉടനെ വിവാഹം നടത്തുന്നതിന് നിനക്ക് ഇഷ്ടക്കുറവ് വല്ലതും ഉണ്ടോ???? ""ഏയ്യ് ഇല്ല..... എല്ലാം അച്ഛന്റെയും അമ്മയുടെയും ഇഷ്ടം..... "" അവർ സ്നേഹത്തോടെ ദച്ചുവിന്റെ തലയിൽ തലോടി.... അമ്മക്ക് അറിയാം ഞങ്ങളുടെ തീരുമാനത്തിനപ്പുറം എന്റെ കുട്ടിക്ക് ഒരു മറുവാക്ക് ഇല്ലെന്ന്..... മോള് വാ.... അമ്മ കഴിക്കാൻ എടുക്കാം.... അതും പറഞ്ഞ് അമ്മ താഴേക്ക് പോയി..... എന്നോട് ക്ഷമിക്ക് അമ്മേ....

അച്ഛനും അമ്മയും ആഗ്രഹിക്കുന്ന പോലെ ഒരിക്കലും സന്തോഷപൂർണമായ ഒരു കുടുംബജീവിതം ഈ മകൾക്ക് ഉണ്ടാവില്ല..... നാളെ ഞാൻ ഒരുപക്ഷെ ജീവനോടെ ഉണ്ടാകുമോന്ന് പോലും അറിയില്ല... നിങ്ങളെ വിഷമിപ്പിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല.....പക്ഷേ... എന്റെ മാനം ചവിട്ടിയരച്ച അവനെ വെറുതേവിട്ടാൽ പിന്നെ ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നത്????? അവന്റെ സർവനാശം കണ്ടേ ഞാൻ അടങ്ങൂ...... അവളുടെ കണ്ണുകളിൽ കോപത്തിന്റെ കനലുകളെരിഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവൻ വർധിച്ചു വന്ന ദേഷ്യത്തോടെ കാർ ഓടിച്ചു..... ദച്ചുവിനോടുള്ള ദേഷ്യം ഡ്രൈവിങ്ങിൽ തീർത്തു..... ഓരോ നിമിഷം കഴിയുംതോറും കാറിന്റെ സ്പീഡ് കൂടി കൂടി വന്നു...... അവന്റെ കാർ ചീറിപാഞ്ഞു ക്ലബ്ബിന്റെ മുന്നിൽ ചെന്ന് നിന്നു.....

ദേവൻ ദേഷ്യത്തിൽ അകത്തേക്ക് കയറി.... അവിടെ അവന്റെ ഫ്രണ്ട്‌സ് മൂന്നുപേരും ഉണ്ടായിരുന്നു.... ദേവൻ അവരുടെ അടുത്തിരുന്ന ബോട്ടിൽ തുറന്ന് വായിലേക്ക് ഒഴിച്ചു....... അത് കഴിഞ്ഞ് ദേഷ്യത്തോടെ ആ ബോട്ടിൽ എറിഞ്ഞു പൊട്ടിച്ചു..... ഇതെല്ലാം കണ്ട് ആകെ ഞെട്ടി ഇരിക്കുകയാണ് ദേവന്റെ ഫ്രണ്ട്‌സ്.... ടാ..... എന്തു പറ്റി ????? ഇത്ര ദേഷ്യം കാണിക്കാൻ മാത്രം എന്തുണ്ടായി?????? ഇവൻ ഇന്ന് പെണ്ണുകാണാൻ പോയതല്ലേ??? ആ ദേഷ്യം ആയിരിക്കും..... കല്യാണമേ വേണ്ടാന്നും പറഞ്ഞു നടക്കുന്ന ഇവനെ കൊണ്ട് പെണ്ണുകാണിക്കാൻ പോയ ഇവന്റെ അച്ഛനെയും അമ്മയെയും പറഞ്ഞാ മതിയല്ലോ..... അല്ല ദേവാ.... പെണ്ണ് എങ്ങനെ ഉണ്ട്‌????? സുന്ദരി ആണോ????? ഡാ........ ദേവൻ ഗിരിയുടെ കോളറിൽ പിടിച്ച് കൊണ്ട് ദേഷ്യത്തോടെ അലറി....... ബാക്കി ഉള്ളവർ അവനെ പിടിച്ചു മാറ്റി...... നീ എന്ത് ഭ്രാന്താ ദേവാ ഈ കാണിക്കുന്നത്????? നിനക്ക് എന്താ പറ്റിയത്???? അവൾക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ ഈ ദേവപ്രതാപിനെ വെല്ലുവിളിക്കും????????

