ദുർഗ്ഗാഗ്നി: ഭാഗം 22

durgagni

രചന: PATHU

"" ദേവൻ ദച്ചുവിനെ സംശയത്തോടെ ഒന്ന് നോക്കി..... അവളുടെയീ നിശബ്ദത,അത് താൻ ഭയന്നേ പറ്റുവെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു...... ഒരുപക്ഷേ അവൾ വിചാരിച്ച പോലെ ഈ യാത്ര തടയാൻ കഴിയാത്തതിനാലാവും ഈ മൗനമെന്ന് അവനു തോന്നി...... "" ഇന്നത്തെ രാത്രി നമുക്ക് വേണ്ടിയുള്ളതാ..... നീ കുറച്ചു മുൻപ് വെല്ലുവിളിച്ചല്ലോ എന്തു വന്നലും ഇത്‌ തടയുമെന്ന്..... എന്നിട്ട് ഇപ്പൊ എന്തായെടീ....???? തടയാൻ കഴിഞ്ഞോ നിനക്ക്.....???? കളിക്കാൻ തീരുമാനിച്ചിറങ്ങുന്നതിന് മുൻപ് എതിരാളി ആരാണെന്നും കൂടി നോക്കണം..... അല്ലെങ്കിൽ ഇതുപോലെ തോൽവി സമ്മതിക്കേണ്ടി വരും...... "" എന്നെ തോൽപ്പിക്കാൻ താൻ ഒന്നുകൂടി ജനിക്കേണ്ടി വരും...... ദച്ചു അവനെ പകയോടെ നോക്കി പറഞ്ഞു..... "" കൊള്ളാം.... ഇപ്പോഴും ആത്മവിശ്വാസത്തിനു കുറവൊന്നും വന്നിട്ടില്ലല്ലേ.....??? അത് തീർത്തു തരുന്നുണ്ട് ഞാൻ.....!!!!!!!അവളെ തറപ്പിച്ച് ഒന്ന് നോക്കിക്കൊണ്ട് ദേവൻ കാർ മുന്നോട്ടെടുത്തു...... ദേവന്റെ കാർ മാണിക്യമംഗലത്തിന്റെ ഗേറ്റ് കടക്കുന്നതിന് മുമ്പ് ഒരു Mercedes C200 ദേവന്റെ കാറിന് മുന്നിലായി വന്നു നിന്നു..... അത് കണ്ടതും ദച്ചുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.......

കാറിൽ നിന്ന് വിനോദ് ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വന്നു...... വിനോദിനെ കണ്ടതും ദച്ചുവും ദേവനും ഡോർ തുറന്ന് പുറത്തേക്കിറങ്ങി...... "" വിനോദ്.... താൻ ഇവിടെ...??? ദേവൻ അവനെ കണ്ട് അമ്പരപ്പോടെ ചോദിച്ചു...... "" ഞാൻ ബാഗ്ലൂരിൽ നിന്ന് ഇന്ന് രാവിലെ എത്തിയതേയുള്ളൂ..... ഇന്നലെയായിരുന്നല്ലേ വിവാഹം.... Congrats to both of you..... വിനോദ് പുഞ്ചിരിയോടെ പറഞ്ഞഞ്ഞത് കേട്ട് ദേവൻ മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു..... "" താൻ വാ..... നമുക്ക് അകത്തിരുന്നു സംസാരിക്കാം..... "" ഇല്ല ദേവാ.... എനിക്ക് ഇപ്പൊ തന്നെ ഇറങ്ങണം..... ഒരു important മീറ്റിംഗ് ഉണ്ട്.... ഞാൻ ഇപ്പൊ വന്നത് നിങ്ങൾ രണ്ടുപേരോടും അത്യാവശ്യമായി ഒന്ന് സംസാരിക്കാനാ...... "" എന്താ വിനോദ്....??? ദേവൻ ആശങ്കയോടെ ചോദിക്കുന്നത് കേട്ട് ദച്ചു അവനെ പുച്ഛത്തോടെ നോക്കി...... "" രണ്ടു ദിവസത്തിനകം ഞങ്ങളുടെ MD ഇവിടേക്ക് വരുന്നുണ്ട്..... ബിസ്സിനെസ്സ് ആവശ്യത്തിനു വേണ്ടി വരുന്നതാണ്..... കൂട്ടത്തിൽ നമ്മുടെ പ്രൊജക്റ്റ്‌ സംബന്ധമായ കാര്യങ്ങൾ നിങ്ങളുമായി discuss ചെയ്യുകയും വേണം...... അതൊന്ന് നേരിട്ട് അറിയിക്കാനാ ഞാൻ ഇപ്പൊ വന്നത്..... രണ്ടാളും ഇവിടെ തന്നെ വേണം......