അറിയിച്ചു കൊടുക്കുന്നവൾക്ക് ഞാൻ ആരാന്ന്........ എന്റെ ദേവാ.... നീ ആരുടെ കാര്യവാ ഈ പറയുന്നത്???? നടന്നത് എന്താന്ന് ഒന്ന് തെളിച്ചു പറ........ എങ്കിലല്ലേ ഞങ്ങൾക്ക് മനസ്സിലാവൂ.... ദേവൻ നടന്ന കാര്യങ്ങളെല്ലാം അവരോടു പറഞ്ഞു...... ബെസ്റ്റ്..... ബലമായി തന്റെ മാനം കവർന്നെടുത്ത നായകനെത്തേടി പ്രതികാരം ചെയ്യാൻ വരുന്ന നായിക.... സിനിമയെ വെല്ലുന്ന ട്വിസ്റ്റ്‌ ആണല്ലോ മോനേ നിന്റെ ജീവിതത്തിൽ...... ദേവൻ അതിനു മറുപടിയായി ഗിരിയെ രൂക്ഷമായി ഒന്ന് നോക്കി....... നീ ഒന്ന് മിണ്ടാതിരിക്ക് ഗിരി....ദേവാ നീ പറ.... ഇനി എന്താ നിന്റെ പ്ലാൻ??? ഈ വിവാഹം നടക്കാൻ പാടില്ല.... എന്തു ചെയ്തിട്ടാണെങ്കിലും മുടക്കിയേ പറ്റു..... നീ വീട്ടിൽ പറയ്‌ പെണ്ണിനെ ഇഷ്ടമായില്ലാന്ന്... നിനക്ക് ഇഷ്ടമല്ലാത്ത ഒരു വിവാഹത്തിന് എന്തായാലും അച്ഛനും അമ്മയും നിർബന്ധിക്കില്ലല്ലോ.....

അത് നടക്കില്ല..... അച്ഛനും അമ്മക്കും അവളെ അസ്ഥിക്ക് പിടിച്ചിരിക്കുവാ.... ഞാനായിട്ട് എതിർത്താൽ അവള് ചിലപ്പോ നടന്നതൊക്കെ അവരോട്‌ പറയും..... അവള് തന്നെ ഇതിൽ നിന്ന് പിന്മാറണം..... അല്ലെങ്കിൽ വേണ്ടി വന്നാ കൊല്ലാനും മടിക്കില്ല ഞാൻ..... നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചിന്തിക്കേണ്ട..... കേട്ടെടുത്തോളും ആൾ അത്രക്ക് നിസ്സാരകാരിയല്ല.... നിന്നെപറ്റി ഒന്നും അറിയാഞ്ഞിട്ടു പോലും കാര്യങ്ങൾ ഇവിടം വരെ കൊണ്ടെത്തിക്കാൻ അവൾക്ക് പറ്റിയെങ്കിൽ നീ സൂക്ഷിക്കണം ദേവാ...... ഞാൻ കേട്ടിട്ടുണ്ട് സൂര്യമഠം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്നെ പറ്റി.... ഇന്ത്യയിലെ തന്നെ one of the most successful business group ആണ്.... അവള് നിന്നെ പറ്റി ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉറപ്പാ... അല്ലെങ്കിൽ ഇവിടെ ഒരു യുദ്ധം തന്നെ നടന്നേനെ..... അവൾ എന്നെ ഒരു ചുക്കും ചെയ്യില്ല.....