വിനോദ് പറഞ്ഞത് കേട്ട് ദേവൻ അക്ഷരാർത്ഥത്തിൽ തറഞ്ഞു നിന്നു..... അവൻ ദച്ചുവിനെ നോക്കിയതും അവളുടെ കണ്ണുകളിൽ കണ്ട വിജയീഭാവം അവനെ നന്നായി ചൊടിപ്പിച്ചു..... ദേവൻ ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി...... "" വിനോദ്.... ഞങ്ങൾ actually ഒരു യാത്ര പോകാൻ ഇറങ്ങിയതാണ്..... For three days..... അത്കഴിഞ്ഞിട്ട് പോരെ അദ്ദേഹവുമായുള്ള മീറ്റിംഗ്.....???? "" What....??? Are you Serious....???? താൻ എന്താ ദേവാ ഇത്ര careless ആയി സംസാരിക്കുന്നത്....??? പസഫിക് ഇന്റർനാഷണണലിന്റെ ചെയർമാൻ തനിക്ക് വേണ്ടി വെയിറ്റ് ചെയ്യണമെന്നാണോ പറയുന്നത്.....??? നിങ്ങളുടെ വിവാഹം കഴിഞ്ഞതേയുള്ളൂ.... പുതുമോടിയാണ്..... ഇതൊക്കെ എനിക്ക് മനസിലാകും..... പക്ഷേ, ദേവാഅസോസിയേറ്റ്സിനെ സംബന്ധിച്ച് ഈ പ്രൊജക്റ്റ്‌ എത്രമാത്രം important ആണെന്ന് തനിക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമുണ്ടോ.....??? നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു ചെറിയ പിഴവ് വന്നാൽ ഈ പ്രൊജക്റ്റ്‌ ഏറ്റെടുക്കാൻ ആയിരക്കണക്കിന് കമ്പനികൾ മുന്നിലുണ്ട്......

അദ്ദേഹം വരുമ്പോ നിങ്ങൾ ഇവിടെ ഉണ്ടായേ പറ്റൂ...... തനിക്ക് തീരുമാനിക്കാം യാത്രയാണോ അതോ പ്രൊജക്റ്റാണോ വലുതെന്ന്.... "" Okay.... ഞങ്ങൾ ഈ യാത്ര തൽക്കാലത്തേക്ക് മാറ്റി വെക്കാം..... അവൻ ദേഷ്യം കടിച്ചമർത്തികൊണ്ട് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.... അപ്പോഴും കണ്ണുകൾ ദച്ചുവിന്റെ മുഖത്തു തന്നെയായിരുന്നു...... അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുച്ഛം ഭാവം ദേവനെ വരിഞ്ഞു മുറുക്കി.... "" Fine..... മീറ്റിങ്ങിനു time ആയി.... ഞാൻ ഇറങ്ങട്ടേ..... ഞാൻ വിളിച്ചോളാം.... ബാക്കി ഡീറ്റെയിൽസ് എല്ലാം അപ്പൊൾ പറയാം...... വിനോദ് കാറിലേക്ക് കയറാൻ തുടങ്ങുന്നതിന് മൂൻപ് തന്നെ ദേവൻ ദേഷ്യത്തോടെ അകത്തേക്ക് പോയിരുന്നു...... ദച്ചു പക്ഷേ അവിടെ തന്നെ നിന്നു.... "" Thank you so much Vinod...... ദച്ചു പുഞ്ചിരിയോടെ അവനോട് പറഞ്ഞു... "" താങ്ക്സിന്റെയൊന്നും ആവശ്യമില്ല മാഡം..... മാഡം എന്തുപറഞ്ഞാലും ഞാൻ ചെയ്യും.... അത്രക്ക് വലിയ കടപ്പാടാണ് എനിക്കും എന്റെ കുടുംബത്തിനും മാഡത്തിനോടുള്ളത്.... ""