എനിക്കെതിരെ അവളൊരു ചെറുവിരലെങ്കിലും അനക്കിയാ മുന്നും പിന്നും നോക്കില്ല ഞാൻ..... ദേവാ.... എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്‌... സംഭവം വർക്ക്‌ഔട്ട്‌ ആയ പിന്നെ നീ ഒന്ന് കൊണ്ടും പേടിക്കണ്ട.... അവള് തന്നെ പറഞ്ഞോളും ഈ കല്യാണം വേണ്ടെന്ന്..... തെളിച്ചു പറ സഞ്ജു...... എന്താ നീ ഉദ്ദേശിക്കുന്നത്???? പറയാം...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 റൂമിലെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ദച്ചു.... അപ്പോഴാണ് ദിവ്യ അവിടേക്ക് വന്നത്....... ട്ടോ....... ദിവ്യ അവളുടെ അടുത്ത് പോയി ശബ്ദം ഉണ്ടാക്കി.... ദച്ചു പെട്ടന്ന് പിറകിലേക്ക് നോക്കി...... അയ്യേ......ചേച്ചി പേടിച്ചേ..... ""ദിവ്യേ നിനക്ക് കുട്ടിക്കളി കുറച്ചു കൂടുന്നുണ്ട്...... എന്റെ കയ്യിൽ നിന്ന് തല്ല് വാങ്ങരുത്......."" ദച്ചു ദേഷ്യപ്പെടുന്നത് കണ്ട് ദിവ്യയുടെ കണ്ണുകൾ നിറഞ്ഞു.....

ദിവ്യയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോ അവൾക്ക് അങ്ങനെ പറയണ്ടായിരുന്നു എന്ന്‌ തോന്നി.... മോളേ അത്.... ചേച്ചി പെട്ടന്ന്..... ചേച്ചിക്ക് ഇപ്പൊ എന്നോട് ഒരു സ്നേഹവും ഇല്ലാ.... പഴയപോലെ അല്ല ചേച്ചി ഒരുപാട് മാറിപ്പോയി.... ദിവ്യ കരഞ്ഞു കൊണ്ട് റൂമിനു പുറത്തേക്ക് ഓടി.... ദച്ചു അവൾക്ക് പിറകെ പോകാൻ തുടങ്ങിയതും റൂമിലേക്ക് ഒരാൾ കയറിവന്നതും ഒരുമിച്ച് ആയിരുന്നു...... അവളുടെ അടുത്തേക്ക് വന്ന ആളിനെ കണ്ട് ദച്ചു ഞെട്ടി പിന്നിലേക്ക് നീങ്ങി..... ഹരിയേട്ടൻ.... അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... ഓഹ്.... അപ്പൊ ശ്രീദുർഗ്ഗ വിശ്വനാഥ് എന്നെ മറന്നിട്ടിലല്ലേ????? ""ഹരിയേട്ടന് എന്താ വേണ്ടത്??? ഉള്ളിലെ പതർച്ച മറച്ചുവെച്ച് അവൾ ചോദിച്ചു..... "" നിന്റെ വിവാഹം നിശ്ചയിച്ചെന്ന് കേട്ടു... അത് സത്യം തന്നെ ആണോന്ന് നിന്റെ വായിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം....പറ ദച്ചു.... ഞാൻ കേട്ടത് സത്യവാണോ???? ""അതേ.... കേട്ടത് സത്യം തന്നെയാണ്...... "" ദച്ചു പറഞ്ഞത് കേട്ട് ഹരിയുടെ കണ്ണുകൾ നിറഞ്ഞു....

അവന്റെ നിറഞ്ഞകണ്ണുകൾ കണ്ടപ്പോ അവളുടെ നെഞ്ചു പൊള്ളുന്ന പോലെ തോന്നി..... ദച്ചു ഹരി കാണാതെ തിരിഞ്ഞു നിന്ന് അവളുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു..... ഹരി അവളുടെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു തിരിച്ചു നിർത്തി അവന്റെ നെഞ്ചോടു ചേർത്തു..... ""ഹരിയേട്ടാ.... എന്താ ഈ കാണിക്കുന്നത്???? എന്നെ വിട്ടേ..... വിടാനാ പറഞ്ഞത്.... ദച്ചു അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു...... പക്ഷേ.... അവൻ അവളെ കൈകളിൽ നിന്ന് മോചിപ്പിക്കാൻ തയ്യാറായില്ല.... "" എന്നെ മറക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു ദച്ചു????? ആ ചോദ്യത്തിന് മുന്നിൽ ദച്ചു നിശബ്ദയായി...... ഒരു നിമിഷം അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി...... എന്റെ ജീവനേക്കാൾ കൂടുതൽ ഹരിയേട്ടനെ സ്‌നേഹിക്കുന്നുണ്ടെന്ന് ഉറക്കെ വിളിച്ചു പറയാൻ അവളുടെ ഹൃദയം വെമ്പൽകൊണ്ടു.... പക്ഷേ.... ദച്ചു സ്വയം നിയന്ത്രിച്ചു..... ""സ്നേഹിച്ചിട്ടു വേണ്ടേ മറക്കാൻ????? ഞാൻ എപ്പോഴെങ്കിലും ഹരിയേട്ടനോട് പറഞ്ഞിട്ടുണ്ടോ എനിക്ക് ഹരിയേട്ടനെ ഇഷ്ടമാണെന്ന്??????

"" ശരിയാ.... പറഞ്ഞിട്ടില്ല.... പക്ഷേ... ചില കാര്യങ്ങൾ പറയാതെ തന്നെ മനസിലാക്കാം ദച്ചു..... ഞാൻ പലപ്പോഴും നിന്റെ കണ്ണുകളിൽ കണ്ടിട്ടുണ്ട് എന്നോടുള്ള പ്രണയം..... പിന്നെ എന്തിനാ??? എന്തിനാ ഈ അഭിനയം?????? ""എല്ലാം നിങ്ങളുടെ വെറും തോന്നലാ ഹരിയേട്ടാ..... ജയേട്ടന്റെ ഫ്രണ്ട് എന്നൊരു പരിഗണന മാത്രമേ ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ളൂ..... എന്നെ പ്രണയിക്കാനുള്ള എന്ത് അർഹത ഉണ്ട്‌ നിങ്ങൾക്ക്???? അല്ലെങ്കിലും എന്ത് കണ്ടിട്ടാ കോടീശ്വരൻ ആയ, സൂര്യമഠത്തിലെ വിശ്വനാഥമേനോന്റെ മകൾ നിങ്ങളെപോലൊരു സാധാരണകാരനെ പ്രണയിക്കേണ്ടത്????? "" ദച്ചു പറഞ്ഞത് കേട്ട് ഹരിയുടെ കൈകൾ താനേ അയഞ്ഞു...... ദച്ചു ഞാൻ...... എനിക്ക്..... ഹരിയുടെ സ്വരത്തിലെ പതർച്ചയിൽ നിന്ന് തന്നെ വ്യക്തമായിരുന്നു..... ദച്ചു പറഞ്ഞത് എത്രമാത്രം അവനെ വേദനിപ്പിച്ചന്ന്.....