അങ്ങനെ കടപ്പാടിന്റെയൊന്നും ആവശ്യമില്ല..... ദൈവം നിങ്ങളെ സഹിക്കാൻ എന്നെ നിയോഗിച്ചു അത്രയേ ഉള്ളൂ... "" അത് ഞങ്ങൾക്ക് അങ്ങനെ മറന്നു കളയാൻ പറ്റില്ല മാഡം..... മരണം വരെ ആ നന്ദി മനസ്സിൽ തന്നെ ഉണ്ടാവും.... പിന്നെ മാഡം, ആ ഫയൽ ഇതുവരെ കിട്ടിയിട്ടില്ല..... അത് കിട്ടിയാൽ മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ..... അതല്ലെങ്കിൽ ഈ പ്രൊജക്റ്റ്‌ ദേവനു തന്നെ...... "" അതൊരിക്കലും നടക്കാൻ പാടില്ല..... വിനോദ് ചോദിച്ച ഫയൽ ഇന്ന് തന്നെ ജയേട്ടന്റെ കയ്യിലെത്തും..... പിന്നെ കാര്യങ്ങളൊന്നും അധികം വൈകാൻ പാടില്ല..... "" ഫയൽ കിട്ടി കഴിഞ്ഞാൽ പിന്നെ ഒരു പ്രയാസവും ഇല്ല മാഡം.... വേണ്ടത് ഞാൻ ചെയ്തോളാം..... "" Good.... എന്നാ വിനോദ് പൊയ്ക്കോളൂ..... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം... "" Okay മാഡം..... വിനോദിന്റെ കാർ അവിടെ നിന്ന് പോയ ശേഷം ദച്ചു ലെഗേജുമായി അകത്തേക്ക് വന്നു... "" മോളേ..... ട്രിപ്പ്‌ Cancel ആയല്ലേ....??? ദേവൻ പറഞ്ഞു..... വിഷമമായോ എന്റെ കുട്ടിക്ക്.....??

ദച്ചു പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു..... ലക്ഷ്മി കാണാതെ അവൾ അത് സമർത്ഥമായി മറച്ചു.... "" ഇല്ലമ്മേ.... എനിക്ക് ഒരു വിഷമവും ഇല്ല... യാത്രയെക്കാൾ വലുതല്ലേ ഈ പ്രൊജക്റ്റ്‌..... അത് പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ ഉറച്ചിരുന്നു.... "" മോള് റൂമിലേക്ക് ചെല്ല്..... അവനാകെ ദേഷ്യത്തിലാ.... ലക്ഷ്മി പറഞ്ഞത് കേട്ട് അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് റൂമിലേക്ക് പോയി..... ദച്ചു അകത്തേക്ക് കയറിയതും ദേവൻ ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു......ദച്ചു അവനെ പുച്ഛത്തോടെ നോക്കി..... ദേവൻ അവളുടെ അടുത്തേക്ക് വന്ന് ദച്ചുവിന്റെ രണ്ടു തോളിലും കൈകൾ അമർത്തി അവളെ ചുവരിനോട് ചേർത്ത് നിർത്തി... "" നിന്റെ മുഖത്തെ ഇപ്പൊ ഈ കാണുന്ന പുച്ഛം, അതിന് ആയുസ്സ് അധികം ഉണ്ടാവില്ല..... ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നടത്തിയിരിക്കും..... അവൾ അടുത്ത നിമിഷം തന്നെ അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞു... "" താൻ എന്താ പറഞ്ഞത്.....???? കളിക്കാൻ തീരുമാനിച്ചിറങ്ങുന്നതിന് മുമ്പ് എതിരാളി ആരാണെന്ന് കൂടി നോക്കണമെന്നോ....????? അങ്ങനെ ഒന്നുമറിയാതെ കളത്തിലേക്കിറങ്ങാൻ മാത്രം വിഡ്ഢിയല്ല ഞാൻ......