മനസ്സ് കൊണ്ടു ഒരായിരം പ്രാവശ്യം ഹരിയോട് മാപ്പു ചോദിക്കുകയായിരുന്നു ദച്ചു...... അവന്റെ നിറഞ്ഞൊഴുകുന്ന മിഴികൾ അവളെ ചുട്ടു പൊള്ളിച്ചു...... മാപ്പ്...... അർഹത ഇല്ലെന്നറിഞ്ഞിട്ടും കൊതിച്ചു പോയതിന്..... നിന്റെ സമ്പത്ത് കണ്ടിട്ടല്ല ദച്ചു ഞാൻ നിന്നെ സ്നേഹിച്ചത്.... ഇനി ഒരിക്കലും ശല്യം ചെയ്യില്ല ഞാൻ.... മറക്കാൻ പറ്റുമോന്ന് അറിയില്ല... അത്രക്ക് സ്നേഹിച്ചു പോയി ഞാൻ..... പോട്ടേ.... ഇനി ഒരിക്കലും ഈ കണ്മുന്നിൽ വരാതിരിക്കാൻ ശ്രമിക്കാം..... സന്തോഷമായിട്ട് ജീവിച്ചോളൂ..... എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും...... ഹരി നിറകണ്ണുകളോടെ പുറത്തേക്ക് പോയി..... ഹരി പോയ ശേഷം ദച്ചു നിലത്തേക്ക് ഊർന്നിരുന്ന് പൊട്ടി കരഞ്ഞു........ ക്ഷമിക്ക് ഹരിയേട്ടാ...... ഹരിയേട്ടൻ എന്നെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി ഞാൻ ഹരിയേട്ടനെ സ്നേഹിക്കുന്നുണ്ട്..... പക്ഷേ... ഹരിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാനുള്ള ഒരു യോഗ്യതയും എനിക്കില്ല..... ഒരു നീചൻ കാമവെറി കൊണ്ട് കളങ്കപ്പെടുത്തിയ ശരീരം ആണിത്.....

ആ എനിക്ക് ഹരിയേട്ടന്റെ ജീവിതത്തിലേക്ക് വരാനുള്ള എന്ത് അർഹതയാണുള്ളത്???? കരഞ്ഞു തളർന്ന് എപ്പോഴോ അവൾ ഉറങ്ങി പോയി.... തുടർച്ചയായുള്ള ഫോണിന്റെ റിങ് കേട്ടാണ് ദച്ചു ഉറക്കത്തിൽ നിന്ന് ഉണർന്നത്..... അവൾ കാൾ അറ്റൻഡ് ചെയ്തു.... പറയ്‌ ജയേട്ടാ.... ഹരി വന്നിരുന്നു അല്ലേ???? ""മ്മ്... വന്നു.... ഒരുപാട് വേദനിപ്പിച്ചു ഞാൻ... എന്നെ വെറുക്കാൻ വേണ്ടി തന്നെ മനപ്പൂർവം ഓരോന്ന് പറഞ്ഞു..... ചങ്ക് തകർന്ന ഹരിയേട്ടൻ പോയത്..... ആ പാവത്തിന്റെ കണ്ണീരിന്റെ ശാപം എങ്ങനെ തീർക്കും ഞാൻ?????? "" ഒന്നും മനപ്പൂർവം അല്ലല്ലോ മോളേ..... എല്ലാത്തിനും കാരണം ആ നായയല്ല???? നീ വേണ്ടാന്ന് പറഞ്ഞതുകൊണ്ട് മാത്രമാ.... അല്ലെങ്കിൽ കൊന്ന് തള്ളിയേനെ അവനെ ഞാൻ...... ""അവനെ അത്രപെട്ടന്നൊന്നും ഞാൻ മരണത്തിനു വിട്ടു കൊടുക്കില്ല ജയേട്ടാ.....

"" ഞാൻ വീണ്ടും പറയുവാ.... നീ സൂക്ഷിക്കണം.... എന്തും ചെയ്യാൻ മടിക്കില്ല അവൻ.... ""ഞാൻ അല്ല..... അവനാ ജയേട്ടാ സൂക്ഷിക്കേണ്ടത്..... "" 🔥🔥 പെണ്ണിന്റെ പകയുടെ ചൂട് എന്താണെന്ന് അവൻ അറിയണം...... എന്റെ കോപാഗ്നിയിൽ ആ ദുഷ്ടൻ വെന്തുരുകണം....... 🔥🔥 അവന് സ്വന്തമായുള്ള സർവവും നശിക്കണം...... ആദ്യം അവൻ കെട്ടിപ്പൊക്കിയ ബിസിനസ്‌ സാമ്രാജ്യം..... അത് നിലംപതിക്കണം..... അത് കഴിഞ്ഞ് അവന് പ്രിയപ്പെട്ട ഓരോരുത്തരും..... അവസാനം ഒരു ഭ്രാന്തനെപോലെ എന്റെ മുന്നിലൂടെ അലയണം അവൻ.... അതിന് ഈ വിവാഹം നടന്നേ തീരൂ..... പക്ഷേ... അവൻ വിവാഹം മുടക്കാൻ വേണ്ടി എന്തും ചെയ്യുമെന്നുള്ള കാര്യം ഉറപ്പാ ദച്ചു.... അവൻ എന്താ മനസ്സിൽ കണ്ടിരിക്കുന്നതെന്ന് അറിയില്ലല്ലോ നമുക്ക്....... ""മുടക്കാൻ നോക്കുന്ന അവനായിട്ട് തന്നെ ഈ വിവാഹം നടത്താൻ മുൻകൈയെടുക്കും....."" എന്താ മോളേ നീ ഉദ്ദേശിക്കുന്നത്????? ""പറയാം.... ദേവാ അസോസിയേറ്റ്സിന്റെ, പസഫിക്‌ ഇന്റെർനാഷണൽനുവേണ്ടിയുള്ള അഞ്ഞൂറ് കോടിയുടെ പ്രൊജക്റ്റ്‌..... ദേവപ്രതാപിന്റെ ഡ്രീം പ്രൊജക്റ്റ്‌....... അത് അവന് നഷ്ടമാകണം..... ""

പക്ഷേ.... ഈ പ്രൊജക്റ്റ്‌ നഷ്ടമാകുന്നതും വിവാഹം നടക്കുന്നതുമായി എന്താ ബന്ധം???? ""എല്ലാം ഞാൻ വിശദമായി നാളെ നേരിൽ കാണുമ്പോ പറയാം ജയേട്ടാ..... "" ദച്ചു ഫോൺ കട്ട്‌ ചെയ്തു...... ദേവപ്രതാപ്..... നിനക്കുള്ള എന്റെ ആദ്യ പ്രഹരം..... കാത്തിരുന്നോ നീ.......നിന്റെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു... ദച്ചുവിന്റെ കണ്ണിൽ പകയുടെ കനലുകൾ എരിഞ്ഞു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ ജയനെ കാണാനായി ദച്ചു വീട്ടിൽ നിന്ന് പുറത്തേക്ക് പോയി..... ആരോ അവളെ ഫോളോ ചെയ്യുന്നുണ്ടെന്ന് അവൾക്ക് മനസിലായി.... പോകുന്ന വഴി വിജനമായ ഒരു റോഡിൽ എത്തിയപ്പോൾ അവളുടെ കാറിനു മുന്നിൽ ഒരു വാൻ വന്നു നിന്നു..... അതിൽ നിന്ന് കുറച്ചു പേർ ഇറങ്ങി ദച്ചുവിനടുത്തേക്ക് വന്ന് അവളെ ബലമായി പിടിച്ചു വാനിൽ കയറ്റി അവിടുന്ന് കൊണ്ടു പോയി.....

ആ വാൻ നേരെ ഒഴിഞ്ഞുകിടക്കുന്ന ഒരു ഗോടൗണിനു മുന്നിൽ വന്നു നിന്നു..... ദച്ചുവിനെ അവർ അകത്തുകയറ്റി അവളെ ഒരു കസേരയിൽ ബന്ധിച്ചു..... കൈകൾ രണ്ടും കൂട്ടി കെട്ടിയിരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ ആ ഗോഡൗണിനു മുന്നിൽ ഒരു കാർ വന്നു നിന്നു....... കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത് ദച്ചു പ്രതീക്ഷിച്ച ആളു തന്നെ ആയിരുന്നു....... അതിയായ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ദേവൻ വന്നു അവളുടെ കഴുത്തിൽ കുത്തി പിടിച്ചു...... പക്ഷേ..... ദേവന്റെ സകല പ്രതീക്ഷകളും തകിടം മറിച്ചു കൊണ്ട് ദച്ചുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു........ വിജയത്തിന്റെ പുഞ്ചിരി !!!!!!!!!!... 🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story