എന്റെ ലക്ഷ്യത്തിലേക്കെത്താൻ ഏത് വഴി തിരഞ്ഞെടുക്കാനും എനിക്കറിയാം..... ശത്രു എത്ര ശക്തനാണെങ്കിലും ജയിക്കാൻ ബുദ്ധി മാത്രം മതി..... തുടങ്ങിയിട്ടേയുള്ളൂ ഞാൻ..... ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് പോലെ ഇതിന്റെ അവസാനം നമ്മളിൽ ഒരാളുടെ മരണമാകും... "" ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്തവണ നീ രക്ഷപ്പെട്ടത്..... ആ ഭാഗ്യം എന്നും നിന്നെ തുണക്കില്ല...... "" ഭാഗ്യമോ....??? എനിക്കോ.....??? അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ എന്റെ ജീവിതത്തിലേക്ക് താൻ കടന്നു വരിമായിരിന്നോ.....??? തന്റെ താലി ഈ കഴുത്തിൽ അണിയേണ്ടി വരുമായിരുന്നോ....???? തന്നെ കാണുന്ന ഓരോ നിമിഷവും താൻ അടുത്തു നിൽക്കുന്ന ഓരോ നിമിഷം അറപ്പും വെറുപ്പുമാ എനിക്ക്...... ദച്ചവിന്റെ വാക്കുകൾ തന്റെ പുരുഷത്വത്തിനു നേരേ ഉയർന്ന വെല്ലുവിളിയായി തോന്നി ദേവന്.... അവൾ അവനെ മറികടന്നു പോകാൻ തുടങ്ങിയതും ദേവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു......

ദച്ചു കുതറി മാറാൻ ശ്രമിച്ചതും ദേവൻ അവളുടെ രണ്ടു കയ്യും അവന്റെ ഒരു കൈകൊണ്ട് പിന്നിലേക്ക് വെച്ചുകൊണ്ട് ലോക്ക് ചെയ്തു..... "" വിട്..... വിടാനാ പറഞ്ഞത്..... ദച്ചു അവന്റെ നേർക്ക് അലറി...... ദേവൻ അവളുടെ മുഖത്തിന് നേർക്ക് മുഖമടുപ്പിച്ചു....... ദച്ചു ആ നിമിഷം തന്നെ മുഖം തിരിച്ചതും ദേവൻ ഒരു കൈ കൊണ്ട് അവളുടെ കവിളിൽ കുത്തി പിടിച്ച് മുഖം അവന്റെ നേർക്ക് അടുപ്പിച്ചു...... "" എന്നെ കാണുന്നതും ഞാൻ തൊടുന്നതും നിനക്ക് അറപ്പാണല്ലേ....???? ഒരിക്കൽ ഞാൻ തൊട്ടതല്ലേടീ നിന്നെ.....???? അതിന്റെ അവശേഷിപ്പ് ഇപ്പോഴും നിന്റെയീ ശരീരത്തിൽ ഇല്ലേ.....???? ദച്ചു അവനെ കത്തുന്ന കണ്ണുകളോടെ നോക്കി..... അവളുടെ മനസ്സിൽ അന്നത്തെ രാത്രിയുടെ ഓർമ്മകൾ നിറഞ്ഞു വന്നു...... നാലു ചുവരുകൾക്കുള്ളിൽ മാത്രം പ്രതിഭലിച്ചു നിന്ന തന്റെ കരച്ചിലും യാചനകളും തന്റെ ചെവിയിൽ മുഴങ്ങുന്നതായി അവൾക്ക് തോന്നി..... ഇന്ദു പെട്ടന്ന് തന്നെ കണ്ണുകൾ ഇറുക്കി അടച്ചു......

കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ പ്രവഹിക്കാൻ തുടങ്ങി..... അടുത്ത നിമിഷം തന്നെ ദേവൻ അവളുടെ അധരങ്ങൾ കവർന്നു..... ദച്ചുവിന് ഒന്ന് ചിന്തിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവൻ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി...... ദച്ചു അവനിൽ നിന്ന് കുതറി മാറാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും അവന്റെ കൈകരുത്തിന് മുന്നിൽ ഒന്നനങ്ങാൻ പോലും സാധിച്ചില്ല..... അവളുടെ രണ്ടുകൈകളും അവന്റെ ഒരു കയ്യാലേ പിന്നിലേക്ക് ചേർത്തു പിടിച്ചിരുന്നു..... മറു കൈ അവളുടെ പിൻകഴുത്തിലും..... അവൻ ഭ്രാന്തമായ ആവേശത്തോടെ അവളുടെ ചുണ്ടുകൾ നുകർന്നു..... അവളുടെ കൈകൾ ബന്ധിച്ചിരിക്കുന്ന അവന്റെ കയ്യിലെ മുറിവിൽ നിന്ന് രക്തതുള്ളികൾ താഴേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങിയിട്ട് പോലും ദേവൻ അവളെ മോചിപ്പിച്ചില്ല...... ദച്ചുവിന്റെ കണ്ണുനീർ തുള്ളിയുടെ ഉപ്പുരസം അറിഞ്ഞതും ദേവന്റെ ആവേശം കൂടുകയാണ് ചെയ്തത്................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story